കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട്

കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് അമ്മെ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരയാണ
ഭദ്രേ നാരായണ 🕉️🕉️
(14)

ആരാധനാലയം എന്നതിലുപരിയായി നമ്മുടെ നാട്ടിലെ സഹോദര്യത്തിൻ്റെയും, ഒത്തൊരുമയുടെയും സംഗമ ഭൂമി കൂടിയാണ് കാവറ ഭഗവതി ക്ഷേത്രം. ഇ...
19/11/2024

ആരാധനാലയം എന്നതിലുപരിയായി നമ്മുടെ നാട്ടിലെ സഹോദര്യത്തിൻ്റെയും, ഒത്തൊരുമയുടെയും സംഗമ ഭൂമി കൂടിയാണ് കാവറ ഭഗവതി ക്ഷേത്രം. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഏതോ സാമൂഹ്യ വിരുദ്ധർ നിരന്തരമായി ക്ഷേത്ര മുതലുകൾ നശിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ ഇരുട്ടിൻ്റെ മറവിൽ ക്ഷേത്ര മുതലുകൾ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിനും, അത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനും എല്ലാ ക്ഷേത്ര അഭ്യുദയ കാംക്ഷികളും ഒറ്റക്കെട്ടായി അണിനിരക്കുക.

15/11/2024

🕉️🕉️സ്വാമിയേ ശരണമയ്യപ്പ 🕉️🕉️

കാവറ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂയ മഹോത്സവം 2025 മാർച്ച്‌ 5 മുതൽ  11 വരെ ക്ഷേത്രാചാരങ്ങളോടും, വ്യത്യസ്തങ്ങളായ സ്റ്റേജ് പരി...
14/11/2024

കാവറ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂയ മഹോത്സവം 2025 മാർച്ച്‌ 5 മുതൽ 11 വരെ ക്ഷേത്രാചാരങ്ങളോടും, വ്യത്യസ്തങ്ങളായ സ്റ്റേജ് പരിപാടികളോടും കൂടി അതിഗംഭീരമായി നടത്തപ്പെടുന്നവിവരം ഇന്നാട്ടിലെ മുഴുവൻ ഭക്തജനങ്ങളെയും ദേവീ നാമത്തിൽ അറിയിക്കുകയാണ് 🙏🏻🙏🏻🙏🏻🙏🏻
കാവറ അമ്മയുടെ ഇഷ്ടവഴിപാടായ കാവറ അമ്മക്ക് പൊങ്കാല സമർപ്പണം 2025 മാർച്ച്‌ 9 ഞാറാഴ്ച രാവിലെ 9 മണിക്ക് ദേവീ ക്ഷേത്ര സന്നിധിയിൽ ആരംഭിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ അറിയിക്കുന്നു 🕉️🕉️🕉️🕉️
🙏🏻🙏🏻അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻

കുംഭ പൂയ മഹോത്സവത്തിൻ്റെ ഏഴാം ഉത്സവ ദിവസമായ 2025 മാർച്ച് 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക്
05/11/2024

കുംഭ പൂയ മഹോത്സവത്തിൻ്റെ ഏഴാം ഉത്സവ ദിവസമായ 2025 മാർച്ച് 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക്

21/10/2024

മണ്ണാറശാല ആയില്യം ഒക്ടോബർ 26ന്..
ആയില്യം ആഗതമായ ഈ വേളയിൽ മണ്ണാറശാല ക്ഷേത്രത്തിലെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണാം.
പ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഒക്ടോബർ 24, 25,26 തീയതികളിൽ നടക്കും..
ആയില്യം എഴുന്നള്ളത്ത് 26ന് ഉച്ചക്ക് 12ന് ശേഷം..

