Cine Moonga

Cine Moonga film promotions, short films, albums, events,

*സ്താനാർത്തി ശ്രീക്കുട്ടൻ*  **നവംബർഇരുപത്തി* *ഒമ്പതിന്* ........... :..::. . .... :ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള...
25/11/2024

*സ്താനാർത്തി ശ്രീക്കുട്ടൻ*

**നവംബർഇരുപത്തി* *ഒമ്പതിന്* ........... :..::. . .... :
ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
നവംബർ ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഒരു രസതന്ത്രമുണ്ട്. അതിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും, കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ രസാകരമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു.
ശ്രീരംഗ് ഷൈൻ' അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജു വർഗീസ് ജോണി ആൻ്റണി, സൈജു ക്കുറുപ്പ് ,ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരുടേതാണു തിരക്കഥ.
മനു മഞ്ജിത്ത്, വിനായക് ശശികുമാർ ,അഹല്യാ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക്പി.എസ്.ജയ ഹരി ഈണം പകർന്നിരിക്കുന്നു.
അനൂപ് വി.ശൈലജയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - കൈലാഷ്.എസ്. ഭവൻ.
കലാസംവിധാനം -അനിഷ് ഗോപാലൻ.
മേക്കപ്പ് - രതീഷ് പുൽപ്പള്ളി.
കോസ്റ്റ്യം -ഡിസൈൻ - ബ്യൂസി .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി .
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻ
എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി .
പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ.
വാഴൂർ ജോസ്.
ഫോട്ടോ - ആഷിക്ക്.

*ഹാൽ*  *ഫസ്റ്റ് ലുക്ക് പോസ്റ്റർ* *പുറത്തുവിട്ടു.*.............................................ഷെയ്ൻ നിഗത്തെ നായകനാക്കി വ...
25/11/2024

*ഹാൽ*
*ഫസ്റ്റ് ലുക്ക് പോസ്റ്റർ* *പുറത്തുവിട്ടു.*.............................................
ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഷെയ്ൻ നിഗവും നായിക
വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്
ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം
കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്.
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ
ജോണി ആൻ്റണി സുരേഷ് കൃഷ്ണ,.ജോയ്മത്യൂമധുപാൽ.കെ. യു .മനോജ്.നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
നിഷാദ് കോയയുടേതാണ് തിരക്കഥ
സംഗീതം -വി. നന്ദഗോപാൽ.
ഛായാഗ്രഹണം -രവിചന്ദ്രൻ.
കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് - അമൽ
കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ
കോഴിക്കോട്, മൈസൂർ, ഹൈദ്രാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി നൂറു ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജനുവരി മധ്യത്തിൽ പ്രദർശനത്തിരെത്തുന്നു.
വാഴൂർ ജോസ്.

മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് ...
19/11/2024

മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെ
വമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്.
മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും. പി ആർ ഓ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്

*മാർക്കോ റീ ക്രിയേറ്റീവ്* *ടീസർ* *മത്സരം* *സംഘടിപ്പിക്കുന്നു.* ............................................മാർക്കോ എന്ന....
08/11/2024

*മാർക്കോ റീ ക്രിയേറ്റീവ്* *ടീസർ* *മത്സരം* *സംഘടിപ്പിക്കുന്നു.* ............................................

മാർക്കോ എന്ന.. ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു.
ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ പരിശോധിച്ച് ഏറ്റം മികച്ച നടൻ ,
: സംവിധായകൻ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ്, കലാസംവിധാനം എന്നിവക്കുള്ള പുരസ്കാരം നൽകുന്നു.
ഡിസംബർ പതിനേഴിന് വിജയികളെ പ്രഖ്യാപിക്കുന്നതും പുരസ്ക്കാരങ്ങൾ നൽകുന്നതുമാണ്.
വാഴൂർ ജോസ്.

*തുടരും* ..................... *രജപുത്ര മോഹൻലാൽ*  *തരുൺ മൂർത്തി* *ചിത്രത്തിനു പേരിട്ടു.* ..................................
08/11/2024

*തുടരും* .....................

