TIRUR LIVE

TIRUR LIVE Broadcasting of TIRUR on Live KL55

30/10/2024

തമിഴ്നാട്ടിൽ പടക്ക കടക്ക് തീപ്പിടിച്ചു വൻ ആളപായം, വീഡിയോ കാണാം




*🚨മോഷ്ടിച്ച സ്വർണാഭരണം അടുക്കളയിലെ മേറ്റിനടിയിൽനിന്ന് കണ്ടെത്തി.*         *തിരൂർ:* പുറത്തൂരിൽ അർധരാത്രിയിൽ വീട്ടിൽ കയറി ...
30/10/2024

*🚨മോഷ്ടിച്ച സ്വർണാഭരണം അടുക്കളയിലെ മേറ്റിനടിയിൽനിന്ന് കണ്ടെത്തി.*






*തിരൂർ:*
പുറത്തൂരിൽ അർധരാത്രിയിൽ വീട്ടിൽ കയറി യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വീട്ടുപടിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വീടിൻ്റെ അടുക്കള ഭാഗത്തുള്ള ചവിട്ടിയുടെ അടിയിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ ലഭിച്ചത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ തിരൂർ പൊലീസ് വീട്ടിലെത്തി സ്വർണ്ണാഭരണങ്ങൾ പരിശോധനക്കായി കൊണ്ട് പോയി. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയിൽ പുറത്തൂർ മരവന്ത ചേലൂർ അബ്ദുല്ലക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിൻ്റെ സമീപത്തുള്ള തെങ്ങിൽ കയറി മുകളിലെ നിലയുടെ വാതിലിലൂടെയാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ സാബിറയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറങ്ങാൻ കിടന്ന സാബിറ വീട്ടിനകത്ത് ശബ്ദം കേട്ട് എണീറ്റപ്പോൾ വീട്ടിനകത്ത് രണ്ടു പേർ നിൽക്കുന്നത് കാണുകയായിരുന്നു. ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ച സാബിറയുടെ മുഖത്ത് സ്പ്രേ അടിച്ചാണ് മോഷണം നടത്തിയത്. മൂക്കിന് ഇടിക്കുകയും കഴുത്തിലുണ്ടായിരുന്ന നാല് പവൻ സ്വർണമാലയും കാതിൽ അണിഞ്ഞിരുന്ന അരപ്പവൻ സ്വർണവും ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും കവരുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നാടകീയമായി സ്വർണ്ണാഭരണം വീട്ടുപടിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

       "ഇതൊരു കടലാസാണ്  ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" ട്രൂത്ത് ഗ്രൂപ്പിന്റെ ച...
29/10/2024



"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം"

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

സ്വന്തം ജീവൻ ത്യജിച്ച് ഹസീബ് രക്ഷിച്ചത് നിരവധി ജീവൻമലപ്പുറം:കർണ്ണാടകയിൽ വാഹനാപകടത്തിൽ  കെ.എസ്.ആർ.ടി.സിബസ് ഡ്രൈവർ താനാളൂർ...
29/10/2024

സ്വന്തം ജീവൻ ത്യജിച്ച് ഹസീബ് രക്ഷിച്ചത് നിരവധി ജീവൻ

മലപ്പുറം:കർണ്ണാടകയിൽ വാഹനാപകടത്തിൽ കെ.എസ്.ആർ.ടി.സി
ബസ് ഡ്രൈവർ താനാളൂർ പകര സ്വദേശി ചക്കിയത്തിൻ ഹസീബ് (24) മരണപെട്ടു
മലപ്പുറം ഡിപ്പോയിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് പുലർച്ചെ 4 മണിയോടെ നഞ്ചൻഗോഡിന് സമീപം മധൂരിൽ അപകടത്തിൽപെട്ടത്. , മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ
ശ്രമിക്കവെ ബസ്സ് ഡിവൈഡറിൽ കയറുകയായിരുന്നു. ഇടിയുടെ ആഗാധത്തിൽ ഹസീബ് സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണ് മരണം സംഭവിക്കുകയായിരുന്നു
വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയതാണ് ജീവൻ നഷ്ടപെട്ടത്.