കടപ്പാട് :ചെട്ടികുളങ്ങരക്കുട്ടികൾ

#ചെട്ടികുളങ്ങരക്കുട്ടികൾ കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട്

ഭക്ത ജനങ്ങളേ....2025 വർഷത്തെ കുംഭ പൂയ മഹോത്സവം  പരമ്പരാഗത ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളുടെ നിറവിൽ 2025 മാർച്ച് 5 മുതൽ മാർച്ച...
20/10/2024

ഭക്ത ജനങ്ങളേ....
2025 വർഷത്തെ കുംഭ പൂയ മഹോത്സവം പരമ്പരാഗത ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളുടെ നിറവിൽ 2025 മാർച്ച് 5 മുതൽ മാർച്ച് 11 വരെ (1200 കുംഭം 21 മുതൽ 27വരെ) നടക്കുന്ന വിവരം
എല്ലാ ക്ഷേത്ര അഭ്യുദയകാംക്ഷികളേയും ഭക്തജനങ്ങളെയും നാട്ടുകാരെയും ദേവീ നാമത്തിൽ അറിയിക്കുന്നു.

ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ വരവ് ചെലവ് കണക്ക് അവതരണം , 2025  കുംഭ പൂയ മഹോത്സവം എന്നിവ മുഖ്യ അജണ്ടയാക്കിക...
19/10/2024

ക്ഷേത്ര ശ്രീകോവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ വരവ് ചെലവ് കണക്ക് അവതരണം , 2025 കുംഭ പൂയ മഹോത്സവം എന്നിവ മുഖ്യ അജണ്ടയാക്കിക്കൊണ്ടുള്ള പൊതുയോഗം 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 5: 30 ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്നു.
എല്ലാ ഭക്ത ജനങ്ങളെയും, ക്ഷേത്ര അഭ്യുദയകാംക്ഷികളെയും ദേവീ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

നാളെ ബുധനാഴ്ച, #ശ്രീകൃഷ്ണ ഭഗവാന് പ്രാധാന്യമുള്ള ദിനം🙏"വന്ദനം മമ പ്രിയസഖേ,സുഖമസ്തു തേ സദാ,ശുഭദിനമാശംസയതി"ബുധനാഴ്ചയുടെ അധി...
17/09/2024

നാളെ ബുധനാഴ്ച,
#ശ്രീകൃഷ്ണ ഭഗവാന് പ്രാധാന്യമുള്ള ദിനം🙏

"വന്ദനം മമ പ്രിയസഖേ,
സുഖമസ്തു തേ സദാ,
ശുഭദിനമാശംസയതി"

ബുധനാഴ്ചയുടെ അധിപർ ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ബുധൻ. പച്ച നിറമുളള വസ്ത്രവും മരതകം, പെരിഡോട്ട് പോലുളള കല്ലുകളും ധരിക്കുക. ഏതു പുതിയ കാര്യവും തുടങ്ങാന്‍ ഉത്തമ ദിനമാണ് ബുധനാഴ്ച.

🌹⚜️ബുധനാഴ്ച വ്രതം⚜️🌹
🕉️➖➖➖➖️🕉️➖➖➖➖️🕉️
ബുധനാഴ്ച വ്രതം എടുക്കുന്നത് സര്‍വ്വൈശ്വര്യത്തിനു വേണ്ടിയാണ്. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം, മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായ് നല്‍കുന്നതും വ്രതത്തിന്റെ ഭാഗമാണ്. പൂര്‍ണമായും ഉപവാസമിരിയ്ക്കണം എന്നാണ് ശാസ്ത്രം.

