Nammude Swantham Chalakudy

Nammude Swantham Chalakudy ചാലക്കുടിക്കാരേ ഇത് നമ്മുടെ സ്വന്തം
(110)

09/12/2023

കാലടി-പ്ലാന്റേഷൻ ബ്ലോക്ക് 16🥰❤️

വാഴച്ചാൽ - മലക്കപ്പാറ റൂട്ടിലെഗതാഗത നിയന്ത്രണംപിൻവലിച്ചു...🤩🤩🤩മലക്കപ്പാറ റൂട്ടില്‍ കനത്ത മഴയ്ക്കിടെ നവംബർ 4ന് അമ്പലപ്പാറ...
01/12/2023

വാഴച്ചാൽ - മലക്കപ്പാറ റൂട്ടിലെ
ഗതാഗത നിയന്ത്രണം
പിൻവലിച്ചു...🤩🤩🤩

മലക്കപ്പാറ റൂട്ടില്‍ കനത്ത മഴയ്ക്കിടെ നവംബർ 4ന് അമ്പലപ്പാറ ഭാഗത്ത് റോഡിലെ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇരുചക്ര വാദങ്ങൾക്ക് ഒഴികെ ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് പോലും കടത്തിവിട്ടിരുന്നില്ല. ആയിരത്തിലേറെ തോട്ടം തൊഴിലാളികളുടെ യാത്രയും മുടങ്ങിയിരുന്നു. ഇതിനു പുറമെ അഞ്ച് ആദിവാസി കോളനികളിലായി മുന്നൂറോളം പേരും യാത്രയ്ക്കു വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. വാല്‍പ്പാറ വഴി കിലോമീറ്ററുകളോളം വളഞ്ഞാണ് ചാലക്കുടി ഭാഗത്തേയ്ക്കു വന്നിരുന്നത്. ഗതാഗത നിയന്ത്രണം ടൂറിസം മേഖലയ്ക്കും തിരിച്ചടിയായിരുന്നു....

22/11/2023

അന്തർ സംസ്ഥാനപാതയായ ആനമല
റോഡിൽ അമ്പലപ്പാറയിൽ മണ്ണിടിഞ്ഞഭാഗം പുനർനിർമിക്കുന്ന ജോലികൾ ജില്ലാ ഭരണകൂടം അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും പൂർത്തിയായില്ല. നവംബർ ആറിന് റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ച് തുടങ്ങിയ നിർമാണ ജോലികൾ 15 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് 21-ന് ഗതാഗതം പുനഃസ്ഥാപിക്കണം എന്നായിരുന്നു കളക്ടറുടെ നിർദേശം. എന്നാൽ നിർമാണ ജോലികൾ അനന്തമായി നീളുകയാണ്. ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ മലക്കപ്പാറ മേഖലയിലെ തോട്ടംതൊഴിലാളികളും അഞ്ച്
ആദിവാസി ഊരുകളും ഒറ്റപ്പെട്ട
നിലയിലാണ്. നിർമാണം പൂർത്തിയാകാൻ ഇനിയും ഒരാഴ്ചകൂടി വേണമെന്നാണ്
നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന തമിഴ്നാട്ടിലെ ഡി.ആർ. കമ്പനി അറിയിച്ചത്. എന്നാൽ ഇനിയും നീളുമോ എന്ന് ആശങ്കയുണ്ട്.
റോഡ് തുറക്കുന്നത് നീണ്ടതോടെ ആദിവാസികളും അതിർത്തിഗ്രാമമായ മലക്കപ്പാറയിലെ പ്രദേശവാസികളും തൊഴിലാളികളും സഞ്ചാരികളും
വിനോദസഞ്ചാരമേഖലയെ ആശ്രയിച്ചുകഴിയുന്ന കച്ചവടക്കാരും ദുരിതത്തിലായി. മഴയെത്തുടർന്ന് ഏകദേശം 15 മീറ്റർ നീളത്തിലും എട്ടു മീറ്റർ ഉയരത്തിലുമാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്.

അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം തകർന്ന റോഡിന്റെ പുനരുദ്ധാരണം അന്തിമഘട്ടത്തിലേക്ക് ന...
18/11/2023

അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം തകർന്ന റോഡിന്റെ പുനരുദ്ധാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. റോഡ് ഇടിഞ്ഞ ഭാഗത്ത് 30 അടി പൊക്കത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ച് റോഡ് മക്ക് ഇട്ട് ബലപ്പെടുത്തിയാണ് നിർമാണം. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി.ആർ.
കമ്പനിയാണ് പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി എല്ലാ വാഹനങ്ങളും കടത്തിവിടാം എന്ന വിശ്വാസത്തിലാണ് അധികൃതർ. നിലവിൽ ബൈക്ക് യാത്രക്കാർക്ക് ഒഴികെ എല്ലാ വാഹനങ്ങൾക്കും മലക്കപ്പാറ റോഡിൽ നിരോധനം
ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മൂലം കടുത്ത യാത്രാ ക്ലേശത്തിലാണ് ആദിവാസികളും മലക്കപ്പാറ നിവാസികളും. തേയിലത്തോട്ടം മേഖലയിൽനിന്ന് തേയില കയറ്റുമതിക്കായി പൊള്ളാച്ചി വഴി ഏറെ ചുറ്റി വളഞ്ഞാണ് ചരക്ക് വാഹനങ്ങൾ കൊച്ചിയിൽ എത്തുന്നത്. യാത്രാ നിരോധനം വിനോദസഞ്ചാര
മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

*ഗ്രാഫ്* ഗ്രീൻ റെസ്ക്യൂ ആക്ഷൻ ഫോഴ്സ്  പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അട്ടപ്പാടിയില് ആരംഭിച്ച സംസ്ഥാനത്ത് എല്ലാ ജില്ലകള...
15/11/2023

*ഗ്രാഫ്*

ഗ്രീൻ റെസ്ക്യൂ ആക്ഷൻ ഫോഴ്സ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അട്ടപ്പാടിയില് ആരംഭിച്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇപ്പൊൾ പ്രവർത്തകസമിതി യൂണിറ്റുകൾ ഉള്ള പരിസ്ഥിതി സംരക്ഷണ സംഘടന തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നായരങ്ങാടി എന്ന സ്ഥലത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സംരക്ഷിച്ചുവരുന്ന നഗര വനത്തിൽ സംസ്ഥാനത്തിന്റെ ആസ്ഥാന ചിത്രശലഭമായ, ഇന്ന് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന *ബുദ്ധമയൂരി* എന്ന ചിത്രശലഭത്തിന്റെ വംശവർദ്ധനവ് ലക്ഷ്യമാക്കി ആ ശലഭത്തിന്റെ ലാർവകൾ (പ്യൂപ്പ) ഭക്ഷണമാക്കുന്ന മുള്ളിലവ് മരത്തിൻ്റെ, ഗ്രാഫ് അംഗമായ ബൈതന്നൂർ സ്വദേശി ശ്രീ. പി. എ. സമദ് പാലക്കൽ, പാകി മുളപ്പിച്ച് സംരക്ഷിച്ച മുള്ളിലവ് മരത്തിൻ്റെ തൈകളുമായി എത്തി.
11, 12 തിയ്യതികളിൽ ആയി നടന്ന ദ്വിദിന ക്യാമ്പിന് ഗ്രാഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷറഫ് മാളിക്കുന്ന് സ്വാഗതം പറഞ്ഞു. അധ്യക്ഷനായ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രതീഷ് സൈലൻ്റ് വാലി ഗ്രാഫിനെ കുറിച്ചും, നാളിത് വരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ഗ്രാഫിന് വേണ്ടി മുള്ളിലവ് തൈകൾ പാകി തയ്യാറാക്കിയ ശ്രീ സമതിനെ പ്രകീർത്തിച്ചും, ചിത്രശലഭങ്ങൾ നില നിൽക്കേണ്ടത് പാരിസ്ഥിതിക ആവശ്യമാണെന്നും, അത് മനസ്സിലാക്കി പ്രവർത്തിക്കുന്ന ഗ്രാഫിന് ഇവിടെ നഗരവനത്തിൽ അതിനു അവസരം തന്നതിന് അഭിനനനങ്ങൾ അറിയിച്ചു കൊണ്ട് ഗ്രാഫ് സംസ്ഥാന ട്രഷറാർ ശ്രീ. വർഗ്ഗീസ് വാഴയിൽ സംസാരിച്ചു. പ്രോജക്ട് ബുദ്ധമയൂരി തുടരുമെന്നും, താമസിയാതെ സംസ്ഥാനം മുഴുവനും ഈ പ്രോജക്ട് നടപ്പിലാക്കുമെന്നും ശ്രീ വർഗ്ഗീസ് അറിയിച്ചു. ഫോറസ്റ്റ് ഓഫീസർമാരായാ പരിയാരം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. അരുൺ, കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. T. S. രാജു , S. F. O. ശ്രീ. ബിബിൻ ചന്ദ്രൻ,
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. എ. ലിനീഷ്, S. ശ്രീകാന്ത്, ജാക്സൺ ഫ്രാൻസിസ് എന്നിവർ സംരംഭത്തിന് ആസ്സംസകൾ അറിയിച്ചു . രണ്ടാം ദിവസം പ്രവർത്തകർ നഗര വനത്തിൽ പ്രതേകം തിരഞ്ഞെടുത്ത ഇടങ്ങളിൽ മുള്ളിലവ് തൈകൾ നടീൽ പ്രോജക്ട് ടീം ലീഡർ വാഴയിൽ വർഗ്ഗീസ്, S F O ബിബിൻ ചന്ദ്രൻ, ഗ്രാഫ് അംഗങ്ങൾഎന്നിവരുടെ സാനിധ്യത്തിൽ ഉൽഘാടനം ചെയ്തു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ജില്ലാ ഭാരവാഹികളും പ്രദേശത്ത് മുള്ളിലവ് തൈകൾ നടുകയുണ്ടായി, വനവൽക്കരണത്തിന് ഭാഗമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഒരുക്കിയ തൈകളും പ്രവർത്തകർ നടുകയുണ്ടായി, നഗരവനത്തിൻ്റെ പരിപാലന ചുമതലയുള്ള ശ്രീ സാജു നന്ദിലത്ത്, തൈകളുടെ സംരക്ഷണം ഉറപ്പു പറയുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്തവരെയും എല്ലാ സൗകര്യങ്ങളും ഒരുക്കി, കൂടെന്നിന്ന വകുപ്പ് ഉദ്യോഗസ്ഥരെയും, ഇങ്ങനെ ഒരു ക്യാമ്പ് അനുവദിച്ച ഗ്രാഫ് സംസ്ഥാന നേത്വത്തെയും, സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്ന് വന്നു പ്രോജക്ട് വിജയിപ്പിച്ചതിന് ഗ്രാഫ് ജില്ലാ സമിതി ക്ക് വേണ്ടി ശ്രീ. രാഹുൽ ( K B R കാതിക്കുടം ) നന്ദി പറഞ്ഞു. സമീപ ഭാവിയിൽ ഇവിടം ഒരു പരിസ്ഥിതി വിജ്ഞാന പ്രകൃതി ക്യാമ്പുകളും സാധ്യമാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