ഹസീബിന്റെ ജീവൻ
ത്യജിച്ച പ്രവർത്തനം ബസ്സിലെയും കാറിലെയും യാത്രക്കാർ യാതൊരു പരിക്ക് പോലും ഏൽക്കാതെ രക്ഷപ്പെട്ടു

ഭാര്യ: ബദറുന്നിസ
മക്കൾ: ഹനാൻ
അൽഫ
പിതാവ്: സിദ്ദീഖ്
മാതാവ്: ഇയ്യാത്തുട്ടി
സഹോദരങ്ങൾ:
ബാസീം
ഹഫീദ്
സക്കീന

കബറടക്കം
നാളെ ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പകര
ജുമാ മസ്ജിദ്
കബർസ്ഥാനിൽ

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്ത ലത്തീഫ്‌ കല്പകഞ്ചേരിക്ക്  അഭ...
22/10/2024

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്ത ലത്തീഫ്‌ കല്പകഞ്ചേരിക്ക് അഭിനന്ദനങ്ങൾ നേരുന്നു



20/10/2024

🚨 എല്ലാവരും ഒന്ന് ശ്രദ്ധിക്കുക 📢📢

ഇന്നലെ ഉച്ചക്ക് ശേഷം...(19-10-2024 ശനി ) കോഴിക്കോട് നിന്നും രാമനാട്ടുകര യൂസിറ്റി വഴി ചേളാരി യിലൂടെ യാത്ര ചെയ്തവർ ഒരിക്കലും ഇന്നത്തെ ദിവസം മറക്കില്ല. പ്രത്യേകിച്ച് ബസ് ല് യാത്ര ചെയ്തവർ. കോഴിക്കോട് ആദ്യം മുതലേ ട്രാഫിക് ബ്ലോക്ക് ഉള്ളതാണ്. അതൊക്കെ കഴിഞ്ഞു രാമനാട്ടുകര വന്നു കഴിഞ്ഞാൽ ഒരു ഒന്നന്നര ബ്ലോക്ക് ആണ് സാധാരണ. എന്താണെന്ന് വെച്ചാൽ... ഇവിടുന്നങ്ങോട്ട് നമ്മൾ ഒന്നും ആവശ്യപ്പെടാതെ തന്നെ നമുക്ക് വേണ്ടി പണിയുന്ന ആറു വരിപ്പാത യുടെ പ്രവർത്തികൾ ആണ്. ഒരു ചെറിയ സർവീസ് റോഡ് ഇരുവശത്തും. ഓരോ ബസ് ലേയും ഡ്രൈവർ മാരും തൊഴിലാളികളും രാവിലെ ജോലി തുടങ്ങിയാൽ പിന്നെ രാത്രി വരെ ഈ സർവീസ് റോഡിലും ബ്ലോക്കിലും ആണ് മുഴുവൻ. ഭക്ഷണം ഇല്ല... വിശ്രമം ഇല്ല... സമയവും ഇല്ല. ആകെ ഉള്ളത് കുറച്ചു പ്രാക്കും... തെറി വിളിയും നാട്ടുകാരുടെ കയ്യിൽ നിന്ന്. പക്ഷേ ഇന്ന് ബ്ലോക്ക് കുറച്ചു കൂടി പോയ്‌. ഒരു മണിക്കൂർ പോയ്‌.... രണ്ട് മണിക്കൂർ എടുത്തു രാമനാട്ടുകര യിൽ നിന്ന് ഒന്ന് ചേളാരി യിൽ വരെ എത്താൻ. ഇന്നലേം ഇന്നും ഒക്കെ മഴ ഇല്ലാത്തത് കൊണ്ട് തന്നെ നല്ല ചൂടാണ്. കാർ ല് ഇരിക്കുന്ന പോലെ അല്ല ബസ് ല് ഇരിക്കുമ്പോ. ചൂടിന്റെ ശക്തി കുറച്ചു കൂടും. യാത്രക്കാർ തിങ്ങി നിറഞ്ഞ അനേകം ബസുകളും... ചെറിയ വാഹന യാത്രക്കാരും രോഗികളുമായി ചീറി പാഞ്ഞു വന്നു കുടുങ്ങി നിൽക്കുന്ന