Thiruvambady News

Thiruvambady News Through This Website, We Are Trying To Visualise You “ Thiruvambady” As A Whole About Various Or
(1)

Through This Website, We Are Trying To Visualise You “ Thiruvambady” As A Whole About Various Organizations, Prominent Personalities, And Government Institutions, Our Celebration, Important Activities And So On That Are Related To Our Thiruvambady.

ദേശീയ വിര വിമുക്ത ദിനം ആചരിച്ചു----------------------------കോടഞ്ചേരി : ദേശീയ വിര വിമുക്ത ദിനത്തിൻറെ ഭാഗമായി വിര ബാധ ഇല്ല...
26/11/2024

ദേശീയ വിര വിമുക്ത ദിനം ആചരിച്ചു
----------------------------
കോടഞ്ചേരി : ദേശീയ വിര വിമുക്ത ദിനത്തിൻറെ ഭാഗമായി വിര ബാധ ഇല്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്നതിൻ്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ വിതരണോദ്ഘാടനം ഒരുപ്പുങ്കൽ അംഗനവാടിയിൽ വച്ച് വാർഡ് മെമ്പർ ലിസി ചാക്കോ നിർവഹിച്ചു.

ആശാവർക്കർ ഏലിയാമ്മ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.അംഗനവാടി വർക്കർ ജിഷ ജോർജ്,സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോടഞ്ചേരി : ദേശീയ വിര വിമുക്ത ദിനത്തിൻറെ ഭാഗമായി വിര ബാധ ഇല്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്നതിൻ്റെ ഭാഗ...

നവംബർ 26- ഭരണഘടന ദിനാഘോഷവും പദയാത്രയും നടത്തി----------------------------തിരുവമ്പടി: നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച്...
26/11/2024

നവംബർ 26- ഭരണഘടന ദിനാഘോഷവും പദയാത്രയും നടത്തി
----------------------------
തിരുവമ്പടി: നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പടിയുടെയും നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പദയാത്രയും സമ്മേളനവും സംഘടിപ്പിച്ചു. 'എന്റെ ഇന്ത്യ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്യാൻവാസ് രചനയും നടന്നു.

അൽഫോൻസാ കോളേജിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ചാക്കോ കെ. വി. അധ്യക്ഷത വഹിച്ച് ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. അലക്സ്‌ തോമസ് ചെമ്പകശ്ശേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീ. സി. സനൂപ് മുഖ്യപ്രഭാഷണം നടത്തി.

കോളേജ് സ്റ്റാഫ്‌ അഡ്വൈസർ ഡോ. പി. എ. മത്തായി, വൈസ് പ്രിൻസിപ്പാൾ ശ്രീ. എം. സി. സെബാസ്റ്റ്യൻ, യൂണിയൻ ഭാരവാഹികളായ അലോൺ ഇമ്മാനുവൽ, സാനിയ മോൾ, ആൽബിൻ പോൾസൺ എന്നിവരും പ്രസംഗിച്ചു.

സമ്മേളനത്തിന് ശേഷം ചവലപ്പാറയിലേക്ക് പദയാത്ര സംഘടിപ്പിച്ചു. പദയാത്രയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ക്യാൻവാസ് രചന നടന്നു.

തിരുവമ്പടി: നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പ.....

നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ------------------------------മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ...
26/11/2024

നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ
------------------------------
മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫാണ് ഉദ്ഘാടനം നിർവഹിച്ചത്.

സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി എടുത്ത അഭിമാനകരമായ ഈ പദ്ധതി വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തും. പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു.

മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്...

ദേശീയ വിരവിമുക്ത ദിനം: കോടഞ്ചേരി പഞ്ചായത്തിൽ വിതരണോദ്ഘാടനം നടത്തി----------------------------------കോടഞ്ചേരി: ദേശീയ വിരവ...
26/11/2024

ദേശീയ വിരവിമുക്ത ദിനം: കോടഞ്ചേരി പഞ്ചായത്തിൽ വിതരണോദ്ഘാടനം നടത്തി
----------------------------------
കോടഞ്ചേരി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഹസീന.കെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികളിൽ പോഷകക്കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു.

