Seethathodu Plus

Seethathodu Plus സീതത്തോടിന്റെ സ്പന്ദനങ്ങൾ..

ആനക്കാര്യം നാളെ 12മണിക്ക് സോളാർ വേലിയുടെ ടെൻണ്ടർ ഓപ്പൺ ചെയ്യും.നാളെ രാവിലെ 10മുതൽ 12വരെ ഒരു പറ്റം ആളുകൾ റോഡ് ഉപരോധിക്കും...
23/10/2024

ആനക്കാര്യം

നാളെ 12മണിക്ക് സോളാർ വേലിയുടെ ടെൻണ്ടർ ഓപ്പൺ ചെയ്യും.

നാളെ രാവിലെ 10മുതൽ 12വരെ ഒരു പറ്റം ആളുകൾ റോഡ് ഉപരോധിക്കും

ശരിക്കും എന്താണ് പ്രശ്നം

എന്ത് നേട്ടം കൊയ്യാനാണ് ഈ ഉപരോധം

ആനകടന്ന് പോകുന്ന സമയത്ത് പോലും റോഡ് തടയരുത് എന്ന് ആവശ്യപെട്ട നാട്ടുകാർ രണ്ടു മണിക്കൂർ റോഡ് ഉപരോധിക്കുന്നത് എന്തിനാരിക്കും.

റോഡ് ഉപരോധിക്കുമ്പോളും വാഹനം തടയുമ്പോളും നിലവിലെ നിയമവ്യവസ്ഥ പ്രകാരം കണ്ടാൽ അറിയാവുന്നവർ ഉൾപ്പെടെ നിരവധി ആളുകളുടെ പേരിൽ പോലീസ് കേസ് എടുക്കുമല്ലോ.

സമരക്കാരിൽ ആരെങ്കിലും എന്തെങ്കിലും അക്രമം കാട്ടിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതാക്കൾ ഉണ്ടാകണം.

സ്വന്തം പേരിൽ സമരം നടത്താൻ കോൺഗ്രസ്‌ ആർജവം കാട്ടാത്തതിൽ നാട്ടുകാർ ദുരുഹത സംശയിക്കുന്നു

ചിറ്റാർ സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് സംബന്ധിച്ച് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമ...
17/10/2024

ചിറ്റാർ സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് സംബന്ധിച്ച് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇന്ന് വൈകിട്ട് മുതൽ വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

11/10/2024

ആനകാര്യം

ആനത്താര സൂക്ഷിക്കുക
എന്ന ബോർഡ്‌ പിഴുതുമാറ്റി
സമരം ചെയ്ത് MP

11/10/2024

ആനകാര്യം

കാട്ടാന നാട്ടിൽ ഇറങ്ങി ആശങ്ക സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ MLA വിളിച്ച യോഗത്തിൽ
റാന്നി DFO
ജയകുമാർ ശർമ്മ IFS

*അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി*വെള്ളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർ...
11/10/2024

*അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി*

വെള്ളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തിരുമാനമായത്.

ആനകളുടെ വരവ് ചിറ്റാർ സിതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ സൗരോർജ്ജ വേലിയോ കിടങ്ങോ എടുത്ത് കൂടുതൽ പ്രദേശം സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും
എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു.

ചിറ്റാർ ഊരാംപാറ പ്രദേശത്തെ ജനവാസ മേഖലയിലാണ് അടുത്തിടയായി രണ്ട് കാട്ടു കൊമ്പൻമാർ സ്ഥിരമായി ഇറങ്ങുന്നത്.

അള്ളുങ്കൽ വനമേഖലയിൽ നിന്നും
കക്കാട്ടാർ നീന്തി കടന്നു വരുന്ന ആനകൾ ഊരാംപാറ ഭാഗത്ത് കൂടി കടന്നു പോകാന്ന പൊതുമരാമത്ത് വകുപ്പ് റോഡ് മുറിച്ചാണ് തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് കടക്കുന്നത്.

