09/02/2024
ചിതലരിക്കാത്ത ചരിത്രപുസ്തകം
ചെല്ലപ്പന്‍ ഭവാനി | നൊസ്റ്റാള്‍ജിയ
തയ്യാറാക്കിയത്: കെ. സജിമോന്‍
സ്വയം സമര്‍പ്പിതമായ നൃത്തോപാസന, എണ്ണിയാലൊടുങ്ങാത്ത സ്റ്റേജുകളില്‍ നൃത്തവുമായി ഒരു ആയുസുമുഴുവന്‍ ഊരുചുറ്റിയ നര്‍ത്തകി. തൊണ്ണൂറ് പിന്നിട്ടിട്ടും ഇടറാതെ മുദ്രകള്‍ പഠിപ്പിക്കുന്ന നൃത്താധ്യാപിക. ചെല്ലപ്പന്‍ ഭവാനി എന്ന നര്‍ത്തകിയുടെ വിശേഷണങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. കേരളനടനം, ബാലെ, എന്നീ കലാരൂപങ്ങള്‍ക്ക് രൂപം നല്‍കിയ ഗുരു ഗോപിനാഥ തങ്കമണിയുടെ ശിഷ്യന്മാരില്‍ അവശേഷിച്ചിരുന്ന ശിഷ്യപ്രമുഖ. കേരളനടനവും ബാലെയും ശ്വാസവായു പോലെ കൊണ്ടുനടന്ന ഒരേയൊരു ചെല്ലപ്പന്‍ ഭവാനി. സിനിമയിലോ വലിയ സാംസ്‌കാരികവേദികളിലോ മുഖം കാണിക്കാത്തതുകൊണ്ട് ചെല്ലപ്പന്‍ ഭവാനി എന്ന ചിതലരിക്കാത്ത ചരിത്രപുസ്തകത്തെ ആരും മറിച്ചുനോക്കിയില്ല. കലോത്സവങ്ങളില്‍ കേരളനടനം ആടിത്തിമിര്‍ക്കുമ്പോഴും ആരും ഓര്‍ത്തില്ല ചെല്ലപ്പന്‍ ഭവാനി നല്‍കിയ സേവനങ്ങളെ. തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ അവര്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവശേഷിപ്പിക്കുന്നത് തന്റെ ആയുസ്സിനോളംതന്നെ നീണ്ട ചരിത്രമാണ്. അത് നൃത്തത്തിന്റെയും നാടകത്തിന്റെയും കൂടിയാകുന്നു. ആയുസ്സും ഓജസ്സും ബാക്കിയായിരുന്ന കാലത്ത് നൊസ്റ്റാള്‍ജിയ മാസികയ്ക്കുവേണ്ടി അവരെ തേടിപ്പോയിരുന്നു. ആ ജീവിതത്തിലേക്ക്….
Read More : https://dailynewslive.in/unbroken-history-book-chellappan-bhavani-nostalgia/
dailynewslive.in
ഇപ്പോൾ play store ലും
ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ലോഡുകൾക്കും ഡെയ്‌ലി ന്യൂസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യൂ:
https://play.google.com/store/apps/details?id=com.wosoft.dailynewslive
ചിതലരിക്കാത്ത ചരിത്രപുസ്തകം