M7news

M7news M7news is a first web based news channel in malayalam

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും..അയ്യപ്പ സന്നിധിയിൽ നാദോപാസന യർപ്പിക്കാൻ മലയാളിയുടെ പ്രിയ വാദകനും സ...
01/01/2025

അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും..

അയ്യപ്പ സന്നിധിയിൽ നാദോപാസന യർപ്പിക്കാൻ മലയാളിയുടെ പ്രിയ വാദകനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി.

ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി.
എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.

01/01/2025

M7news ന്റെ എല്ലാ പ്രേക്ഷകർക്കും ഐശ്വര്യത്തിന്റെ പുതുവർഷാശംസകൾ...

31/12/2024

കോവളത്ത് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയവരുടെ തിരക്ക്...

31/12/2024

ന്യൂ ഇയർ ആഘോഷമാക്കാൻ കോവളത്ത് വൻ തിരക്ക്...

31/12/2024

ലണ്ടനിൽ അയ്യപ്പ ഭക്തരെ ഭക്തി ലഹരിയിൽ ആറാടിച്ച് വീരമണി കണ്ണന്റെ ഗാനസുധ..

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച ശ്രീ വീരമണി കണ്ണൻ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തി നിർഭാരമായ ചടങ്ങുകളോടുകൂടി പരിസമാപ്തിയായി.

ശ്രീ ദേവകി നടരാജൻ, സിബികുമാർ, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയപ്പോൾ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത് കർമികത്വം വഹിച്ചു. കുമാരി ശ്രീ കീർത്തന ജിതേഷിന്റെ നൃത്തം ചടങ്ങുകൾക്ക് മികവേകി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി ഭക്തർ പങ്കെടുത്തു.

31/12/2024

മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ക്ക് കേരള സര്‍ക്കാരിന്റെ സ്മരണാഞ്ജലി - എം. ടി അനുസ്മരണം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു.കൃഷ്ണ അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്...
30/12/2024

ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു.

കൃഷ്ണ അരുണാചൽപ്രദേശ്,കശ്മീർ എന്നിവിടങ്ങളിൽ ഷൂട്ടിങ്ങിലായിരുന്നു. അതിനിടയിലാണ് നെഞ്ചിൽ അണുബാധയുണ്ടായി ആശുപത്രിയിലാവുന്നത്. പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു.


മകര വിളക്ക് ഉത്സവത്തിനായി ശബരിമല തിരുനട തുറന്നു...
30/12/2024

മകര വിളക്ക് ഉത്സവത്തിനായി ശബരിമല തിരുനട തുറന്നു...

മലപ്പുറംഎരമംഗലം വെളിയംങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.. കൊണ്ടോട്ടി പള്ളിമുക്ക് ...
30/12/2024

മലപ്പുറംഎരമംഗലം വെളിയംങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം..

കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിലെ വിദ്യാർഥിനി ഹിബയാണ് മരിച്ചത്. പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. ഫിദൽ ഹന്ന എന്ന വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു.

മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എൻഎച്ച് 66 റോഡിന്റെ മേൽപ്പാലത്തിന്റെ വശത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.

പ്രമുഖ സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.രണ്ട് ദിവസം മുമ്പാണ് ദിലീപ് ...
29/12/2024

പ്രമുഖ സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്.

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ. മാജിക് എന്ന പേരിൽ ഹാഫ് കുക്ക്ഡ് രീതിയിലുള്ള വിവിധ തരം ഭക്ഷ്യവിഭവങ്ങളുടെ സംരംഭവും ദിലീപ് ശങ്കർ നടത്തിയിരുന്നു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
26/12/2024

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചാരണം...എം .ടി.യുടെ സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാ...
25/12/2024

സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചാരണം...

എം .ടി.യുടെ സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും...

എം. ടി. യുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതു ദർശനത്തിന് വയ്ക്കില്ല.മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകും..

എഴുത്തിന്റെ കുലപതി എം. ടി. വാസുദേവൻ നായർ വിടവാങ്ങി...1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയ...
25/12/2024

എഴുത്തിന്റെ കുലപതി എം. ടി. വാസുദേവൻ നായർ വിടവാങ്ങി...

1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.

നാലുകെട്ട്, സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹാനായി. 1996 ല്‍ ഓണററി ഡി-ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു. 2005 ലെ പത്മഭൂഷണ്‍ ലഭിച്ചു. 2005ല്‍ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി.

എംടിയുടെ സിനിമാജീവിതം

1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ,​ താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

25/12/2024

എല്ലാ പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...🥰

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ അന്തരിച്ചു. ഇന്ത്യയിൽ സമാന്തര സിനിമാ സംസ്കാരത്തിന് തുടക്കം കുറിച്ചവര...
23/12/2024

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ അന്തരിച്ചു. ഇന്ത്യയിൽ സമാന്തര സിനിമാ സംസ്കാരത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖൻ ആയിരുന്നു...

അയ്യപ്പ വിഗ്രഹത്തിൽ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ...
22/12/2024

അയ്യപ്പ വിഗ്രഹത്തിൽ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ...

