യുക്തിവാദി ബുക്ക്സ്

യുക്തിവാദി ബുക്ക്സ് യുക്തിപരമായി ചിന്തിക്കുവാനായി ഒരിടം.

ചരിത്രത്തെ വളച്ചൊടിച്ച് വ്യാജ ഇരവാദം ഉയർത്തി, പച്ചനുണകൾ പറഞ്ഞ് ഒരു മഹാ കളവായിട്ടാണ് ഇസ്രായേൽ ഹമാസ് വിഷയം നമ്മുടെ മുന്നില...
06/10/2024

ചരിത്രത്തെ വളച്ചൊടിച്ച് വ്യാജ ഇരവാദം ഉയർത്തി, പച്ചനുണകൾ പറഞ്ഞ് ഒരു മഹാ കളവായിട്ടാണ് ഇസ്രായേൽ ഹമാസ് വിഷയം നമ്മുടെ മുന്നിലേക്ക് എത്തുന്നത്. സ്ത്രീകളെ ഒരു കൃഷിഭൂമിയായി കാണുന്നവർ ആ പാടത്ത് കൊയ്തുണ്ടാക്കിയ വോട്ട് ബാങ്ക് സമ്പന്നതയിൽ മതിമറന്ന് പുരോഗമനം അവകാശപ്പെടുന്ന വിപ്ലവ വായാടികൾ തുടങ്ങി ആധുനിക മനുഷ്യർ എന്ന ക്ലെയിം നടത്തുന്നവർ വരെ വത്തക്ക സമരവുമായി കളത്തിലുണ്ട്. 'നിങ്ങളൊക്കെ എന്ത് മലര് പറഞ്ഞാലും ഹമാസും പലസ്തീനും ആണ് ശരി" എന്നൊക്കെ ഇക്കൂട്ടർ വാദിച്ച് പ്രീണനത്തിന്റെ കൊടുമുടി കയറിനിൽക്കും ഈ വിപ്ലവ വായാടികൾ. "വളച്ചൊടിക്കൽ ഒരു ക്രൈം ആണ്" എന്ന വീഡിയോയിലൂടെ ഇസ്രായേൽ പലസ്തീൻ വിഷയം എന്താണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് നോക്കി വരാം. VIDEO LINK : https://youtu.be/H3QSMckHroA മറ്റൊരു വീഡിയോ കൂടി കാണാം, ആരൊക്കെ എന്തൊക്കെ ചെയ്താലും ഞമ്മൻ്റെ ആൾക്കാർ ചെയ്യുന്നത് മാത്രമാണ് ശരി, സംഘപരിവാർ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി എതിർക്കണം. പക്ഷെ അത് ഇസ്ലാമിസ്റ്റുകളുടെ മടിയിൽ കിടന്നാവരുത്. ആ ഒരു മനോഭാവം മാറ്റി വസ്തുത ചികയാൻ തുടങ്ങിയാൽ സി പി എം ന് ഇസ്രായേൽ വിഷയത്തിൽ അഭിപ്രായം മാറ്റേണ്ടി വരും. അതുണ്ടായില്ലെങ്കിൽ ഇസ്‌ലാം കേരളത്തിന്റെ വലതു കരം വിപരീത ദിശയിൽ അരിഞ്ഞിടുന്ന കാലം വിദൂരമല്ല.. VIDEO LINK : https://youtu.be/RdRca4dvXis?si=38gPryWfvq65GAfB

സൗദി അറേബ്യയെ പിന്തള്ളി ലോകമുസ്ലീമിന്റെ എകരക്ഷകനും സംരക്ഷകനും ഷിയാ ഇറാനാണെന്ന് വരുത്തിത്തീർത്ത് ആഗോള ഇസ്‌ലാമിന്റെ അധീശത്...
05/10/2024

