യുവമോർച്ച

യുവമോർച്ച Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from യുവമോർച്ച, Digital creator, Thiruvananthapuram.

കേരളത്തിന് പുതുവത്സര സമ്മാനവുമായി മോദി സർക്കാർ. നിലവിൽ 16 കോച്ചുകൾ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം-കാസർഗോട് റൂട്ടിലെ വന...
01/01/2025

കേരളത്തിന് പുതുവത്സര സമ്മാനവുമായി മോദി സർക്കാർ. നിലവിൽ 16 കോച്ചുകൾ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം-കാസർഗോട് റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസിന് പകരക്കാരനായി വരിക 20 കോച്ചുകളുള്ള പുതിയ വന്ദേഭാരത്.

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ✨
01/01/2025

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ✨

കേരളത്തിലെ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായി കേൾക്കാൻ ആഗ്രഹിച്ചത്.. അത് ബാലഗോകുലം തന്നെയാവുമ്പോൾ അതിലേറെ...
30/12/2024

കേരളത്തിലെ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായി കേൾക്കാൻ ആഗ്രഹിച്ചത്.. അത് ബാലഗോകുലം തന്നെയാവുമ്പോൾ അതിലേറെ സന്തോഷം...

'പ്രതിപക്ഷം' നിശബ്ദമായപ്പോൾ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻഗവർണറുടെ അധികാരം എന്തെന്ന് കേരളത...
29/12/2024

'പ്രതിപക്ഷം' നിശബ്ദമായപ്പോൾ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ
ഗവർണറുടെ അധികാരം എന്തെന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിക്കും, ഇടത് സഹയാത്രികരായ വിസി മാർക്കും അദ്ദേഹം ബോധ്യപ്പെടുത്തി കൊടുത്തു.........
കേരളത്തിലെ ഗവർണർ പദവി ഒഴിഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് യാത്രയാവുന്നു.

കേരളം എന്നും നന്ദിയോടെയും, അഭിമാനത്തോടെയും അങ്ങയെ ഓർക്കും.

ആദരണീയനായ മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിന് പ്രണാമം ....
27/12/2024

ആദരണീയനായ മുൻ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിന് പ്രണാമം ....

ഡിസംബർ 16 - പ്രഹാർ യജ്ഞം••••••••••••••••••••••••••••••••••••••••••••••ശത്രു ആയുധവുമായി പടി കയറി വന്നാൽ പിന്നെ ശത്രുവിനോട...
16/12/2024

ഡിസംബർ 16 - പ്രഹാർ യജ്ഞം
••••••••••••••••••••••••••••••••••••••••••••••
ശത്രു ആയുധവുമായി പടി കയറി വന്നാൽ പിന്നെ ശത്രുവിനോട് ജീവന് വേണ്ടി യാചിക്കരുത്. മരണത്തിൽ അവനെയും പങ്കാളിയാക്കുക..

പ്രിയ മുരളിയേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ✨V Muraleedharan
12/12/2024

പ്രിയ മുരളിയേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ✨

V Muraleedharan

"തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ ജിത്വാ ശത്രൂൻഭുങ്ക്ഷ്വ രാജ്യം സമൃദ്ധം|മയൈവൈതേ നിഹതാഃ പൂർവമേവ നിമിത്തമാത്രം ഭവ സവ്യസാചിൻ||...
11/12/2024

"തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂൻഭുങ്ക്ഷ്വ രാജ്യം സമൃദ്ധം|
മയൈവൈതേ നിഹതാഃ പൂർവമേവ നിമിത്തമാത്രം ഭവ സവ്യസാചിൻ|| "

ഹേ അർജ്ജുനാ...
എഴുന്നേറ്റ് യശസ്സ് കൈവരിക്കുക!
ശത്രുക്കളെ കീഴടക്കി സമൃദ്ധമായ ഭരണം ആസ്വദിക്കുക.
ഈ യോദ്ധാക്കളെ എന്നേ ഞാൻ സംഹരിച്ചിരിക്കുന്നു.
നീ അതിനുള്ള നിമിത്തം മാത്രമാണ്!!!

ഇന്ന് ശ്രീകൃഷ്ണഭഗവാൻ അർജ്ജുനൻ മുഖാന്തരം സകലലോകത്തിനും ഗീതോപദേശം നൽകിയ സുദിനം..

ഗുരുവായൂർ ഏകാദശി ✨

കേരളത്തിലെ ജനങ്ങൾ ഏകകണ്ഠമായി ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇന്ന് ചോദിച്ചത്. അന്ധമായ ബിജെപി ...
07/12/2024

കേരളത്തിലെ ജനങ്ങൾ ഏകകണ്ഠമായി ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇന്ന് ചോദിച്ചത്. അന്ധമായ ബിജെപി വിരുദ്ധതയുടെ പേരിൽ രണ്ട് മുന്നണികളും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കൃത്യമായ കണക്കും രേഖകളും ഇല്ലാതെ വികാരം ഉണർത്തി വിട്ടത് കൊണ്ട് മാത്രം സഹായം കിട്ടില്ല എന്ന് മനസിലാക്കണം. ഇത്ര കാലവും കേന്ദ്ര വിരുദ്ധ നിലപാടുമായി വയനാട്ടിലെ ജനങ്ങളെ ദ്രോഹിച്ചതിന് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണം.