വിളവെടുപ്പ് കഴിഞ്ഞ് ഉപേക്ഷിച്ച കൈതകളും വാഴ കൃഷിയും ഈ മേഖലയിലുണ്ട്. അത് ലക്ഷ്യം വച്ചാണ് ആനകൾ ഇവിടെ നിത്യവും കടന്നു വരുന്നത്.

ഊരാം പാറ ഭാഗതത്തെ റബ്ബർ തോട്ടങ്ങളിൽ കള എടുപ്പിക്കാത്ത സാഹചരമുണ്ട്. ഇതിനായി തോട്ടം ഉടമകളെ അടിയന്തിരമായി വിളിക്കാനും കളകൾ നീക്കം ചെയ്യാനും യോഗം ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.

അഡ്വ.കെ യു ജനീഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐഎഎസ്, ചിറ്റാർ, സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എ ബഷീർ, പി ആർ പ്രമോദ്, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ, ചിറ്റാർ,സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാരായ രവികല എബി, ബീനാ മുഹമ്മദ് റാഫി
റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ ഐഎഫ്എസ്, അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ നിധീഷ് കുമാർ ഐഎഫ്എസ്, കോന്നി ഡിവൈഎസ്പി റ്റി രാജപ്പൻ റാവുത്തർ
പഞ്ചായത്ത് അംഗങ്ങളായ ആദർശവർമ്മ ,രവി കണ്ടത്തിൽ, ജോർജ്ജ് കുട്ടി തെക്കേൽ, ജിതേഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവരും
സിപിഐ എം പെരുനാട് ഏരിയ സെക്രട്ടി എം എസ് രാജേന്ദ്രൻ,
ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ജെ പി പ്രസന്നകുമാർ, സിപിഐ (എം)ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടി ടി കെ സജി, സിപിഐ ചിറ്റാർ ലോക്കൽ കമ്മറ്റി സെക്രട്ടി കെ ജി അനിൽകുമാർ, കെ ജി മുരളീധരൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു..

യോഗത്തിനു ശേഷം എംഎൽഎ യും ജില്ലാ കളക്ടറും ഡിഎഫ്ഒയും ജനപ്രതിനിധികളുമടങ്ങിയ സംഘം ഊരാംപാറയിൽ ആന ഇറങ്ങുന്ന സ്ഥലം സന്ദർശിച്ചാണ് മടങ്ങിയത്.

10/10/2024

: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്.

ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്.

ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാത്തത്.എന്നിരുന്നാലും പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നില്ല ഈ സാഹചര്യത്തിലാണ് എം എൽ എ യോഗം വിളിച്ചിരിക്കുന്നത്.

ആനകൾ അള്ളുങ്കൽ വനമേഖലയിൽ നിന്നും മറുകരയിലേക്ക് ഇറങ്ങി വരുന്ന സാഹചര്യം ഒഴിവാക്കി മനുഷ്യനും കൃഷിക്കും സംരക്ഷണമൊരുക്കുന്നതിനെ പറ്റി യോഗത്തിൽ നടപടിയുണ്ടാകും.

: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സ...
10/10/2024

: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്.

ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്.

ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാത്തത്.എന്നിരുന്നാലും പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നില്ല ഈ സാഹചര്യത്തിലാണ് എം എൽ എ യോഗം വിളിച്ചിരിക്കുന്നത്.

ആനകൾ അള്ളുങ്കൽ വനമേഖലയിൽ നിന്നും മറുകരയിലേക്ക് ഇറങ്ങി വരുന്ന സാഹചര്യം ഒഴിവാക്കി മനുഷ്യനും കൃഷിക്കും സംരക്ഷണമൊരുക്കുന്നതിനെ പറ്റി യോഗത്തിൽ നടപടിയുണ്ടാകും.

