Malayala Aksharam Online

Malayala Aksharam Online പ്രാദേശിക വാർത്തകൾ തത്സമയം ലഭിക്കുവ?

നിര്യാതനായിപെരുമ്പാവൂർ: എ.എം.റോഡിൽപെരുമ്പാവൂർ  ഫ്രണ്ട്സ് ലൈനിൽ  പാണാട്ട് പടയാട്ടിൽ വീട്ടിൽ  കോര പൗലോസ് (75 ) നിര്യാതനായി...
19/01/2022

നിര്യാതനായി

പെരുമ്പാവൂർ: എ.എം.റോഡിൽപെരുമ്പാവൂർ ഫ്രണ്ട്സ് ലൈനിൽ പാണാട്ട് പടയാട്ടിൽ വീട്ടിൽ കോര പൗലോസ് (75 ) നിര്യാതനായി.കുറുപ്പംപടി എം.ജി.എം. ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനാണ് പരേതൻ... സംസ്കാരം പിന്നീട് . ഭാര്യ - വത്സ, മക്കൾ : സുബിൻ (സിങ്കപ്പൂർ) പേൾ (യു.എസ്.എ.) മരുമക്കൾ : സുമി പോൾ കണിയാംകുടി, സനിൽ കിളിത്തട്ടിൽ പീടികയിൽ.

നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം എന്ന പുതിയ മുദ്രാവാക്യമായി റോഡ് ഉദ്ഘാടനം : എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എപെരുമ്പാവൂ...
17/01/2022

നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം എന്ന പുതിയ മുദ്രാവാക്യമായി റോഡ് ഉദ്ഘാടനം : എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

പെരുമ്പാവൂര്‍ : നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡ് ഉദ്ഘാടനങ്ങള്‍ പുതുമയുള്ളതും, ഒപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ മലമുറി പുത്തൂരാന്‍ കവല റോഡ് ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി തുടക്കം കുറിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 ലക്ഷം രൂപ ഉപയോഗിച്ച് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ച മലമുറി റോഡില്‍ ജനുവരി 15-ാം തീയതി വെളുപ്പിന് അഞ്ച് മണിക്ക് പ്രഭാതനടത്തത്തോടെ മലമുറിയില്‍ നിന്നും ആരംഭിച്ചു. നല്ല റോഡ്, നല്ല ആരോഗ്യം, നല്ല ദിനം ഇത് ജനങ്ങളുടെ മുദ്രാവാക്യമാവുകയാണ്, പുതിയ രീതിയിലുള്ള ഉദ്ഘാടനം ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും, ഞങ്ങള്‍ ഏറ്റെടുത്തതായി എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. വാക്കത്തോണ്‍ മലമുറി പേരില്‍ ആരംഭിച്ച റോഡ് ഉദ്ഘാടനത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പ്രഭാത സവാരി തുടരും എന്ന് എം.എല്‍.എ അറിയിച്ചു. റോഡിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാവിലെ 5 മണിക്ക് പ്രഭാത സവാരി നടത്തി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബിജി പ്രകാശ്, ജോയി പൂണേലി, ടിന്‍സി ബാബു, ലിജു അന്കസ്, മാത്യൂസ് കല്ലറയ്ക്കല്‍, മുന്‍ മെമ്പര്‍മാരായ രാജന്‍ വര്‍ഗീസ്, എല്‍ദോ മാത്യു, ജെലിന്‍ രാജന്‍, ഫാ. എബി ഏലിയാസ് തുടങ്ങിയവര്‍ പങ്കടുത്തു.

