Business zoom

Business zoom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Business zoom, Magazine, Ponkunam.

Business Zoom is one of the leading magazine in Kerala since 2013 and shares innovative trends in the Business,Tourism,Wellness,Fashion, Training,Health,Education,Cinema.etc

ചേരിയിൽ നിന്നുള്ള രാജകുമാരി; ധാരാവിയിൽ നിന്ന് ഫാഷൻ ലോകത്തെ ആഡംബര ബ്രാൻ്റുകളുടെ മുഖമായി മാറിയ മലീഷ ഖർവ.മുംബൈ: ആഡംബര സൗന്ദ...
22/05/2023

ചേരിയിൽ നിന്നുള്ള രാജകുമാരി; ധാരാവിയിൽ നിന്ന് ഫാഷൻ ലോകത്തെ ആഡംബര ബ്രാൻ്റുകളുടെ മുഖമായി മാറിയ മലീഷ ഖർവ.

മുംബൈ: ആഡംബര സൗന്ദര്യ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിൻ്റെ പുതിയ കാമ്പയിനായ 'ദി യുവതി കളക്ഷൻ്റെ ' മുഖമായി മാറിയിരിക്കുകയാണ് മുoബൈയിലെ ധാരാവി ചേരിയിൽ നിന്നുള്ള മലീഷ ഖർവ എന്ന 14 വയസ്സുകാരി. ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാനാണ് 2020ൽ മുംബെയിൽ നിന്ന് മലീഷയെ കണ്ടെത്തിയത്. പിന്നീട് റോബർട്ട് മലീഷക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിന്നു. നിൽ വിൽ ലക്ഷകണക്കിനാളുകളാണ് മലീഷയെ പിന്തുടരുന്നത്.
വിവിധ മേഗസിൻ, ബ്രാൻഡുകൾ, എന്നിവയിലും " ലീവ് യുവർ ഫെയറിടെയിൽ " എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.

മലീഷയ്ക്കുള്ള ആദരവിൻ്റെ ഭാഗമായി ഫാഷൻ സൂം മേഗസീനിൻ്റെ കവർ ചിത്രമാക്കുന്നുണ്ട്. മേഗസീൻ ജൂലൈ 9ന് നടക്കുന്ന ഫാഷൻ ഷോയിൽ പ്രകാശനം ചെയ്യുo.

കേരളത്തിലെ വിവിധ ബ്രാൻഡുകളുടെ മോഡലാകുന്നതിനും സിനിമ - സീരിയൽ അവസരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8590866865 എന്ന നമ്പറിൽ ബന്ധപ്പെടണം.

09/04/2023
ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് 👏👏 യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ ...
13/03/2023

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് 👏👏 യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂമാണ് ദുബായിക്ക്​ ലഭിച്ച പുതിയ മികവ്​ സംബന്ധിച്ച്​ ട്വീറ്റ്​ ചെയ്തത്​.

വൃത്തിയാണ്​ നാഗരികത, അതുതന്നെയാണ്​​ സംസ്കാരം. ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണെന്നും ശൈഖ്​മുഹമ്മദ്​ പറഞ്ഞു.

ദുബായ് മുനിസിപ്പാലിറ്റിയും മറ്റും നഗര നഗര ശുചീകരണത്തിന്​ വൻ ​പ്രാധാന്യമാണ്​ നൽകുന്നത്​. ഏതൊരു പരിപാടി പരിപാടി നടന്നാലും മിനിറ്റുകൾക്കകം നഗരം പൂർവനിലയിലാക്കാൻ അധികൃതർ മനസ്​ വെക്കാറുണ്ട്​.

ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ദുബൈ ഒന്നാമതെത്തിയത്. മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബായ് ഒന്നാമതെത്തിയിരുന്നു.​

സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു.തൃശൂർ ഹോളിഡേ പാർക്കും ബിസിനസ്സ് സൂം മേഗസീനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപയ്നുകൾക്ക്...
07/03/2023

സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു.
തൃശൂർ ഹോളിഡേ പാർക്കും ബിസിനസ്സ് സൂം മേഗസീനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപയ്നുകൾക്ക് തുടക്കമായി. എപ്രിൽ 23ന് ഫാഷൻ ഷോ സംഘടിപ്പിക്കുന്നുണ്ട്. റൂമുകൾക്കും ഓഡിറ്റോറിയത്തിനും ഓഫറുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961444539

കേരള ട്രഡീഷണൽ ഫാഷൻ ഷോ എപ്രിൽ 23ന് ... സരിത ഷോ സ്റ്റോപ്പർ.തൃശൂർ:  ബിസിനസ്സ് സൂം മേഗസീൻ ഫാഷൻ ഡിവിഷൻ എപ്രിൽ 23ന് തൃശൂർ പുതു...
23/02/2023

കേരള ട്രഡീഷണൽ ഫാഷൻ ഷോ എപ്രിൽ 23ന് ... സരിത ഷോ സ്റ്റോപ്പർ.