സൗദി അറേബ്യയെ പിന്തള്ളി ലോകമുസ്ലീമിന്റെ എകരക്ഷകനും സംരക്ഷകനും ഷിയാ ഇറാനാണെന്ന് വരുത്തിത്തീർത്ത് ആഗോള ഇസ്‌ലാമിന്റെ അധീശത്വം നേടാനുള്ള കുതന്ത്രവും കൂടിയാണ് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കിയത്. മതത്തിനേക്കാൾ വാണിജ്യത്തിനും ബിസിനസിനുമാണ് സൗദി ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ഇന്ന് മുൻതൂക്കം നല്കുന്നത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ ജനാധിപത്യ ചേരികളുമായി ഉറ്റബന്ധം പുലർത്തുന്ന GCC, കാലത്തിനനുസരിച്ച് സ്വയം മാറാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു. സൽമാൻ രാജകുമാരൻ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ച് ലോകത്തിന്റെ കയ്യടി നേടുമ്പോൾ ഖൊമൈനിയുടെ ഭീകരരാഷ്ട്രം മഹസാ അമിനിയെ പോലെയുള്ള നൂറുകണക്കിന് പെൺകുട്ടികളെ കൊലപ്പെടുത്തുന്നു. വനിതാ വിമോചന നേതാവും നോബേൽ ജേതാവുമായ ഷിറിൻ ഇബാദി ഇപ്പോഴും ഇറാനിയൻ ഇരുട്ടറയ്ക്കുള്ളിലാണ്. 'ഉത്തരകൊറിയയല്ല ഇറാനാണ് യഥാർത്ഥ തെമ്മാടിരാഷ്ട്രം" വീഡിയോ കാണാം.. https://youtu.be/gP4ipeCPc7E

സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് ...
29/09/2024

സത്യത്തിൽ ഇപ്പോൾ ഈ മരണവാർത്ത നമുക്ക് മുന്നിലേക്ക് വരുമ്പോൾ "ധീര രക്തസാക്ഷിക്ക് ആദരാഞ്ജലികൾ " എന്നാരെങ്കിലും പറഞ്ഞാൽ അത് സഖാവ് പുഷ്പ്പന് നേർന്നതാണോ ? അതോ ഹിസ്‌ബുള്ള ഭീകരവാദി സഖാവ് നസറുള്ളക്ക് നേർന്നതാണോ ? എന്ന് പുഷ്പ്പന് വരെ സംശയം ഉണ്ടായേക്കാം. എന്തോ... ഈ കാലഘട്ടത്തിന്റെ കമ്മ്യൂണിസം സുന്നത്തിന്റെ രാഷ്ട്രീയമാണ്. "വിപ്ലവസൂര്യന്മാർക്ക് വിട" എന്ന വീഡിയോ കാണാം.. https://youtu.be/C05SijUTfmM?si=C5zMibuF7Tj7o-Wo

നിങ്ങൾ നടത്തുന്ന ഭീതിവ്യാപാരത്തിന്റെ ഫലം ആയിരക്കണക്കിന് മനുഷ്യരുടെ മാനസിക നിലയെയാണ് ബാധിക്കുന്നത്. കുറച്ച് ശർക്കരയും വിസ...
14/08/2024