05/10/2024

#നാടിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ....
ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും 💪💪💪

സീതത്തോട് പാലത്തിൽ ഇപ്പോൾ നടന്ന അപകടം പാലം പണിയരുത് എന്ത് വിലകൊടുത്തും തടയണംവികസനവിരോധികളെ നാട്ടുകാർ ഇറങ്ങി കൈകാര്യം ചെയ...
27/09/2024

സീതത്തോട് പാലത്തിൽ ഇപ്പോൾ നടന്ന അപകടം

പാലം പണിയരുത്
എന്ത് വിലകൊടുത്തും തടയണം

വികസനവിരോധികളെ നാട്ടുകാർ ഇറങ്ങി കൈകാര്യം ചെയ്യണം

സീതത്തോട് പാലം നിർമ്മാണ കമ്പനി മണ്ണ് പരിശോധന നടപടികൾ ആരംഭിച്ചു.പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തില...
10/09/2024

സീതത്തോട് പാലം നിർമ്മാണ കമ്പനി മണ്ണ് പരിശോധന നടപടികൾ ആരംഭിച്ചു.

പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഫലമാകുന്നത്.
അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2.17കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുക.

നിലവിൽ 4മീറ്റർ മാത്രം വീതിയുള്ള പാലം പൊളിച്ചു 11മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്.
സെപ്റ്റംബറിൽ ഓണത്തിന് ശേഷം നിർമ്മാണപ്രവർത്തികൾ ആരംഭിക്കും.
നിലവിലുള്ളതിൽ നിന്നും ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ചു റോഡുകൾ കൂടി യഥർഥ്യമാകുന്നത്തോടെ സീതത്തോടിന്റ മുഖചായതന്നെ മാറും.
ശബരിമല, നിലക്കൽ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം നിലക്കുന്നത്. ഒരേസമയം ഒന്നിലധികം വാഹനങ്ങൾക്ക് നിലവിലുള്ള പാലത്തിലൂടെ കടന്ന് പോകാൻ കഴിയില്ല.
മൂഴിയാർ ശബരിഗിരി, സീതത്തോട് കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകാരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യഥാർത്ഥയമാകുന്നത്തോടെ ദീർഘനാളുകളായുള്ള ജനങ്ങളുടെ സ്വപ്നം കൂടി പൂർത്തീകരിക്കപെടുന്നത്.
കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യുആൻഡ് കമ്പനിയാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.
3മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും.

സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും.പതിറ്റാണ്ടുകളായ നമ്മുടെ നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഭലമാക...
27/08/2024

സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും.
പതിറ്റാണ്ടുകളായ നമ്മുടെ നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഭലമാകുന്നത്.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത് .

നിലവിൽ 4മീറ്റർ മാത്രം വീതിയുള്ള പാലം പൊളിച്ചു 11മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്.
സെപ്റ്റംബറിൽ ഓണത്തിന് ശേഷം നിർമ്മാണപ്രവർത്തികൾ ആരംഭിക്കും.
നിലവിലുള്ളതിൽ നിന്നും ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ചു റോഡുകൾ കൂടി യഥർഥ്യമാകുന്നത്തോടെ സീതത്തോടിന്റ മുഖചായതന്നെ മാറും.
ശബരിമല, നിലക്കൽ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം നിർമ്മിക്കുന്നത്.
മൂഴിയാർ ശബരിഗിരി, സീതത്തോട്, കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകാരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യഥാർത്ഥയമാകുന്നത്തോടെ ദീർഘനാളുകളായുള്ള ജനങ്ങളുടെ സ്വപ്നം കൂടിയാണ്‌ പൂർത്തീകരിക്കപ്പെടുന്നത്.
കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യു & കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്.
3 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും.
വിശദമായ പ്ലാനും അപ്രോച്ചു റോഡ് സർവ്വേരേഖകളും അഡ്വ കെ യു ജനിഷ്കുമാർ MLA യുടെ നേതൃത്വത്തിൽ പരിശോധിച്ച് നിർമ്മാണ സമയക്രമം നിശ്ചയിച്ചു.
യോഗത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആർ പ്രമോദ്, കെ ആർ എഫ് ബി എക്‌സികുട്ടീവ് എഞ്ചിനീയർ ദീപ,അസി. എക്‌സികുട്ടീവ് എഞ്ചിനീയർ മനേഷ് പി വി, അസി.എഞ്ചിനീയർ കലേഷ്, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

