Brandsdaddy Car AFE

Brandsdaddy Car AFE The Editor

27/08/2024
*For Inside Problem, INSIDE SOLUTION**സ്വന്തമായി വാഹനമുള്ള ആളാണോ ????????**ഇത് നിങ്ങളുടെ ജീവന്റെ സുരക്ഷയുടെ കാര്യമാണ്......
27/08/2024

*For Inside Problem, INSIDE SOLUTION*
*സ്വന്തമായി വാഹനമുള്ള ആളാണോ ????????*
*ഇത് നിങ്ങളുടെ ജീവന്റെ സുരക്ഷയുടെ കാര്യമാണ്... അവഗണിക്കരുത്*........................................................................................................
കാറിന് തീ പിടിക്കുന്നത് ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എഞ്ചിനുള്ളില്‍ തീപിടുത്തമുണ്ടാകും.

01. എഞ്ചിനുള്ളില്‍ ഉണ്ടാകുന്നു ഹൈ ടെമ്പറേച്ചര്‍,

02. ഡ്രൈവറുടെ അശ്രദ്ധ,

03.സാങ്കേതിക തകരാര്‍,

04. ഇലക്ടിക്കല്‍ തകരാര്‍,

05. ഷോര്‍ട്ട് സര്‍ക്യൂട്ട്,

06. വാഹനങ്ങളുടെ ഇലക്ട്രിക് പാര്‍ട്ടുകളില്‍ വരുന്നത്തുന്ന മോഡിഫിക്കേഷന്‍,

07. ഫ്യൂവല്‍ ഇന്‍ജക്ടര്‍, ഫ്യൂവല്‍ പ്രഷര്‍ റെഗുലേറ്റര്‍ ഇവയെല്ലാമാണ് തീപിടുത്തത്തിന് കാരണമാകുന്നത്.

ഇന്ന് മാര്‍ക്കറ്റില്‍ ഉള്ള ഉപകരണങ്ങളൊന്നും തീ കെടുത്തുന്നതിന് പര്യാപതമല്ല.തീപിടിച്ചാല്‍ കാറില്‍ നിന്നും ഇറങ്ങി ഓടി മാറുക, ഇഗ്നീഷന്‍ ഓഫ് ചെയ്യുക എന്നതൊക്കെയാണ് നിലവിലുള്ള പരിഹാരം. പക്ഷെ പരിഭ്രമത്തിനടയില്‍ പലര്‍ക്കും ഇത് സാധിക്കുകയില്ല. ലോക്കായ ഡോര്‍ തുറക്കാനാവാതെ കാറിനുള്ളില്‍ വെന്തു മരിച്ച അനുഭവങ്ങള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്നു.

തീ കെടുത്താന്‍ ആകെയുള്ള പരിഹാരം ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ഫയര്‍ എസ്റ്റിക്യൂഷറിന്റെ ചെറിയ ബോട്ടില്‍ വണ്ടിക്കുള്ളില്‍ വയ്ക്കുക എന്നതാണ്.പക്ഷെ കാറിനകത്ത് ഇരിക്കുന്ന ഈ ബോട്ടില്‍ കൊണ്ട് ബോണറ്റിന് അകത്തുള്ള തീപിടുത്തത്തിന് ബോണറ്റ് തുറന്ന് തീകെടുത്തുക എന്ന് പറയുന്നത് പ്രാക്ടിക്കലായിട്ടുള്ള കാര്യമല്ല.

എന്നാല്‍ വാഹനങ്ങളുടെ തീപിടുത്തത്തില്‍ നിന്നും സമ്പൂര്‍ണ്ണ സുരക്ഷ നല്കാന്‍ ഇപ്പോള്‍ നൂറു ശതമാനം ഉറപ്പുള്ള പരിഹാരം എത്തി കഴിഞ്ഞു.ബ്രാന്‍ഡ്‌സ് ഡാഡി കാര്‍ എ എഫ് ഇ ഓട്ടോമാറ്റിക് ഫയര്‍ എസ്റ്റിങ്ക്യൂഷര്‍.

