Entenadu Gramavarthakal

Entenadu Gramavarthakal ENTENADU is a local online news portal of Triprayar. Visit: www.entenaadu.in

02/12/2024

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി*

*തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി* തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ...
02/12/2024

*തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി*

തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

02/12/2024
02/12/2024

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യി ഒ​രു ത​ര​ത്തി​ലു​മു​ള്ള ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ച​ർ​ച്ച ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ജോ​സ് പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​എ​ൽ​ഡി​എ​ഫി​ൽ​നി​ൽ​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ്. ജോ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ എ​ന്തി​നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​പ്പു​റ​ത്ത് നി​ൽ​ക്കു​ന്ന ഒ​രാ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു പ്ര​ചാ​ര​ണ​വും ത​ങ്ങ​ൾ ന​ട​ത്തു​ക​യി​ല്ല.

ജോ​സ് കെ. ​മാ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട സാഹച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പി​ന്നാ​ലെ ന​ട​ന്ന് അ​വ​രെ യു​ഡി​എ​ഫി​ലേ​ക്കോ കോ​ണ്‍​ഗ്ര​സി​ലേ​ക്കോ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു

സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ൽ ജീ​ർ​ണ​ത ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ൽ ത​ക​ർ​ച്ച​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

സിപിഎമ്മിൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​മാ​ണ്. അ​തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത് അ​നൗ​ചി​ത്യ​മാ​ണ്. സി​പി​എ​മ്മി​ലെ അ​ണി​ക​ൾ സം​തൃ​പ്ത​ര​ല്ല. അ​വ​ർ ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കെ.​സി. വേ​ണു​ഗോ​പാ​ലും ജി. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യ​ക്തി​പ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. താ​ൻ വി​മ​ർ​ശി​ക്കാ​ത്ത ഒ​രാ​ളാ​ണ് സു​ധാ​ക​ര​ൻ. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ നീ​തി പൂ​ർ​വ​മാ​യാ​ണ് സു​ധാ​ക​ര​ൻ പെ​രു​മാ​റി​യ​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

തളിക്കുളം SNVUP സ്കൂളിന് തെക്കുഭാഗം താമസിക്കുന്ന പരേതനായ ഏറച്ചം വീട്ടിൽ മൈത്രി അബ്ദുറഹിമാൻ മകൻ ബഷീർ നിര്യാതനായി.ഭാര്യ:നസ...
02/12/2024

തളിക്കുളം SNVUP സ്കൂളിന് തെക്കുഭാഗം താമസിക്കുന്ന പരേതനായ ഏറച്ചം വീട്ടിൽ മൈത്രി അബ്ദുറഹിമാൻ മകൻ ബഷീർ നിര്യാതനായി.
ഭാര്യ:നസീറാബി ടീച്ചർ.
കബറടക്കം വൈകീട്ട് 4.30 ന്.

*ഗാർഹിക പീഡനംവീടുവിട്ടിറങ്ങിയ  ദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി : പൊലീസ് കേസെടുത്തു*അരിമ്പൂർ: മകന്റെയും മരുമകളുടെയും മ...
02/12/2024

*ഗാർഹിക പീഡനംവീടുവിട്ടിറങ്ങിയ ദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി : പൊലീസ് കേസെടുത്തു*

അരിമ്പൂർ: മകന്റെയും മരുമകളുടെയും മർദനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ വയോ ദമ്പതികളെ സാമൂഹികനീതി വകുപ്പ് ഇടപെട്ട് അനാഥാലയത്തിലേക്കു മാറ്റി. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ താമസിക്കുന്ന പ്ലാക്കൻ വീട്ടിൽ തോമസ് (79), ഭാര്യ റോസിലി (76) എന്നിവരാണ് മർദനത്തിനിരയായത്. മകനും മരുമകളും ചേർന്ന് മർദിക്കുന്നതായി കാണിച്ച് അന്തിക്കാട് പൊലീസിൽ ഇവർ പരാതി നൽകിയിരുന്നു. അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ജോലിയിൽനിന്ന് വിട്ടശേഷം സ്വസ്ഥമായി കഴിയുന്നതിനിടെ രണ്ടു മക്കളിൽ ഒരാളോടൊപ്പം താമസമായി. തോമസിന്റെ വരുമാനം നിലച്ചതിനാലാണ് വയോധിക ദമ്പതികൾക്കുനേരെ മരുമകൾ ശത്രുതാനിലപാട് കൈക്കൊണ്ടതെന്നാണ് പറയുന്നത്. റോസിലിയെ മരുമകൾ സ്ഥിരമായി മർദിക്കാറുള്ളതായി അന്തിക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖത്തും തലയിലും മർദിച്ച് ഭാര്യയെ വശംകെടുത്തിയതിനെ തുടർന്ന് വീടുവിട്ടിറങ്ങാൻ തീരുമാനിക്കുക യായിരുന്നുവെന്ന് തോമസ് പറഞ്ഞു.

