KOINONIA VISION

KOINONIA VISION Official Facebook channel/Page of Jacobite Syrian Church, Perumbavoor region of Angamali Diocese unde
(3)

ബഹു. ബേസിൽ വർഗീസ് ഉരുമത്ത് ശെമ്മാശന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വ...
12/11/2023

ബഹു. ബേസിൽ വർഗീസ് ഉരുമത്ത് ശെമ്മാശന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടത്തപ്പെട്ട വി. മൂന്നിന്മേൽ കുർബ്ബാനക്ക് അഭി. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കർമ്മീകത്വം വഹിച്ചു.

വി. കുർബ്ബാനാനന്തരം ബേസിൽ വർഗീസ് ശെമ്മാശന്റെ സ്മരണാർത്ഥം മോർ അഫ്രേം സിറിയക് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും കൊയ്‌നോണിയ വിഷനും സംയുക്തമായി സംഘടിപ്പിച്ച ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം കീനോസോ 4 വിജയികൾക്കുള്ള മൊമെന്റോയും ക്യാഷ് അവാർഡും അഭി. തിരുമേനി വിതരണം ചെയ്തു.

ഇമ്പങ്ങളുടെ നാട്ടിൽ മൂന്നാണ്ട് ബഹു. ബേസിൽ വർഗീസ് ഉരുമത്ത് ശെമ്മാശന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വ...
11/11/2023

ഇമ്പങ്ങളുടെ നാട്ടിൽ മൂന്നാണ്ട്

ബഹു. ബേസിൽ വർഗീസ് ഉരുമത്ത് ശെമ്മാശന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വി. കുർബ്ബാനയും മോർ അഫ്രേം സിറിയക് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും കൊയ്‌നോണിയ വിഷനും സംയുക്തമായി സംഘടിപ്പിച്ച
ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം കീനോസോ 4 വിജയികൾക്കുള്ള സമ്മാനദാനവും 2023 നവംബർ 12 ഞായറാഴ്ച രാവിലെ 8.30 ക്ക് തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ...

Watch LIVE👇🏻

ബഹു. ബേസിൽ വർഗീസ് ഉരുമത്ത് ശെമ്മാശന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വി. കുർബ്ബാനയും മോർ .....

കുരിശുംതൊട്ടി കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും നടത്തപ്പെട്ടു.ചൂരമുടി സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ ക...
11/11/2023

കുരിശുംതൊട്ടി കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും നടത്തപ്പെട്ടു.

ചൂരമുടി സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ കീഴിൽ പുനർനിർമ്മിച്ച മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശുംതൊട്ടിയുടെ കൂദാശയും ചാപ്പലിൽ പരിശുദ്ധ ചത്തുരുത്തിയിൽ മോർ ഗ്രീഗോറിയോസ് പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അനുഗ്രഹാശിസുകളോടെ മേഖല മെത്രാപ്പോലീത്ത അഭി. മോർ അഫ്രേം മാത്യൂസ് തിരുമനസ്സിന്റെ പ്രധാന കാർമ്മീകത്വത്തിൽ നടത്തപ്പെട്ടു. ബഹു. വൈദീകർ സഹ കാർമ്മികരായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് അല്ലപ്ര കൊയ്‌നോണിയയിൽ പ്രവർത്തിക്കുന്ന Koinonia Mission Hospital's - Eldho Mor Baselious Dialysis Centre ലേക്ക് ഡയാലിസിസ് രോഗികൾ ക്കുള്ള ചികിത്സാ സഹായം നൽകുകയും ചെയ്തു. വികാരി ബഹു. ഫാ. നെൽസൺ ജോയി മൂലേകുടിയും ചാപ്പൽ ഭാരവാഹികളും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയുംകാതോലിക്കേറ്റ് അസിസ്റ്റന്റും കൊച്ചി ഭദ്രാസന മെത്രാപ്പോലീ...
09/11/2023

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും
കാതോലിക്കേറ്റ് അസിസ്റ്റന്റും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ മോർ ഗ്രീഗോറിയോസ് ജോസഫ് തിരുമനസ്സിന് എല്ലാവിധ ജന്മദിനാശംസകളും നേരുന്നു

✨✨  കീനോസോ 4✨✨പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മോർ അഫ്രേം ...
09/11/2023

✨✨ കീനോസോ 4✨✨

പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മോർ അഫ്രേം സിറിയക് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും മേഖലയുടെ ഓൺലൈൻ മാധ്യമ വിഭാഗമായ കൊയ്‌നോണിയ വിഷനും സംഘടിപ്പിക്കുന്ന
ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം കീനോസോ 4 വിജയികളെ പ്രഖ്യാ പ്പിക്കുന്നു👇🏻

https://youtu.be/R0vLESD-1FM

KEENOSO 4 | Result will be published tonight . Stay tuned!!
09/11/2023

KEENOSO 4 | Result will be published tonight . Stay tuned!!

