Nammude Thopramkudy നമ്മുടെ തോപ്രാംകുടി

  • Home
  • Nammude Thopramkudy നമ്മുടെ തോപ്രാംകുടി

Nammude Thopramkudy  നമ്മുടെ തോപ്രാംകുടി വാർത്തകൾക്കൊപ്പം ഒരുമയുടെ - സൗഹൃദങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്ന ഇടം
(5)

തോപ്രാംകുടിയുടെ ഓരോ സ്പന്ദനവും നമ്മുടെ തോപ്രാംകുടിയോടൊപ്പം
Thopramkudy is a village in Vathikudy Gram panchayat, in Idukki Taluk located in Idukki district in the State of Kerala in South India. Spread over an area of 27.94 km², it is one of the spices market in the district of Kerala.

25/07/2024
♦️രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തുഷിരൂരിൽ...
25/07/2024

♦️രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അർജ്ജുന്റെ കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം നടത്തുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പോലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ഇടുക്കി
വാർത്താക്കുറിപ്പ് 25 ജൂലൈ 2024

♦️ പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ശരവണന്റെ അമ്മ ഇവിടേക്ക് വന്ന് പിന്ന...
25/07/2024

♦️ പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ശരവണന്റെ അമ്മ ഇവിടേക്ക് വന്ന് പിന്നീട് മടങ്ങി.

♦️ മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽമൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ. വ...
25/07/2024

♦️ മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ. വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് ഇന്ന്(വ്യാഴം) രാവിലെ 5 മണിയോടെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം നിർമല മെഡിക്കൽ സെന്റർ മോർച്ചറിയിലേക്ക് മാറ്റി. ഉന്നത പോലീസ് അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ട്.

♦️നിര്യാതയായി ഗീതാവിജയൻ, കാടായിക്കാട്ട് വാത്തിക്കുടി. മൃതസംസ്കാര ശിശ്രുഷകൾ നാളെ (26) രാവിലെ 10.00 മണിക്ക് സ്വവസതിയിൽ ആരം...
25/07/2024

♦️നിര്യാതയായി

ഗീതാവിജയൻ, കാടായിക്കാട്ട് വാത്തിക്കുടി. മൃതസംസ്കാര ശിശ്രുഷകൾ നാളെ (26) രാവിലെ 10.00 മണിക്ക് സ്വവസതിയിൽ ആരംഭിക്കും.

#ആദരാജ്ഞലികൾ

25/07/2024

Update: നഷ്ടപെട്ട പാൻ കാർഡും ATM കാർഡും തികെ ലഭിച്ചിട്ടുണ്ട് .

തീയതി : 25.7.2024

25/07/2024
♦️പാരിസ്: പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളിലെ അര്‍ജന്റീന-മൊറോക്കോ പോരാട്ടത്തിന് വീണ്ടും നാടകീയാന്ത്യം. സമനില ഗോള്‍ റദ്ദാക്കിയ...
24/07/2024

♦️പാരിസ്: പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളിലെ അര്‍ജന്റീന-മൊറോക്കോ പോരാട്ടത്തിന് വീണ്ടും നാടകീയാന്ത്യം. സമനില ഗോള്‍ റദ്ദാക്കിയതോടെ മൊറോക്കോയോട് അര്‍ജന്റീന പരാജയപ്പെട്ടതായി വിധിച്ചു. ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് അര്‍ജന്റീന 'സമനില ഗോള്‍' നേടിയത്. എന്നാല്‍ വാര്‍ പരിശോധനയില്‍ ഈ ഗോള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് അര്‍ജന്റീനയുടെ സമനില നിഷേധിക്കപ്പെട്ടത്.

