Kerala State Bookmark

Kerala State Bookmark The Kerala Book Marketing Society also known as Book Mark was set up in 1995.

വായനാ വസന്തം നുകരാന്‍ ഡോ. എം. കെ മുനീര്‍ എത്തിതന്റെ കുട്ടിക്കാലത്തെ വായനാ അനുഭവങ്ങള്‍ പങ്കുവെച്ചു ഡോ. എം. കെ മുനീര്‍ ബുക...
09/04/2023

വായനാ വസന്തം നുകരാന്‍ ഡോ. എം. കെ മുനീര്‍ എത്തി

തന്റെ കുട്ടിക്കാലത്തെ വായനാ അനുഭവങ്ങള്‍ പങ്കുവെച്ചു ഡോ. എം. കെ മുനീര്‍ ബുക്ക് കോര്‍ണറില്‍ എത്തി. പുസ്തകങ്ങള്‍ തനിക്കു സമ്മാനിച്ച അനുഭവങ്ങളും അദ്ദേഹം പങ്കു വെച്ചു.നഷ്ടമായി കൊണ്ടു ഇരിക്കുന്ന വായനാ ശീലം തിരികെ കൊണ്ടു വരുവാന്‍ ബുക്ക് മാര്‍ക്ക് ഒരുക്കിയ ബുക്ക് കോര്‍ണറിലെ വായനക്കാരനായിയാണ് തിരക്കുകള്‍ക്ക് അവിധി നല്‍കി മുനീര്‍ എത്തിയത്.

ബുക്ക് മാര്‍ക് മെമ്പര്‍ സെക്രട്ടറി എബ്രഹാം മാത്യുവിന്റെ സുഹൃത്തു കൂടി ആണ് മുനീര്‍. ബുക്ക് കോര്‍ണറില്‍ എത്തിയ മുനീറിനെ ജീവനക്കാര്‍ സ്വീകരിച്ചു.തന്റെ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ ബുക്ക് മാര്‍ക്ക് വഴി പുസ്തകങ്ങള്‍ വിതരണം ചെയ്ത കാര്യം അദ്ദേഹം ഓര്‍മിച്ചു. പുസ്തകങ്ങള്‍ സമ്മാനിച്ചു ആണ് എം. കെ മുനീറിനെ ജീവനക്കാര്‍ യാത്ര ആക്കിയത്.

നഷ്ടമായി കൊണ്ടു ഇരിക്കുന്ന വായനാ ശീലം തിരികെ കൊണ്ടു വരുവാൻ ബുക്ക്‌ കോർണർ ഒരുക്കി ബുക്ക്‌ മാർക്ക്‌. കിട്ടാൻ ഏറെ പ്രയാസമുള...
04/04/2023

നഷ്ടമായി കൊണ്ടു ഇരിക്കുന്ന വായനാ ശീലം തിരികെ കൊണ്ടു വരുവാൻ ബുക്ക്‌ കോർണർ ഒരുക്കി ബുക്ക്‌ മാർക്ക്‌. കിട്ടാൻ ഏറെ പ്രയാസമുള്ള ലോകോത്തര ബുക്കുകൾ അടക്കം ഏതുതരം വായനക്കാർക്കും വായനാ വസന്തം ഒരുക്കിക്കൊണ്ട് ആണ് കോട്ടക്കകത്തു ബുക്ക്‌ മാർക്ക്‌ ആസ്ഥാനത്തു തന്നെ ബുക്ക്‌ കോർണർ തുറക്കുന്നത്. വായനക്കാർക്ക് ഇവിടെ എത്തി ബുക്കുകൾ വായിച്ചു തെരഞ്ഞെടുത്തു വിലക്കുറവിൽ ബുക്കുകൾ സ്വന്തമാക്കുവാനുള്ള അവസരമാണ് ബുക്ക്‌ മാർക്ക്‌ ഒരുക്കിയിരിക്കുന്നത് എന്ന് മെമ്പർ സെക്രട്ടറി എബ്രഹാം മാത്യു അറിയിച്ചു. അവധിക്കാലം തുടങ്ങിയതോടെ കുട്ടികൾക്ക് ആവിശ്യമായ എല്ലാത്തരം ബുക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകോത്തര സാഹിത്യകാരൻമാരുടെ ബുക്ക്‌കളുടെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട്.നഗര മധ്യത്തിൽ പ്രകൃതി സുന്ദരമായ അ ന്തരിശത്തിൽ ആണ് ബുക്ക്‌ കോർണർ.നാളെ (ഏപ്രിൽ 5, ബുധൻ ) വൈകിട്ട് അഞ്ചിനു മന്ത്രി സജി ചെറിയാൻ ആണ് ബുക്ക്‌ കോർണർ വായനക്കാർക്ക് തുറന്നു കൊടുക്കുന്നത്.