പാണ്ഡവർക്ക് വേണ്ടി ഹസ്തിനപുരത്തിൽ സന്ധി സംഭാഷണത്തിന് പോയത് സാക്ഷാൽ കൃഷ്ണനായിരുന്നു...ബാഹുബലത്തിൽ ശക്തനായ കർണ്ണൻ,അസ്ത്രപ്...
06/12/2024

പാണ്ഡവർക്ക് വേണ്ടി ഹസ്തിനപുരത്തിൽ സന്ധി സംഭാഷണത്തിന് പോയത് സാക്ഷാൽ കൃഷ്ണനായിരുന്നു...

ബാഹുബലത്തിൽ ശക്തനായ കർണ്ണൻ,അസ്ത്രപ്രയോഗത്തിൽ അതി ശക്തനായ ഭീഷ്മർ,സകലവിദ്യകളുടെയും ആചാര്യനായ ദ്രോണർ എന്നിവർ സന്നിഹിതായിരുന്ന സഭയിൽ കൃഷ്ണൻ തൻ്റെ സന്ധി വ്യവ്യസ്ഥകൾ മുന്നോട്ട് വെച്ചു..

പാതി രാജ്യം,അഞ്ച് ഗ്രാമങ്ങൾ,അഞ്ച് വീടുകൾ എന്നിങ്ങനെ സമരസതയ്ക്ക് വേണ്ടിയും സന്ധിക്ക് വേണ്ടിയും കൃഷ്ണൻ താഴേക്ക് ഇറങ്ങി...അനുരഞ്ജനത്തിൻ്റെ ചെറു സാധ്യത പോലും ഒളി മങ്ങിപ്പോകരുത് എന്ന് ചിന്തിച്ച് വ്യവസ്ഥകൾ വെച്ചപ്പോൾ തന്നിഷ്ടക്കാരനും അഹങ്കാരിയുമായ ദുര്യോധനൻ പുച്ഛ സ്വരത്തിൽ വാസുദേവനോട് പറഞു;

"അഞ്ച് ഗ്രമാങ്ങളോ,അഞ്ച് വീടുകളോ പോയിട്ട് സൂചി കുത്താൻ പോലും സ്ഥലം കൊടുക്കില്ല....പാണ്ഡവർ അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ..."

കൃഷ്ണൻ അന്ന് കൗരവപ്പടയ്ക്ക് നൽകിയ ഉപദേശമുണ്ട്;

"ദുര്യോധനാ,ഹസ്തിനപുരത്തെ സകല യോദ്ധാക്കളും മഹാരഥികളും അതിരഥികളും ഒന്നിച്ച് നിന്ന് പൊരുതിയാൽ പോലും വില്ലേന്തിയ അർജ്ജുനന് ഒരു എതിരാളി പോലും ആകാൻ കഴിയില്ല....മുഴുവൻ സേനയെയും കരുത്തരെയും അണി നിരത്തിയാൽ പോലും ഭീമ സേനൻ്റെ അറിഞ്ഞ് കൊണ്ടുള്ള ഒരു അടിക്ക് അവരൊന്നും ഉണ്ടാകില്ല...അങ്ങനെ ഉള്ളപ്പോൾ നിൻ്റെ അഹങ്കാരം വിതച്ച് വയ്ക്കാൻ പോകുന്നത് നിൻ്റെ തന്നെ പതനമാണ്....അവർക്ക് മുന്നിൽ നിങ്ങൾക്ക് ഒരു സാധ്യത പോലും ഉണ്ടാകില്ല...."

അയോദ്ധ്യ വിഷയത്തിൽ ഹിന്ദുക്കൾ ഇങ്ങനെയായിരുന്നു...ആദ്യം അവർ അധിനിവേശ മതഭ്രാന്തന്മാർ തകർത്ത ഏതാനും ചില ക്ഷേത്രങ്ങളായിരുന്നു പുനസ്ഥാപിക്കാൻ ചോദിച്ചിരുന്നത്...നൽകില്ല എന്നത് കണ്ടപ്പോൾ കാശിയും മഥുരയും മാത്രമായി ചുരുക്കി....ഒടുവിൽ ഈ രാഷ്ട്രത്തിൻ്റെ ദേശീയ പുരുഷന്മാരിൽ ഒരാളായ ശ്രീരാമൻ്റെ ജന്മഭൂമിയെങ്കിലും വിട്ട് തന്ന് രമ്യതയിലെത്താം എന്ന ഹിന്ദു പക്ഷത്തെ സന്ധിക്ക് ദുര്യോധനൻ്റെ അതേ പുഛത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്....

സ്വഭിമാന ഹിന്ദുക്കളെ അർജുനനും ഭീമനും ആക്കുവാൻ സോമനാഥൻ്റെ മണ്ണിൽ നിന്നും രാമ രഥം പായിച്ചത് മറ്റൊരു കൃഷ്ണൻ ആണ് എന്നത് ചരിത്രവും കാലവും നമുക്ക് മുന്നിൽ ഒളിപ്പിച്ച് വെച്ച മനോഹരമായ കാവ്യ നീതിയായിരുന്നു...ലാൽ കൃഷ്ണ അദ്വാനി രഥം തെളിയിച്ചപ്പോൾ ഹിന്ദുക്കൾ അർജുനനും ഭീമനുമായി പരകായ പ്രവേശം നടത്തുകയായിരുന്നു....

