Times of Thrissur

Times of Thrissur TIMES OF THRISSUR, interactive digital news portal from Vihaari Internet.

23/12/2024

അച്ചുവിന്റെ സ്വന്തം അച്ചൻ..
മുക്കാട്ടുകര സെന്റ് ജോർജ് പള്ളി വികാരി ഫാ.പോൾ പിണ്ടിയാൻ ഓമനിച്ചു വളർത്തുന്ന പൂച്ചയാണ് അച്ചു.

23/12/2024

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയെങ്കിലും ഇതൊന്നും ബാധകമല്ലാതെ നിർലോഭം കരുണയില്ലാത്ത ജപ്തി നടപടികൾക്ക് മുതിർന്ന് കേരള ബാങ്ക്. തൃശൂർ പുന്നയൂർക്കുളത്ത് കേരള ബാങ്കിന്റെ ജപ്തിയെ തുടർന്ന് വയോധികയും മകളും ഒരു രാത്രി വിറകുപുരയിൽ കഴിഞ്ഞതാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ബാങ്കിന്റെ മനുഷ്യത്വരഹിത നടപടിയുടെ ഏറ്റവും പുതിയ ഉദാഹരണം. പുന്നയൂർക്കുളം കിഴക്കേ ചെറായി കരുമത്താഴത്ത് അമ്മിണിയുടെ വീടാണ് കേരള ബാങ്ക് അധികൃതർ വാതിൽ പലക വച്ച് അടച്ചു സീൽ ചെയ്തത്.കഴിഞ്ഞ 13ന് വീട്ടിൽ അമ്മിണി മാത്രമുള്ള നേരത്താണ് ബാങ്കിന്റെ നടപടി. രക്തസമ്മർദം കൂടി അമ്മിണി ബോധരഹിതയായി തളർന്നു വീണിട്ടും ആശുപത്രിയിൽ എത്തിക്കാതെ ബാങ്ക് ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കി മടങ്ങിയെന്നും അമ്മിണി പറഞ്ഞു. തുടർന്നാണ് അമ്മിണിയും മകളും ഭക്ഷണം പോലും ഇല്ലാതെ ഇഴ ജന്തുക്കളെ ഭയന്ന് ഒരു രാത്രി വിറക്പുറയിൽ കഴിഞ്ഞത്. ആവശ്യമായ മരുന്നുകൾ പോലും ബാങ്ക് അധികൃതർ വീടിനുള്ളിൽ നിന്നെടുക്കാൻ അനുവദിച്ചിരുന്നില്ല. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ പലക പൊളിച്ച് വീട് വീണ്ടും തുറന്നതിനെ തുടന്നാണ് ഇവർക്ക് വീടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്. അമ്മിണിയും അപസ്മാര രോഗയായ മകനും മകളുമാണ് വീട്ടിൽ താമസം. 2014ൽ മകളുടെ വിവാഹത്തിനാണ് അമ്മിണി കേരളബാങ്ക് വടക്കേകാട് ശാഖയിൽ 8 സെന്റ് ഭൂമി ഈടു നൽകി 4 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടര ലക്ഷം അടച്ചു. 4 ലക്ഷം രൂപ കൂടി ബാധ്യതയുണ്ടെന്നു കാണിച്ചാണ് ബാങ്ക് ജപ്തി നടത്തിയത്. അമ്മിണിയുടെ ഭർത്താവ് കുട്ടൻ ഏതാനും വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ചു. ഈ സാഹചര്യത്തിലാണ് കേരള ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത കുടിയൊഴിപ്പിക്കൽ നടപടി. അതേസമയം സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ ജപ്തി വിരുദ്ധ നിയമപ്രകാരം ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് ഒരു കുടുംബത്തെ തെരുവിൽ ഇറക്കാനാകില്ല. പകരം വായ്പയിൽ മോറട്ടോറിയം പ്രഖ്യാപിക്കൽ, തിരിച്ചടവിനു ഗഡുക്കൾ നൽകൽ എന്നിവയും പരിധിയിൽ വരുന്നു. സംസ്ഥാനത്തു നടക്കുന്ന എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും സ്റ്റേ നല്‍കാനും മൊറട്ടോറിയം പ്രഖ്യാപിക്കാനും നിയമം കേരളാ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകള്‍, ദേശസാൽകൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കൊമേഷ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാതരം ജപ്തി നടപടികളിലും സർക്കാരിന് ഇടപെടാനാകും. 25,000 രൂപ വരെയുള്ള ഇടപാടുകളില്‍ തഹസില്‍ദാര്‍ക്കും ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍ക്കും അഞ്ച് ലക്ഷം രൂപ വരെ റവന്യൂ മന്ത്രിയ്ക്കും പത്ത് ലക്ഷം രൂപ വരെ ധനമന്ത്രിയ്ക്കും ഇരുപത് ലക്ഷം രൂപ വരെ മുഖ്യമന്ത്രിയ്ക്കും ഇടപെടാം. ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് തുകയെങ്കില്‍ കേരള സര്‍ക്കാരിനാണ് ഈ അധികാരം.ജപ്തി ചെയ്ത ഭൂമി ആരും വാങ്ങാന്‍ തയാറായില്ലെങ്കില്‍ ഒരു രൂപ നിരക്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കും. അഞ്ചു വര്‍ഷത്തിനകം കുടിശിക അടച്ച് ഉടമയ്ക്ക് ഈ ഭൂമി തിരിച്ചെടുക്കാന്‍ അവസരം ഉണ്ടാകും. ഉടമ മരിച്ച ശേഷമാണെങ്കില്‍ അവകാശികള്‍ക്ക് ഈ അവസരം നല്‍കും. ജപ്തി ചെയ്ത വസ്തുവകകള്‍ വില്‍ക്കാനും ഉടമയക്ക് അപേക്ഷ നല്‍കാം. വസ്തുവിന്റെ ഉടമയും വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ജപ്തി വസ്തു വില്‍പനയുടെ റജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

