20/04/2024
#നവോത്ഥാന #വിപ്ലവത്തിന്റെ #നാൾവഴികൾ💪🌹
ഏപ്രിൽ18,,
#മർകസ് #സ്ഥാപകദിനം.
ആ മുതഅല്ലിം കരുതലോടെ ജീവിച്ചു.
ഇല്ലായ്മകളുടെ കണ്ണീർച്ചാലുകൾ നീന്തിക്കടക്കുന്ന ആ സമയത്തും തനിക്കു ലഭിക്കുന്ന ഭക്ഷണ പാനിയങ്ങളിലൊരംശം യതീമായ കുട്ടിക്ക് വേണ്ടി മാറ്റിവെച്ചു.
ഉപ്പയില്ലാത്ത ജീവിതത്തിന്റെ വ്യാകുലതകൾ ആ മനസ്സിനറിയാവുന്നത് കൊണ്ടു തന്നെയാവണം ആ കരുതൽ.ഇല്ലായ്മയും പരിവട്ടവും
പക്ഷെ പഠന മേഖലക്ക് വിഘ്നം നിന്നില്ല.
മാറ്റിയുടുക്കാൻ വസ്ത്രമില്ലാത്ത നാളുകൾ ഏറെയാണ് അബൂബക്കറെന്ന ആ മുതഅല്ലിമിന്റെ ജീവിതത്തിൽ എങ്കിലും കിതാബുകൾ നന്നായി പഠിച്ചു.അറിവു തേടിയണഞ്ഞ ഗുരുസമക്ഷങ്ങളിൽ നിന്നെല്ലാം മനം നിറയെ പൊരുത്തവും ആശിർവാദവും ലഭിച്ചു.മനസ്സിൽ വലിയ ആശയങ്ങളുമായി ഉപരി പഠനത്തിന് ബാഖിയാത്തിലേക്ക്.നാളുകളേറെ കഴിഞ്ഞില്ല കർമ്മതുശലതയും വടിവൊത്ത പ്രഭാഷണവും അറിവിന്റെ ആഴവും ആദർശ രംഗത്തെ പോരാട്ട വീര്യവും നേതൃപാടവവും മനസ്സിലാക്കി തലമുതിർന്ന നേതാക്കൾ അദ്ധേഹത്തെ സംഘടനാ സാരഥ്യം ഏൽപിച്ചു.കാലമേറെ കഴിഞ്ഞില്ല വർഷങ്ങളായി മനസ്സിൽ താലോലിച്ച ആശയങ്ങൾ ചർച്ചക്കു വെച്ചു.തീരുമാനമായി 'ഒരു കോടി ചിലവിൽ പത്ത് വർഷം കൊണ്ട് പത്ത് സ്ഥാപനങ്ങൾ' കേവല മൂന്നക്ക സംഖ്യ പോലും മാസ വരുമാനമില്ലാത്ത ഒരു മുസ്ലിയാർ അതിസമ്പന്നർക്കു പോലും അപ്രാപ്യമായ കാര്യം പ്രഖ്യാപിക്കുമ്പോൾ എതിർ ശബ്ദങ്ങൾ സ്വാഭാവികം..കാലം കറങ്ങി ഉദ്ധേശ ശുദ്ധി സഫലമായി .....
1978 ഏപ്രിൽ 18 വിശുദ്ധ ഹറം ശരീഫിലെ മുദരിസും ലോക പ്രശസ്ത പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് അലവി മാലികി കേരളത്തിലെത്തി ..ധന്യമായ ആ കരങ്ങളാൽ ആ മഹൽ ലക്ഷ്യത്തിനു ശിലപാകി....പേരു വിളിച്ചു മർകസുസ്സഖാഫത്തിസ്സുന്നിയ്യ:
ദീർഘ വീക്ഷണത്തിന്റെ നേർകാഴ്ചയായിരുന്നു ആ പേര് വെപ്പെന്ന് കാലം സാക്ഷ്യപ്പെടുത്തി...
അറിവും വിദ്യയും കുബേര വർഗത്തിന്റെ മാത്രം കൈപിടിയിലായിരുന്ന എഴുപതുകളിൽ സമുദായ ലേബലിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയിരുന്ന പ്രസ്ഥാനങ്ങളിലൊക്കെയും പണക്കാരനു മാത്രം പ്രവേശനം നൽകപ്പെട്ടപ്പോൾ അരികു വത്കരിക്കപ്പെട്ട് സമൂഹ മദ്ധ്യേ ചോദ്യ ചിഹ്നങ്ങളായ പാവപ്പെട്ടവന്റെ മക്കൾക്ക് 'വിറകു വെട്ടിയും വെള്ളം കോരിയും' മാത്രമാകാൻ വിധിക്കപ്പെട്ടു.