'നൃത്യസമൃദ്ധി' നൃത്തശില്പശാലയും അവതരണവും ഡിസംബർ 23 മുതൽ 28 വരെ* ആസ്തിക്യ ഫൗണ്ടേഷന്റെ കൾച്ചറൽ ഔട്രീച് വിഭാഗമായ ആസ്തിക്യ ഫ...
21/12/2024

'നൃത്യസമൃദ്ധി' നൃത്തശില്പശാലയും അവതരണവും ഡിസംബർ 23 മുതൽ 28 വരെ*

ആസ്തിക്യ ഫൗണ്ടേഷന്റെ കൾച്ചറൽ ഔട്രീച് വിഭാഗമായ ആസ്തിക്യ ഫൗണ്ടേഷനും അന്തരിച്ച നർത്തകിയും നടിയുമായ ശ്രീവിദ്യയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി ശിവാനന്ദ ആസ്തിക്യ യോഗയുടെ സഹകരണത്തോടെ 'നൃത്യസമൃദ്ധി' നൃത്തശില്പശാലയും അവതരണവും സംഘടിപ്പിക്കുന്നു.

ഈ മാസം 23 മുതൽ 28 വരെ കെ. വി. സുരേന്ദ്രനാഥ് ട്രസ്റ്റ് ഓഡിറ്റോറിയം, വെള്ളയമ്പലത്തു നടക്കുന്ന പരിപാടിയുടെ ഉത്ഘാടനം 23 ന് രാവിലെ 9 ന്
ഡോ . മേതിൽ ദേവിക നിർവ്വഹിക്കും.

തുടർന്ന് "വ്യഭിചാരീ ഭാവങ്ങളുടെ സ്വംശീകരണം" എന്ന വിഷയത്തിൽ. ഡോ . കണ്ണൻ പരമേശ്വരൻ ( പ്രാക്റ്റിക്കൽ & തിയറി ) ക്ലാസ് നയിക്കും

28 വരെ ,ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 8 വരെ മൂന്നു വിഭാഗങ്ങളിലായി

“കഥാവതരണത്തിലും നൂതന നൃത്തസംവിധാനത്തിലും ആംഗികാഭിനയിത്തിൻ്റെ ശക്തി”
ശ്രീമതി ശർമിള ബിശ്വാസ്

“ ഇതിഹാസങ്ങളുടെ ആവിഷ്‌കാരം: രസപര്യവേക്ഷണം ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ
ശ്രീ. മാർഗി വിജയകുമാർ

“ വെമ്പട്ടി കുച്ചിപ്പുഡിയുടെ സത്തയുടെയും പാരമ്പര്യത്തിൻ്റെയും പരിപാലനം “
ശ്രീമതി പ്രിയങ്ക വെമ്പട്ടി എന്നിവർ ക്ലാസ് നയിക്കും.

എല്ലാ കലകളെയും അതിന്റേതായ അർത്ഥത്തിൽ സ്വാംശീകരിക്കാനും പ്രോൽഹാഹിപ്പിക്കുന്നതിനും കേവലം കലോത്സവങ്ങൾക്കുമുപരിയായി നിരന്തര തപസ്യയായി കലകൾ കൊണ്ടു നടക്കുന്നതിനും പ്രചോദനമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 28 ഡിസംബർ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ബായി വിശിഷ്ടാതിഥിയാകും. 4്0 വർഷത്തിലേറെയായി കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും നൃത്തദ്ധ്യാപകനായിരിക്കുന്ന നടനഭൂഷണം ശ്രീ നന്തൻകോട് എസ്. വിനയചന്ദ്രനെ ചടങ്ങിൽ ആദരിക്കും.
തുടർന്ന്
പദ്മഭൂഷൺ ഡോ . വെമ്പട്ടി ചിന്നസത്യം സംവിധാനം ചെയ്ത “ഭാമാകലാപം “ അദ്ദേഹത്തിന്റെ ശിഷ്യയും കലാരത്‌ന ഗുരു വെമ്പട്ടി രവിശങ്കറിന്റെ ശിഷ്യയുമായ ശ്രീമതി പ്രിയങ്ക വെമ്പട്ടി രവിശങ്കർ അവതരിപ്പിക്കുന്നു. മുതിർന്ന ഒഡീസി നർത്തകിയായ ശ്രീമതി ശർമിള ബിശ്വാസിന്റെയും നൃത്തശില്പശാലയിൽ പങ്കെടുക്കുന്നവരും നൃത്തം അവതരിപ്പിക്കും. അടുത്ത വർഷം നടത്തുന്ന ഗ്ലോബൽ ഡാൻസ് സമ്മിറ്റിന്റെ തീയതി (2025 ഏപ്രിൽ 14- 19 ) ഡോ: രാജശ്രീ വാര്യർ ഔദ്യോഗികമായി പ്രഖ്യാപിക്കും . “സ്റ്റെപ്പ് ഇൻ ബീയോണ്ട് ഫ്രോണ്ടിയേഴ്‌സ് “ എന്നതായിരിക്കും ഗ്ലോബൽ ഡാൻസ് സമ്മിറ്റിന്റെ ടാഗ് ലൈൻ’

20/12/2024

29-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when M7news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category