Nammude Thopramkudy നമ്മുടെ തോപ്രാംകുടി

മത്സരത്തില്‍ 116-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ 'സമനില ഗോള്‍' നേടിയത്. പിന്നാലെ കാണികള്‍ ഗ്രൗണ്ട് കൈയ്യേറിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മത്സരം പുനഃരാരംഭിക്കുകയും തുടര്‍ന്ന് വാര്‍പരിശോധനയില്‍ അര്‍ജന്റീന നേടിയത് ഓഫ്‌സൈഡാണെന്ന് തെളിയുകയുമായിരുന്നു. ഇതോടെ 2-1 എന്ന സ്‌കോറില്‍ മൊറോക്കോ വിജയം സ്വന്തമാക്കി. ഗോള്‍ വീണ് ഒന്നര മണിക്കൂറിന് ശേഷമാണ് വാര്‍ വിധി വന്നത്.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീന സമനില പിടിച്ചിരുന്നത്. മൊറോക്കോയ്ക്ക് വേണ്ടി സൂഫിയാനെ റഹിമി ഇരട്ടഗോളുകള്‍ നേടി. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു സ്‌കോര്‍ നില 2-2 ആയത്. ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. രണ്ടുതവണ ബാറില്‍ തട്ടിയെത്തിയ പന്ത് മെഡിന വലയിലേക്ക് എത്തിക്കുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഗ്വിലിയാനോ സിമിയോണിയാണ് ആദ്യം ലക്ഷ്യം കണ്ടെത്തിയത്.

Nammude Thopramkudy നമ്മുടെ തോപ്രാംകുടി

♦️കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാ...
24/07/2024

♦️കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.

കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60% കുറക്കും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ നിലവിൽ വരും. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്.

151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെയാണ് ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നതെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു

♦️ മൂന്നാറിൽ മഞ്ഞു വീഴ്ചഉണ്ടായാൽ എങ്ങനെ ഇരിക്കും. AI തന്ന ഇമേജുകൾ രണ്ടെണ്ണം
24/07/2024

♦️ മൂന്നാറിൽ മഞ്ഞു വീഴ്ചഉണ്ടായാൽ എങ്ങനെ ഇരിക്കും. AI തന്ന ഇമേജുകൾ രണ്ടെണ്ണം

♦️ കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ്‌ എസ് ബി സ്കൂളിലെ 2B യിലെ ഇഷാന്റെ സംയുക്ത ഡയറി ❣️മന്ത്രി വി ശിവൻകുട്ടിയുടെ ...
24/07/2024

♦️ കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ്‌ എസ് ബി സ്കൂളിലെ 2B യിലെ ഇഷാന്റെ സംയുക്ത ഡയറി ❣️

മന്ത്രി വി ശിവൻകുട്ടിയുടെ fb പോസ്റ്റിൽ നിന്നും

♦️നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചു. യാത്രക്കാരായവരാണ് മരിച്ചവർ. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പ...
24/07/2024

♦️നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചു. യാത്രക്കാരായവരാണ് മരിച്ചവർ. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേർ ജീവനക്കാരാണ്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകട സ്ഥലം സന്ദർശിക്കും. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി.

യാത്രക്കാരിൽ‌ 16 പേർ നേപ്പാൾ പൗരന്മാരാണ്. 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾആണ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നു വീഴുകയായിരുന്നു. പൊഖാറയിലേക്കുള്ള വിമനമാണ് അപകടത്തിൽപ്പെട്ടത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അപകടം നടന്നത്.

റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു വിമാനം. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു.

♦️ കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. 60% വരെയാണ്...
24/07/2024

♦️ കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. 2023 ഏപ്രിൽ 1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.
കേരളത്തിൽ നിലവിലുള്ള പെർമ്മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമ്മിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നത്.

നികുതി റിബേറ്റ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ 5% റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

Nammude Thopramkudy നമ്മുടെ തോപ്രാംകുടി

തനതു വരുമാനം എന്തിന് കൂട്ടണം?

നാമമാത്രമായ പെർമ്മിറ്റ് ഫീസായിരുന്നു മുൻപുണ്ടായിരുന്നത്. കാലാനുസൃതമായി പെർമ്മിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമ്മിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിർദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സർക്കാർ തനതുവരുമാനം വർധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.

പെർമ്മിറ്റ് ഫീസ് ആർക്ക് ?

പെർമ്മിറ്റ് ഫീസായി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും സർക്കാരിന് ലഭിക്കുന്നില്ല. ഇത് പൂർണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്, പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെർമ്മിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവർധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്. അങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനത്തിലെ വർധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൌകര്യവും ക്ഷേമവും വർധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത്

കാലോചിതമായി പെർമ്മിറ്റ് ഫീസ് വർധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങൾക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ ഗ്യാപ് ഫണ്ട് നൽകേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ൽ നിന്ന് 2023-24ൽ 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് 6 ആയിട്ടാണ് കുറഞ്ഞത്.

സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റ്

പെർമ്മിറ്റുകൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ഇതിന് മാറ്റം വന്നിട്ടുണ്ട്. നഗരങ്ങളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തത്സമയം പെർമ്മിറ്റ് നൽകാൻ കഴിഞ്ഞ ഏപ്രിൽ 1 മുതൽ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിൽ ഈ സൌകര്യം ലഭ്യമാക്കി. കെ സ്മാർട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെർമ്മിറ്റുകളാണ് മിനുട്ടുകൾക്കകം ഇങ്ങനെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയത്.

Nammude Thopramkudy നമ്മുടെ തോപ്രാംകുടി

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായോ?

പെർമ്മിറ്റ് ഫീസ് പരിഷ്കരിച്ചത് നിർമ്മാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്ന് വ്യക്തമാണ്. 2022-23ൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് അനുവദിച്ച പെർമ്മിറ്റുകൾ 328518 ആയിരുന്നെങ്കിൽ 2023-24ൽ ഇത് 359331 ആയി വർധിക്കുകയായിരുന്നു. 30813 പെർമ്മിറ്റുകൾ അഥവാ 9.37 % വർധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെർമ്മിറ്റുകൾ ഒരു സാമ്പത്തിക വർഷം കൊണ്ട് 20311 ൽ നിന്ന് 40401 ആയി വർധിച്ചു, ഇരട്ടിയോളം വർധന.
വൻകിട കെട്ടിടങ്ങളുടെ എണ്ണത്തിലും വൻവർധനയാണെന്ന് കെ റെറയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 159 പ്രൊജക്ടുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ ഇത് 211 ആയി വർധിച്ചു, 32.7% വർധന. 2023ൽ മാത്രം രജിസ്റ്റർ ചെയ്തത് 6800 കോടിയുടെ വൻ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നികുതി വർധനവും കാരണവും ഇളവുകളും

5 വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. വരുമാനത്തിൽ വർധനവില്ലെങ്കിൽ സംഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുകളിൽ പറഞ്ഞിട്ടുണ്ട്. ഈ വർധന ഒഴിവാക്കാനാവാത്തതാണ്. 2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023ലാണ് സർക്കാർ നടപ്പിലാക്കിയത്. 25% ഒറ്റയടിക്ക് വർധന എന്നത് , ആക്ടിൽ ഭേദഗതി വരുത്തി ഓരോ വർഷവും 5% വീതമാക്കി സർക്കാർ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വർധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോൾ, ആദ്യ വർഷം 20 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 15,10,5 ശതമാനം വീതവും നികുതിദായകന് കുറവ് ലഭിക്കുന്നു.

ഉദാഹരണത്തിന് ആയിരം രൂപ നികുതിയുള്ള ഒരാളിന് 25% വർധനവിലൂടെ തൊട്ടടുത്ത വർഷം തന്നെ 1250 രൂപ നികുതിയടയ്ക്കേണ്ടിവരുന്നു. പ്രതിവർഷം അഞ്ച് ശതമാനം വർധനവിലൂടെ ഈ വർഷം 1050 രൂപ മാത്രമേ അടയ്ക്കേണ്ടി വരുന്നുള്ളൂ. അഞ്ച് വർഷത്തെ കണക്കെടുത്താലും 500 രൂപയുടെ കുറവ് നികുതിയിൽ ഇങ്ങനെ ഗുണഭോക്താവിന് ലഭിക്കുന്നു. നികുതിയായി ലഭിക്കുന്നതിൽ നിന്ന് ഒരു രൂപ പോലും സർക്കാരിനില്ല. പൂർണമായും ഈ തുക പ്രാദേശിക വികസന പ്രവർത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്.

♦️കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ കോതമംഗലം പല്ലാരിമംഗലം  സ്വദേശി ബിബിൻകോത...
24/07/2024

♦️കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ കോതമംഗലം പല്ലാരിമംഗലം സ്വദേശി ബിബിൻ
കോതമംഗലം /പല്ലാരിമംഗലം: കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ നാട്ടിലെത്തിയ കോതമംഗലം സ്വദേശി ഡ്രൈവർ ബിബിൻ. കൂവള്ളൂര്‍ ചിറ്റിലപ്പിള്ളി ബിബിന്‍ ബോസ് പതിവായി അന്യസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്. ഇടുക്കി ചെറുതോണിയില്‍ നിന്ന് കൊക്കൊകായുമായി നാസി്ക്കിലെ കാഡ്ബറീസ് കമ്പനിയിലേക്ക് പോകുകയായിരുന്നു ഇത്തവണ ബിബിന്‍. അടിമാലി സ്വദേശിയായ അഭിലാഷാണ് ഒപ്പമുണ്ടായിരുന്നത്. പോത്താനിക്കാട് സ്വദേശിയുടേതാണ് ലോറി.

