KAKZ MEDIA

KAKZ MEDIA പ്രാദേശിക വാർത്തകൾ നേരോടെ പക്ഷം ചേരാതെ

13/01/2025

അഞ്ചൽപ്പെട്ടി: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചെൽപ്പെട്ടി സെൻ്റ് മേരിസ് സ്കൂളിന് സമീപം ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്നും ബിരിയാണി അരിയുമായി ആലപ്പുഴക്ക് പോയ എയ്സ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം സമീപത്തെ കലുങ്കും തകർത്താണ് നിന്നത്. ഈ സമയം എയ്സിന്റെ പിന്നിൽ ബൈക്ക് ഇടിച്ചെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

പിറവത്ത് വെച്ച്  നീല നിറത്തിലുള്ള  പേഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. പേഴ്‌സിൽ Emirates ID, ബാങ്ക് കാർഡുകൾ എന്നിവ അടങ്ങിയിട...
03/01/2025

പിറവത്ത് വെച്ച് നീല നിറത്തിലുള്ള പേഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു.

പേഴ്‌സിൽ Emirates ID, ബാങ്ക് കാർഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആരെങ്കിലും കണ്ടെത്തിയാൽ ദയവായി +919744205718 എന്ന നമ്പറിൽ ബന്ധപ്പെടുക.

പിറവം:അരമനപറമ്പിൽ പരേതരായ ഓനായി -അന്നക്കുട്ടി ദമ്പതികളുടെ മകൻ  #ബോബി(47) നിര്യാതനായി.ആദരാഞ്ജലികൾ. 🌹🙏🌹
27/12/2024

പിറവം:അരമനപറമ്പിൽ പരേതരായ ഓനായി -അന്നക്കുട്ടി ദമ്പതികളുടെ മകൻ #ബോബി(47) നിര്യാതനായി.
ആദരാഞ്ജലികൾ. 🌹🙏🌹

🌹🌹
25/12/2024

🌹🌹

പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽപിറവം: രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മാമ്മലശ്ശേരി എള്ളികുഴിയിൽ എ.സി.ബിജു (52) ...
17/12/2024

പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

പിറവം: രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മാമ്മലശ്ശേരി എള്ളികുഴിയിൽ
എ.സി.ബിജു (52) നെയാണ് വീടിനുള്ളിൽ സ്റ്റേയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ: റീന കുവൈറ്റ് (നേഴ്സ്)

മക്കൾ: ആൻമരിയ,അലൻ.

03/12/2024

കഴിഞ്ഞ ദിവസം കക്കാട് ആട്ടൂർപീടികയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം.

അപകടത്തിൽ കാർ നിയന്ത്രണം വിട്ട് 10 അടിയോളം താഴ്ച്ചയിലേക്ക് മറഞ്ഞിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പുഴയിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിക്ക് രക്ഷകരായി ഡിവൈഎഫ്ഐ പ്രവർത്തകർ ------------------------------------------പിറവം: പുഴയ...
25/11/2024

പുഴയിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിക്ക് രക്ഷകരായി ഡിവൈഎഫ്ഐ പ്രവർത്തകർ
------------------------------------------
പിറവം: പുഴയിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെ പിഷാരുകോവിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. പുഴയിലെ ആഴത്തിൽ പെൺകുട്ടി മുങ്ങിതാഴുന്നത് അക്കരെ നിന്നും കണ്ട് ഓടിയെത്തിയ ഡിവൈഎഫ്ഐ പിറവം വില്ലേജ് സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.കെ.അമൽ, മേഖല കമ്മിറ്റി അംഗം മനു ടി ബേബി, എൽദോസ് ബെന്നി എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനായി പുഴയിലേക്ക് ചാടിയ അമലിന്റെ കാലിന് പരിക്കേറ്റു. അബോധവസ്ഥയിലായ പെൺകുട്ടിയ്ക്ക് പ്രാഥമ ശിശ്രൂഷ നല്‌കിയതിന് ശേഷം പിറവത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റി.

23/11/2024
 #ഓർമ്മപ്പൂക്കൾ. 🌷🌷🌷 #പിറവത്തിന്റെ__സ്വന്തം__സൈനോജ് വിട്ടുപിരിഞ്ഞിട്ട് 15 വർഷംപിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍...
22/11/2024

#ഓർമ്മപ്പൂക്കൾ. 🌷🌷🌷
#പിറവത്തിന്റെ__സ്വന്തം__സൈനോജ് വിട്ടുപിരിഞ്ഞിട്ട് 15 വർഷം

പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനായ സൈനോജ്
'വാര്‍ ആന്‍ഡ് ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്നു .ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്ട്രി ,ജോണ്‍ അപ്പാറാവു , ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. കൈരളി ചാനലിലെ 'സ്വര ലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.കെമിസ്‌ട്രി എന്ന ചിത്രത്തിനുവേണ്‌ടിയാണ്‌ സൈനോജ്‌ അവസാനമായി പാടിയത്‌.

ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. കോഴിക്കോട് സര്‍വകലാശാല യുവജ നോത്സവത്തില്‍ ലളിതഗാനത്തിലും, ഹാര്‍മോണിയത്തിലും ഒ ന്നാം സ്ഥാനം നേടിയിട്ടുണ്ട് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്.

രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതം മൂലം 2009 നവംബർ 22 നു അന്തരിച്ചു
സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍.

ആദരാഞ്ജലികൾ
21/11/2024

ആദരാഞ്ജലികൾ

പിറവം ഇല്ലിക്ക മുക്കടയിൽ വാഹനാപകടം.പിറവത്തുനിന്നും ഇല്ലിക്കമുക്കടയിലേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാ...
17/11/2024

പിറവം ഇല്ലിക്ക മുക്കടയിൽ വാഹനാപകടം.