തൃശൂർ: ബിസിനസ്സ് സൂം മേഗസീൻ ഫാഷൻ ഡിവിഷൻ എപ്രിൽ 23ന് തൃശൂർ പുതുക്കാട് സംഘടിപ്പിക്കുന്ന കേരള ട്രഡീഷണൽ ഫെസ്റ്റ് -ഫാഷൻ ഷോയിൽ സരിത ഷോ സ്റ്റോപ്പറായിറങ്ങും.
പുതുക്കാട് ഹോളിഡേ പാർക്കിൽ നടക്കുന്ന ഷോയിൽ 200 മോഡലുകൾ പങ്കെടുക്കും.

26/01/2023

ഫാഷൻ സൂം മേഗസീൻ സംഘടിപ്പിക്കുന്ന കേരള ട്രെഡീഷണൽ ഫാഷൻ ഷോ

ഏപ്രിൽ 23ന്

രജിസ്ട്രേഷൻ ആരംഭിച്ചു.

ഫാഷൻ സൂം മേഗസീൻ - കെ.ബി.ഗ്രൂപ്പ് ഫാഷൻ ഷോ ഉദ്ഘാടനം കൃഷ്ണവേണി വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു.
10/01/2023

ഫാഷൻ സൂം മേഗസീൻ - കെ.ബി.ഗ്രൂപ്പ്
ഫാഷൻ ഷോ ഉദ്ഘാടനം കൃഷ്ണവേണി വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു.

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2022

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

2023 ജനുവരി 8 ന് തൃശൂർ - തളിക്കുളം മിയകൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന ഫാഷൻ ഷോയിൽ സ്റ്റേജ് പെർഫോമൻസ് ചെയ്യാൻ അവസരംFZ ക്...
27/12/2022

2023 ജനുവരി 8 ന് തൃശൂർ - തളിക്കുളം മിയകൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന ഫാഷൻ ഷോയിൽ സ്റ്റേജ് പെർഫോമൻസ് ചെയ്യാൻ അവസരം
FZ ക്ലബ് മെമ്പർമാർക്ക് മാത്രം !

ലോകത്തെ അതിസമ്പന്ന പട്ടികയില്‍ നിന്ന് ഇലോണ്‍ മസ്‌ക് പുറത്തായപ്പോള്‍ ആ കിരീടം ചൂടിയത് ഒരു 73 കാരനാണ്. മുമ്പ് 2021 ല്‍  ലോ...
19/12/2022

ലോകത്തെ അതിസമ്പന്ന പട്ടികയില്‍ നിന്ന് ഇലോണ്‍ മസ്‌ക് പുറത്തായപ്പോള്‍ ആ കിരീടം ചൂടിയത് ഒരു 73 കാരനാണ്. മുമ്പ് 2021 ല്‍
ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായപ്പോള്‍ ഒന്നാമനായത് ഫ്രാന്‍സിലെ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ്. ജെഫ് ബെസോസിനെയും അദ്ദേഹം പിന്നിലാക്കിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് പ്രകാരം 171 ബില്യണ്‍ ഡോളറാണ് (14.12 ലക്ഷം കോടി രൂപ) ബെര്‍ണാഡിന്റെ ആസ്തി.

ലോകകിരീടത്തിൽ മുത്തമിട്ട് മെസിയും അർജൻ്റീനയും.....
19/12/2022

ലോകകിരീടത്തിൽ മുത്തമിട്ട് മെസിയും അർജൻ്റീനയും.....

സൺഫ്ലെയിമിനെ ഏറ്റെടുക്കാൻ വി-ഗാർഡ്ന്യൂഡൽഹി ആസ്ഥാനമായ ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്...
12/12/2022

സൺഫ്ലെയിമിനെ ഏറ്റെടുക്കാൻ വി-ഗാർഡ്

ന്യൂഡൽഹി ആസ്ഥാനമായ ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങി വി –ഗാർഡ്. 660 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. ഗൃഹോപകരണ ഉൽപ്പാദന രംഗത്ത് മുന്നിലെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി വ്യക്തമാക്കി. ഗൃഹോപകരണ വിപണരംഗത്ത് ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡുകളിലൊന്നാണ് സൺഫ്‌ളെയിം. 2021–22 സാമ്പത്തിക വർഷം 33 കോടിയായിരുന്നു ലാഭം.

കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കുതിക്കുകയാണ് "സംരംഭക വർഷം" പദ്ധതി. സംരംഭങ്ങളുടെ എണ്...
09/12/2022

കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കുതിക്കുകയാണ് "സംരംഭക വർഷം" പദ്ധതി. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് നമുക്ക് കൈവരിക്കാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ "സംരംഭക വർഷം" പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്.