KEENOSO 4 | Result Announcement

https://youtu.be/u8oenBRNL9k?si=MtFMYGKn5uQSojH-Hymn about St.Mary | വി. ദൈവമാതാവിനെക്കുറിച്ചുള്ള ഗീതം. പരിശുദ്ധ യാക്കോബ...
08/11/2023

https://youtu.be/u8oenBRNL9k?si=MtFMYGKn5uQSojH-

Hymn about St.Mary | വി. ദൈവമാതാവിനെക്കുറിച്ചുള്ള ഗീതം.

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശീഹ്മാ നമസ്കാരത്തിലെ രാത്രി പ്രാർത്ഥനയിൽ പാടുന്ന ഏഴാമത്തെ മൗർബൊ അഭി. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത സുറിയാനിയിലും അഭി. പിതാവ് വിവർത്തനം നിർവ്വഹിച്ച ഗാനം ജിസ് മേരി എൽദോ മലയാളത്തിലും പാടിയ അതിമനോഹരമായ ഗാനം.

Additional variation of the 7th Mavurbo of Sheemo Prayers

06/11/2023

🌾🌾🌾🌾🌾🌾🌾🌾🌾
യാക്കോബായ സുറിയാനി സഭ, പെരുമ്പാവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന കൊയ്‌നോണിയ വോയിസ്‌ ഡിജിറ്റൽ 2023 നവംബർ മാസത്തിലെ പതിപ്പ് വായിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://koinoniavoice.org/koinoniavoice-november-2023.html

🌾🌾🌾🌾🌾🌾🌾🌾🌾

അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല ആസ്ഥാനമായ കൊയ്നോണിയയുടെ  മാനേജർ ബഹു. റെജി  തെക്കിനേത്ത് അച്ഛന്റെ പിതാവ്  T. I കുര്യാക...
31/10/2023

അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല ആസ്ഥാനമായ കൊയ്നോണിയയുടെ മാനേജർ ബഹു. റെജി തെക്കിനേത്ത് അച്ഛന്റെ പിതാവ് T. I കുര്യാക്കോസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. മരണാനന്തര ശുശ്രുഷ 01/11/2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയിൽ

മോർ അഫ്രേം മാത്യൂസ് തിരുമേനിക്ക് മാനവ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു . ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനും സഭയ്ക്...
28/10/2023

മോർ അഫ്രേം മാത്യൂസ് തിരുമേനിക്ക് മാനവ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു .

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനും സഭയ്ക്കും ഉത്തമ മാതൃകയായി പ്രവർത്തിക്കുന്ന മോർ അഫ്രേം മാത്യൂസ് തിരുമേനിക്ക് മാനവ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.
പെരുമ്പാവൂർ Luke Memorial Public School ന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് പ്രശസ്തിപത്രവും പൊന്നാടയും നൽകി അഭിവന്ദ്യ തിരുമേനിയെ ആദരിച്ചത്‌.
Koinonia Mission Hospital's - Eldho Mor Baselious Dialysis Centre എന്ന സ്ഥാപനം വഴി നൂറോളം രോഗികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും ഡയാലിസിസ് ചെയ്തുകൊടുക്കുയും Mor Athanasius Rehabilitation Centre & Special School ലൂടെ അമ്പതോളം ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുകയും Jyothis Center for Child Development എന്ന സ്ഥാപനത്തിലൂടെ കുട്ടികളുടെ പഠന, സ്വഭാവ വളർച്ചയ്ക്ക് സഹായമേകുകയും Diakonia pain and paliative care അനേകം കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെ ആതുരസേവന രംഗത്ത് ഉത്തമ മാതൃകയായി അഭി. Aphrem Thirumeni യും തിരുമേനി നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്തിനാലാണ് മാനവ ശ്രേഷ്ഠ പുരസ്കാരം എന്ന Life Time Achievement Award നൽകി ആദരിക്കുവാൻ ഇടയായത് .

മാനവ ശ്രേഷ്ഠ പുരസ്കാരം അഭി. മോർ അഫ്രേം മാത്യുസ് തിരുമേനിക്ക് .... ആത്മീയമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമൂഹത്തിനും ...
27/10/2023

മാനവ ശ്രേഷ്ഠ പുരസ്കാരം അഭി. മോർ അഫ്രേം മാത്യുസ് തിരുമേനിക്ക് ....

ആത്മീയമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സമൂഹത്തിനും സഭയ്ക്കും ഉത്തമ മാതൃകയായ അഭി. മോർ അഫ്രേം മാത്യൂസ് തിരുമേനിക്ക് മാനവ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കുന്നു.