പട്ടിണി കിടക്കുന്ന വയറിന്റെ രോദനവും അറിവിനു ദാഹിക്കുന്നവന്റെ മനസ്സിലെ മോഹവും ജീവിത പാഠങ്ങളിൽ നിന്നും ഉൾകൊണ്ട മർകസ് സാരഥികൾ പിതൃ ലാളന നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളായ ഇരുപത്തിയഞ്ച് അനാഥ വിദ്യാർത്ഥികളെ കൊണ്ട് സ്ഥാപനം പഠനാരംഭം കുറിച്ചു.കാല ഗണനക്കനുസൃതമായി വൈജ്ഞാനിക മേഖലയുടെ വികാസം സാധ്യമാക്കാൻ ശൈഖുനാ മർകസിനെയും കാലത്തോടൊപ്പം നടത്തി.ഒരു സമൂഹത്തിന്റെ ഉയിർത്തെഴുനേൽപ്പിന്,സമുദ്ധാരണത്തിന്.
അധസ്ഥിത വിഭാഗങ്ങളെ ഉദ്ധാരണപ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പരിഷ്കർത്താക്കളാക്കി വാർത്തെടുക്കാൻ,
വേദനിക്കുന്നവർക്ക് സാന്ത്വനമാകാൻ.......
മർകസ് വളർന്നു ഒപ്പം ഒരു സമൂഹവും...
സമൂഹത്തിന്റെ നിലയും പ്രാപ്തിയും കണ്ടറിഞ്ഞ് ആവശ്യമായ സംവിധാനങ്ങളൊരുക്കാൻ മർകസ് പദ്ധതികളാവിഷ്കരിച്ചു കൊണ്ടിരുന്നു.
പാവപ്പെട്ടവനും പണക്കാരനും ഒരേ ബെഞ്ചിലിരുന്ന് അറിവു നുകരുന്ന മനോഹര സ്വപ്നങ്ങൾക്ക് നിറം പകർന്നു.
തുർക്കിയ്യ യതീം ഖാനയിൽ നിന്നും നിരനിരയായി ചിട്ടയോടെ വരുന്ന യതീം മക്കളും ബോർഡിംഗ് മദ്റസയുടെ ധാർമ്മികാന്തരീക്ഷത്തിൽ ജീവിതം സ്ഫുടം ചെയ്തെടുത്ത് അടുക്കും ചിട്ടയുമുള്ളവരായി മാറിയ പണക്കാരുടെ മക്കളും,ആത്മീയതയും ഭൗതികതയും പഠിക്കുന്ന ഇരുതലങ്ങളിലേയും വിദ്യാർത്ഥികളും ഒന്നിച്ച് വിശാലമായ ജമാഅത്തായി നിസ്കരിക്കുന്ന ആത്മീയനുഭൂതിയുടെ കാഴ്ചകളും മർകസ് സംവിധാനിച്ചു.മസ്ജിദുൽ ഹാമിലിയുടെ അകത്തളങ്ങളിൽ അണിയായി നിൽക്കുന്നവരെ കുബേര കുചേര വ്യത്യാസങ്ങളില്ലാതെ നോക്കിക്കാണാൻ പൊതുസമൂഹത്തിനവസരം ഒരുക്കി......
ഖുർആനിക വിജ്ഞാനീയങ്ങളിൽ ഒരുപടി പിറകോട്ടായിരുന്ന കേരളീയ സമൂഹത്തിന് അന്തർദേശീയ മൂല്യമുള്ള ഖുർആൻ ഹാഫിളുകളെയും പണ്ഡിതരെയും യഥേഷ്ടം സമ്മാനിച്ചു,ആതുര സേവന രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച്, നീതി നിയമ വ്യവസ്ഥകളുടെ സംരക്ഷണത്തിന് മികവുറ്റ അഭിഭാഷക വൃന്ദത്തെ വാർത്തെടുത്ത്,വൈജ്ഞാനിക നഗര സൃഷ്ടിപ്പിലൂടെ നവംനവങ്ങളായ ആവിഷ്കാരങ്ങളുമായി ആ ജൈത്ര യാത്ര ഇന്ന് നാല്പത്തി രണ്ട് വർഷങ്ങൾ പൂർത്തീകരിക്കുകയാണ്.