ഗ്രാമസഭ യോഗം ചേര്‍ന്നുപെരുമ്പാവൂര്‍ : വാഴക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഗ്രാമസഭ യോഗം ജില്ലാ പഞ്ചായത്ത് മെമ്പ...
17/01/2022

ഗ്രാമസഭ യോഗം ചേര്‍ന്നു

പെരുമ്പാവൂര്‍ : വാഴക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഗ്രാമസഭ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സനിതറഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും, വാര്‍ഡ് വികസന സമിതി ചെയര്‍മാനുമായ സുബൈറുദ്ദീന്‍ ചെന്താര അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി ജനറല്‍ കണ്‍വീനര്‍ എം.എ. മുഹമ്മദ് കുഞ്ഞാമി, വികസന സമിതി വൈസ് ചെയര്‍മാന്‍ സലീം പുത്തുക്കാടന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സത്യനാരായണന്‍, ടെക് നിക്കല്‍ അസിസ്റ്റന്റ് റുക്‌സാന, ഷുക്കൂര്‍ പാലത്തിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുചര്‍ച്ചയില്‍ വന്ന ആവശ്യങ്ങളും, പരാതികളും 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ത്തി.

കീഴില്ലം പറമ്പിപീടിക ഭാഗത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽപിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പിൽ വീട്ടി...
13/01/2022

കീഴില്ലം പറമ്പിപീടിക ഭാഗത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് പറമ്പിൽ വീട്ടിൽ ബിജു (34), രായമംഗലം വൈദ്യശാലപ്പടി ചാലക്കൽ വീട്ടിൽ എബിൻ ബെന്നി (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്. പറമ്പിപീടിക ഭാഗത്ത് അൻസിൽ സാജു (28) ആണ് കഴിഞ്ഞ രാത്രി ഒമ്പതരയോടെ കൊല്ലപ്പെട്ടത്. ബിജു ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ അൻസിൽ സാജു കാർ പാർക്ക് ചെയ്തു. കാർ മാറ്റിയിടാൻ ബിജു അൻസിലിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കമുണ്ടാവുകയും, അത് ഉന്തുംതള്ളലിലും കലാശിക്കുകയയുമായിരുന്നു. ഇതിന്‍റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. എബിൻ ബെന്നിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബിജു, വീടിന് വെളിയിലേക്ക് അൻസിലിനെ വിളിച്ചു വരുത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രത്യേക അന്വഷണ സംഘം രാത്രി തന്നെ പ്രതികളെ പിടികൂടി. ഇൻസ്പെക്ടർ മാരായ എം.ശ്രീകുമാർ, വി.എസ്.വിപിൻ എസ് ഐ ടി.എൽ.ജയൻ, എ എസ് ഐമാരായ എം.എസ്.മനോജ്, ജി.അനിൽകുമാർ എസ് സി പി ഒ മാരായ അനീഷ്കുര്യക്കോസ്, എം.എം.സുധീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

11/01/2022

യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ അയ്യമ്പുഴ  കട്ടിങ്ങിൽ ...
06/01/2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ

അയ്യമ്പുഴ കട്ടിങ്ങിൽ എലിഞ്ഞേലി വീട്ടിൽ അലോഷ്യസ് (19) നെയാണ് നെടുമ്പശ്ശേരി പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. ഇൻസ്പെക്ടർ പി.എം ബൈജു, എസ് ഐ അനീഷ്.കെ.ദാസ്, എ എസ് ഐ സുനിൽകുമാർ, എസ് സി പി ഒ മാരായ ജിസ്മോൻ, റോണി, മീരാ രാമകൃഷ്ണൻ, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

06/01/2022

ക്രിസ്മസ് ദിനത്തിൽ വീട്ടിൽ കയറി വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

06/01/2022

ബിന്ദു അമ്മിണിക്കെതിരെയുള്ള അക്രമണ ദൃശ്യങ്ങൾ

06/01/2022

അതിഥി തൊഴിലാളികൾ കേരളത്തിൽ കാട്ടി കൂട്ടുന്ന ഓരോ സംഭവ വികാസങ്ങൾ

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തിhttps://youtu.be/4D6-14_Urqg
05/01/2022

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

https://youtu.be/4D6-14_Urqg

02/01/2022

ബോംബെയിൽ ബാറിലെ അറയിൽ നിന്നും സുന്ദരിമാരെ പുറത്തെടുക്കുന്ന ദ്രശ്യം

കുന്നുവഴി യൂണിവേഴ്സൽ ട്രസ്റ്റിൽ SSLC അവാർഡ് ദാനവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.ഇരുപത്തിയൊമ്പതാം വാർഷിക നിറവിൽ നിൽക...
01/01/2022

കുന്നുവഴി യൂണിവേഴ്സൽ ട്രസ്റ്റിൽ SSLC അവാർഡ് ദാനവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.