നിങ്ങൾ നടത്തുന്ന ഭീതിവ്യാപാരത്തിന്റെ ഫലം ആയിരക്കണക്കിന് മനുഷ്യരുടെ മാനസിക നിലയെയാണ് ബാധിക്കുന്നത്. കുറച്ച് ശർക്കരയും വിസർജ്യവും അധികം അകാലത്തിലല്ലാതെ വെച്ചാൽ ശർക്കരയെ അവഗണിച്ച് വിസർജ്യത്തെ പൊതിയുന്ന ഈച്ചയുടെ ബാഹുല്യം കണക്കാണ്, സ്വാർത്ഥ താത്പര്യങ്ങളോടെ ഭീതിവ്യാപാരം നടത്തുന്നവർക്ക് കിട്ടുന്ന കയ്യടി. ആ സമിതി, ഈ സമിതി, അങ്ങേ സമിതി, ഇങ്ങേ സമിതി, എന്നൊക്കെ പറഞ്ഞ് പിരിവും നടത്തി ചിലർ നടത്തുന്ന ഭീതിവ്യാപാരത്തിനു വളമാകുന്നത് സമൂഹത്തിന്റെ ശാസ്ത്രാവബോധത്തിലൂന്നിയ അന്വേഷണത്വരയില്ലായ്മ തന്നെയാണ്. മുല്ലപെരിയാർ വിഷയത്തിൽ വ്യക്തമായ കാര്യങ്ങളാണ് ചുവടെയുള്ള ലിങ്കിലെ വീഡിയോ പങ്കിടുന്നത്. "ഡാം തകരുമോ ?", "വസ്തുതകളും വിവാദങ്ങളും", എന്നിങ്ങനെ ഒരു വീഡിയോക്കുള്ളിൽ തന്നെ രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയ ഈ അവലോകനം പൂർണമായി കണ്ട ശേഷവും നിങ്ങൾ ഈച്ചയായി തന്നെ തുടരുകയാണെങ്കിൽ നിരാശ തന്നെ ഫലം.. വീഡിയോ കാണാം.. https://youtu.be/rK2L66-XXyI

രഞ്ജിത്ത് ഇസ്രായേലിക്ക് കയ്യടിച്ചവരിൽ പലരും ഇപ്പോൾ അദ്ദേഹത്തെ തെറി വിളിക്കുന്നത് കാണാം. മലയാളിയുടെ സ്ഥിരം ശൈലി തന്നെ.. മ...
25/07/2024

രഞ്ജിത്ത് ഇസ്രായേലിക്ക് കയ്യടിച്ചവരിൽ പലരും ഇപ്പോൾ അദ്ദേഹത്തെ തെറി വിളിക്കുന്നത് കാണാം. മലയാളിയുടെ സ്ഥിരം ശൈലി തന്നെ.. മാറ്റമൊന്നുമില്ല. ഇപ്പോൾ ഈ പോസ്റ്റിടുന്ന ഞങ്ങളോ, അയാളെ അനുകൂലിക്കുന്നവരോ, പ്രതികൂലിക്കുന്നവരോ, തെറിവിളിക്കുന്നവരോ ഒന്നും തന്നെ സോഷ്യൽ മീഡിയ വിപ്ലവത്തിനപ്പുറത്തേക്ക് അദ്ദേഹം കാട്ടിയ സന്നദ്ധ മനസ് കാട്ടിയിട്ടില്ല. പറഞ്ഞു വന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലേ അതിനെ കുറിച്ച് സംസാരിക്കാവൂ എന്ന ഉദ്ദേശ്യത്തിലല്ല. തീർച്ചയായും നമ്മൾ സംസാരിക്കണം. പക്ഷേ അത് വിമർശനത്തിന്റെ ഭാഷയിലാകണം എന്ന് മാത്രം. കർണാടക സർക്കാരിനെ തെറിയും വിളിച്ച് അവരെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് വിടാതെ രഞ്ജിത്തിനെയും പൊക്കി നടന്നിട്ട് ഇപ്പോൾ രഞ്ജിത്തിന്റെ നിഗമനം ഒന്ന് പാളിയപ്പോൾ അയാളുടെ നെഞ്ചത്തേക്ക് കേറുന്നത് എന്ത് പരിപാടിയാണ് മല്ലൂസ് ? ഒരു വലിയ ഭൂരിപക്ഷം സയൻസിന്റെ നെഞ്ചിലേക്കായിരുന്നു കേറ്റം.. അത് വിവരിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ പറയുന്നതെന്തെന്ന് ഗ്രഹിക്കാൻ പോലും ബുദ്ധിയില്ലാത്തവന്മാർ ആ വീഡിയോയുടെ കമെന്റിടത്തിലായി വിപ്ലവം. സത്യത്തിൽ ഇതിലൂടെ രാഷ്‌ട്രീയ ലാഭം കൊയ്യാം എന്നതിനപ്പുറം ഒരു ഭൂരിപക്ഷത്തിന് അർജുൻ എന്ന മനുഷ്യ ജീവിയോട് ഉടലെടുത്ത അനുകമ്പയാണിതെന്ന് നിഷ്കളങ്കരെ നിങ്ങൾക്കിനിയും തോന്നുന്നുണ്ടോ ? സച്ചിൻദേവും വസീഫും പ്രേത്യേകിച്ച് ഒരുപകാരവുമില്ലാതെ അവിടെ പോയി നോക്കുകുത്തിയായി നിൽക്കുന്നത്. ഞങ്ങടെ പാർട്ടീടെ ഇടപെടൽ എന്ന പരസ്യം മലയാളിയുടെ തലയിലേക്ക് പറയാതെ പറഞ്ഞ് ഇൻസ്റ്റാൾ ചെയ്യിക്കാനാണെന്ന് നിഷ്കളങ്കരെ ഇങ്ങൾക്കിനിയും മനസിലാക്കതെയുണ്ടോ ? ചുവടെയുള്ളത് "സയൻസ് എന്ത് പിഴച്ചു" എന്ന വീഡിയോയുടെ ലിങ്ക് ആണ്. അതിൽ ഒരൽപം രാഷ്ട്രീയം പറയുന്നുമുണ്ട്, കുറച്ച് രാഷ്ട്രീയം കമെന്റിടത്തിൽ പിൻ ചെയ്തിട്ടുമുണ്ട്. അന്തം അടിമകളെയും ക്ഷണിക്കുന്നു.. നിങ്ങളുടെ കണ്ണീർ അവിടെ തെറിയായി പൊഴിയട്ടെ..
https://youtu.be/ao8iMeOqUGw?si=L4ysdzGRRyDHvqHV

