പുലാമന്തോൾ വാർത്ത

പുലാമന്തോൾ വാർത്ത നാട്ടുകാഴ്ചകളും നാട്ടുവാര്‍ത്തകളും
(20)

പുലാമന്തോളിലെയും ...പരിസര പ്രദേശങ്ങളിലെയും വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കാനും കാല യവനികക്കുള്ളില്‍ മറഞ്ഞു മാഞ്ഞു പോയിരുന്നസൗഹാർദങ്ങളെ തേടി കണ്ടുപിടിക്കാനും നമുക്കുള്ള വേദി യാണ് പുലാമന്തോള്‍ വാര്‍ത്ത ........ ഇവിടെ നമുക്ക് നമ്മുടെ നാടിന്‍റെ നന്മകളും വികസന പ്രശ്നങ്ങളും പങ്കുവെക്കാം എന്നോ മഞ്ഞു പോയ സൗഹാർദത്തിന്‍റെ പച്ചപ്പ് വീണ്ടെടുക്കാം .. മതമോ രാഷ്ട്രീയമോ നമുക്കിടയില്‍ ഒരു വേര്‍ത്തിരിവും ഉണ്ടാ

ക്കതിരിക്കട്ടെ നന്മകള്‍ക്കായ് പ്രാര്‍ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം
Shamsudheen Chemmalassery പുലാമന്തോൾ വാർത്ത

*ഓക്സിജൻ സിലിണ്ടറുകൾ സംഭാവന ചെയ്തു.*01-09-2024പുലാമന്തോൾ വാർത്ത ചെമ്മലശ്ശേരി :പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റിയിലേക്ക് ...
01/09/2024

*ഓക്സിജൻ സിലിണ്ടറുകൾ സംഭാവന ചെയ്തു.*

01-09-2024
പുലാമന്തോൾ വാർത്ത

ചെമ്മലശ്ശേരി :പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ സംഭാവന നൽകി നിള ചാരിറ്റി ചെമ്മലശ്ശേരി.

കിടപ്പ് രോഗികൾക്കും നിത്യരോഗികൾക്കും ആശ്വാസകരമായി നിരവധി ആതുരസേവന പ്രവർത്തനങ്ങൾ നടത്തുന്ന പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് തങ്ങളാലാവുന്നൊരു എളിയ കൈത്താങ്ങ് എന്നതാണ് ഈ പ്രവർത്തിയുടെ ഉദ്ദേശ്യം.

നിള ചാരിറ്റി ചെമ്മലശ്ശേരിയുടെ ഭാരവാഹികളായ അക്ബർ ബാബു കെ, മുസ്തഫ ടി, ഹനീഫ സിപി, നാസർ ടി, ഹിഷാം പി എന്നിവർ സംബന്ധിച്ചു, പെയിൻ and പാലിയേറ്റിവ് സൊസൈറ്റി പുലാമന്തോളിന് വേണ്ടി വൈസ്‌ പ്രസിഡന്റ് യതീന്ദ്ര ദാസ് മാസ്റ്റർ, സെക്രട്ടറി ശ്രീ രാമചന്ദ്രൻ എന്നിവർ സിലിണ്ടറുകൾ ഏറ്റു വാങ്ങി.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*അങ്ങാടിപ്പുറം-വളാഞ്ചേരി പാത; വെങ്ങാട് ഗോകുലം - മാലാപറമ്പ് റോഡ് നവീകരണത്തിന് തുടക്കം*> കലുങ്കുകൾ, മഴവെള്ളച്ചാലുകൾ, ഓവുചാ...
01/09/2024

*അങ്ങാടിപ്പുറം-വളാഞ്ചേരി പാത; വെങ്ങാട് ഗോകുലം - മാലാപറമ്പ് റോഡ് നവീകരണത്തിന് തുടക്കം*

> കലുങ്കുകൾ, മഴവെള്ളച്ചാലുകൾ, ഓവുചാ ലുകൾ എന്നിവയുടെ നിർമാണമാണ് ആദ്യ ഘ​ട്ടം.

01 -09 -2024
പുലാമന്തോൾ വാർത്ത

കൊളത്തൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂ ലം മാറ്റി വെച്ച റോഡ് നവീകരണത്തിന് തുടക്ക മായി. അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ വെ ങ്ങാട് ഗോകുലം മുതൽ മാലാപറമ്പ് പാലച്ചോട് വരെയുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തിക്കാ ണ് ദിവസങ്ങൾക്ക് മുമ്പ് തുടക്കമായത്.

വെങ്ങാട് നായരുപടി, വെങ്ങാട്-എടയൂർ റോഡ് ജങ്ഷൻ, കൊളത്തൂർ ആലുംകൂട്ടം എന്നിവിട ങ്ങളിൽ റോഡിൽനിന്ന് വെള്ളം ഒഴിഞ്ഞ് പോകു ന്നതിനാവശ്യമായ കലുങ്കുകൾ, മഴവെള്ളച്ചാലു കൾ, ഓവുചാലുകൾ എന്നിവയുടെ നിർമാണപ്ര വൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.

വർഷാവസാനത്തോടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം. വടകര ഊരാ ളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. അങ്ങാടിപ്പുറം-വളാഞ്ചേരി പാത യിൽ അങ്ങാടിപ്പുറം മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗങ്ങളാണ് പാടേ തകർന്ന് ഗതാഗ തം ദുരിതത്തിലായത്. ഇതിൽ അങ്ങാടിപ്പുറം മു തൽ പുത്തനങ്ങാടി പള്ളി വരെയുള്ള ഭാഗം ഒ ന്നാം ഘട്ടവും പള്ളി മുതൽ പാലച്ചോട് വരെയു ള്ള ഭാഗം രണ്ടാം ഘട്ടവുമായാണ് നവീകരിച്ചത്. 12 കോടി രൂപ വകയിരുത്തി ആറ് മാസം മുമ്പ് പൂർത്തിയാക്കേണ്ടിയിരുന്ന പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള മൂന്നാം ഘട്ട പ്ര വൃത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ മാറ്റി വെക്കുകയായിരുന്നു. ഇതിനി ടെ 97 ലക്ഷം രൂപ വകയിരുത്തി പാലച്ചോട് മുത ൽ വെങ്ങാട് വരെയുള്ള തകർന്ന ഭാഗങ്ങൾ അറ്റ കുറ്റപ്പണി നടത്തിയെങ്കിലും ഒരു മാസത്തിനിടെ തകരുകയായിരുന്നു. കൂടാതെ ഓണപ്പുടയിൽ തകർന്ന ഓവുപാലം പുനർനിർമിക്കുകയുണ്ടാ യി. എങ്കിലും കൊളത്തൂർ ജുമാമസ്ജിദിനും അ മ്പലപ്പടിക്കും ഇടയിൽ പാടം ഭാഗത്ത് രണ്ട് പാല ങ്ങളുടെ നവീകരണത്തിന് കേന്ദ്രം ഫണ്ട് അനു വദിച്ചെങ്കിലും പ്രവൃത്തി നടക്കുകയുണ്ടായില്ല. തുടക്കമിട്ട നവീകരണപ്രവൃത്തി പൂർണമാവുന്ന തോടെ അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ അനു ഭവപ്പെടുന്ന ഗതാഗത ദുരിതത്തിനറുതിയാവും.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*യുഎഇയിലെ പൊതുമാപ്പ്:  പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്* 01-09-20...
01/09/2024