നൂറോളം രോഗികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും ഡയാലിസിസ് ചെയ്തുകൊടുക്കുകയും അമ്പതോളം ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുകയും കിടപ്പിലായ അനേകം രോഗികളെ ശുശ്രൂഷിക്കുകയും ചെയ്യുന്നതും പരിഗണിച്ചാണ് അഭി. തിരുമേനിക്ക് ഈ പുരസ്കാരത്തിന് അർഹത ലഭിച്ചത്.

Koinonia Institute for Theological Studies"Glimpses of our Convocation Ceremony"
27/10/2023

Koinonia Institute for Theological Studies

"Glimpses of our Convocation Ceremony"

🎓🎓ഡി. റ്റി. എസ് കോണ്‍വൊക്കേഷനും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.🎓 🎓അല്ലപ്ര: പരി. യാക്കോബായ സുറിയാനി സഭയുടെ അങ്...
25/10/2023

🎓🎓ഡി. റ്റി. എസ് കോണ്‍വൊക്കേഷനും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.🎓 🎓

അല്ലപ്ര: പരി. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസ് 2022-2023 ബാച്ചിന്റെ കോണ്‍വൊക്കേഷനും ഒപ്പം 2023-2024 പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. മേഖലാധിപന്‍ അഭി. മോര്‍ അപ്രേം മാത്യുസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് കോണ്‍വൊക്കേഷന്‍ സന്ദേശം നല്‍കി കോണ്‍വൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്‌ ലിസ്റ്റും വിതരണവും നിർവ്വഹിച്ചു. റാങ്ക് ജേതാക്കളായവര്‍ക്കും സബ്ജക്ട് ടോപ്പെഴ്സിനും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ റവ. ഫാ.എബിന്‍ കെ. ഏലിയാസ് അധ്യാപകരായ വന്ദ്യ ഗബ്രിയേല്‍ റമ്പാന്‍, വന്ദ്യ ബേസില്‍ റമ്പാന്‍, റവ. ഫാ. ജോര്‍ജ് ഐസക്ക്, റവ. ഫാ. ഡോണ്‍ പോൾ, മറ്റ് വൈദികര്‍ സന്നിഹിതരായിരുന്നു. ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ കൊയ്നോണിയ സ്‌പെഷ്യൽ സ്കൂളിലേക്ക് സ്മാർട്ട് ക്ലാസ് റൂമിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത് ഏറെ മാതൃകാപരമായി.

📚📚കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസ്📚 📚 🎓🎓KITS റാങ്ക് ജേതാക്കളായവരെ അനുമോദിക്കുന്നു.🎓🎓2023 ഒക്...
19/10/2023

📚📚കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസ്📚 📚

🎓🎓KITS റാങ്ക് ജേതാക്കളായവരെ അനുമോദിക്കുന്നു.🎓🎓

2023 ഒക്ടോബർ 23നു 🕒3.00 pm ന് അല്ലപ്ര കൊയ്‌നോണിയ ബിഷപ്പ് ഹൗസിൽ

അല്ലപ്ര: പരി. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം- പെരുമ്പാവൂര്‍ മേഖലയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസില്‍ നിന്നും ആദ്യത്തെ ബാച്ച് (2022-2023 ബാച്ച്) DTS (ഡിപ്ലോമ ഇന്‍ തിയോളജിക്കല്‍ സ്റ്റഡീസ്) കരസ്ഥമാക്കി. വിജയികളായ എല്ലാവരെയും ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നേടിയവരെയും ലിറ്റര്‍ജിക്കല്‍ തിയോളജി (DTS01), പഴയ നിയമം (DTS02), പുതിയ നിയമം (DTS03), സഭാ ചരിത്രം (DTS04) എന്നീ വിഷയങ്ങളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയവരെയും പ്രത്യേകമായി അനുമോദിക്കുന്നു. 2023 ഒക്ടോബർ 23 തിങ്കളാഴ്ച 3.00 pm ന് കൊയ്‌നോണിയ ബിഷപ്പ് ഹൗസിൽ വച്ചു നടക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത് ജസ്റ്റിസ് കുരിയൻ ജോസഫ് (Former Judge of Supreme Court of India) ആണ്. അഭി. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലിത്തായുടെ അധ്യക്ഷതയിൽ നടക്കുന്ന കോൺവൊക്കേഷനിൽ മേഖലയിലെ വൈദീകരും പങ്കുചേരുന്നു. 2023 -24 പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപെടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.

