Eyemedia

Eyemedia eye media

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം: നിയമന ഉത്തരവുകൾ കൈമാറണംലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേന...
31/03/2024

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം: നിയമന ഉത്തരവുകൾ കൈമാറണം

ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്‌വെയർ മുഖേനെയുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ഒന്നാംഘട്ട റാൻ്റമൈസേഷൻ ഞായറാഴ്ച (31.03.204) പൂർത്തീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് അതാത് ഓഫീസ് മേലധികാരികൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം കൈമാറേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആൻഡ് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് കൈമാറിയതിൻ്റെ രസീത് ഓഫീസ് മേലധികാരികൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട പരിശീലന പരിപാടി ഏപ്രിൽ 2, 3, 4 തീയതികളിൽ നിശ്ചയിച്ചിട്ടുള്ളതിനാൽ നിയമന ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 01.04.2024 ന് 1.00 മണിക്ക് മുൻപ് കൈമാറി എന്ന വിവരം അതത് ഓഫീസ് മേലധികാരികൾ ഉറപ്പ് വരുത്തണം. ഇത് പൂർത്തിയായ വിവരം 01.04.2024 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ORDER സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പരും OTP യും ഉപയോഗിച്ച് അവരവരുടെ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഒന്നാംഘട്ട പരിശീലനത്തിനായി എത്തിച്ചേരുന്ന പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (പാർട്ട് നമ്പർ), ക്രമ നമ്പർ, മൊബൈൽ നം. എന്നിവ ചേർത്ത ഫോം നമ്പർ 12 & 12A എന്നിവ കൃത്യമായി പൂരിപ്പിച്ച് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുളള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. വീഴ്ചവരുത്തുന്നവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത പോളിംഗ് ഓഫീസർമാരായി നിയമിച്ച ഉദ്യോഗസ്ഥർ 12 & 12 A ഫോമുകളിൽ കൃത്യമായ വിവരങ്ങൾ ചേർത്ത് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് സഹിതം 04.04.2024 -നകം അതത് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ എത്തിക്കേണ്ടതാണ്. 12 & 12A ഫോമുകൾ trivandrum.nic.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പൊലീസ്  http...
30/03/2024

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പൊലീസ് https://eyemedianews.in

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന...

/തിരുവനന്തപുരം : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്...
30/03/2024

/

തിരുവനന്തപുരം : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടിയപ്പോൾ കേരളത്തിലെ ജനങ്ങളിൽ ഉൽക്കണ്ഠ ഉണ്ടായി. ബിജെപിയുടെ ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണ്. ബിജെപിയുടെ ഭരണം ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കി. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നു. അമേരിക്കയുo ജർമ്മനിയും വരെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബിജെപി തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന നീക്കമാണ് ബിജെപിയുടേത്. ദേശീയോഗ്രത്ഥനം വലിയ അപകടത്തിലായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളം നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോൾ കോണ്‍ഗ്രസ് എംപി മാർ ശബ്ദിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് സംസ്ഥാനത്തെ കുറ്റം പറയുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. പ്രധാനമന്ത്രി ആയി രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരായപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ പ്രാവശ്യം ജനം ചിന്തിച്ചു. എന്നാൽ ശരാശരി കേരളീയനോടെങ്കിലും നീതി ചെയ്യാൻ ജയിച്ചവർക്ക് കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീകമാണിത്. കടമെടുക്കാനുള്ള അവകാശം നിഷേധിച്ചതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്‍റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിൽ ഒന്നാം പ്രതി ബിജെപി സർക്കാരാണ്. അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിനാണ് തുടക്കമായത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിൽ മൂന്ന്റാലികൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുവേണ്ടിയുള്ള പ്രചാരണ യോഗത്തിലാണു പര്യടനത്തിനു തുടക്കമിട്ടത്. പര്യടനം പൂർത്തീകരിക്കുമ്പോൾ സംസ്ഥാനത്തുടനീളം 60 പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ https://eyemedianews.in
30/03/2024

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ https://eyemedianews.in

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ .....

