Explore Malayali

Explore Malayali വാർത്തകൾക്കും വിനോദത്തിനും

മലയാള സിനിമയ്ക്ക് എം.ടി സമ്മാനിച്ച ഉദാത്ത സൃഷ്ടികൾ ..
26/12/2024

മലയാള സിനിമയ്ക്ക് എം.ടി സമ്മാനിച്ച ഉദാത്ത സൃഷ്ടികൾ ..

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻഎം.ടി. വിട പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയ...
26/12/2024

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ
എം.ടി. വിട പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് പുലരിയിൽ തീയറ്ററുകളിൽ
24/12/2024

ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് പുലരിയിൽ തീയറ്ററുകളിൽ

ബോക്സ്‌ ഓഫീസ് കീഴടക്കി മാർക്കോയുടെ യാത്ര തുടരുന്നു. ദിവസങ്ങൾക്കുളളിൽ തന്നെ കേരള ബോക്സ്‌ ഓഫീസ് കീഴടക്കിയ മാർക്കോ തെലുങ്കു...
24/12/2024

ബോക്സ്‌ ഓഫീസ് കീഴടക്കി മാർക്കോയുടെ യാത്ര തുടരുന്നു. ദിവസങ്ങൾക്കുളളിൽ തന്നെ കേരള ബോക്സ്‌ ഓഫീസ് കീഴടക്കിയ മാർക്കോ തെലുങ്കു റൈറ്സ് വിറ്റത് റെക്കോർഡ് തുകക്ക്.

ഓർമ്മകളിലെ ക്രിസ്തുമസ് കാലം
24/12/2024

ഓർമ്മകളിലെ ക്രിസ്തുമസ് കാലം

അത്ഭുതദ്വീപിൽ അഭിനയിച്ച നടൻ ശിവൻ മൂന്നാർ അന്തരിച്ചു..ആദരാഞ്ജലികൾ…
22/12/2024

അത്ഭുതദ്വീപിൽ അഭിനയിച്ച നടൻ ശിവൻ മൂന്നാർ അന്തരിച്ചു..ആദരാഞ്ജലികൾ…

മലയാള സിനിമയുടെ മുഖശ്രീ ❣️Kavya Madhavan❣️
19/12/2024

മലയാള സിനിമയുടെ മുഖശ്രീ ❣️

Kavya Madhavan❣️

പ്രശസ്ത നാടക-സിനിമാ സീരിയൽ നടിയും പ്രശസ്ത നാടകരചയിതാവ് ശ്രീ.എ.എൻ.ഗണേഷിൻ്റെ സഹധർമ്മിണിയുമായ ശ്രീമതി. മീനാഗണേഷ്  അന്തരിച്ച...
19/12/2024

പ്രശസ്ത നാടക-സിനിമാ സീരിയൽ നടിയും പ്രശസ്ത നാടകരചയിതാവ് ശ്രീ.എ.എൻ.ഗണേഷിൻ്റെ സഹധർമ്മിണിയുമായ ശ്രീമതി. മീനാഗണേഷ് അന്തരിച്ചു. പ്രണാമം🙏🙏🙏🌹,

1972 ൽ നാടകരംഗത്ത് എത്തി. 1976ൽ മണി മുഴക്കം എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച് ചലചിത്ര ലോകത്തേയ്ക്ക് തുടത്ത് മഖചിത്രത്തിലൂടെ ശ്രദ്ധിയ്പ്പെടുന്ന വേഷം തുടർന്ന് 100 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ശ്രീ. തിലകൻ സംവിധാനം ചെയ്ത ചാലക്കുടി സാരഥിയുടെ ഫസഹ് എന്ന നാടകത്തിലെ കുൽസുബി എന്ന കഥാപാത്രം അന്ന് ഏറെ പ്രേക്ഷക പ്രശംശസ നേടിക്കൊടുത്തു. ശ്രീ.എ എൻ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിച്ച 20-ൽപരം നാടക കങ്ങളിൽ അഭിനയിച്ചു. ഒട്ടനവധിനീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കലാകേരളത്തിൻ്റെ പ്രണാമം🙏🌹🌹🌹🌹'

റഷ്യ ക്യാൻസർ വാക്സിൻ വികസിപ്പിച്ചുക്യാൻസറിനെതിരെയുള്ള പ്രതിരോധ വാക്സിൻ റഷ്യയിൽ വികസിപ്പിച്ചു. റഷ്യയിലെ റേഡിയോളജി മെഡിക്ക...
18/12/2024