ഇരുപത്തിയൊമ്പതാം വാർഷിക നിറവിൽ നിൽക്കുന്ന യൂണിവേഴ്സൽ ട്രസ്റ്റിൽ നിന്നും 2021 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച 109 വിദ്യാർഥികൾക്കും 2020 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച 23 വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം ബഹുമാനപ്പെട്ട കുന്നത്തുനാട് എംഎൽഎ അഡ്വക്കേറ്റ്
പി. വി ശ്രീനിജൻ നിർവഹിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അൻവർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ട്രസ്റ്റ് ചെയർമാൻ ഇൻചാർജ് ശ്രീ എൻ പി സുലൈമാൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷമീർ തുകലിൽ, മാറമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ ശ്രീമതി ദിവ്യമണി, സുഹറ കൊച്ചുണ്ണി, കർഷകസംഘം എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീ കെ പി അശോകൻ, പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ സലാം, ട്രസ്റ്റിലെ അധ്യാപകർ എന്നിവർ ആശംസകളും അറിയിച്ചു.
കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത വർണാഭമായ ചടങ്ങിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 15000 രൂപ യൂണിവേഴ്സൽ ട്രസ്റ്റിൻ്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി കൈമാറുമെന്ന് ബഹുമാനപ്പെട്ട എംഎൽഎ അറിയിച്ചു. സപ്തതിയുടെ നിറവിൽ നിൽക്കുന്ന നാട്ടിലെ മുതിർന്ന പൗരന്മാരായ ശ്രീ സൈദു മുഹമ്മദ്, ശ്രീ അയ്യപ്പൻ എന്നിവരെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അവാർഡിന് അർഹരായ 133 വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ എംഎൽഎ വിതരണം ചെയ്തു.
കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്ക് അതീതമായി നമ്മുടെ നാടിൻറെ മനസ്സിലേക്ക് കടന്നു വന്ന പ്രിയ എംഎൽഎ തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്തതിൽ അഭിമാനം കൊള്ളുന്നു എന്ന് അധ്യക്ഷപ്രസംഗത്തിൽ ശ്രീ അൻവർ അലി പറഞ്ഞു.

ജാതിമത ചിന്തകൾക്ക് അപ്പുറം ആളുകളെ കേൾക്കുവാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനുമുള്ള മനസ്സ് ജനപ്രതിനിധികൾക്ക് ഉണ്ടെങ്കിൽ മാത്രമാണ് യഥാർത്ഥത്തിലുള്ള ജനാധിപത്യം വളരുകയുള്ളൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ ഉദ്ധരിച്ചു. യുവതലമുറയുമായി ആശയങ്ങൾ സംവദിക്കുവാൻ അവസരമൊരുക്കിയ യൂണിവേഴ്സൽ ട്രസ്റ്റിന് അദ്ദേഹം നന്ദി അറിയിച്ചു.

അവാർഡ് ദാന ചടങ്ങിന് ശേഷം യൂണിവേഴ്സലിൽ പഠിക്കുന്ന കൊച്ചു കൂട്ടുകാർ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർമാരായ ശ്രീ അഭിഷേക്, ശ്രീ സഹൽ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മറ്റു ട്രസ്റ്റ് അംഗങ്ങളുടെ സഹകരണത്തോടു കൂടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ടു കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തി...
29/12/2021

