Vineeth Vinnie

  • Home
  • Vineeth Vinnie

Vineeth Vinnie I help people become more creative, courageous and confident. • Creative Courage Coach & Speaker.

11/10/2023

കാര്യങ്ങളോട് റിയാക്ടീവ് ആയി പ്രതികരിക്കുന്നതിനേക്കാൾ ബെറ്റർ ആയ ആൾട്ടർനേറ്റീവ്സ് പലപ്പോഴും നമുക്കുണ്ട്. നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിനായി പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്നതിന്റെ സാധ്യത വളരെ വലുതാണ്. പ്രോ-ആക്ടീവ് അപ്രോച്ചിന്റെ സാധ്യതകളെപ്പറ്റി ഈ വീഡിയോയിൽ കാണാം.

അർത്ഥപൂർണമായ, ഈടുനിൽക്കുന്ന വിജയം നേടാൻ പ്രചോദിപ്പിക്കുന്ന വീഡിയോസ്:
01/10/2023

അർത്ഥപൂർണമായ, ഈടുനിൽക്കുന്ന വിജയം നേടാൻ പ്രചോദിപ്പിക്കുന്ന വീഡിയോസ്:

Share your videos with friends, family, and the world

കാർ ഓടിച്ചുപോവുമ്പൊ, ഇരുവശത്തും വീടുകളുള്ള ചില വളവുകളിൽ, ഇടുങ്ങിയ ഇടങ്ങളിൽ ഒരു നാലോ അഞ്ചോ വയസുള്ള കുട്ടി കാറിന് വട്ടം ചാ...
31/07/2023

കാർ ഓടിച്ചുപോവുമ്പൊ, ഇരുവശത്തും വീടുകളുള്ള ചില വളവുകളിൽ, ഇടുങ്ങിയ ഇടങ്ങളിൽ ഒരു നാലോ അഞ്ചോ വയസുള്ള കുട്ടി കാറിന് വട്ടം ചാടുന്നത് ഞാൻ അറിയാതെ സങ്കല്പിക്കാറുണ്ട്. വളരെ പതുക്കെയല്ലാതെ വണ്ടിയോടിക്കുന്ന എന്നെ ബ്രെയ്ക് ചവിട്ടിക്കുന്ന വിസ്മയമാണ് ആ നെഗറ്റീവ് തിങ്കിങ്. കുട്ടി വട്ടം ചാടി സംഭവിക്കുന്ന അപകടം ശുഭകരമായ ചിന്തയല്ല. വളവ് തിരിഞ്ഞുവരുമ്പോൾ മിക്കവാറും അത് റിയൽ ആയ ചിന്തയുമല്ലെന്ന് വരാം. അങ്ങനെ ഒരു കുട്ടി മിക്കവാറും അവിടെ കാണില്ല. അപ്പൊ ഞാൻ ഓപ്റ്റിമിസ്റ്റിക് ആയുമല്ല റിയലിസ്റ്റിക് ആയുമല്ല ചിന്തിച്ചത്. ഞാൻ വേഗത കുറക്കുകയും കുട്ടി അവിടെ ഇല്ലാതിരിക്കുകയും ചെയ്‌താൽ നഷ്ടം എത്ര ചെറുതാണ്....

കാർ ഓടിച്ചുപോവുമ്പൊ, ഇരുവശത്തും വീടുകളുള്ള ചില വളവുകളിൽ, ഇടുങ്ങിയ ഇടങ്ങളിൽ ഒരു നാലോ അഞ്ചോ വയസുള്ള കുട്ടി കാറിന...

നല്ല പേരാണ് charming cafeteria. വീട്ടിനടുത്ത് റോഡ്‌സൈഡിൽ ഉള്ള ഒരു ചെറിയ കഫെറ്റീരിയ ആണ്. ആദ്യാക്ഷരമായ C ഒരു ആവി പറക്കുന്ന...
17/07/2023

നല്ല പേരാണ് charming cafeteria. വീട്ടിനടുത്ത് റോഡ്‌സൈഡിൽ ഉള്ള ഒരു ചെറിയ കഫെറ്റീരിയ ആണ്. ആദ്യാക്ഷരമായ C ഒരു ആവി പറക്കുന്ന കപ്പ് പോലെ ഡിസൈൻ ചെയ്തതും ആ അക്ഷരം രണ്ട് വാക്കുകൾക്കുമായി പങ്കുവെച്ച് ഉപയോഗിച്ചതും ക്രിയാത്മകമായ സ്റ്റെപ്പാണ്. പക്ഷെ നിർത്തേണ്ടിടത്ത് ക്രിയേറ്റിവിറ്റി നിർത്തിയില്ല. ആദ്യത്തെ വാക്കിൽ പൊതുവായി ഉപയോഗിച്ച 'C' കഴിഞ്ഞുള്ള അക്ഷരങ്ങൾ ചുവന്ന കളറിലാക്കിക്കളഞ്ഞു. അതോടെ ചാമിങ് എന്ന് വായിക്കേണ്ട വാക്കിലെ harming വേർപെട്ടു. അങ്ങനെ 'ആകർഷകമായ കഫെറ്റീരിയ' 'ഉപദ്രവിക്കുന്ന കഫെറ്റീരിയ' ആയി മാറി. വാക്കിന്റെ കളിയിൽ പണിപാളിപ്പോയെങ്കിലും അവരുടെ ക്രിയാത്മകമായ ശ്രമത്തെ ബഹുമാനിക്കുന്നു....

നല്ല പേരാണ് charming cafeteria. വീട്ടിനടുത്ത് റോഡ്‌സൈഡിൽ ഉള്ള ഒരു ചെറിയ കഫെറ്റീരിയ ആണ്. ആദ്യാക്ഷരമായ C ഒരു ആവി പറക്കുന്ന കപ്...

13/05/2023

ചിലർ സിനിമ കൊള്ളാമോന്ന് (എപ്പോഴും) ചോദിക്കില്ല.

കുറച്ചുദിവസം മുൻപ് ഒരു കിച്ചൺവെയർ സ്റ്റോറിൽ കേറിയപ്പൊ വൈഫിന് വാങ്ങാനായി ഒരു വാട്ടർ ബോട്ടിൽ നോക്കി. ഇഷ്ടപ്പെട്ട് എടുത്ത മ...
02/04/2023

കുറച്ചുദിവസം മുൻപ് ഒരു കിച്ചൺവെയർ സ്റ്റോറിൽ കേറിയപ്പൊ വൈഫിന് വാങ്ങാനായി ഒരു വാട്ടർ ബോട്ടിൽ നോക്കി. ഇഷ്ടപ്പെട്ട് എടുത്ത മോഡലിന്റെ അടപ്പിൽ ആളുടെ പേരെഴുതി വെക്കാനുള്ള ഇടം പോലെ തോന്നിക്കുന്ന ഒരു സംവിധാനമുള്ളത് ശ്രദ്ധിച്ചു. ഞാൻ ചോദിച്ചു:"ഇത് പേരെഴുതാനാവും ല്ലേ?" "ഏയ് അതങ്ങനെ ഒരു സ്റ്റൈലിന് വെച്ചതാവും" സെയിൽസ് പേഴ്സൺ പറഞ്ഞു. "ഇത് നോക്കൂ. ഇതിങ്ങനെ മുകളിലേക്ക് വലിക്കാൻ പറ്റുന്നുണ്ട്. ഉള്ളിൽ ടാഗ് എഴുതിയൊട്ടിക്കാനുള്ള സ്പെയ്സും കാണുന്നുണ്ട്." പ്രൊഡക്ടിന്റെ ഡിസൈൻ ഈ ഫീച്ചറിനെ അത്ര വ്യക്തമാക്കുന്ന രീതിയിൽ അല്ലാഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. ഫീച്ചർ എന്നെ താല്പര്യപ്പെടുത്തിയില്ലെങ്കിലും കാര്യം അറിയാഞ്ഞിട്ട് ഒരു സ്വൈര്യക്കേട്....