ലോറിയുടെ ടയറിന്റെ പഞ്ചറൊട്ടിച്ച ടയര്‍ ഷോപ്പില്‍ നിന്ന് അന്‍പത് രൂപ തിരികെ വാങ്ങാനിറങ്ങിയതുമൂലമാണ് ബിബിന് അപകടത്തിൽപ്പെടാതെ രക്ഷപ്പെടാൻ കഴിഞ്ഞത്. അതല്ലെങ്കില്‍ ഒരു പക്ഷെ മലയാളി ഡ്രൈവര്‍ അര്‍ജുനും, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിക്കുമായി നടത്തുന്ന തെരച്ചില്‍ ബിബിനുംകൂടി വേണ്ടിയാകുമായിരുന്നു. ഭീകര മണ്ണിടിച്ചില്‍ കണ്‍മുമ്പില്‍ കണ്ടവരില്‍ ഒരാളാണ് ബിബിന്‍.താനും സഹഡ്രൈവര്‍ അഭിലാഷും രക്ഷപ്പെട്ടതിനേക്കുറിച്ച് ബിബിന്‍ പറയുന്നതിങ്ങനെ. ആദ്യ തവണത്തെ മണ്ണിടിച്ചില്‍ ഉണ്ടായതിന് പിന്നാലെ, ബിബിന്‍ തന്റെ ലോറി കുറച്ചുദൂരത്തേക്ക് മാറ്റിയിട്ടു.മടങ്ങിയെത്തിയപ്പോഴാണ് ഒരു ടാങ്കര്‍ലോറി മലയടിവാരത്തില്‍ കിടക്കുന്നത് കണ്ടത്.ഡ്രൈവര്‍ അതിലുണ്ടായിരുന്നില്ല.നോക്കിയപ്പോള്‍ താക്കോലുണ്ട്.ബിബിന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ടാങ്കര്‍ലോറിയും കുറേദൂരേക്ക് മാറ്റിയിട്ടു.അതല്ലെങ്കില്‍ പിന്നീടുണ്ടായ മണ്ണിടിച്ചിലില്‍ ടാങ്കറും അകപ്പെടുമായിരുന്നു. ദുരന്തത്തിൽപ്പെട്ട ലക്ഷ്മണന്റെ ചായക്കടയില്‍ ചായ കുടിക്കുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ മരണപ്പെട്ടുവെന്നത് ബിബിന് വേദനയായി അവശേഷിക്കുന്നു.

ബിബിന്റെ ലോറിക്ക് മീറ്ററുകള്‍ക്ക് മുമ്പിലാണ് മണ്ണിടിഞ്ഞുവീണത്.ചായക്കടയും അവിടെയുണ്ടായിരുന്നവരും പുഴയിലേക്ക് തെറിച്ചുവീണു.പാര്‍ക്ക് ചെയ്തിരുന്ന ഗ്യാസ് ടാങ്കറും അതിശക്തമായാണ് പുഴയിലേക്ക പതിച്ചത്.ഇതേതുടര്‍ന്ന് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറിയെന്നും ബിബിന്‍ പറയുന്നു. മലയിലുണ്ടായിരുന്ന മൊബൈല്‍ടവര്‍ പൊങ്ങിത്തെറിച്ചു. കോഴിക്കോട് സ്വദേശി കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന തടികയറ്റിയ ലോറി തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ബിബിന്‍ പറഞ്ഞു. അങ്ങനയൊരു ലോറി പുഴയിലേക്ക് വീഴുന്നതായും കണ്ടില്ല. ഈ ലോറി കരയില്‍തന്നെ കാണുമെന്നാണ് ബിബിന്റേയും വിശ്വാസം.

തലേദിവസവും ഇവിടെ ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നുവെന്നാണ് ബിബിന്റെ വെളിപ്പെടുത്തല്‍. അതിലൂടെ കടന്നുപോയ ഒരു സുഹൃത്ത് ഇക്കാര്യം ഫോണില്‍ തന്നെ അറിയിച്ചിരുന്നു. അപകടസാധ്യത മുന്നില്‍കണ്ട് മുന്‍കരുതലെടുക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവം ഉള്ളതായാണ് ബിബിൻ വ്യക്തമാക്കുന്നത്.