മഹാരാഷ്ട്ര ബേസ് ചെയ്തു പ്രവര്‍ത്തിക്കുന്നു Brandsdaddy എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള അവരുടെ പുതിയ പ്രോഡക്ടാണ് Brandsdaddy Car AFE
ഇന്ത്യാ ഗവണ്‍മെന്റിന്റെ അടുത്ത 20 വര്‍ഷത്തേയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ള ഐ എസ് ഓ ഉള്‍പ്പെടെ നിരവധി സര്‍ട്ടിഫിക്കറ്റുകകള്‍ ഉള്ള പ്രോഡക്ടാണ് CAR AFE

ഹൈ പ്രഷറില്‍ പമ്പു ചെയ്യുന്ന വിധത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഇത് മാനുവലായി പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഓട്ടോമാറ്റിക് ആയി തീ കെടുത്തുന്നു.

ഈ പ്രോഡക്ടിന്റെ പ്രതലത്തില്‍ എവിടെയെങ്കിലും തീ നേരിട്ട് വരികയാണെങ്കില്‍ 7 സെക്കന്‍ഡിനും 10 സെക്കന്‍ഡിനും ഇടയില്‍ ഓട്ടോമാറ്റിക് ആയി പൊട്ടി തെറിക്കുകയും,ഹൈപ്രഷറില്‍ ഫയര്‍ എസ്റ്റിങ്ക്യൂഷര്‍ പൗഡര്‍ പമ്പ് ചെയ്ത് തീ കെടുത്തുകയും ചെയ്യുന്നു.

ഡിസല്‍, സിഎന്‍ജി, ഇലക്ടിക്, പെട്രോള്‍ വാഹനങ്ങളിലും ഇത് ഫിറ്റ് ചെയ്യാം.കാര്‍ ബസ് ഓട്ടോറിക്ഷാ തുടങ്ങി ഏത് വാഹനങ്ങളിലും ഉപയോഗിക്കാം.

ബോണറ്റില്‍ രണ്ട് ഭാഗങ്ങളിലായി രണ്ട് ഫയര്‍... എസ്റ്റിങ്ക്യൂഷര്‍ കാപ്‌സ്യൂളുകളാണ് ഫിറ്റ് ചെയ്യുക. ബാറ്ററിയുടെ ഭാഗത്ത് ഒരെണ്ണവും എന്‍ജിന്റെ ഭാഗത്ത് ഒരെണ്ണവും എഞ്ചിനുള്ളില്‍ സോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഫയര്‍ നേരിട്ട് ഉണ്ടാവുകയാണെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ കാപ്‌സ്യൂള്‍ ബ്ലാസ്റ്റ് ചെയ്യുന്നതു കൊണ്ട് കാറിന് കേടുപാടുകള്‍ സംഭവിക്കുന്നില്ല.

വില്പന അംഗീകൃത ഡീലേഴ്‌സില്‍ നിന്നുമാത്രം
നിങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് ബന്ധപ്പെടുക- 8848820425,9562522259

ഹൃദയപൂർവ്വം രാജഗിരി 2024 AUG.22  THURSDAY Episode -
22/08/2024

ഹൃദയപൂർവ്വം രാജഗിരി 2024 AUG.22 THURSDAY Episode -

കേരളത്തിൻ്റെ സാന്ത്വന സ്വരം ആശാലത &,ടീം

ഹൃദയപൂർവ്വം രാജഗിരി 2024 AUG.19 MONDAY . Episode -
19/08/2024

ഹൃദയപൂർവ്വം രാജഗിരി 2024 AUG.19 MONDAY . Episode -

കേരളത്തിൻ്റെ സാന്ത്വന സ്വരം ആശാലത &,ടീം

19/08/2024

ആത്മാവില്‍ ഒരു ചിത എന്നൊക്കെ കേട്ടിട്ടില്ലേ. അതേപോലെ എന്‍റെ ആത്മാവിലും ചിതയെരിഞ്ഞ ദിവസമായിരുന്നു ഇന്ന്.