12/11/2023

ചാലക്കുടി കാർമൽ സ്റ്റേഡിയത്തിലെ പുൽമൈതാനിയിൽ 87 വയസ്സുകാരി
ഉൾപ്പെടെ 1506 പേർ തിമിർത്തു കളിച്ചപ്പോൾ മാനം നിറഞ്ഞു നിന്ന മഴക്കാറു പോലും പെയ്യാതെ നോക്കി നിന്നു. ചട്ടയും മുണ്ടും മേയ്ക്കാമോതിരവും അണിഞ്ഞ് അവർ ലോക റെക്കോർഡിലേയ്ക്കു ചുവടുവയ്ക്കുകയും ചെയ്തു. ഭാരത അപ്പോസ്തലനായ തോമാശ്ലീഹയുടെ രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മാതൃവേദി ഒരുക്കിയ മെഗാ മാർഗം കളി
ഏവരുടെയും മനം കവർന്നു. മറിയാമ്മ വറീത് കണ്ണമ്പുഴ (87), മേരി ലൂയിസ് കുന്നുമ്മേൽ വാഴപ്പിള്ളി (79), അന്നം വറീത് ഇല്ലിക്കൽ (76), ക്രതീന ദേവസ്സിക്കുട്ടി നറ്റേക്കാടൻ, ത്രേസ്യ കൊച്ചപ്പൻ പാറമേൽ (75), കൊച്ചുത്രേസ്യ ജോണി വാകപ്പറമ്പിൽ (72), പൗളി ദേവസി കോലംകണ്ണി, റോസിലി വർഗീസ് കള്ളിയത്തുപറമ്പിൽ എന്നിവരും 71വയസ്സ് പിന്നിട്ട നാല് പേരും, 70വയസ്സുകാരായ എട്ടു പേരും മാർഗംകളിയിൽ പങ്കെടുത്തു. 80 പള്ളികളിൽ നിന്നുള്ള അമ്മമാരാണു
3 മാസത്തെ പരിശീലനത്തിന് ഒടുവിൽ മെഗാ മാർഗംകളി അവതരിപ്പിച്ചത്. രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം
നിർവഹിച്ചു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് ശ്രീരേഖ സന്ദീപ്, അമ്മൂമ്മയും കൊച്ചുമോനും യൂട്യൂബ്
പരിപാടിയിലൂടെ ശ്രദ്ധേയയായ മേരി
ജോസഫ് മാമ്പിള്ളി, ജിൻസൻ
മാനമ്പിള്ളി എന്നിവർ വിശിഷ്ടാതിഥികളായി. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്
സംഘത്തിൽ നിന്നു ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് ബിഷപ് ഏറ്റുവാങ്ങി.