കുറച്ചുദിവസം മുൻപ് ഒരു കിച്ചൺവെയർ സ്റ്റോറിൽ കേറിയപ്പൊ വൈഫിന് വാങ്ങാനായി ഒരു വാട്ടർ ബോട്ടിൽ നോക്കി. ഇഷ്ടപ്പെട.....

പ്രശ്നങ്ങളുടെ പരിഹാരം ആശാൻറെ നെഞ്ചത്തോ കളരിക്ക് പുറത്തോ ആകേണ്ടതില്ല എന്ന് കഴിഞ്ഞദിവസം എഴുതിയിരുന്നു. ഇതിന് രണ്ടിനും ഇടയി...
24/03/2023

പ്രശ്നങ്ങളുടെ പരിഹാരം ആശാൻറെ നെഞ്ചത്തോ കളരിക്ക് പുറത്തോ ആകേണ്ടതില്ല എന്ന് കഴിഞ്ഞദിവസം എഴുതിയിരുന്നു. ഇതിന് രണ്ടിനും ഇടയിലാണ് ശരിയായ പ്രശ്നപരിഹാരം സാധ്യമാവുക. ഈ രീതിയെ win-win രീതി എന്നു വിളിക്കാം. സെവൻ ഹാബിറ്റ്സ്* എന്ന പുസ്തകത്തിലൂടെ സ്റ്റീവൻ കവി(Stephen R Covey) പോപ്പുലറൈസ് ചെയ്ത ആശയമാണിത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റ് എഴുതുന്നത്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന ഇരുകൂട്ടരുടെയും രണ്ട് ക്വാളിറ്റികളാണ് വിൻ-വിൻ രീതി കൈക്കൊള്ളാൻ സഹായിക്കുന്നത്. ഒന്ന്, കറേജ്(ധീരത). രണ്ട്, കൺസിഡറേഷൻ(പരിഗണന). ഒന്നാമത്തേത് നിങ്ങളുടെ ആവശ്യങ്ങൾ, ഇമോഷൻസ്, ചിന്തകൾ എന്നിവയെ സംബന്ധിക്കുന്ന കാര്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾ എന്താണ്?...

പ്രശ്നങ്ങളുടെ പരിഹാരം ആശാൻറെ നെഞ്ചത്തോ കളരിക്ക് പുറത്തോ ആകേണ്ടതില്ല എന്ന് കഴിഞ്ഞദിവസം എഴുതിയിരുന്നു. ഇതിന് ര...

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെപറ്റിയാണ് ഈ കുറിപ്പ്. പ്രശ്നങ്ങളുണ്ടായാൽ ആളുകൾ സാധാരണയായി നാല് അപ്പ്രോച്ചുകൾ എടുക്കും. 1. ആശ...
22/03/2023

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെപറ്റിയാണ് ഈ കുറിപ്പ്. പ്രശ്നങ്ങളുണ്ടായാൽ ആളുകൾ സാധാരണയായി നാല് അപ്പ്രോച്ചുകൾ എടുക്കും. 1. ആശാന്റെ നെഞ്ചത്ത്2. കളരിക്ക് പുറത്ത്3. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്4. ആശാന്റെ നെഞ്ചിനും കളരിയുടെ പടിക്കും ഇടയിൽ(ഇതിൽ നാലാമത്തെ അപ്പ്രോച്ചാണ് ഏറ്റവും അപൂർവ്വം) ഓരോന്നും താഴെ വിശദീകരിക്കാം. 1. ആശാന്റെ നെഞ്ചത്ത് എല്ലാം മറ്റേയാളുടെ തെറ്റാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഒരു തെറ്റും ചെയ്യുകയുമില്ല. ഞാൻ പെർഫെക്റ്റ് ആയ ആളാണ്. എൻറെ ജീവിതത്തിലുള്ള മറ്റാളുകളാണ് ഓരോ സാഹചര്യത്തിലും എപ്പോഴും തെറ്റുകൾ ചെയ്യാറുള്ളത്....

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെപറ്റിയാണ് ഈ കുറിപ്പ്.പ്രശ്നങ്ങളുണ്ടായാൽ ആളുകൾ സാധാരണയായി നാല് അപ്പ്രോച്ചുകൾ എട...

Next on the ReadBeyond Book Workshop series is 'Start with Why' written by Simon Sinek.The workshop will be facilitated ...
16/03/2023

Next on the ReadBeyond Book Workshop series is 'Start with Why' written by Simon Sinek.

The workshop will be facilitated by Vineeth, Creative Courage Coach.

WhatsApp now to book your seat: 7892228992

Training on 'Confidence to Communicate' at Vimal Jyothi Engineering College, Kannur25.02.2023
05/03/2023

Training on 'Confidence to Communicate' at Vimal Jyothi Engineering College, Kannur

25.02.2023

Training on 'Effective Workplace Communication' at  Institute of Management Studies, Palakkad.
04/03/2023

Training on 'Effective Workplace Communication' at Institute of Management Studies, Palakkad.

02/03/2023
💕
28/02/2023

💕

സാധ്യതകൾ.
27/02/2023

സാധ്യതകൾ.

ചിത്രത്തിൽ കാണുന്നത് ഒരു 'വെജിറ്റേറിയൻ' റെസ്റ്റൊറന്റിന്റെ ബോർഡിൽ കണ്ട കാഴ്ചയാണ്. നോൺ-വെജ് എന്നെഴുതിയിരുന്നത് പ്യുവർ വെജ്...
25/02/2023

ചിത്രത്തിൽ കാണുന്നത് ഒരു 'വെജിറ്റേറിയൻ' റെസ്റ്റൊറന്റിന്റെ ബോർഡിൽ കണ്ട കാഴ്ചയാണ്. നോൺ-വെജ് എന്നെഴുതിയിരുന്നത് പ്യുവർ വെജ് എന്നാക്കി മാറ്റിയതാണിത്. നോൺ എന്നിടത്ത് പ്യുവർ എന്നൊരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു. അതൊരു വലിയ ചാട്ടമാണല്ലൊ. വെജ് & പ്യുവർ വെജ് എന്ന് ചേർത്തുവായിക്കുമ്പോൾ അതൊരു അബദ്ധവുമാണല്ലോ. അവരുടെ പുതിയ മെന്യു പല കാരണങ്ങളാൽ കൊണ്ടുവന്നതായിരിക്കാം. അവരെ ജഡ്ജ് ചെയ്യുന്നില്ല. എന്നാൽ സാധ്യതയുള്ള ഒരു കാരണം നോക്കാം. 'മറ്റുള്ളവർക്ക് വേണ്ടി മാറിക്കൊണ്ടേയിരിക്കുക' എന്ന അബദ്ധത്തെപ്പറ്റിയാണ് പറയുന്നത്. ഓ, ഇത് ആളുകൾ കഴിക്കുന്നില്ല - ഇതു മെന്യുവിൽനിന്ന് മാറ്റിയേക്കാം. ഇവിടേക്ക് പൊതുവിൽ ആളുകൾ വരുന്നില്ല - മെന്യു മൊത്തത്തിൽ ഒന്നു പരിഷ്കരിച്ചേക്കാം....