ഇന്നിപ്പോൾ സന്ധി സംഭാഷണങ്ങൾക്ക് വിലയില്ല..അർഹതപ്പെട്ടത് അതിപ്പോ അയോദ്ധ്യയിൽ ആയാലും കാശിയിൽ ആയാലും ഹിന്ദുക്കൾ വീണ്ടെടുക്കണം എന്ന നിലപാടിലെത്തി തുടങ്ങി....അവരെ അസ്വസ്ഥത്തപ്പെടുത്തുന്നത് അതാണ്...ഹിന്ദുക്കൾ അയോദ്ധ്യ ലഭിച്ചപ്പോൾ അത് കാശിയിലേക്ക് വ്യാപിപ്പിക്കുന്നു, മഥുരയിലേക്ക് ആ നിയമപോരാട്ടത്തിൻ്റെ രണ ഭൂമി ഒരുക്കുന്നു...ബാബറിൻ്റെ പിൻഗാമി എന്ന് അവകാശപ്പെട്ട് നാളെ അയോദ്ധ്യ തിരികെ പിടിക്കാം എന്ന് സ്വപ്നം കണ്ടിരിക്കുന്ന ഒരു തീവ്രവാദിയോടു ഹിന്ദു ഉയിർത്തെഴുന്നേൽപ്പിന് സാക്ഷിയായ അവൻ്റെ മുത്തച്ഛൻ ചെവിയിൽ കിഴുക്കി പറയുന്നുണ്ടാകും

"വിഡ്ഢി,ലോകം മുഴുവൻ നമ്മൾ തകർത്ത ആരാധനാലയങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമാണ് അത് വീണ്ടെടുക്കാൻ കഴിഞ്ഞത്.അതും അഞ്ഞൂറ് വർഷങ്ങൾ കാത്തിരുന്നിട്ടും..അവരിൽ അവസാനമായി ഒരാളുണ്ടെങ്കിൽ പോലും അത് ഒരു കനലായി ശേഷിക്കുന്നുണ്ട് എങ്കിലും അവരുടെ ധർമ്മം അവർ വീണ്ടെടുക്കുക തന്നെ ചെയ്യും..."

✍️

Prem Shylesh

05/12/2024

സൗജന്യമായി IAS IPS IFS പരിശീലനം നൽകുന്ന സ്വാമി വിവേകാനന്ദ ട്രസ്റ്റിനും സനാതന ധർമ്മ എഡ്യൂക്കേഷനൽ ഫൌണ്ടേഷനും വിവേക വർഷം സിവിൽ സർവീസ് പരിശീലന പരിപാടിക്കും അദ്വൈതാശ്രമം മഠാതിപതി സംപൂജ്യ ചിദാനന്ദ പുരി സ്വാമികൾ ആശംസകൾ നേരുന്നു..
അഡ്മിഷൻ എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും..
വെബ്സൈറ്റ് സന്ദർശിക്കുകയോ താഴെ കാണുന്ന വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക..

WhatsApp: +91 75598 45222
WhatsApp: +91 755980 3777
WhatsApp: +91 75588 95333
Call +91 884829 4242

https://wa.me/917559845222

https://swamivivekanandatrust.org/viveka-varsham/

https://sanathanadharmmaeducationalfoundation.org/index.php/viveka-varsham/

ഒരിക്കൽ ബുദ്ധനെ കാണാൻ ഒരു പ്രഭു എത്തി. അയാൾ പണ്ട്‌ വീട്ടിൽ വളർത്തിയിരുന്ന ഒരു പട്ടിയാണ്‌ പ്രശ്നം. പട്ടിയുടെ ഊരുതെണ്ടലും ...
05/12/2024

ഒരിക്കൽ ബുദ്ധനെ കാണാൻ ഒരു പ്രഭു എത്തി. അയാൾ പണ്ട്‌ വീട്ടിൽ വളർത്തിയിരുന്ന ഒരു പട്ടിയാണ്‌ പ്രശ്നം. പട്ടിയുടെ ഊരുതെണ്ടലും അനാവശ്യ കുരയും ഒക്കെ കാരണം അവർ ഈ പട്ടിയെ വീട്ടിൽ നിന്നും ഒഴിവാക്കി വിട്ടു.

എന്നാൽ പട്ടി ഈ പ്രഭുവിനെയൊ കുടുംബത്തിൽ ആരെയെങ്കിലുമൊ കണ്ടാൽ അടുത്ത്‌ പോയി നിന്ന് അടി കൊണ്ടതു പോലെ കരയും. താൻ പട്ടിയെ പുറത്താക്കിയതും പോരാ റോഡിലിട്ട്‌ തല്ലുന്നൊ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങി. ഈ പ്രതിസന്ധിയിൽ നിന്നും എങ്ങനെ പുറത്ത്‌ കടക്കും എന്നാണ്‌ പ്രഭുവിന്റെ പ്രശ്നം.

