പീരുമേട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി... ഒരു കൊമ്പനും രണ്ടു പിടിയും അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയില്‍ എത്തിയത്... പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയത്...
മഴക്കാലം ആരംഭിച്ചതോടെ കുളമാവിലെ മണ്‍സൂണ്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉയര്‍ന്നു.... കോടമഞ്ഞും തണുപ്പും കുളമാവ് നാടുകാണി വ്യൂ പോയിന്റിലെക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്...
ഇടുക്കിയ്ക്ക് പ്രതീക്ഷയുമായി, ബോഡി നായ്ക്കന്നൂരില്‍ തീവണ്ടിയുടെ ചൂളം വിളി മുഴങ്ങും... ജൂണ്‍ 15 മുതല്‍ ബോഡിയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിയ്ക്കും... ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് ബോഡി നായ്ക്കന്നൂരിലേയ്ക്കുള്ള ദൂരം
പെരിയാര്‍ കടുവാ സങ്കേത്തില്‍ ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. അരുവിയോട സെക്ഷനിലെ വെങ്കലപ്പായില്‍ ഭാഗത്ത് വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് നാല് ദിവസം പഴക്കമുള്ള കടുവയുടെ ജഢം കണ്ടെത്തിയത്.
കട്ടപ്പന ഇരട്ടയാറില്‍ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ചു.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണുണ്ടായത്.വിവിധ ഇടങ്ങളില്‍ പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ആംബുലന്‍സിന് വഴിയൊരുക്കി നല്‍കി.
ഹൃദയാഘാതമുണ്ടായ 17 വയസുകാരി ആന്‍മരിയ ജോയിയെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ആണ് നാട്ടുകാര്‍ ഒരുമിച്ചത്. ഇരുപതോളം സംഘടനകള്‍,സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍, കേരളാ പൊലീസ്, ആംബുലന്‍സ് ഡ്രൈവേഴ്‌സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ തുടങ്ങിയര്‍ ആന്‍മരിയയ്ക്ക് വേണ്ടി കട്ടപ്പന മുതല്‍ എറണാകുളം വ
മനുഷ്യ വന്യജീവി സംഘര്‍ഷം തടയുന്നതിന് വ്യക്തമായ പഠനം നടത്തി പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. വനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും... ഇടുക്കിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കി കരാര്‍തീര്‍ന്ന ഭൂമികള്‍ തിരിച്ച്പിടിച്ച് ആവാസ വ്യവസ്ഥ വര്‍ദ്ധിപ്പിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്...
മഴയെ മറികടന്ന് രാജാക്കാട്ടില്‍ മതസൗഹാര്‍ദ്ദം പെയ്തിറങ്ങി ഈ വര്‍ഷവും ... കള്ളിമാലി ക്ഷേത്രത്തിലെ തിരുവുത്സവ ഘോഷയാത്രയ്ക്കാണ് രാജാക്കാട്ടിലെ മതസൗഹാര്‍ദ്ദ കൂട്ടായ്മ പ്രതികൂല കാലാവസ്ഥ പോലും വകവയ്ക്കാതെ ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണം നല്‍കിയത്...
ഇടമലക്കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്.... പീരുമേട് തോട്ടം മേഖലയിലെ ലയങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍, തുക മാറ്റി വെച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍...
വാഗമണ്‍ കോട്ടമല ഉളുപ്പൂണി മേഖലയിലെ ആളുകള്‍ക്ക് ചികിത്സ വേണമെങ്കില്‍ യാത്ര ചെയ്യേണ്ടത് കിലോ മീറ്ററുകള്‍... കോട്ടമലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹെല്‍ത്ത് സബ് സെന്റര്‍ ശോചനീയാവസ്ഥയിലായതോടെയാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ദുര്‍ഗതി. ഇതോടെ സബ് സെന്റര്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്
വാഗമണ്‍ കോട്ടമല ഉളുപ്പൂണി മേഖലയിലെ ആളുകള്‍ക്ക് ചികിത്സ വേണമെങ്കില്‍ യാത്ര ചെയ്യേണ്ടത് കിലോ മീറ്ററുകള്‍... കോട്ടമലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹെല്‍ത്ത് സബ് സെന്റര്‍ ശോചനീയാവസ്ഥയിലായതോടെയാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ദുര്‍ഗതി. ഇതോടെ സബ് സെന്റര്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്
മുന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം... മൂന്നാര്‍ സൈലന്റ് വാലിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു... കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ നഷ്ടമായതെന്ന് സൈലന്റ് വാലി എസ്റ്റേറ്റിലെ തൊഴിലാളികള്‍
എം. എം മണി എംഎല്‍എയുടെ ജീവചരിത്രം 'മണിയാശാന് സഹ്യനില്‍ പടര്‍ന്ന സമരജ്വാല' എന്ന പുസ്തകം പ്രകാശിപ്പിച്ചു... ജോണ്‍ ബ്രിട്ടാസ് എം. പി മന്ത്രി റോഷി അഗസ്റ്റിന്‍ പുസ്തകം കൈമാറി പ്രകാശനം ചെയ്തു...