ഹേ പ്രഭോ... ആ വേദിയിൽ എല്ലാവർക്കും ഒരേപോലുള്ള കസേരയാണ് ക്രമീകരിച്ചിരുന്നത്. എ പി ജെ അബ്ദുള്കലാമിനെയൊക്കെ ഡ്യൂപ്ലിക്കേറ്റ...
11/07/2024

ഹേ പ്രഭോ... ആ വേദിയിൽ എല്ലാവർക്കും ഒരേപോലുള്ള കസേരയാണ് ക്രമീകരിച്ചിരുന്നത്. എ പി ജെ അബ്ദുള്കലാമിനെയൊക്കെ ഡ്യൂപ്ലിക്കേറ്റ് ചെയ്യുമ്പോൾ അദ്ദേഹം എന്തായിരുന്നു അന്ന് ചെയ്തത് എന്ന തിരിച്ചറിവെങ്കിലും വേണം. ഞങ്ങൾക്കറിയാം ഇത് താങ്കളുടെ കുറ്റമല്ല, തിരിച്ചറിവും അവലോകന ശേഷിയുമുള്ള ഒരാളും സംഘി ആവില്ലല്ലോ.. ഇനിയെങ്കിലും ഇങ്ങനെ പരിഹാസ്യനാവാതെ വരുന്ന അഞ്ച് കൊല്ലം ഭിന്നിപ്പിച്ച് ഭരിക്കാൻ കിട്ടിയ അവസരം വേണ്ടവിധം ഉപയോഗിച്ച് നരേന്ദ്രമോദി എന്ന രാജാവിന്റെ ഉത്തമ അനുയായിയായ പ്രജയായി വരുംകാലത്ത് പൂണൂൽ ധരിക്കുന്നതൊക്കെ സ്വപ്നം കണ്ടങ്ങ് നടന്നാൽ പോരെ ? എന്തിനാണ് തൃശൂരുകാർക്ക് നാണക്കേടുണ്ടാക്കുന്നത്. "paട്ടി ഷോ" എന്ന വീഡിയോ കാണാൻ ലിങ്ക് സന്ദർശിക്കുക.. https://youtu.be/4ZkW7QoRjDk

മകൻ മരിച്ചാലും സാരമില്ല മരുമകൾ കരയണം എന്ന വീഡിയോ പറയുന്ന രാഷ്ട്രീയം പുൽവാമയിൽ നിന്നും റിയാസിയിലേക്ക് പരിണമിച്ച തീവ്രവാദത...
29/06/2024