🎥 ©

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ പുളിയിലപ്പാറയിൽ ക്രിസ്തുരാജ പള്ളിക്കു സമീപം വനത്തിലെ ഈറ്റക്കാട്ടിൽ കണ്ട പുലി.🐆😲 കഴിഞ്ഞദി...
11/11/2023

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ പുളിയിലപ്പാറയിൽ ക്രിസ്തുരാജ പള്ളിക്കു സമീപം വനത്തിലെ ഈറ്റക്കാട്ടിൽ കണ്ട പുലി.🐆😲 കഴിഞ്ഞദിവസം വൈകീട്ട് മലക്കപ്പാറയിൽനിന്ന് ബൈക്കിൽ വന്ന തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികളാണ് പുലിയെ കണ്ടത്. ഈ പ്രദേശങ്ങളിൽ പുലിയുണ്ടെങ്കിലും ജനവാസമേഖലയ്ക്ക് തൊട്ടടുത്ത് പകൽസമയത്ത് പുലിയെ കാണുന്നത് അപൂർവമാണ്. ( പകർത്തിയ ചിത്രം )

ആനമല റോഡിൽ അമ്പലപ്പാറയിൽ റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് പുനർനിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നവംബർ ആറ് മുതൽ 15 ദിവസത്...
03/11/2023

ആനമല റോഡിൽ അമ്പലപ്പാറയിൽ റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് പുനർനിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നവംബർ ആറ് മുതൽ 15 ദിവസത്തേക്ക് സമ്പൂർണ ഗതാഗതനിരോധനം ഏർപ്പെടുത്താൻ തീരുമാനം. അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വനംവകുപ്പിന്റെ വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക് പോസ്റ്റിലും തടയും. എന്നാൽ ഇരുചക്രവാഹനങ്ങൾ കടത്തിവിടും. കനത്തമഴയിൽ ഒക്ടോബർ 14 - നാണ് അതിരപ്പിള്ളിയിൽനിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ റോഡിന്റെ അരികിൽ മണ്ണിടിഞ്ഞത്. 15 മീറ്റർ നീളത്തിലും എട്ട് മീറ്റർ ഉയരത്തിലുമാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന് വലിയ വാഹനങ്ങൾക്കും ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കും ഗതാഗതനിരോധനം ഏർപ്പെടുത്തിയിരുന്നു . റോഡ് അപകടാവസ്ഥയിലായ സ്ഥലത്ത് എല്ലാ വാഹനങ്ങളിൽനിന്നും മുഴുവൻ യാത്രക്കാരെയും ഇറക്കി റോഡ് ഇടിഞ്ഞഭാഗം കടന്നശേഷം യാത്രക്കാരെ വീണ്ടുംകയറ്റി യാത്ര തുടരുകയായിരുന്നു....

31/10/2023

‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, എത്ര കണ്ടാലും മടുക്കില്ല. പല കാഴ്ചയിൽ പല ഭാവങ്ങളായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സഞ്ചാരികൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം...❤️❤️❤️

🎥 © .kannan_

ചാലക്കുടി ബ്ലോക്ക് കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ മേലൂർ പഞ്ചായത്ത്‌ വിജയികൾ🏆🏏
29/10/2023

ചാലക്കുടി ബ്ലോക്ക് കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ മേലൂർ പഞ്ചായത്ത്‌ വിജയികൾ🏆🏏

