25/11/2025
വഴിയിലെ തടസ്സങ്ങൾ
➖➖➖➖➖➖➖➖
ഇസ്ലാം മതത്തിൽ, വഴിയിലുള്ള ഒരു തടസ്സം കണ്ടാൽ അത് നീക്കണം എന്നും അതിന് വലിയ പ്രതിഫലമുണ്ടെന്നും നബിവചനമുണ്ട്. അതിൻ്റെ മറുവശം, വഴിയിൽ തടസ്സം സൃഷ്ടിക്കുന്നത് പാപമാണ് എന്നും മനസ്സിലാക്കാം. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഗാന മേളവും മറ്റും നടത്തികൊണ്ടുവരുന്ന ഒരു സ്വയം പ്രഖ്യാപിത സെലിബ്രിറ്റിയുടെ വീഡിയോസ് കണ്ടു. ഗാന മേളയുടെ ഇസ്ലാമിക വശം അവിടെ ഇരിക്കട്ടെ. ഒരു നാട് മുഴുവനും വഴി തടസ്സപ്പെട്ട് അവസാനം പോലീസുകാർ വന്ന് പരിപാടി പിരിച്ചുവിടേണ്ട അവസ്ഥയുണ്ടായി. എന്നിട്ട് അതിനെ അഭിമാനമായി കണ്ടുകൊണ്ട് ആഘോഷിക്കുന്നതും കണ്ടു. ഇതിനെ തിരുത്താൻ ഇവിടെ ആരുമില്ലേ എന്ന് ആരും ചിന്തിച്ചുപോകരുത്. കാരണം, തിരുത്തി കൊടുക്കാൻ ആളുണ്ടായാൽ മാത്രം പോരാ. അതിനെ അംഗീകരിക്കാനുള്ള മനസ്സും വേണം. അത്രേ ഉള്ളൂ പറയാൻ.
✍️ ഹാഫിസ് സിനാൻ കബക്ക