ചടങ്ങിൽ എം. മുകേഷ് എം. എൽ. എം, കവി പ്രഭാ വർമ്മ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, എ ഡി ജി പി എം. ആർ അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

സാംസ്‌കാരിക വകുപ്പിനു കീഴില്‍ വരുന്ന ബുക്ക്മാര്‍ക്കിന് പുതിയ ലോഗോ ആയി.  തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ മാർച്ച്‌ 23...
04/04/2023

സാംസ്‌കാരിക വകുപ്പിനു കീഴില്‍ വരുന്ന ബുക്ക്മാര്‍ക്കിന് പുതിയ ലോഗോ ആയി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ മാർച്ച്‌ 23 നു നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാനാണ് ലോഗോ പ്രകാശനം ചെയ്തത്. പുസ്തക വില്പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബുക്ക്മാര്‍ക്കിന്റെ പ്രവര്‍ത്തനം സര്‍ക്കാർ വിപുലീകരിക്കുമെന്നും ഇതിന്റെ ഭാഗമായി പുസ്തക പ്രകാശനത്തിലേയ്ക്കും ബുക്ക് മാര്‍ക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുവഴി വരുന്ന മൂന്നു വര്‍ഷം കൊണ്ട് കേരളത്തിലെ തന്നെ ഏറ്റവും വലിയ വില്‍പനകേന്ദ്രവും പ്രസാദകരുമായി ബുക്ക്മാര്‍ക്കിനെ സര്‍ക്കാര്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഇറിഗേഷന്‍ മ്യൂസിയത്തില്‍ ബുക്ക് മാര്‍ക്കിന് പുതിയ ശാഖ തുറക്കാനുള്ള അവസരം ജലസേചന വകുപ്പ് ഒരുക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബുക്ക് മാര്‍ക്കിന്റെ ഫേയ്‌സ് ബുക്ക് പേജും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസാധക രംഗത്തേക്കു കൂടി കടക്കുന്നതു വഴി വായനാ ലോകത്തിന് പുതിയ പാത വെട്ടിത്തുറക്കാന്‍ ബുക്ക്മാര്‍ക്ക് അവസരം ഒരുക്കുമെന്ന് ചടങ്ങില്‍ ആമുഖപ്രസംഗം നടത്തിയ ബുക്ക്മാര്‍ക്ക് മെമ്പര്‍ സെക്രട്ടറി ഏബ്രഹാം മാത്യു അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എസ്.അനില്‍ പ്രസംഗിച്ചു. രാജേഷ് നന്ദി പറഞ്ഞു.ചടങ്ങില്‍ ലോഗോ രൂപകല്‍പന ചെയ്ത ലിങ്കു എബ്രാഹം, ബുക്ക് രൂപ കല്പന ചെയ്ത ഷിനോജ് അശോകന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Address

Punnapuram, Fort P. O. Thiruvananthapuram./23
Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712473921

Website

Alerts

Be the first to know and let us send you an email when Kerala State Bookmark posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala State Bookmark:

Share


Other Book & Magazine Distributors in Thiruvananthapuram

Show All