ജെ.എച്ച്.ഐ ജോബി ജോസഫ്, പ്രധാനധ്യാപകൻ ജിബിൻ പോൾ, ഷിജോ ജോൺ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.

കോടഞ്ചേരി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം സ...

26/11/2024

താമരശ്ശേരി അമ്പായത്തോട്, കുരങ്ങുകളുടെ കൂട്ടമരണം
--------------------------------------
താമരശ്ശേരി : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതശരീരം കണ്ടെത്തിയതായി നാട്ടുകാർ. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി.

മരണകാരണം സംബന്ധിച്ച വിവരം പോസ്റ്റ്മോർട്ടം ഫലം ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ. പാതയോരത്ത് മാത്രമല്ല, സമീപത്തുള്ള തോട്ടങ്ങളിലും കുരങ്ങുകളെ ചത്ത നിലയിൽ കണ്ടതായി നാട്ടുകാർ അറിയിച്ചു.

https://thiruvambadynews.com/70337/

26/11/2024

കൂത്തുപറമ്പ് ദിനാചരണത്തിൽ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്
---------------------------
മുക്കം :മുക്കത്ത് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത മേഖലകളിൽ നിന്ന് ഉണ്ടായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ലിന്റോ ജോസഫ് എം.എൽ.എ, ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, എ.കെ. രനിൽ രാജ്, അജയ് ഫ്രാൻസി, അഖിൽ കെ.പി, വിജയി സന്തോഷ്, അഖില എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എ.പി. ജാഫർ ശരീഫ് അധ്യക്ഷനായ യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു സ്വാഗതവും ഷിജിൽ നന്ദിയും അറിയിച്ചു

https://thiruvambadynews.com/70332/

കരാട്ടെയിൽ നാടിന്റെ അഭിമാനമായി മാറി അഹമ്മദ് നജാദ് ------------------------കൂടരഞ്ഞി: തൃശ്ശൂരിൽ വച്ച് നടന്ന ജെ എസ് കെ എ സ്...
26/11/2024

കരാട്ടെയിൽ നാടിന്റെ അഭിമാനമായി മാറി അഹമ്മദ് നജാദ്
------------------------
കൂടരഞ്ഞി: തൃശ്ശൂരിൽ വച്ച് നടന്ന ജെ എസ് കെ എ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഹമ്മദ് നജാ
ദിനു സ്വർണ്ണം. ഇതോടു കൂടെ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് നജാദ് യോഗ്യത നേടിയിരിക്കുകയാണ്. കൂടരഞ്ഞി സ്വദേശിയായ അഹ്മദ് നജാദിന്റെ ഈ നേട്ടം നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.

ജമാൽ പട്ടോത്ത്, നസീമ ദമ്പതികളുടെ മകനും കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അഹ്മദ് നജാദിന്റെ കരാട്ടെ ശിക്ഷണത്തിനു പിന്നിൽ അദ്ധ്യാപകനായ മാസ്റ്റർ ജയേഷിന്റെ നിർണായക പങ്കാണ്.

കൂടരഞ്ഞി: തൃശ്ശൂരിൽ വച്ച് നടന്ന ജെ എസ് കെ എ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഹമ്മദ് നജാദിനു സ്വർണ്ണം. ഇതോടു ....

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു-----------------------താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ...
26/11/2024

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
-----------------------
താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ, ട്രിനിറ്റി ഐ ഹോസ്പിറ്റലും ഡി.ഡി.ആർ.സി. ലാബിന്റെ സഹകരണത്തോടെയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഭാഗമായി നേത്രപരിശോധനയും ജീവിതശൈലീ രോഗനിർണയത്തിനുള്ള രക്തപരിശോധനയും നടത്തി. അരുൺലാൽ, ഷെറിൻലാൽ, കെ.സി. ഗോപാലൻ, അക്ഷയ് ലാൽ, ആതിര, കെ.ടി. ബാലരാമൻ എന്നിവരാണ് ക്യാമ്പിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ, ട്രിനിറ്റി ഐ ഹോസ്പി....