ഒരുപാട് ആംബുലൻസ് കളും എല്ലാം മണിക്കൂറുകളോളം ഇങ്ങനെ അനങ്ങാതെ ഒരേ നിൽപ്പ് ആയിരുന്നു. പച്ച വെള്ളം പോലും കുടിക്കാൻ കിട്ടാതെ ഒരു കൂട്ടം യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഇവർ ഈ പകൽ സമയത്ത് റോഡ് ന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത് എന്തിനാണ്. വാഹനങ്ങൾ കുറവ് ഉള്ള രാത്രി സമയങ്ങളിൽ എന്ത് കൊണ്ട് ഇവർക്ക് ഇത്‌ ചെയ്തു കൂടാ...? എത്ര സമാധാനം ആയിട്ട് അവർക്കും ജോലി എടുകാം. എല്ലാ സംവിധാനങ്ങളും ഉള്ള ഇവർ തന്നെ ഈ പൊരി വെയിലത്തു മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് എന്തിനാണ് ഈ പണി. ഒന്നുകിൽ പണി കഴിഞ്ഞ ഭാഗം തുറന്നു കൊടുക്കുക. അല്ലെങ്കിൽ വാഹനങ്ങൾ ക്ക് റൂട്ട് മാറി പോവാൻ ഉള്ള ചെറിയ റോഡുകൾ കാണിച്ചു കൊണ്ട് ബോർഡ് വെക്കുക. അങ്ങനെ ആണെങ്കിൽ ചെറു വാഹനങ്ങൾ ക്ക് ബ്ലോക്ക് ഇല്ലാതെ പോകാം. സർവീസ് റോഡിലൂടെ ബസുകൾ ക്കും ബ്ലോക്ക് ഇല്ലാതെ പോകാം. ഇത് രാവിലെ തൊട്ട് രാത്രി വരെ ഭക്ഷണം പോലും ഇല്ലാതെ പരക്കം പാഞ്ഞു മടുത്തു. മനുഷ്യന്മാർ അല്ലേ ഞങ്ങളും. ആറു വരിപ്പാത യുടെ നിർമാതാക്കൾ ആരായാലും ഇതിനൊരു പരിഹാരം കണ്ടിട്ട് മതി ബാക്കി പണികൾ. ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഒരു വികസനം ഞങ്ങൾ ക്ക് ആവശ്യം ഇല്ല 🙏🏻. ഇന്നത്തോടെ മടുത്തു. ഇന്നത്തെ ബ്ലോക്ക് സഹിച്ചു അവിടെ ഉണ്ടായിരുന്നവർ ക്ക് എന്താണ് ഇതിനെ പറ്റി പറയാൻ ഉള്ളത്...?

ഒരു പൗരൻ എന്ന നിലയിലും... ഈ റോഡ് പണി കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന വിഭാഗം ആയ സ്വകാര്യ ബസുകളിൽ ജോലി എടുക്കുന്ന തൊഴിലാളികളിൽ ഒരാൾ എന്ന നിലയിലും ഞാൻ എന്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു. 🙏🏻

നസീഫ് അലി നെച്ചിയിൽ 🚨


സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ ഡി എഫ്
18/10/2024

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ ഡി എഫ്




സെലെക്ടേഴ്സിന്റെ റഡാറിൽ നിലനിൽക്കാൻ അയാൾക്കൊരു ഇന്നിംഗ്സ് അത്യാവശ്യമായിരുന്നു അയാളുടെ ആരാധകർക്ക് സഞ്ജുവിലുള്ള വിശ്വാസം മ...
13/10/2024

