News at One Nedumangad

News at One Nedumangad നമ്മുടെ നാടിന്റെ സ്പന്ദനം ഇനി ഞങ്ങളിലൂടെ നിങ്ങളുടെ വിരൽ തുമ്പിൽ....

*ആലത്തറയിൽ സ്കൂട്ടികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.*  അല്പം മുമ്പായിരുന്നു അപകടം സ്കൂൾ ജംഗ്ഷനിൽ നിന്നും വന്ന സ്കൂട്ടിയും ...
11/12/2024

*ആലത്തറയിൽ സ്കൂട്ടികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.*

അല്പം മുമ്പായിരുന്നു അപകടം സ്കൂൾ ജംഗ്ഷനിൽ നിന്നും വന്ന സ്കൂട്ടിയും മെയിൻ റോഡിലൂടെ പോയ മറ്റൊരു സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരു യാത്രക്കാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

*വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു….*  വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശി എ.എ ശി...
11/12/2024

*വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു….*
വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശി എ.എ ശിവനന്ദൻ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അവനവഞ്ചേരി ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ ശിവനന്ദൻ ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ ചന്ദ്രഗീതം വീട്ടിൽ എൻ അനുവിന്റെ മകനാണ്.

നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിനി ജീവനൊടുക്കി.നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി ...
08/12/2024

നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിനി ജീവനൊടുക്കി.

നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നമിത (19) യാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും, (( *ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)*

ഇന്ദുജയുടെ മരണം; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവ് ...
08/12/2024

ഇന്ദുജയുടെ മരണം; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റില്‍. രണ്ട് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്യും.

ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാറില്‍ വെച്ച് അജാസ് മര്‍ദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോള്‍ അജാസിന്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഭിജിത്തിനും അജാസിനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്തു:- സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലോട് - ഇടിഞ്ഞാർ - കൊളച്ചൽ- ...
06/12/2024

പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്തു:- സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

പാലോട് - ഇടിഞ്ഞാർ - കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25യെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 -ന് ആണ് ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ അഭിജിത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ദുജ തന്‍റെ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. അഭിജിത്തിന്‍റെ വീട്ടിൽ മാനസിക പീഡനം നേരിട്ടതായി മകൾ പറഞ്ഞെന്നുമാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ദുജയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി;-വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധനസംസ്ഥാനം വീണ്ടും വൈദ്...
06/12/2024

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി;-
വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധന; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന

സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.
വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി

വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി.

അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ബോർഡിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലത്ത് കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽകൊട്ടിയം തഴുത്തല ...
03/12/2024

കൊല്ലത്ത് കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊട്ടിയം തഴുത്തല സ്വദേശി അനിലയെയും സുഹൃത്ത് സോണിയെയും അനിലയുടെ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അനില മരിച്ചു

കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു.

ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.

രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കൊല്ലം അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; അപകടം കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെകൊല്ലം അയത്തിലിൽ നിർമാണത്ത...
28/11/2024

കൊല്ലം അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; അപകടം കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ

കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
കോൺക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികൾ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. പാലത്തിന്റെ നടുഭാ​ഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകർന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതർ തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കി.

*കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം ; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു*കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന...
28/11/2024

*കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം ; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു*

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടിയിലാക്കി. കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തർക്കമുണ്ടാക്കിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമണം

*നെല്ലനാട് പഞ്ചായത്ത് വാർഡുകൾ  18ആകും*         പുതുക്കിയ തദ്ദേശ സ്വയംഭരണ വാർഡ് വിഭജന കരട് ലിസ്റ്റ് പ്രകാരം നെല്ലനാട് പഞ്...
21/11/2024

*നെല്ലനാട് പഞ്ചായത്ത് വാർഡുകൾ 18ആകും*

പുതുക്കിയ തദ്ദേശ സ്വയംഭരണ വാർഡ് വിഭജന കരട് ലിസ്റ്റ് പ്രകാരം നെല്ലനാട് പഞ്ചായത്ത് വാർഡുകളുടെ എണ്ണം 16 ൽ നിന്നും 18 ആയി ഉയർന്നു . പുതുതായി പാലത്തറ, ടൗൺ എന്നീ വാർഡുകളാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത് .
മണ്ഡപക്കുന്ന്, വാഴവിള റോഡ്,മൂക്കന്നൂർ കോട്ടുകുന്നം റോഡ് ആറ്റിങ്ങൽ റോഡ് ഇടയാവണത്ത് ക്ഷേത്രം റോഡ്. എന്നിങ്ങനെയാണ് പാലത്തറ വാർഡിന്റെ അതിരുകൾ