⚜️ബുധൻ⚜️
🕉️➖🕉️➖🕉️
ബുധഗ്രഹം ശുഭനാണെങ്കിലും പാപഗ്രഹങ്ങളോടു സംബന്ധിച്ചാൽ പാപനും ക്ഷീണനും ആയിത്തീരും. ശുക്രമണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം യോജന ഉയരത്തിലാണ് ബുധന്റെ പഞ്ചാരം. തീവ്രം, മന്ദം, സമാധാനം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുള്ള ഗതികൾ ഇതിനുണ്ട്. ബുധൻ സൂര്യനോടു സമീപിച്ചു മാത്രമേ സഞ്ചരിക്കുകയുള്ളൂ. ബുധൻ സൂര്യനിൽ നിന്നും പോകുന്ന പക്ഷം കൊടുങ്കാറ്റ്, അഭ്രപാതം, അനാവൃഷ്ടി മുതലായ അനർത്ഥങ്ങൾ ഭൂമിയിൽ സംഭവിക്കുന്നതാണ്. ചന്ദ്രപുത്രനാണ് ബുധനെന്നാണ് സങ്കല്പം. ബുധന്റെ അധിദേവതകൾ സരസ്വതീദേവിയും കൃഷ്ണഭഗവാനുമാണ്. ശക്തിയെന്നത് ബുദ്ധിശക്തിയാണ്. അതായത്; വസ്തുക്കളെ വേർതിരിച്ചു മനസ്സിലാക്കുവാൻ സഹായിക്കുന്ന ശക്തിവിശേഷമെന്നർത്ഥം. ശരീരത്തിലെ ഞരമ്പ്, വായു, നാവ്, ശ്വാസോച്ഛ്വാസ സംവിധാനം, നാഡീവ്യൂഹസംവിധാനം എന്നിവകളെയെല്ലാം നിയന്ത്രിക്കുന്നത് ബുധനാണ്. അതു കൊണ്ട് ഈ ഗ്രഹം ദോഷഭാവത്തിൽ നിൽക്കുകയാണെങ്കിൽ ഇവയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകുന്നു. ബുധദേവന് പ്രീതികരമായ മന്ത്രം ജപിക്കുന്നതിലൂടെ ദോഷ നിവാരണ മുണ്ടാകുന്നു

🌹മഹാവിഷ്ണു ബീജ മന്ത്ര – ഓം നമോ നാരായണായ നമ:

🌹ബുധന്‍ അധിപനായ നാഗം - കാര്‍ക്കോടകന്‍

⚜️ബുധന്‍⚜️
🕉➖️🕉️➖🕉️
🌹ബുധന്റെ അതിദേവതകൾ - ശ്രീകൃഷ്ണൻ, മഹാവിഷ്ണു

🌹പ്രാർത്ഥന ദിക്ക് - വടക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം

🌹നിറം - പച്ച നിറം പ്രധാനം

🌹പുഷ്പങ്ങൾ - തുളസി, പച്ചനിറമുള്ള പുഷ്പങ്ങൾ.

🌹ധാന്യം - ചെറുപയർ

🌹ഔഷധം - ചേലയം

🌹ചമത - കടലാടി

🌹പത്മം - അമ്പ്

🌹നിവേദ്യം - പാൽപായസം

മഹാവിഷ്ണു സ്തോത്രം
🕉️➖➖➖🕉️➖➖➖🕉️
ശാന്താകാരം ഭുവനശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം

മഹാവിഷ്ണു ഗായത്രി🌹
🕉️➖➖➖🕉️➖➖➖🕉️

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

🌹⚜️ശ്രീകൃഷ്ണ
അഷ്ടോത്തര ശത നാമാവലി⚜️🌹
🕉️➖️➖️➖️➖️➖️➖️🕉️➖️➖️➖️➖️➖️➖️🕉️
1. ഓം ശ്രീ കൃഷ്ണായ നമ:
2. ഓം കമലാ നാഥായ നമ:

3. ഓം വാസുദേവായ നമ:

4. ഓം സനാതനായ നമ:

5. ഓം വസുദേവാത്മജായ നമ:

6. ഓം പുണ്യായ നമ:

7. ഓം ലീലാ മാനുഷ വിഗ്രഹായ നമ:

8. ഓം ശ്രീവത്സ കൌസ്തുഭ ധരായ നമ:

9. ഓം യശോദാ വസ്ത്സലായ നമ:

10. ഓം ഹരയെ നമ:

11. ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമ:

12. ഓം ദേവകീ നന്ദനായ നമ:

13. ഓം ശ്രീശായ നമ:

14. ഓം നന്ദഗോപപ്രിയാത്മജായ നമ:

15. ഓം യമുനാ വേഗ സംഹാരിനെ നമ:

16. ഓം ബലഭദ്ര പ്രിയാനുജായ നമ:

17. ഓം പൂതനാ ജീവിത ഹരായ നമ:

18. ഓം ശകടാസുര ഭഞ്ഞനായ നമ:

19. ഓം നന്ദ -വ്രജ -ജനാനന്ദിനെ നമ:

20. ഓം സച്ചിദാനന്ദ വിഗ്രഹായ നമ:

21. ഓം നവനീത -വിലീപ്താന്ഗായ നമ:

22. ഓം നവനീത നാഥായ നമ:

23. ഓം അനഘായ നമ:

24. ഓം നവനീത -നവഹരായ നമ:

25. ഓം മുച്ചുകുന്ദ -പ്രസാടകായ നമ:

26. ഓം ഷോഡസ സ്ത്രീ സഹസ്രേശായ നമ:

27. ഓം ത്രിഭംഗി -മധുരാ കൃതയെ നമ:

28. ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമ:

29. ഓം ഗോവിന്ദായ നമ:

30. ഓം യോഗിനാം പതയെ നമ:

31. ഓം വത്സ -പാലന -സഞ്ചാരിനെ നമ:

32. ഓം അനന്തായ നമ:

33. ഓം ധേനുകാസുര -മര്‍ദനായ നമ:

34. ഓം ത്രണി കര്‍ത്താ തൃണവര്‍തായ നമ:

35. ഓം യമലാര്‍ജുന -ഭഞ്ഞനായ നമ:

36. ഓം ഉത്താല -താല -ഭേത്രേ നമ:

37. ഓം തമലാ -ശ്യമാലാകൃതയെ നമ:

38. ഓം ഗോപ -ഗോപീശ്വരായ നമ:

39. ഓം യോഗിനെ നമ:

40. ഓം കോടി -സുര്യ -സമ -പ്രഭായ നമ:

41. ഓം ഇളാപതയെ നമ:

42. ഓം പരസ്മൈ ജ്യോതിസേ നമ:

43. ഓം യാദവേന്ദ്രായ നമ:

44. ഓം യദു ദ്വഹായ നമ:

45. ഓം വനമാലിനെ നമ:

46. ഓം പീത വാസസെ നമ:

47. ഓം പരിജാതാപഹരകായ നമ:

48. ഓം ഗോവര്ധനാ ചാലോദ്ധര്ത്രേ നമ:

49. ഓം ഗോപാലായ നമ:

50. ഓം സര്‍വ -പാലകായ നമ:

51. ഓം അജായ നമ:

52. ഓം നിരഞ്ജനായ നമ:

53. ഓം കാമജനകായ നമ:

54. ഓം കന്ജലോചനായ നമ:

55. ഓം മധുഘ്നെ നമ:

56. ഓം മഥുരാനാഥായ നമ:

57. ഓം ദ്വാരകാ നായകായ നമ:

58. ഓം ബലിനെ നമ:

59. ഓം വൃന്ദാവനാന്ത -സഞ്ചാരിനെ നമ:

60. ഓം തുളസി -ധാമ -ഭുഷണായ നമ:

61. ഓം സ്യമന്തക -മണിര്‍ ഹരത്രെ നമ:

62. ഓം നര-നാരായണാത്മകായ നമ:

63. ഓം കുബ്ജക്ര്സ്തംബര ധരായ നമ:

64. ഓം മായിനെ നമ:

65. ഓം പരമ -പുരുഷായ നമ:

66. ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമ:

67. ഓം സംസാര -വൈരിനെ നമ:

68. ഓം കംസാരയെ നമ:

69. ഓം മുരാരയെ നമ:

70. ഓം നരകാന്തകായ നമ:

71. ഓം അനാദി -ബ്രഹ്മചാരിനെ നമ:

72. ഓം കൃഷ്ണ വ്യസന -കര്‍ഷകായ നമ:

73. ഓം ശിശുപാല ശിരസ് ച്ചെത്രെ നമ:

74. ഓം ദുര്യോധന -കുലാന്തകായ നമ:

75. ഓം വിദുരാക്രൂര -വരദായ നമ:

76. ഓം വിശ്വരൂപ -പ്രദര്‍ശകായ നമ:

77. ഓം സത്യാ -വാചെ നമ:

78. ഓം സത്യാ -സങ്കല്പായ നമ:

79. ഓം സത്യ ഭാമാരതായ നമ:

80. ഓം ജയിനേ നമ:

81. ഓം സുഭദ്ര -പുര്‍വജായ നമ:

82. ഓം വിഷ്ണവേ നമ:

83. ഓം ഭീഷ്മ മുക്തി -പ്രദായകായ നമ:

84. ഓം ജഗദ്‌ ഗുരവേ നമ:

85. ഓം ജഗന്നാഥായ നമ:

86. ഓം വേണു -നാദ -വിശാരദായ നമ:

87. ഓം വൃഷഭാസുര വിധ്വംസിനെ നമ:

88. ഓം ബാണാസുരാന്തകായ നമ:

89. ഓം യുധിഷ്ഠിര -പ്രതിസ്ഥത്രേ നമ:

90. ഓം ബര്‍ഹി -വര്ഹ വതാംഷകായ നമ:

91. ഓം പാര്‍ത്ഥസാരഥയെ നമ:

92. ഓം അവ്യക്തായ നമ:

93. ഓം ഗീതാമൃത -മഹോദധയെ നമ:

94. ഓം കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമ:

95. ഓം ദാമോദരായ നമ:

96. ഓം യജ്ഞ -ഭോക്ത്രേ നമ:

97. ഓം ദാനവേന്ദ്ര -വിനാശകായ നമ:

98. ഓം നാരായണായ നമ:

99. ഓം പര -ബ്രഹ്മനെ നമ:

100. ഓം പന്നഗാസന -വാഹനായ നമ:

101. ഓം ജല -ക്രീഡാ സമാസക്ത -ഗോപീ -വസ്ത്രപഹാരകായ നമ:

102. ഓം പുണ്യ -ശ്ലോകായ നമ:

103. ഓം തീര്‍ത്ഥകാരായ നമ:

104. ഓം വേദ -വേദ്യായ നമ:

105. ഓം ദയാ -നിധയെ നമ:

106. ഓം സര്‍വ -ഭൂതാത്മകായ നമ:

107. ഓം സര്‍വാഗ്രഹരൂപിനെ നമ:

108. ഓം പരാത് -പാരായ നമ:

॥ഇതി ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണം॥

ആനന്ദ ദുന്ദുഭിയുടെ പ്രകാശന കർമ്മം ശ്രീ കെ ബി വസന്തകുമാർ മുൻ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് ശ്രീ ശശിധരൻ അവർകൾക്ക് നൽകി നിർവ...
15/09/2024

ആനന്ദ ദുന്ദുഭിയുടെ പ്രകാശന കർമ്മം ശ്രീ കെ ബി വസന്തകുമാർ മുൻ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് ശ്രീ ശശിധരൻ അവർകൾക്ക് നൽകി നിർവഹിച്ചു

'ശിവമേകി ക്ഷിതിയാകെ നിറയുന്ന ഭഗവാൻ്റെ തിരു മുന്നിൽ കൂവള ദളമായിടാം" "ഇന്ദുകലാധര സുന്ദര വദനം, ഇന്നെൻ മനസ്സിൽ തെളിയും നേരം"...
12/09/2024