സെലെക്ടേഴ്സിന്റെ റഡാറിൽ നിലനിൽക്കാൻ അയാൾക്കൊരു ഇന്നിംഗ്സ് അത്യാവശ്യമായിരുന്നു അയാളുടെ ആരാധകർക്ക് സഞ്ജുവിലുള്ള വിശ്വാസം മുറുകെ പിടിക്കാനും ഇത്തരത്തിലുള്ള ഒരു പ്രകടനം വേണമായിരുന്നു

അത്തരത്തിലൊരു knock ആണ് ഹൈദരാബാദിൽ പിറവി കൊള്ളുന്നത് ആദ്യ മാച്ചിൽ അഭിഷേക് റൺ ഔട്ട് ആയതിന്റെ പഴി സഞ്ജുവിലിട്ട് കംമെന്ടറി തുടരുന്ന ഗവാസ്‌ക്കറോട് അത് വിടൂ എന്നിട്ടെന്റെ ഈ രണ്ട് കവർഡ്രൈവുകളെ കുറിച്ച് സംസാരിക്കൂ എന്ന് പറയാതെ പറയുന്ന വിധം മനോഹരമായ ഡ്രൈവുകളോടെ തുടങ്ങുന്ന ഇന്നിംഗ്സ് ,കഴിഞ്ഞ മാച്ചിൽ 4 ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങിയ ടാസ്കിന്റെ ആദ്യ ഓവറിൽ തന്നെ ഇന്ന് 4 ബൗണ്ടറികൾ പറപ്പിച്ച തുടക്കം

ബാക്ക് ഫൂട്ടിൽ നിന്നുകൊണ്ട് എക്സ്ട്രാ കവറിലൂടെ പുറപ്പെടുവിക്കുന്ന സിക്സിൽ അയാളുടെ പവറിനെ രവി ശാസ്ത്രി വിശേഷിപ്പിക്കുമ്പോൾ you cant do that to a bowler എന്ന് നിസ്സഹായനായി പറയുന്ന തമീം ഇക്ബാലിനെയും കേൾക്കുന്നുണ്ട് ആരാധകർ

പ്രോപ്പർ ക്രിക്കറ്റ് ഷോട്സിലൂടെ ഗ്രൗണ്ടിന്റെ ഓരോ ഭാഗത്തേക്കും ആരാധകരുടെ ഹൃദയത്തെ ചലിപ്പിച്ച ഔട്‍സ്റ്റാന്ഡിങ് ഇന്നിംഗ്സ് എല്ലാത്തിനും അപ്പുറം t20യുടെ രാജാവെന്ന രീതിയിൽ അന്നും ഇന്നും ബാറ്റ് വീശുന്ന സൂര്യയെ പോലും രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയ ബാറ്റിംഗ് വിരുന്ന്

ഫുൾ ഫ്ലോയിൽ ബാറ്റ് വീശുന്ന സഞ്ജുവിന് മുന്നിൽ സ്പിന്നറായി ജനിച്ചു വീണതിന് സ്വയം ശപിക്കുന്നുണ്ടാവും റിഷാദെന്ന ലെഗ്ഗി അതെ അത്രമാത്രം കൊടൂരമായിരുന്നു ആ 5 സിക്‌സറുകൾ അതെ അയാളങ്ങനെയാണ് ആ സ്വീറ്റ് സ്പോട്ടിൽ ഒന്ന് കുടുങ്ങി കിട്ടിയാൽ പിന്നെ ആ കൈകരുത്തിന് മുന്നിൽ സ്പിന്നറെന്നോ പേസറെന്നോ എന്ന വേർതിരിവില്ല