റഷ്യ ക്യാൻസർ വാക്സിൻ വികസിപ്പിച്ചു

ക്യാൻസറിനെതിരെയുള്ള പ്രതിരോധ വാക്സിൻ റഷ്യയിൽ വികസിപ്പിച്ചു. റഷ്യയിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ ആണ് ഈ വിവരം അറിയിച്ചത്. mRNA എന്നറിയപ്പെടുന്ന ഈ കാൻസർ വാക്സിൻ 2025 ആദ്യം മുതൽ പൊതുജനങ്ങൾക്കായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

കാൻസർ കോശങ്ങളെതിരെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുന്ന തരത്തിലാണ് ഈ വാക്സിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ട്യൂമർ വളർച്ചയും വ്യാപനവും തടയുന്നതിൽ വിപ്ലവാത്മകമായ ഫലങ്ങൾ പ്രകടിപ്പിക്കാൻ ഈ വാക്സിന് കഴിഞ്ഞിട്ടുണ്ട്.

COVID-19 വാക്സിൻ ആയ സ്പുട്‌നിക് V വികസിപ്പിച്ച ഗമലേയാ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജി ആണ് ഈ വാക്സിൻ വികസിപ്പിക്കുന്നത്.

വാക്സിൻ നിലവിൽ അവസാന പരീക്ഷണ ഘട്ടത്തിലാണ്, റഷ്യയിലെ എല്ലാ കാൻസർ രോഗികൾക്കുമായി അത് സൗജന്യമായി ലഭ്യമായേക്കും.
ഈ വാക്സിന്റെ വികസനം കാൻസറിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാനമായ നേട്ടമാണ്. കൂടാതെ ഈ കണ്ടുപിടിത്തം ക്യാൻസർ ചികിത്സാ മേഖലയിലെ ഒരു പ്രധാന വഴിത്തിരിവും ആയേക്കാം എന്ന് പ്രതീക്ഷിക്കുന്നു.

Thanks to Russia ❤️🇷🇺, Thanks to Science 👍

✍️ TeeTeesta Raj 18.12.2024

വലിയഴീക്കൽ  - കൊല്ലത്തിൻ്റെ ഫോർട്ട്കൊച്ചി -....കായംകുളം കായലും അറബിക്കടലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. ആലപ്പുഴ ജില്ലയെയ...
18/12/2024

വലിയഴീക്കൽ - കൊല്ലത്തിൻ്റെ ഫോർട്ട്കൊച്ചി -....കായംകുളം കായലും അറബിക്കടലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. ആലപ്പുഴ ജില്ലയെയും കൊല്ലം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൗ സ്ട്രിങ് പാലം. ഇളംകാറ്റിന്റെ തലോടലിൽ മനോഹരമായ ഒരു സന്ധ്യാനേരം ആസ്വദിക്കാൻ വലിയഴീക്കൽ നിങ്ങളെ മാടി വിളിക്കുന്നു.

കായംകുളത്ത് നിന്നും പുല്ലുകുളങ്ങര പെരുമ്പള്ളി വഴിയും ഓച്ചിറയിൽ നിന്നും അഴീക്കൽ വഴിയും തോട്ടപ്പള്ളി, ഹരിപ്പാട് നിന്നും തൃക്കുന്നപ്പുഴ - ആറാട്ടുപുഴ വഴിയും നിങ്ങൾക്ക് ഇവിടെ എത്താം.

കൊല്ലത്തിന്റെ ഫോർട്ട്‌കൊച്ചി എന്ന് അറിയപ്പെടുന്ന അഴീക്കൽ ബീച്ച്‌, വലിയഴീക്കൽ ബൗ സ്ട്രിങ് ബ്രിഡ്ജ്, വലിയഴീക്കൽ ലൈറ്റ് ഹൌസ്. അഴീക്കൽ ഫിഷിങ് ഹാർബർ, ടി എം ചിറയിലെ കണ്ടൽകാടുകൾ, ഇങ്ങനെ നീളുന്നു കാഴ്ചകളുടെ വസന്തം.

പൂർണചന്ദ്രൻ ഉദിക്കുന്ന ദിവസ്സം ആണ് നിങ്ങൾ എത്തുന്നത് എങ്കിൽ നിങ്ങളുടെ മനസ്സ് പൗർണമിപോലെ കുളിർമയുള്ള കുറെ ഓർമകളുമായി മടങ്ങാം.

t

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണന്റെ മകൾ ലക്ഷ്മി രാധാകൃഷ...
17/12/2024

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ.

കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണന്റെ മകൾ ലക്ഷ്മി രാധാകൃഷ്ണനെ (21)യാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

17/12/2024
കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ ക...
17/12/2024

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട 35കാരനാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കുളികഴിഞ്ഞ് വീട്ടിലെത്തിയ യുവാവിന് തലകറങ്ങുകയും പിന്നാലെ ബോധംകെട്ട് വീഴുകയായിരുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് കൊച്ചി ലുലു മാൾ. കേരളത്തിൽ ഏറ്റവും കൂടുതൽ footfalls ഉള്ള മാൾ കൊച്ചി ലുലു ...
17/12/2024

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് കൊച്ചി ലുലു മാൾ. കേരളത്തിൽ ഏറ്റവും കൂടുതൽ footfalls ഉള്ള മാൾ കൊച്ചി ലുലു മാൾ ആണ് 65000/day. തിരുവനന്തപുരം ലുലു 35000/day. 2005ൽ ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും സ്ഥല സംബന്ധമായ ചില പ്രശനങ്ങൾ മൂലം നീണ്ടു പോവുകയായിരുന്നു. അതുകൊണ്ടാണ് പണിപൂർത്തിയാകാൻ 2013 വരെ സമയം എടുത്തത്.
അതിനിടയ്ക്ക് ഒബ്രോൺ മാൾ സ്ഥാപിച്ചപ്പോൾ അത് കേരളത്തിലെ ആദ്യത്തെ മാൾ ആയിരുന്നു. ലുലു മാൾ വന്നപ്പോൾ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളും.

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആയ കൊച്ചി ലുലു മാൾ (2.5 million sqft )വന്നതിനു ശേഷം 2021 ആണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ ആയ തിരുവനന്തപുരം ലുലു പ്രവർത്തനം ആരംഭിച്ചത് (2 million sqft) കൂടാതെ കേരളത്തിലെ ആദ്യത്തെ ഫോറം മാൾ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ ഫോറം മാൾ കാക്കനാട് പണി തുടങ്ങാൻ പോകുകയാണ്. ഇവയെല്ലാം തുടങ്ങുന്നതിനു വർഷങ്ങൾക്കു മുന്നേ തന്നെ കൊച്ചിയിൽ നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവയൊന്നും മാളുകൾ എന്ന പേരിൽ രജിസ്റ്റർ ചെയ്തിരുന്നില്ല.

🖋️🖋️🖋️എസ് നീലകണ്ഠൻ

കോട്ടയം ലുലു മാൾ ❤️• കേരളത്തിലെ അഞ്ചാമത്തെ ലുലു മാൾ • പാലക്കാട്, കോഴിക്കോട് പോലുള്ള മിനി മാൾ കേരളത്തിൽ ഏഴാമത്തെ ലുലു ഹൈപ...
16/12/2024

കോട്ടയം ലുലു മാൾ ❤️

• കേരളത്തിലെ അഞ്ചാമത്തെ ലുലു മാൾ
• പാലക്കാട്, കോഴിക്കോട് പോലുള്ള മിനി മാൾ കേരളത്തിൽ ഏഴാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് (കൊച്ചി 2, കോഴിക്കോട് 1, തിരുവനന്തപുരം 1, പാലക്കാട്‌ 1,കൊല്ലം 1 )
🍽️ 500 പേരെ ഉൾക്കൊള്ളാവുന്ന ഫുഡ്‌ കോർട്ട്

മൂന്നാറില്‍ തണുപ്പുകാലമായി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്ത...
15/12/2024

മൂന്നാറില്‍ തണുപ്പുകാലമായി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.

വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില.
വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7% ആയിരുന്നു. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ഇത്തവണ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. 'സ്‌കൂള്‍ പരീക്ഷകള്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും, അവധിക്കാലം ആരംഭിച്ചാല്‍, ടൂറിസം സീസണ്‍ നല്ലരീതിയിലേക്ക് മാറും, ജനുവരി പകുതി വരെ തിരക്ക് തുടരും,' ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ഹില്‍ സ്റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണെന്നും മൂന്നാറിലെ സ്ഥിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
©Leisure Land Media

നടന്‍  രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനര്‍ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അഭി...
12/12/2024

നടന്‍ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനര്‍ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അഭിനയിച്ച 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്. വിവാഹ മംഗളാശംസകൾ. 🌹🌹🌹

ശരിക്കും താരകുടുംബം 🌹🌹🌹
10/12/2024

ശരിക്കും താരകുടുംബം 🌹🌹🌹

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Explore Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Explore Malayali:

Videos

Share