ottayan dairies

ottayan dairies writer�

26/11/2022

യാമിനിയുടെ ഭക്ഷണം കൊതി❗

"ഇന്ന് നമ്മൾ കാണാൻ പോകുന്നത്
നാട്ടിൻ പുറത്തെ ചായക്കടയിലെ വിഭവങ്ങളെപ്പറ്റിയാണ്."

"ഞാൻ നിങ്ങളുടെ പ്രേമഭാജനമായ യാമിനി . കൂടെ ക്യാമറ പിടിക്കുന്നത്
എന്റെ കൂട്ടുക്കാരി അശ്വതിയാണ് ഞാൻ സ്നേഹത്തോടെ അച്ചു എന്ന് വിളിക്കും."

"ഇപ്പോൾ നമ്മൾ നിൽക്കുന്നത് രാമേട്ടന്റെ
ചായക്കടക്ക് മുന്നിലാണ്. നാട്ടിൻ പുറത്തെ തനി നാടൻ ചായക്കടയാണ് രാമേട്ടന്റെ ചായക്കട."

"ഇനി നമ്മൾക്ക് ഉള്ളിലെ കാഴ്ചകൾ കാണാം."

കയറി ചെല്ലുന്നത് തന്നെ ഒരു കണ്ണാടി കൂടിനു മുമ്പിലേക്കാണ്. അതിനുള്ളിൽ
ഏറ്റവും മുകളിലത്തെ തട്ടിൽ ചൂടുള്ള പഴം പൊരി നിറച്ച് വെച്ചിട്ടുണ്ട്. അതിന്റെ സൈഡിൽ ചൂടുള്ള ഉഴുന്നു വട നിറച്ച് വെച്ചിട്ടുണ്ട്. അതിന് താഴെയുള്ള തട്ടിൽ
ഒരു സൈഡിൽ പരിപ്പ് വട നിറച്ച് വെച്ചിട്ടുണ്ട് എല്ലാം നല്ല ചൂടുള്ളതാണ് കേട്ടോ . അതിന്റെ നടുവിൽ ഇടിയപ്പവും
മറ്റേ അറ്റത്ത് വെള്ളേപ്പവും
ഇരിക്കുന്നുണ്ട് "

ഇനി നമുക്ക് ചായ കുടിക്കാൻ വന്നവരോട് സംസാരിക്കാം.

"ചേട്ടന്റെ പേരെന്താണ് ?"

"എന്റെ പേര് ഗോവിന്ദൻകുട്ടി "

"എന്ത് ചെയ്യുന്നു ?"

"അങ്ങിനെ പ്രത്യേകിച്ച് പണിയൊന്നും
ഇല്ല "

"അപ്പോ എങ്ങിനെയാണ് ചായ കുടിക്കുന്നത് ?"

"അതിവിടെ പറ്റ് പുസ്തകമുണ്ട് അതിലെഴുതും."

"എത്ര കാലമായി ഇത് തുടങ്ങിയിട്ട് ?"

"എനിക്കോർമ്മ വെച്ച കാലം തൊട്ടെ ഇവിടെ നിന്നാണ് ചായ കുടിക്കുന്നത് "

"ഇവരൊക്കെ ആരാണ് ?"

"എന്റെ കൂട്ടുക്കാരാണ് "

"അവർക്കൊക്കെ എന്താ പണി "

"പ്രത്യേകിച്ച് പണിയൊന്നുമില്ല "

"അവർക്കും പറ്റു ബുക്കാണോ ?"

"ഉവ്വ് "

"അത് ശരി അപ്പോ പറ്റ് ബുക്ക് നിറത്ത് കാണുമല്ലോ?"

"ദാ ഇരിക്കുന്നതെല്ലാം നമുടെ പറ്റ് പുസ്തകങ്ങളാണ്." അവർ അഭിമാനത്തോടെ കാട്ടി കൊടുത്തു.

"ഓർമ്മ വെച്ച കാലം മുതൽ രാമേട്ടന്റെ ചായക്കടയിൽ നിന്ന് ചായ മുടങ്ങാതെ കുടിക്കുന്ന പണിയില്ലാത്ത ആളുകളെയാണ് നമ്മളിപ്പോൾ പരിചയപ്പെട്ടത്. അവരുടെ പറ്റ് പുസ്തകങ്ങളും നമ്മൾ കണ്ട് കഴിഞ്ഞു."

"ഇനി നമുക്ക് ഇവിടത്തെ ഭക്ഷണത്തിന്റെ രുചി പരിശോധിക്കാം."

"രാമേട്ടാ രണ്ട് പ്ലേറ്റ് പഴം പൊരി "

രാമേട്ടൻ രണ്ട് പ്ലേറ്റ് പഴം പൊരി കൊടുത്തു. അവർക്ക് .

