Thodupuzha Times തൊടുപുഴ ടൈംസ്

Thodupuzha Times തൊടുപുഴ ടൈംസ് തൊടുപുഴയെ മറക്കാത്തവർക്കായ് തൊടുപുഴ ടൈംസ്..
(6)

തൊടുപുഴ ചാഴികാട്ട് ആശുപത്രി ഇനി മുതൽ ബേബി മെമ്മോറിയിൽ ഹോസ്പിറ്റൽ
08/12/2024

തൊടുപുഴ ചാഴികാട്ട് ആശുപത്രി ഇനി മുതൽ ബേബി മെമ്മോറിയിൽ ഹോസ്പിറ്റൽ

21/11/2024

ഈ സ്ത്രീ റെയിൽവേ സ്‌റ്റേഷനു സമീപം കരിക്ക് വിൽപ്പനക്കാരി ആയിരുന്നു. അവരുടെ മകൻ പട്ടാളത്തിലാണ്, അവധിക്ക് വരുന്നത് അവർക്ക് അറിയില്ലായിരുന്നു. ഒരു കരിക്ക് ചോദിച്ച് മകൻ അമ്മയുടെ അടുത്തേക്ക് വരുന്നു. അവർ അത് വെട്ടി എടുത്തു കൊടുത്തപ്പോൾ, അവൻ പെട്ടെന്ന് അവരെ സല്യൂട്ട് ചെയ്തു. അവരുടെ പ്രതികരണം കാണുക. ജയ്ഹിന്ദ് 🇮🇳

13/11/2024
🌹ഓർമ്മയുണ്ടോ ഈ കാലം🌹വെന്ത് കുഴഞ്ഞ റേഷനരി ചോറിൽ നിന്നും കല്ല് പെറുക്കികളഞ്ഞു കഴിച്ചിട്ടുണ്ടോ????? തൊട്ടപ്പുറത്തെ വീട്ടിലെ...
30/09/2024

🌹ഓർമ്മയുണ്ടോ ഈ കാലം🌹

വെന്ത് കുഴഞ്ഞ റേഷനരി ചോറിൽ നിന്നും കല്ല് പെറുക്കികളഞ്ഞു കഴിച്ചിട്ടുണ്ടോ?????

തൊട്ടപ്പുറത്തെ വീട്ടിലെ തറയിലിരുന്നു Cinema കണ്ടിട്ടുണ്ടോ.....???

ഒന്ന് രസം പിടിച്ചു വരുമ്പോൾ
കറന്റ്‌ Bill കൂടുമെന്ന് പറഞ്ഞു ഒരൊറ്റ സ്വിച്ചിൽ അത്‌ അങ്ങ് നിർത്തികളയുമ്പോൾ പാതി നൊന്ത മനസ്സോടെ എഴുന്നേറ്റ് പോയിട്ടുണ്ടോ??????

മഴ പെയ്തു തണുത്തുറയുമ്പോൾ പൊട്ടിയ ഓടിനിടയിൽ നിന്നും വീഴുന്ന മഴ വെള്ളത്തെ കയ്യെത്തി പിടിക്കാൻ ശ്രെമിച്ചിട്ടുണ്ടോ....??

വീഴുന്ന മഴവെള്ളത്തിന്റെ അടിയിൽ അമ്മ പാത്രം കൊണ്ടുവെക്കുമ്പോൾ ഇവിടേം ഉണ്ടമ്മേ എന്ന് ഓർമ്മപെടുത്തിയിട്ടുണ്ടോ??????

വയറു വിശന്നിട്ടു പുളിങ്കുരുവോ ആഞ്ഞിലിക്കുരുവോ ചക്കകുരുവോ വറുത്തു തിന്നിട്ടുണ്ടോ......???

കപ്പ പുഴുക്ക് വേവിക്കുമ്പോൾ ചെറുള്ളിയും കാന്താരിയും ഉപ്പും പച്ചവെളിച്ചെണ്ണയും കൂട്ടി കുഴച്ചു കഴിച്ചിട്ടുണ്ടോ....???