ഈ കാലയളവിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് വ്യാപാര മേഖലയിലാണ്. 54,108 തൊഴിലവസരങ്ങളാണ് വ്യാപാരമേഖലയിൽ പുതുതായുണ്ടായത്. 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും പുതുതായുണ്ടായി.
കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 16129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഈ കാലയളവിൽ ഉണ്ടായത്. 40622 പേർക്കാണ് ഈ മേഖലയിൽ "സംരംഭക വർഷം" വഴി തൊഴിൽ നൽകാൻ സാധിച്ചത്. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 22,312 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 10,743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും പുതുതായി സൃഷ്ടിക്കപ്പെടുകയുണ്ടായി.
സർവ്വീസ് മേഖലയിൽ 7048 സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും 428 കോടി രൂപയുടെ നിക്ഷേപത്തിനൊപ്പം 16156 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട
മലപ്പുറം, എറണാകുളം ജില്ലകളാണ് "സംരംഭക വർഷ"ത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.

വ്യവസായവകുപ്പിനുപുറമേ തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷണം, ടൂറിസം, തൊഴിൽ, ധനം എന്നീ വകുപ്പുകളുടെ ഏകോപനം വഴിയാണ് "സംരംഭക വർഷം" പദ്ധതി മുന്നേറുന്നത്. ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതിവഴി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ വളരെ വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറച്ചു.

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ നായകരിലൊരാളായ വിക്രം കിർലോസ്കർ വിടവാങ്ങി.ടൊയോട്ടയെന്ന രാജ്യാന്തര ബ്രാൻഡിനെ ഇന്ത്യൻ നിരത്തുക...
06/12/2022

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ നായകരിലൊരാളായ വിക്രം കിർലോസ്കർ വിടവാങ്ങി.

ടൊയോട്ടയെന്ന രാജ്യാന്തര ബ്രാൻഡിനെ ഇന്ത്യൻ നിരത്തുകളിലെത്തിച്ച വ്യവസായപ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) വൈസ് ചെയർമാനുമായ വിക്രം എസ്.കിർലോസ്കർ ഓർമയാകുമ്പോൾ അവസാനിക്കുന്നത് കിർലോസ്കർ ഗ്രൂപ്പിന്റെ നാലാമത്തെ ബിസിനസ് തലമുറയാണ്. 1888ൽ ലക്ഷ്മൺറാവു കിർലോസ്കറാണ് കിർലോസ്കർ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ചെറിയ സൈക്കിൾ റിപ്പയറിങ് കടയിലായിരുന്നു തുടക്കം. കൂടാതെ മുംബൈയിൽ നിന്ന് സൈക്കിൾ വാങ്ങി നാട്ടിൽ വിൽക്കുകയും ചെയ്തു.

തുടർന്ന് സൈക്കിൾ വിൽപന കാർ ഉൽപാദനത്തിലേക്ക് വഴിമാറുകയും ജാപ്പനീസ് കമ്പനിയായ ടൊയോട്ട ആദ്യമായി ഇന്ത്യയിലെത്തുകയും ചെയ്‌തു. പിന്നീട് 1997ൽ ഇരു കമ്പനികളും ചേർന്ന് ടൊയോട്ട കിർലോസ്കർ മോട്ടർ എന്ന സംയുക്തസംരംഭം ആരംഭിച്ചു. 27 വർഷം കഴിഞ്ഞിട്ടും ഈ കൂട്ടുകെട്ട് ശക്തമായി തന്നെ മുന്നോട്ടുപോകുകയാണ്. ബെംഗളരൂവിനു സമീപം ബിഡദിയിലുള്ള ടൊയോട്ട കിർലോസ്കർ ഫാക്ടറി രാജ്യത്തെ തന്നെ വലിയ ഓട്ടോമോട്ടീവ് നിർമാണ പ്ലാന്റുകളിലൊന്നാണ്.

ഏകദേശം 40 വർഷത്തെ കരിയറിനിടയിൽ 20 ഫാക്ടറികളാണ് വിക്രം രൂപകൽപന ചെയ്ത് നിർമിച്ചത്. വിമാനങ്ങൾ രൂപകൽപന ചെയ്യുന്ന എയ്റോമോഡലിങ്ങിലും വിദഗ്ധനായിരുന്നു.2000ൽ ടൊയോട്ട കിർലോസ്കറിന്റെ ആദ്യ വാഹനമായിരുന്നു ക്വാളിസ്. ഇന്നോവ, കൊറോള, കാമ്രി, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലൂടെയാണ് കമ്പനി വളർന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് ഹൈബ്രിഡ് മോഡൽ വിക്രം അവതരിപ്പിച്ചത്.