കീനോസോ 4  - 2023 എൻട്രികൾ സ്വീകരിക്കുന്ന തീയതി 2023 ഒക്ടോബർ25 വരെ നീട്ടിയിരിക്കുന്നു.ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മല...
15/10/2023

കീനോസോ 4 - 2023

എൻട്രികൾ സ്വീകരിക്കുന്ന തീയതി 2023 ഒക്ടോബർ25 വരെ നീട്ടിയിരിക്കുന്നു.

ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം
കീനോസോ 4 - 2023 ന്റെ എൻട്രികൾ സ്വീകരിക്കുന്ന തീയതി 2023 ഒക്ടോബർ 25 വരെ നീട്ടിയിരിക്കുന്നു. മത്സരാർഥികളുടെ ആവശ്യപ്രകാരമാണ് തീയതി നീട്ടിയിരിക്കുന്നത്.

മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ👇🏻
https://m.facebook.com/story.php?story_fbid=726244492860381&id=100064245092457&mibextid=Nif5oz

കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസ്റാങ്ക് ജേതാക്കളായവര്‍ക്ക് അനുമോദനങ്ങള്‍അല്ലപ്ര: പരി. യാക്കോബ...
06/10/2023

കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസ്

റാങ്ക് ജേതാക്കളായവര്‍ക്ക് അനുമോദനങ്ങള്‍

അല്ലപ്ര: പരി. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം- പെരുമ്പാവൂര്‍ മേഖലയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന കൊയ്നോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ തിയോളജിക്കല്‍ സ്റ്റഡീസില്‍ നിന്നും ആദ്യത്തെ ബാച്ച് (2022-2023 ബാച്ച്) 'DTS (ഡിപ്ലോമ ഇന്‍ തിയോളജിക്കല്‍ സ്റ്റഡീസ്)' കരസ്ഥമാക്കി. വിജയികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നേടിയവരെയും ലിറ്റര്‍ജിക്കല്‍ തിയോളജി (DTS01), പഴയ നിയമം (DTS02), പുതിയ നിയമം (DTS03), സഭാ ചരിത്രം (DTS04) എന്നീ വിഷയങ്ങളില്‍ ഉന്നത മാര്‍ക്‌ വാങ്ങിയവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

രണ്ടാമത്തെ ബാച്ചിലെക്കുള്ള (2023-2024) അഡ്മിഷൻ നടന്ന്‌ വരികയാണ്. താഴെയുള്ള ഗൂഗിള്‍ ഫോം ഫില്‍ ചെയത് കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.👇

https://docs.google.com/forms/d/17l0AN_WgcW_JGXKITgIJqCpMMxXAvpiM46plnO5l-mw/edit

More information

Fr. Don Paul📱📲 +919526268950

https://wa.me/+919526268950

03/10/2023

LIVE || കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ || 03 ഒക്ടോബർ

മാർ തോമ ചെറിയ പള്ളി,കോതമംഗലം

03 ഒക്ടോബർ 08:30 AM

വി.മൂന്നിന്മേൽ കുർബ്ബാന

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, അഭി.മാത്യൂസ് മോർ ഈവാനിയോസ്, അഭി.മാത്യൂസ് മോർ അന്തിമോസ് എന്നി മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലും

ആഗോള സർവമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ പെരുന്നാൾ For Watch Live and Updates Kindly Click

page :
https://www.facebook.com/kothamangalamcheriapallyofficial?mibextid=ZbWKwL

Whatsapp Channel:
https://whatsapp.com/channel/0029Va5XcHeAu3aPurW08J3g

Instagram:
https://www.instagram.com/marthomacheriapally_

Youtube:
https://www.youtube.com/

#കോതമംഗലം #മാർതോമചെറിയപള്ളിയിലെ # ചെറിയപള്ളി #കന്നി20പെരുന്നാൾ #പെരുന്നാൾ #കന്നി20

✨✨ കീനോസോ 4 ✨✨പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മോർ അഫ്രേം ...
30/09/2023

✨✨ കീനോസോ 4 ✨✨
പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മോർ അഫ്രേം സിറിയക് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും മേഖലയുടെ ഓൺലൈൻ മാധ്യമ വിഭാഗമായ കൊയ്‌നോണിയ വിഷനും സംഘടിപ്പിക്കുന്ന
ഡീ. ബേസിൽ വർഗീസ് മെമ്മോറിയൽ അഖില മലങ്കര ഓൺലൈൻ ആരാധന സംഗീത മത്സരം
കീനോസോ 4 - 2023
ഓഗസ്റ്റ് 15 മുതൽ
ഒക്ടോബർ 15വരെ നടത്തപ്പെടുന്നു. മലയാളം ആരാധന ഗീതത്തിലാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുന്നവരെ കാത്തിരിക്കുന്നത് 25000 രൂപയുടെ ക്യാഷ് പ്രൈസുകൾ.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

"കീനോസോ 4 "

1. വി.കുര്‍ബ്ബാന ക്രമം ,കൂദാശ ക്രമം, മരണാനന്തര ശുശ്രൂഷ, ആണ്ടുതക്സ, കഹനീത്താ, കന്തീല എന്നിവയില്‍ നിന്നുമുള്ള മലയാളം ഗീതങ്ങള്‍ ഉപയോഗിക്കാം. 5 മിനുട്ടിൽ കൂടുതൽ ദൈർഘ്യം ഉണ്ടാകുവാൻ പാടുള്ളതല്ല.