*രജപുത്ര മോഹൻലാൽ*
*തരുൺ മൂർത്തി* *ചിത്രത്തിനു പേരിട്ടു.* .................................

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു.
നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്.
ചിത്രത്തിൻ്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിൻ്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.
ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്
സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന
അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
ഛായാഗ്രഹണം. ഷാജികുമാർ
എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,
കലാ സംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - പട്ടണം റഷീദ്.
കോസ്റ്റ്യും - ഡിസൈൻ-സമീരാ
സനീഷ്
പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്
വാഴൂർ ജോസ്.

*ബ്രോമാൻസ്*ഫസ്റ്റ് ലുക്ക് പോസ്റ്റർ."""""""""""""""""""""""""""""അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന...
03/11/2024

*ബ്രോമാൻസ്*
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"""""""""""""""""""""""""""""
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന *ബ്രോമാൻസ്* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
കലാഭവൻ ഷാജോൺ, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബ്രോമാൻസ് ".
അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്.
അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിർ-ചമൻ ചാക്കൊ,സംഗീതം- ഗോവിന്ദ് വസന്ത,
പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്,
മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്,ഹിരൺ,
ഡിസൈൻസ്-യെല്ലോടൂത്ത്,
സ്റ്റിൽസ്-വിഘ്‌നേശ്,
കണ്ടെന്റ് &മാർക്കറ്റിംഗ്
ഡിസൈൻ-പപ്പെറ്റ് മീഡിയ,
പി ആർ ഒ-എ എസ് ദിനേശ്.

    The 2nd instalment of the   franchise hits cinemas world wide on 27th March 2025!
01/11/2024


The 2nd instalment of the franchise hits cinemas world wide on 27th March 2025!


01/11/2024
*നരിവേട്ട*  *രണ്ടാംഘട്ട* *ചിത്രീകരണം* *വയനാട്ടിൽ* *ആരംഭിച്ചു._*...................................ഇൻഡ്യൻ സിനിമാക്കമ്പനിയ...
29/10/2024

*നരിവേട്ട*
*രണ്ടാംഘട്ട* *ചിത്രീകരണം* *വയനാട്ടിൽ* *ആരംഭിച്ചു._*...................................
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു.
എൻ. എം. ബാദ്ഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ജൂലൈ ഇരുപത്തിയാറിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണംകുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും , സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ യാണ് അവതരിപ്പിക്കുന്നത്.
വ്യക്തി ജീവിതത്തിലും. ഔദ്യോഗികജീവിത
ത്തിലും ഏറെ പ്രതിബദ്ധതയുള്ളവർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രിയംവദാ കൃഷ്ണയാണ് നായിക.
ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം - വിജയ്.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്
കലാസംവിധാനം - ബാവ
മേക്കപ്പ് - അമൽ.
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ .
പ്രൊജക്റ്റ് ഡിസൈനർ - ഷെമി .
പ്രൊഡക്ഷൻ - മാനേജേഴ്സ്- റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ.
പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് - സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ.
വാഴൂർ ജോസ്.
ഫോട്ടോ . ശ്രീരാജ് '

നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ട്രൈലെർ പുറത്ത് സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവക്കും പ...
29/10/2024

നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ട്രൈലെർ പുറത്ത്

സൂപ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം കാതലൻ' ന്റെ ട്രൈലെർ പുറത്ത്. നവംബർ 7 നാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ് (ഹിറ്റ്മേക്കേഴ്‌സ് എൻ്റർടെയിൻമെൻ്റ്സ്). ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. പ്രശസ്ത നടനായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഗിരീഷ് എ ഡി- നസ്‌ലൻ ചിത്രം 'പ്രേമലു' മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ, 'ഐ ആം കാതലൻ'-ൽ ത്രില്ലിംഗ് ആയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉണ്ടെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം- ശരൺ വേലായുധൻ, സംഗീതം-സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ - ശബരി.

's ...