'ശിവമേകി ക്ഷിതിയാകെ നിറയുന്ന ഭഗവാൻ്റെ തിരു മുന്നിൽ കൂവള ദളമായിടാം" "ഇന്ദുകലാധര സുന്ദര വദനം, ഇന്നെൻ മനസ്സിൽ തെളിയും നേരം" തുടങ്ങി ഒട്ടനവധി ജനപ്രിയ ഭക്തി ഗാനങ്ങൾ മലയാളക്കരക്ക് സമ്മാനിച്ച സുപ്രസിദ്ധ ഗാനരചയിതാവ് ശ്രീ K B വസന്തകുമാറിൻ്റെ തൂലികക്ക് ശ്രീ അഞ്ചൽ ഉദയകുമാർ ഈണം പകർന്ന് വെഞ്ഞാറമൂടിൻ്റെ വാനമ്പാടി അവനിയും, ഒപ്പം അജിത് ജി കൃഷ്ണനും, ബിനു സരിഗയും ചേർന്നാലാപിച്ച ഭക്തി ഗാനങ്ങൾ കോർത്തിണക്കിയ മ്യൂസിക് CD
'ആനന്ദ ദുന്ദുഭി' തിരുവോണ നാളിൽ കാവറ ഭഗവതിയുടെ തൃപ്പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. ഈ പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ മുഴുവൻ ഭക്ത ജനങ്ങളെയും 15-09-24 തിരുവോണം നാളിൽ രാവിലെ 8 മണിക്ക് കാവറ ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കാവറ ഭഗവതിയെ സ്തുതിച്ചുകൊണ്ടുള്ള  ഭക്തിഗാനങ്ങൾ അടങ്ങിയ C. D പ്രകാശനം..15.09.24 തിരുവോണ നാളിൽ  രാവിലെ 8 മണിക്ക് ദേവീ സന്ന...
11/09/2024

കാവറ ഭഗവതിയെ സ്തുതിച്ചുകൊണ്ടുള്ള ഭക്തിഗാനങ്ങൾ അടങ്ങിയ C. D പ്രകാശനം..

15.09.24 തിരുവോണ നാളിൽ രാവിലെ 8 മണിക്ക് ദേവീ സന്നിധിയിൽ വച്ചു നിർവഹിക്കുന്ന വിവരം ദേവീ നാമത്തിൽ ഏവരെയും അറിയിക്കുന്നു 🕉️🕉️🕉️

ഏവർക്കും അമ്മയുടെ തിരുസന്നിധിയിലേക്ക് സ്വാഗതം 🕉️🕉️🕉️🕉️

26/08/2024

അഹങ്കാരം പത്തിവിടർത്തിയ കാളിന്ദിയിൽ അധർമ്മം പോർവിളി മുഴക്കിയ കുരുക്ഷേത്രയിൽ ധർമ്മികതയുടെ വിജയഭേരി മുഴക്കിയ കാർവർണ്ണന്റെ ജന്മദിനത്തെ വരവേൽക്കാം...

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🕉️🕉️🕉️

സർ‍വ്വ വിഘ്‌ന ഹരം ദേവം....സർവ്വ വിഘ്‌ന വിവർജ്ജിതം....സർ‍വ്വ സിദ്ധി പ്രദാതാരം..വന്ദേഹം ഗണനായകം..ഓം ഗം ഗണപതയെ നമഃ ...സർവ്വ...
24/08/2024

സർ‍വ്വ വിഘ്‌ന ഹരം ദേവം....
സർവ്വ വിഘ്‌ന വിവർജ്ജിതം....
സർ‍വ്വ സിദ്ധി പ്രദാതാരം..
വന്ദേഹം ഗണനായകം..
ഓം ഗം ഗണപതയെ നമഃ ...

സർവ്വ വിഘ്‌ന വിനാശകനായ ഗണപതി ഭഗവാൻ്റെ തിരുനാളായ വിനായക ചതുർത്ഥി നാളിൽ ഭഗവാൻ്റെ തിരു മുന്നിൽ മഹാ ഗണപതിഹോമം സമർപ്പിക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും സെപ്റ്റംബർ 7 ശനിയാഴ്ച കാവറ ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ചിങ്ങ മാസം ഒന്നാം തിയതിയായ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സമൂഹ പൊങ്കാല.എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം.
16/08/2024

ചിങ്ങ മാസം ഒന്നാം തിയതിയായ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സമൂഹ പൊങ്കാല.
എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം.

Address

Kavara Bhagavathy Temple Venjaramood
Thiruvananthapuram
VENJARAMOODU695607

Telephone

+918111830313

Website

Alerts

Be the first to know and let us send you an email when കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Thiruvananthapuram

Show All