23/12/2024

അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും എത്തി ഒറ്റയാൻ ഏഴാറ്റുമുഖം ഗണപതി. സമീപത്തെ ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു. ദിവസങ്ങൾക്കു മുൻപ് ഗണപതി സ്റ്റേഷൻ വളപ്പിലും എത്തിയിരുന്നു.

22/12/2024

കോത്തഗിരിയിലെ മേട്ടുപ്പാളയം റോഡിൽ ഒറ്റയാൻ കാറിൻ്റെ ചില്ല് തകർക്കുന്ന ദൃശ്യങ്ങൾ.

കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത...
22/12/2024

കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഏ.ടി .എസ്
ഡി ഐ ജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്. വധശ്രമം ഉൾപ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ആഗസ്ത് 17 ന് വെളിയംകോട് 'സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശുർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണ്ണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്. തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഗല യുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹിയച്ച വരെക്കുറിച്ച് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ചു വരുന്നു.

22/12/2024

പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയക്ക് കഴിഞ്ഞദിവസം പിടികൂടേണ്ടിവന്നതു പടുകൂറ്റന്‍ മൂര്‍ഖനെയാണ്. ഇത്രയും വലുപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തൃശൂരിലെ അഞ്ചേരിയിലെ ഒരു വീട്ടിലാണ് അസാധാരണ വലുപ്പമുളള മൂര്‍ഖനെ കണ്ടത്. രണ്ടരവര്‍മായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസുകയായിരുന്ന പാമ്പിനെ ഏറെ സാഹസികമായാണ് ജോജു പിടികൂടിയത്. വീട്ടിനു പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ തോൽ ഊരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു. കോണ്‍ക്രീറ്റ് സ്‌ളാബിനടിയിലെ അളയില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു സാക്ഷ്യപ്പെടുത്തുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.

22/12/2024

ബാൻഡ് സെറ്റ് കലാകാരൻ രാഗദീപം സുധീഷിന്റെ വിവാഹം വീഡിയോ വൈറൽ. വധുവിന്റെ ഒപ്പം ബാൻഡ് സെറ്റ് കൊട്ടുന്ന സുധീഷിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ലൂർദ് പുരം ചിറയത്തു വലപ്പാട്ടുകാരൻ അന്തോണി പോൾ (85) നിര്യാതനായി. (റിട്ട .ഫോറസ്ററ് ഡിപ്പാർട്ടമെന്റ് ) ഭാര്യഅന്നമ്മ പോൾ ( ...
22/12/2024

ലൂർദ് പുരം ചിറയത്തു വലപ്പാട്ടുകാരൻ അന്തോണി പോൾ (85) നിര്യാതനായി. (റിട്ട .ഫോറസ്ററ് ഡിപ്പാർട്ടമെന്റ് ) ഭാര്യഅന്നമ്മ പോൾ ( റിട്ട. ടീച്ചർ സെന്റ് ക്ലെയർസ് ) മക്കൾ Er. ബിജു വി പോൾ (ദുബായ് ), അലക്സ് വി പോൾ (ബിസിനസ് ), ബീറ്റോ വി പോൾ (ബിസിനസ് ) സംസ്കാര ശുശ്രൂഷ ഇന്ന് (23/12/24)കാലത്തു 9:30 ന്. ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ.