Copy - Media Fire Adimaly news

♦️ഇരട്ടയാർ നത്തുകല്ലിൽ പിക്കപ്പ് മറിഞ്ഞ് അപകടം.ഇരട്ടയാർ നത്തുകല്ലിൽ പിക്കപ്പ് മറിഞ്ഞ് അപകടംരാവിലേ പതിനൊന്ന് മണിയോടെയാണ് ...
24/07/2024

♦️ഇരട്ടയാർ നത്തുകല്ലിൽ പിക്കപ്പ് മറിഞ്ഞ് അപകടം.

ഇരട്ടയാർ നത്തുകല്ലിൽ പിക്കപ്പ് മറിഞ്ഞ് അപകടം
രാവിലേ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോയ പിക്കപ്പ് വാൻ നത്തുകല്ലിന് സമീപം ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിറുത്തിയിട്ടിരുന്ന മാരുതി കാറിൽ ഇടിക്കുകയും ചെയ്തു. കാറിൽ ഇടിച്ചതിനെ തുടർന്ന് പിക്കപ്പ് വാൻ വെട്ടിക്കുകയും തുടർന്ന് സൈഡിലെ തിട്ടയിൽ കയറി മറിയുകയുമായിരുന്നു. കട്ടപ്പനയിൽ നിന്നും ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Jul 24, 2024

♦️ തി​രു​വ​ന​ന്ത​പു​രം: സി​നി​മ മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​...
24/07/2024

♦️ തി​രു​വ​ന​ന്ത​പു​രം: സി​നി​മ മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഇ​ന്ന് പു​റ​ത്തു​വി​ടും. വൈ​കു​ന്നേ​രം 3.30ന്‌ ​സാം​സ്‌​കാ​രി​ക വ​കു​പ്പാ​ണ്‌ റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ടു​ക.
സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ ഏ​ഴ് മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് കൈ​മാ​റു​ക.
അ​തേ​സ​മ​യം, റി​പ്പോ​ർ​ട്ടി​ലു​ള്ള വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു ക​ട​ക്കാ​ത്ത, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വി​ല​ക്കി​യ വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ്‌ റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ടു​ക. കൈ​മാ​റു​ന്ന പ​ക​ര്‍​പ്പി​ല്‍ നി​ന്നും 49-ാം പേ​ജി​ലെ 96-ാം ഖ​ണ്ഡി​ക​യും 165 മു​ത​ല്‍ 196 വ​രെ​യു​ള്ള ഖ​ണ്ഡി​ക​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്കി​യി​രു​ന്നു. 300 പേ​ജു​ള്ള ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ 233 പേ​ജു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ന് പു​റ​ത്തു​വ​രി​ക.
റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ച്‌ നാ​ലു വ​ർ​ഷം ആ​കു​മ്പോ​ഴാ​ണ്‌ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്‌. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ്‌ സി​നി​മാ മേ​ഖ​ല​യി​ലെ അ​സ​മ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ജ​സ്‌​റ്റീ​സ്‌ ഹേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്‌.
സി​നി​മാ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് അ​വ​രി​ല്‍​നി​ന്ന് മൊ​ഴി അ​ട​ക്കം ശേ​ഖ​രി​ച്ചു​കൊ​ണ്ടാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ന​ടി ശാ​ര​ദ, മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ കെ.​ബി.​വ​ത്സ​ല​കു​മാ​രി അ​ട​ക്ക​മു​ള്ള​വ​ര്‍ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

♦️കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യ ബസ്സും  ബോലീറോയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല.അടിമാലി: കൊച്ചി ധനുഷ...
24/07/2024

♦️കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യ ബസ്സും ബോലീറോയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല.

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യബസ്സും ബൊലീറോയും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ എട്ടരയോടെ അടിമാലി ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. കോതമംഗലത്ത് നിന്നും രാജാക്കാടിന് സർവീസ് നടത്തുന്ന മരിയ മോട്ടോഴ്സും കോതമംഗലം ഭാഗത്തേക്ക് പോയ ബൊലേറോയും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

23/07/2024

♦️ മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഏരിയൽ വ്യൂ . വീഡിയോ കടപ്പാട്

♦️അർജുൻ വിശ്രമിച്ച റോഡിനു എതിർ വശമുള്ള ഹോട്ടൽ നടത്തിയ ഈ കുടുംബവും ഇന്നില്ല 😢😢
23/07/2024

♦️അർജുൻ വിശ്രമിച്ച റോഡിനു എതിർ വശമുള്ള ഹോട്ടൽ നടത്തിയ ഈ കുടുംബവും ഇന്നില്ല 😢😢

♦️എത്യോപ്യയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരുടെ മേൽ വീണ്ടും മണ്ണിടിഞ്ഞ് 229 പേർ മര...
23/07/2024

♦️എത്യോപ്യയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരുടെ മേൽ വീണ്ടും മണ്ണിടിഞ്ഞ് 229 പേർ മരിച്ചു.

