17/12/2024
വൈദ്യുതി ചാർജ് വർദ്ദനവിലൂടെ സംസ്ഥാന ഗവൺമെന്റ് തീവെട്ടി കൊള്ളയാണ് നടത്തുന്നതെന്ന് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ പറഞ്ഞു.
പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ വൈദ്യുതി ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർച്ചിന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വിജയകുമാർ നേതൃത്വം നൽകി.
പുനലൂർ പോസ്റ്റ് ഓഫീസ് കവലയിൽ നിന്നും ആരംഭിച്ച മാർച്ച് ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ പോലീസ് തടയുകയായിരുന്നു. തുടർന്ന് പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ദീർഘനേരം ഒന്നും തള്ളും ഉണ്ടായി.
മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കിയാണ് യോഗം ആരംഭിച്ചത്.
മാർച്ചനെ അഭിവാദ്യം ചെയ്തുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സഞ്ചു ബുഖാരി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ എസ് നാസർ, അയ്യൂബ് വെൻ ചേമ്പ്, വിപിൻകുമാർ,ഷെമി എസ് അസീസ്, ചിറ്റാലങ്കോട് മോഹനൻ, കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികമ്മ, വൈസ് പ്രസിഡണ്ട് യോഹന്നാൻകുട്ടി, പാർലമെന്റ് പാർട്ടിയിൽ ലീഡർ പ്രകാശ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ഗോപി,മുൻ ബ്ലോക്ക് പ്രസിഡണ്ട് ഇടമൺ ഇസ്മായിൽ, പാർട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാബു അലക്സ്, എൻ അജീഷ്, സി കെ പുഷ്പരാജൻ, ഡി പ്രിൻസ്, ആർ സുഗതൻ, രാജീവ് ഭരണിക്കാവ്, കെ കെ ജയകുമാർ, വിപിൻ വർഗീസ്, വിളയിൽ സഫീർ, കെ വിജയകുമാർ, റഹീം ചാലക്കോട്, സലീം ഇടമൺ, അഡ്വക്കറ്റ് ജിഷ,ബിജു കാർത്തികേയൻ,സജി ജോർജ്, ചെല്ലപ്പൻ ചാലിയക്കര, ജ്യോതി സന്തോഷ്,ഷിബു പിആർ അലക്സ്, രഞ്ജിനി സൂര്യകുമാർ, എബി വിളക്കുവട്ടം, അഡ്വക്കേറ്റ് ജോർജുകുട്ടി, ബിനു ശിവപ്രസാദ്, ആശ്രാമത്ത് ഗോപാലകൃഷ്ണൻ, രവീന്ദ്രൻ പിള്ള കരവാളൂർ, അജികുമാർ വെൻചേമ്പ്, റ്റി എസ് ഷൈൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ക്യാപ്റ്റൻ സരസ്വതി പ്രകാശ്, ജില്ലാ ഭാരവാഹികളായ എസ്ആർ ഷീബ, അശ്വതി, അന്ന എബ്രഹാം, ബ്ലോക്ക് പ്രസിഡണ്ട് കെ കനകമ്മ, യുഡിഎഫ് യുഡിഎഫ് ചെയർമാൻമാരായ ഓമനക്കുട്ടൻ ഉണ്ണിത്താൻ, ദയാനന്ദൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവ് ശാസ്താംകോണം, ക്രിസ്റ്റഫർ രാജൻ, ഷാനു, ബാബു ലൂക്കോസ്,സുകുമാരൻ കലയനാട്, എൻ സുന്ദരേശൻ, ബാബു കുഴിവേലി, മിനി സജു, ജോർജ് തെക്കേമല, സിപി ശ്യാമുവൽ,രാജീവ് കലയനാട്, ബഷീർ അഹമ്മദ്, ജോസ് കക്കോട്, നെടുങ്കയം നാസർ,സോമൻ കരവാളൂർ,ലക്ഷ്മി വട്ടമൺ, മഞ്ജു ശ്രീജി, ഷെർലി പ്രദീപ് ലാൽ, ബീന കെ മൊയ്തീൻ, പ്രസന്ന ടീച്ചർ, റെംലത് സഫീർ, സക്കീർ ഹുസൈൻ, ബാബു കെ ആർ, ലതിക വട്ടമൺ, ബിന്ദു ആർ,കെ പുഷ്പൻ പിള്ള, ഷെറി നെല്ലിപ്പള്ളി, ഷീജ, ഡെയ്സിമോൾ,എന്നിവർ മാർച്ചിന് നേതൃത്വം നൽകി.