25/10/2023

ചാലക്കുടി കലാഭവൻമണി സ്മാരക മുനിസിപ്പൽ പാർക്ക് കൂടുതൽ മോടി പിടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രധാന കവാടത്തിനടുത്ത് പ്രൗഢിയോടെ ആനയുടെ പ്രതിമ ഒരുങ്ങുന്നു.
ആനപ്രതിമ നിർമാണത്തിൽ പേരെടുത്ത ചാലക്കുടി പോട്ട സ്വദേശി പി. പ്രശാന്താണ് കോൺക്രീറ്റിൽ ആനയെ ഒരുക്കുന്നത്. നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിർമാണം പൂർത്തിയാകും. മൂന്നു ലക്ഷം രൂപയാണ് ചിലവ്.
പാർക്കിന്റെ നവീകരണത്തിന് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടന്ന് മുനിസിപ്പൽ ചെയർമാൻ എബി ജോർജ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ പാർക്കിന്റെ വിപുലമായ വികസനത്തിനും ലക്ഷ്യമിട്ടിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളേജ് ഇതിന്റെ പ്രാഥമിക പ്രോജക്ട് റിപ്പോർട്ട് ഒരുക്കി. ഇത് നഗരസഭ പരിഗണിക്കുകയും ഡി.പി.ആർ. തയ്യാറാക്കാൻ കോളേജിനെ ചുമതലപ്പെടുത്തുകയും ചെയ്തു.......

പോലീസ്, ഫോറെസ്റ്റ്, PWD അധികൃതരുടെ പൊതുജനങ്ങൾക്കായുള്ള മുന്നറിയിപ്പ്...👇👇👇അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറ എന്ന ...
24/10/2023

പോലീസ്, ഫോറെസ്റ്റ്, PWD അധികൃതരുടെ പൊതുജനങ്ങൾക്കായുള്ള മുന്നറിയിപ്പ്...👇👇👇

അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ അമ്പലപ്പാറ എന്ന സ്ഥലത്ത് റോഡ് സൈഡ് ഇടിഞ്ഞതുമൂലം ഗതാഗത നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായി അത്യാവശ്യമായതിനാൽ അവശ്യ സർവ്വീസ് / പൊതു ഗതാഗതം ഒഴികെയുള്ള 10 സീറ്റിന് മുകളിലുള്ള വാഹനങ്ങളും, ഭാരം കയറ്റിയ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും. മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും 24.10.2023 തിയ്യതി രാവിലെ 6.00 മണിമുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടുന്നതല്ല. 10 സീറ്റിന് താഴെയുള്ള എല്ലാ വാഹനങ്ങളും റോഡ് അപകടാവസ്ഥയിലായ സ്ഥലത്ത് മുഴുവൻ യാത്രക്കാരെയും വാഹനത്തിൽ നിന്ന് ഇറക്കി റോഡ് ഇടിഞ്ഞ ഭാഗം കടന്ന ശേഷം യാത്രക്കാരെ വീണ്ടും കയറ്റി യാത്ര തുടരുന്നതിന് യാത്രക്കാർക്ക് ഡ്രൈവർമാർ കർശ്ശന നിർദ്ദേശം നൽകേണ്ടതുമാണ്. അപകടം ഒഴിവാക്കാൻ വാഹന യാത്രക്കാരുടെ പരമാവധി സഹകരണം പ്രതീക്ഷിക്കുന്നു.

23/10/2023

മ്മടെ നാട്🤩❤️

📍തുമ്പൂർമുഴി-ഏഴാറ്റുമുഖം ചെക്ക്ഡാം❤️

22/10/2023

ഈ ചേട്ടാന്മാരുടെ കുലുക്കി അടി എങ്ങനെ ഉണ്ട്??🤩👌

കൊരട്ടി പെരുന്നാൾ 2023ലെ കാഴ്ച്ചകളിൽ ഒന്ന്!!💥👌

18/10/2023

കൊരട്ടി പെരുന്നാൾ 2023ലെ കാഴ്ച്ചകൾ🤩❤️

🎥 ©

17/10/2023

പതിവ് തെറ്റിക്കാതെ കൊരട്ടി മുത്തിയെ വണങ്ങാൻ പാക്കനാർ സംഘം കൊരട്ടി പള്ളിയിൽ എത്തി..🤩