"Wow എന്തൊരു ടേസ്റ്റാണ് രാമേട്ടന്റെ
പഴം പൊരിക്ക് "

"രാമേട്ടാ രണ്ട് പ്ലേറ്റ് ഉഴുന്ന് വട പോരട്ടെ "

അങ്ങിനെ കടയിലെ എല്ലാ പലഹാരവും
കഴിച്ച് കഴിഞ്ഞപ്പോൾ രണ്ട് പേരുടെയും വയറ് നിറഞ്ഞു.

അങ്ങിനെ എല്ലാം നമ്മൾ രുചിച്ച് നോക്കി.
എല്ലാം നല്ല രുചിയായിരുന്നു.

"അപ്പോൾ നമ്മൾ വീഡിയോ സൈൻ ഔട്ട് ചെയ്യാൻ പോവാണ് അടുത്ത ദിവസം വേറൊരു ചായക്കട പരിചയപ്പെടുത്താം. ഞാൻ നീങ്ങളുടെ യാമിനി ഒപ്പം ക്യാമറക്കാരിയും എന്റെ കൂട്ടുക്കാരിയുമായ അശ്വതി എന്ന അച്ചു.
ബൈ🤚"

"അപ്പോ രാമേട്ടാ ഞങ്ങളിറങ്ങട്ടെ?'

"550 രൂപ "

"അതെന്തിനാ '

"നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ കാശ് '

'നമ്മൾ കഴിച്ച ഭക്ഷണത്തിന് കാശ് കൊടുക്കാറില്ല '

"ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ ആരെയും കാശ് തരാതെ വീടാറില്ല "

"അതിന് ചേട്ടന്റെ ചായക്കട ഇനി വൈറൽ ആവാൻ പോവല്ലെ '

'അതെ വയറ്റിലാക്കിയതിന്റെ കാശാണ് ഞാൻ ചോദിച്ചത് '

'ചേട്ടന്റെ ചായക്കട എന്റെ ലക്ഷ കണക്കിന് സബ്സ്ക്രൈബർ മാർ കാണാൻ പോവല്ലെ അപ്പോ രാമേട്ടൻ
വലിയ ആളാവില്ലെ "

'അയ്യോ അങ്ങിനെ നിങ്ങൾ എന്നെ വലിയ
ആൾ ആക്കണ്ടാ '
"നിങ്ങടെ ക്യാമറ നോക്കട്ടെ ഒറിജിനൽ ആണോന്ന്."

"ശരി നോക്കിക്കോളൂ '

'ഒറിജിനൽ ആണല്ലോ ഇതിവിടെയിരിക്കട്ടെ '

"അത് ശരിയാവില്ല ഞങ്ങൾക്ക് ഉച്ചയൂണിന് മുമ്പ് ഏതെങ്കിലും ഹോട്ടലിൽ പോയി ഷൂട്ട് ചെയ്യാനുള്ളതാണ്."

"എന്റെ കാശ് തന്നാൽ ഞാൻ ക്യാമറ തരാം "

"കാശില്ല "

"എന്നാൽ ആ ആട്ട്ക്കല്ലിൽ അരിയിട്ടിട്ടുണ്ട് രണ്ടാളും കൂടി അത് ആട്ടി ദോശക്കുള്ള
മാവാക്കിയിട്ട് വാ "

അശ്വതി യാമിനിയെ തുറിച്ച് നോക്കി
"നിന്റെ ഭക്ഷണ കൊതി കാരണമല്ലെടി ഈ ഗതി വന്നത് ?"

യാമിനി തല താഴ്ത്തി നിന്നു.

രണ്ട് പേരും തല താഴ്ത്തി ആട്ടുകല്ലിനടുത്തേക്ക് നടന്നു....❗

@ ഒറ്റയാൻ...🔥🔥🔥

24/11/2022

“A man’s true character comes out when he’s drunk.”
— Charlie Chaplin

എഴുത്തിനെ സ്നേഹിക്കുന്നവർക്കും കഥകളെ സ്നേഹിക്കുന്നവർക്കും എന്റെ പേജിലേക്ക് സ്വാഗതം🙏🏻
24/11/2022

എഴുത്തിനെ സ്നേഹിക്കുന്നവർക്കും കഥകളെ സ്നേഹിക്കുന്നവർക്കും എന്റെ പേജിലേക്ക് സ്വാഗതം🙏🏻

24/11/2022
Welcome to my page🙏🏻
24/11/2022

Welcome to my page🙏🏻

Address

PWRA 37 Gurudeva Road Ayyanthole P O
Thrissur

Telephone

+918848410689

Website

Alerts

Be the first to know and let us send you an email when ottayan dairies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ottayan dairies:

Videos

Share


Other Social Media Agencies in Thrissur

Show All