സഞ്ജുവും സൂര്യയും ഫ്രീഫ്ലോയിൽ ബാറ്റ് വീശുമ്പോൾ എവിടെയോ അവർ കോഹ്ലി ഡിവില്ലിയേഴ്സ് സംഖ്യത്തെ ഓര്മിപ്പിക്കുണ്ട് അത്തര മനോഹരവും ബ്രൂട്ടലുമാണ് അവരുടെ ബാറ്റ്‌സ്മാൻഷിപ്പ്

ഈ സെഞ്ചുറി ഒരർത്ഥത്തിൽ സഞ്ജുവിന്റെ രണ്ടാം ജന്മമാണ് ഇനി തന്നെ അങ്ങനെ ആർക്കും മാറ്റി നിർത്താൻ സാധിക്കില്ലെന്ന മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഈ മൂന്നക്കം

കാരുണ്യത്തിന്റെ സ്പർശം തൊട്ടതെല്ലാം പൊന്നാക്കി രത്തൻ ടാറ്റ മടങ്ങി, Rest in peace 🌹ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ ...
10/10/2024

കാരുണ്യത്തിന്റെ സ്പർശം തൊട്ടതെല്ലാം പൊന്നാക്കി രത്തൻ ടാറ്റ മടങ്ങി, Rest in peace 🌹

ഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.

ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.

1937 ഡിസംബർ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല്‍ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്‍വകലാശാലയില്‍നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്

09/10/2024
27/09/2024



നടി കവിയൂർ പൊന്നമ്മ അന്തരിച്ചു!..
20/09/2024

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു!..

18/09/2024

പനമ്പാലം®പുതിയപാലം പദ്ധതിയുടെ ബാക്കിയുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കേണ്ടതിനാൽ പ്രസ്‌തുത റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (18/09/24 - ബുധനാഴ്ച) മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.

ഗതാഗത നിയന്ത്രണ കാലയളവിൽ തിരൂർ, കോട്ടക്കൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വൈലത്തൂരിൽ നിന്നും വഴി തിരിഞ്ഞു ' #വൈലത്തൂർ- #ബംഗ്ലാവുംക്കുന്ന്- #മീശപ്പടി_റോഡ്_വഴി ® ' #ഇരിങ്ങാവൂർ- #കടുങ്ങാത്തുക്കുണ്ട്' #റോഡിൽ (മീശപ്പടി) #എത്തിച്ചേരേണ്ടതാണ്.

#തിരൂരിൽ_നിന്നും_പനമ്പാലം_വഴി_സർവീസ്_നടത്തുന്ന_ബസുകളും #വൈലത്തൂർ- #മീശപ്പടി #റോഡ്_ഉപയോഗിച്ച്_സർവീസ്_നടത്തേണ്ടതാണ്.

#കടുങ്ങാത്തുക്കുണ്ട്, #ഇരിങ്ങാവൂർ #ഭാഗത്തു_നിന്നും_വരുന്ന_ബസുകൾ_ഉൾപ്പെടെയുള്ള_എല്ലാ_വാഹനങ്ങളും_മീശപ്പടിയിൽ_നിന്നും_വഴി_തിരിഞ്ഞു #വൈലത്തൂർ- #മീശപ്പടി #റോഡ്_വഴി_പോകേണ്ടതാണ്.

#പനമ്പാലം- #മായിനങ്ങാടി #റോഡ്_മുഖേന #പനമ്പാലം_വഴി_തിരൂരിലേക്കും- #പുത്തനത്താണിയിലേക്കും #ഗതാഗതം_തടസ്സപ്പെടുന്ന_സാഹചര്യത്തിൽ #ടി #റോഡിലൂടെയുള്ള ' #ചെറുവാഹനങ്ങൾ' #തലക്കടത്തൂർ- #വാണിയന്നൂർ #റോഡ്_ഉപയോഗപ്പെടുത്തേണ്ടതാണ്.