*യുഎഇയിലെ പൊതുമാപ്പ്: പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്*

01-09-2024
പുലാമന്തോൾ വാർത്ത

അബുദാബി: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിക്ക് ഇന്ന് മുതൽ തുടക്കമായി. പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സജ്ജമായി.

രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിനും നടപടികള്‍ പൂര്‍ത്തിയായി. എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അവ്വീര്‍ ഇമിഗ്രേഷന്‍ സെന്‍ററിലും ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറുകള്‍ സെപ്തംബര്‍ 2 മുതല്‍ പ്രവര്‍ത്തന സജ്ജമാകും. രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ ലഭിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഇത് ലഭിക്കും.

ഹ്രസ്വകാല പാസ്പോർട്ടിന് ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബിഎൽഎസ് സെന്ററുകളിൽ മുൻകൂർ അനുമതിയില്ലാതെ തന്നെ നേരിട്ടെത്തി അപേക്ഷ നൽകാം. ബിഎൽഎസ് സെന്‍ററുകള്‍ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. ബില്‍എസ് സെന്‍ററുകളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന്

https://pulamantholevaarttha.com/
*https://www.cgidubai.gov.in/page/passport-services/*
സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായും ബന്ധപ്പെടാം. ഇന്ത്യക്കാര്‍ക്കായി 050-9433111 എന്ന ഹെല്‍പ്പ്‍ലൈന്‍ നമ്പര്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ ബന്ധപ്പെടാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്‍റെ ഹെല്‍പ്പ്‍ലൈന്‍ നമ്പറായ 800-46342 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടിരുന്നു. നോർക്ക റൂട്സ് വഴി ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെന്‍ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ തീർപ്പാക്കണം.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

പാലൂർ അമ്പലവട്ടം ബൈപാസ് റോഡ് നാടിന് സമർപ്പിച്ചുപുലാമന്തോൾ:  ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയ 9-ാം ...
01/09/2024

പാലൂർ അമ്പലവട്ടം ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയ 9-ാം വാർഡിൽ ഉൾപ്പെട്ട പാലൂർ അമ്പലവട്ടം ബൈപാസ് റോഡ് നാടിന് സമർപ്പിച്ചു. വർഷങ്ങളായി പ്രദേശ വാസികളുടെ ആവശ്യമാണ് ഇതോടെ പൂവണിഞ്ഞത്. പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രിമതി സൗമ്യ പി....👇

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയ 9-ാം വാർഡിൽ ഉൾപ്പെട്ട പാലൂർ അമ്പലവട്ടം ബൈ.....

*സുദിന ഹോം നേഴ്സിംഗ്*വീട്ടു ജോലി രോഗി പരിചരണം പ്രസവ ശുശ്രൂഷ കുട്ടികളെ നോക്കൽ ആശുപത്രിയിൽ കൂട്ടിരിപ്പ് Advt...*എന്നീ ജോലി...
01/09/2024

*സുദിന ഹോം നേഴ്സിംഗ്*

വീട്ടു ജോലി
രോഗി പരിചരണം
പ്രസവ ശുശ്രൂഷ
കുട്ടികളെ നോക്കൽ
ആശുപത്രിയിൽ കൂട്ടിരിപ്പ്

Advt...

*എന്നീ ജോലികൾക്ക് ജോലിക്കാരെ ആവശ്യമുള്ളവർ വിളിക്കുക*

👉 ANM, GNM, GDA നഴ്സിംഗ് സ്റ്റാഫുകൾ ലഭ്യമാണ്

👉 പരിചയ സമ്പന്നരായ സ്റ്റാഫുകൾ

👉 Male, Female സ്റ്റാഫുകൾ ലഭ്യമാണ്

സുദിന ഹോം നഴ്സിംഗ്
പെരിന്തൽമണ്ണ
Ph : 9645136386

*വയനാട് ദുരന്തം : മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി ഫണ്ട് ശേഖരണം,  അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം*01-09-2024പുലാമന...
01/09/2024

*വയനാട് ദുരന്തം : മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി ഫണ്ട് ശേഖരണം, അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം*

01-09-2024
പുലാമന്തോൾ വാർത്ത

മലപ്പുറം : വയനാട് ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നടത്തിയ ആപ്പ് വഴി വയനാട് പുനരധിവാസ ഫണ്ട് ശേഖരണം, ഇന്നല അർധരാത്രിയോടെ അവസാനിച്ചു. ആകെ ലഭിച്ചത് 36 കോടിയിലധികം (36,08,09, 777) വയനാടിന്റെ കണ്ണീരൊപ്പാൻ ഒന്നിച്ച് നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. മത ജാതി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലർപ്പിച്ച വിശ്വാസമാണിത്.

100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിംലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

കേരള ടീച്ചഴ്‌സ് കോൺഫറൻസ് സന്ദേശ പ്രചരണത്തിന് തുടക്കമായി01-09-2024പുലാമന്തോൾ വാർത്തതിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് യൂത്...
01/09/2024

കേരള ടീച്ചഴ്‌സ് കോൺഫറൻസ് സന്ദേശ പ്രചരണത്തിന് തുടക്കമായി

01-09-2024
പുലാമന്തോൾ വാർത്ത

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി 'നേർച്ചറിങ് ഹ്യൂമാനിറ്റി' എന്ന പ്രമേയത്തിൽ സെപ്തംബർ 29 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള ടീച്ചേർസ് കോൺഫറൻസിന്റെ
സന്ദേശ പ്രചാരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ്, വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന സെക്രട്ടറി സി.വി കാബിൽ, വിസ്‌ഡം യൂത്ത് സംസ്ഥാന കൗൺസിൽ അംഗം വി. അവാം സുറൂർ, നസീർ വള്ളക്കടവ് എന്നിവർ സംബന്ധിച്ചു.