പിറവത്തുനിന്നും ഇല്ലിക്കമുക്കടയിലേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാർ ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓടയിലേക്ക് പോയി മതിലിടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്.ആർക്കും ഗുരുതര പരിക്കുകളില്ല.

പിറവത്തു ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു:  മുളക്കുളം വടുകുന്നപ്പുഴ ഭാഗത്ത് പോത്താനിക്കാട് ഭാഗത്തുള്ള           ആംബ...
14/11/2024

പിറവത്തു ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു: മുളക്കുളം വടുകുന്നപ്പുഴ ഭാഗത്ത് പോത്താനിക്കാട് ഭാഗത്തുള്ള ആംബുലൻസ് അപകടത്തിൽ പ്പെട്ടു രോഗി മരിച്ചു. ആംബുലൻസിൽ വാഹനാപകടത്തിൽ സ്‌പൈനൽ കോഡിന് പരിക്കു പറ്റി അരയ്ക്കു താഴെ തളർന്നുപോയ പോത്താനിക്കാട് പുൽതുറയിൽ വീട്ടിൽ
ബെൻസൺ (35) ആണ് മരണപ്പെട്ടത് . ബെൻസനെ വൈക്കം ഇന്റോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നതിനു ശേഷം തിരികെ പോത്താനിക്കാട് വീട്ടിലേക്ക് പോകുന്ന സമയത്താണ് മുളക്കുളം വടുകുന്ന പുഴയിൽ വെച്ച് അപകടം സംഭവവിച്ചത്. റോഡിലെ കട്ടിങ്ങിൽ തട്ടി ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു. ആംബുലൻസിൽ നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ ഗുരുതരമായ പരിക്കുകളോടെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടുപേർ പിറവം ഗവണ്മെന്റ് ആശുപത്രിയിലും ചിലകത്സയിൽ ആണ്.ബെൻസന്റെ മൃതദേഹം പിറവം ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിചിരിക്കുന്നു. വെള്ളൂർ പോലീസ് അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു.

ആദരാഞ്ജലികൾ 🌹🙏🌹പിറവം: കക്കാട് കോട്ടമുറിക്കൽ  #പൗലോസ്_K_M (71)നിര്യാതനായി സംസ്കാരം ഇന്ന് (11/11/2024 തിങ്കൾ ) 3  ന് ഭവനത്...
11/11/2024

ആദരാഞ്ജലികൾ 🌹🙏🌹

പിറവം: കക്കാട് കോട്ടമുറിക്കൽ #പൗലോസ്_K_M (71)നിര്യാതനായി

സംസ്കാരം ഇന്ന് (11/11/2024 തിങ്കൾ ) 3 ന് ഭവനത്തിലും തുടർന്ന് സെൻറ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

മാമലശ്ശേരി: ഇടയത്ത് (വാളാടിയിൽ ) പരേതരായ വിഎം മാത്യു  വിൻ്റെയും ശാന്ത മാത്യു യുടെയും മകൻ  #സിബിൻ_മാത്യു (49) നിര്യാതനായി...
06/11/2024

മാമലശ്ശേരി: ഇടയത്ത് (വാളാടിയിൽ ) പരേതരായ വിഎം മാത്യു വിൻ്റെയും ശാന്ത മാത്യു യുടെയും മകൻ
#സിബിൻ_മാത്യു (49) നിര്യാതനായി.
സംസ്കാര ശുശ്രുഷ ഇന്ന് (06.11.2024)
വൈകിട്ട് 04.00നു വസതിയിൽ. തുടർന്ന് മാമലശ്ശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ

ഭാര്യ: മെറിൻ സിബിൻ (കവുങ്ങമൂലയിൽ കിളിതാറ്റിൽ, കാക്കനാട്.)

മക്കൾ: മാത്യു എസ് വാളാടി എബ്രഹാം എസ് വാളാടി

സഹോദരങ്ങൾ: സ്മിതി സുരേഷ് പനയ്ക്കലോടി, കാക്കനാട്,ബിബിൻ മാത്യു വാളാടി

പാമ്പാക്കുട: നാരേകാട്ട് ജോർജ് ഫിലിപ്പ് (കൊച്ചുപൈറ്റാട്ട്) 68- നിര്യാതനായി.സംസ്കാരം നാളെ (06.11.2024)3 pm ന് ഭവനത്തിലെ ശു...
05/11/2024

പാമ്പാക്കുട: നാരേകാട്ട് ജോർജ് ഫിലിപ്പ് (കൊച്ചുപൈറ്റാട്ട്) 68- നിര്യാതനായി.

സംസ്കാരം നാളെ (06.11.2024)
3 pm ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഓണക്കൂർസെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഭാര്യ മോളി നാരേകാട്ട് കുടുംബാഗം
മക്കൾ വറുഗീസ്കുട്ടി , ദീപാ
മരുമക്കൾ വിറോനി , നിഥിൻ ജോസഫ്

ആദരാഞ്ജലികൾ🌹🙏🌹ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രാമമംഗലം, ശ്രാമ്പിക്കൽ  #സിനി_കുഞ്ഞുമോൻ മരണപ്പെട്ടു. ഇന്ന് രാവില...
05/11/2024

ആദരാഞ്ജലികൾ🌹🙏🌹
ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രാമമംഗലം, ശ്രാമ്പിക്കൽ #സിനി_കുഞ്ഞുമോൻ മരണപ്പെട്ടു.
ഇന്ന് രാവിലെ 7.45 ഓടെ രാമമംഗലം പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്ത് ആണ് അപകടം സംഭവിച്ചത്.

🌹
03/11/2024

🌹

Address

Piravom

Alerts

Be the first to know and let us send you an email when KAKZ MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KAKZ MEDIA:

Share