സൈക്കിളിന്റെ ഫ്രെയിമിൽകാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി-----------------------------കാരശ്ശേരി: ...
26/11/2024

സൈക്കിളിന്റെ ഫ്രെയിമിൽകാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
-----------------------------
കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലിന്റെ കാലാണ് തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സൈക്കിൾ ഓടിക്കുന്നതിനിടെ അപകടത്തിൽ കുടുങ്ങിയത്.

വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഷിയേഴ്സും ഹൈഡ്രോളിക് സ്‌പ്രഡറും ഉപയോഗിച്ച് ഫയർ സേനാ അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ എം.സി. സജിത്ത് ലാൽ, എ.എസ്. പ്രദീപ്, വി. സലിം, വൈ.പി. ഷറഫുദ്ദീൻ, പി. നിയാസ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയുടെ കാലിന് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാ.....

സി.പി.എം. ഭരണസംവിധാനത്തിന്റെ സഹായത്തോടെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നു: കെ. പ്രവീൺകുമാർ----------------------------------...
26/11/2024

സി.പി.എം. ഭരണസംവിധാനത്തിന്റെ സഹായത്തോടെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നു: കെ. പ്രവീൺകുമാർ
-----------------------------------
താമരശ്ശേരി: ഭരണസംവിധാനത്തിന്റെ സഹായത്തോടെ സി.പി.എം. സഹകരണപ്രസ്ഥാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇത് സ്പഷ്ടമായതായി അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം നിയോജകമണ്ഡലം തലങ്ങളിലെ കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺവെൻഷന്‍ കെ.പി.സി.സി. അംഗം പി.സി. ഹബീബ് തമ്പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, ബാബു പൈക്കാട്ടിൽ, പി. ഗിരീഷ് കുമാർ, എം.എം. വിജയകുമാർ, സി.ജെ. ആന്റണി, മാജൂഷ് മാത്യു, സി.ടി. ഭരതൻ തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു

താമരശ്ശേരി: ഭരണസംവിധാനത്തിന്റെ സഹായത്തോടെ സി.പി.എം. സഹകരണപ്രസ്ഥാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ...

ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ....
26/11/2024

ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി
--------------------------------
മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരികക്കൂട്ടായ്മയും മുക്കം മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ചേർന്ന് സംഘടിപ്പിച്ച നെഹ്റു അനുസ്മരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

"ലോകരാഷ്ട്രങ്ങൾക്കിടയിൽ അധിനിവേശത്തെയും വംശഹത്യയെയുമെല്ലാം എതിർക്കാൻ ശക്തരായ നേതാക്കളുടെ അഭാവം പ്രകടമാകുന്നു. നെഹ്റുവിന്റെ നേതൃപാടവം എന്നത് ലോകരാഷ്ട്രീയത്തിൽ സുതാര്യതയും നീതിയും കൊണ്ടുവരികയായിരുന്നുവെന്നും ശീതയുദ്ധകാലത്ത് പക്ഷംചേരാതിരുന്ന നെഹ്റുവിന്റെ നയപരമായ നിലപാട് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശനയത്തിൽ ഈ ധീരതയുടെയും നീതിയുടെയും അഭാവം പ്രകടമാണെന്നും, ഇസ്രയേലിന്റെയും മ്യാൻമാറിലെയും നടപടികളെ ചോദ്യം ചെയ്യാൻ ഈ സർക്കാറിന് താത്പര്യമില്ലെന്നും കാരശ്ശേരി വിമർശിച്ചു.

പരിപാടി വി. അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ, ഉമശ്രീ കിഴക്കുംപാട്ട്, മുക്കം വിജയൻ, ജി. അബ്ദുൽ അക്ബർ, ഷാജഹാൻ തിരുവമ്പാടി, എൻ.കെ. മുഹമ്മദ് സലീം, ഹർഷൽ പറമ്പിൽ എന്നിവർ പങ്കെടുത്തു.

മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്‌പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്.....

ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം---------------------------------തിരുവമ്പാടി: ഗവ. ഹോമിയോ ...
26/11/2024

ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം
---------------------------------
തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിയപ്പോഴാണ് 2024 ഒക്ടോബറിലെ കാലാവധി തീർന്ന ഗുളികയുടെ സ്ട്രിപ്പ് ലഭിച്ചതെന്ന് ബാബു ആരോപിച്ചു.

പരാതി ഉയർന്നതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ)ക്ക് ഔദ്യോഗിക പരാതി നൽകുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സീമ, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകിയപ്പോൾ, ഗുളികകളുടെ കാലാവധി കഴിഞ്ഞാൽ ഉടൻ മാറ്റിവെക്കുക പതിവാണെന്നും സംഭവസമയത്ത് ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.

ഗവ. ഹോമിയോ ഡിസ്പെൻസറി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ് എന്നും പരാതിയെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്നും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ വ്യക്തമാക്കി.

തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാ.....

26/11/2024

അമിതഭാരമുള്ള ടിപ്പർലോറി സർവീസുകൾ: നാട്ടുകാർ പ്രതിഷേധത്തിൽ
-----------------------------
ഓമശ്ശേരി: മുടൂർ ചമോറ റോഡിലെ കെട്ടുങ്ങലിലെ സ്വകാര്യ ക്രഷറിലേക്ക് അമിതഭാരമുള്ള ടിപ്പർലോറികൾ അനധികൃതമായി സർവീസ് നടത്തുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിച്ചു.

വീതികുറഞ്ഞ ഗ്രാമീണപാതകളിലൂടെ കൂറ്റൻ ടോറസ് ലോറികൾ അമിതഭാരവുമായി സർവീസ് തുടരുന്നതിനെത്തുടർന്ന് പല ഭാഗങ്ങളിലും റോഡ് പൂർണമായി തകർന്നതായും സമീപവാസികൾക്ക് യാത്രയ്ക്കും മറ്റ് ദിനചര്യകൾക്കും തടസ്സമുണ്ടായതായും നാട്ടുകാർ ആരോപിച്ചു. സ്കൂൾസമയത്തും അർധരാത്രിയിലും ലോറികൾ സർവീസ് നടത്തുന്നത് അസഹനീയമാണെന്നും ക്രഷർ ഉടമസ്ഥരുടെ ഭാഗത്ത് നിന്ന് പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നടപടിയൊന്നും കാണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

പ്രശ്നങ്ങൾ ഉയർത്തിയവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായും നാട്ടുകാർ ആരോപിച്ചു. പ്രതിഷേധം ശക്തമാക്കുന്നതിനായി സർവകക്ഷി യോഗം വിളിച്ചുചേർന്നു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു.

എം. ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി. ഷാജി, എം. സത്യപാലൻ, ടി.പി. അബുഹാജി, പി.പി. ഹുസൈൻ, ഒ.കെ. അഹമ്മദ് കുട്ടി, ഒ.കെ. വിനോദ് കുമാർ, അനീഷ് കുമാർ, കെ.സി. ശ്രീവത്സൻ, മുഹമ്മദ് റാഫി, ആനന്ദകൃഷ്ണൻ, ഉഷ ദേവി എന്നിവർ സംസാരിച്ചു.

https://thiruvambadynews.com/70290/

തിരുവമ്പാടിയിൽ വോട്ടുചോർച്ച: എൽ.ഡി.എഫിന് 7042 വോട്ടുകളുടെ കുറവ്----------------------------------മുക്കം: വയനാട് ലോക്‌സഭാ...
26/11/2024