വിശന്നിട്ടു കണ്ണുകാണാതെ വെന്ത ചൂട് ചോറിന്റെ കൂടെ പച്ച വെളിച്ചണ്ണയും ഉപ്പും മാത്രം കൂട്ടി കഴിച്ചിട്ടുണ്ടോ...??

ഒരൊറ്റ ബുക്കിന്റെ രണ്ടു പുറത്തും മത്സരിച്ചു 2 വിഷയങ്ങൾ എഴുതിട്ടുണ്ടോ???

പേന മാറ്റി വാങ്ങാനില്ലാതെ അതിലും വില കുറഞ്ഞ റീഫില്ലർ വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ... ????

നാളെ ക്ലാസിൽ വരുമ്പോൾ 50 രൂപ കൊണ്ടുവരണം എന്ന് പറയുമ്പോൾ നെഞ്ചോന്നു ഇടിച്ചിട്ടുണ്ടോ..??

വഴീന്നു കിട്ടിയ കശുവണ്ടി പെറുക്കികൂട്ടി വെച്ചിട്ട് ഇത് വിറ്റ് കിട്ടുന്ന പൈസയോർത്തു സ്വപ്നം കണ്ടിട്ടുണ്ടോ?????

തീരാറായ ചിമ്മിനി വിളക്ക് ഒന്ന് തിരിച്ചും മറിച്ചും കുലുക്കിയും നോക്കിയിട്ട് അല്പം കൂടി ആളി കത്തുന്നത് നോക്കികണ്ടിട്ടുണ്ടോ??

സ്കൂളിൽ നിന്നും കിട്ടുന്ന പയറും കഞ്ഞിയും
പഴുത്ത വാഴയിലയിൽ പൊതിഞ്ഞ അച്ചാറോ ചമ്മന്തിയോ കൂട്ടി കഴിച്ചിട്ടുണ്ടോ????

രാത്രിയിൽ എപ്പോഴോ അപ്പന്റെ കൂടെ ഇരിക്കുമ്പോൾ ഇതിലും ഭീകരമായ അവരുടെ കുട്ടികാലത്തെ ദാരിദ്ര്യത്തെ പറ്റി പറഞ്ഞു തരുമ്പോൾ കണ്ണൊന്നു നിറഞ്ഞിട്ടുണ്ടോ....

ഓർമ്മകൾക്ക് ഇപ്പോഴും വല്ലാത്തൊരു നോവാണ്....

പാഠമാണ്.....

നെഞ്ചിൽ സുഖമുള്ള നീറ്റലാണ്...

ഓർക്കുമ്പോഴൊക്കെ നാണക്കേട് തോന്നാത്ത കിനാവാണ് 👀👀

"പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം"ജോലി  ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവൾക്ക്  പൂർണ്ണമായി വീട...
26/09/2024

"പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം"

ജോലി ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവൾക്ക് പൂർണ്ണമായി വീട് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ അറിയുകയും, സമ്മതിക്കുകയും ചെയ്യണം, കാരണം ജോലിയും വീട്ടുജോലിയും ഒന്നിച്ചു ചിലപ്പോൾ അവൾ തളർന്നു പോകാം...

നിങ്ങളെ പരിപാലിക്കാനും നിങ്ങളുടെ വീട്ടുകാര്യങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാനും കഴിയുന്ന ഒരു സ്ത്രിയെ നിങ്ങൾ വിവാഹത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അവൾക്ക് പണം സമ്പാദിക്കാൻ സാധിക്കില്ലെന്ന് നിങ്ങൾ അറിയണം സമ്മതിക്കണം കാരണം മുഴുവൻ സമയവും നിങ്ങളെയും മാതാപിതാക്കളെയും മക്കളെയും നന്നായി പരിപാലിക്കാൻ പോയാൽ ചിലപ്പോൾ ജോലിക്ക് പോകാൻ സമയം കിട്ടില്ല...