ബുദ്ധൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. നോക്കു നിങ്ങൾ നാട്ടിൽ അറിയപ്പെടുന്ന ആളാണ്‌. ആ പട്ടിയൊ ? നിങ്ങളുടെ വീട്ടിലായിരുന്നപ്പോൾ ആ ഒരു ഗർവ്വ്‌ പട്ടിക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോളൊ ? അസംഖ്യം തെരുവു പട്ടികളിൽ ഒന്നാണ്‌ അതും. അതുകൊണ്ട്‌ തന്നെ നിങ്ങൾ പുറത്താക്കിയ പട്ടി എന്ന നിലയിലെങ്കിലും കുറച്ച്‌ മുൻതൂക്കം പട്ടികളുടെ ഇടയിൽ ഉണ്ടാക്കാനുള്ള ശ്രമമാണ്‌.

ഞാൻ എന്തു ചെയ്യണം പ്രഭൊ ? അയാൾ ചോദിച്ചു.

നോക്കു, നിങ്ങൾ വളർത്തിയതാണ്‌ എങ്കിലും ഇപ്പോഴത്‌ ഒരു തെരുവു പട്ടിയാണ്‌. അത്‌ അംഗീകരിക്കുക, ബാക്കി ഉള്ളതിനെ അവഗണിക്കുന്നത്‌ പോലെ അവഗണിക്കുക. കുറച്ച്‌ നാൾ കുരച്ച ശേഷം അത്‌ മാർക്കറ്റിൽ മറ്റാരുടെ എങ്കിലും പിന്നാലെ എല്ലിൻ കഷണം തേടി പൊയ്ക്കോളും.

രാജ്യത്തിന്റെ സംയുക്തസേനാ ആസ്ഥാനം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം നഗരത്തിന് നറുക്ക് വീണിരിക്കുന്നു.  ഇന്ത്യൻ സേനയുടെ മുഖ...
05/12/2024

രാജ്യത്തിന്റെ സംയുക്തസേനാ ആസ്ഥാനം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം നഗരത്തിന് നറുക്ക് വീണിരിക്കുന്നു. ഇന്ത്യൻ സേനയുടെ മുഖ്യ തട്ടകമായി കേരളത്തിന്റെ മഹാനഗരം മാറാൻ പോകുന്നു!!!👏👏💪💪.

തിരുവനന്തപുരം ആസ്ഥാനമായി മൂന്ന് സംയുക്തസേനാകേന്ദ്രങ്ങളാണ് രാജ്യത്ത് സ്ഥാപിക്കപ്പെടുന്നത്!!.

കിഴക്കു പടിഞ്ഞാറൻ മേഖലകളിൽ ഓരോകേന്ദ്രങ്ങളും, തിരുവനന്തപുരത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുഴുവൻ സംരക്ഷണ ചുമതലയുള്ള സംയുക്തസേനാ ആസ്ഥാനവും!!!🫵🫵👏.

ഇന്ത്യൻ സൈന്യത്തെ പരമ്പരാഗത രീതിയിലുള്ള കര നാവികസേനകളായി തിരിച്ചിരുന്നത് പരിഷ്കരിച്ച് മൂന്ന് തിയേറ്റർ (ഭൂമേഖല) കമാൻഡുകളായി മാറ്റാൻ പോവുകയാണ്. അതായത് കര, നാവിക, വ്യോമസേനകളെ, സംയോജിപ്പിച്ച് മൂന്ന് ഭൂമേഖലകളെ സംരക്ഷിക്കുന്നതിനായി ഏൽപ്പിക്കുന്നു. അതിൽ തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിക്കുന്ന ഭൂമേഖലാ(തിയേറ്റർ) കമാൻഡ് ആണ് ഇന്ത്യയുടെ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളുടെ സംരക്ഷണ ചുമതല.

നാവികസേനയുടെ നേതൃത്വത്തിലാണ് ഈ സംയുക്ത കമാൻഡ് ആസ്ഥാനം തിരുവനന്തപുരത്ത് സ്ഥാപിക്കാൻ പോകുന്നത്.

ഇന്ത്യയിൽ ഏറ്റവും ആഴമുള്ളതും ഏറ്റവും സുരക്ഷിതമായതുമായ കടൽത്തീരം ഉള്ള ട്രിവാൻഡ്രം തന്നെ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടതിൽ യാതൊരു അതിശയവുമില്ല.

മൂന്നു സേനകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സംയുക്തസേനയുടെ ആസ്ഥാനം എന്നാൽ നാമൊക്കെ ഊഹിക്കുന്നതിന്റെയും മേലെ ആണ്. സൈന്യത്തിലെ ഏറ്റവും വലിയ സൈനിക മേധാവിമാരും ഓഫീസർമാരും ഇവിടെ തമ്പടിക്കാൻ പോകുന്നു!!🫵🫵🫵💪💪💪.

