![ഐടി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യാ മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കെ തന്നെയാണ് മറ്റൊരു പ്രധാന മേഖലയിൽ ...](https://img3.medioq.com/170/525/905322721705258.jpg)
17/12/2024
ഐടി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യാ മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കെ തന്നെയാണ് മറ്റൊരു പ്രധാന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 120 കോടി രൂപയുടെ യൂണിറ്റി മാളിൻ്റെ നിർമ്മാണവും കേരളത്തിൽ പുരോഗമിക്കുന്നത്. തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിൽ നിർമ്മാണമാരംഭിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രധാനമായും പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും ജിയോ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾക്കും പ്രോത്സാഹനം ലഭ്യമാക്കും.
ആംഫി തിയേറ്ററും വിശാലമായ റീട്ടെയിൽ ഔട്ട്ലെറ്റുകളും എക്സിബിഷൻ ഏരിയയും കോൺഫറൻസ് റൂമും പാർക്കിങ്ങ് സൗകര്യവും ഒപ്പം വലിയ ഓഡിറ്റോറിയവുമുൾപ്പെടെ ഉൾക്കൊള്ളുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസി കിൻഫ്രയാണ്. ദീർഘകാല പലിശരഹിത വായ്പയായി യൂണിയൻ ഗവണ്മെൻ്റ് പദ്ധതിക്കുള്ള തുക ലഭ്യമാക്കും. ആകെ തുകയുടെ 50% ഇതിനോടകം ലഭ്യമായിട്ടുണ്ട്. നിർമ്മാണവും വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സർക്കാരിൻ്റെ കാലത്തുതന്നെ ഉദ്ഘാടനം നടത്താനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
P RAJEEV