നിങ്ങൾ അനുസരണയുള്ള ഒരു സ്ത്രീയെ ഭാര്യയായി തിരഞ്ഞെടുക്കുകയാണെങ്കിൽ, അവൾ നിങ്ങളെ ആശ്രയിക്കുന്നുണ്ടെന്ന് നിങ്ങൾ അറിയുകയും അംഗീകരിക്കുകയും, അവളുടെ ജീവിതത്തിന്റെ സുരക്ഷിതത്വം നിങ്ങൾ ഉറപ്പാക്കുകയും ചെയ്യണം...

നിങ്ങളുടെ വിവാഹ ജീവിതം ശക്തയായ ഒരു സ്ത്രീയോടൊപ്പമാകാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അവൾക്ക് അല്പം കഠിന ഹൃദയം ഉണ്ടാകുമെന്നും അവൾക്ക് സ്വന്തം അഭിപ്രായമുണ്ടാകുമെന്നും നിങ്ങൾ അംഗീകരിക്കണം....

നിങ്ങൾ സുന്ദരിയായ ഒരു സ്ത്രീയെ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ വലിയ ചെലവുകൾ സ്വീകരിക്കേണ്ടിവരും വിലയേറിയ പലതും നിങ്ങൾ വാങ്ങേണ്ടി വരും.
ജീവിതത്തിൽ
വിജയിച്ച ഒരു സ്ത്രീയോടൊപ്പം ആയിരിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അവൾക്ക് വിത്യസ്ത സ്വഭാവമുണ്ടെന്നും അവൾക് അവളുടെ സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഉണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം....

പെർഫെക്റ്റ് അഥവാ പരിപൂർണ്ണത എന്നൊന്ന് വിവാഹ ജീവിതത്തിൽ ഇല്ല !!.

എല്ലാം തികഞ്ഞവരായി ആരെയും ദൈവം പടച്ചു വിട്ടിട്ടില്ല എന്നു മനസ്സിലാക്കിയാൽ തീരാവുന്നതെയുള്ളൂ കുറച്ചധികം പ്രശ്നങ്ങൾ

❤💕ഓരോരുത്തർക്കും അവരുടേതായ നൊമ്പരങ്ങളുണ്ട്. പരസ്പരം ക്ഷമിച്ചും സഹായിച്ചും മുന്നോട്ട് പോവുക....❤

നമ്മുടെ സ്വന്തം തൊടുപുഴക്കാരൻ🩵💙💖💞ശരിക്കും 2024 ആസിഫ് അലിയുടെ വർഷമാണ്...ഒരു കാലത്ത് യുവാക്കൾക്കിടയിൽ ആവേശമായിരുന്നയാൾ പിന...
21/09/2024

നമ്മുടെ സ്വന്തം തൊടുപുഴക്കാരൻ🩵💙💖💞

ശരിക്കും 2024 ആസിഫ് അലിയുടെ വർഷമാണ്...ഒരു കാലത്ത് യുവാക്കൾക്കിടയിൽ ആവേശമായിരുന്നയാൾ പിന്നെ എന്തൊക്കെയോ സംഭവിച്ചു തകർന്നടിഞ്ഞു പോയിട്ടും പഴയതിനേക്കാൾ പതിൻമടങ്ങായി ഉയർത്തെഴുന്നേറ്റ വർഷം 💯🔥

പബ്ലിക് ആയി ഒരു അപമാനം നേരിടേണ്ടി വന്നപ്പോൾ ഒരുനാട് മുഴുവൻ ഇദ്ദേഹത്തിന്റെ ഒപ്പം നിന്നു.👌🏻🙌🏻