രണ്ടു കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിന് സമീപം, എടപ്പാറമറ്റം വീട്ടില്‍ അതുല്‍ സുധാകരന്‍ (23) നെയാണ് ജയിലിലടച്ചത്. റൂറല്‍ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പോലീസ് സ്റ്റേഷനുകളിലും, കൊച്ചി സിറ്റിയിലെ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ല്‍ ചോറ്റാനിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ദിനേശ് ദിവാകരന്‍ എന്നയായളെ കൊലപ്പെടത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ഇയാള്‍. 2021 ജൂലായില്‍ ജോജി മത്തായി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജിയിലില്‍ കഴിഞ്ഞ് വരവേയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപറേഷന്‍ ഡാര്‍ക്ക്‌ ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പടെ 31 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും 31 പേരെ നാട് കടത്തുകയും ചെയ്തു. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ കൂടതല്‍ ശക്തമായി വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.

നെടുമ്പാശ്ശേരി ബാറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ തുരുത്തിശ്ശേരി. പള്ളിക്കൽ വീട്ടിൽ ബിജു (അപ്പക...
28/12/2021

നെടുമ്പാശ്ശേരി ബാറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തുരുത്തിശ്ശേരി. പള്ളിക്കൽ വീട്ടിൽ ബിജു (അപ്പക്കാളാ ബിജു 39) വിനെ യാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 - ന് വൈകീട്ടാണ് സംഭവം. ബാറിലുണ്ടായ വഴക്കിനെ തുടർന്ന് നിഥിൻ എന്നായാളെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൽ ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും, നിരവധി കേസിലെ പ്രതിയുമാണ് ഇയാൾ. ഇൻസ്പെക്ടർ പി.എം.ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് ഐ എം.എസ്.ബിജേഷ്, സി പി ഒ യശാന്ത് എന്നിവരണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

പോത്താനിക്കാട് മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) ...
28/12/2021

പോത്താനിക്കാട് മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു

ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രിയാണ് സംഭവം. മൈലൂർ വച്ച് ഓട്ടോ ചാർജിനെക്കുറിച്ച് ഇയാൾ ഡ്രൈവറായ ആലിയാരുമായി തർക്കിക്കുകയും തുടർന്ന് അലിയാരെ ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മൈലൂരുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് ഇയാൾ. മൂന്നുവർഷമായി കേരളത്തിൽ ജോലിചെയ്യുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ ജിയോ മാത്യു, എൻ.ബി ശശി, സി.പി.ഒമാരായ ബോബി എബ്രഹാം, എം.കെ ഫൈസൽ എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

28/12/2021

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

എ കെ.എസ് റ്റി.യു ജില്ലാ സമ്മേളനത്തിന് തുടക്കമായി സാംസ്കാരിക മേഖലകളിൽ അധ്യാപകർ ഇടപെടണം: ശാരദ മോഹൻപെരുമ്പാവൂർ : സാംസ്കാരിക...
28/12/2021

എ കെ.എസ് റ്റി.യു ജില്ലാ സമ്മേളനത്തിന് തുടക്കമായി
സാംസ്കാരിക മേഖലകളിൽ അധ്യാപകർ ഇടപെടണം: ശാരദ മോഹൻ

പെരുമ്പാവൂർ : സാംസ്കാരിക മേഖലകളിൽ ഇടപെട്ട് മൂല്യബോധമുള്ള പൗരസമൂഹത്തെ വാർത്തെടുക്കാൻ അധ്യാപകർ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ അഭിപ്രായപ്പെട്ടു.
ഓൾ കേര കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ ഇരുപത്തിയഞ്ചാമത് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പുല്ലുവഴി പി കെ വി സ്മാരക മന്ദിരത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശാരദ മോഹൻ . സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി അധ്യാപക ജോലിയെ കരുതണമെന്നും അവർ പറഞ്ഞു.എ കെ എസ് റ്റി യു ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ഷാജി ഇടപ്പള്ളിക്ക് സമ്മാനിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
സംസ്ഥാന കമ്മിറ്റി അഗം ബിജോയ് കെ.എസ് അധ്യക്ഷത വഹിച്ചു. ശശിധരൻ കല്ലേരി ഷാജി ഇsപ്പള്ളി ,, ഹോച്മിൻ, രൂപേഷ് എം പി, പോൾ വർഗീസ്,അജിത നാഥ് , പ്രമോദ് മാല്യങ്കര, എ.ആർ സുനിൽ കുമാർ , സന്തോഷ് കെ.പി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.