തിരുവമ്പാടിയിൽ വോട്ടുചോർച്ച: എൽ.ഡി.എഫിന് 7042 വോട്ടുകളുടെ കുറവ്
----------------------------------
മുക്കം: വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളും വോട്ടുചോർച്ച നേരിട്ടു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് നിരക്കിലെ കുറവ് രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൽ.ഡി.എഫിന് 7042 വോട്ടുകളുടെ നഷ്ടമുണ്ടായി. യു.ഡി.എഫിന് 3300 വോട്ടുകളും എൻ.ഡി.എ.യ്ക്ക് 1382 വോട്ടുകളും കുറഞ്ഞത് ഈയടുത്ത തിരഞ്ഞെടുപ്പിന്റെ വ്യക്തമായ പ്രവണതകളാണ് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6.98 ശതമാനം പോളിങ് നിരക്കിലാണ് ഇടിവ് ഉണ്ടായത്. പ്രചാരണത്തിൽ ഉണ്ടായിരുന്ന ആവേശവും പങ്കാളിത്തവും വോട്ടെടുപ്പിൽ പ്രതിഫലിക്കാതിരുന്ന സാഹചര്യത്തിൽ, മികച്ച മുന്നേറ്റമാണ് എൽ.ഡി.എഫ്. പ്രതീക്ഷിച്ചിരുന്നത്. 2014-ൽ എം.ഐ. ഷാനവാസ് നേടിയ ഭൂരിപക്ഷം വലിയ രീതിയിൽ കുറച്ച സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വവും മുന്നണിയ്ക്ക് ആത്മവിശ്വാസം നൽകിയിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 4643 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 35,025 വോട്ടുകളുടെ വലിയ കുറവ് എൽ.ഡി.എഫിന് സംഭവിച്ചിരിക്കുകയാണ്. തുടർച്ചയായ വോട്ടുചോർച്ച ഈ മുന്നണിക്ക് വലിയ സങ്കീർണ്ണതകൾ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പോളിങ് നിരക്കിൽ കുറവ് ഉണ്ടായിരുന്നിട്ടും വോട്ടുവിഹിതം വലിയതോതിൽ കുറയാതിരിക്കാൻ എൻ.ഡി.എ.ക്ക് ഭാഗികമായെങ്കിലും സാധ്യമായതായി കാണുന്നു. അടുത്ത വർഷം നടക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു കൊണ്ട്, തിരുവമ്പാടിയിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്

മുക്കം: വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളും വോട്ടുചോർച്.....

26/11/2024

ഒരു കോടി തട്ടിപ്പ്: കാരാട്ട് കുറീസിന്റെ മുക്കം ഓഫിസിൽ പൊലീസ് റെയ്ഡ്
-------------------------------------
മുക്കം: നിക്ഷേപ തട്ടിപ്പ് കേസിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ പൊലീസ് റെയ്ഡ് നടത്തി. ഏകദേശം ഒരു കോടി രൂപയോളം തട്ടിയെടുത്തെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. മുക്കം ശാഖയിലെ 800ലധികം നിക്ഷേപകർക്ക് പണമടവ് കിട്ടാതായതോടെയാണ് പ്രശ്നം രൂക്ഷമായത്.

റെയിഡിനായി അടച്ചിട്ട നിലയിലായിരുന്ന ഓഫിസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് തുറന്നത്. കേസ് സംബന്ധിച്ച രേഖകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു വർഷമായി പ്രവർത്തിച്ചുവരുന്ന ഈ ശാഖ പല നിക്ഷേപകരുടേയും പണം തിരിച്ചുനൽകാതെ ചെക്കുകൾ നൽകിയും പറ്റിച്ചെന്നാണ് പരാതികൾ.