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഈ മാസം 15 ന് തുടക്കമാവും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സാധനങ്ങൾക്ക് വമ്പിച്ച ഓ...
06/12/2022

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഈ മാസം 15 ന് തുടക്കമാവും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സാധനങ്ങൾക്ക് വമ്പിച്ച ഓഫറുകളും ബംബർ നറുക്കെടുപ്പുകളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്.

ഈമാസം 15 മുതൽ ജനുവരി 29 വരെയാണ് ഈ മാസത്തെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ നടക്കുക. മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയങ്ങളും, സംഗീത പരിപാടികളും ഇതോടൊപ്പം അരങ്ങേറും. ഡിഎസ്ഫിന്റെ ഭാ​ഗമായി ഇത്തവണ മെ​ഗാ റാഫിൾ നറുക്കെടുപ്പ് വഴി എല്ലാ ദിവസവും നിസാൻ പട്രോൾ കാറും ഒപ്പം ഒരു ലക്ഷം ദിർഹവും എല്ലാദിവസവും സ്വന്തമാക്കാനുളള അവസരമുണ്ട്.

ദുബായിലെ ഇനോക്ക് സൂം ഔട്ട്ലെറ്റുകളിൽ നിന്നോ ഐഡീൽസ്. കോം എന്ന വെബ്സൈറ്റിലൂടെയോ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. എല്ലാടിയങ്ങളിലും ടിക്കറ്റുകൾ സ്വന്തമാക്കാനായി തിരക്ക് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മെ​ഗാറാഫിൾ ടിക്കറ്റിന് 200 ദിർഹമാണ് നിരക്ക്.

യു.എ.ഇയിൽ ശൈത്യകാല ടൂറിസത്തിന്​ തുടക്കം; പ്രധാന കേന്ദ്രമായി അജ്‌മാൻയു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ,...
05/12/2022

യു.എ.ഇയിൽ ശൈത്യകാല ടൂറിസത്തിന്​ തുടക്കം; പ്രധാന കേന്ദ്രമായി അജ്‌മാൻ

യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ,
കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം

അജ്‌മാൻ: യു.എ.ഇയിൽ ശൈത്യകാല ടൂറിസം കാമ്പയിന് തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവിനോദ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ യു.എ.ഇയിലേക്ക്​സ്വാഗതം ചെയ്യുന്നതാണ്​ പദ്ധതി. അജ്മാനാണ്​ ഇത്തവണ ശൈത്യകാല ടൂറിസത്തിന്റെ പ്രധാന കേന്ദ്രം.

യു.എ.ഇ വൈസ് ​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ​മുഹമ്മദ്​ ബിൻ റാശിദ് ​ആൽ മക്​തൂമാണ്​ 'ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തല​ക്കെട്ടിലെ കാമ്പയിന്​ തുടക്കം കുറിച്ചത്​​ ​. അജ്മാനിലെഅൽ സുഹ്​റ നാച്ചുറൽ റിസർവിൽചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം​. 'നമ്മുടെ പൈതൃകം' എന്ന പ്രമേയത്തിലാണ് ​ഈ വർഷത്തെ കാമ്പയിൻ.

വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത്​ പർവതനിരകളും അൽ മനാമ താഴ്വരയും നിറഞ്ഞ അജ്​മാനാണ്​ ഈ വർഷത്തെ ശൈത്യകാലകാമ്പയിനിന്‍റെ ആരംഭ സ്ഥാനമെന്ന്​ ചിത്രങ്ങൾ പങ്കുവെച്ച് ​ശൈഖ് ​മുഹമ്മദ് ​ട്വിറ്ററിൽ കുറിച്ചു. ശൈഖ്​ഹുമൈദ് ബിൻ റാശിദിന്‍റെ മേൽനോട്ടത്തിൽ അജ്​മാൻ മുന്നേറുകയാണെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. 2021ൽയു.എ.ഇ ആഭ്യന്തരവിനോദസഞ്ചാരത്തിൽ 36 ശതമാനം വളർച്ച നേടി. ഇതിൽ ശെശത്യകാല ടൂറിസത്തിന്​വലിയ പങ്കുണ്ട്​. 13 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ്​വിവിധ എമിറേറ്റുകളിലായി കഴിഞ്ഞ വർഷം എത്തിച്ചേർന്നത്​. ശൈത്യകാല ടൂറിസം,

03/12/2022

2023 Febuary 4th Saturday

at Saalsporthalle
Schalmenacker
8197 Rafz zurich
Switzerland

organized by
Bharatheeya Kalalayam
Switzerland

Magazine partner
Business zoom magazine

Address

Ponkunam

Alerts

Be the first to know and let us send you an email when Business zoom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Business zoom:

Videos

Share

Category

Nearby media companies


Other Ponkunam media companies

Show All