KPMS MEDIA

KPMS MEDIA Renaissance
(1)

11/12/2024
പട്ടിക വിഭാഗ സംവരണം കോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം വേണം.           പുന്നല ശ്രീകുമാർതിരുവനന്തപുരം: പട്ടികവിഭാഗ സംവര...
10/12/2024

പട്ടിക വിഭാഗ സംവരണം കോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം വേണം.
പുന്നല ശ്രീകുമാർ

തിരുവനന്തപുരം: പട്ടികവിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമം നിർമ്മിക്കണമെന്നും, സംസഥാന സർക്കാർ നടപടികളിലേക്ക് കടക്കരുതെന്നും ദലിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനറും , കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. ദലിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ സംഘടിപ്പിച്ച പ്രതിഷേ സാഗരം രാജ്ഭവന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളെ ഉപജാതി വിഭജനത്തിലൂടെയും , സാമ്പത്തിക തട്ടുകളാക്കി തിരിച്ചും സംവരണത്തെ അട്ടിമറിക്കാൻ ഇടവരുത്തുന്ന ഇപ്പോഴുണ്ടായിട്ടുള്ള നിർദേശങ്ങൾ ഈ വിഭാഗങ്ങളുടെ ഐക്യത്തിനും ഭരണഘടനാപരമായ സംരക്ഷണങ്ങൾക്കും ഹാനികരമാണ്. ഭരണഘടനാ അനുഛേദം 341, 342 എന്നിവ അനുസരിച്ച് പട്ടികജാതി- വർഗ്ഗ പട്ടികയിലെ മാറ്റങ്ങൾക്ക് പാർലമെന്റിനാണ് അധികാരമുള്ളത്. വിധി നടപ്പിലാക്കേണ്ടതില്ലെന്ന കേന്ദ കാബിനറ്റു തീരുമാനം നിലവിലുണ്ടായിട്ടുള്ള ഭരണഘടനാ വിരുദ്ധമായ നടപടിയെ മറികടക്കാൻ പര്യാപ്തമല്ല.
ദശവാർഷിക ജനസംഖ്യാ വിവര ശേഖരണം ഇനിയും നടന്നിട്ടില്ലാത്ത രാജ്യത്ത് 2011ലെ കണക്കുകളെയാണ് സർക്കാരുകൾ ആശ്രയിക്കുന്നത്. ഇപ്പോൾ തന്നെ 1.5 ശതമാനം സംവരണ നഷ്ടം അനുഭവിക്കുന്നവിഭാവങ്ങൾക്കിടയിലെ ഉപവർഗീകരണ ശ്രമങ്ങൾ സംഘർത്തിനിടവരുത്തുന്നതാണ്. അധികാര വിഭവ പങ്കാളിത്തത്തിന്റെ യഥാർത്ഥ സ്ഥിതി വിവര കണക്കുകൾ ലഭ്യമാകണമെങ്കിൽ സാമുഹിക - സാമ്പത്തിക ജാതി സെൻസസ് നടത്തണം.