കേരളത്തിൻറെ തെക്കേയറ്റം എന്നുപറഞ്ഞ് താഴ്ത്തിക്കെട്ടി സംസാരിക്കുന്നവർ ഓർക്കുക, ആ തെക്കേ അറ്റത്തിന്റെ പ്രാധാന്യം എന്താണെന്ന്. ഈ തെക്കേയറ്റത്ത് നിന്നാണ് ഇനി ഇന്ത്യാരാജ്യത്തെ നമ്മുടെ സൈന്യം സംരക്ഷിക്കാൻ പോകുന്നത്. ഈ തെക്കേയറ്റമാണ് അന്താരാഷ്ട്ര വ്യോമപാതയും അന്താരാഷ്ട്ര കപ്പൽപാതയും ആയി രാജ്യത്തെ ബന്ധിപ്പിക്കുന്ന ഇടം. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ കപ്പലിനും അടുക്കാൻ പറ്റുന്ന തീരം. ഇവിടെയാണ് ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കവാടം. ഇവിടെയാണ് രാജ്യത്തിൻറെ ഏറ്റവും തന്ത്ര പ്രധാന ഇടം.

അവലും മലരും കുന്തിരിക്കവും മേടിച്ച് കാത്തിരിക്കാൻ പറയുന്നവരും, അമ്പലനടയിൽ പച്ചക്കു കെട്ടി തൂക്കി കത്തിക്കും എന്ന് വിളിക്കുന്നവരും കരുതിയിരുന്നോളൂ

സി. പി. എം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന ശ്രീ. മധു മുല്ലശ്ശേരിയും മകനും ഡി. വൈ. എഫ്. ഐ നേതാവുമായ മിഥുൻ മുല്ലശ്ശേരിയ...
04/12/2024

സി. പി. എം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന ശ്രീ. മധു മുല്ലശ്ശേരിയും മകനും ഡി. വൈ. എഫ്. ഐ നേതാവുമായ മിഥുൻ മുല്ലശ്ശേരിയും സഹപ്രവർത്തകരും ബി. ജെ പിയിൽ അംഗത്വമെടുത്തു.

mullasery

അവൻ ആദ്യം സംഘികളുടെ തെറി കേൾക്കാൻ വേണ്ടി തന്നെ പലതും പറഞ്ഞു, രോഷാകുലരായ സംഘികളുടെ ധാരാളം തെറി കേട്ട് സ്ഥിരമായി ലൈം ലൈറ്റ...
04/12/2024

അവൻ ആദ്യം സംഘികളുടെ തെറി കേൾക്കാൻ വേണ്ടി തന്നെ പലതും പറഞ്ഞു, രോഷാകുലരായ സംഘികളുടെ ധാരാളം തെറി കേട്ട് സ്ഥിരമായി ലൈം ലൈറ്റിൽ നിന്ന് അതിൽ അവൻ വിജയിച്ചു..

തുടർന്ന് ഒന്ന് രണ്ട് ദിവസം കൊണ്ട് അവന്റെ പേര് എവിടെയും പരാമർശിക്കപ്പെടുന്നില്ല എന്ന് കാണുമ്പോൾ എല്ലാം പിന്നെയും പിന്നെയും അവൻ അവിടുത്തെ നേതാവിന്റെ വിയർപ്പ് തുടച്ചു കൊടുത്തും, വായ കോളാമ്പി ആക്കി അവരുടെ തുപ്പൽ സ്വീകരിച്ചും ആവർത്തിച്ച് തെറിയും പരിഹാസവും കേട്ട് ലൈവ് ആയി നിന്ന് അത് ഒരു പതിവ് തന്ത്രമാക്കി കൊണ്ട് നടന്നു..

എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സംഘികൾ അവൻ എന്ത് തറ പണി കാണിച്ചാലും അവനെ തീട്ടത്തിലെ പുഴുവായിപ്പോലും കാണാതെ
പൂർണമായി ഒഴിവാക്കാൻ പഠിച്ചു..

അതുകൊണ്ട് ഇപ്പോഴവൻ ഐഡിയ മാറ്റി, ഇപ്പോ നേരെ നടുറോഡിൽ നിന്ന് തുണി പൊക്കി കാണിക്കാൻ ഇറങ്ങിയിട്ടുണ്ട്. എന്നെ ട്രെയിനിൽ കണ്ടപ്പോൾ സുരേന്ദ്രൻ പേടിച്ചു, പരിഭ്രമിച്ചു, ആളെ വിളിച്ചുകൂട്ടി എന്ന തരം ഡയലോഗ് എല്ലാം അതിന്റ ഭാഗമാണ് .. ഇതുവരെയും അവനെ തീട്ടത്തിലെ പുഴുവായാണ് കണ്ടത് എങ്കിൽ ഇനിയങ്ങോട്ട് തീട്ടത്തിലെ പുഴുവിന്റെ മൂട്ടിലെ തീട്ടം ആയിട്ട് പോലും കാണാൻ ഉദ്ദേശിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്..

കണ്ട് അറിഞ്ഞു പെരുമാറണം..