മർദനവിവരങ്ങൾ നാട്ടുകാരാണ് ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതരെ അറിയിച്ചത്. തുടർന്ന് കൗൺസിലർ മാല രമണനും അന്തിക്കാട് പൊലീസും ഇവരുടെ വീട്ടിലെത്തി. ജോലിക്കു പോയ മരുമകൾ തിരിച്ചെത്തുമ്പോൾ വീട്ടിൽ തങ്ങളെ കണ്ടാൽ വീണ്ടും ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ തോമസും റോസിലിയും തങ്ങളുടെ സാധനങ്ങൾ കവറിലാക്കി വീട് വിട്ടുപോകുകയായിരുന്നു. സാമൂഹികനീതി വകുപ്പാണ് ഇവർക്കായി താമസസ്ഥലം കണ്ടെത്തിയത്. അന്തിക്കാട് പൊലീസിൽ പരാതി നൽകിയശേഷം ഇരുവരും വാർഡ് അംഗം ജില്ലി വിൽസൺ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ എന്നിവരുടെ സാന്നിധ്യത്തിൽ മണലൂരിലുള്ള വിവിധ അഗതിമന്ദിരങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ വയോധികർക്കുണ്ടായ ബുദ്ധിമുട്ടിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

02/12/2024

കനത്ത മഴ- വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02-12-2024) അവധി

01/12/2024

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസിനെ അടുത്ത മുഖ്യമന്ത്രിയായി നാളെ പ്രഖ്യാപിക്കും. എൻഡിഎ നേതൃത്വത്തിന് നിരുപാധിക പിന്തുണ നൽകുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. പ്രതിപക്ഷം തകർന്നത് തൻ്റെ ഭരണമികവ് കൊണ്ടെന്നും ഷിൻഡ അവകാശവാദമുന്നയിച്ചു

01/12/2024

വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

01/12/2024

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തുലാവർഷം അതിശക്തമായേക്കുമെന്ന് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്തമാക്കുക.

*പുതുക്കാട് സ്റ്റേഷനിലെ എസ്.ഐ മരിച്ച നിലയിൽ*പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കൊടകരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെ...
01/12/2024

*പുതുക്കാട് സ്റ്റേഷനിലെ എസ്.ഐ മരിച്ച നിലയിൽ*

പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കൊടകരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ *ജിനുമോൻ തച്ചേത്ത്* (53) ആണ് മരിച്ചത്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്.

തൃത്തല്ലൂർ: കൊറ്റായി അമ്പലത്തിന്റെ കിഴക്ക് ഭാഗത്തു താമസിക്കുന്ന ചുള്ളിയിൽ ശങ്കരനാരായണൻ മകൻ *വിജയൻ* (70) നിര്യാതനായി.ഭാര്...
01/12/2024

തൃത്തല്ലൂർ: കൊറ്റായി അമ്പലത്തിന്റെ കിഴക്ക് ഭാഗത്തു താമസിക്കുന്ന ചുള്ളിയിൽ ശങ്കരനാരായണൻ മകൻ *വിജയൻ* (70) നിര്യാതനായി.
ഭാര്യ : ശ്യാമള,
മക്കൾ : സ്മിത, വിജോയ്
മരുമക്കൾ : രാജേഷ്, പ്രിയദ

കഴിമ്പ്രം ദേശവിളക്ക് കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ദേശവിളക്ക് ഭക്തിനിർഭരമായി.പുലർച...
01/12/2024

കഴിമ്പ്രം ദേശവിളക്ക്

കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ദേശവിളക്ക് ഭക്തിനിർഭരമായി.
പുലർച്ചെ കാൽനാട്ടുകർമ്മം വൈകിട്ട് കുറുപ്പത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും താലവും താളമേളങ്ങളോടുകൂടിയും പാലക്കൊമ്പ് എഴുന്നുള്ളിപ്പ് നടന്നു. തുടർന്ന് നെടിയിരിപ്പിൽ ക്ഷേത്രമായി ഒരുക്കിയ അമ്പലത്തിൽ ദീപാരാധന, ചിന്തുപാട്ട്, ഭജന, മേളം, പ്രസാദ ഊട്ട് എന്നിവ നടന്നു. പ്രസിഡണ്ട് ഭാസി പള്ളത്ത്,സെക്രട്ടറി സിദ്ധാർത്ഥൻ പിലാക്ക പറമ്പിൽ, ട്രഷറർ മധു കുന്നത്ത്, കോഡിനേറ്റർ രമേഷ് നെടിയിരിപ്പിൽ, ഭാരവാഹികളായ ഷൈൻ നെടിയിരിപ്പിൽ, പ്രകാശൻ പുളിക്കൽ, ദാസൻ പുളിയനാർപ്പറമ്പിൽ, മൻമഥൻ പിലാക്കപ്പറമ്പിൽ, ബാലൻ നെടിയിരിപ്പിൽ, സഹദേവൻ നെടിയിരുപ്പിൽ, രാജൻ നെടിയിരുപ്പിൽ എന്നിവർ നേതൃത്വം നൽകി

Address

Triprayar

Telephone

9947083846

Website

Alerts

Be the first to know and let us send you an email when Entenadu Gramavarthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share