
28/07/2024
പനിയും തൊണ്ടവേദനയുമായി നാലുദിവസം ഒരേ കിടപ്പിലായതിനാല്‍ സകലമാന ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ സാധിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രസിദ്ധീകരണമായ 'മലയാളം വാരിക'യില്‍ ദാ നമ്മുടെ നോവല്‍ 'ജലഭരദിനരാത്രങ്ങളെ'ക്കുറിച്ചും ടിഡി രാമകൃഷ്ണന്‍, അശോകന്‍ ചരുവില്‍, ജി.ആര്‍. ഇന്ദുഗോപന്‍, വിനോയ് തോമസ്, അജയ് പി. മങ്ങാട്ട്, സി. ഗണേഷ്, തുടങ്ങിയവരുടെ നോവലുകളെക്കുറിച്ചും നിരൂപണ വിമര്‍ശനങ്ങളുടെ മധ്യമാര്‍ഗ്ഗത്തില്‍ നിന്നുകൊണ്ട് ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് എഴുതിയിരിക്കുന്ന അഞ്ചുപേജ് ലേഖനം.
'നോവല്‍ എന്ന സംശയം' എന്നാണ് ലേഖനത്തിന്‍റെ പേര്. 'ഉത്തരാധുനികാനന്തര നോവലിന്‍റെ പരിസരവും പ്രശ്നങ്ങളും' എന്നാണ് ഉപശീര്‍ഷകം. ആദ്യമായെഴുതിയ നോവല്‍ ഈ വിധം ഉത്തരാധുനികാനന്തര നോവലുകളുടെ കണ്ണാടിയില്‍ നിരൂപണ വിധേയമാക്കിയതില്‍ ഏറെ സന്തോഷം ശ്രീ വടക്കേടത്ത്...