മൊബൈൽ ഫോൺ നന്നാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് കടയുടമയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ വെങ്ങോല അല്ലപ്ര ഭാഗത്ത് പുലവ...
27/12/2021

മൊബൈൽ ഫോൺ നന്നാക്കിയത് ശരിയായില്ല എന്ന് പറഞ്ഞ് കടയുടമയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വെങ്ങോല അല്ലപ്ര ഭാഗത്ത് പുലവത്താൻ വീട്ടിൽ അസ്ഹർ അലി (26), മാറംപിള്ളി പള്ളിക്കവല ഭാഗത്ത് മനേലാൻ വീട്ടിൽ മുഹമ്മദ് റിയാസ് (26) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിനു സമീപം മൊബൈൽ കട നടത്തുന്ന യുവാവിനെ ഇപ്പോൾ അസ്റ്റിലായവരുൾപ്പെടെ ഏഴ് പേർ ചേർന്ന് കമ്പി വടിയും മറ്റുമായി ആക്രമിക്കുകയായിരുന്നു. 7 ന് ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി..ഒ സുബൈർ, ഷിനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസ് അന്വേഷിക്കാൻ പത്യേക ടീം രൂപീകരിച്ചുപെരുമ്പ...
26/12/2021

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകർത്ത കേസ് അന്വേഷിക്കാൻ പത്യേക ടീം രൂപീകരിച്ചു

പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാലിൻറെ നേതൃത്വത്തിൽ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുളത്. രണ്ട് ഇൻസ്പെക്ടമാരും ഏഴ് സബ് ഇൻസ്പെക്ടർമാരും ടീമിലുണ്ട്. സംഭവസ്ഥലം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് 156 പേർ പോലിസ് കസ്റ്റഡിയിലുണ്ട്. ഇവർ ചെയ്ത കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു. 500 പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്ക് പറ്റിയ ഉദ്യോഗസ്ഥരെ ഡി.ഐ.ജി, എസ്.പി എന്നിവർ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് പിക്കറ്റിംഗ് തുടരും. സുരക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. എസ്.പി പറഞ്ഞു.

ചെറായിയിലെ ബാറിൽ ആക്രമണം നടത്തിയ കേസിൽ 5 പേർ അറസ്റ്റിൽ അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേക് (27), കൈപ്പോൻ വീട്ടിൽ അമ്പാടി...
26/12/2021

ചെറായിയിലെ ബാറിൽ ആക്രമണം നടത്തിയ കേസിൽ 5 പേർ അറസ്റ്റിൽ

അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേക് (27), കൈപ്പോൻ വീട്ടിൽ അമ്പാടി (20) എടവനക്കാട് ഇല്ലത്തു പടി പാലക്കൽ വീട്ടിൽ ജിത്തൂസ് (20), ചെറായി പഴേടത്ത് വീട്ടിൽ അർജുൻ (21), തോട്ടുങ്കൽ വീട്ടിൽ ആദിത്യൻ (24) എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകിട്ട് 3.30 ന് ചെറായി ഹോളിഡേ ബാറിലാണ് സംഭവം. സൗജന്യമായി ഭക്ഷണം നൽകാത്തതിലുള്ള വിരോധം നിമിത്തം കൗണ്ടറിലെ മദ്യക്കുപ്പികളും ഗ്ലാസുകളും എറിഞ്ഞ് ഉടക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനേജരുടെ ഫോണും പേഴ്സും പിടിച്ചു പറിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവേക്, ജിത്തൂസ്, അമ്പാടി എന്നിവർ കൊലകേസ് പ്രതികളാണ്. മുനമ്പം ഇൻസ്പെക്ടർ എ.എൽ യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ കെ.എസ് ശ്യാംകുമാർ, സുനിൽകുമാർ തുടക്കിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്കൂട്ടറിൽ വന്ന് ചിറക്കകം സ്വദേശിയായ യുവതിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ട് പേർ പിടിയിൽ നോർത്ത...
24/12/2021