2. പാടുന്ന ഗീതത്തെ കുറിച്ച് 30 സെക്കൻഡിൽ കവിയാതെയുള്ള വിവരണം പാട്ടിനു മുന്‍പ്‌ നല്‍കേണ്ടതാണ്.

3. പാട്ട് വീഡിയോ രൂപത്തിലാണ് അയക്കേണ്ടത്.

4. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

5. സൗണ്ട്/ വിഷ്വൽ എഡിറ്റിംഗ്, മിക്സിങ് & മോഡിഫിക്കേഷൻ എന്നിവ പാടുള്ളതല്ല.

6. മത്സരാര്‍ഥിയുടെ പേര്, ഫോണ്‍ നമ്പര്‍, പ്രതിനിധീകരിക്കുന്ന ഇടവകയുടെ പേര്, ഭദ്രാസനം എന്നിവ വീഡിയോക്കൊപ്പം അയക്കേണ്ടതാണ് (വീഡീയോയിൽ എഴുതേണ്ടതില്ല ടെക്സ്റ്റ് മെസ്സേജ് ആയി വീഡിയോയുടെ കൂടെ അയച്ചാൽ മതിയാകും).

7. ഒരു വ്യക്തിയുടെ ഒന്നിലധികം എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.

8. അയച്ചു തരുന്ന പാട്ടുകള്‍ KOINONIA VISION YOUTUBE ചാനലില്‍ അപ്‌ലോഡ്‌ ചെയ്യുന്നതും, ലിങ്ക് നിങ്ങൾക്ക് അയച്ച് തരുന്നതും ആയിരിക്കും.

9. ഈ വീഡിയോകള്‍ക്ക് ലഭിക്കുന്ന ലൈക്ക്കളുടെയും, വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ക്കും അടിസ്ഥാനത്തില്‍ ആയിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.

10. മത്സര വിഭാഗങ്ങള്‍ പ്രായ പരിധിക്കു അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു
(2024 ജനുവരി 1 ന് മുമ്പ് താഴെ പറയുന്ന പ്രായപരിധി പൂർത്തിയായിരിക്കണം.)
a. 12 വയസ്സ് വരെ സബ് ജൂനിയർ
b. 12 മുതൽ18 വയസ്സ് വരെ ജൂനിയർ
c. 19 വയസ്സിന് മുകളിൽ സീനിയർ

10. പാട്ടുകള്‍ അയച്ചു തരേണ്ട
Whatsapp Number:
📱 +91 9656995607
👉🏻 wa.me/91 9656995607
Mail Id:
[email protected]

11. പാട്ടുകള്‍ അയക്കേണ്ട തീയതി
15-08- 2023 മുതൽ 15-10-2023 വരെ.

12. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക, KOINONIA VISION ഫേസ്ബുക്ക്‌ പേജ്.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നൽകുന്നു.

📚📖📘കൊയ്‌നോണിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയോളജിക്കൽ സ്റ്റഡീസ് (KITS)📚📖📘പരി. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില...
29/09/2023

📚📖📘കൊയ്‌നോണിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയോളജിക്കൽ സ്റ്റഡീസ് (KITS)📚📖📘

പരി. യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത അഭി. മോർ അഫ്രേം മാത്യൂസ് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന, ദൈവശാസ്ത്ര പരിശീലന കേന്ദ്രമാണ് KITS.

നമ്മുടെ സഭയിലെ വിശ്വാസി സമൂഹത്തിന്,
ബൈബിൾപരവും ദൈവശാസ്ത്രപരവുമായ അടിസ്ഥാനങ്ങൾ നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

Diploma in Theological Studies (DTS) എന്ന ഈ അക്കാദമിക് പ്രോഗ്രാം "തിരുവെഴുത്ത്,ദൈവശാസ്ത്രം,ചരിത്രപരം, ആരാധനാക്രമം" എന്നിവയുടെ അടിസ്ഥാന ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്നു. ആദ്യ ബാച്ചില്‍ കേരളത്തിന്റെ അകത്തു നിന്നും പുറത്ത്‌ നിന്നുമായി നിരവധി വിദ്യാര്‍ഥികള്‍ ഡിപ്ലോമ നേടി.

കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക. തുടര്‍ന്ന് നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക.

Please fill the Google form below👇

https://docs.google.com/forms/d/17l0AN_WgcW_JGXKITgIJqCpMMxXAvpiM46plnO5l-mw/edit

For more information👇🏻

☎️ Fr. Don Paul +919526268950

👉🏻 wa.me/+919526268950

🎼🎶🎵കേനോറോ-2023🎵🎶🎼ഏകദിന ഗായകസംഘ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു.പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം- പെരുമ്പാ...
28/09/2023

🎼🎶🎵കേനോറോ-2023🎵🎶🎼

ഏകദിന ഗായകസംഘ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു.

പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം- പെരുമ്പാവൂർ മേഖല ഗായകസംഘാംഗങ്ങൾക്കായിട്ട് മേഖല ആസ്ഥാനമായ അല്ലപ്ര കൊയ്നോണിയ ബിഷപ്പ് ഹൗസിൽ വെച്ച് അഭി. മോർ അഫ്രേം മാത്യൂസ്‌ മെത്രാപ്പോലീത്തയുടെ ആത്മീയ നേതൃത്വത്തിൽ ഏകദിന ഗായകസംഘ പരിശീലന ക്യാമ്പ് - കേനോറോ-2023 നടത്തപ്പെട്ടു.

പരി. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ കേനോറൊയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്യാമ്പിന് കേനോറൊയുടെ പ്രിസിഡന്റ് അഭി. മോർ അഫ്രേം മെത്രാപ്പോലീത്ത, ഡയറക്ടർ ശ്രീ. ബെന്നി ചെറിയാൻ, ശ്രീ. തോമസ് ജോയി, വിബി വർക്കി, ആൽവിൻ മാത്യു, ആരതി സന്തോഷ്, അന്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നവർക്കായി ശ്രീ. ബെന്നി ചെറിയാന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നടത്തപ്പെട്ടു.

മേഖലയിലെ പള്ളികളിൽ നിന്നും ചാപ്പലുകളിൽ നിന്നുമായി ഇരുനൂറോളം ഗായകസംഘാംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും അവർക്ക് അഭി. തിരുമനസ്സുകൊണ്ട് കേനോറൊയുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

ക്യാമ്പ് കൊയ്‌നോണിയ വിഷൻ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.

സന്ദർശിക്കുക,👇
https://www.youtube.com/live/xC3Bjl9hT5U?feature=shared

https://www.youtube.com/live/cSowHJqVtQY?feature=shared

✝️✝️✝️പെരുമ്പാവൂർ മേഖല വൈദീക യോഗം നടത്തപ്പെട്ടു.✝️✝️✝️പരി. യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭദ്രാസനം- പെരുമ്പാവൂർ മേഖലയില...
27/09/2023

✝️✝️✝️പെരുമ്പാവൂർ മേഖല വൈദീക യോഗം നടത്തപ്പെട്ടു.✝️✝️✝️

പരി. യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭദ്രാസനം- പെരുമ്പാവൂർ മേഖലയിലെ വൈദീക യോഗം ശ്രേഷ്ഠ കാതോലിക്ക ബാവയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അധ്യക്ഷതയിൽ അല്ലപ്ര കൊയ്‌നോണിയായിൽ നടത്തപ്പെട്ടു. മേഖല മെത്രാപ്പോലീത്ത മോർ അഫ്രേം മാത്യൂസ് തിരുമനസ്സുകൊണ്ട്‌ ക്ലാസ്സ് എടുത്തു.

തുടർന്ന് കൊയ്‌നോണിയാ മിഷൻ ഹോസ്പിറ്റലിൽ ആരംഭിക്കുന്ന ജനറൽ ഒ പി ഡി, ജറിയാട്രിക് ആൻഡ് പാലിയേറ്റീവ് ഒ പി ഡി ബ്ലോക്ക് ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ജറിയാട്രിക് OPD, പാലിയേറ്റീവ് OPD എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

ഭിന്നശേഷിക്കാരായ മാലാഖ കുഞ്ഞുങ്ങളുടെ ഉന്നമനത്തെ ലക്ഷ്യമാക്കി 2013- ൽ പ്രവർത്തനം ആരംഭിച്ച മോർ അത്താനാസിയോസ് റീഹാബിലിറ്റേഷൻ & സ്പെഷ്യൽ സ്കൂളിന്റെ പത്താമത് വാർഷികത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സ്കൂളിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നത് ലക്ഷ്യമാക്കി അതിലേക്കുള്ള ധനശേഖരണാർത്ഥം തയ്യാറാക്കിയ ലക്കി കൂപ്പണിന്റെ പ്രകാശനം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയാൽ നിർവഹിക്കപ്പെട്ടു.