22/12/2024

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു Live

21/12/2024

അഷ്ടമുടി കായലിൽ നിവരാൻ വേണ്ടി ഒന്ന്‌ മുങ്ങിയത് മാത്രമേ ചെയ്തുള്ളൂ... പൊങ്ങിയപ്പോൾ ദേഹത്ത് ബ്രോയിലർ കോഴി മാലിന്യം... അനുഭവം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

21/12/2024

വയനാട് ദുര #ന്തവുമായി ബന്ധപ്പെട്ട് അനാവശ്യ വി^വാദങ്ങൾ ഉണ്ടാകുന്നു: കെ രാജൻ

21/12/2024

തിരുവില്വാമലക്കാർക്ക് അഭിനന്ദനങ്ങൾ

21/12/2024

തൃശൂർ പൂരം കല _ക്കലിൽ വരാഹിയുടെ പങ്ക് തേടി പൊലീസ്

21/12/2024

Kanippayyur, Kunnamkulam, Thrissur

ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്...
21/12/2024

ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും. ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. ഹൈക്കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

സൈന്യത്തിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ....ഇതാ മേജർ രവിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ആർമി /...
20/12/2024

സൈന്യത്തിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ....
ഇതാ മേജർ രവിയുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ആർമി /നേവി /എയർ ഫോഴ്സിൽ ജോലി നേടാനുള്ള സുവർണ്ണാവസരം കൈവന്നിരിക്കുന്നു.

തൃശ്ശൂരിൽ നടക്കുന്ന പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പിൽ മേജർ രവി പങ്കെടുക്കുന്നു. ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെലക്ഷൻ ക്യാമ്പ് 2024 ഡിസംബർ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

*️⃣പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം.
87 14 333 5 77 എന്ന നമ്പറിലേക്ക് പേര്, വയസ്സ് , സ്ഥലം - മെസേജ് ചെയ്യുക.
☸️പരിശീലനം ലഭിക്കുന്ന സ്ഥലങ്ങൾ:
തൃശ്ശൂർ
ഒറ്റപ്പാലം
ചെർപ്പുളശ്ശേരി
പാലക്കാട്
അങ്കമാലി
എറണാകുളം
▪️Chief : Capt. Anil Kumar
+918129271947
മേജർ രവീസ് ട്രെയിനിംഗ് അക്കാദമി :
+917558895152

⚛️14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം
SSLC / +2 / ഡിഗ്രി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാവുന്നതാണ്.

⏺️പ്രതിവർഷം ഒരു ലക്ഷത്തിലധികം ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈനിക മേഖലയിൽ ഉദ്യോഗം നേടാൻ പുതിയ ബാച്ചിനുള്ള പരിശീലനം ഉടൻ ആരംഭിക്കുന്നു.

✡️മേജർ രവിയുടെ ശിക്ഷണത്തിൽ പതിനൊന്നു കുട്ടികൾ 2024 നവംബർ മാസം ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ജോയിൻ ചെയ്തിരിക്കുന്നു.

പങ്കെടുക്കൂ... രാജ്യ സേവനത്തിനൊപ്പം മികച്ച നിലവാരത്തിനുള്ള ജോലി കരസ്ഥമാക്കാനുള്ള അവസരം വിനിയോഗിക്കൂ....

20/12/2024

തൃശൂർ വിമല കോളേജിലെ ക്രിസ്‌മസ്‌ ആഘോഷം

19/12/2024

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടത്തിന് ഒരു മാറ്റമുണ്ടാക്കിയ തൃശൂർ സ്വദേശി സി.എസ്. തിലകൻ. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിട്ടത്.

Address

Thrissur
680008

Alerts

Be the first to know and let us send you an email when Times of Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Times of Thrissur:

Videos

Share