16/11/2024
https://www.facebook.com/mbpadmakumar/videos/2253068945071930/
ഇവരുടെ കമന്റ് വായിച്ചതുമുതൽ അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫേസ്ബുക്കിലെ കൂട്ടായ്മയുടെ നല്ല മനസ്സുകൾകൊണ്ട് അവരിലേക്ക് എത്താൻ ഇപ്പോൾ സാധിച്ചു. അവരുമായി സംസാരിച്ചു. കുടുംബ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, സ്വത്തിന്റെ പ്രശ്നങ്ങൾ, നിലനിൽപ്പിന്റെ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, അവർ പങ്കുവച്ചു. നിയമ പരമായി നേരിടേണ്ട കാര്യങ്ങളാണ് പലതും. സാധാരണക്കാരന്റെ സഹായത്തിന്റെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് അവ. ഞാൻ അവരോട് പറഞ്ഞത്. പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യ എന്ന വാക്കിനെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് നിർത്തണം. പലരും അത്മഹത്യ ചെയ്യുന്നിന് മുൻപ് പലപ്രാവശ്യം പലയിടത്തും ആ വാക്ക് ഉപയോഗിച്ചിട്ടുണ്ടാവും. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആത്മഹത്യയെക്കുറിച്ച് ചന്തിക്കുന്നതിന് പകരം പ്രശ്നങ്ങൾക്കുള്ള പരിഹാരത്തെക്കുറിച്ച് ചിന്തിക്കണം. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. മനുഷ്യ ജന്മമേ പ്രശ്നങ്ങൾ നിറഞ്ഞതാണ്. പ്രശ്നങ്ങളിൽ സന്തോഷം കണ്ടെത്തുന്നിടത്താണ് ജീവിതം തുടങ്ങുന്നത്. പണത്തിന് ബുദ്ധിമുട്ടിയപ്പോൾ മുൻപ് ഞാൻ പലപ്പോഴും പലരുടെ മുന്നിലും കൈനീട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയ ഒരോ കൈനീട്ടവും നമ്മുടെ അത്മാഭിമാനത്തിന് നേരയുള്ള ആയുധങ്ങളാണെന്ന് അനുഭവങ്ങൾകൊണ്ട് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിച്ച് പണമുണ്ടാക്കണം. ഏതു ജോലിയിലും അതിന്റെ മഹത്വം കാണണം. ഇക്കാലത്ത് മാസം കുറഞ്ഞത് ഇരുപതിനായിരം രൂപവരെ കിട്ടാവുന്ന പല ജോലികളുമുണ്ട്. അന്വേഷിച്ചിറങ്ങണം. സായിപ്പിനെപ്പോലെ ഉടുക്കാം, നടക്കാം, പക്ഷെ സായിപ്പ് ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ നമുക്ക് മടിയാണ്. എല്ലാം ജോലിയും മഹത്വമുള്ളതാണ്. ആരും ആരുടേയും അടിമയല്ല. ഭർത്തവിന് അടിമയല്ല സ്ത്രീകൾ. അടിമയാണെന്ന് ചിന്തിക്കുന്നിടത്താണ് സ്ത്രീത്വം ഇല്ലാതാവുന്നത്. സ്വന്തം കാലിൽ നിന്ന് കാണിച്ചുകൊടുക്കണം, സ്ത്രീയുടെ കരുത്ത്. തളരരുത്, സ്വയം ഇല്ലാതാവരുത്, എന്ന് പറയാനെ എനിക്കു കഴിയൂ. നിങ്ങൾക്കുവേണ്ടി എന്നൊടൊപ്പം എവിടെയോ ഇരുന്ന നിങ്ങളെ തിരഞ്ഞ ഒരുപാട് പേരുണ്ട്. അവരുടെ മനസ്സിന് നന്ദി പറഞ്ഞ്, പ്രശ്നങ്ങളെ നിയമപരമായി നേരിട്ട് സന്തോഷത്തോടെ ജീവിക്കു. എല്ലാ നന്മകളുമുണ്ടാവട്ടെ...
പ്രീയപ്പെട്ട ഫേസ്ബുക്ക്ക സുഹൃത്തുക്കളെ. വളരെ നന്ദി. ഹൃദയങ്ങൾ കൂട്ടിക്കെട്ടി ഇത്രയും സമയം പ്രവർത്തിച്ചതിന്.🙏😍