✍️

Hari Thambayi

ആദരണീയനായ ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീ ജെപി നദ്ദ അവർകൾക്ക് ഒരായിരം ജന്മദിനാശംസ...
02/12/2024

ആദരണീയനായ ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീ ജെപി നദ്ദ അവർകൾക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു. രാഷ്ട്രപുരോഗതിക്കും സംഘടനാവളർച്ചക്കും നിസ്വാർത്ഥ സാമൂഹിക സേവനത്തിനുമായി ആരോഗ്യപൂർണ്ണമായ ജീവിത സൗഖ്യം അങ്ങേയ്ക്ക് ലഭിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

പുല്‍ക്കൊടി പോലും കരഞ്ഞു വിറങ്ങലിച്ച ക്രൂരതകളാണ് സംഘ പ്രവർത്തകർക്ക് നേരെ പലപ്പോഴും നടന്നിട്ടുള്ളത്. മാര്‍ക്സിസ്റ്റുകള്‍ ...
01/12/2024

പുല്‍ക്കൊടി പോലും കരഞ്ഞു വിറങ്ങലിച്ച ക്രൂരതകളാണ് സംഘ പ്രവർത്തകർക്ക് നേരെ പലപ്പോഴും നടന്നിട്ടുള്ളത്. മാര്‍ക്സിസ്റ്റുകള്‍ ഒരാളെ കൊല്ലാന്‍ വിചാരിച്ചാല്‍ എന്തു ത്യാഗം സഹിച്ചും അയാളെ വക വരുത്തിയിരിയ്ക്കും. ആദ്യം സമൂഹത്തിനു മുന്നില്‍ അയാള്‍ ഇരയാണെന്നും, അയാള്‍ കൊല്ലപ്പെടേണ്ടത് ആണെന്നും വരുത്തിത്തീര്‍ക്കാന്‍ നിരന്തരമായ അവരുടെ പ്രചണ്ഡമായ പ്രചരണരീതികള്‍ കൊണ്ട് വരുത്തിതീര്‍ക്കും. അയാളെ ക്രിമിനലെന്നും മറ്റും അവര്‍ പൊതുജന മധ്യത്തില്‍ മൈക്ക് കെട്ടി പ്രസംഗിയ്ക്കും. അതിനു ശേഷമാണ് അവരുടെ ഓപ്പറേഷന്‍ നടത്തപ്പെടാറുള്ളത്. അങ്ങിനെ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും-കണ്ണൂരിലെ ലോബി തന്നെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു കെടി ജയകൃഷ്ണന്‍ മാസ്റ്ററുടേത്. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെടുമ്പോള്‍ യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധൃക്ഷനായിരുന്നു പാനൂര്‍ ഉള്‍പ്പടെ ജില്ലയുടെ എല്ലാഭാഗത്തും ഓടിനടന്ന് പ്രവര്‍ത്തിയ്ക്കുന്നയാള്‍. സിപിഎമ്മിന്‍റെ മാടമ്പിത്തരത്തെ അതേരീതിയില്‍ എതിരിട്ട് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കാനുള്ള ചങ്കൂറ്റമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററെ വ്യത്യസ്ഥനാക്കുന്നത്. സിപിഎമ്മിന്‍റെ ഉരുക്കു കോട്ടയായ മൊകേരി ഈസ്ററ് യുപി സ്കൂളിലെ അധ്യാപകനായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍. കുട്ടികളുടെ പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഏത് തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍ കുഞ്ഞുങ്ങളുടെ പ്രിയങ്കരനായ അധ്യാപകനായി മാറി. അവരുടെ വീടുകളിലടക്കം സ്നേഹബന്ധം വ്യാപിച്ചതോടെ കമ്മ്യൂണിസ്റ്റുകള്‍ക്ക് പൊറുതിമുട്ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ മാര്‍ക്സിസ്റ്റ് കുടുംബത്തിലെ പലരേയും അവരുടെ ദേശവിരുദ്ധമായ ആദര്‍ശത്തെ വിട്ടെറിയിച്ച് സംഘത്തിന്‍റെ പരിപാവനമായ ആദര്‍ശത്തിലേയ്ക്ക് കൈപിടിച്ചു നടത്തി.

ജയകൃഷ്ണന്‍ മാസ്റ്ററുടെ വധഭീഷണി അറിഞ്ഞ ഇന്‍റലിജന്‍സ് അദ്ദേഹത്തിന് രണ്ട് ഗണ്‍മാനെ ഏര്‍പ്പെടുത്തി കൊടുത്തു. ഈ സമയത്തായിരുന്നു കണ്ണൂരില്‍ സമാധാന ചര്‍ച്ചകള്‍ നടന്നത്. നായനാര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാനത്തിന് നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായ സമയത്തായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം നല്ല രീതിയിലുള്ള ആസൂത്രണത്തോടെ ആയിരുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ് ടീച്ചറായ നാല് ബി ക്ലാസ് മുറിയിലെ മതിലുകള്‍ ചാടിക്കടക്കേണ്ട വിധവും ആക്രമണത്തിന്‍റെ മോക്ക് ഡ്രില്ലും ഒരുപാട് പ്രാവശ്യം രാത്രിയില്‍ മൊകേരിയിലെ സ്കൂളില്‍ ജില്ലയില്‍ നിന്നുള്ള ക്രിമിനല്‍ സംഘം പരിശീലിച്ചിരുന്നു, ഏതുനേരവും ജയകൃഷ്ണന്‍ മാസ്റ്റര്‍ക്കൊപ്പം ഗണ്‍മാന്‍ ഉണ്ടാകുമെന്നതിനാലാണ് ക്ലാസ് മുറിയില്‍ വെച്ച് കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപാതകം എന്ന ക്രൂരമായ ആസൂത്രണം ചെയ്യപ്പെട്ടത്. ടിപി വധക്കേസില്‍ പിടിയ്ക്കപ്പെട്ട ടികെ രജീഷിന്‍റെ വെളിപ്പെടുത്തലോടെ ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതക ആസൂത്രണം വെളിപ്പെട്ടിരുന്നു. പക്ഷേ ഭരണ സാധ്വീനത്താല്‍ അതൊക്കെ സിപിഎം അട്ടിമറിച്ചു.