തലവൻ പോലെ മികച്ച ബോക്സ്ഓഫീസ് വിജയങ്ങൾ Adios Amigo പോലെയുള്ള നല്ല ചിത്രങ്ങൾ..ഇന്നിതാ കിഷ്‌കിന്താകാന്തം തീയേറ്ററുകൾ നിറഞ്ഞു കവിയുന്നു...(ടിക്കറ്റ് കിട്ടാഞ്ഞത് കൊണ്ട് ഇതുവരെ സിനിമ കാണാൻ പറ്റിയില്ല 🥲) കൂടാതെ പ്രേക്ഷകർ തന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുന്നു 🙏🏻❤️

യുവതാരങ്ങളുടെ അഭിനയത്തിന്റെ കാര്യം പറയുമ്പോൾ ഇനിമുതൽ പൃഥ്വിയെയും ഫഹദിനെയും മാത്രമല്ല ദേ ഈ മുതലിനെയും കൂടി ചേർത്ത് പറയണം 🙏🏻💯

Asif Ali 💎

തൊടുപുഴ: ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി സ്വർഗ്ഗലോകത്തേക്ക് യാത്രയായി. നൂറിന്റെ പടിയിലെത്തിയ പാണംപീടി...
10/09/2024

തൊടുപുഴ: ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി സ്വർഗ്ഗലോകത്തേക്ക് യാത്രയായി. നൂറിന്റെ പടിയിലെത്തിയ പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി ആലക്കോട് സെന്റ് തോമസ് മൂർ പള്ളി ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അമ്മച്ചിയാണ്. ഈ പ്രായത്തിലും ഇടവെട്ടിയിലെ, മകന്റെ പലചരക്കുകടയിൽ വന്നിരുന്നു കച്ചവടത്തിൽ മകനെ സഹായിക്കുമായിരുന്നു അമ്മച്ചി. രാവിലെ ഏഴരക്ക് കടയിൽ വന്നാൽ തിരിച്ചുപോകുന്നത് രാത്രിയിൽ. നാരങ്ങാവെള്ളം , മിട്ടായി , മുറുക്കാൻ, പാൽ , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയ അല്ലറചില്ലറ വ്യാപാരങ്ങളെല്ലാം അമ്മച്ചിയുടെ കൈകൾകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ എത്രനേരം ഇരിക്കാനും ജോലിചെയ്യാനും മടിയുണ്ടായിരുന്നില്ല.
ചെറുപ്പത്തിലേ നന്നായി ജോലിചെയ്തു ശീലിച്ചതുകൊണ്ട് ഇപ്പോൾ ജോലിചെയ്തില്ലെങ്കിലേ ബുദ്ധിമുട്ടുള്ളൂ എന്ന് അമ്മച്ചി പറയുമായിരുന്നു. വിശ്രമം എന്നൊരു വാക്കേ അമ്മച്ചിയുടെ നിഘണ്ടുവിലില്ലായിരുന്നു. പുതുതലമുറയിലെ പെണ്ണുങ്ങൾ ശരിക്കും കണ്ടുപഠിക്കേണ്ടതാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതം.
സ്വന്തം അമ്മയെപ്പോലെ നാട്ടുകാരും ഏലിക്കുട്ടി അമ്മച്ചിയെ സ്നേഹിച്ചിരുന്നു. എപ്പോഴും കടയിൽ കാണുന്നതുകൊണ്ട് എല്ലാവർക്കും അമ്മച്ചിയെ പരിചയമുണ്ട്. പാണം പീടികയിൽ അമ്മച്ചി എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. അമ്മച്ചിയെ അറിയാത്തവർ ഇടവെട്ടി കരയിലും പരിസരത്തും ആരും തന്നെയില്ല.

അതിജീവനത്തിന്റെ കഥയാണ് അമ്മച്ചിക്ക് പറയാനുള്ളത്.
ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു പെണ്ണിന് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുൻപോട്ട് പോകാം എന്നതിന് തെളിവാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതകഥ. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറി. മക്കളെ എല്ലാവരെയും ഒരുകുടക്കീഴിൽ നിറുത്തി പരസ്പര സ്നേഹത്തോടെ വളർത്തി വലുതാക്കി കരപറ്റിച്ചു.

