Express Vartha

Express Vartha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Express Vartha, Media/News Company, Thiruvananthapuram.

https://expressvarthaonline.com/news/6922
09/11/2024

https://expressvarthaonline.com/news/6922

തിരുവനന്തപുരം: പോര്‍ച്ചുഗീസ് സൗന്ദര്യശാസ്ത്രം കേരളീയ സൗന്ദര്യമായി പരിണമിച്ച തലസ്ഥാനത്തെ 120 വര്‍ഷം പാരമ്പര്യ.....

https://expressvarthaonline.com/news/6943
09/11/2024

https://expressvarthaonline.com/news/6943

സോഷ്യല്‍ മീഡിയയിലൂടെ നടി മാളവിക മേനോനെ അപമാനിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശിയാണ് പിടിയി...

https://expressvarthaonline.com/news/6398
03/06/2024

https://expressvarthaonline.com/news/6398

ഗുവാം എന്നത് ജപ്പാനും ഓസ്ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ്. അമേരിക്കയുടെ ഭാഗമായ ഈ ദ്വീപ് അത്യ.....

https://expressvarthaonline.com/news/6392
03/06/2024

https://expressvarthaonline.com/news/6392

സൂര്യ 44ന്റെ പുത്തന്‍ അപ്‌ഡേറ്റുകള്‍ പുറത്ത്.സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര.....

https://expressvarthaonline.com/news/6388
03/06/2024

https://expressvarthaonline.com/news/6388

ഡൽഹി: ഫലം പുറത്തുവരുന്നതിന് മുമ്പേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ബിജെപി ആരംഭിച്ചു. പുതിയ സർക്കാർ വന്നാൽ സത്യപ്ര.....

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളി...
21/05/2024

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.
മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന സിനിമകളില്‍ വന്‍ ഹൈപ്പും പ്രതീക്ഷയും അര്‍പ്പിക്കുന്ന സിനിമയാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന ആദ്യഭാഗം തന്നെയാണ് അതിന് കാരണവും. ആ പ്രേക്ഷക പ്രതീക്ഷകള്‍ വെറുതെ ആകില്ലെന്നാണ് വിലയിരുത്തലുകള്‍.

ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ...
20/05/2024

ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മേയ് 22-ന് ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങുമെന്നും ശങ്കർ അറിയിച്ചു.

തമിഴ്നാട്ടുകാരുടെ മിനി ഊട്ടി യേർക്കാട്.തമിഴ്നാട്ടുകാരുടെ മിനി ഊട്ടിയാണ് യേർക്കാട്. ഏതോ ഒരു യൂറോപ്യൻ നാട്ടിലേക്ക് കടന്നു ...
15/05/2024

തമിഴ്നാട്ടുകാരുടെ മിനി ഊട്ടി യേർക്കാട്.

തമിഴ്നാട്ടുകാരുടെ മിനി ഊട്ടിയാണ് യേർക്കാട്. ഏതോ ഒരു യൂറോപ്യൻ നാട്ടിലേക്ക് കടന്നു ചെല്ലുന്നതെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഗ്രാമം. മലകളില്‍ ഒരു രാജകുമാരനുണ്ടെങ്കിൽ അത് ഉറപ്പായും യേർക്കാട് ആയിരിക്കും. എത്ര വലിയ ചൂടിലും മഞ്ഞും തണുപ്പുമായി കാലാവസ്ഥയെ പോലും വെല്ലുവിളിച്ച് നിൽക്കുന്ന ഇവിടം നൂറുശതമാനവും സഞ്ചാരികളുടെ സ്വർഗ്ഗമാണ്. സമുദ്രനിരപ്പില്‍നിന്ന് 4700 അടി ഉയരത്തിലുള്ള യേർക്കാടിലേക്കുള്ള യാത്രയിൽ തന്നെ കൗതുകമുണ്ട്. 20 ഹെയർപിൻ വളവുകൾ കയറിവേണം ഇവിടേക്ക് എത്തുവാൻ.
ഷെവറോയ് കുന്നുകൾ അഥവാ ഷെല്‍വരായൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന യേർക്കാട് യൂറോപ്യൻ അധിനിവേശ സ്ഥലങ്ങളിലൊന്നാണ്. തേയിലത്തോട്ടങ്ങൾ, ഓറഞ് കൃഷി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. യേർക്കാട് തടാകം, ഡീര‍ പാർക്ക്, ലേഡീസ് സീറ്റ്, ജെന്റ്സ് സീറ്റ് വ്യൂ പോയിന്‍റ്, സെർവരായൻ ഗുഹാ ക്ഷേത്രം, കിളിയൂർ വെള്ളച്ചാട്ടം, പഗോഡ പിരമിഡ്, ഗ്രാൻജ്, ബിയേഴ്സ് കേവ്, ബോട്ടാനിക്കൽ ഗാർഡൻ ആൻഡ് ബെൽ റോക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള സ്ഥലങ്ങൾ.

ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുമ്പില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തോൽവി നേരിട്ടതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്...
15/05/2024

ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുമ്പില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തോൽവി നേരിട്ടതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ്.കൊൽക്കത്തയ്ക്ക് 13 കളിയിൽ 19 പോയന്‍റും രാജസ്ഥാന് 12 കളിയിൽ 16 പോയന്‍റുമാണുള്ളത്.

തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാ...
14/05/2024

തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കാശിയിലെ കാല ഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബിജെപി, എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ ഒരു ഡസനോളം മുഖ്യമന്ത്രിമാര്‍ നാമ നിര്‍ദേശ പത്രിക ചടങ്ങില്‍ പങ്കെടുക്കും.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗള...
13/05/2024

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തെത്തി. ആര്‍സിബി ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാകുയായിരുന്നു.

കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോ...
13/05/2024

കണ്ണൂർ ചക്കരക്കല്ലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ബാവോട് വെച്ചാണ് രണ്ട് ഐസ്ക്രീം ബോൾ ബോംബുകൾ പൊട്ടിയത്. റോഡരികിലായിരുന്നു സ്ഫോടനം.
പ്രദേശത്ത് സിപിഐഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഘർഷാവസ്ഥ കാരണം സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്താനിരിക്കെയാണ് സ്ഫോടനം.

2024 സീസൺ ഐപിഎല്ലിലെ തങ്ങളുടെ പന്ത്രണ്ടാമത് മത്സരത്തിൽ ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്...
09/05/2024

2024 സീസൺ ഐപിഎല്ലിലെ തങ്ങളുടെ പന്ത്രണ്ടാമത് മത്സരത്തിൽ ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ കളിയിൽ ആർസിബിക്ക് വിജയം അനിവാര്യം. പഞ്ചാബിനോട് തോൽക്കുകയാണെങ്കിൽ രണ്ട് മത്സരം ബാക്കി നിൽക്കെ അവർ ഔദ്യോഗികമായി ടൂർണമെന്റിൽ നിന്ന് പുറത്താകും. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ടീമിന് ഇന്നൊരു കിടിലൻ ജയം തന്നെ നേടേണ്ടതുണ്ട്.
നിലവിൽ 11 കളികളിൽ നാല്‌ വിജയവും ഏഴ് തോൽവികളുമുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അക്കൗണ്ടിൽ എട്ട് പോയിന്റാണ് ഉള്ളത്. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് അവർ. ഇനി ശേഷിക്കുന്ന മൂന്ന് കളികളിൽ വിജയിച്ചാൽ അവരുടെ പോയിന്റ് നേട്ടം 14 ൽ എത്തും. നിലവിൽ കെകെആർ, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് 16 പോയിന്റ് വീതവും, സൺ റൈസേഴ്സ് ഹൈദരാബാദിന് 14 പോയിന്റുമുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ ഇനി ആർസിബിക്ക് ഒരു രീതിയിലും സാധിക്കില്ല.

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സ...
09/05/2024

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
76 വിമാന സർവീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളാണ് മിന്നൽ പണിമുടക്കിനെ തുടർന്ന് റദ്ദാക്കേണ്ടിവന്നത്.
നൂറിലധികം സീനിയർ ക്രൂ അംഗങ്ങളാണ് ഇന്നലെ കൂട്ട അവധി എടുത്തത്. വിഷയത്തിൽ ഇടപെട്ട വ്യോമയാന അതോറിറ്റി കമ്പനിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി. ജില്ലയിലെ വെട്ടുവന്നിയിൽ കുഴിത്തുറ പാലം അവസാനിക്കുന്ന...
08/05/2024

കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി. ജില്ലയിലെ വെട്ടുവന്നിയിൽ കുഴിത്തുറ പാലം അവസാനിക്കുന്നതു മുതൽ പമ്മം തമിഴനാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡിപ്പോ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ 222 കോടി രൂപ ചെലവിട്ട് നിർമ്മിച്ച മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് മേൽപാലം ആരംഭിക്കുന്ന പമ്മം ഭാഗത്തെ മൂന്നാമത്തെ പില്ലറിന് സമീപത്ത് കൂഴി കാണാപ്പെട്ടത്. ഇത് കാരണം പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. ഇതോടെ രൂക്ഷമായ ഗതാഗത കുരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. മാർത്താണ്ഡം മേൽപ്പാലത്തിലൂടെ അധിക ഭാരം കയറ്റി ലോറികൾ വാഹനങ്ങൾ കടത്തിവിടരുതെന്ന് പൊതു ജനങ്ങൾ വളരെ നാളായി ആവശ്വം ഉന്നയിച്ചിരുന്നു.
രണ്ട് വർഷത്തിലേറെയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്.

06/05/2024

Address

Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Express Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Express Vartha:

Share