സർക്കാരുദ്യോഗവും സമ്പത്തും പട്ടിക വിഭാഗങ്ങൾക്ക് സാമൂഹ്യ പദവി നൽകുന്നില്ല. ഇതിനു കാരണം വിവേചനം നിലനിൽക്കുന്ന സമൂഹമായതുകൊണ്ടാണ്. അതിപിന്നോക്ക വിഭാഗങ്ങളായി കണ്ടെത്തിയ 36- സമുദായങ്ങൾക്ക് 10 ശതമാനം അധിക സംവരണം നൽകിയ ഹരിയാന സർക്കാരിന്റെ മാതൃക നമുക്ക് മുമ്പിലുണ്ട്.
കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നത സ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുകയും, സംസ്ഥാന സർക്കാർ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിയമനങ്ങളിൽ ഇളവുകൾ വരുത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത് .പട്ടിക വിഭാഗങ്ങൾ സഹവർത്തിത്വത്തിൽ കഴിയുന്ന കേരളത്തിൽ കലഹത്തിനിടവരുത്തുന്ന നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കരുത്. കോടതിവിധിയുമായി ബന്ധപ്പെട്ടുള്ള ആശങ്കയും അഭിപ്രായവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ആവശ്യമെങ്കിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദലിത് ആദിവാസി സംയുക്ത സമിതി ചെയർമാനും , സി.എസ്.ഡി.എസ് പ്രസിഡന്റുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.അഖില കേരള ഹിന്ദു സാബവ മഹാസഭ ജനറൽ സെക്രട്ടറി എം.റ്റി.സനേഷ്, അഖില കേരള ചേരമർ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി ഡോ: കല്ലറ പ്രശാന്ത്, കേരള ചേരമർ സംഘം സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ , ,കേരള ഹിന്ദു സാബവ സമാജം ജനറൽ സെക്രട്ടറി അഡ്വ. കുഞ്ഞുമോൻ കെ. കണിയാടത്ത് , കേരള ഉള്ളാട മഹാജനസഭ ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട്, തണ്ടാർ ഐക്യ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് സുരേഷ്കുമാർ മണ്ണന്തല, കെ.പി.എം.എസ് പ്രസിഡന്റ് പി.എ.അജയഘോഷ്, പ്രതിഷേധ സാഗരം സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.എ. സനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

10/12/2024
10/12/2024

പ്രതിഷേധ സാഗരം 2024 ലൈവ് സ്ട്രീമിംഗ് - തിരുവനന്തപുരം

കെപിഎംഎസ് മീഡിയ സംസ്ഥാന ഭാരവാഹികൾ...സംസ്ഥാന കോർഡിനേറ്റർ : സഹജൻ പി സി വൈസ് ചെയർമാൻ : മിഥുൻ മാവേലിത്തറ വൈസ് ചെയർമാൻ : ഷൈജു...
18/11/2024

കെപിഎംഎസ് മീഡിയ സംസ്ഥാന ഭാരവാഹികൾ...

സംസ്ഥാന കോർഡിനേറ്റർ : സഹജൻ പി സി
വൈസ് ചെയർമാൻ : മിഥുൻ മാവേലിത്തറ
വൈസ് ചെയർമാൻ : ഷൈജു പാച്ചിറ
അസി.കോർഡിനേറ്റർ : സതീഷ് ബാലകൃഷ്ണൻ
അസി.കോർഡിനേറ്റർ : കമാഷ് ഗിപ്ര
ഫിനാൻസ് സെക്രട്ടറി : മണിലാൽ ചവറ

KPMS മീഡിയ  സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കോട്ടയം PWD റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് ഉദ...
17/11/2024

KPMS
മീഡിയ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ജനറൽ സെക്രട്ടറി
പുന്നല ശ്രീകുമാർ കോട്ടയം PWD റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച്
ഉദ്‌ഘാടനം ചെയ്തു...

ശിശുദിനാഘോഷം - അയ്യൻകാളി സ്മാരക സ്കൂൾ, വെങ്ങാനൂർ..
14/11/2024

ശിശുദിനാഘോഷം - അയ്യൻകാളി സ്മാരക സ്കൂൾ, വെങ്ങാനൂർ..

 #ലക്ഷ്യം  #വിവേചനരഹിത_സമൂഹം.പുന്നല ശ്രീകുമാർ #തൃശ്ശൂർ : ലക്ഷ്യം വിവേചന രഹിത സമൂഹമാണെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറിയു...
07/11/2024

#ലക്ഷ്യം #വിവേചനരഹിത_സമൂഹം.

