![](https://img5.medioq.com/322/734/1273017753227340.jpg)
15/04/2022
മലയാള സിനിമ ചരിത്രത്തിലെ നാലാമത്തെ ചിത്രമായ കേരള ടാക്കീസ്സിന്റെ ബാനറില്‍ ശ്രീ ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ നിര്‍മ്മാണവും ശ്രീ പി.വി.കൃഷ്ണയ്യരുടെ സംവിധാനത്തിലും1948 ഫെബ്രുവരി 15ന് പുറത്തിറങ്ങിയ 'നിര്‍മ്മല ' എന്ന ചിത്രത്തിലൂടെ ആദ്യ പിന്നണി ഗാനത്തിന് പിറവികൊണ്ടു.
ചിത്രത്തില്‍ സഹോദരന്റെ വരവ് കാത്തിരുന്ന അനിയത്തി കുട്ടിക്ക് വരവ് അറിയിച്ചുള്ള കത്ത് ലഭിക്കുകയും അതിലൂടെ അവളുടെ അതിരറ്റ സന്തോഷം പ്രകടമാക്കുന്ന രംഗങ്ങളായിരുന്നു ആദ്യ പിന്നണി ഗാനത്തിന് ശ്രീ പി.വി.കൃഷ്ണയ്യര്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടത്.
ഏട്ടന്‍ വരുന്ന ദിനമേ... എന്നു തുടങ്ങുന്ന ഗാനത്തിന് മഹാകവി ശ്രീ ജി.ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ ശ്രീ ഇട്ടുത്രാ വാര്യര്‍ സംഗീതം നിര്‍വഹിച്ചു. ശ്രീ വിമല ബി വര്‍മ്മ ആലപിച്ച ഈ ഗാനം മോഡേണ്‍ സ്റ്റുഡിയോ സേലത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
സിനിമ ഗാനങ്ങള്‍ ആസ്വദിക്കുന്ന ഏതൊരു വ്യക്തിയുടെയും ആ കാലഘട്ടത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുന്ന ഗാനങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായി മാറാറുണ്ട്.
സിനിമയുടെ നാമമോ, കഥയോ, അഭിനേതാക്കളോ ഒന്നും തന്നെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി ഗാനങ്ങളുടെ ഈണവും വരികളും മനസ്സില്‍ മായാതെ നിറഞ്ഞുനില്‍ക്കും.
ഏട്ടന്‍ വരുന്ന ദിനമേ എന്ന ഗാനത്തിന്റെ ഓര്‍മ്മകളിലൂടെ അമ്മൂമ്മ കൊച്ചുമോള്‍ക്ക് സമ്മാനിക്കുന്നത് സഹോദരനോടുള്ള ആത്മബന്ധത്തിന്റെ ആഴമാണ്.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ സാഹോദര്യത്തിന് പ്രാധാന്യം നല്‍കുന്ന ഏട്ടന്‍ വരുന്ന ദിനമേ...., എന്ന ഗാനത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാനം പുനരാവിഷ്‌കരിക്കപ്പെടുന്നത്.
Banner : GSV Creations
Presents : Omprakash B.R
Producer:P.P Subramanian
Written & Direction: M.S Vedanand
Story & Choreography: Dr. Gayathri Subramanian
D.O.P: Pramod Raj
Editing & D.I : Shaan Ashif
Music Coordinator: Sruthi
Singer: Sithara Krishnakumar
Associate Director: Aju Nandan
Art: Unnilal Mamoodu
Makeup: Abhirami
Costumes: Subbulakshmi
Stills: Ben johnson
Assistant Director: Abhirami
Designs: YellowTooth
Publicity: Phoenix Pro
Sound Mixing Studio: Sound Brewery
Dubbing Studio: New Tv Studio Trivandrum
Recording Studio: K7 Studios Kochi
Original Music: Ittuthra Warrier
Original Lyrics: Mahakavi .G. Sankara Kurup
Original Singer: Vimala B. Varma