♦️ Fear's useless. Either something bad happens or it doesn't: If it doesn't, you've wasted time being afraid, and if it...
23/07/2024

♦️ Fear's useless. Either something bad happens or it doesn't: If it doesn't, you've wasted time being afraid, and if it does, you've wasted time that you could have spent sharpening your weapons.

🏔AI Image

♦️നിങ്ങളുടെ പ്രദേശത്ത് ബിഎസ്‌എന്‍എല്‍ 4ജി 📡 സേവനം ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കാംനീണ്ട കാത്തിരിപ്പിന് അറുതിവരുത്താന്‍...
23/07/2024

♦️നിങ്ങളുടെ പ്രദേശത്ത് ബിഎസ്‌എന്‍എല്‍ 4ജി 📡 സേവനം ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കാം

നീണ്ട കാത്തിരിപ്പിന് അറുതിവരുത്താന്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍ 4ജി സേവനം രാജ്യമാകെ വ്യാപിപ്പിക്കുകയാണ്.

4ജി സര്‍വീസ് ഇല്ലാത്ത ഏക ടെലികോം കമ്പനി എന്ന നാണക്കേട് ബിഎസ്‌എന്‍എല്‍ ഘട്ടംഘട്ടമായി ഒഴിവാക്കിവരുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെയിടത്ത് ബിഎസ്‌എന്‍എല്‍ 4ജി സേവനം ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

2ജി, 3ജി, 4ജി, 5ജി ടവറുകള്‍ നിങ്ങളുടെയടുത്ത് ഉണ്ടോ എന്ന് സ‌ഞ്ചാര്‍ തരംഗ് പോര്‍ട്ടല്‍ വഴി അറിയാന്‍ കഴിയും. https://tarangsanchar.gov.in/emfportal എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഇതിന് ശേഷം ഹോം പേജില്‍ കാണുന്ന മൈ ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിലെയോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലേയോ ടാബ്‌ലറ്റിലേയോ ജിപിഎസ് ഓണാണ് എന്ന് ഉറപ്പുവരുത്തണം. മൈ ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന സ്ക്രീനില്‍ നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ക്യാപ്‌ച്ച എന്നിവ നല്‍കുക. ശേഷം ഒടിപി മെയില്‍ വഴി ലഭ്യമാകാനായി ക്ലിക്ക് ചെയ്യുക. മെയിലില്‍ ലഭിക്കുന്ന ഒടിപി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു ഭൂപടം നിങ്ങള്‍ക്ക് ലഭ്യമാകും. നിങ്ങളുടെ ജിപിഎസ് ലോക്കേഷന്‍ അനുസരിച്ച്‌ അടുത്തുള്ള എല്ലാ സെല്‍ഫോണ്‍ ടവറുകളുടെയും മാപ്പാണിത്. ഭൂപടത്തില്‍ കാണുന്ന ടവര്‍ ലൊക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് ഏത് കമ്പനിയുടേതാണെന്നും ഏത് തരം നെറ്റ്‌വര്‍ക്കിലുള്ളതാണെന്നും (2ജി/3ജി/4ജി/5ജി) മനസിലാക്കാം.

സ്വകാര്യ ടെലികോം സേവനദാതാക്കള്‍ 2024 ജൂലൈ ആദ്യം താരിഫ് നിരക്ക് കുത്തനെ ഉയര്‍ത്തിയപ്പോള്‍ ബിഎസ്‌എല്ലിലേക്ക് ചേക്കേറുകയാണ് നിരവധി പേര്‍. ഇതേസമയം തന്നെ ബിഎസ്‌എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയും ചെയ്യുന്നു. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട നിരക്കില്‍ ഡാറ്റ പാക്കേജുകള്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്നുണ്ട്.

Address


Alerts

Be the first to know and let us send you an email when Nammude Thopramkudy നമ്മുടെ തോപ്രാംകുടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nammude Thopramkudy നമ്മുടെ തോപ്രാംകുടി:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share