മലയാളവർഷം 1102 ചിങ്ങമാസം 23 നു ജനനം. നാലാം ക്ളാസുവരെ മാത്രം പഠനം . തുടർപഠനത്തിന് അക്കാലത്ത് ഫീസു കൊടുക്കേണ്ടിയിരുന്നതിനാൽ പഠിത്തം മുടങ്ങി.

ഏലിക്കുട്ടി അമ്മച്ചിയ്ക്ക് സഹോദരിമാർ ആറുപേര് ആണ്. ആങ്ങള ഒരാൾ മാത്രം. എലിക്കുട്ടിയുടെ കല്യാണം കഴിഞ്ഞാണ് ആ ആങ്ങള ജനിച്ചത്. അതുകൊണ്ട് കുഞ്ഞാങ്ങളയെ മതിയാവോളം കൊഞ്ചിക്കാനും ലാളിക്കാനും മൂത്തപെങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും വീട്ടിൽ വരുമ്പോഴൊക്കെ കൊതിതീരുവോളം എടുത്തുകൊണ്ടു നടന്നു. കയർപിരിച്ച്‌ അതു കൊണ്ടുപോയി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ചാച്ചൻ മക്കളെ വളർത്തിയത്. ആ ജോലിയിൽ ഏഴുപെൺമക്കളൂം ചാച്ചനെ സഹായിച്ചിരുന്നു എന്ന് ഏലിക്കുട്ടി അമ്മച്ചി പറഞ്ഞു.

21 മത്തെ വയസ്സിലായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞു ഭർതൃവീട്ടിൽ ചെന്നപ്പോഴും ജോലിചെയ്യാൻ മടിയുണ്ടായില്ല. സ്നേഹം കൊണ്ട് എലിക്കുട്ടിയെ വീർപ്പുമുട്ടിച്ച ഭർത്താവ് കുര്യൻ ജോലിക്കു പോകാൻ മടിച്ചുനിന്നപ്പോൾ പെണ്ണിന്റെ ധൈര്യം പുറത്തെടുത്തു പത്തുവയസ്സായ മകനെയും കൂട്ടി ഏലിക്കുട്ടി നെല്ലുകുത്താൻ പോയി. നെല്ലുകുത്താൻ മാത്രമല്ല കൊയ്യാനും കറ്റമെതിക്കാനും കല്ലുചുമക്കുവാനുമൊക്കെ പോയി ഏലിക്കുട്ടി പണം സമ്പാദിച്ചു. അങ്ങനെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ വളർത്തി.

ഏലിക്കുട്ടി അമ്മച്ചിക്ക് മക്കൾ എട്ടുപേരാണ്. അഞ്ചാമത്തെ മകൻ ജോസഫിനെ രണ്ടാം വയസിൽ മാലാഖമാർ വന്നു ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നാമത്തെ മകൻ ജോണി 57 മത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അമ്മച്ചിയുടെ ഇളയ മകൾ ലാലി സന്യസ്തജീവിതം സ്വീകരിച്ചു സിസ്റ്റർ റാഫേലായി.

ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളർന്നുവന്നത് കൊണ്ട് പള്ളിയിൽ പോക്ക് ഒരിക്കലും മുടക്കിയിട്ടില്ല ഏലിക്കുട്ടി അമ്മച്ചി. വീട്ടിൽ സന്ധ്യാപ്രാർത്ഥന ഒരുമണിക്കൂറോളം നീളും. മക്കളും കൊച്ചുമക്കളുമെല്ലാം ആ പ്രാർത്ഥനയിൽ മടികൂടാതെ പങ്കെടുക്കും. മാതാവിനെ സ്തുതിക്കുന്ന പാട്ടുകളും വിശുദ്ധരെ വണങ്ങുന്ന പാട്ടുകളുമൊക്കെ ഏലിക്കുട്ടി അമ്മച്ചിക്ക് കാണാപ്പാഠമാണ്.