23/08/2024

സീതത്തോട്കാരൻ എന്ന് അഭിമാനത്തോടെ പ്രഖ്യപിക്കുന്ന
ഡോക്ടറേറ്റിന്റ മുകളിലെ പഠനം ഹബീൽ നേടിയ
Dr Hab Joseph Mar Ivanios Episcopa

സീതത്തോട്ടിലെ ഒരു വികസന സ്വപ്നം കൂടി യാഥാർഥ്യമാകുന്നു ഉറുമ്പനി വാലുപാറ റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി അഡ്വ...
05/08/2024

സീതത്തോട്ടിലെ ഒരു വികസന സ്വപ്നം കൂടി യാഥാർഥ്യമാകുന്നു

ഉറുമ്പനി വാലുപാറ റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സർവേ നടപടികൾ പൂർതികരിച്ചു 15ദിവസത്തിനകം ലെവൽസ് അപ്രൂവ് ചെയ്തു നൽകും.

ഓട, ഐറിഷ്, സംരക്ഷണ ഭിത്തി, ട്രാഫിക്ക് സുരക്ഷ പ്രവർത്തികൾ എന്നിവയുൾപ്പെടെ ബിഎം&ബി സി ടാറിങ്ങിൽ
10മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഈ മാസം തന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും.15.47കോടി രൂപ മുടക്കിയാണ് നിർമ്മാണം
കേരള റോഡ് ഫണ്ട്‌ ബോർഡ്‌നാണു മേൽനോട്ടചുമതല. കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യു കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്
യോഗത്തിൽ എം എൽ എ ക്ക് പുറമെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രമോദ്, ജില്ലാ പഞ്ചായത്ത്‌ അംഗം ലേഖ സുരേഷ്, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ, അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ മനേഷ് പി വി, അസി എൻജിനീയർ കലേഷ്, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

ഇന്നല്ലേ ലേലം?മനോരമയും കോൺഗ്രസ്സും 10ലക്ഷം വിലയിട്ടതാണ്.5ലക്ഷത്തിൽ അധികം രൂപയുടെ മുതലുണ്ടന്ന്(പൊളിച്ചു മാറ്റാനുള്ള ചെലവ്...
02/08/2024

ഇന്നല്ലേ ലേലം?

മനോരമയും കോൺഗ്രസ്സും 10ലക്ഷം വിലയിട്ടതാണ്.

5ലക്ഷത്തിൽ അധികം രൂപയുടെ മുതലുണ്ടന്ന്(പൊളിച്ചു മാറ്റാനുള്ള ചെലവ് വേറെ പറഞ്ഞിട്ടുണ്ട്) പഞ്ചായത്ത്‌ AE വിലയിട്ടതാണ്.

കിട്ടുന്ന മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പഞ്ചായത്ത്‌ ഉറപ്പ് നൽകിയാൽ

പരമാവധി ആളുകൾ ലേലത്തിൽ പങ്കെടുക്കും. ഏറ്റവും ഉയർന്ന വിലക്ക് ലേലം ഉറപ്പിക്കും .