🎥 ©

16/10/2023

കൊരട്ടി പെരുന്നാൾ 2023🤩🤩🤩❤️❤️❤️

🎥 ©

കൊരട്ടി പെരുന്നാളും മുളക് ബജിയും... അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്!!🥰🥰🥰❤️❤️❤️
12/10/2023

കൊരട്ടി പെരുന്നാളും മുളക് ബജിയും... അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്!!🥰🥰🥰❤️❤️❤️

10/10/2023

കോവിഡിൽ ജീവിതം തകർന്ന ചലക്കുടിയുടെ സിനിമ നടൻ ബസ് ഒരിടവേളക്ക് ശേഷം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുന്നു... "തണ്ണീർ മത്തൻ ദിനങ്ങൾ" എന്ന സിനിമയിലൂടെ കേരളക്കര മുഴുവൻ ആരാധകരെ സ്വന്തമാക്കിയ "മാതാജെറ്റ്" എന്ന ബസ് ആണ് അതേ പേരിൽ ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടിൽ പുത്തൻ ലുക്കിൽ വീണ്ടും സർവ്വീസിനായി ഒരുങ്ങുന്നത്. ഏറെ നാൾ ഏഴാറ്റുമുഖം റോഡിൽ വഴിയരികിൽ മഴയും വെയിലും കൊണ്ട് മാതാജെറ്റ് പൂപ്പലും കാടും പിടിച്ചു കിടന്നിരുന്നത് വാഹന സ്നേഹികൾക്ക് ഒരു നൊമ്പര കാഴ്ച്ചയാരുന്നു... ഇനി മ്മടെ "മാതാജെറ്റിന്റെ" ആ മാസ് എൻട്രിക്കായി കാത്തിരിക്കാം!!!🤩🔥🚍

08/10/2023

അതിരപ്പിള്ളി ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകികൊണ്ട് വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്ത് കാരാംതോട് ട്രക്കിംഗ് ആരംഭിക്കുന്നു . വാഴച്ചാൽ FDA യുടെ കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് ആരംഭിച്ചിരിക്കുന്നത്. വാഴച്ചാൽ റേഞ്ചിനു കീഴിലുള്ള പൊകലപ്പാറ, പെരിങ്ങൽകുത്ത് എന്നീ ആദിവാസി ഊരുകളിൽ നിന്നും, പുളിയിലപ്പാറ VSS. ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 13 ഗൈഡുമാരുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസൽ വച്ചാണ് ഗൈഡ് മാർക്ക് പരിശീലനം നൽകിയത്. പദ്ധതിയിലൂടെ പൊകലപ്പാറ,പെരിങ്ങൽകുത്ത് ആദിവാസി മേഖലയിലെയും പുളിയിലപ്പാറയിലെയും യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽ നിന്ന് കാരംതോട് വരെ 7 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായും ആണ് പോകേണ്ടത്. യാത്രയിൽ വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനാവും. കാടിനെ കുറിച്ചുള്ള അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ സംഘത്തോടൊപ്പവും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. കാരംതോടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. പരമാവധി 8 പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാൻ ആവുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. തിങ്കളാഴ്ച്ചയോടെ ട്രക്കിംഗ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാവുക.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും👇
PH- 8547601991

🎥 ©

04/10/2023

കാവിലെ വേലയൊന്നുമല്ല...🪄
കൊരട്ടി പള്ളി പെരുന്നാളിന് മുത്തിക്ക് കാഴ്ച്ചകളുമായി സമീപത്തെ ക്ഷേത്രത്തിൽ നിന്നുള്ള വരവാണിത്...🥰
എന്റെ കേരളം...അതങ്ങനെയാണ്...✍🏻പള്ളിപ്പെരുന്നാളും... കാവിലെ ഉത്സവവും...ബലിപ്പെരുന്നാളും.... എല്ലാത്തിലും പോയി ഞങ്ങൾ തലയിടും...വയറു നിറച്ചു ഭക്ഷണവും കഴിക്കും...പരിപാടികളിലും പങ്കെടുക്കും...❤