ജന്മാന്തരബന്ധങ്ങള്‍ കൊണ്ടാണോ എന്നറിയില്ല, അതോ ഈ ഭൂമിയിലെ ഈ ചെറുജീവിതത്തിലെ നന്മകൊണ്ടാണോ എന്നുമറിയില്ല, മാതൃത്വത്തിന്‍റെ ഏറ്റവും നിഷ്കളങ്കമായ വാത്സല്യധാരയാല്‍ എന്‍റെതന്നെ അമ്മയായി ഞാന്‍ കരുതിയിരുന്ന, ഇപ്പോഴും കരുതുന്ന, ഇനിയും അങ്ങനെതന്നെ ആയിരിക്കുന്ന ഒരമ്മയുണ്ട്. കാര്‍ത്ത്യായനിയമ്മ.

കാര്‍ത്ത്യേച്ചീ, കാര്‍ത്ത്യമ്മേ എന്നൊക്കെ ഏറ്റവും തരളിതമായ നിമിഷങ്ങളില്‍ ആ അമ്മയെ ഞാന്‍ സ്നേഹമസൃണമായി വിളിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഓമനപ്പേരുകളിട്ട് ആ അമ്മയും എന്നെയും സ്നേഹം കൊണ്ട് ധന്യയാക്കി.

ആ അമ്മ ഇന്ന് യാത്രയായി.

എന്‍റെ കണ്ണീര്‍ഗ്രന്ഥികള്‍ എത്രത്തോളം നിറഞ്ഞൊഴുകുമെന്ന് എനിക്കറിയുമായിരുന്നില്ല.
ഇന്ന് മനസ്സിലായി അണകെട്ടി നിര്‍ത്തിയിരുന്ന വെള്ളച്ചാട്ടം തന്നെ അതിനകത്തുണ്ടായിരുന്നുവെന്ന്.

ഞാനും കാര്‍ത്ത്യായനിയമ്മയുടെ മകളും ഒരുമിച്ച് കോഴിക്കോട്ടെ വസതിയില്‍ പോയി.ചിതയ്ക്ക് തീ പകര്‍ന്നു. തിരിച്ചെത്തിയിട്ടാണ് പ്രിയരേ ഞാനീ വാക്കുകള്‍ എഴുതുന്നത്.അതിന്‍റെ ചൂട് ഈ അക്ഷരങ്ങളിലും പുകയുന്നുണ്ടാവണം.

ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഈയൊരു കര്‍മ്മം ചെയ്യുന്നത്. ജന്മം നല്‍കിയ യഥാര്‍ത്ഥ
അമ്മ സ്നേഹമയിയായി ഇപ്പോഴും ജീവിച്ചിരിക്കുന്നു.കര്‍മ്മം കൊണ്ടോ കര്‍മ്മബന്ധം കൊണ്ടോ, അമ്മയായി ഭവിച്ച കാര്‍ത്ത്യായനിയമ്മയുടെ ചിതയില്‍ അഗ്നി പകരാന്‍ നേരം മകള്‍ രാജി പറഞ്ഞു,ആശേച്ചിയും കൂടി ഒരുമിച്ചുവേണം, അമ്മ അങ്ങനെ പറഞ്ഞിരുന്നുവത്രേ, അമ്മയുടെ ആഗ്രഹമായിരുന്നുവത്രേ....

പ്രിയരേ, ഇങ്ങനെയും ഈ ഭൂമിയിലെ ചെറുജീവിതത്തില്‍ വലിയ ബന്ധങ്ങള്‍ ഉടലെടുക്കാം. ഉയിരുപോയാലും ആ ബന്ധം അതിന്‍റെ സ്നേഹതീക്ഷ്ണതയാല്‍ നമുക്കൊപ്പമുണ്ടാവും.
ചിതയെരിഞ്ഞ് സര്‍വ്വം ഭസ്മാന്തമാകും വരെയും ഞങ്ങള്‍ അവിടെ നിന്നു.