കാർഡിയോളജി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ്ചെറുപ്പക്കാരിൽ അടക്കം ഹൃദയസംബന്ധമായ അസുഖം വർധിച്ചു വരുന്ന സാഹചര്യത്തിൽ dyfi ഒരുക്കു...
25/07/2024

കാർഡിയോളജി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ്

ചെറുപ്പക്കാരിൽ അടക്കം ഹൃദയസംബന്ധമായ അസുഖം വർധിച്ചു വരുന്ന സാഹചര്യത്തിൽ dyfi ഒരുക്കുന്ന സ്പെഷ്യൽ ക്യാമ്പ് പ്രയോജനപ്പെടുത്താം

പ്രമുഖ കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്ന പരുമല ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ നേതൃത്വം നൽകുന്നു

ക്യാമ്പിൽ ക്യാമ്പിൽ സീതത്തോട് നീതി ലബോറട്ടറിയുടെ പ്രിത്യേക സേവനവും

26/06/2024

ഒറ്റക്ക് ഒരാൾക്ക് ചെയ്യാൻ കഴിയാത്ത മോഷണം.

വീടിന്റ ജനലിന്റെ ഒരു ഭാഗം മാത്രം പൊളിച്ചു നുഴഞ്ഞു അകത്തു കയറുക.

കലത്തോടെ ചോറ്, ചട്ടിയോടെ മീൻ കറി, വീട്ടിൽ ഉണ്ടായിരുന്ന കറി പൗഡറുകൾ.

മറ്റൊരു വീട്ടിൽ സൂഷിച്ചിരുന്ന ഒരു ചാക്ക്അരിയിൽ കുറച്ചു മാത്രം വീട്ടിലെ മറ്റൊരു പത്രത്തിൽ മാറ്റിവെച്ച ശേഷം ചാക്കോട് അരി മോഷ്ടിച്ചു.

ഒരു ചാക്കിൽ കൊള്ളാവുന്നതിലും അധികം പലവ്യഞ്ജനങ്ങൾ ഇത്രയും മോഷ്ടിച്ചത് ശാരീരിക ക്ഷമതയില്ലാത്ത മാനസിക രോഗിയാകാം എന്ന് അന്വേഷണഉദ്യോഗസ്ഥർ സംശയം ഉന്നയിക്കുന്നത് തന്നെ അന്വേഷണം നിർജീവമാക്കാൻ വേണ്ടി മാത്രം ആയിരിക്കും.

കൊച്ചുകൊയിക്കൽ മൂന്നാംബ്ലോക്ക്‌ പ്രദേശത്തെ രണ്ടു വീടുകളിൽ നിന്ന് കഴിഞ്ഞ ദിവസം പകൽ മോഷണം നടന്നത്.
വനത്തിനോട് ചേർന്ന് നിൽക്കുന്ന ഒറ്റപെട്ട വീടുകൾ.

വനത്തിൽ വേട്ടസംഘംവേട്ട ആരംഭിച്ചിരിക്കാം. വനപലകർ വനത്തിൽ കൂടി പരിശോധന നടത്തണം എന്ന നാട്ടുകാരുടെ ആക്ഷേപം അട്ടിമറിക്കാൻ അനുവദിച്ചു കൂടാ

https://youtu.be/mzCEcLbdFvs?si=lStTnLSA5Dnj91Te

https://youtu.be/OR7EaQ_Jk-4?si=f6LKNLwxonNZIqEs

ഗുരുനാഥന്മണ്ണിൽ മരം വീണു വീട് തകർന്നു.ഗൃഹനാഥനു നേരിയ പരിക്ക്
24/06/2024

ഗുരുനാഥന്മണ്ണിൽ മരം വീണു വീട് തകർന്നു.
ഗൃഹനാഥനു നേരിയ പരിക്ക്

10/06/2024

വനപാലകർ വീടുകളുടെ വാതിലിൽ വന്നു ചവിട്ടിയാൽ കാൽ ഒടിയും.