ബ്ലോക്ക് ഓഫീസ് റോഡ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്, കണ്ണൻ കോട് റോഡ്, എം സി റോഡ് ഇവയാണ് ടൗൺ വാർഡിന്റെ അതിർത്തികൾ

1കോട്ടുകുന്നം
2 മണ്ഡപ കുന്ന്
3നെല്ല്നാട്
4കാന്തലക്കോണം 5കീഴായിക്കോണം
6 തോട്ടുംപുറം
7 മൈലക്കൽ
8 ടൗൺ
9വെഞ്ഞാറമൂട് മാണിക്യമംഗലം പുതൂർ
വലിയ കെട്ടയ്ക്കൽ
കാവറ
മുക്കന്നൂർ
മുരുർക്കോണം
ആലന്തറ പാലത്തറ പരമേശ്വരം
ഇവയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 18 വാർകൾ

20/11/2024

പൂവച്ചൽ പുളിംങ്കോട് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്.

പൂവച്ചൽ പുളിംങ്കോട് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്. 10 പവൻ സ്വർണവും പണവും കവർന്നു. ദേവിക്ക് ചാർത്തുന്ന സ്വർണ്ണ താലിമാല മൂക്കുത്തി , 50 പൊട്ട്, വെള്ളിയിൽ നിർമ്മിച്ച
വെള്ളിനാഗം, നാഗ മുട്ടയും, രൂപയും, പരിഹാര പൂജക്ക് ആയി ഉണ്ടായിരുന്ന പിടിപ്പണവും നഷ്ടമായി. ക്ഷേത്ര പരിസരം ശുചീകരിക്കാൻ എത്തിയ സമീപവാസിയായ ആനന്ദവല്ലിയണ് മോഷണവിവരം അറിയുന്നത്.
അതെ സമയം ഞാറാഴ്ച്ച വിവാഹം നടന്ന പുളിങ്കോട് ദേവീകൃപയിലെ സജിയുടെ വീട്ടിലും മോഷ്ടാവ് ഇന്നലെ എത്തിയിരുന്നു. ഇതിന് ശേഷമാകാം ക്ഷേത്രത്തിലെ കവർച്ച എന്നാണ് പേലീസിൻ്റെ നിഗമനം. സജിയുടെ വീട്ടിലെ നായ ആളെ കണ്ട് ശബ്ദം ഉണ്ടാക്കിയതിനാൽ വീട്ടുകാർ വീടിന് പുറത്തെ ലൈറ്റ് തെളിയിച്ചപ്പോൾ മോഷ്ടാവ് രക്ഷപെട്ടു. ഇരുചക്രവാനനത്തിലാണ് മോഷ്ടാവ് എത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൽ, മണ്ഡല ചിറപ്പ് നടന്നു വരുന്നതിനാൽ ആണ് കുറച്ച് സ്വർണ്ണം ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ബാക്കി സ്വർണ്ണം ബാങ്ക് ലോക്കറിൽ ആണ്. ലോക്കറിലെ സ്വർണ്ണം ഇന്ന് ക്ഷേത്രത്തിൽ എത്തിക്കാനിരുന്നതാണ്. അതെ സമയം ക്ഷേത്രത്തിൽ അഞ്ചോളം കാമറകൾ ഉണ്ടെങ്കിലും 2 ദിവസമായം കാമറകൾ പ്രവർത്തനരഹിതമാണ് . സജിയുടെ വീട്ടിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനായി കാട്ടാക്കട പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദർ പരിശോധനക്ക് എത്തും.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലയിൽ മഴ സാധ്യത, 4 ജില്ലയിൽ യെല്ലോതിരുവനന്തപു...
20/11/2024

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലയിൽ മഴ സാധ്യത, 4 ജില്ലയിൽ യെല്ലോ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും മണിക്കൂറിലെ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട് സംബന്ധിച്ച അറിയിപ്പ്