എന്നും എപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു മുൻപോട്ട് പോകുവാനുള്ള ഒരു മനസും അതിനുള്ള ഒരു തീഷ്ണതയും അമ്മച്ചിക്കുണ്ടായിരുന്നു. ആ വിശ്വാസതീഷ്ണത മക്കളിലേക്കു പകർന്നു കൊടുക്കാനും അമ്മച്ചിക്ക് കഴിഞ്ഞു.

10/09/2024

തൊടുപുഴ: ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി സ്വർഗ്ഗലോകത്തേക്ക് യാത്രയായി. നൂറിന്റെ പടിയിലെത്തിയ പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി ആലക്കോട് സെന്റ് തോമസ് മൂർ പള്ളി ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അമ്മച്ചിയാണ്.

ആദരാഞ്ജലികൾ
പഴയ വീഡിയോ കാണാം

വെള്ളത്തിന്റെ കുറവ് ഉള്ളതിനാൽ കിണർ മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു 🤣
05/09/2024

വെള്ളത്തിന്റെ കുറവ് ഉള്ളതിനാൽ കിണർ മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു 🤣

നൊസ്റ്റാൾജിയ.ഒരു തലമുറയുടെ റിസർവ് ബാങ്ക് ആയിരുന്നു..പുതിയ തലമുറയ്ക്ക്അന്യമായ രുചിയും..
25/08/2024

നൊസ്റ്റാൾജിയ.
ഒരു തലമുറയുടെ
റിസർവ് ബാങ്ക് ആയിരുന്നു..
പുതിയ തലമുറയ്ക്ക്
അന്യമായ രുചിയും..

ഭാര്യ ഉപേക്ഷിച്ചുപോയതിന് ശേഷം വീണ്ടും കല്യാണം കഴിച്ച അച്ഛൻ തന്റെ കുഞ്ഞു മകനോട് ചോദിച്ചു,,,?“നിന്റെ ഇപ്പോഴത്തെ അമ്മ എങ്ങന...
18/08/2024

ഭാര്യ ഉപേക്ഷിച്ചുപോയതിന് ശേഷം വീണ്ടും കല്യാണം കഴിച്ച അച്ഛൻ തന്റെ കുഞ്ഞു മകനോട് ചോദിച്ചു,,,?

“നിന്റെ ഇപ്പോഴത്തെ
അമ്മ എങ്ങനുണ്ട്...,


അപ്പോൾ ആ മകൻ പറഞ്ഞു.
എന്റെ അമ്മ
എന്നോട് കള്ളം പറയുമായിരുന്നു....
പക്ഷേ....!
ഇപ്പോഴത്തെ അമ്മ എന്നോട് കള്ളം പറയാറില്ല..,,,,!
ഇത് കേട്ട അച്ഛൻ ചോദിച്ചു.

അമ്മ നിന്നോട് എന്ത് കള്ളമാണ് പറഞ്ഞത്.....?

ആ കുട്ടി ഒരു ചെറു
പുഞ്ചിരിയോടെ അച്ഛനോട്...പറഞ്ഞു. ..

ഞാൻ കുറുമ്പ് കാണിക്കുമ്പോൾ എന്റെ അമ്മ പറയും.
എനിക്ക് ഭക്ഷണം തരില്ല എന്ന്.....!

പക്ഷേ
കുറച്ച് കഴിയുമ്പോള് എന്നെ മടിയില് വെച്ച് താലോലിച്ച് അമ്പിളിമാമനെ കാണിച്ചു തന്നു കൊണ്ട് അമ്മ തരുന്ന ഓരോ ഉരുള ചോറിനും അമ്മയുടെ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു..... 💔💔

എന്നാൽ ഇപ്പോഴത്തെ
അമ്മ ഞാൻ കുറുമ്പ് കാണിക്കുമ്പോള് പറയും എനിക്ക് ഭക്ഷണം തരില്ലെന്ന്. ,,,,,!