വന്യമൃഗ ശല്യത്തിന് ശ്വാശതപരിഹാരം കാണുക.വന്നതിർത്തികളിൽ പെട്രോളിംഗ് നടത്തുക.കർഷകരെ ഭീഷണിപെടുത്തുന്ന വന്നവകുപ്പ് ഉദ്യോഗസ്ഥ...
10/06/2024

വന്യമൃഗ ശല്യത്തിന് ശ്വാശതപരിഹാരം കാണുക.
വന്നതിർത്തികളിൽ പെട്രോളിംഗ് നടത്തുക.
കർഷകരെ ഭീഷണിപെടുത്തുന്ന വന്നവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം തിരുത്തുക എന്ന മുദ്രാവാക്യവുമായി കൊച്ചുകോയിക്കൽ ഫോറെസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച്‌ മാർച്ച്‌ നടത്തി.
സിപിഐഎം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സമരം ജില്ല കമ്മിറ്റി അംഗം എസ് ഹരിദാസ് ഉത്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രമോദ്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി ജെയ്‌സൺ ജോസഫ്, കർഷകസംഘം ജില്ല കമ്മിറ്റി അംഗം ജേക്കബ് വളയമ്പള്ളി എന്നിവർ സംസാരിച്ചു.
സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ മോഹനൻ അധ്യക്ഷനായി

സീതത്തോട്ടിലെ വഴി വിളക്കുകൾ കണ്ണടച്ചിട്ടില്ല.ഏറ്റവുമധികം വഴിവിളക്കുകൾ ഉള്ള സീതത്തോട് പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റിന്റ ഫ...
03/05/2024

സീതത്തോട്ടിലെ വഴി വിളക്കുകൾ കണ്ണടച്ചിട്ടില്ല.

ഏറ്റവുമധികം വഴിവിളക്കുകൾ ഉള്ള സീതത്തോട് പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റിന്റ ഫ്യൂസ് ബിൽ അടച്ചില്ല എന്ന് പറഞ്ഞു ചില തെമ്മാടികൾ ഊരിയിരുന്നു.

ആരും ഒരു ബില്ലും അടക്കാതെ തന്നെ ഫ്യൂസ് ഊരിയ തെമ്മാടികൾ വൈദ്യുതി പുനസ്ഥാപിക്കുന്നു.

ഏറ്റവും വലിയ കൊള്ളസാങ്കേതമായി മാറിയ KSEB കക്കാട് സെക്ഷൻ ഓഫീസിൽ അനുമതി ഇല്ലാതെ സ്വകാര്യഭൂമിയിൽ സ്ഥാപിച്ച സ്റ്റേ കമ്പി മാറ്റുന്നതിനു പോലും ഭീമമായ പണമാണ് വാങ്ങുന്നത്.

ഈ കൊള്ളാതെമ്മാടി കൂട്ടങ്ങളെ ഈ നാട് ഒറ്റകെട്ടായി നേരിടും

01/05/2024

KSEB വഴിവിളക്കുകളുടെ ഫ്യൂസ് ഊരി.

മുൻപ് മൂന്നുമാസം കൂടുമ്പോൾ ബിൽ അടച്ചിരുന്ന വഴിവിളക്കുകളുടെ ഫ്യൂസ് ആണ് സീതത്തോട്ടിലെ ചില KSEB ജീവനക്കാർ അഹങ്കാരപൂർവ്വം വിചേദിച്ചത്

KSEB ഓഫീസ്, കോർട്ടേഴ്‌സ്, ഉദ്യോഗസ്ഥർതാമസിക്കുന്ന പ്രദേശം എന്നിവിടങ്ങളിലെ ഫ്യൂസ് ബിൽ അടക്കാഞ്ഞിട്ടും ഊരിയിട്ടുമില്ല.