Jyothis centre for child development എന്ന ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ പ്രവർത്തനം വിജയകരമായി ഒരു വർഷം പൂർത്തീകരിച്ചു. ഇതിനോടകം തന്നെ 100 ൽ അധികം കുട്ടികൾക്ക് അവരുടെ നല്ല ഭാവിയ്ക്ക് ആവശ്യമായ learning disability, IEP ട്രെയിനിങും speech therapy, physiotherapy, occupational therapy, behavioural therapy, counseling and guidance എന്നിവയും നൽകി സമൂഹത്തിന്റെ ഉന്നമനത്തിനും, കുടുംബത്തിന്റെ ഉയർച്ചയ്ക്കും, വ്യക്തിപരമായ ജീവിത വിജയത്തിനും പര്യാപ്തമാകും വിധം ഈ സെന്റർ പ്രവർത്തിച്ചു വരുന്നു.

ബഹു. വൈദീകർ, ട്രസ്റ്റ് മെംബർസ്, കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.

17/09/2023

സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വാഴപ്പിള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹ സ്പർശം ചാരിറ്റി പദ്ധതിയുടെ ഭാഗമായി അല്ലപ്ര കൊയ്‌നോണിയയിൽ പ്രവർത്തിക്കുന്ന എൽദോ മോർ ബസേലിയോസ് ഡയാലിസിസ് സെന്ററിലേക്ക് 500 ഡയാലിസിസിനുള്ള തുക സംഭാവന ചെയ്യുന്നു.

2023 സെപ്റ്റംബർ17 ഞായറാഴ്ച
8.15ന് അഭി. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത വി കുർബാന അർപ്പിക്കുന്നു

15/08/2023

Holy Qurbana | H.G Elias Mor Athanasious | വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ

St. Mary's Jacobite Syrian Cathedral Kuruppampady

14/08/2023

സന്ധ്യാ പ്രാർത്ഥന | വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ | കുറുപ്പംപടി പള്ളി

14.08.2023 | സന്ധ്യാ പ്രാർത്ഥന | St. Mary's Jacobite Syrian Cathedral Kuruppampady

13/08/2023

Holy Qurbana | അഭി. മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത
വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സുവിശേഷയോഗങ്ങളും

St. Mary's Jacobite Syrian Cathedral Kuruppampady

05/08/2023
മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  ഭവനം സന്ദർശിച്ചു. പുത...
29/07/2023

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭവനം സന്ദർശിച്ചു. പുതുപ്പള്ളിയിലെ വീട്ടിലെത്തിയ അഭിവന്ദ്യ പിതാക്കന്മാർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമ്മീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത,, മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരാണ് ഭവന സന്ദർശനം നടത്തിയത്.

പരി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയും മലങ്കരയുടെ യാക്കോബ് ബുർദാനയുമായ...
21/07/2023

പരി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയും മലങ്കരയുടെ യാക്കോബ് ബുർദാനയുമായ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് പെരുമ്പാവൂർ മേഖലയുടെ എല്ലാവിധ ജന്മദിനാശംസകളും പ്രാർത്ഥനപൂർവ്വം നേരുന്നു

🌹🌹ആദരാഞ്ജലികൾ🌹🌹കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭദ്രാസന...
18/07/2023

🌹🌹ആദരാഞ്ജലികൾ🌹🌹

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യാക്കോബായ സുറിയാനി സഭ, അങ്കമാലി ഭദ്രാസനം- പെരുമ്പാവൂർ മേഖലയുടെ അനുശോചനം അറിയിക്കുന്നു.

📷ഫയൽ ചിത്രങ്ങൾ: പെരുമ്പാവൂർ മേഖലയുടെ ആസ്ഥാനമായ അല്ലപ്ര കൊയ്‌നോണിയായിൽ പ്രവർത്തിക്കുന്ന എൽദോ മോർ ബസേലിയോസ് ഡയാലിസിസ് സെന്റർ ഉദ്ഘാടന ചടങ്ങിൽ നിന്നും കോതമംഗലം മോർ അത്താനാസ്സിയോസ് കോളേജിലെ ചടങ്ങിൽ നിന്നും

💐💐💐പരി. യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്...
09/07/2023

💐💐💐
പരി. യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ പുറമടം വീട്ടില്‍ പി പി ജേക്കബിന്റെയും, ലിനി ജേക്കബിന്റെയും മകൾ ദീപ്തി ജേക്കബ്‌, The Institute of Chartered Accountants of India (ICAI) നിന്നും CA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.