20/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (20/11/2024 & 21/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
20/11/2024 & 21/11/2024: തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം.. സഹപാഠികൾ നിരന്തരം ഭീഷണിപ്പെടുത്തി.. ദുരൂഹതയെന്ന് കുടുംബം… പോത്തൻകോട് ഐരൂപ്പാറ സ്വദേശി...
17/11/2024

നഴ്സിം​ഗ് വിദ്യാർത്ഥിനിയുടെ മരണം.. സഹപാഠികൾ നിരന്തരം ഭീഷണിപ്പെടുത്തി.. ദുരൂഹതയെന്ന് കുടുംബം…

പോത്തൻകോട് ഐരൂപ്പാറ സ്വദേശിനിയായ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിൻ്റെ മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേർ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂ‌ർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവ‌ർ ഭീഷണിയുമായെത്തിയെന്നും അമ്മുവിൻ്റെ പിതാവ് പറയുന്നു.അവസാന വ‌ർഷ നഴ്സിങ് വിദ്യാർത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കൽ കോലേജിൽ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെൺകുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവർ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛൻ. ശല്യം സഹിക്കാതെ ഒടുവിൽ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.

കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളർത്തി. പ്രശ്നങ്ങൾ തുടർന്നതോടെ കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. ക്ലാസ് ടീച്ചർ ടൂർ കോർഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ചൊവ്വാഴ്ച ജലവിതരണം തടസ്സപ്പെടും*തിരുവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്...
17/11/2024

തിരുവനന്തപുരം നഗരത്തിൽ ചൊവ്വാഴ്ച ജലവിതരണം തടസ്സപ്പെടും*

തിരുവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും. ജലശുദ്ധീകരണശാലയുടെ പൈപ്പുകളിൽ നടത്തുന്ന അറ്റകുറ്റപ്പണികളാണ് തടസ്സത്തിന് കാരണം. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും. സെക്രട്ടറിയേറ്റ്, സ്റ്റാച്യു, എംജി റോഡ് ,പുളിമൂട്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, വഴുതക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും തടസ്സപ്പെടും.

പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുത.* പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ച...
17/11/2024

പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുത.*

പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണ്.

ശബരിമലയിലെ തിരക്ക് കാരണം തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത യാത്രക്കാർക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണ്

ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ID കാർഡ് പരിശോധനയ്ക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ്.

*കാണാതായ കല്ലമ്പലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി* കല്ലമ്പലം: കല്ലമ്പലം പുല്ലൂർമുക്ക് കുളത്തിൻകര വീട്ടിൽ അബ്ദുൽ മജീദ്...
17/11/2024

*കാണാതായ കല്ലമ്പലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി*

കല്ലമ്പലം: കല്ലമ്പലം പുല്ലൂർമുക്ക് കുളത്തിൻകര വീട്ടിൽ അബ്ദുൽ മജീദ്( 75 )എന്ന വയോധികനെ, വാമനപുരം നദിയുടെ ഭാഗമായ ചിറയിൻകീഴ് പുളിമൂട് കടവിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.ഇദ്ദേഹത്തെ ഇക്കഴിഞ്ഞ പതിനാലാം തീയതി മുതൽ വീട്ടിൽ നിന്നും കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി ബന്ധുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് ചിറയിൻകീഴ് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചുകണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ...
15/11/2024

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്.

ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ മ...
15/11/2024

ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്ന
[
ആന എഴുന്നള്ളിപ്പിന് മാർഗരേഖ

തുടർച്ചയായി മൂന്ന് മണിക്കൂറിലേറെ പ്രദർശനം പാടില്ല



• 8 മണിക്കൂർ വിശ്രമം ഉറപ്പാക്കണം

മീഡിയ മീഡിയ
പ്രതിദിനം 30 കിലോമീറ്ററിലധികം നടത്തരുത്
വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ 100 മീറ്റർ അകലം വേണം

ഒരു ദിവസം 125 കിലോമീറ്ററിൽ അധികം വാഹനയാത്ര പാടില്ല

Address

Thiruvananthapuram
695562

Telephone

+919447799435

Website

Alerts

Be the first to know and let us send you an email when News at One Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share