കഴിഞ്ഞ വർഷത്തെ കൊരട്ടി പെരുന്നാളിലെ മനോഹര കാഴ്ച്ചകളിൽ ഒന്ന്...❤️❤️❤️

🎥 ©

03/10/2023

പൂവൻകുല നേർച്ച ഐതിഹ്യത്തിന്റെ ഓർമ്മ പുതുക്കി മേലൂർ ഇടവകയിൽ നിന്നും പൂവൻകുലകൾ കൊരട്ടിമുത്തിയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു.
മേലൂരിലെ കുവ്വാക്കാട്ട് കുന്നിലെ കർഷകർ ഒരിക്കൽ പൂവൻകുലയുമായി മുത്തിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടുവെന്നും കരപ്രമാണി ബലമായി അതിൽനിന്ന് പഴം ഉരിഞ്ഞ് കഴിച്ചതായും പറയുന്നുണ്ട്. ഈ കരപ്രാമാണിക്ക് പിന്നീട് വയറുവേദന ഉണ്ടായെന്നും മുത്തിക്ക് സമർപ്പിക്കാൻ കൊണ്ടുപോയ പഴം ബലമായി ഉരിഞ്ഞ് കഴിച്ചതിനെത്തുടർന്നാണിതെന്നും പറയപ്പെടുന്നു. തുടർന്ന് ഇദ്ദേഹം പൂവൻകുലകളുമായെത്തി മുത്തിക്ക് സമർപ്പിച്ചതോടെ വയറുവേദന മാറിയെന്നും ഇതിന്റെ ഓർമ്മയ്ക്കാണ് പൂവൻകുല സമർപ്പണം ആരംഭിച്ചതെന്നുമാണ് ഐതിഹ്യം...

കൊരട്ടി പെരുന്നാൾ 2023ന് തുടക്കമായി🤩🥰🔥
01/10/2023

കൊരട്ടി പെരുന്നാൾ 2023ന് തുടക്കമായി🤩🥰🔥

ചാലക്കുടി KSRTCയുടെ "ഒറ്റയാന് " ഇന്ന് അഞ്ചാം പിറന്നാൾ...🤩🔥🎂വർഷങ്ങൾ പിന്നോട്ട് പോവുമ്പോൾ സഞ്ചാരികളാൽ തിങ്ങിനിറയാത്ത തൃശ്ശ...
30/09/2023

ചാലക്കുടി KSRTCയുടെ "ഒറ്റയാന് " ഇന്ന് അഞ്ചാം പിറന്നാൾ...🤩🔥🎂

വർഷങ്ങൾ പിന്നോട്ട് പോവുമ്പോൾ സഞ്ചാരികളാൽ തിങ്ങിനിറയാത്ത തൃശ്ശൂർ ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമത്തിലേക്ക് 2018 സെപ്റ്റംബർ മാസം 30 തിയ്യതി KSRTC ചാലക്കുടി ഡിപ്പോയിൽ നിന്നും ഉച്ചക്ക് അവിടത്തെ നിവാസികൾക്കും ഫോറെസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർക്കുമായി ഒരു സർവീസ് തുടങ്ങുന്നു... പിന്നീട് നടന്നത് ചരിത്രമായിരുന്നു കാടിനോടും മലയോടും ആനയോടും കാട്ടുമൃഗങ്ങളോടും മഴയെയും മഞ്ഞിനേയും ഒപ്പം വിജയിക്കില്ല അഥവാ വിജയിപ്പിക്കില്ല എന്ന് പറഞ്ഞ പ്രൈവറ്റ് ബസ്സിനോടും പടപൊരുതി നേടിയ വിജയം ഇന്ന് മലക്കപ്പാറ എന്ന നാടിനെ തന്നെ എല്ലാവരിലേക്കും എത്തിക്കാൻ കാരണം ആയ ഒരു സർവീസ് ആയി മാറിയിരിക്കുന്നു.. തുടക്കത്തിൽ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വണ്ടി പിന്നീട് "ഒറ്റയാൻ" എന്ന വിളിപേരിൽ കേരളക്കര മുഴുവൻ അറിയാൻ തുടങ്ങി.. ഈ വണ്ടിയുടെ ഫോട്ടോകളും വീഡിയോകളും കേരളം മുഴുവൻ അറിയാൻ തുടങ്ങിയപ്പോൾ സഞ്ചാരികൾ ഈ നാടിനെ തേടി വന്നു KSRTC യുടെ സ്പെഷ്യൽ BTC സർവീസിലൂടെ തന്നെ ജനങ്ങൾ മലക്കപ്പാറ കാണാൻ ഒഴുകി എത്തി.. കേരളത്തിലെ ഒട്ടുമിക്ക ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസ് മലക്കപ്പറായിലോട്ട് നടത്താൻ സാധിച്ചു ഒപ്പം ഇപ്പോഴും BTC സ്പെഷ്യൽ സർവീസ് നടന്നുകൊണ്ടിരിക്കുന്നു.. ഇന്ന് "ഒറ്റയാൻ" എന്ന പേര് പറഞ്ഞാൽ അറിയാത്ത KSRTC സ്നേഹികൾ ഇല്ലെന്നു തന്നെ പറയാം..
ഒപ്പം ഈ സർവീസ് ജനപ്രിയമാക്കിയ ആനവണ്ടി ഗ്രൂപ്പുകൾ യാത്ര ഗ്രൂപ്പുകൾ ആനവണ്ടിയുടെ പ്രിയപ്പെട്ട ഫാൻസ്‌ എന്ന് തുടങ്ങി എല്ലാവരോടും ഒപ്പം നിന്ന ജീവനക്കാരെയും ഈ അവസരത്തിൽ പ്രേത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഒപ്പം എല്ലാവരെയും പോലെ വാൽപ്പാറ പെർമിറ്റ്‌ ന് ആയി കാത്തിരിക്കാം..🔥🔥🔥