®18/09/24

 #ആദരാഞ്ജലികൾ🌹🙏🌹 #സിപിഐഎം_ജനറൽ_സെക്രട്ടറി #സീതാറാം_യെച്ചൂരി_അന്തരിച്ചു.®
12/09/2024

#ആദരാഞ്ജലികൾ🌹🙏🌹

#സിപിഐഎം_ജനറൽ_സെക്രട്ടറി
#സീതാറാം_യെച്ചൂരി_അന്തരിച്ചു.

®

ജില്ലാ ആശുപത്രി, തിരൂർ
12/09/2024

ജില്ലാ ആശുപത്രി, തിരൂർ



ഐ ലീഗിൽ സാറ്റ് തിരൂരിന് ജയം ✌🏻⚽
10/09/2024

ഐ ലീഗിൽ സാറ്റ് തിരൂരിന് ജയം ✌🏻⚽



  തിരൂരിലെ 22 കാരി, ലോകത്തിലെ മികച്ച കുതിരയോട്ടക്കാരി നിദ; എഫ്ഇഐ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതകഴിഞ്ഞ വർ...
03/09/2024



തിരൂരിലെ 22 കാരി, ലോകത്തിലെ മികച്ച കുതിരയോട്ടക്കാരി നിദ; എഫ്ഇഐ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിത
കഴിഞ്ഞ വർഷത്തെ എഫ്.ഇ.ഐ ജൂനിയർ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി റെക്കോർഡിട്ട ശേഷം, ഇപ്പോൾ ആഗോളവേദിയിൽ ചരിത്രംകുറിക്കുന്നത് തുടരുകയാണ് നിദ. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്.

കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിൻറെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന എഫ്.ഇ.ഐ ജൂനിയർ ലോകചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കി നിദ ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബർ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എക്യൂസ്ട്രിയൻ ഫെഡറേഷൻ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങൾ നടത്തുന്നത്.

ഇന്ത്യയിൽ ഈ കായികയിനത്തിന് ജനപ്രീതി കുറവാണെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരോട്ടമുള്ള ഇനമാണ് കുതിരയോട്ടം. ആ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ നിരയിലാണ് ഈ യുവ കായികതാരം തലയുയർത്തി നിൽക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന ഈ കായികമത്സരത്തിൽ അസാധാരണമായ മെയ്‌വഴക്കവും സൂക്ഷമതയും വേഗതയും അത്യാവശ്യമാണ്. 40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്‌ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഖ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്.

യുഎഇ, ബഹ്‌റൈൻ, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ഉറുഗ്വായ്, അർജന്റീന, ബ്രിട്ടൺ, ഹംഗറി, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ കാലാകാലങ്ങളായി മേധാവിത്വം പുലർത്തുന്ന വിഭാഗത്തിലാണ് നിദ ഇക്കൊല്ലം മത്സരിക്കാനിറങ്ങുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്നത് തന്നെ വലിയ നേട്ടമാണ്. കുതിരയോട്ടത്തിൽ പരിശീലനത്തിനും മത്സരങ്ങൾക്കും മറ്റും ധാരാളം നിക്ഷേപങ്ങൾ നടത്തി മികച്ച കളിക്കാരെ നിരന്തരം രംഗത്തിറക്കുന്ന ലോകരാജ്യങ്ങൾക്കിടയിലാണ് നിദ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എതിരാളികൾക്ക് കിട്ടുന്നത്രയും സൗകര്യങ്ങളേതുമില്ലാതെ സ്വന്തം കഠിനപ്രയത്നത്താലും പരിശ്രമത്താലുമാണ് നിദ ഇന്നീ ആഗോളവേദിയിൽ എത്തിനിൽക്കുന്നത്. എഫ്.ഇ.ഐയുടെ എൻഡ്യൂറൻസ് ലോക ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗത്തിൽ എത്തിനിൽക്കുന്ന നിദയുടെ ഈ യാത്ര, രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.

ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അടക്കാനാവാത്ത സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ജൂനിയർ ചാമ്പ്യൻഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയിൽ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അതെന്നെ പ്രചോദിപ്പിക്കുന്നു - നിദ കൂട്ടിച്ചേർത്തു. കുതിരയോട്ടമെന്ന കായികയിനത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രൗഢോജ്വല മത്സരമാണ് എഫ്.ഇ.ഐ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ്. അതിൽ പങ്കെടുക്കാൻ യോഗ്യത നേടിയതിലൂടെ ലോകത്തെ ഏറ്റവും മികച്ച കുതിരയോട്ടക്കാരുടെ നിരയിലേക്കാണ് നിദ ഉയർന്നുവന്നിരിക്കുന്നത്. അസാധാരണമായ മെയ്‌വഴക്കം മാത്രമല്ല, ഈ മത്സരത്തിൽ ജയിക്കണമെങ്കിൽ ഓടിക്കുന്ന കുതിരയുമായി തകർക്കാനാകാത്ത ആത്മബന്ധവും ഉണ്ടാകണം.

കുതിരയെയും അതിനെ നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മർദ്ദത്തിലാക്കുന്ന മത്സരമാണിത്. പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവ നിരന്തരം പരീക്ഷിക്കപ്പെടും. കുതിരയും അതിനെ ഓടിക്കുന്നയാളും നിരവധി വെല്ലുവിളികൾ ഈ മത്സരത്തിനിടെ അതിജീവിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം കാസ്റ്റൽസെഗ്രാറ്റിൽ നടന്ന എക്യൂസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡർ വിഭാഗത്തിലെ മത്സരയോട്ടം പൂർത്തിയാക്കി നിദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റർ ദൈർഖ്യമുള്ള ആ മത്സരം വെറും 7.29 മണിക്കൂർ കൊണ്ടാണ് നിദ പൂർത്തിയാക്കിയത്. എപ്സിലോൺ സലോ എന്ന കുതിരപ്പുറത്തേറിയാണ് നിദ മത്സരിച്ചത്. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർഥികളാണ് ഓട്ടത്തിൽ പങ്കെടുത്തത്.

എഫ്.ഇ.ഐ ദീർഘദൂര ലോക കുതിരയോട്ട സീനിയർ ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള തീവ്രപരിശീലനത്തിലാണ് നിദ ഇപ്പോൾ. നിദയുടെ നേട്ടങ്ങളിൽ ഇന്ത്യയ്ക്ക് വലിയ അഭിമാനവും നമ്മുടെ രാജ്യത്ത് നിന്ന് വളർന്നുവരുന്ന പുതുതലമുറ കുതിരയോട്ടക്കാർക്ക് വലിയ പ്രചോദനവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുതിരയോട്ടക്കാരിൽ ഒരാളാണ് ഇന്ന് നിദ. യമമ ആപ്പിലൂടെ നിദയുടെ മത്സരയോട്ടം കാണാം...

­

Find hearing aids by the leading manufacturers and meet with one of our trained hearing aid experts to learn which ones are best for you.

30/08/2024

*⚽ആവേശത്തിരയിളക്കി മലപ്പുറം എഫ്.സി ലോഞ്ചിംഗ്.*







*മലപ്പുറം:*
കച്ചവടത്തിൻ്റെ കളിക്കാരൻ ആണെങ്കിലും ഫുട്ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. സൂപ്പർ ലീഗ് കേരളയുടെ മലപ്പുറം ടീമായ മലപ്പുറം എഫ് സിയെ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പഠന കാലത്ത് താനും ഫുട്ബോൾ കളിച്ചിരുന്നെന്നും തേഞ്ഞിപ്പാലത്ത് നടന്ന സന്തോഷ്‌ ട്രോഫി കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റ് വിജയിച്ചാൽ ടീമിന് പ്രത്യേക സമ്മാനവും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു.

എം എ യൂസഫലി ടീമിനെ വേദിയിൽ അവതരിപ്പിച്ചു. ലോകകപ്പ് അടക്കമുള്ള വേദിയിൽ മലയാളികളുടെ ലോകകപ്പ് ആവേശം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടികൾ മൊബൈലിൽ നിന്നകന്നു കൂടുതലായി കളിക്കാലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യൂസഫലി പറഞ്ഞു.