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*𝐁.𝐄𝐝 / 𝐌.𝐄𝐝 ഇനി ഡിസ്റ്റൻസ് ആയി പഠിക്കാം..!!*റഗുലർ വിദ്യാർത്ഥികളുടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി..!! (TNTEU)𝐎𝐔𝐑 𝐅𝐄𝐀𝐓𝐔𝐑𝐄...
01/09/2024

*𝐁.𝐄𝐝 / 𝐌.𝐄𝐝 ഇനി ഡിസ്റ്റൻസ് ആയി പഠിക്കാം..!!*

റഗുലർ വിദ്യാർത്ഥികളുടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി..!!
(TNTEU)

𝐎𝐔𝐑 𝐅𝐄𝐀𝐓𝐔𝐑𝐄𝐒

📌PSC | GOVT. | UGC | NCTE Approved.
📌Online and Live Classes
📌Equivalency from Calicut and Kerala University.
📌ഏറ്റവും കുറഞ്ഞ ഫീസ്.
📌EMI Fecility available.
📌Books, യൂണിഫോം, ഐഡി കാർഡ്‌, Practical support എന്നിവ സൗജന്യം.
📌ഈ മാസം(ഓഗസ്റ്റ്, സെപ്റ്റംബർ) അഡ്മിഷൻ എടുക്കുന്നവർക്ക് ഫീസിളവ്.

*FOR ADMISSION*

Grade+ Academy
Distance Learning Centre

𝐏𝐄𝐑𝐈𝐍𝐓𝐇𝐀𝐋𝐌𝐀𝐍𝐍𝐀 | 𝐌𝐀𝐍𝐍𝐀𝐑𝐊𝐊𝐀𝐃 | 𝐖𝐀𝐍𝐃𝐎𝐎𝐑

📞 +𝟗𝟏 𝟖𝟎𝟖𝟔𝟏 𝟐𝟐𝟐𝟏𝟏
📞 +𝟗𝟏 𝟗𝟕𝟒𝟓𝟔 𝟐𝟐𝟐𝟏𝟏

🔸🔸🔸🔸🔸🔸🔸പഠിച്ചിറങ്ങിയാൽ ജീവിതം പറന്ന് ആസ്വദിക്കാം. ...🔹BBA Aviation (3 year Degree)🔹Diploma Aviation Hospitality &Travel ...
01/09/2024

🔸🔸🔸🔸🔸🔸🔸
പഠിച്ചിറങ്ങിയാൽ ജീവിതം പറന്ന് ആസ്വദിക്കാം. ...

🔹BBA Aviation (3 year Degree)

🔹Diploma Aviation Hospitality &Travel Management (1 Year )

🔹Diploma in Logistics Management (1 Year)

മഞ്ചേരി: എയർലൈൻസ് , എയർപോർട്ടുകൾ , കാർഗോ വിമാനങ്ങൾ ,ട്രാവൽ ഏജൻസി , ടൂറിസം കമ്പനികൾ , ഷിപ്പുകൾ , ലോജിസ്റ്റിക് കമ്പനികൾ എന്നിവയിൽ തൊഴിൽ ലഭിക്കുന്ന 3 വർഷത്തെ യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്സുകളോ അല്ലെങ്കിൽ 1 വർഷത്തെ ഡിപ്ലോമ കോഴ്സുകളോ *Aviator College* ൽ നിന്നും പഠിക്കാം.

📲 വിളിക്കേണ്ട നമ്പർ : 8139889911

താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഒന്ന് ക്ലിക്ക് ചെയ്തുനോക്കൂ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുക .👇🖱

https://wa.me/c/918139889911

*Aviator College of Aviation Studies*
2nd Floor, Fara Mall
Court Road, KacheriPadi
Near Kacheripadi Juma-Masjid.
*MANJERI*
www.aviatorcollege.co.in

*പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുൻപില്‍ കാമുകനുമായി ലൈംഗികബന്ധം, യുവതിക്ക് 6 വര്‍ഷം കഠിന തടവ്*01 - 09 - 2024*_പുലാമന്തോള്...
01/09/2024

*പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുൻപില്‍ കാമുകനുമായി ലൈംഗികബന്ധം, യുവതിക്ക് 6 വര്‍ഷം കഠിന തടവ്*

01 - 09 - 2024
*_പുലാമന്തോള്‍ വാര്‍ത്ത_*

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളുടെ മുൻപില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോർത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍...... 👇

കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി യാത്രക്കിടെ ...

വളാഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിലെ ബസുകൾ തിങ്കളാഴ്ച സഹായ നിധിക്കായി യാത്ര നടത്തും. 01 -09 -2024 പുലാമന്തോൾ വാർത്തഓണപ്പുട ...
01/09/2024

വളാഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിലെ ബസുകൾ തിങ്കളാഴ്ച സഹായ നിധിക്കായി യാത്ര നടത്തും.

01 -09 -2024
പുലാമന്തോൾ വാർത്ത

ഓണപ്പുട : ജോലിക്കിടെ അപകടത്തിൽപ്പെട്ട്‌ ‌ വിടപറഞ്ഞ സ്വകാര്യ ബസ് ജീവനക്കാരൻ ഓണപ്പുടയിലെ മൻസൂറിന്റെ കുടുംബത്തെ ചേർത്ത്‌ നിർത്തുന്നതിനു വേണ്ടി വളാഞ്ചേരി പെരിന്തൽമണ്ണ ബസ്‌ ഓണേഴ്സ്‌ & തൊഴിലാളികൾ ചേർന്ന് ഫണ്ട്‌ സമാഹരിക്കുന്നു. ഇതിൻറെ ഭാഗമായി നാളെ തിങ്കളാഴ്ച വളാഞ്ചേരി - പെരിന്തൽമണ്ണ റൂട്ടിലെ ബസുകൾ തിങ്കളാഴ്ച സഹായ നിധിക്കായി യാത്ര നടത്തും യാത്രക്കാർ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
® പുലാമന്തോൾ വാർത്ത

*ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് പ്രതിഷേധ സമരം നടത്തി*01 - 09 - 2024*_പുലാമന്തോള്‍ ...
01/09/2024

*ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് പ്രതിഷേധ സമരം നടത്തി*

01 - 09 - 2024
*_പുലാമന്തോള്‍ വാര്‍ത്ത_*

അങ്ങാടിപ്പുറം : പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിലുള്ള 18 ജീവനക്കാരിൽ 16 പേരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും യോഗം ആരോപിച്ചു. വേണ്ടത്ര ജീവനക്കാരെ ഉടൻ നിയമിച്ചില്ലെങ്കിൽ തദ്ദേശവകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജില്ലാ നിർവഹണസമിതി അംഗം കെ.എസ്. അനീഷ് ഉദ്ഘാടനംചെയ്തു. മണ്ഡലം ഭാരവാഹികളായ കൃഷ്ണകുമാർ, പി.ടി. മാത്യു, എബ്രഹാം ചക്കുങ്ങൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനന്യ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കേശവദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈൽ ബാബു, കെ.എസ്.യു. ജില്ലാ സെക്രട്ടറി അമൽ തുടങ്ങിയവർ സംസാരിച്ചു.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

[ADVT] *SYNDICATE CINEMAS KOPPAM*ഇന്നത്തെ സിനിമ... (01/09/2024)_ടിക്കറ്റുകള്‍ ബോക്‌സ് ഓഫീസിലും bookmyshow-യിലും amazon p...
01/09/2024

[ADVT]

*SYNDICATE CINEMAS KOPPAM*

ഇന്നത്തെ സിനിമ... (01/09/2024)

_ടിക്കറ്റുകള്‍ ബോക്‌സ് ഓഫീസിലും bookmyshow-യിലും amazon pay-യിലും റിസര്‍വ് ചെയ്യാവുന്നതാണ്_

FOR MORE: 7558878781, 04662914088

നിലമ്പൂരിലേക്ക്  ഷൊർണൂരില്‍നിന്നുള്ള അവസാന ട്രെയിൻ സമയം രാത്രി എട്ടരക്കാക്കണമെന്ന ആവശ്യം ശക്തമായി. 01 -09 -2024 പുലാമന്ത...
01/09/2024

നിലമ്പൂരിലേക്ക് ഷൊർണൂരില്‍നിന്നുള്ള അവസാന ട്രെയിൻ സമയം രാത്രി എട്ടരക്കാക്കണമെന്ന ആവശ്യം ശക്തമായി.

01 -09 -2024
പുലാമന്തോൾ വാർത്ത

ഷൊർണൂർ: നിലമ്ബൂരിലേക്ക് ഷൊർണൂരില്‍നിന്നുള്ള അവസാന ട്രെയിൻ സമയം രാത്രി എട്ടരക്കാക്കണമെന്ന ആവശ്യം ശക്തമായി. 8.10നാണ് ഈ ട്രെയിൻ ഷൊർണൂരില്‍നിന്ന് പുറപ്പെടുന്നത്.ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ ഷൊർണൂരിലെത്തുന്ന യാത്രക്കാർക്ക് നിലമ്ബൂരിലേക്ക് പോകാനുള്ള ട്രെയിനില്‍ കയറാൻ ഏറെ സാഹസമാണ്. അധികദിവസവും എക്സിക്യൂട്ടീവ് ഷൊർണൂരിലെത്തുന്നത് ഏറെ വൈകിയാണ്. നിലമ്ബൂർ ട്രെയിനില്‍ കയറാനുള്ള ഓട്ടത്തിനിടെ വീണ് ചിലർക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി നിലമ്ബൂർ ട്രെയിനില്‍ ഹൃദ്രോഗിയായ യുവാവ് മരിച്ചത് ഓടിക്കയറിയ ഉടനെയാണ്. യുവാവും കുടുംബവും രാത്രി 8.05 ന് എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷൊർണൂരിലെത്തുന്ന സമയത്താണ് നിലമ്ബൂർ ട്രെയിൻ 8.10 ന് പുറപ്പെടുമെന്ന അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാരെല്ലാം ഓട്ടമായി. എറണാകുളത്തെ ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് വരുന്ന നിലമ്ബൂർ പൂക്കോട്ടുംപാടം ചുള്ളിയോട് തൊട്ടിത്തൊടി അജീഷും കൂട്ടത്തിലുണ്ടായിരുന്നു.
അജീഷും സഹോദരിമാരായ ഷിജി, വിജി, ലിജി, പിതാവ് ഭാസ്കരൻ എന്നിവരും എങ്ങനെയോ ട്രെയിനില്‍ കയറിപ്പറ്റി. അപ്പോഴേക്കും അജീഷ് കിതച്ചും ശ്വാസം മുട്ടിയും ട്രെയിനിന്റെ തറയിലിരുന്നു.
ട്രെയിൻ ചെറുകരയിലെത്തിയപ്പോഴേക്കും മിടിപ്പ് നഷ്ടപ്പെട്ട് തുടങ്ങി. സഹയാത്രിക കാർഡിയാക് മസാജും കൃത്രിമ ശ്വാസവും നല്‍കാൻ തുടങ്ങിയെങ്കിലും വൈകാതെ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിയും ഹൃദ്രോഗിയായിരുന്നെന്നും ഇവരെ വീല്‍ചെയറിലിരുത്തിയാണ് അങ്ങാടിപ്പുറം സ്റ്റേഷനില്‍നിന്ന് പുറത്തെത്തിച്ചതെന്നും കാർഡിയാക് മസാജ് ചെയ്ത കന്യാസ്ത്രീ പറഞ്ഞു. ഇതേ ദിവസം ഷൊർണൂർ ജങ്ഷനിലെ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് തൊട്ട് മുമ്ബ് എക്സിക്യൂട്ടീവ് ട്രെയിൻ പത്ത് മിനിട്ടോളം പിടിച്ചിട്ടിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ഇതൊഴിവായാല്‍ തന്നെ യുവാവിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. സമയമാറ്റത്തില്‍ റെയില്‍വെ അധികൃതരും ജനപ്രതിനിധികളും വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.

വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
® പുലാമന്തോൾ വാർത്ത

*പട്ടാമ്പിയിൽ വൻ മയക്ക് മരുന്ന് വേട്ട  ബ്രൗൺ ഷുഗർ, കഞ്ചാവ്  എന്നിവ പിടികൂടി.* 01 -09 -2024 പുലാമന്തോൾ വാർത്തപട്ടാമ്പി : ...
01/09/2024

*പട്ടാമ്പിയിൽ വൻ മയക്ക് മരുന്ന് വേട്ട ബ്രൗൺ ഷുഗർ, കഞ്ചാവ് എന്നിവ പിടികൂടി.*

01 -09 -2024
പുലാമന്തോൾ വാർത്ത

പട്ടാമ്പി : പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്നാണ് ശനിയാഴ്ച 1.053 kg കഞ്ചാവ് 0 .34 gm ബ്രൗൺ ഷുഗർ എന്നിവയുമായി വെസ്റ്റ് ബംഗാൾ സ്വദേശി ആയ നൂറുൽ ഇസ്ലാം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ഓപ്പറേഷൻ D-HUNT എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് DANSAF അംഗങ്ങളുടെ സഹായത്തോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പ്രതിയുമായി പോലീസ് പ്രതി താമസിച്ചിരുന്ന പെരിന്തൽമണ്ണയിലുള്ള വാടക വീട്ടിൽ പരിശോധന നടത്തുകയും പരിശോധനയിൽ അര കിലോയോളം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.പട്ടാമ്പി മേഖലയിലെ കോളേജ്, സ്കൂൾ വിദ്യാർത്ഥികളെയും മറ്റും ലക്ഷ്യം വെച്ച് ചില്ലറ വില്പനക്കാർക്ക് വില്പന നടത്തുന്നതിനായി ആണ് ഈ ലഹരി വസ്തുക്കൾ കൊണ്ട് വന്നത് എന്നാണ് സംശയിക്കുന്നത്. പട്ടാമ്പി മേഖലയിൽ ലഹരി വില്പനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 70 ലധികം കേസുകൾ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതായും ഇത്തരത്തിൽ ഉള്ള കേസുകളിൽ ഉൾപ്പെടുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പാലക്കാട്‌ നാർകോട്ടിക് സെൽ DYSP പി. അബ്ദുൽ മുനീർ, ഷൊർണൂർ DYSP ആർ മനോജ്‌ കുമാർ, പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, SI മണികണ്ഠൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും വിതരണ ശൃംഖലയെ കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കിയതായും ലഹരി കടത്തിൽ ഏർപ്പെടുന്ന കൂടുതൽ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*ഏലംകുളം സർവ്വീസ് സഹകരണ ബാങ്ക് സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു*01 -09 -2024 പുലാമന്തോൾ വാർത്തഏലംകുളം: ഏലംകുളം സ...
01/09/2024

*ഏലംകുളം സർവ്വീസ് സഹകരണ ബാങ്ക് സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു*

01 -09 -2024
പുലാമന്തോൾ വാർത്ത

ഏലംകുളം: ഏലംകുളം സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ സ്ഥാപിച്ച പുതിയ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റേയും മുതിർന്ന പൗരന്മാർക്കും ഭിന്ന ശേഷിക്കാർക്ക് ബാങ്കിംഗ് സേവനം വീടുകളിലെത്തിക്കുന്ന 'സേവനം പൂമുഖപ്പടിയിൽ' പദ്ധതിയുടേയും ഉദ്ഘാടനം ഒറ്റപ്പാലം എം എൽ എ അഡ്വ. കെ. പ്രേംകുമാർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.ഗോവിന്ദപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതിയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് വായ്പയെടുത്ത അയൽകൂട്ടങ്ങളെ ചടങ്ങിൽ പെരിന്തൽമണ്ണ തഹസിൽദാർ എ.വേണുഗോപാൽ ആദരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആക്ക പറമ്പ് സജീറിനെ എം എൽ എ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ, ആരോഗ്യസ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനിത പള്ളത്ത്, വാർഡ് അംഗം സമദ് താമരശ്ശേരി, പെരിന്തൽമണ്ണ തഹസിൽദാർ എ.വേണുഗോപാൽ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം പി. അജിത്ത് കുമാർ, കുടുംബ ശ്രീ സി ഡി എസ് ചെയർചെഴ്സൺ കെ. സുനിത എസ്. ശ്രീരാജ് സംസാരിച്ചു. സെക്രട്ടറി ഇ.വി. ഷൈല സ്വാഗതവും ഭരണസമിതി അംഗം ജെ. ബിജു നന്ദിയും പറഞ്ഞു.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി വളപുരം ജി.എം.യു.പി. സ്കൂളിൽ തുടങ്ങി*31-08-2024പുലാമന്തോൾ വാർത്ത പുലാമന്തോൾ : കുട്ടികളിൽ ഇം...
31/08/2024

*ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി വളപുരം ജി.എം.യു.പി. സ്കൂളിൽ തുടങ്ങി*

31-08-2024
പുലാമന്തോൾ വാർത്ത

പുലാമന്തോൾ : കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും ആശയവിനിമയ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണപദ്ധതി വളപുരം ജി.എം.യു.പി. സ്കൂളിൽ തുടങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് ഉദ്ഘാടനംചെയ്തു. മലയാളം മീഡിയത്തിലെ അഞ്ച്, ആറ് ക്ലാസുകാരെ ലക്ഷ്യമിട്ടുള്ള പദ്ധതി നിർവഹണത്തിനായി പെരിന്തൽമണ്ണ ഉപജില്ലയിൽ തിരഞ്ഞെടുത്ത ഏക സ്കൂളാണ് വളപുരം. പി.ടി.എ. പ്രസിഡന്റ് ഇസ്സുദീൻ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എ.ഇ.ഒ. കുഞ്ഞിമൊയ്തു മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ രാമകൃഷ്ണൻ, പ്രഥമാധ്യാപകൻ മുഹമ്മദാലി, പദ്ധതി കൺവീനർ പ്രജിഷ, അധ്യാപകരായ ദീന, മുസ്തഫ, ദേവകി തുടങ്ങിയവർ പ്രസംഗിച്ചു.

പുലാമന്തോൾ പാലിയേറ്റീവ് കെയറിനു നൽകുന്ന കസേര വൈസ് പ്രസിഡന്റ് പാലിയേറ്റീവ് പ്രവർത്തകരായ രാമചന്ദ്രൻ, രാമകൃഷ്ണൻ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി..

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകും; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍*പട്ടാ...
31/08/2024

*പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകും; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍*

പട്ടാമ്പി : പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലക്കാട് കലക്ടറേറ്റിൽ നടന്ന....

പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് ...