27/09/2023

മൈഥിലി കുറ്റിച്ചിറ വനിത ഓണംകളി ടീമിന് വേണ്ടി സാന്ദ്ര ബോസ് എന്ന കലാകാരി പാടിയ ഓണംകളി പാട്ട്....😍👌 മോതിരക്കണ്ണി സ്വദേശിയായ സാന്ദ്ര ഡിഗ്രി പൂർത്തീകരിച്ചു കേരള ലോ എൻട്രൻസ്‌ കഴിഞ്ഞ് അഡ്മിഷന് വേണ്ടി കാത്തിരിക്കുകയാണ്.

🎥 ©

26/09/2023

അലയുന്ന തേനിച്ചകളാണ് തേൻ ശേഖരിക്കുന്നത്...!

📍അതിരപ്പിള്ളി വെള്ളച്ചാട്ടം

🎥

25/09/2023

കേരളത്തിന് പുതിയതായി ലഭിച്ച രണ്ടാമത്തെ വന്ദേഭരത് ട്രെയിൻ ചാലക്കുടി പാലത്തിലൂടെ കടന്ന് പോകുന്നു...🤩🚈

🎥 © ._nijo_._

24/09/2023

കൊരട്ടി മുത്തിയുടെ തിരുന്നാൾ 2023 ഒക്ടോബർ 1 മുതൽ 31 വരെ...🥰🥰🥰

കൊരട്ടി പെരുന്നാൾ 2023 നോട്ടീസ്🤩
22/09/2023

കൊരട്ടി പെരുന്നാൾ 2023 നോട്ടീസ്🤩

പച്ചപ്പും ഹരിതാഭയും നിറഞ്ഞ ചാലക്കുടി... അതാണ് നഗരസഭ കണ്ട സ്വപ്നം!!😉😉😉
21/09/2023

പച്ചപ്പും ഹരിതാഭയും നിറഞ്ഞ ചാലക്കുടി... അതാണ് നഗരസഭ കണ്ട സ്വപ്നം!!😉😉😉

20/09/2023

'ആഹാ... കബാലിയാണല്ലോ...' അതിരപ്പള്ളിയിൽ കബാലി വീണ്ടും വഴി തടഞ്ഞു...
https://fb.watch/napX5H9XRg/?mibextid=GpiG5r

ചാലക്കുടി അടിപ്പാതകൾ കൊണ്ട് സമ്പന്നമാകാൻ പോകുന്നു..!!😎😀😀😀(ഒരു 100 വർഷം കൊണ്ട് പൂർത്തി ആകുമായിരിക്കും!!☺️)
17/09/2023

ചാലക്കുടി അടിപ്പാതകൾ കൊണ്ട് സമ്പന്നമാകാൻ പോകുന്നു..!!😎😀😀😀

(ഒരു 100 വർഷം കൊണ്ട് പൂർത്തി ആകുമായിരിക്കും!!☺️)

15/09/2023

കൊരട്ടി മുത്തിയുടെ തിരുന്നാൾ 2023 ഒക്ടോബർ 1 മുതൽ 31 വരെ...🤩🤩🤩

Address

Chalakudy
Thrissur
680307

Telephone

+96598054992

Website

Alerts

Be the first to know and let us send you an email when Nammude Swantham Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nammude Swantham Chalakudy:

Videos

Share


Other Digital creator in Thrissur

Show All