54 വർഷം നീണ്ട തന്റെ ഫുട്ബാൾ ജീവിതത്തിൽ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്നു ടീം മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു. സമ്മർദ്ദം ഉണ്ടെന്നും എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യൂസഫലിയെ ടീമിന്റെ മുഖ്യ രക്ഷധികാരിയായി പ്രഖ്യാപിച്ചു.
മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി യൂസഫലിയുടെ പേര് ആലേഖനം ചെയ്ത ജേഴ്‌സി കൈമാറി ടീം ജേഴ്സി പുറത്തിറക്കി.

ജില്ലയുടെ സ്വന്തം ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ
ലോഞ്ചിഗിന് സാക്ഷിയാവാൻ
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി
സ്ത്രീകളും കുട്ടികളുമടക്കം
ആയിരങ്ങളാണ്
ഒഴുകിയെത്തിയത്.
മലപ്പുറം എം.എഫ്. സി
സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ
പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
കെ എഫ് എ പ്രസിഡന്റ്‌ നവാസ് മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
എം.എൽ.എ മാരായ
മഞ്ഞളാംകുഴി അലി ,
എ.പി.അനിൽകുമാർ
ഡോ.കെ.ടി. ജലീൽ
പി.ഉബൈദുള്ള
ആബിദ് ഹുസൈൻ തങ്ങൾ,
പി.വി.അൻവർ,
അഡ്വ : യു.എ.ലത്തീഫ്
ജില്ലാ കലക്ടർ വി.ആർ. വിനോദ്,
കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: പി. രവിന്ദ്രൻ,
മുൻ ഇന്ത്യൻ ഫുട്ബോൾ താരം
ഐ.എം.വിജയൻ
o'' എ.ഡി.എം എൻ .എം
മെഹറലി,
ഡപ്യുട്ടി കലക്ടർ
പി. അൻവർ സാദത്ത്,
സ്പോർട്ട്സ് കൗൺസിൽ
പ്രസിഡണ്ട്
വി.പി.അനിൽ
മലപ്പുറം എഫ് സി പ്രമോട്ടർമാരായ
ആഷിക് കൈനിക്കര
എ.പി. ഷംസുദ്ധിൻ
സി.അൻവർ അമീൻ
ജംഷീദ് പി ലില്ലി
വി.പി. ലത്തിഫ്
നിലാമ്പ്ര ബേബി
കെ. ആർ ബാലൻ
എന്നിവർ സംസാരിച്ചു
തുടർന്ന് വിവിധ കലാപരിപാടികൾ
അരങ്ങേറി.

29/08/2024






Malappuram FC ⚽⚽🔥🔥⚽⚽

28/08/2024
25/08/2024

*തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം 26-08-2024*

അഷ്ടമിരോഹിണി ദിനാചരണത്തിൻറെ ഭാഗമായി തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
അഷ്ടമിരോഹിണി ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം തിരൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകൾ കടന്നുപോകുന്നതിനാൽ വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഘോഷയാത്രകൾ കടന്നുപോകുന്ന തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു....

With Mathrubhumi – I just got recognized as one of their rising fans! 🎉
23/08/2024

With Mathrubhumi – I just got recognized as one of their rising fans! 🎉

23/08/2024




തുഞ്ചന്റെ മണ്ണിൽ ഒരു സ്വപ്ന ഭവനം സ്വന്തമാക്കാം ❤
21/08/2024

തുഞ്ചന്റെ മണ്ണിൽ ഒരു സ്വപ്ന ഭവനം സ്വന്തമാക്കാം ❤




Address

Tirur Station
676101

Telephone

+919847309663

Website

Alerts

Be the first to know and let us send you an email when TIRUR LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Nearby media companies


Other Tirur Station media companies

Show All