മകൻ മരിച്ചാലും സാരമില്ല മരുമകൾ കരയണം എന്ന വീഡിയോ പറയുന്ന രാഷ്ട്രീയം പുൽവാമയിൽ നിന്നും റിയാസിയിലേക്ക് പരിണമിച്ച തീവ്രവാദത്തിൻ്റെയും, എന്തും വിറ്റ് വോട്ടാക്കണം എന്ന ചിന്ത മാത്രമുള്ള സ്യൂഡോ സെക്യുലറിസ്റ്റുകളുടെയുമാണ്.. വീഡിയോ കാണാം >> https://openinyoutu.be/8AWooFTI7YE?si=Pd2SMk7zZfmSzW62

രാമായണവും മഹാഭാരതവും കേട്ടുകഥകളോ ? എന്ന വിഡിയോയിൽ നാസ്തികനും, സ്വതന്ത്ര ചിന്താ പ്രഭാഷകനുമായ ശ്രീ ടോമി സെബാസ്റ്റ്യൻ പങ്കി...
24/06/2024

രാമായണവും മഹാഭാരതവും കേട്ടുകഥകളോ ? എന്ന വിഡിയോയിൽ നാസ്തികനും, സ്വതന്ത്ര ചിന്താ പ്രഭാഷകനുമായ ശ്രീ ടോമി സെബാസ്റ്റ്യൻ പങ്കിട്ടകാര്യങ്ങളിൽ അസഹിഷ്ണുത പൂണ്ട മത മൗലിക വാദികൾ. ടോമിയെ പാതിരി ചാപ്പയടിച്ച് കലാപാഹ്വാനമൊക്കെ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിലേക്ക് കുറച്ചു സമയം ശ്രദ്ധതിരിക്കാം.. "ഇങ്കെ നൻപ്ക്ക് ഗൊത്തില്ല nnayinte patti മോനെ" എന്ന വോയിസ്ഓവർ വീഡിയോ കാണാം ചുവടെയുള്ള ലിങ്കിൽ നിന്നും>> https://www.youtube.com/

ജാതീയമായ വിവേചനം മനസ്സിൽ കാണാതെ നമ്മിൽ ഭൂരിപക്ഷം പേരും പലപ്പോഴും എടുത്തുപയോഗിക്കുന്ന വാക്കാണ് "ചെറ്റ" എന്നത്. സത്യത്തിൽ ...
19/06/2024

ജാതീയമായ വിവേചനം മനസ്സിൽ കാണാതെ നമ്മിൽ ഭൂരിപക്ഷം പേരും പലപ്പോഴും എടുത്തുപയോഗിക്കുന്ന വാക്കാണ് "ചെറ്റ" എന്നത്. സത്യത്തിൽ ഈ മനുഷ്യർ പരസ്പരം അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഈ വാക്ക് അറിഞ്ഞോ അറിയാതെയോ ഉദാഹരിക്കുന്നത് ജാതീയമായ ഭിന്നതയാണ് ചെറ്റ എന്ന വാക്കിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ഒരു ലഘു വീഡിയോ കാണാം..>> ഈ ലിങ്കിലൂടെ >>

Website : https://yukthivaadi.comBook store : https://www.yukthivaadi.com/storeApparel store : https://teeshopper.in/store/yukthivaadiDonate us : https://www...