പതിത സമൂഹത്തെ ലോകത്തിന്റെ ഉച്ചിയിലേക്ക് പറക്കാൻ ചിറകു കൊടുത്ത ചാരിതാർത്ഥ്യത്തോടെ,ദുരിതമനുഭവിക്കുന്നവന്റെ കണ്ണീർ കണങ്ങളെ പുൽകുന്ന കൈലേസുമായി സാന്ത്വനത്തിന്റെ നിതാന്ത ജാഗ്രതയോടെ,മർകസ് പടർന്നു പന്തലിച്ചിരിക്കുന്നു.ആലങ്കാരികതയുടെ അക്ഷരക്കൂട്ടങ്ങളാവശ്യമില്ല മർകസിനെ അറിയാൻ,കൊട്ടിപ്പാടി പ്രചണ്ഡമായ പ്രചാരണ വേലകൾ വേണ്ട അവിടുത്തെ പദ്ധതികളും സംവിധാനങ്ങളുമിറിയാൻ,കേരളത്തിന്റെ നാലതിർത്തികൾക്കപ്പുറം രാജ്യാതിർത്തികളും കടന്ന് മർകസിന്റെ സേവന സ്നേഹ വിപ്ലവ പ്രവർത്തനങ്ങൾ പരന്നു കിടക്കുമ്പോൾ എല്ലാം ചെയ്തു തീർത്തെന്ന ആശ്വാസത്താൽ വിശ്രമത്തിന്റെ പട്ടുമെത്തയിൽ നിവർന്നു കിടക്കുകയല്ല മർകസ് സാരഥികൾ,അശരണർക്ക് അത്താണിയാകാൻ,വീണു കിടക്കുന്നവർക്ക് കൈതാങ്ങാവാൻ,അബലർക്ക് ഊന്നുവടിയാകാൻ,സുശക്തമായ രാഷ്ട്ര നന്മയെ തിരിച്ചുപിടിക്കാൻ, സമൂഹത്തെ ബാധിക്കുന്ന നാനാ വിഷയങ്ങളിലും പരിഹാരവും കരുതലുമാവാൻ ഊർജ്ജസ്വലനായി മുന്നിൽ നിന്നു നയിക്കുന്ന പടനായകനായി വന്ദ്യരായ ശൈഖുനയും മറ്റുനേതൃത്വവും.
നടന്നകന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോ ചില ഓർമ്മകൾ നൊമ്പരപ്പെടുത്താതിരിക്കില്ല.
സയ്യിദ് മുഹമ്മദ് അലവി മാലികി,മടവൂർ സി.എം വലിയുള്ളാഹി,താജുൽ ഉലമ,വടകര മുഹമ്മദ് ഹാജി തങ്ങൾ,സയ്യിദ് അവേലത്ത് തങ്ങൾ,സയ്യിദ് ഫള്ൽ തങ്ങൾ,സയ്യിദ് ജമലുല്ലൈലി തങ്ങൾ,തുടങ്ങിയ മഹത്തുക്കൾ ഇമ്പിച്ചാലി ഉസ്താദ്,ചെറുശ്ശോല ഉസ്താദ്,നെല്ലിക്കുത്ത് ഉസ്താദ്,അബ്ദുല്ല ഉസ്താദ് തുടങ്ങിയ ഉലമാക്കൾ,കൊടുവള്ളി കുഞ്ഞമ്മദ് ഹാജി,സി.ഹൈദർ ഹാജി,മൊയ്‌ദീൻ ഷാ മാസ്റ്റർ പനാമ മൊയ്‌ദീൻ ഹാജി,തുടങ്ങിയ ഉമറാക്കൾ പ്രരംഭ കാലം മുതൽ മഹാ സമ്മേളനങ്ങളുടേയും പൊതുപരിപാടികളുടെയും വേദിയെ ധന്യമാക്കിയ പ്രൗഢ നേതൃത്വങ്ങളിലധിക പേരും മൺമറഞ്ഞു,അവരിൽ നിന്നെല്ലാം പകർന്നു കിട്ടിയ ആത്മധൈര്യം ചോർന്നുപോകാതെ ചതുർദശകങ്ങൾക്കിപ്പുറവും ആർജ്ജവത്തോടെ അവിശ്രമം നേതൃത്വം നൽകുന്ന ശൈഖുനാക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ,മൺമറഞ്ഞവരുടെ ദറജ ഉയർത്തട്ടെ........
പുഷ്കലമായ ഒരു സമുദായ പുനരുദ്ധാരണത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾക്ക് താളുകൾ മതിയാവില്ലെന്ന ബോധ്യത്തോടെ ചുരുക്കുന്നു............coppy