"സൂത്രവാക്യം" പൂജ; നിർമ്മാണം സിനിമാബണ്ടിശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ...
29/10/2024

"സൂത്രവാക്യം" പൂജ; നിർമ്മാണം സിനിമാബണ്ടി

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം "സൂത്രവാക്യ"ത്തിൻ്റെ പൂജ നടന്നു. പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ ആണ് സംവിധാനം. ഒക്ടോബർ 27ന് എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് , ദീപക് പറമ്പോൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഓ ടി ടി വെബ്സീരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.

സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് "പെൻഡുലം" എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം- ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം- ജീൻ പി ജോൺസൻ, എഡിറ്റിംഗ് - നിതീഷ് കെ ടി ആർ.

സൗണ്ട് ഡിസൈൻ- പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിങ്ങ് - സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി , അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം- വിപിൻ ദാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റേർ- റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ - എ എസ് ദിനേശ്, ശബരി.

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർദുൽഖർ സൽമാൻ നായകനായ പാൻ ഇന...
29/10/2024

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന് അകത്തും പുറത്തും വിദേശത്തും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറമെ തമിഴിലും തെലുങ്കിലും ദുബായിലും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആ പ്രീമിയർ ഷോകളെല്ലാം ഇതിനോടകം തന്നെ ഹൗസ്‌ഫുള്ളിലേക്കു കുതിക്കുകയാണ്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയർ ഷോകൾക്കും മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക.

കേരളത്തിൽ ഒരു കോടി രൂപയ്ക്കു മുകളിൽ പ്രീ സെയിൽസ് പ്രതീക്ഷിക്കുന്ന ചിത്രം ഓൾ ഇന്ത്യ തലത്തിലും വമ്പൻ ഓപ്പണിങ് ആണ് ലക്ഷ്യം വെക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ഇതിനോടകം ആയിരകണക്കിന് ടിക്കറ്റാണ് ചിത്രത്തിന്റേതായി കേരളം, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വിറ്റഴിഞ്ഞത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് സ്വന്തമാകുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മീനാക്ഷി ചൗധരി. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- ബംഗ്ളാൻ, പിആർഒ- ശബരി.

Happy Birthday Dileep Ettan 🎂🤩🎊🎉Here Is The Official First Look Poster Of Our Movie   !!! 🤗        .aswin     .dev  .yes...
27/10/2024

Happy Birthday Dileep Ettan 🎂🤩🎊🎉

Here Is The Official First Look Poster Of Our Movie !!! 🤗


.aswin .dev .yesodharan.1

*ഇ ടി  മുതൽ കുട്ടിച്ചാത്തൻ വരെ; കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക് -  ലിജോ ജോസ് പെല്ലിശ്ശേരി*ഏറ്റവും ...
24/10/2024

*ഇ ടി മുതൽ കുട്ടിച്ചാത്തൻ വരെ; കൂടുതൽ ഇമാജിനേഷൻ ആവശ്യമായത് കുട്ടികളുടെ ചിത്രങ്ങൾക്ക് - ലിജോ ജോസ് പെല്ലിശ്ശേരി*

ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണേണ്ട സിനിമകളുടെ കാറ്റഗറിയിൽ വരുന്നവയാണ് കുട്ടികളുടെ ചിത്രങ്ങളെന്നും അത്തരം സിനിമകൾക്ക് വലിയ ഇമാജിനേഷൻ ആവിശ്യമാണെന്നും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

'പല്ലൊട്ടി 90 ‘s കിഡ്സ്' എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി സിനിമാപ്രാന്തന്റെ യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്ട്രാ ടെറസ്ട്രിയൽ (ഇ.ടി) മുതൽ മൈ ഡിയർ കുട്ടിചാത്തൻ വരെ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് സിനിമകൾ ലോകത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല്ലൊട്ടി ഒരു കുട്ടികളുടെ സിനിമയാണെന്നും നമ്മുടെയൊക്കെ കുട്ടിക്കാലം നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത 'പല്ലൊട്ടി 90 സ് കിഡ്സ്” നാളെയാണ് പുറത്തിറങ്ങുന്നത്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം ഇതോടകം കരസ്ഥമാക്കിയിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.

Address

Thiruvananthapuram
695024

Telephone

9946000244

Website

Alerts

Be the first to know and let us send you an email when Cine Moonga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share