ചിത്രത്തിൽ കാണുന്നത് ഒരു ‘വെജിറ്റേറിയൻ’ റെസ്റ്റൊറന്റിന്റെ ബോർഡിൽ കണ്ട കാഴ്ചയാണ്. നോൺ-വെജ് എന്നെഴുതിയിരുന്നത....

ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് നിങ്ങൾ കാണുന്നു. അയാൾ നിങ്ങൾക്കു പ്രിയപ്പെട്ടൊരാൾ ആണെന്നു കരുതുക. അയാളെ രക്ഷിക്കാനായി ...
24/02/2023

ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് നിങ്ങൾ കാണുന്നു. അയാൾ നിങ്ങൾക്കു പ്രിയപ്പെട്ടൊരാൾ ആണെന്നു കരുതുക. അയാളെ രക്ഷിക്കാനായി നിങ്ങൾ വെള്ളത്തിലേക്ക് ചാടുന്നു. ചാടാൻ നിങ്ങളെ സജ്ജമാക്കിയത് ആത്മവിശ്വാസമോ അതോ ധൈര്യമോ? ഈ പറഞ്ഞ സാഹചര്യത്തിൽ ധൈര്യമെന്ന ഉത്തരമാകും കൂടുതൽ പേർ തിരഞ്ഞെടുക്കുക എന്ന് ഞാൻ വിശ്വസിക്കുന്നു. ചില സെഷനുകളിൽ ഈ ചോദ്യം ചർച്ച ചെയ്ത അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ വിശ്വാസം. രക്ഷിക്കുന്നതു പോകട്ടെ, സ്വയം തിരിച്ച് വരാൻ കഴിയും എന്ന ഉറപ്പില്ലെങ്കിൽ പോലും ചിലർ ധീരമായ ആ പ്രവർത്തി ചെയ്യും. അത്തരമൊരു ഉറപ്പിനേക്കാൾ വേഗത്തിൽ ധീരത പ്രവർത്തിച്ചു കഴിഞ്ഞിരിക്കും....

ഒരാൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് നിങ്ങൾ കാണുന്നു. അയാൾ നിങ്ങൾക്കു പ്രിയപ്പെട്ടൊരാൾ ആണെന്നു കരുതുക. അയാളെ രക.....

എന്തെല്ലാമാണ് നമുക്ക് നമ്മളായിരിക്കാനുള്ള തടസ്സങ്ങൾ? ഒന്നോർത്താൽ ഏറ്റവും എളുപ്പത്തിൽ സാധിക്കേണ്ടുന്ന കാര്യമാണത്. എന്നാൽ ...
23/02/2023

എന്തെല്ലാമാണ് നമുക്ക് നമ്മളായിരിക്കാനുള്ള തടസ്സങ്ങൾ? ഒന്നോർത്താൽ ഏറ്റവും എളുപ്പത്തിൽ സാധിക്കേണ്ടുന്ന കാര്യമാണത്. എന്നാൽ പലപ്പൊഴും അതങ്ങനെയല്ല. നമ്മളെ ഭയപ്പെടുത്തുന്നത് എന്തായിരിക്കണം? നാം നമ്മൾ ആയിരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടാവുന്ന ബന്ധങ്ങൾ, അവസരങ്ങൾ, സാധ്യതകൾ! ഇതെല്ലാം നമ്മളെ ഭയപ്പെടുത്താൻ ഇടയുണ്ട്. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം കാണൂ. മലപ്പുറം ജില്ലയിൽ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ റോഡരികിലുള്ള ഒരു 'തുണിക്കട' ആണിത്. റോഡരികിലുള്ള ഒരു മരത്തിലേക്ക് അവർ ഒരു അഴ വലിച്ച് കെട്ടിയിരിക്കുന്നു. അതിൽ നിരയായി കാക്കി ഷർടുകൾ തൂക്കിയിരിക്കുന്നു. തുണിക്കട എന്നതിനേക്കാൾ ഉച്ചത്തിൽ അവർ സ്വയം വിളിക്കുന്നത് 'കാക്കി കോർണർ' എന്നാണ്'....

എന്തെല്ലാമാണ് നമുക്ക് നമ്മളായിരിക്കാനുള്ള തടസ്സങ്ങൾ? ഒന്നോർത്താൽ ഏറ്റവും എളുപ്പത്തിൽ സാധിക്കേണ്ടുന്ന കാര്യ...

നിങ്ങൾ വായിക്കുമ്പോൾ ഈ കുറിപ്പ് എഴുതി പൂർത്തിയായിരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇനി, ഈ കുറിപ്പ് എഴുതപ്പെട്ടില...
23/02/2023

നിങ്ങൾ വായിക്കുമ്പോൾ ഈ കുറിപ്പ് എഴുതി പൂർത്തിയായിരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇനി, ഈ കുറിപ്പ് എഴുതപ്പെട്ടില്ലായിരുന്നെങ്കിൽ, അതു പല കാരണങ്ങൾ കൊണ്ടാവാം. അക്കൂട്ടത്തിലെ ഒരു പ്രധാന സാധ്യതയെപറ്റിയാണ് എഴുതുന്നത്. "എന്റെ അഭിപ്രായം/നിലപാട്/ഉത്തരം തെറ്റാണെങ്കിലോ?" എന്നത് വളരെ ഭാരിച്ച ഒരു ചിന്തയാണ്. നമുക്ക് പറയാനും എഴുതാനും ഉള്ള കാര്യങ്ങൾ പലപ്പോഴും നമ്മൾ മറച്ചു വെക്കുന്നത് ഈ സാധ്യതയെ ഭയപ്പെടുന്നതുകൊണ്ടാണ്. തെറ്റ് എന്ന 'സാധ്യത'യെ നിഷ്ക്രിയതകൊണ്ട് നേരിടുമ്പോൾ നമ്മൾ 'ശരി' എന്ന സാധ്യതയെ പൂർണമായും അവഗണിക്കുന്നു. "ഞാൻ പറയുന്ന കാര്യങ്ങൾ 'ശരി'യാണെങ്കിലോ?" എന്ന് നമ്മൾ ചിന്തിക്കുന്നേയില്ല....