ബാബുവിന് താങ്ങായി ചർക്ക’യുടെ ഭാരവാഹികൾ31-08-2024പുലാമന്തോൾ വാർത്ത കാടാമ്പുഴ : ശരീരം തളർന്നപ്പോഴും ആത്മാഭിമാനത്തോടെ ചക്രക...
31/08/2024

ബാബുവിന് താങ്ങായി ചർക്ക’യുടെ ഭാരവാഹികൾ

31-08-2024
പുലാമന്തോൾ വാർത്ത

കാടാമ്പുഴ : ശരീരം തളർന്നപ്പോഴും ആത്മാഭിമാനത്തോടെ ചക്രക്കസേരയിലിരുന്ന് പുസ്തകവും പേനയും വിൽപ്പന നടത്തി ജീവിതത്തോടു പൊരുതിയ യുവാവിനെ ചതിച്ചവരേ, നിങ്ങൾ ഇതു കാണുക.ആ യുവാവിന് ഇതാ സഹായമെത്തിയിരിക്കുന്നു. അടിയന്തരസഹായമായി പതിനായിരം രൂപയുടെ ചെക്കും കൊടുംചതിയെപ്പറ്റി പോലീസിൽ പരാതിനൽകി . ആവശ്യമായ നിയമസഹായവുമായി ‘ചർക്ക’യുടെ ഭാരവാഹികളാണ് കാടാമ്പുഴയിലെത്തി ഇതെല്ലാം ചെയ്തത്.
ശരീരം തളർന്ന്, കൈകൾ അനക്കാനാകാതെ, ചക്രക്കസേരയിലിരിക്കുന്ന കാടാമ്പുഴയിലെ അരവിന്ദാക്ഷൻ എന്ന ബാബു വർഷങ്ങളായി കാടാമ്പുഴ ക്ഷേത്ര പരിസരത്ത് പുസ്തകവും പേനയും വിറ്റാണ് ജീവിക്കുന്നത്. പേനയോ പുസ്തകമോ വാങ്ങുന്നവർ അതിന്റെ വില ബാബുവിന്റെ കീശയിലിടും. ബാക്കി കിട്ടാനുള്ളവർ കീശയിൽനിന്ന് അതു മാത്രമെടുക്കും. ബാബുവിന് നാട്ടുകാരെ വിശ്വാസമായിരുന്നു. നാട്ടുകാർക്ക് തിരിച്ചും.എന്നാൽ കഴിഞ്ഞ ദിവസം പുസ്തകം വാങ്ങിയൊരു സ്ത്രീ അതു തകർത്തു. അഞ്ഞൂറ് രൂപയുടെ നോട്ട് നൽകി അതിന്റെ ബാക്കി എടുക്കുകയാണെന്ന മട്ടിൽ കീശയിലെ 2500 രൂപയോളം എടുത്ത് കടന്നു. ഒരു മധ്യവയസ്കയാണ് അതു ചെയ്തത്. ഇത് ബാബുവിനെ വിഷമിപ്പിച്ചു. മനംനൊന്തു കഴിയുകയായിരുന്ന ബാബുവിന് സഹായവുമായാണ് ചർക്ക ഭാരവാഹികൾ എത്തിയത്. ബാബുവിനാവശ്യമായ നിയമസഹായം നൽകുമെന്നും ചർക്ക ചെയർമാൻ റിയാസ് മുക്കോളി പറഞ്ഞു. കെ.പി. സുരേന്ദ്രൻ, നിസാർ തോട്ടോളി, ഫാസിൽ മൂർക്കത്ത്, പാരിസ് രണ്ടത്താണി എന്നിവരും കൂടെയുണ്ടായിരുന്നു.

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*AKGSMA ഓണം സ്വർണ്ണോത്സവം 2024*👑👑👑👑👑👑👑👑ആഗസ്റ്റ് 8 മുതൽ ഒക്ടോബർ 31വരെ *ബമ്പർ സമ്മാനം:- 100പവൻ*ഒന്നാം സമ്മാനം:*25പവൻ*രണ്ടാ...
31/08/2024

*AKGSMA ഓണം സ്വർണ്ണോത്സവം 2024*
👑👑👑👑👑👑👑👑
ആഗസ്റ്റ് 8 മുതൽ ഒക്ടോബർ 31വരെ
*ബമ്പർ സമ്മാനം:- 100പവൻ*
ഒന്നാം സമ്മാനം:*25പവൻ*
രണ്ടാം സമ്മാനം:*10പവൻ*
മൂന്നാം സമ്മാനം:*5പവൻ*
*1100പേർക്:- 1ഗ്രാം സ്വർണം*
കൂടാതെ 10കിലോ വെള്ളി
പ്രോത്സാഹനസമ്മാനങ്ങൾ

*തവക്കൽ ഗോൾഡ് &ഡയമണ്ട് കൊളത്തൂർ കുറുപത്താൽ*
*TODAY'S GOLD RATE*
💫💫💫💫💫💫💫

*22k.916 GOLD RATE*

*1Gm ₹6695
*1-പവൻ (GM)₹53560
*18k 1 GM ₹5545

💥31വർഷത്തെ പാരമ്പര്യവുമായി 💫

*THAVAKKAL GOLD*
KOLATHUR
Contact:*9072888858*
•••••••••••••••••••••••••

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചുപട്ടാമ്പി : ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘട...
31/08/2024

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

പട്ടാമ്പി : ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്കൃത ദിനാചരണ പരിപാടി പട്ടാമ്പിയിൽ മണ്ഡലം എം എൽ എ ശ്രീ മുഹമ്മദ് മുഹ്‌സിൻ ഉദ്ഘാടനം നിർവഹിച്ചു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പുരാണ, ഇതിഹാസങ്ങളുടെയും.......

https://pulamantholevaarttha.com/samskrtha-day/

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

പട്ടാമ്പി : ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്കൃത ദ...

*നിർത്തിവെച്ച റോഡുപണി എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ചു*31 - 08 - 2024*_പുലാമന്തോള്...
31/08/2024

*നിർത്തിവെച്ച റോഡുപണി എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ചു*

31 - 08 - 2024
*_പുലാമന്തോള്‍ വാര്‍ത്ത_*

കട്ടുപ്പാറ : മാസങ്ങളായി തകർന്നു കിടക്കുന്ന പുലാമന്തോൾ -പെരിന്തൽമണ്ണ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിർത്തിവെച്ച റോഡുപണി എത്രയും വേഗം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കർമസമിതി രൂപവത്കരിച്ചു. കട്ടുപ്പാറയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് 50 അംഗ കർമ സമിതിയുണ്ടാക്കിയത്. സെപ്തംബർ ഒന്നിന് റോഡുപണി തുടങ്ങുമെന്ന് കരാർ കമ്പനി എം.എൽ.എ. യ്ക്കു നൽകിയ ഉറപ്പു പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം തുടങ്ങുവാനും കർമസമിതി തീരുമാനിച്ചു.