അമ്മയും മകളുമാകാന്‍ പ്രസവിക്കണമെന്നില്ലെന്ന് കാര്‍ത്ത്യായനിയമ്മയും ഞാനും തെളിയിക്കുകയായിരുന്നുവോ...
നിങ്ങള്‍ തന്നെ പറയുക...
എന്തായാലും എന്നും പകലും രാത്രിയുമായി രണ്ടും മൂന്നും അതില്‍ക്കൂടുതലും തവണ എന്നെത്തേടി വന്നിരുന്ന ആ വിളികള്‍ ഇനിയില്ല.

ഞാനും തളരുന്നു.. ആ തിരിച്ചറിവിൽ ഇങ്ങനെയായിരുന്നില്ലല്ലോ പഴയ ഞാന്‍ എന്ന് ആലോചിച്ചു പോകുന്നു.പഴയ ഞാന്‍, പുതിയ ഞാന്‍ എന്നിങ്ങനെ വ്യത്യാസങ്ങളുണ്ടോ... അതോ പ്രായം ആത്മബലത്തെ തളര്‍ത്തുകയാണോ...ചിലപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് ആത്മബലം ഞാന്‍ തിരിച്ചു നേടിയേക്കാം.

ഭൂമിയിലെ ആത്മബന്ധമുള്ളവരുടെ വിയോഗങ്ങളെല്ലാം പരിത്യാഗികളെപ്പോലും തെല്ലുനേരം വിഷാദികളാക്കുമെന്ന് വായിച്ചിട്ടുണ്ട്. അതാണോ ഇതും. അറിയില്ല.

എന്തായാലും അമ്മമാര്‍ക്ക് പല വിശേഷണങ്ങളും പലരും നല്‍കിക്കാണാറുണ്ട്. പെറ്റമ്മ, പോറ്റമ്മ എന്നിങ്ങനെയൊക്കെ. എനിക്ക് കാര്‍ത്ത്യായനിയമ്മ എന്‍റെ പാട്ടമ്മയായിരുന്നു. പാട്ടുകൊണ്ട് അടുത്ത്, പാട്ടില്‍ ലയിച്ച്, പാട്ടിന്‍റെ പാലാഴിയില്‍ അഭയംതേടാന്‍ ശ്രമിച്ച അമ്മ.

അമ്മ യാത്ര പോയ ആഗസ്റ്റ് പതിനാലും ചിതയെരിഞ്ഞുതീര്‍ന്ന ഈ ആഗസ്റ്റ് പതിനഞ്ചും കഴിയുമ്പോള്‍
ഇനിയുള്ള സ്വാതന്ത്ര്യവാര്‍ഷിക ദിനങ്ങളിലെല്ലാം എനിക്കോര്‍ക്കാന്‍ വേര്‍പാടിന്‍റെ ഒരു മാതൃസ്മരണകൂടി ബാക്കിയാകുന്നു.

വിട, പ്രിയപ്പെട്ട പാട്ടമ്മയ്ക്ക്...

ഹൃദയപൂർവ്വം രാജഗിരി 2024 MAY 29 WEDNESDAY Episode - https://oridam.in/hridayapoorvamrajagiri-465💃💃💃💃💃💃💃എല്ലാ പ്രിയപ്പെട്...
29/05/2024

ഹൃദയപൂർവ്വം രാജഗിരി 2024 MAY 29 WEDNESDAY Episode - https://oridam.in/hridayapoorvamrajagiri-465
💃💃💃💃💃💃💃
എല്ലാ പ്രിയപ്പെട്ടവർക്കും ശുഭദിനം🌹🌹🌹........................
ലക്ഷകണക്കിന് മലയാളികള്‍ ശ്രോതാക്കളായുള്ള ജനപ്രീയ പ്രോഗ്രാം*കേൾക്കാൻ മറക്കണ്ടാ
🎼🎼🎼🎼🎼🎼🎼
ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യാൻ
https://www.facebook.com/helloashechi?mibextid=ZbWKwL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ
https://youtube.com/c/Oridam

കേരളത്തിൻ്റെ സാന്ത്വന സ്വരം ആശാലത &,ടീം

27/05/2024
14/05/2024

Address

GEETHA DAS
Thodupuzha

Website

Alerts

Be the first to know and let us send you an email when Brandsdaddy Car AFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brandsdaddy Car AFE:

Videos

Share