സ്കൂട്ടറിൽ വന്ന് ചിറക്കകം സ്വദേശിയായ യുവതിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ട് പേർ പിടിയിൽ

നോർത്ത് പറവൂർ ഘണ്ടകർണ്ണാവെളി തെറ്റയിൽ വീട്ടിൽ ഷിന്‍റ്റോ (23), കോട്ടുവള്ളി വള്ളുവള്ളി കളരിത്തറ വീട്ടിൽ എബിൻ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. ഇന്നലെ ചിറക്കകം വ്യാപാരഭവനു സമീപം നടന്നു പോകുകയായിരുന്ന യുവതിയുടെ കൈവശമുണ്ടായിരുന്ന പതിമൂവായിരം രൂപ വില വരുന്ന മൊബൈൽ ഫോണാണ് സ്കൂട്ടിലെത്തിയ ഇവർ കൈക്കലാക്കിയത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഷിന്‍റ്റോയ്ക്കെതിരെ പറവൂരും, എബിനെതിരെ വരാപ്പുഴ, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ സജീവ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ഹരിപ്രസാദ്, എ.എസ്.ഐ ജിജീഷ്. എസ്.സി.പി.ഒ മാരായ വിജയകൃഷ്ണൻ, മനോജ്, സി.പി.ഒ മാരായ ബിനോയ്, ബിജുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടിതിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോ...
22/12/2021

നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി

തിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുസാശ്ശേരി എയർ പോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം കൈപ്പറ്റുകയയിരുന്നു. നിയമന ഉത്തരവ് ഉടനെ ലഭിക്കുമെന്ന് പറഞ്ഞ് പലവട്ടം കബളിപ്പിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് പരാതി നൽകുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുള്ള പത്ര പരസ്യം നൽകി സംസ്ഥാനത്തെ നിരവധി പേരില്‍ നിന്നും വലിയ രീതിയില്‍ പണം കൈപ്പറ്റി ഇത്തരത്തില്‍ കബളിപ്പിച്ചതായി സംശയിക്കുന്നു. ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എം. ബൈജു, സബ്ബ് ഇൻസ്പെക്ടർ അനീഷ്.കെ.ദാസ്, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, ജോസഫ്, ജിസ്മോൻ എന്നിവരും ഉണ്ടായിരുന്നു.

കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചുതൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതന...
22/12/2021

കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോ‍ർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്

അങ്കമാലിയിൽ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് അയ്യ...
21/12/2021

അങ്കമാലിയിൽ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് വീട്ടിൽ മുഹമ്മദ് അസ്ലാം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ വീട്ടിൽ ക്ലിൻറ് സേവ്യർ (24) എന്നിവരരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എൽ.എൽ.ബി വിദ്യാർത്ഥിയായ അസ്ലം ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയിൽ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാൻ അങ്കമാലി സ്റ്റാൻറിലെത്തിയപ്പോഴാണ് ക്ലിൻറ് പോലീസിന്‍റെ പിടിയിലാകുന്നത്. വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണ്. കിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതു വിപണിയിൽ ഇതിന് കോടികൾ വിലവരും. ആന്ധ്രയിലെ പഡേരുവിൽ നിന്നാണ് അസ്ലം ഓയിൽ വാങ്ങിയത്. അവിടെ നിന്നും ട്രയിനിൽ ബാംഗ്ലൂരിലെത്തിച്ചു. ബാംഗ്ലൂരിൽ നിന്നുമാണ് ടൂറിസ്റ്റ് ബസിൽ കയറിയത്. രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലാരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയിൽ രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് ഓയിൽ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയിൽ വാങ്ങാൻ അങ്കമാലി ബസ്സ് സ്റ്റാറ്റാൻറിലെത്തുകയായിരുന്നു ക്ലിൻറ്. പോലീസ് പിടികൂടുമെന്നായപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലിസ് പിന്തുടർന്നാണ് പിടികൂടിയത്. നേരത്തെയും ഇവർ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങൾ പരിശോധിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ എ.എസ്.ഐ റെജിമോൻ, സി.പി.ഒ എൻ എം അഭിലാഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

