I Love Thrissur

I Love Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from I Love Thrissur, Media/News Company, Thrissur.

Welcome to "I Love Thrissur"

Thrissur was also known by its historical name Thrisshivaperur, is a city and the headquarters of the Thrissur district in Kerala, India

തൃശൂർ ടൗൺ ഹാൾ
22/09/2024

തൃശൂർ ടൗൺ ഹാൾ

22/09/2024
02/08/2024
02/08/2024
തൃശൂർ ജില്ലയിൽ ദുരിതാശ്വാസ  ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങിയവരുടെ വീടുകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട...
02/08/2024

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങിയവരുടെ വീടുകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്. താല്പര്യമുള്ളവർ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ക്യാമ്പുകളില്‍ നിന്ന് തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോ...
02/08/2024

ക്യാമ്പുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍

ക്യാമ്പുകളില്‍ നിന്ന് തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോള്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

- വെള്ളപ്പൊക്കം/ ഉരുളപൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അണുനശീകരണി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

- മേല്‍ക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലുകളില്ലെന്നും ഉറപ്പാക്കുക

- മലിനപ്പെട്ട കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

- കക്കൂസ് ടാങ്ക് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കേടുപാടുകള്‍ ഉണ്ടെങ്കില്‍ റിപ്പയര്‍ ചെയ്യണം. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടേ ഉപയോഗിക്കാവൂ.

- കൈകാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

- വൈദ്യുതോപകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക

- മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷ ഉപാധികള്‍ (ഗംബൂട്ട്, കൈയുറ) നിര്‍ബന്ധമായും ഉപയോഗിക്കണം.

- വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും മലിനമായിരിക്കാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.

- മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 എം.ജി (100 എം.ജി*2) കഴിക്കണം. ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ സുരക്ഷിതത്വം നല്‍കൂ. ആരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ഈ മരുന്ന് ലഭ്യമാണ്. ആറാഴ്ച മുടങ്ങാതെ കഴിക്കണം.

- ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ ഒരു ശതമാനം ക്ലോറിന്‍ ലായനിയില്‍ 20- 30 മിനിറ്റ് വച്ചശേഷം കഴുകിയെടുത്തതിനു ശേഷം ഉപയോഗിക്കുക.

- വീട് വൃത്തിയാക്കുമ്പോള്‍ പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.

- ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം താമസം ആരംഭിക്കുക.

- വീടിന്റെ മെയിന്‍ സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ സ്ഥാപിച്ചവര്‍ മുന്‍കരുതല്‍ എടുക്കുക.

02/08/2024

അകമലയിൽ മുൻകരുതൽ
ആശങ്ക വേണ്ട, ജാഗ്രത മതി

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ (31.7.24) രാത്രി വടക്കാഞ്ചേരി നഗരസഭ പതിനാറാം ഡിവിഷനിൽ വരുന്ന മാറാത്ത കുന്ന് അകമല ഭാഗത്ത് സ്വകാര്യ വ്യക്തികളുടെപറമ്പിൻ്റെ ഭാഗവും വാഴാനി ഫോറസ്റ്റിനോട് ചേർന്ന വലിയകുന്നുകളും ചെറിയ രീതിയിൽ ഇടിഞ്ഞ് , വിള്ളൽ വന്നിട്ടുള്ളതായും, കുന്നിൻ്റെ മുകളിൽ വെള്ളം കെട്ടി നിൽക്കുന്നതായും അറിവുലഭിച്ചതിനാൽ വടക്കാഞ്ചേരി നഗരസഭ അധികൃതർ ഈ സ്ഥലത്ത് നിന്നും കുന്നിനു താഴെ താമസിക്കുന്നവരോട് വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ ഉള്ള ദുരിതാശ്വാസ കേന്ദ്രത്തിലേക്കോ ബന്ധു വീടുകളിലേക്കോ മാറി താമസിക്കുവാൻ നിർദ്ദേശം നൽകി.
.
ഇന്ന് (01.8.2024) രാവിലെ ജില്ലാ ദുരന്ത നിവാരണസമിതിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, മാരാത്തു കുന്ന് അകമല സെൻററിനു പരിസരത്തുള്ള കുത്തനെയുള്ള കുന്ന് പലയിടത്തായി മണ്ണിടിഞ്ഞിട്ടുള്ളതായും വെളളം ഊർന്ന് വരുന്നതായും, കുന്നിന് മുകളിൽ പല സ്ഥലങ്ങളിലായി ചെറിയ വിള്ളലുകൾ ഉള്ളതായും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിൽ ഉളളതായും കൂടാതെ പ്രദേശവാസികളിൽ ചിലരുടെ വീടിന് പുറകുവശത്ത് കുന്നിടിഞ്ഞ് മണ്ണും ചളിയും ഒലിച്ചു വന്നിട്ടുള്ളതും ശ്രദ്ധയിൽപെട്ടതിനാലും, ഇത്തരം അപകടസാദ്ധ്യതകളെ മുൻനിർത്തി ഇന്നലെ രാത്രി പ്രദേശത്തെ ഏഴോളം കുടുംബങ്ങൾ വടക്കാഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മാറി താമസിച്ചു. ഈ പരിസരത്ത് താമസിക്കുന്ന ബാക്കിയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു.

01/08/2024

Address

Thrissur

Alerts

Be the first to know and let us send you an email when I Love Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share