ഇപ്പൊ 2 ദിവസമായി അമ്മ പറഞ്ഞ വാക്ക് തെറ്റിച്ചിട്ടില്ല..😭😭😭💔

"അമ്മക്ക് തുല്യം അമ്മ മാത്രം" 💔😭
ഭൂമിയില് കണ്ണുകൾ
കൊണ്ട് കണ്ട സ്നേഹം
എന്റെ അമ്മയാണ്....
എന്റമ്മ എന്റെ ജീവന്റെ ജീവനാ...😭😭💔

👉 അമ്മയോളം സ്നേഹം
മറ്റൊന്നിനും ഉണ്ടാകില്ല....
കണ്ണിന്റെ കാഴ്ച നഷ്ടമായാലെ
കണ്ണിന്റെ വിലയറിയൂ💔💔😭
ഞങ്ങളുടെ അമ്മമാർക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ.......👏

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് ...!ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകര...
13/08/2024

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് ...!

ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ...

ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു....!!!

എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ....!

എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല... പ്രതികരിച്ചതുമില്ല.

ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു..!!!

അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു:

"താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്....?
അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ???..."

അതിന് ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു:

"വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്....! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും .....?"

വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്...❤️❤️❤️

മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരുടെ തോൽവിയ്ക്കും മാധുര്യമേറും

©️✍️

എന്തൊരു ദുരന്ത താരതമ്യം..!!2030 നുളളിൽ  മുല്ലപെരിയാർ ഡാം തകരുമോ?അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മ...
11/08/2024

എന്തൊരു ദുരന്ത താരതമ്യം..!!
2030 നുളളിൽ മുല്ലപെരിയാർ ഡാം തകരുമോ?

അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്.

ഫിസിക്സിലെ നിയമങ്ങൾ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകൾ കൂട്ടിയിട്ടാൽ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കൽ കൂമ്പാരമാണ്.

നമ്മുടെ തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രം ആയിരം വർഷത്തിനു ശേഷവും തകരാതെ നിൽക്കുന്നത് എന്തോ എൻജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീർണ്ണം കൂടിയാൽ നിഴൽ താഴെ പതിക്കില്ല.

ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ കുറെ പാറകൾ (വ്യവസ്ഥാപിതമായ രീതിയിൽ) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു. ഡാമുകൾ, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകൾ പിരമിഡ് രൂപത്തിലാണ്.

അതേയതെ പിരമിഡ്കളും തഞ്ചാവൂർ ക്ഷേത്രവുമൊക്കെ ഇത്ര നാളും വെള്ളത്തെ തടഞ്ഞു നിർത്തുവായിരുന്നു🙄.ഡാമിനെ പിരമിഡിനെയും ക്ഷേത്രവുമായി ചേർത്തു നടത്തുന്ന ഉഗ്രൻ പോസ്റ്റ്. വിദേശ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സുർക്കി കൊണ്ടു നിർമ്മിച്ച ഒട്ടു മിക്ക ഡാമുകളും അവർ നീക്കം ചെയ്തു കഴിഞ്ഞു., എന്നിട്ടും പിരമിഡിനെ കാണിച്ചു മുല്ലപ്പെരിയാറിൽ ആശ്വാസം കൊള്ളുന്ന മലയാളികൾ
വിസ്മയമാണ്.