ഒരു ഡിസംബര്‍ ഒന്നിന് പതിവുപോലെ വീട്ടില്‍ നിന്നും അമ്മയുടെ അനുഗ്രഹം വാങ്ങി സ്കൂളിലേയ്ക്കിറങ്ങി ജയകൃഷ്ണന്‍ മാസ്റ്റര്‍ മറ്റ് യാതൊരു വിധത്തിലുള്ള സംശയമൊട്ടുമില്ലാതെ തന്നെ സ്കൂളിലെത്തുകയും ക്ലാസെടുക്കാനായി സ്വന്തം ക്ലാസിലേയ്ക്ക് പോവുകയും ചെയ്തു. ഈ സമയം അദ്ദേഹത്തിന്‍റെ ഗണ്‍മാന്‍ വാസുദേവന്‍ നമ്പൂതിരി തൊട്ടടുത്തുള്ള കടയില്‍ ചായ കുടിയ്ക്കാനായി പോകുകയും ചെയ്തു. സമയം ഏകദേശം പതിനൊന്ന് ആകാറാകുമ്പോഴാണ് ക്രിമിനല്‍ സംഘം ആയുധങ്ങളുമായി സ്കൂളിന്‍റെ മതില്‍ കടന്ന് ക്ലാസ് മുറിയിലെത്തി ജയകൃഷ്ണന്‍ മാസ്റ്ററെ ക്രൂരമായി തലങ്ങും വിലങ്ങും വെട്ടി. കുട്ടികള്‍ ഇതുകണ്ട് ആര്‍ത്ത് നിലവിളിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ വെട്ടുന്നത് കണ്ട ചിലര്‍ അവിടെതന്നെ ബോധം കെട്ടുവീണു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അക്ഷരക്കൂട്ടങ്ങളുടെ ക്ലാസ് മുറിയില്‍ ചോര തളംകെട്ടി. താന്‍ പഠിപ്പിച്ച പാഠം മുഴുമിപ്പിയ്ക്കാനാകാതെ ജയകൃഷ്ണന്‍ മാസ്റ്റര്‍ ആ ക്ലാസ്മുറിയില്‍ പിടഞ്ഞ് ഇല്ലാതായി. കൂട്ടത്തിലൊരു ക്രിമിനല്‍ ബോര്‍ഡില്‍ ''സാക്ഷി പറഞ്ഞാല്‍ വീണ്ടും ജയകൃഷ്ണന്‍'' എന്നെഴുതി കുഞ്ഞു കുട്ടികള്‍ക്ക് മുന്നറിയിപ്പ് കുറിച്ചിട്ടു...