ആറ്റിങ്ങലിൽ നാമനിർദേശപത്രിക നൽകി : വി. മുരളീധരൻ https://eyemedianews.in
30/03/2024

ആറ്റിങ്ങലിൽ നാമനിർദേശപത്രിക നൽകി : വി. മുരളീധരൻ https://eyemedianews.in

ആറ്റിങ്ങൽ ബിജെപി - എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശപത്രിക സമർപ്പിച്ചു. നേതാക്കളുടേയും പ്രവർത്തകരുടെയ.....

നെയ്യാറ്റിൻകരയിൽ സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുവേണ്ടി പ്രചരണ പര്യടനത്തിനു തുടക്കമിട്ടു പിണറായി വിജയൻ  https://eyemed...
30/03/2024

നെയ്യാറ്റിൻകരയിൽ സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനുവേണ്ടി പ്രചരണ പര്യടനത്തിനു തുടക്കമിട്ടു പിണറായി വിജയൻ https://eyemedianews.in

തിരുവനന്തപുരം : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭ തിരഞ്ഞെടുപ്പ് പ്ര...

റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതം: വി. മുരളീധരൻ  https://eyemedianews.in
30/03/2024

റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതം: വി. മുരളീധരൻ https://eyemedianews.in

തിരുവനന്തപുരം: റഷ്യയിലെ സംഘർഷമേഖലയിൽ പെട്ടുപോയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാരിൻ്...

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍തിരുവനന്തപുരം: ആയിരം മാസങ്ങളു...
30/03/2024

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍
ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.
ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.
മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

റമളാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. ഇസ്‌ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്ത്വാറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്‌റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 1 തിങ്കളാഴ്ച രാവിലെ 9 മുതല്‍ പൈതൃക യാത്ര സംഘടിപ്പിക്കും. മണ്‍മറഞ്ഞ് പോയവരെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച വൈകുന്നേരം 4ന് പതാക ഉയര്‍ത്തല്‍ കര്‍മം നടക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച ഉച്ചക്ക് 2 ന് ജല്‍സതുല്‍ ബറക സദസ്സ് നടക്കും. ബുധനാഴ്ച വൈകുന്നേരം 4 ന് വളണ്ടിയേഴ്‌സ് സംഗമവും ഇഫ്ത്വാര്‍ മീറ്റും നടക്കും. വ്യാഴാഴ്ച ഉച്ചക്ക് 3ന് വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി ഫാം, എം.ബി.എ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠന കേന്ദ്രം, ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്‌റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 51 സ്ഥാപനങ്ങളിലായി മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്‌ട്രേലിയ, യു.കെ, മലേഷ്യ, സ്‌പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്.

പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9645338343, 9633677722. Website: www.madin.edu.in.

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാ...
30/03/2024

തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ.
ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദികൂടിയാണിത്.
മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

റമളാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാമ്പുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സെഷനുകള്‍, അനുസ്്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തു തന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പു തുറയായിരിക്കും ഇത്. ഇസ്‌ലാമിന്റെ സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്ത്വാറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്‌റ് നിസ്‌കാരം എന്നിവ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളും ഒരുക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നത്. അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 1 തിങ്കളാഴ്ച രാവിലെ 9 മുതല്‍ പൈതൃക യാത്ര സംഘടിപ്പിക്കും. മണ്‍മറഞ്ഞ് പോയവരെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച വൈകുന്നേരം 4ന് പതാക ഉയര്‍ത്തല്‍ കര്‍മം നടക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച ഉച്ചക്ക് 2 ന് ജല്‍സതുല്‍ ബറക സദസ്സ് നടക്കും. ബുധനാഴ്ച വൈകുന്നേരം 4 ന് വളണ്ടിയേഴ്‌സ് സംഗമവും ഇഫ്ത്വാര്‍ മീറ്റും നടക്കും. വ്യാഴാഴ്ച ഉച്ചക്ക് 3ന് വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി ഫാം, എം.ബി.എ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠന കേന്ദ്രം, ഹിയ അക്കാദമി, ഷീ കാമ്പസ്, ദാറു സഹ്‌റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ദിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്ന ശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറാപ്പി സെന്റര്‍ തുടങ്ങി 51 സ്ഥാപനങ്ങളിലായി മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ ന്യൂനപക്ഷ പദവിയും ആസ്‌ട്രേലിയ, യു.കെ, മലേഷ്യ, സ്‌പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ https://eyemedianews.in
29/03/2024

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ https://eyemedianews.in

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങ...

നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ     https://eyemedianews.in
29/03/2024

നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ https://eyemedianews.in

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്...

യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു   https://eyem...
29/03/2024

യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു https://eyemedianews.in

കൊച്ചി: യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്....

19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ   https://eyemedianews.in
28/03/2024

19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ https://eyemedianews.in

രാജസ്ഥാൻ: നീറ്റ് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്ന 19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരി.....

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു   https://eyemedianews.in
28/03/2024

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു https://eyemedianews.in

കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് മേപ്പാടിയിലാണ് കാട്ടാന ആക്രമണത്തിൽ ആ....

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു : പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ  https://eyemedianews.in
28/03/2024

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു : പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ https://eyemedianews.in

തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച.....

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥന്റെ നെടുമങ്ങാട്ടെ ...
28/03/2024

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥന്റെ നെടുമങ്ങാട്ടെ വീട്ടിൽ ആറ്റിങ്ങൽ ബിജെപി - എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ ഇന്ന് രാവിലെ സന്ദർശനം നടത്തി

അച്ഛനും മക്കളും മരിച്ചനിലയില്‍. അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്  http...
28/03/2024

അച്ഛനും മക്കളും മരിച്ചനിലയില്‍. അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത് https://eyemedianews.in

സുമേഷിന്റെ മൃതദേഹം വീടിന് അടുത്തുള്ള റെയില്‍വെ പാളത്തിലാണ് കണ്ടെത്തിയത്. വിവരം അറിയിക്കാനായി നാട്ടുകാർ വീട്....

ഇന്ത്യയില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് https://eyemedianews.in
28/03/2024

ഇന്ത്യയില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് https://eyemedianews.in

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഇന്ത്യയില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന.....

ഇന്ന് പെസഹാ വ്യാഴം : യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍https://eyemedianews.in
28/03/2024

ഇന്ന് പെസഹാ വ്യാഴം : യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍https://eyemedianews.in

തിരുവനന്തപുരം: ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുന്‍പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും...

സംസ്ഥാനം ചുട്ടുപൊള്ളുന്നു : ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട്  https://eyemedianews.in
28/03/2024

സംസ്ഥാനം ചുട്ടുപൊള്ളുന്നു : ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് https://eyemedianews.in

സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്നും ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലേര്‍ട്ട് പ്രഖ്....

വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി. കേസെടുത്തു https://eyemedianews.in
27/03/2024

വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി. കേസെടുത്തു https://eyemedianews.in

കൊച്ചി: വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ (ഇ.ഡി.) എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റ.....

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാര്‍പ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുക...
27/03/2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാര്‍പ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി https://eyemedianews.in

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാര്‍പ്പിക്കാനായി ഏഷ്യയില.....

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  https://eyemedi...
27/03/2024

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് https://eyemedianews.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മ.....

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്   https://eyemedianews.in
27/03/2024

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് https://eyemedianews.in

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. മാർച്ച് 21ന് സ...

കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു  https://eyemedianews.in
27/03/2024

കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു https://eyemedianews.in

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച ....

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു   https://ey...
27/03/2024

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു https://eyemedianews.in

ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊ....

ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും: സ്കൂളുകൾ ഇന്ന് അടയ്ക്കും  https://eyemedianews.in
27/03/2024

ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും: സ്കൂളുകൾ ഇന്ന് അടയ്ക്കും https://eyemedianews.in

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ....

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി   https://eyemedianews.in
27/03/2024

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി https://eyemedianews.in

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭ....

മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ  https://eyemedianews.in
26/03/2024

മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ https://eyemedianews.in

മഹാരാഷ്ട്രയിൽ വീടിന് തീയിട്ട് കർഷകൻ. ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും മുറിയിലിട്ട് പൂട്ടി.....

ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ വലയിൽ  https://eyemedianews.in
26/03/2024

ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ വലയിൽ https://eyemedianews.in

ട്രേഡിംഗിന്റെ മറവിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 3 യുവാക്കൾ പോലീസിന്റെ...

Address

Gandhari Ammankovil Road Sreenivasa Building
Thiruvananthapuram

Alerts

Be the first to know and let us send you an email when Eyemedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eyemedia:

Videos

Share

Other Media/News Companies in Thiruvananthapuram

Show All