മുണ്ടക്കൈ ഭാഗത്ത്‌ ബ്രെയ്‌ലി പാലം അതിവേഗതയിൽ നിർമ്മിച്ച ഇന്ത്യൻ കരസേനയുടെനായകൻ  നമ്മുടെ തൊടുപുഴക്കാരൻMajor Gen VT Mathew...
03/08/2024

മുണ്ടക്കൈ ഭാഗത്ത്‌ ബ്രെയ്‌ലി പാലം അതിവേഗതയിൽ നിർമ്മിച്ച ഇന്ത്യൻ കരസേനയുടെ
നായകൻ നമ്മുടെ തൊടുപുഴക്കാരൻ
Major Gen VT Mathew...
സല്യൂട്ട് ഇന്ത്യൻ ആർമി ❤

വമ്പിച്ച അദായ വിൽപ്പന 😊 പയർ എടുക്കുന്ന വരോട് എനിക്കൊരു അപേക്ഷയുണ്ട് പറയാൻനിങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തി...
28/07/2024

വമ്പിച്ച അദായ വിൽപ്പന 😊

പയർ എടുക്കുന്ന വരോട് എനിക്കൊരു അപേക്ഷയുണ്ട് പറയാൻനിങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തിആ കർഷകന്റെ വിയർപ്പിന്റെ അധ്വാവമാണ്ആ കിടക്കുന്നത് വിലയായി നല്ലൊരു സംഭാവന കൊടുക്കണം എന്നാണ് എൻറെ അഭിപ്രായംഗതികേട് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്

എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ?എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ  വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ...
26/07/2024

എന്താണ് ഡിഫൻസ് ഡ്രൈവിംഗ് ?
എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ്ങ് എന്ന് പറയുന്നത്.
ഒരു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മൾ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാൽ അതിന്റെ പിന്നാലെ അമിതവേഗത്തിൽ പോകുക, ഹോൺ അടിച്ചതിന്റെ ദേഷ്യത്തിൽ സൈഡ് നൽകാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. നമ്മളിൽ പലരും ഇങ്ങനേ അല്ലേ 😊 നിരത്തിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിങ്ങാണ് എപ്പോഴും നമ്മൾ മാതൃകയാക്കേണ്ടത് വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.🙏
മറ്റു ഡ്രൈവർമാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിങ്ങ്. രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക.
ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിങ്ങ്.
എപ്പോഴും നമ്മൾ നമ്മുടെ മുന്നിൽ ഒരു എസ്കേപ്പ് റൂട്ട് ശ്രദ്ധിക്കണം

✍️

ഒരു ഭാര്യയുടെ ഡയറി...ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച...
24/07/2024

ഒരു ഭാര്യയുടെ ഡയറി...

ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...

എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.

എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻ

മനസ്സിലാക്കി സന്തോഷിക്കുന്നു...

കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,

ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ

ചിന്തിക്കുന്നത്.....

എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,

രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു...

കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു..

അനാവശ്യ കൂട്ട് കെട്ടുകളില്ല..

ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു....

മക്കളില്ലാത്തവരെക്കുറിച്ചും,

മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ ..

കറന്റ് ബില്ലിനും ,' ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും.. പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..

അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ...

എല്ലാ ദിവസ്സവും വീടും മുറ്റവും

ജനലും വാതിലുകളും വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്...

പക്ഷെ ഞാൻ സന്തോഷിക്കുന്നു...

ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്...

അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്

മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.....

എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്....

സ്വയം പുഞ്ചിരിച്ച് കൊണ്ട് ഞാൻ എന്നും എഴുന്നേൽക്കുന്നു...

എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക....

ഞാൻ ചിന്തിക്കുന്നത് അതാണ്‌ ......

ഇത് എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു ...നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് ...എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ ...

ഇത് വായിക്കാൻ കഴിയാത്ത, മനസ്സിലാക്കാൻ കഴിയാത്തവരായി

ഈ ലോകത്ത് എത്ര പേരുണ്ട്.... അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ച

അനുഗ്രഹം മനസ്സിലാക്കി സന്തോഷിക്കൂ....

ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം സന്തോഷമാക്കാൻ ശ്രമിക്കുക......

വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.... 👍❤️

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Thodupuzha Times തൊടുപുഴ ടൈംസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other News & Media Websites in Thodupuzha

Show All