ിവ്യത്തികേടുള്ള ഒരു സമൂഹത്തിന് ഏതെങ്കിലും വിധത്തിൽ ആശ്വാസമാകുന്നത് നല്ലത് തന്നെ പക്ഷേ സഹായം നൽകിയ വ്യക്തിയോ, പ്രസ്താനമോ ...
01/06/2024

ിവ്യത്തികേടുള്ള ഒരു സമൂഹത്തിന് ഏതെങ്കിലും വിധത്തിൽ ആശ്വാസമാകുന്നത് നല്ലത് തന്നെ പക്ഷേ സഹായം നൽകിയ വ്യക്തിയോ, പ്രസ്താനമോ തങ്ങൾ ചെയ്തു കൂട്ടുന്ന എല്ലാ നരാധമ പ്രവൃത്തികളെയും മുൻപ് ചെയ്ത സഹായങ്ങളാൽ ബാലൻസ് ചെയ്യുന്നത് അവരുടെ ഉദ്ദേശ്യം ആധുര സേവനമല്ല, മറിച്ച് പ്രതിഫലേച്ഛയോട് കൂടിയ പ്രവ്യത്തിയാണെന്നത് വ്യക്തമാണ്. അയൽ വാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭരിച്ച പൊതിച്ചോറുകൾ ഗവൺമെൻ്റ് ആശുപത്രിയുടെ മുൻപിൽ സൗജന്യമായി ഗോവിന്ദച്ചാമിയും അനുയായികളും വിതരണം ചെയ്യുന്നു എന്ന് കരുതുക. അത് അയാൾ ചെയ്ത് നരാധമ പ്രവൃത്തിയെ വിമർശിക്കുന്ന സമയത്ത് 'ഞാൻ പൊതിച്ചോറ് കൊടുത്തത് കണ്ടില്ലേ?' എന്ന ചോദ്യം ഗോവിന്ദച്ചാമിയും കൂട്ടരും ഉയർത്തിയാൽ പൊതിച്ചോർ വിതരണം വഴി അവരുടെ ഉദ്ദേശ്യം ആധുര സേവനമായിരുന്നു എന്ന ക്യാപ്സ്യൂൾ നിങ്ങൾ വിഴുങ്ങുമോ ?.

അടിമയല്ലെങ്കിൽ ബോധമുള്ള മനുഷ്യനായി ചിന്തിച്ചു നോക്കൂ.. എന്നും പൊതിച്ചോറിന് കൈ നീട്ടുന്ന ഒരു സമൂഹത്തെ നിലനിർത്തുക എന്നത് രാഷ്ട്രീയക്കാരുടെ ആവശ്യം തന്നെയല്ലേ ? മലത്തിനു നടുവിൽ ''ചെറി ' കൊണ്ടു വെച്ചാൽ മലം ഭക്ഷ്യയോഗ്യമാകുമോ ? ഇല്ല. പകരം എന്താ സംഭവിക്കുന്നത് "ചെറി' യും മാലിന്യമായി മാറും. വിമർശനങ്ങൾ തുലനം ചെയ്യാനായി പൊതിച്ചോറ് കൊടുത്ത കണക്ക് പറയുന്നവരാണ് നമ്മെ ഭരിക്കുന്നതെങ്കിൽ എന്നും ആ കണക്ക് പറയാൻ വിധം സമൂഹം ഉയരാതെ നോക്കേണ്ടത് അവരുടെ ആവശ്യമാണ്. അത്തരത്തിൽ നമ്മുടെ നിത്യപട്ടിണി അങ്ങനെ തുടരണോ ?. 920 പേജുകളിൽ വിവിധ അധ്യായങ്ങളിൽ കൃത്യമായ റഫറൻസുകൾ ചേർത്ത അന്വേഷണാത്മക രാഷ്ട്രീയ പഠനമാണ് " പൊതിച്ചോറും കഠാരയും" എന്ന ഈ പുസ്തകം. നാലാം മതസ്ഥരുടെ ആക്രമണം ഭയന്ന് തൂലികാ നാമത്തിൽ രചിച്ച ഈ കൃതിയുടെ മുഖവില 1000 രൂപയാണ്. പബ്ലിഷിങ്ങ് ഓഫർ ആയി 600 രൂപക്കാണ് പുസ്തകം വിൽക്കുന്നത്. ഓഫർ തീരുന്നതിന് മുൻപായി നിങ്ങളുടെ കോപ്പി ഉറപ്പാക്കുന്നതിനായി Book now ബട്ടൺ ക്ലിക്ക് ചെയ്യുക >>

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു...