20ലധികം നിക്ഷേപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ച പൊലീസ്, നിരന്തരമായ പരാതി ഉയർന്നതോടെ സ്ഥാപന ഉടമകൾ മുങ്ങിയതായി വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ സന്തോഷും ഡയറക്ടർ മുബഷിറും പ്രതികളായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

തൃശൂർ, കോഴിക്കോട്, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലായി 14 ബ്രാഞ്ചുകളുള്ള കാരാട്ട് കുറീസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. മുക്കം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് റെയ്ഡ്.

https://thiruvambadynews.com/70278/

ഹരിത സുന്ദര വിദ്യാലയവും ഹരിത ഓഫിസും: കൂടരഞ്ഞി പഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു------------------------------...
26/11/2024

ഹരിത സുന്ദര വിദ്യാലയവും ഹരിത ഓഫിസും: കൂടരഞ്ഞി പഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു
------------------------------
കൂടരഞ്ഞി: ശുചിത്വ കേരളം – സുസ്ഥിര കേരളം – മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ഹരിത സുന്ദര വിദ്യാലയം, ഹരിത ഓഫിസ് പദ്ധതിയുടെ പ്രഖ്യാപനം നടന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പ്രഖ്യാപനം നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഫാദർ റോയി തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോസ് കുഴുമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതവും, മഞ്ഞക്കടവ് ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഷാബു കെ. നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ജെറീന റോയി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

കൂടരഞ്ഞി: ശുചിത്വ കേരളം – സുസ്ഥിര കേരളം – മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ...

തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ അറിയിപ്പ് -------------------------------തിരുവമ്പാടി :തിരുവമ്പാടി കെഎസ്ഇബി സെക്ഷന്റെ പരിധിയി...
26/11/2024

തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ അറിയിപ്പ്
-------------------------------
തിരുവമ്പാടി :തിരുവമ്പാടി കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ ഇന്ന് (26/11/2024, ചൊവ്വ) വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങും. എൽ ടി ലൈനിൽ സ്പേസർ ഇടുന്നതിനും എച് ടി ടച്ചിംഗ് ജോലികൾക്കുമായാണ് സെക്ഷൻ അധികൃതർ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അറിയിച്ചത്.

മൈനാവളവ്, മുത്തപ്പൻപുഴ കോളനി: രാവിലെ 8.30 മുതൽ വൈകിട്ട് 3 മണി വരെ,മേലേ പൊന്നാങ്കയം: രാവിലെ 8.30 മുതൽ 12 മണി വരെ, പൊന്നാങ്കയം സ്കൂൾ പരിസരം: രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ, തോട്ടുമുഴി, പൊട്ടൻകോട് പാറ, പൊട്ടൻകോട് മല, ഇലത്തിക്കൽപ്പടി, കുമ്പിടാൻ: രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ. എന്നിങ്ങനെയാണ് വൈദ്യുതി മുടങ്ങുക

തിരുവമ്പാടി :തിരുവമ്പാടി കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ ഇന്ന് (26/11/2024, ചൊവ്വ) വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങും. എൽ ടി ....

ഇലഞ്ഞിക്കൽ ജോർജ് അന്തരിച്ചു----------------------------തിരുവമ്പാടി: കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് (78) അന്തരിച്ചു.ഭാര്യ: ...
26/11/2024

ഇലഞ്ഞിക്കൽ ജോർജ് അന്തരിച്ചു
----------------------------
തിരുവമ്പാടി: കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് (78) അന്തരിച്ചു.

ഭാര്യ: മേരി വേനപ്പാറ കോക്കാപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: ബിബി, ഷാജി, സന്തോഷ്.

മരുമക്കൾ: സിബി തടിയിൽ (തിരുവമ്പാടി), സുജി തെക്കേഅങ്ങാടിയിൽ (നൂറാംതോട്), ഷീബ തോട്ടത്തിൽ (വാലില്ലാപുഴ).

സംസ്കാരം ഇന്ന് (26-11-2024-ചൊവ്വ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.

തിരുവമ്പാടി: കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് (78) അന്തരിച്ചു. ഭാര്യ: മേരി വേനപ്പാറ കോക്കാപ്പിള്ളിൽ കുടുംബാംഗം. മക്ക.....

Address

Thiruvambady
Thiruvampady
673603

Alerts

Be the first to know and let us send you an email when Thiruvambady News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvambady News:

Share

Category

Nearby media companies


Other Thiruvampady media companies

Show All