നാട്ടുകാരെ KSEB ഉദ്യഗസ്ഥസാമൂഹിക വിരുദ്ധർ വെല്ലുവിളിക്കാൻ കാരണം താഴെ പറയുന്നവയാണെന്ന് കേൾക്കുന്നു

കോട്ടക്കുഴി റോഡിൽ സ്ഥാപിച്ച ട്രാൻസ്‌ഫോർമാർ മാറ്റണം എന്ന് ആവശ്യപ്പെട്ടത്

കോട്ടമൺപാറയിൽ കോടികൾ ചിലവഴിച്ചു നിർമ്മിച്ച റോഡ് കുത്തിപൊളിക്കുന്ന പണികൾ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതിനാലും അനുമതി വാങ്ങി റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ പണം ഒടുക്കണം എന്ന് നിർദ്ദേശം നൽകിയതിനാലും

റോഡ് സൈഡിലെ സ്വകാര്യഭൂമിയിൽ അനുമതി ഇല്ലാതെ സ്റ്റേ കമ്പികൾ സ്ഥാപിക്കാൻ പാടില്ലെന്നും അങ്ങനെ സ്ഥാപിച്ച സ്റ്റേ മാറ്റാൻ വ്യക്തികളോട് പണം ആവശ്യപ്പെടാൻ പാടില്ലെന്ന് പറഞ്ഞതിന്

KSEB ജീവനക്കാരെ നിയന്ത്രിക്കാൻ നാട്ടുകാർ തെരുവിലിറങ്ങുന്നകാലം വിദൂരമല്ല

സീതത്തോട് നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം-------------------------------------------------- എൽ ഡി എഫ്...
16/03/2024

സീതത്തോട് നഴ്സിംഗ് കോളേജിന്
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ
അംഗീകാരം
--------------------------------------------------
എൽ ഡി എഫ് സർക്കാർ സീതത്തോട്ടിൽ പുതുതായി ആരംഭിച്ച നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചു .
2024 - 25 അധ്യയന വർഷം 30 വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അംഗീകാരമാണ് ലഭിച്ചത്.

ഈ വർഷം ഫെബ്രുവരി ഒന്ന് , രണ്ട് തീയതികളിൽ 13 അംഗ വിദഗ്‌ധ സംഘം കോളേജ് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിശദമായി വിലയിരുത്തിയിരുന്നു . ഈ സംഘത്തിൻ്റെ അനുകൂല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി കിട്ടിയത് .

കിഴക്കൻ മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഒരു ഗവൺമെൻ്റ്' നിയന്ത്രണത്തിലുള്ള നഴ്സിംഗ് കോളേജ് സ്ഥാപിതമായത് . നഴ്സിംഗ് കൗൺസിലിൻ്റെ അനുമതി കൂടി കിട്ടിയതോടെ വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ കഴിയും .
അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ ആയി തെരഞ്ഞെടുക്കപെട്ടതിനെ തുടർന്നാണ് കിഴക്കൻ മേഖലയിൽ ഒരു പ്രഫഷണൽ കോളേജ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്.
വിവിധ പരമെഡിക്കൽ കോഴ്സുകളിലായി ആയിരത്തോളം നഴ്സിംഗ് വിദ്യാർത്ഥികൾ പഠിക്കുന്ന വലിയ നഴ്സിംഗ് കോളേജായി സീതത്തോട്ടിലെ ഈ വിദ്യാഭ്യാസ സ്ഥാപനം മാറും .

ആദ്യഘട്ടത്തിൽ തന്നെ കേരള നഴ്സിംഗ് കൗൺസിലന്റെയും(കെ എൻ എം സി )കേരള ആരോഗ്യ സർവകലാശാലയുടെയും(കെ യു എച്ച് എസ്)അംഗീകാരം ലഭിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കോളേജിനായി 3ഏക്കർ സ്ഥലം വാങ്ങി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പഞ്ചായത്ത്‌ സ്ഥലം വാങ്ങി നൽകുന്നത്തോടെ പ്രാദേശികമായി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിനും കഴിയും.
നിലവിൽ പഞ്ചായത്ത്‌ വക കെട്ടിടത്തിലാണ് നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നത്.

Address

Rani
689667

Website

Alerts

Be the first to know and let us send you an email when Seethathodu Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Rani media companies

Show All