"കനിവിന്റെ നിറകുടവും, സമൂഹത്തിന്റെ രക്ഷകരും ഞങ്ങളാണ്" എന്നൊക്കെ ഒരു കൂട്ടം നരാധമന്മാർ കാലങ്ങളായി വിളിച്ചു കൂവുന്നു. അത് ...
28/05/2024

"കനിവിന്റെ നിറകുടവും, സമൂഹത്തിന്റെ രക്ഷകരും ഞങ്ങളാണ്" എന്നൊക്കെ ഒരു കൂട്ടം നരാധമന്മാർ കാലങ്ങളായി വിളിച്ചു കൂവുന്നു. അത് സ്ഥാപിക്കുവാനായി അവർ ചോരയുണങ്ങാത്ത കഠാര വലതു കയ്യിലിരിക്കുമ്പോൾ തന്നെ ഇടതു കയ്യിലൂടെ പൊതിച്ചോർ വിളമ്പുന്നു. പൊതിച്ചോർ വിതരണവും, രക്തദാനവും തകൃതിയായി നടത്തുമ്പോൾ മറുവശത്ത് വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിക്കൊന്നിട്ട് ആ ചോരയിൽ മുക്കിയെടുത്ത റൊട്ടി അമ്മയെ ഭീഷണിപ്പെടുത്തി ആഹരിപ്പിച്ച അവരെ ബംഗാൾ ജനത ആട്ടിപ്പായിചിട്ട് ഏറെ നാളുകളായില്ല. എതിരഭിപ്രായം പറയുന്നവരെയും, വർഗശത്രുക്കളെയും ഉന്മൂലനം ചെയ്യുകയും, സ്വന്തം നേതാക്കളുടെയും കുടുമ്പത്തിന്റെയും അഴിമതിയും, കൊള്ളയും, സകലമാനമായ അമാനവികതകളും മറച്ചു പിടിക്കാൻ അവർ നമ്മിൽ നിന്ന് ശേഖരിച്ച് നമുക്ക് തന്നെ നൽകുന്ന ഓരോ പൊതിച്ചോറിനും കഴിഞ്ഞാൽ... സ്വയം ചിന്തിക്കാൻ കഴിയാത്ത ആ ഗോത്രത്തിനുള്ളിൽ നീയും ഉണ്ടെന്നു മനസിലാക്കുക. "പൊതിച്ചോറും കഠാരയും ബോംബും" എന്ന ഈ കൃതി വിവിധങ്ങളായ അധ്യായങ്ങളിലൂടെ സമൂഹത്തിനോട് സംസാരിക്കുന്നത്, ന്യൂനമായ സ്‌പോൺസേർഡ് നന്മകൾ പരസ്യപ്പെടുത്തി കൊടും കുടിലതകൾ വിതക്കുന്ന ഇന്ത്യയിലെ കക്ഷി രാഷ്ട്രീയത്തെപ്പറ്റിയാണ്.
വിശദമായ വായനക്ക് >> https://yukthivaadi.com/store/product_detail/119

പ്രിയപ്പെട്ട ആര്യ രാജേന്ദ്രൻ അറിയാൻ  ജനപ്രതിനിധിയും ഉദ്യോഗസ്ഥരും തങ്ങളെക്കാൾ കൂടുതൽ സമൂഹത്തെ ചേർത്തു നിർത്താനാണ് ശ്രമിക്...
05/05/2024

പ്രിയപ്പെട്ട ആര്യ രാജേന്ദ്രൻ
അറിയാൻ

ജനപ്രതിനിധിയും
ഉദ്യോഗസ്ഥരും തങ്ങളെക്കാൾ കൂടുതൽ സമൂഹത്തെ ചേർത്തു നിർത്താനാണ് ശ്രമിക്കേണ്ടത്

തങ്ങൾക്ക് കൽപ്പിതമായിരിക്കുന്ന
കൃത്യം കൃത്യമായി ചെയ്യാതിരിക്കുന്നതും അത് ദുരുപയോഗം ചെയ്യുന്നതും
തടവും പിഴയും ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ്