ജനകീയപ്രശ്‌നമെന്ന നിലയിൽ രാഷ്ട്രീയം മാറ്റിവെച്ചാണ് ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി, സംഘടന പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർചേർന്നാണ് കർമസമിതി രൂപവത്കരിച്ചത്.

യോഗത്തിൽ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു. സി. സുകുമാരൻ, പി. ചന്ദ്രമോഹനൻ, നാലകത്ത് ഷൗക്കത്ത്, കെ.ടി. അഷ്‌കർ, കെ.പി. മൊയ്തീൻകുട്ടി, ഷിബു ചെറിയാൻ, ശൈഷാദ് തെക്കേതിൽ, ഉമ്മർ ബൂട്ടോ, അസീസ് ഏർബാദ്, കെ. കുഞ്ഞുമുഹമ്മദ്, മുത്തു കട്ടുപ്പാറ, അഷ്‌റഫ് കക്കാട്, ഇ.കെ. സൈതലവി തുടങ്ങിയവർ സംസാരിച്ചു.

കർമസമിതി ഭാരവാഹികൾ: നജീബ് കാന്തപുരം എം.എൽ.എ.(ചെയ.), പി. സൗമ്യ, സി. സുകുമാരൻ(വർക്കിങ് ചെയ.), പി. ഷാജി, എ.കെ. മുസ്തഫ, നാലകത്ത് ഷൗക്കത്ത് (വൈ.ചെയ.), ഷാജി കട്ടുപ്പാറ(ജന.കൺ.), അസീസ് ഏർബാദ് (ട്രഷ.).

വെള്ളിയാഴ്ച പുലാമന്തോൾ പഞ്ചായത്ത് ഓഫീസിൽ ഓൺലൈൻ യോഗം നടത്തി. റോഡ് പ്രവൃത്തിയുടെ പുരോഗതി കർമസമിതിയെ ബോധ്യപ്പെടുത്തണമെന്നും കരാർ കമ്പനി നൽകിയ ഉറപ്പു പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രി, വകുപ്പു മന്ത്രി, ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

യോഗത്തിൽ എം.എൽ.എ., കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, കർമസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കൺസൾട്ടൻസി ഉദ്യോഗസ്ഥരുമായും കർമസമിതി ഭാരവാഹികൾ സംസാരിച്ചു.

*കൂടുതല്‍ വാർത്തകൾക്ക് പുലാമന്തോൾ വാർത്ത web site സന്ദര്‍ശിക്കുക* 👇

https://pulamantholevaarttha.com/

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

*ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻*

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2000 ലിറ്ററിലധികം പിടികൂടി* 31 - 08 - 2024*_പുലാമന്തോള്‍ വാര്‍ത്ത_*പാലക്കാട് : പാലക്കാട്...
31/08/2024

*പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2000 ലിറ്ററിലധികം പിടികൂടി*

31 - 08 - 2024
*_പുലാമന്തോള്‍ വാര്‍ത്ത_*

പാലക്കാട് : പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പില്‍ നിന്നാണ് കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റ് കേരള പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.

*തുടര്‍ന്ന് വായിക്കാന്‍... 👇*

പാലക്കാട് : പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയി...

*ചുണ്ടമ്പറ്റയിൽ കുട്ടികളെ കയറ്റിയ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു; 14 പേർക്ക് പരിക്ക്.*31-08-2024പുലാമന്തോൾ വാർത്ത കൊപ്പം : ...
31/08/2024

*ചുണ്ടമ്പറ്റയിൽ കുട്ടികളെ കയറ്റിയ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു; 14 പേർക്ക് പരിക്ക്.*

31-08-2024
പുലാമന്തോൾ വാർത്ത

കൊപ്പം : ചുണ്ടമ്പറ്റയിൽ വിദ്യാർഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് കുട്ടികളടക്കം 14 പേർക്ക് പരിക്കുപറ്റി. ആരുടെയും നില ഗുരുതരമല്ല. ഓട്ടോറിക്ഷാ ഡ്രൈവർമാരും വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ രക്ഷിതാവും പരിക്കുപറ്റിയവരിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ 9.30- ഓടെയായിരുന്നു അപകടം. വണ്ടുന്തറ ചുണ്ടമ്പറ്റ പാതയിലെ ചുണ്ടമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ വളവിൽ വെച്ചായിരുന്നു സംഭവം. പപ്പടപ്പടി അൽബീർ പ്രീ- സ്കൂളിലേക്കും പ്രഭാപുരം ഇറാം അക്കാദമി സ്കൂളിലേക്കും കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആദ്യം കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലും പിന്നിട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊപ്പം പോലീസും സ്ഥലത്ത് എത്തിയിരുന്നു.
ചുണ്ടമ്പറ്റ സ്വദേശികളായ മാടായിൽ ഷംലത്ത് (32), മകൾ അദ്നാൻ ആദം (10), ദന ഫാത്തിമ (6), ഓട്ടോറിക്ഷാ ഡ്രൈവർമാരായ ചുണ്ടമ്പറ്റ കരിമ്പനക്കൽ റിയാസ് (40), മേൽമുറി പടത്തൊടി അബ്‌ദുൾ സലാം (38), മേൽമുറി മാർക്കശ്ശേരി അബ്‌ദുൾ സിദ്ദിഖിന്റെ മകൾ സൽവ ഫാത്തിമ (9), മേൽമുറി കരുവാത്ത് സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഹനാൻ (7), മേൽമുറി കരുവാട്ട് അലിയുടെ മകൻ മുഹമ്മദ് നസൽ (6), മേൽമുറി മാർക്കശ്ശേരി മുസ്‌തഫയുടെ മകൾ നിസ്മാ ഫാത്തിമ (6), മേൽമുറി
മാർക്കശ്ശേരി മുഹമ്മദിൻ്റെ മകൻ മുഹമ്മദ് റാഫി (6), മണ്ണേങ്ങോട്
മുണ്ടക്കത്തൊടി ഫവാസിൻ്റെ മകൾ ഈമ ഫാഫിയ (7), മേൽമുറി
മുണ്ടക്കത്തൊടി മുഹമ്മദ് റഷീദിന്റെ മകൻ അയാസ് (6), ആമയൂർ പുല്ലുപറമ്പത്ത് നിയാസിന്റെ മകൻ അബ്ദുള്ള ഹൈദർ (4), തത്തനംപുള്ളി പുല്ലാട്ടുപറമ്പിൽ റഹീമിന്റെ മകൾ റഹ്‌മിയ (4) എന്നിവർക്കാണ് പരിക്കേറ്റത്.