ദീപ്തി ജേക്കബിന് പെരുമ്പാവൂർ മേഖലയുടെയും കൊയ്‌നോണിയ വിഷന്റെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ ആശംസകൾ നേരുന്നു.,💐💐💐

09/07/2023

വി.അഞ്ചിന്മേൽ കുർബ്ബാന || St. Thomas Jacobite Syrian Church, Parethumukal

08/07/2023

വി. മദ്ബഹായുടെ കൂദാശ കർമ്മം || St. Thomas Jacobite Syrian Church, Parethumukal

08/07/2023

Holy Ordination | മ്ശംശോനൊ || Geevarghese Vatteckatt ( Toney Korah )

03/07/2023

മഹാപൗരോഹിത്യ ശുശ്രൂഷയുടെ പതിനേഴാമത് വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായ്ക്ക് അനുഗ്രഹാശംസകൾ നേരുവാൻ ശ്രേഷ്ഠ ബാവ തിരുമേനി എഴുന്നള്ളി വന്നപ്പോൾ...

03/07/2023

മഹാപൗരോഹിത്യ ശുശ്രൂഷയുടെ പതിനേഴാമത് വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായ്ക്ക് അനുഗ്രഹാശംസകൾ നേരുവാൻ ശ്രേഷ്ഠ ബാവ തിരുമേനി എഴുന്നള്ളി വന്നപ്പോൾ...

02/07/2023

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയിൽ മഹാപൗരോഹിത്യ ശുശ്രൂഷയുടെ പതിനേഴാമത് വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ നല്ല ഇടയൻ അഭിവന്ദ്യ പിതാവ് മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായ്ക്കു പ്രാർത്ഥനാശംസകൾ

പരിശുദ്ധ പൗലോസ് മോർ കൂറിലോസ്  മെമ്മോറിയൽ അവാർഡ് അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് തിരുമേനിക്ക് നൽകി ആദരിച്ചു.ജീവകാരുണ്യ പ്രവ...
15/12/2022

പരിശുദ്ധ പൗലോസ് മോർ കൂറിലോസ് മെമ്മോറിയൽ അവാർഡ് അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് തിരുമേനിക്ക് നൽകി ആദരിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തിന് പരിശുദ്ധ മോർ കൂറിലോസ് പൗലോസ് തിരുമേനിയുടെ നാമത്തിൽ പാണംമ്പടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഏർപ്പെടുത്തിയ പ്രശസ്തി പത്രവും ക്യാഷ് അവാർഡും അങ്കമാലി ഭദ്രാസനം- പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് തിരുമനസ്സിന് മെത്രാപ്പോലീത്തൻ ട്രസ്റ്റീയും കാതോലിക്കേറ്റ് അസിസ്റ്റന്റും ആയ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നൽകി ആദരിച്ചു. പെരുമ്പാവൂർ മേഖല ആസ്ഥാനമായ അല്ലപ്ര കൊയിനോണിയയിൽ പ്രവർത്തിക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനെ പരിഗണിച്ചാണ് അഭിവന്ദ്യ പിതാവിനെ ആദരിച്ചത്.

സമൂഹത്തിൽ
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന കിഡ്നി രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന എൽദോ മോർ ബസേലിയോസ് ഡയാലിസിസ്‌ സെന്റർ , ഭിന്നശേഷിയുള്ള കുട്ടികളെ ചേർത്തുനിർത്തി അവരെ സംരക്ഷിക്കുന്ന മോർ അത്താനാസിയോസ് റീഹാബിലിറ്റേഷൻ സെന്റർ(Koinonia Special School), കുട്ടികളിലെ വൈകല്യം വേഗത്തിൽ തിരിച്ചറിഞ്ഞു അതിനു പരിഹാരം കണ്ടെത്തുവാൻ സഹായിക്കുന്ന Jyothis Centre For Child Development, കിടപ്പു രോഗികളെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ചെന്ന് ശുശ്രുഷിക്കുന്ന Diakonia pain and palliative care unit, തെരുവോരങ്ങളിൽ വിശപ്പ് അകറ്റുന്ന ഭക്ഷണ പദ്ധതി, ഭവന രഹിതർക്ക് ഭവനം നിർമ്മിച്ചു നൽകുന്നു തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് പരിശുദ്ധ മോർ കൂറിലോസ് പൗലോസ് തിരുമേനിയുടെ പേരിലുള്ളതായ അവാർഡ് പരിശുദ്ധന്റെ ഓർമ്മദിനത്തിൽ (15/12/2022)അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് തിരുമേനിക്ക് നൽകി ആദരിച്ചത്.




Address

Allapra
Perumbavoor
683556

Telephone

+918943232670

Website

Alerts

Be the first to know and let us send you an email when KOINONIA VISION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KOINONIA VISION:

Videos

Share

Category


Other TV Channels in Perumbavoor

Show All