നിങ്ങൾ ചെയ്തത് വളരെ വലിയ കുറ്റമാണ് ഒരുപാട് വകുപ്പുകൾ ഉണ്ട് അതിൽ ചില വകുപ്പുകൾ നിങ്ങളെ ഓർമിപ്പിക്കുകയാണ്

ഐപിസി 341 ആരെയെങ്കിലും അന്യമായി തടഞ്ഞു വെച്ചാൽ

ഒരുമാസം തടവ് 500 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്
അത് നിങ്ങൾ ചെയ്തിരിക്കുന്നു

ഐപിസി 353 ഒരു പൊതുപ്രവർത്തകന്റെ സേവനം ക്രിമിനൽ ബലപ്രയോഗത്തിലൂടെ തടഞ്ഞുവച്ചാൽ
രണ്ടുവർഷം വരെ തടവും പിഴയും അതും നിങ്ങൾ ചെയ്തിരിക്കുന്നു

ഐപിസി 185 ഒരു പൊതുപ്രവർത്തകന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് നിറവേറ്റാൻ കഴിയാത്ത വിധം ബലപ്രയോഗം നടത്തിയിരിക്കുന്നു
മൂന്നുമാസം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് അതും നിങ്ങൾ ചെയ്തിരിക്കുന്നു

ഐപിസി 166 ഒരു പൊതുപ്രവർത്തകൻ തന്നിൽ കൽപ്പിതമായിരിക്കുന്ന ഉത്തരവാദിത്വം അനുസരിക്കാതെ മറ്റുള്ളവർക്ക് മാനസികമായും ശാരീരികമായും പരിക്കേൽപ്പിക്കുക ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റം അത് നിങ്ങൾ ചെയ്തിരിക്കുന്നു

പിന്നെ മോട്ടോർ വാഹന നിയമം ലംഘിച്ചിരിക്കുന്നു
നിങ്ങടെ ഉത്തരവാദിത്വം തെരുവിൽ ഗുണ്ടായിസം കാണിക്കുക എന്നല്ല നിയമപരമായി കുറ്റവാളികളെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്

തെരുവിൽ അഭമാനിക്കപ്പെടുന്ന ഒരുപാട് ഒരുപാട് സ്ത്രീകളുണ്ട് കുട്ടികളുമുണ്ട് അവരൊക്കെ ഇതുപോലെ തെരുവിൽ നേരിടാൻ തുടങ്ങിയാൽ നമ്മുടെ നാടിൻറെ ഗതി എന്താണ്

നിരാലംബരായ സ്ത്രീകൾക്ക് അവരുടെ സംരക്ഷണത്തിന് അവസാനവാക്കായ 354 വകുപ്പുക്കെ എടുത്ത് പൊതുസമൂഹത്തിൽ പ്രയോഗിക്കുമ്പോൾ ഒന്നാലോചിക്കണം നിങ്ങൾ ഇരിക്കുന്ന സ്ഥാനത്ത് കുറിച്ച്

കമ്മ്യൂണിസ്റ്റുകാർക്ക് നമ്മുടെ നിയമവ്യവസ്ഥയെ ബഹുമാനം ഇല്ല എന്നാണോ അതാണോ നിങ്ങളൊക്കെ നിയമം കയ്യിലെടുക്കുന്നത്

സ്വന്തമായി പോലീസ് സ്റ്റേഷനും കോടതിയും ഉപയോഗിച്ച് ജനങ്ങളെ ഉപദ്രവിക്കാൻ ഒരുങ്ങിയാൽ
അത് പൊതുസമൂഹം അംഗീകരിച്ചു തരില്ല കുറ്റവാളികളെ നിയമത്തിനു വിട്ടുകൊടുക്കുക.
✍️ Elsi Joy

Address

Puducherry
Pondicherry
605005

Alerts

Be the first to know and let us send you an email when യുക്തിവാദി ബുക്ക്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യുക്തിവാദി ബുക്ക്സ്:

Videos

Share