18/12/2024
“എഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും. പാറയുടെ പിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ. നിന്റെ സ്വരം മധുരവും നിൻ്റെ മുഖം മനോജ്ഞവുമല്ലോ...
സോളമന്റെ സംഗീതത്തിലെ ഈ വരികൾ വായനക്കാർക്ക് പരിചയമായിരക്കും. എന്നാൽ ദാവീദിൻ്റെ പുസ്‌തകത്തിൽ ഇതിനെന്താണ് പ്രസക്തിയെന്നും സ്വാഭാവികമായും ചിന്തിക്കാം. സോളമൻ ഈ വരികൾ അബീശഗിനെക്കുറിച്ചാണ് എഴുതിയതെന്നാണ് കത്തോലിക്ക സഭ വിശ്വസിക്കുന്നത്. പിതാവിന്റെ ഭാര്യയായിരുന്ന അബീശഗിനെക്കുറിച്ച് അപ്രതീക്ഷിതമായി അധികാരത്തിലെത്തിയ സോളമൻ എന്തിന് കവിത രചിച്ചു? ആ കഥയാണ് ദാവീദിൻ്റെ പുസ്‌തകത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാനാകുന്നത്.''