പുന്നല ശ്രീകുമാർ

#തൃശ്ശൂർ : ലക്ഷ്യം വിവേചന രഹിത സമൂഹമാണെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറിയും പഞ്ചമി സ്വയം സഹായ സംഘം ചെയർമാനുമായ പുന്നല ശ്രീകുമാർ പറഞ്ഞു. പഞ്ചമി സ്വയം സഹായ സംഘങ്ങളുടെ ജില്ലാതല കൺവെൻഷൻ തൃശ്ശൂർ മുണ്ടശ്ശേരി സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടന്ന നവോത്ഥാന പ്രക്രിയയുടെ ദൗർബല്യങ്ങളായി വിലയിരുത്തപ്പെടുന്നത് കീഴാള മോചനം, ലിംഗസമത്വം എന്നിവ സാധ്യമായില്ല എന്നതാണ്.

ഈ അർത്ഥത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രസക്തി കാലികമായി വളരെ വലുതാണ്. സാമൂഹിക മുന്നേറ്റ ചരിത്രം പുരുഷന്റേത് മാത്രമാകരുത്. വിസ്മരിക്കപ്പെടാനാവാത്ത മികവുകളുളള ഒരു പെൺ കാലത്തിൻ്റെ അടയാളപ്പെടുത്തലുകൾ കൂടി ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയംഗം
ശാന്ത ഗോപാലൻ അധ്യക്ഷത വഹിച്ചു. പി എ അജയഘോഷ്,
ഡോ: ആർ വിജയകുമാർ, പി എൻ സുരൻ, ബിന്ദു ഷിബു, ശശി കൊരട്ടി, സി എ ഗിരിജ എന്നിവർ സംസാരിച്ചു.

പട്ടികവിഭാഗ സംവരണം -"നിയമനിർമ്മാണത്തിനായി സമരം ശക്തമാക്കും''         പുന്നല ശ്രീകുമാർ.  #കോഴിക്കോട് : പട്ടികവിഭാഗ സംവരണവ...
05/11/2024

പട്ടികവിഭാഗ സംവരണം -
"നിയമനിർമ്മാണത്തിനായി സമരം ശക്തമാക്കും''

പുന്നല ശ്രീകുമാർ.

#കോഴിക്കോട് : പട്ടികവിഭാഗ സംവരണവുമായി ബന്ധപ്പെട്ട് മേൽത്തട്ട് പരിധിക്കും ഉപവർഗ്ഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഓഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി മറികടക്കുന്നതിനായുള്ള നിയമനിർമാണത്തിനുവേണ്ടി പ്രക്ഷോഭം ശക്തമാക്കുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

കോഴിക്കോട് ജില്ലാ നേതൃ സംഗമം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ജനസംഖ്യ യഥാക്രമം 9.10 ശതമാനം 1.45 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്.

ജനസംഖ്യയിലെ 13 വർഷത്തെ ആനുപാതിക വളർച്ച പരിഗണിച്ചാൽ പട്ടികവിഭാഗങ്ങൾ ഇപ്പോൾ തന്നെ കടുത്ത സംവരണ നഷ്ടം അനുഭവിക്കു ന്നവരാണ്.

സ്ഥിതിവിവര കണക്കുകളുടെ ആഭാവവും, തിരക്കുപിടിച്ച നടപടികളും പട്ടികവിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിനും അരക്ഷിതാവസ്ഥയ്ക്കും ഇടവരുത്തും.

വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമൂഹിക അവസ്ഥയെയും അധികാര - വിഭവ പങ്കാളിത്തത്തെയും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഇത് പുറത്തുകൊണ്ടുവരാൻ സഹായകരമാകുന്ന സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അനുകൂലമായ നിലപാടല്ല
സ്വീകരിക്കുന്നത്. ശരിയായ സ്ഥിതിവിവര കണക്കുകളും പഠനവും ഇല്ലാതെ ഇക്കാര്യത്തിൽ സർക്കാർ നടത്തുന്ന ഏതു നീക്കവും പട്ടികവിഭാങ്ങൾ ആർജിച്ചിട്ടുള്ള സാമൂഹിക അവസ്ഥയിൽ നിന്നും പിന്നോട്ടടിക്കുന്നതും സംഘർഷത്തിന് ഇടവരുത്തുന്നതുമായിരിക്കും. ഈ സവിശേഷ സാഹചര്യത്തെ മറികടക്കാൻ കേന്ദ്രം നിയമനിർമാണത്തിനു മുതിരുകയും, സംസ്ഥാനം തിരക്കിട്ട നടപടികളിലേക്കു കടക്കാതിരിക്കുകയും വേണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ "പ്രതിഷേധ സാഗരം" എന്ന പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ്.
കെപിഎംഎസ് പങ്കാളിയായ "ദളിത് ആദിവാസി സംയുക്ത സമിതി" യുടെ നേതൃത്വത്തിൽ 2 ലക്ഷത്തിലധികം പ്രവർത്തകരെ പ്രക്ഷോഭത്തിൽ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി. എൻ. സുരൻ അധ്യക്ഷത വഹിച്ചു., രഞ്ജിത്ത് ഒളവണ്ണ, സി. കെ സുനിലാൽ, ബിജു ടി കെ കെ, പ്രസാദ് കിനാശ്ശേരി, നിമിഷ ബിജീഷ്, സവിത വിനോദ്, ബിന്ദു നിരവത്ത്, എന്നിവർ സംസാരിച്ചു,

ഉപതെരഞ്ഞെടുപ്പ് വിജയിക്കുന്നത് വിവാദങ്ങളാവരുത്.പുന്നല ശ്രീകുമാർ #പാലക്കാട് : ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് വിവാദങ്ങ...
30/10/2024

ഉപതെരഞ്ഞെടുപ്പ് വിജയിക്കുന്നത് വിവാദങ്ങളാവരുത്.

പുന്നല ശ്രീകുമാർ

#പാലക്കാട് : ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് വിവാദങ്ങളാവരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് പാലക്കാട് ജില്ലാ നേതൃസംഗമം വാസവിമഹാൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധികർത്താക്കളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന തലത്തിലേക്ക് തെരെഞ്ഞെടുപ്പ് രംഗം മാറണം. പൊതുരാഷ്ട്രീയ വികസന വിഷയങ്ങളോടൊപ്പം പിന്നോക്ക ദുർബല വിഭാഗങ്ങളുടെ സവിശേഷ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സാമ്പത്തിക സാമൂഹിക ജാതി സെൻസസ്, സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗ്ഗീകരണവും ഇതിൽപ്പെടും. പ്രശ്ന പരിഹാരത്തിന് കേന്ദ്രത്തിൻ്റെ നിയമനിർമ്മാണവും, തിടുക്കത്തിലുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ കെ.പി.എം.എസ് ഉൾപ്പെടുന്ന ദളിത്_ആദിവാസി സംയുക്ത സമിതി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ജനലക്ഷങ്ങൾ അണിനിരക്കുന്ന "പ്രതിഷേധ സാഗരം" എന്ന സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കേന്ദ്ര_സംസ്ഥാന സർക്കാരുകളുടെയും, പ്രതിപക്ഷത്തിൻ്റെയും രാഷ്ട്രീയ നേതൃത്വങ്ങൾ മത്സര രംഗത്താണ്. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവരുടെ നിലപാടും പ്രതികരണവും കാത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന അസ്സിസ്റ്റൻ്റ് സെക്രട്ടറി പി.വി.ബാബു അധ്യക്ഷത വഹിച്ചു. കുട്ടൻ കള്ളിക്കാട്, രാജീവ് കുറുക്കൻപാറ, വിനീത ആലംപള്ളം, സന്തോഷ് മാത്തൂർ, പ്രകാശൻ മാത്തൂർ, രാജേഷ് തോലാനി തുടങ്ങിയവർ സംസാരിച്ചു.

Address

Nra 81, Bodheswaran Road, Nandavanam, Palayam
Thiruvananthapuram
695034

Website

Alerts

Be the first to know and let us send you an email when KPMS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Thiruvananthapuram

Show All