നിങ്ങൾ വായിക്കുമ്പോൾ ഈ കുറിപ്പ് എഴുതി പൂർത്തിയായിരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ച് കഴിഞ്ഞു.ഇനി, ഈ കുറിപ്പ് എഴു....

സാറിന് പേടിയുണ്ടോ? തമിഴ്നാട്ടിലെ ഒരു സ്കൂളിൽ പബ്ലിക് സ്പീക്കിങ്ങുമായി ബന്ധപ്പെട്ട ഒരു ട്രെയിനിങ് ഫെസിലിറ്റേറ്റ് ചെയ്യുമ്...
23/02/2023

സാറിന് പേടിയുണ്ടോ? തമിഴ്നാട്ടിലെ ഒരു സ്കൂളിൽ പബ്ലിക് സ്പീക്കിങ്ങുമായി ബന്ധപ്പെട്ട ഒരു ട്രെയിനിങ് ഫെസിലിറ്റേറ്റ് ചെയ്യുമ്പോൾ ഒരു മിടുക്കി ചോദിച്ചതാണ് ചോദ്യം. സ്റ്റേജ് ഫിയറിനെ കുറിച്ചൊക്കെ ചർച്ച ചെയ്യുന്നതിനിടയിലാണ് ഈ ചോദ്യം വന്നത്. എല്ലാം തികഞ്ഞ ഒരു ദിവ്യൻ എന്ന പൊയ്മുഖം ഒരിക്കലും അണിയരുത് എന്ന ഉറച്ച തീരുമാനം ഉള്ളിലുള്ളതുകൊണ്ട് എൻറെ പേടികളും അബദ്ധങ്ങളും മണ്ടത്തരങ്ങളും ഒക്കെ അവസരം കിട്ടുമ്പോഴൊക്കെ വെളിവാക്കാറുണ്ട്. അത് നമ്മുടെ ട്രെയിനിങ്ങിലെ പാർട്ടിസിപ്പൻറ്സിനെ സഹായിക്കുക കൂടി ചെയ്യും എന്നാണ് വിശ്വസിക്കുന്നത്. അന്നും ക്ലാസ്സിൽ മനസ്സുതുറന്നുതന്നെ സംസാരിച്ചു. ഓരോ പുതിയ വേദികളും പുതിയ പേടികൾ തരാറുണ്ട്....

സാറിന് പേടിയുണ്ടോ? തമിഴ്നാട്ടിലെ ഒരു സ്കൂളിൽ പബ്ലിക് സ്പീക്കിങ്ങുമായി ബന്ധപ്പെട്ട ഒരു ട്രെയിനിങ് ഫെസിലിറ്റേ....

'ഇത് ശരിയാണോ?''ഇങ്ങനെ മതിയോന്ന് നോക്കിയേ.''വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?' അവസാനമില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അ...
23/02/2023

'ഇത് ശരിയാണോ?''ഇങ്ങനെ മതിയോന്ന് നോക്കിയേ.''വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?' അവസാനമില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അമിതമായ ആശ്രയത്വത്തിന്റെ സൂചനയാണ്. ഭേദമെന്താന്ന് ചോദിച്ചാൽ, പോരായ്മയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു പ്രവർത്തിക്കുക എന്നതാണ്. പലപ്പോഴും, നമ്മുടേതായ തെറ്റ് ചെയ്യാൻ നാം കാണിക്കുന്ന ധൈര്യം, മറ്റൊരാളുടെ ശരിയിലുള്ള നമ്മുടെ വിശ്വാസത്തേക്കാളും വളർച്ചക്ക് ഉതകും. -വിനീത്Creative Courage Coach & SpeakerCPO, Happiness Route

‘ഇത് ശരിയാണോ?”ഇങ്ങനെ മതിയോന്ന് നോക്കിയേ.”വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?’ അവസാനമില്ലെങ്കിൽ ഇത്തരം ച.....

കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച...
23/02/2023

കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച്ചം ലഭ്യമാണെങ്കിൽ, അതിന് അണഞ്ഞ് കിടക്കാവുന്നതാണ്. അതുപോലെ, നമ്മൾ ഉറങ്ങുമ്പോഴും ബൾബ് പ്രകാശിക്കേണ്ടതില്ല. എപ്പോഴും ബൾബ് കത്തിച്ചിടണമെന്ന് നമ്മൾ ശഠിക്കുകയാണെങ്കിൽ രണ്ട് നഷ്ടമാണുള്ളത്. ഒന്നാമതായി ഊർജ നഷ്ടം. രണ്ടാമത്, ബൾബിന്റെ ആയുസ് കുറയുന്നു. മനുഷ്യരുടെ കാര്യവും സമാനമാണ്. എപ്പോഴും തിളങ്ങിനിൽക്കാനുള്ള പ്രെഷർ നമ്മളെ സംബന്ധിച്ചിടത്തോളം ഡാമേജിങ് ആണ്. നമ്മൾ 'ഇന്റ്രസ്റ്റിങ്' ആയിരിക്കുമ്പൊഴേ സ്നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ എന്ന തോന്നൽ ഉണ്ടായാൽ എന്തു സംഭവിക്കും? ഡൾ ആയിരിക്കുന്ന നിമിഷങ്ങളിൽ നമ്മൾ നമ്മളെ കൂടുതൽ വെറുക്കുകയും, സ്വീകരിക്കപ്പെടാനായി, പ്രസരിപ്പും ഊർജവുമെല്ലാം ഫെയ്ക്ക് ചെയ്യുകയും ചെയ്യുന്നു....

കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച....

അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും കണ്ടിട്ടില്...
23/02/2023

അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും കണ്ടിട്ടില്ല എന്നും വെക്കുക. ഇക്കാര്യം തുറന്നുപറയുന്നത് അത്ര സെയ്ഫല്ലാത്ത അന്തരീക്ഷമാണ് വീട്ടിലുള്ളതെങ്കിൽ - അതായത് കുറ്റപ്പെടുത്തലോ ചീത്തവിളിയോ ശിക്ഷയോ ആണ് കുട്ടി പ്രതീക്ഷിക്കുന്നതെങ്കിൽ - കുട്ടി എന്ത് ചെയ്യും? എങ്ങനെയെങ്കിലും ടൂത്ബ്രഷ് തിരിച്ചെടുത്ത് ഇരുന്നിടത്ത് വെക്കും. കുട്ടിയുടെ ശുചിത്വബോധത്തിനനുസരിച്ച് സോപ്പിട്ടോ ഇടാതെയോ അത് ചിലപ്പോൾ കഴുകുമായിരിക്കും. നിങ്ങളോ മറ്റാരെങ്കിലുമോ അതറിയാൻ പോകുന്നില്ല. ആ ടൂത്ബ്രഷ് കൊണ്ട് ഉടമ ദിവസങ്ങളോളം ബ്രഷിങ് തുടരുന്നു. ബ്രഷ് കുട്ടിയുടേത് തന്നെയാണെങ്കിലും, ചിലപ്പോൾ ചീത്തവിളിയേക്കാൾ ഭേദം ആ വൃത്തികെട്ട ബ്രഷ് ആണെന്ന് കുട്ടി കരുതിയേക്കാം....

അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും ....

പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മക്കൾക്ക് ആ പ...
23/02/2023

പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മക്കൾക്ക് ആ പ്രായം കുറേ നേരത്തേ പിന്നിട്ടിരിക്കുന്നു. അവരുടെ ചെറുപ്പത്തിലൊന്നും ഈ ലേണിങ് ആപ്പ് ഉണ്ടായിരുന്നില്ല താനും. താരതമ്യേന 'കുറഞ്ഞ സെഗ്മന്റി'ലുള്ള ആ ഒരു സ്കൂട്ടർ ഹിന്ദിയിലെ യങ് സൂപ്പർ സ്റ്റാർ ഓടിച്ചുനടക്കുന്നത് പരസ്യത്തിൽ മാത്രമേ ആളുകൾ കാണാനിടയുള്ളൂ. പരസ്യങ്ങളിൽ താരങ്ങൾ എൻഡോഴ്സ് ചെയ്യുന്ന പ്രൊഡക്ടുകൾക്ക് അവരുടെ റിയൽ ലൈഫിൽ പലപ്പോഴും വലിയ സ്ഥാനമൊന്നും കാണില്ല. ഇതറിയുമ്പോഴും ആ അറിവിനെപ്പറ്റി ഓർമ്മിക്കാനും ചിന്തിക്കാനും നമുക്കിഷ്ടമല്ല. 'ഇനി അവർ ഉപയോഗിക്കുന്നുണ്ടെങ്കിലോ' എന്നാലോചിക്കാനാണ് നമുക്കിഷ്ടം....

പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മ.....

പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്കുന്നത് എന്തൊക...
23/02/2023

പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്കുന്നത് എന്തൊക്കെ കാര്യങ്ങളാവാം? പരസ്യം കാണുമ്പോൾ ഏറെക്കുറെ പൊതുവായി ആളുകൾ വിശ്വസിച്ചുപോരുന്ന ചില കാര്യങ്ങൾ: 1. പരസ്യം നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമായി ഒരു (വലിയ) തുക സ്ഥാപനം ചിലവഴിച്ചിരിക്കുന്നു. അതിനാൽ,a. അവർ ബിസിനസിൽ സീരിയസ് ആയിരിക്കാം.b. പരസ്യചിലവിന് ആനുപാതികമായ വലിയൊരു തുക ഉല്പന്നം/സേവനം രൂപപ്പെടുത്താനും ചിലവഴിച്ചിരിക്കാം. അതുകൊണ്ടുതന്നെ ഗുണമേന്മ കൂടുതലായിരിക്കാം.c. മാർക്കറ്റിലെ നിലനില്പ് സാമ്പത്തികമായ കെട്ടുറപ്പിനെ ആസ്പദമാക്കിയിരിക്കുന്നു. സാമ്പത്തികപശ്ചാത്തലത്തെയും, അതുവഴി, സ്ഥാപനത്തിൻ്റെ നിലനിൽപ്പിനെയും സംബന്ധിച്ച സൂചന പരസ്യത്തിൻ്റെ വലിപ്പത്തിൽനിന്ന് ലഭിച്ചേക്കാം....

പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്.....

ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്. നിരാശയുടെ ടോണിൽ വായിക്കപ്പെടാനിട...
23/02/2023

ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്. നിരാശയുടെ ടോണിൽ വായിക്കപ്പെടാനിടയുള്ള ഒരു വാക്യമാണ് മുകളിലെഴുതിയത്. എന്നാൽ തീർത്തും സത്യസന്ധമായി പറഞ്ഞാൽ അതൊരു വസ്തുത എന്നനിലയിൽ മാത്രം പങ്കുവെച്ചതാണ്. എന്താണ് ഇരുപത് എന്ന ‘ചെറിയ നമ്പർ’ നിരാശാജനകമാകാത്തത്? വലിയ നമ്പർ ഉണ്ടാവുക പ്രധാനമല്ലേ? ശരിയാണ്. ആളുകളിലേക്ക് മൂല്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ നമ്പർ തീർച്ചയായും പ്രധാനമാണ്. പൂജ്യമാണ് നമ്പറെങ്കിൽ തീർച്ചയായും തൽക്കാലം ലോകത്തിന്മേൽ നമ്മുടെ വർക്കിന് ഇമ്പാക്റ്റ് ഒന്നും തന്നെയില്ലെന്ന് പറയാം. ആയതിനാൽ, പൂജ്യത്തേക്കാൾ ബെറ്റർ ആയ ഒരു നമ്പറുണ്ടാവുക എന്നത് പ്രധാനമാണ്....

ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്. നിരാശയുടെ ടോണിൽ വായി.....

സുഹൃത്തുക്കളുടെ ചില ആവലാതികൾ: "3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്ളല്ലോ...
23/02/2023

സുഹൃത്തുക്കളുടെ ചില ആവലാതികൾ: "3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്ളല്ലോ?" "ഫ്ലിപ്കാർട്ടിൽ അടുത്തയാഴ്ച വല്യ ഓഫറുകൾ വരാനിരിക്കുകയല്ലേ? ഇപ്പൊ ആ സ്റ്റോറിൽ പോയി വാങ്ങേണ്ട വെല്ല കാര്യവുമുണ്ടായിരുന്നോ?" "12 മെഗാപിക്സലിന്റെ ക്യാമറാ ഫോണൊക്കെ ഇപ്പൊ നീയല്ലാതെ ആരെങ്കിലും വാങ്ങുമോ? 48ഉം 64ഉം മെഗാപിക്സൽ വരെ ഔട്ടാവാറായി." നമ്മുടെ സുഹൃത്തുക്കൾ ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമായിരിക്കാം. അവർക്ക് ഉദ്ദേശശുദ്ധിയും ഉണ്ടാകാം. എന്നാൽ, സ്നേഹത്തോടെ നമ്മളുടെ 'മണ്ടത്തരം' കാണിച്ചുതരുന്ന സുഹൃത്തുക്കൾ ചിന്തിക്കാത്ത ചില വശങ്ങൾ ചിലപ്പോൾ നമ്മൾ പരിഗണിച്ചിട്ടുമുണ്ടാവാം. 1) അമ്പതുരൂപയുടെ ഡിസ്കൗണ്ടിനുവേണ്ടി നൂറുരൂപയുടെ പെട്രോൾ കത്തിച്ച് ദൂരെയുള്ള ഷോപ്പിൽ പോകേണ്ടിവരിക....

സുഹൃത്തുക്കളുടെ ചില ആവലാതികൾ: “3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്....

നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവലം ക്ലൈന്റ...
23/02/2023

നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവലം ക്ലൈന്റ്സിനെ കണ്ടെത്താൻ നമ്മെ സഹായിക്കുക മാത്രമല്ല അത് ചെയ്യുക. വർക്ക് പബ്ലികിനുമുന്നിൽ പ്രദർശിപ്പിക്കാൻ തയ്യാറാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ: ദീർഘമായ/ദീർഘമാകുമായിരുന്ന ഒരു ഒളിച്ചിരിപ്പ് അവസാനിക്കുന്നു. ഇനി മറച്ചു വെക്കാനൊന്നുമില്ല എന്ന തിരിച്ചറിവിലേക്ക് നമ്മൾ നീങ്ങുന്നു. തുടക്കമിട്ടാൽ മുന്നോട്ട് നീങ്ങൽ താരതമ്യേന ഈസി ആണ്. ആദ്യമായി ഒരു വർക് പബ്ലിഷ് ചെയ്താൽ മാത്രമേ, രണ്ടാമത്തതിലേക്ക് ഒരു മെച്ചപ്പെടലിന് സാധ്യതയുള്ളൂ. ഒരു വർക്കും പബ്ലിഷ് ചെയ്യാത്തിടത്തോളം കാലം മെച്ചപ്പെടൽ വളരെ അവ്യക്തമായ ഒരു ലക്ഷ്യമാണ്....

നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവ...

ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഈ കാ...
23/02/2023

ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഈ കാലത്തുപോലും പ്രൊഡക്റ്റിന്റെ എക്സ്പീരിയൻസ് എത്ര മികച്ചരീതിയിൽ ഉപഭോക്താവിന് കൈമാറാം എന്ന കാര്യത്തിൽ വലിയ മത്സരമാണ്. ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റുമാണ് കമ്പനികൾ പയറ്റുന്നത്. കണ്ണടയും മറ്റും ഓൺലൈനായി വാങ്ങുമ്പോൾ, ആപ്പ് തുറന്നിട്ട് വിർച്വൽ ഷോകെയ്സിൽനിന്ന് ഒന്നു സിലക്ട് ചെയ്ത് നമ്മുടെ ക്യാമറ ഓണാക്കുകയേ ചെയ്യേണ്ടതുള്ളൂ, നമ്മുടെ മുഖത്ത് കണ്ണട വെച്ചുനോക്കുന്ന അനുഭവം 180 ഡിഗ്രിയിൽ നമുക്ക് സ്ക്രീനിൽ കിട്ടും. ഇഷ്ടപ്പെട്ടാൽ ഓർഡർ ചെയ്യാം. ഇനി, നിങ്ങൾ ഒരു സേവനമേഖലയിൽ ഫ്രീലാൻസർ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നു കരുതുക....

ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക. ഓൺലൈൻ ഷോപ്പിങ...

"ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?" "ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?" ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾക്കാറുണ്ട്. ...
23/02/2023

"ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?" "ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?" ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾക്കാറുണ്ട്. ഇത്തരമൊരു ചോദ്യത്തിന് വ്യവസ്ഥയിൽ ഇടമുണ്ടാവുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ? ശരിയാണ്, മാർക്ക് നേടാൻ പഠിച്ചാൽ നമ്മൾ കുറച്ച് അറിവ് സമ്പാദിക്കുകയും ചെയ്യും. എന്നാൽ അറിവുനേടൽ എന്നത് മാർക്കിന് വേണ്ടി പഠിക്കുന്നതിന്റെ സൈഡ് ഇഫെക്റ്റ് മാത്രമാകുന്നത് കഷ്ടമല്ലേ? മാത്രമല്ല അതിന്റെ ലോജിക് എന്താണ്? ഒരു ക്ലാസിലെ ഒരു വിഷയത്തിൽ പതിനായിരക്കണക്കിന് മാർക്കിനു തുല്ല്യമായ അറിവുണ്ടാവും. എന്നാൽ പരീക്ഷയ്ക്ക് നൂറു മാർക്കിനോ മറ്റോ ആണ് ചോദ്യങ്ങൾ വരിക. പരീക്ഷയ്ക്ക് വരാത്തതും വരുന്നതും ചികഞ്ഞാണ് പഠിത്തമെങ്കിൽ, അത് വ്യവസ്ഥയെ അതിലെ ലൂപ്‌ഹോൾസ് അറിഞ്ഞ് ഹാക്ക് ചെയ്യലാണ്....

“ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?” “ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?” ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾ.....

"ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്താമെന്ന് വിചാരിച്ചാലൊന്നും നടക്കില്ല. അതൊക്കെ നേരത്തെ ചെയ്യണമായിരുന്നു." "ഒരു ഡിഗ്രിയൊക്കെ ഇന...
23/02/2023

"ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്താമെന്ന് വിചാരിച്ചാലൊന്നും നടക്കില്ല. അതൊക്കെ നേരത്തെ ചെയ്യണമായിരുന്നു." "ഒരു ഡിഗ്രിയൊക്കെ ഇനി എടുക്കുക എന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല." "ഇനിയിപ്പൊ ഞങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങൾ തീർക്കാനൊന്നും പറ്റില്ല. വല്ലാതെ വൈകിപ്പോയി." ഇങ്ങനെയെല്ലാം പലപ്പോഴും ആളുകൾ ചിന്തിക്കാറുണ്ട്. എന്നാൽ, 'വല്ലാതെ വൈകിപ്പോയി' എന്ന് ഇപ്പോൾ ചിന്തിക്കുന്ന ചില കാര്യങ്ങളെ നമ്മൾ ഒരു വർഷം കഴിഞ്ഞ് എങ്ങനെയാണ് നോക്കിക്കാണുക? ഇങ്ങനെ തോന്നിപ്പോകുന്ന സാഹചര്യങ്ങൾ വിരളമല്ല: 'കഴിഞ്ഞവർഷം അത്ര വൈകിയിട്ടില്ലായിരുന്നു. ഇപ്പോൾ ശരിക്കും വല്ലാതെ വൈകിപ്പോയി'. ഈ നിമിഷത്തിൽ നിന്ന് ചിന്തിക്കുമ്പോൾ 'ഇപ്പോൾ ചെയ്യൽ' എന്നത് പരമാവധി സാധ്യമായ 'നേരത്തേ ചെയ്യൽ' ആണ്....

“ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്താമെന്ന് വിചാരിച്ചാലൊന്നും നടക്കില്ല. അതൊക്കെ നേരത്തെ ചെയ്യണമായിരുന്നു.” “ഒരു ഡി....

ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വാർത്തയുടെ തലക്കെട്ട് രണ്ടു രീതിയിൽ: "പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ബ്രിട്...
23/02/2023

ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വാർത്തയുടെ തലക്കെട്ട് രണ്ടു രീതിയിൽ: "പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ബ്രിട്ടൺ" "പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി ഈ രാജ്യം" ഒന്നാമത്തേതിൽ രാജ്യമേതെന്നത് വ്യക്തമാണ്. രണ്ടാമത്തേതിൽ രാജ്യമേതെന്നറിയാൻ ലിങ്ക് ക്ലിക് ചെയ്യുകതന്നെ വേണം. എങ്കിലും, നമ്മുടെ രാജ്യമല്ല എന്ന ഏകദേശ സൂചനയുണ്ട്. എന്നാൽ, ഇന്ന് ഫെയ്സ്ബുക്കിൽ കണ്ട ലിങ്ക് മേല്പറഞ്ഞ രണ്ടുരീതിയിലുമായിരുന്നില്ല. മൂന്നാമത്തെ ആ രീതി ഇങ്ങനെയായിരുന്നു. "പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി…" ഒരുങ്ങി…? ഇന്ത്യയെങ്ങാനും ആണോ ഒരുങ്ങിയത്?! അതായത്, നമ്മുടെ വണ്ടി കട്ടപ്പുറത്താകുമോ എന്ന ആധി എല്ലാവരിലുമുണ്ടാക്കുക. പരമാവധിപ്പേരെക്കൊണ്ട് ലിങ്ക് തുറപ്പിക്കുക. മാധ്യമസ്ഥാപനത്തിന് കിട്ടുന്ന ക്ലിക്ക് ആണ് അവരുടെ പ്രയോറിട്ടിയിൽ ആദ്യം വരുന്നത്; വായനക്കാരന് ആ വാർത്ത പ്രസക്തമാണോ എന്നതല്ല....

ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വാർത്തയുടെ തലക്കെട്ട് രണ്ടു രീതിയിൽ: “പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാനൊ....

തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്നത്? പ്രതീക്ഷയിൽ...
23/02/2023

തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്നത്? പ്രതീക്ഷയിൽ - അല്ലേ? തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ. അതായത്, തിരിച്ചുകിട്ടലാണ് ആദ്യമേ വരുന്നത്; നമ്മുടെ ചെയ്യൽ അല്ല. ചിലത് കിട്ടാതെ ജീവിക്കാനും വളരാനും കഴിയില്ല എന്നത് യാഥാർഥ്യമാണ്. സ്നേഹം, ബഹുമാനം, അംഗീകാരം എന്നിവയും പണവും അടിസ്ഥാനപരമായി മനുഷ്യർക്ക് കിട്ടേണ്ടതുണ്ട്. പറഞ്ഞുവരുന്നത്, മേൽപറഞ്ഞവ (തിരിച്ചു)കിട്ടുക എന്ന പ്രതീക്ഷയും ആഗ്രഹവും നല്ലൊരു സ്റ്റാർട്ടിങ് പോയന്റ് അല്ല എന്നാണ്. പിന്നെ മെച്ചപ്പെട്ട തുടക്കം എന്താണ്? ശരിയായ ആളുകൾക്ക് ശരിയായ വാല്യൂ നൽകുക - അതാണ് ഉദാരമായ സേവനം. കൺസിസ്റ്റന്റായി ഇത്തരത്തിൽ മൂല്യം നൽകുമ്പോൾ നിങ്ങൾ നൽകുന്ന വാല്യൂ നിങ്ങളുടെ തന്നെ വാല്യൂ നിർണയിക്കും....

തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്ന....

ഒരു പ്രത്യേക പ്രൊഡക്ട്/ബ്രാൻഡ് അന്വേഷിച്ച് ഒരു ഷോപ്പിൽ ചെല്ലുകയും അതവിടെ കിട്ടാതെ വരികയും ചെയ്യുന്നത് അപൂർവമല്ല. എന്നാൽ ...
23/02/2023

ഒരു പ്രത്യേക പ്രൊഡക്ട്/ബ്രാൻഡ് അന്വേഷിച്ച് ഒരു ഷോപ്പിൽ ചെല്ലുകയും അതവിടെ കിട്ടാതെ വരികയും ചെയ്യുന്നത് അപൂർവമല്ല. എന്നാൽ ഒരു സവിശേഷരീതിയിൽ ഈ സാഹചര്യത്തെ ഡീൽ ചെയ്യുന്ന ഒരു ഷോപ് കീപ്പറെ അപൂർവമായി നമ്മൾ കാണും. തന്റെ ഷോപ്പിലുള്ള പ്രൊഡക്ട്, കസ്റ്റമറുടെ പർപ്പസ് സെർവ് ചെയ്യുന്ന‌ നല്ലൊരു ആൾട്ടർനേറ്റീവ് അല്ലാത്ത പക്ഷം, മറ്റൊരുരീതിയിൽ നമ്മളെ സെർവ് ചെയ്യാൻ ഷോപ് കീപ്പർ തീരുമാനിക്കുന്നു. അയാൾ, അത്യന്തം ആത്മാർഥതയോടെ, ഉദാരമായി, നമ്മൾ തേടിവന്ന പ്രോഡക്ട് മറ്റേതു ഷോപ്പിലാണ് ലഭിക്കുക എന്നു പറഞ്ഞുതരുന്നു. ചിലപ്പോൾ ഇറങ്ങിവന്ന് ആ ഷോപ്പിലേക്കുള്ള വഴി തന്നെ കാണിച്ചു തരുന്നു....

ഒരു പ്രത്യേക പ്രൊഡക്ട്/ബ്രാൻഡ് അന്വേഷിച്ച് ഒരു ഷോപ്പിൽ ചെല്ലുകയും അതവിടെ കിട്ടാതെ വരികയും ചെയ്യുന്നത് അപൂർവമ...

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആക്കുന്ന ഒന്ന...
23/02/2023

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആക്കുന്ന ഒന്നാണ്. ഈ ചിന്ത എന്തൊക്കെ കാര്യങ്ങൾ കൊണ്ട് അബദ്ധമാകാം എന്നു നോക്കാം: വലിയ രീതിയിൽ തുടങ്ങുക എന്നത് മിക്കപ്പോഴും അഫോർഡബിൾ ആവണമെന്നില്ല. പണം മാത്രമല്ല, സമയം, മനുഷ്യവിഭവശേഷി എന്നിവയെല്ലാം നമ്മളാഗ്രഹിക്കുന്ന തോതിൽ ആദ്യ ഘട്ടത്തിൽ ലഭ്യമായേക്കില്ല. വലിയ വിഭാഗം ജനങ്ങളെ സെർവ് ചെയ്യുക എന്ന ലക്ഷ്യം ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതിന് ലിമിറ്റേഷൻസുണ്ട്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മാസ്സിൻറെ രുചി പഠിച്ച് വരുമ്പോഴേക്ക് ആ രുചിതന്നെ മാറിപ്പോയേക്കാം. മാസ്സിൻറെ രുചി എന്നാൽ പല രുചികളുടെ ശരാശരി ആണ്....

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആ.....