ഈ സംഭവം കേരളമാകെ ചര്‍ച്ചയായി. ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിനുറിക്കിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമായി വിലയിരുത്തപ്പെട്ടു. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധമുണ്ടാക്കിയ ഞെട്ടലില്‍ കണ്ണൂരാകെ കത്തിയെരിഞ്ഞു. പാര്‍ട്ടി നല്‍കിയ പ്രതിപ്പട്ടിക പ്രകാരം കുറച്ച് ആള്‍ക്കാരെ അറസ്റ്റ് ചെയ്തു മറ്റുള്ളവരെയും ഗൂഢാലോചനയെ കുറിച്ചും അന്വേഷിയ്ക്കാന്‍ ഭരണസ്വാധീനത്തിന്‍റെ സമ്മര്‍ദ്ദത്താല്‍ പോലീസിന് കഴിഞ്ഞില്ല. സാക്ഷികളായ പിഞ്ചുകുട്ടികളെ മാര്‍ക്സിസ്റ്റ് ഭീകരര്‍ ആയുധങ്ങളുമായി വീട്ടില്‍ പോയി ഭീഷണിപ്പെടുത്തി. പ്രതിപ്പട്ടികയിലുണ്ടായ സജീവനെന്ന പാര്‍ട്ടിക്കാരന്‍ പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിയുകയും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുപറയുമെന്ന് പരസ്യമായി പറഞ്ഞ് നേതൃത്വത്തെ വെല്ലുവിളിയ്ക്കുകയും ചെയ്തു. പിറ്റേദിവസം റെയില്‍പാളത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ സജീവനെ മരിച്ച നിലയില്‍ കാണപ്പെട്ടു. സജീവന്‍റെ ദേഹത്ത് പിടിവലി നടന്നതിന്‍റെ പാടുകളുണ്ടായിരുന്നു. സജീവന്‍റെ അമ്മ മകന്‍റെ മരണം കൊലപാതകമെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് കൊന്നതെന്നും പറഞ്ഞ് പരാതി കൊടുത്തു. അതും ഭരണസ്വാധീനം ഉപയോഗിച്ച് മാര്‍ക്സിസ്റ്റുകള്‍ മുക്കി. എന്നാല്‍ എല്ലാവിധ സമ്മര്‍ദ്ദത്തെയും അതിജീവിച്ച് കോടതിയില്‍ കൊച്ചുമക്കള്‍ സാക്ഷി പറഞ്ഞു. മറ്റ് സാക്ഷികള്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കോടതി വിലയിരുത്തി. അങ്ങിനെ മുഴുവന്‍ പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു.കേരളത്തിലെ രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്. എന്നാല്‍ ക്രിമിനലുകളെയും കൊലപാതകങ്ങളെയും മഹത്വവത്കരിച്ച് അവരെ മൊകേരി സഖാക്കള്‍ എന്ന് നാമകരണം ചെയ്ത് അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് അവര്‍ക്കു വേണ്ടി ബക്കറ്റ് പിരിവിനിറങ്ങി. അങ്ങിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളികള്‍ക്ക് വേണ്ടി പാട്ടപ്പിരിവ് നടത്തി വീണ്ടും സാംസ്കാരിക കേരളത്തിനുമുന്നില്‍ സിപിഎം അപഹാസ്യരായി. ഇന്നും ജയകൃഷ്ണന്‍ മാസ്റ്ററുടെ വധത്തിന്‍റെ ഗൂഢാലോചന അന്വേഷിയ്ക്കാനുള്ള നിയമ പോരാട്ടത്തിലാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍. അത് വൈകാതെ തന്നെ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിയ്ക്കാം...

ജയകൃഷ്ണന്‍ മാസ്റ്ററെ ഇല്ലാതാക്കി കണ്ണൂരിലെ സംഘത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിച്ചവരുടെ പദ്ധതി വിജയിച്ചില്ലെന്നു മാത്രമല്ല കണ്ണൂരിലാകെ സംഘം വളര്‍ത്താനുള്ള വളമേകുകയാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനം കൊണ്ട് സാധിച്ചതെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തി. പാര്‍ടി കോട്ടയായ പയ്യന്നൂര്‍ പാപ്പിനിശ്ശേരി മേഖലയില്‍ പോലും ദേശീയ പ്രസ്ഥാനം വളര്‍ന്നു പന്തലിച്ചു. പാര്‍ട്ടി കോട്ടകളില്‍ സംഘാദര്‍ശം വളരുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ അവര്‍ അക്രമത്തിന്‍റെ പാത സ്വീകരിച്ചു. അവിടെയും സ്വയംസേവകരെ വേട്ടയാടി. അങ്ങിനെ ജയകൃഷ്ണന്‍ മാസ്റ്ററുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിനോദ് എന്ന ചെറുപ്പക്കാരനും പിന്നീട് കൊല്ലപ്പെട്ടു.

സംഘമെന്ന വടവൃക്ഷത്തിലെ ഒരു ഇലയറുത്ത് മാറ്റിയാൽ കമ്മൃൂണിസ്ററ് വസന്തം വിടരുമെന്നത് സഖാക്കളുടെ പാഴ്മോഹം മാത്രമായിരുന്നു എന്നത് കാലം തെളിയിച്ചിട്ടുണ്ട്. സംഘാദർശം ഈശ്വരീയമാണെന്നും മുമ്പേ ഗമിച്ചവർ നമ്മുടെ വഴികാട്ടികളുമാണെന്ന് തിരിച്ചറിയുന്ന ഒരായിരം സ്വയംസേവകരുണ്ടിവിടെ. കടയോടറുത്താലും മുളച്ചുപൊന്തുന്ന ദേശീയതയുടെ കാവൽക്കാരായി. ഡിസംബറിൽ പൊലിഞ്ഞമർന്ന ധീരബലിദാനിയ്ക്ക് ശതകോടി പ്രണാമങ്ങൾ...

സുരേഷ് കൃഷ്ണ, ചെർപ്പുളശ്ശേരി.

LLMCriminal Lawയിൽ ഒന്നാം റാങ്ക്നേടിയ ബിജെപി  സംസ്ഥാന സെക്രട്ടറിഅഡ്വ പ്രകാശ്ബാബുവിന് തൃശ്ശൂരിൻ്റെഅനുമോദനം.Adv K K Aneesh...
29/11/2024

LLMCriminal Lawയിൽ ഒന്നാം റാങ്ക്
നേടിയ ബിജെപി സംസ്ഥാന സെക്രട്ടറി
അഡ്വ പ്രകാശ്ബാബുവിന് തൃശ്ശൂരിൻ്റെ
അനുമോദനം.

Adv K K Aneeshkumar Adv Prakash Babu

Address

Thiruvananthapuram
695037

Telephone

+919481550174

Website

Alerts

Be the first to know and let us send you an email when യുവമോർച്ച posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യുവമോർച്ച:

Videos

Share