18/12/2024
സജയ് കെ.വി എഴുതുന്നു...
അരോഗാവസ്ഥ പകലെങ്കില്‍ ജീവിതത്തിന്റെ രാത്രിയാണ് രോഗം എന്നു പറഞ്ഞുകൊണ്ടാണ്, 1978 ല്‍ പ്രസിദ്ധീകരിച്ച സൂസന്‍ സൊന്‍ടാഗിന്റെ ‘രോഗം രൂപകമെന്ന നിലയില്‍’ എന്ന പഠനം ആരംഭിക്കുന്നത്. കൗതുകകരമായ ഒരു വസ്തുത, ഈ തുടക്കവാക്യത്തില്‍ത്തന്നെ നാം ഒരു രൂപകസാന്നിധ്യം കാണുന്നു എന്നതാണ്; രോഗത്തിന്റെ രാത്രി എന്ന രൂപകം. ക്ഷയരോഗവും അര്‍ബുദവുമാണ് സൊന്‍ടാഗിന്റെ രണ്ട് പ്രധാന പരിഗണനാവിഷയങ്ങള്‍. അവയുമായി ബന്ധപ്പെട്ട മിത്തുകളെയും രൂപകങ്ങളെയും അവര്‍ ഒന്നൊന്നായി പരിശോധിക്കുന്നു.
🔗Link : https://thelicham.com/articles/sajay-article-susansontag/