*അപകടത്തിൽപ്പെട്ട വിദ്യാർഥികളെ ആദ്യം ആശുപത്രിയിലേക്ക് എത്തിച്ചത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ.*

ബ്ലോക്ക് പ്രസിഡന്റ് ഗീതാ മണികണ്ഠ‌ൻ ചുണ്ടമ്പറ്റയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പരിപാടിക്കായി പോകുന്നവേളയിലാണ് റോഡിൽ ഓട്ടോറിക്ഷകൾ അപകടത്തിൽപ്പെട്ടത് കാണാനിടയായത്.
ഉടൻ തന്നെ പ്രസിഡന്റിന്റെ നിർദേശപ്രകാരം ബ്ലോക്കിന്റെ വാഹനത്തിൽ ഡ്രൈവർ അബ്ദു‌ൾ ഗഫൂറും നാട്ടുകാരും ചേർന്ന് പരിക്കുപറ്റിയവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ദേഹമാസകലം രക്തവുമായിട്ടാണ് പല കുട്ടികളും കിടന്നിരുന്നതെന്നും മറ്റു വാഹനങ്ങൾക്ക് കാത്തുനിൽക്കാനുള്ള സമയമില്ലായിരുന്നുവെന്നും ഗീതാ മണികണ്ഠൻ പറഞ്ഞു.

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/BBUBjLcZHSKD7n0MBso0Ei

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

*വയനാടിനൊരു കൈത്താങ്ങ്'' പുലാമന്തോൾ ടൗണിൽ ജനകീയ ചായക്കടക്ക് തുടക്കമായി.* പുലാമന്തോൾ: "വയനാടിനൊരു കൈത്താങ്ങ്.. ഞങ്ങളുമുണ്...
30/08/2024

*വയനാടിനൊരു കൈത്താങ്ങ്'' പുലാമന്തോൾ ടൗണിൽ ജനകീയ ചായക്കടക്ക് തുടക്കമായി.*

പുലാമന്തോൾ: "വയനാടിനൊരു കൈത്താങ്ങ്.. ഞങ്ങളുമുണ്ട് കൂടെ.." എന്ന ശീർഷകത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ബഡ്സ് സ്കൂളും സംയുക്തമായി നടത്തുന്ന ജനകീയ ചായക്കട യുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവ്വഹിച്ചു ഇന്നും നാളെയും വൈകീട്ട് 4:00 മണി മുതൽ 7:00 മണി വരെയാണ് പുലാമന്തോൾ ടൗണിൽ ജനകീയ ചായക്കട നടത്തപ്പെടുന്നത് .

പുലാമന്തോൾ: "വയനാടിനൊരു കൈത്താങ്ങ്.. ഞങ്ങളുമുണ്ട് കൂടെ.." എന്ന ശീർഷകത്തിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തും കുടുംബശ്.....

*ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും സംഘടിച്ചു*30/08/2024വിളയൂർ : വിളയൂർ:വിളയൂ...
30/08/2024

*ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും സംഘടിച്ചു*

30/08/2024

വിളയൂർ : വിളയൂർ:വിളയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു..ഹരിതകർമസേന
സെക്രട്ടറി രാധ മാടായിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ കെ.പി.നൗഫൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജിത,

തുടര്‍ന്ന് വായിക്കാന്‍....

വിളയൂർ : വിളയൂർ:വിളയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന പ്രവർത്തന അവലോകനയോഗവും, ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂണിഫോം .....

*ബിസിനസ് ആവശ്യത്തിനായി ഗുജറാത്തിലെത്തി, ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം*അഹമ്മദാബാദ്: ഗുജറാത...
30/08/2024

*ബിസിനസ് ആവശ്യത്തിനായി ഗുജറാത്തിലെത്തി, ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം*

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു ആണ് മരിച്ചത്.നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. സൂറത്തില്‍ വെച്ചായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങള്‍ക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു.

തുടര്‍ന്ന് വായിക്കാന്‍....

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂര്‍ സ...

*കൂട്ടുപാതയിലെ കട്ടിൽമാടം പുരാതന ശേഷിപ്പിന്  പുരാവസ്തു വകുപ്പ് സംരക്ഷണ കവചം തീർത്തു.*കൂറ്റനാട് : പാലക്കാട് -ഗുരുവായൂർ സം...
30/08/2024

*കൂട്ടുപാതയിലെ കട്ടിൽമാടം പുരാതന ശേഷിപ്പിന് പുരാവസ്തു വകുപ്പ് സംരക്ഷണ കവചം തീർത്തു.*

കൂറ്റനാട് : പാലക്കാട് -ഗുരുവായൂർ സംസ്ഥാന ഹൈവെയുടെ ഓരത്ത്, കൂറ്റനാടിനും പട്ടാമ്പിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയ്ക്ക് പുരാവസ്തു വകുപ്പ് സംരക്ഷണ കവചം തീർത്തു.
പൊതുമരാമത്ത് വകുപ്പിൻ്റെ സഹകരണത്തോടെയാണ് താൽക്കാലിക സുരക്ഷയ്ക്കായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡരികിലായതിനാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സ്മാരകത്തിന് സുരക്ഷാ ഭീഷണി നിലനിന്നിരുന്നു. ഭാരമേറിയ ടോറസുകളും കണ്ടൈനറുകളും കടന്നു പോകുന്ന നിരത്തിൽ പലവട്ടം ചരക്കു വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സ്തൂപത്തിന്റെ മുകൾ ഭാഗത്ത് കരിങ്കൽ ശില്പം അടർന്നു

കൂറ്റനാട് : പാലക്കാട് -ഗുരുവായൂർ സംസ്ഥാന ഹൈവെയുടെ ഓരത്ത്, കൂറ്റനാടിനും പട്ടാമ്പിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ക....

Address

Malappuram
Pulamanthole
679323

Telephone

+97470189887

Website

Alerts

Be the first to know and let us send you an email when പുലാമന്തോൾ വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Pulamanthole media companies

Show All