അങ്കമാലി കിടങ്ങൂർ സ്വദേശിയെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാല...
20/12/2021

അങ്കമാലി കിടങ്ങൂർ സ്വദേശിയെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ

അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര ചക്കാട്ടി വീട്ടിൽ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലം പറമ്പിൽ വീട് കണ്ണൻ (24), പാറയ്ക്ക വീട്ടിൽ ഷിനു (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യം നിമിത്തം അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് വച്ച് കഴിഞ്ഞ ആറാം തിയതി പ്രതികൾ കിടങ്ങൂർ പളളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (40) എന്നയാളെ അക്രമിക്കുകയായിരുന്നു. വടി കൊണ്ടുള്ള ആക്രമണത്തിൽ മാർട്ടിന് സാരമായി പരിക്കേറ്റു. പ്രതിയായ ജോഫിനും മാർട്ടിന്‍റെ സുഹൃത്തും തമ്മിലുണ്ടായിരുന്ന തർക്കം പറഞ്ഞ് തീർക്കാൻ മാർട്ടിൻ ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കണ്ണൻ അങ്കമാലി പോലീസ് സ്റ്റേഷനിലെ അടിപിടി കേസിലും, കൊല്ലംങ്കോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും പ്രതിയാണ്. ഷിനു അങ്കമാലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടി പിടി കേസിലെ പ്രതിയാണ്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, സബ്ബ് ഇൻസ്പെക്ടർ എൽദോ പോൾ, സി.പി.ഒ മാരായ ദിലീപ് കുമാർ, വിജീഷ്, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

കൊലപാതക രാഷ്ട്രീയം നാടിന് ആപത്ത്:  പന്ന്യന്‍ രവീന്ദ്രന്‍പെരുമ്പാവൂര്‍: രാഷ്ട്രീയകൊലപാതകങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതു...
19/12/2021

കൊലപാതക രാഷ്ട്രീയം നാടിന് ആപത്ത്: പന്ന്യന്‍ രവീന്ദ്രന്‍

പെരുമ്പാവൂര്‍: രാഷ്ട്രീയകൊലപാതകങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതും നാടിന് ആപത്തുമാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യലല്ല, ആശയപരമായ സംവാദങ്ങള്‍ സൃഷ്ടിക്കലാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഷ്ട്ീയ എതിരാളികളെ ഇല്ലായ്മ ചെയ്യല്‍ ആരുനടത്തിയാലും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ശിവശങ്കരപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് എസ്എസ്പി മെമ്മോറിയല്‍ അവാര്‍ഡ് ചലചിത്ര സംവിധായകന്‍ വിനയന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിച്ചു. ചടങ്ങില്‍ എസ്എസ്പി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
എസ് ശിവശങ്കരപ്പിള്ളയുടെ മകള്‍ ഗീതാകൃഷ്ണന്‍ രചിച്ച ജീവചരിത്രം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രകാശനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഏറ്റുവാങ്ങി.
കെ എന്‍ സുഗതന്‍, മുണ്ടക്കയം സദാനന്ദന്‍, ബാബുപോള്‍, എം ടി നിക്‌സണ്‍, എന്‍ അരുണ്‍, എസ് ശ്രീകുമാരി, സി വി ശശി, എല്‍ദോ എബ്രഹാം, ശാരദാമോഹന്‍, ഗീതാകൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി കെ പി റെജിമോന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി കെ രാജീവന്‍ നന്ദിയും പറഞ്ഞു.

Address

Perumbavoor
683105

Alerts

Be the first to know and let us send you an email when Malayala Aksharam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Aksharam Online:

Videos

Share


Other Media/News Companies in Perumbavoor

Show All