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ശ്രദ്ധിച്ചാൽ വളരെ ക്യൂരിയസായ കാര്യം കാണാം. റോഡിലൂടെ ഒരു വശത്തേക്ക് പോകുന്ന വാഹനത്തെ അത...
23/02/2023

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ശ്രദ്ധിച്ചാൽ വളരെ ക്യൂരിയസായ കാര്യം കാണാം. റോഡിലൂടെ ഒരു വശത്തേക്ക് പോകുന്ന വാഹനത്തെ അത് കുരച്ചുകൊണ്ട് പിന്തുടരും. അടുത്ത നിമിഷം മറുദിശയിൽ പോകുന്ന ഒരു വാഹനത്തിന്റെ പുറകേ അത് കുരച്ച് പായുന്നത് കാണാം. നൂറു മീറ്റർ തെക്കോട്ടോടിയിട്ട് തിരിച്ച് നൂറു മീറ്റർ വടക്കോട്ടോടിയാൽ, ആകെ ഓടിയ ദൂരം ഇരുനൂറ് മീറ്ററാകുമെങ്കിലും, ഇഫെക്റ്റീവ്‌ലി പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുക. ചില മനുഷ്യർ ഇതുപോലെയാണ്. സ്വന്തമായ ഒരു മിഷൻ ഇല്ലാതെ, ലക്ഷ്യബോധമില്ലാതെ, പുറപ്പെട്ട സ്ഥലത്തുതന്നെ അവസാനിക്കുന്ന പരിശ്രമങ്ങൾ നടത്തുന്നു. മറ്റുള്ളവരുടെ അജണ്ടയ്ക്കനുസരിച്ച് തെക്കോട്ടും വടക്കോട്ടും ഓടുന്നു. റിയാക്ടീവ് ആയി ജീവിക്കുന്നു. പ്രോ-ആക്ടീവായി ജീവിക്കാൻ മറക്കുന്നു. -വിനീത്Creative Courage Coach & SpeakerCPO, Happiness Route

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ശ്രദ്ധിച്ചാൽ വളരെ ക്യൂരിയസായ കാര്യം കാണാം. റോഡിലൂടെ ഒരു വശത്തേക്ക് പോകുന്ന...

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് - അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒ...
23/02/2023

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് - അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒരേ ശബ്ദം പലയാവർത്തി ഉറക്കെ പുറപ്പെടുവിക്കുക എന്നതാണ് മിക്കവാറും സ്ട്രാറ്റജി. ഭൗഭൗ എന്നുതുടങ്ങി ഭൗഭൗഭൗഭൗഭൗ എന്നിങ്ങനെ നീളാം. ഇത്രയും കുര ഒരുമിച്ച് കുരക്കുന്നതിനുപകരം അല്പം സമാധാനത്തിൽ ഒരു "ഭൗ…." സാവധാനം കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് അത് കരുതില്ല. നായയും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ രണ്ടു മനുഷ്യർ തമ്മിലുള്ളതുപോലെ സോഫിസ്റ്റിക്കേറ്റഡ് ആവുന്നതിന് പരിമിതികളുണ്ട്.ടോണും ചേഷ്ടകളും കോണ്ടക്സ്റ്റും മാത്രമാണ് പലപ്പോഴും സഹായത്തിനുണ്ടാകുക. കമ്മ്യൂണിക്കേഷനിൽ ഈ ലിമിറ്റേഷൻ ഉള്ളതുകൊണ്ടാവാം ആ ജീവി അങ്ങനെ പ്രതികരിക്കുന്നത്....

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് – അന്യ നായ്ക്കളോടുമാത്രമല്ല മ....

രണ്ടു സ്റ്റേറ്റ്മെന്റുകൾ: "നീ നുണയനാണ്.""നീ എന്നോട് നുണ പറഞ്ഞു." എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? 'നുണയൻ' എന്നു പറയു...
23/02/2023

രണ്ടു സ്റ്റേറ്റ്മെന്റുകൾ: "നീ നുണയനാണ്.""നീ എന്നോട് നുണ പറഞ്ഞു." എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? 'നുണയൻ' എന്നു പറയുമ്പോൾ വ്യക്തിയ്ക്കാണ് പേരിടുന്നത്. 'നുണ പറഞ്ഞു' എന്നുപറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രവർത്തിയേയും. ഒരേയൊരു പ്രവർത്തിയുടെ അനുഭവം മാത്രമുള്ളപ്പോഴും പലരും മറ്റുള്ളവർക്ക് പട്ടം ചാർത്താറുണ്ട്. ചിലപ്പോൾ സംഗതി അനുഭവമല്ല, മറിച്ച് തെറ്റിദ്ധാരണപോലും ആവുകയും ചെയ്യാം. എങ്ങനെയായാലും വ്യക്തികൾക്ക് പട്ടം ചാർത്തുന്നത് താരതമ്യേന മൂർച്ച കൂടിയ പരിപാടിയാണ്. ടെക്നിക്കലി, ഒരു നുണയെങ്കിലും പറഞ്ഞയാൾ പോലും നുണയനാണെന്ന് കണക്കാക്കപ്പെടേണ്ടതാണ് എന്നു വാദിക്കാം. പക്ഷേ, അയ്യാൾ 'പറയാതിരുന്ന' ആയിരക്കണക്കിന് നുണകളുടെ ഇളവ് നൽകാവുന്നതല്ലേ? ചിലപ്പോൾ അത് ഗുണം ചെയ്യില്ലേ? നുണയനെന്ന വിളി ഒരിക്കൽ കേട്ടുകഴിഞ്ഞാൽ പിന്നെ നുണ പറയാതിരുന്നിട്ട് അയ്യാൾക്കെന്തുകാര്യം! -വിനീത്Creative Courage Coach & SpeakerCPO, Happiness Route

രണ്ടു സ്റ്റേറ്റ്മെന്റുകൾ: “നീ നുണയനാണ്.””നീ എന്നോട് നുണ പറഞ്ഞു.” എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? ‘നുണയൻ’ .....

'ഞാനെപ്പൊഴേ പറഞ്ഞതാ.' ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക? അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി തോന്നാറുണ്ടോ...
23/02/2023

'ഞാനെപ്പൊഴേ പറഞ്ഞതാ.' ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക? അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി തോന്നാറുണ്ടോ അത്? ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. പരിണിതഫലം എന്തായാലും അതിപ്പോൾ നമ്മുടെ മുന്നിലുണ്ട്. മറ്റേയാൾ ബുദ്ധി കൂടിയയാളും നമ്മൾ കുറഞ്ഞയാളും ആണെന്ന് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ശ്രമം കൊണ്ട് സവിശേഷമായ എന്തെങ്കിലും ഗുണം ഇനിയില്ല. ഇത്തരം ഒരു പ്രയോഗം നിരന്തരം കടന്നുവരുന്ന ഒരന്തരീക്ഷത്തിലാണ് നമ്മൾ ഉള്ളതെങ്കിലോ? ഏതു നിമിഷവും 'ഞാനപ്പൊഴേ പറഞ്ഞതാ' എന്ന് നമ്മളോടൊരാൾ പറഞ്ഞേക്കുമെന്ന അവസ്ഥയാണെങ്കിൽ? അക്ഷരാർഥത്തിൽ നമ്മൾ സ്റ്റക്കാവും അല്ലേ? എത്ര നല്ല ലക്ഷ്യത്തോടുകൂടിയും, പ്ലാനിങ്ങോടുകൂടിയും ചെയ്യുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ, ഒരു 'ഞാനപ്പൊഴേ പറഞ്ഞതാ'യെ നമ്മൾ വല്ലാതെ ഭയപ്പെടും അല്ലേ?...

‘ഞാനെപ്പൊഴേ പറഞ്ഞതാ.’ ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക? അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി .....

Address


Alerts

Be the first to know and let us send you an email when Vineeth Vinnie posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vineeth Vinnie:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share