Kochivattom

Kochivattom Updates in Kochi
(11)

12/07/2024

Message me on whatsapp to get back your page
+2347033229367

Always do what you know how to do best ✌
05/07/2024

Always do what you know how to do best ✌

Updates in Kochi

25/11/2022

ഐരാപുരം എസ് എസ് വി കോളേജിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.സാമൂഹ്യ നീതിയും ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

24/11/2022

മരങ്ങൾക്കിടയിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ച് അഗ്നി രക്ഷാ സേന

24/11/2022

മൃതമായ വയലേലകൾക്ക് ഉണർത്തുപാട്ടായി കടമ്പൻ മൂത്താൻ

കറുകുറ്റിപ്പാടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന  കൊയ്ത്തുത്സവം  അതിന്റെ വ്യത്യസ്തതകൾക്ക്  ചേരുംവിധം രണ്ട്  വ്യ...
23/11/2022

കറുകുറ്റിപ്പാടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന കൊയ്ത്തുത്സവം അതിന്റെ വ്യത്യസ്തതകൾക്ക് ചേരുംവിധം രണ്ട് വ്യക്തികളെ ആദരിക്കുന്ന അർത്ഥവത്തായ കർമ്മത്തിനുള്ള സന്ദർഭം കൂടിയായി.

കുടുംബം പോറ്റാനായി ആസ്സാമിൽ നിന്നെത്തിയ കർഷകത്തൊഴിലാളികളായ നസ്റുൾ ഇസ്ലാം, അൻവർ എന്നിവർക്കാണ് ആദരം നൽകിയത്. കറുകുറ്റിയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. പണ്ട് കേരളീയർ ആസ്സാമിലേക്ക് പണിക്ക് പോയിരുന്നു. ഇത് സൂചിപ്പിക്കുന്ന വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ഒരു കവിത തന്നെയുണ്ട് " ആസ്സാം പണിക്കാർ " എന്ന പേരിൽ.

നാടിന് വേണ്ടി നസ്രുൾ ഇസ്ളാമിനേയും അൻവറെയും കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ പൊന്നാട അണിയിച്ചും ഷീൽഡ് കൊടുത്തും ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോർജ്‌, എ ഡി എ ബി.ആർ ശ്രീലേഖ, കൃഷി ഓഫീസർ ജലീറ്റ എത്സാ ജേക്കബ്ബ്, പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ, അഖിലേന്ത്യാ കിസ്സാൻ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡണ്ട് എം വി റെഡ്ഢി, റവ ഫാദർ ജോണി ചിറയ്ക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മിനി ഡേവിസ്, മേരി ആൻറണി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി മയ്പ്പാൻ, എം എസ് നാരായണൻകുട്ടി, പ്രദീപ് ശിവരാമൻ, ദിശസാംസ്കാരിക വേദി കോർഡിനേറ്റർ ജിമ്മി ജോർജ്, സംഘാടകരും പാടശേഖരസമിതികളുടെ ഭാരവാഹികളായ ഷാജു മാളിയേക്കൽ, വർഗ്ഗീസ് താടിക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു. കർഷകകൂട്ടായ്‌മക്കായി ബാബു നീലൻ സ്വാഗതം പറഞ്ഞു.

22/11/2022

അഖിലേന്ത്യാ കിസാൻ ഫെഡറേഷൻ കേരള കാർഷികനയ സെമിനാർ നടത്തി

21/11/2022

കുട്ടികൾ മുതൽ മുതിർന്നവർവരെ ആവേശത്തോടെ രാജഗിരി മാരത്തോണിൽ.ഒൻപത് വയസു മുതൽ 75 വരെ ഉള്ള 800 ൽ പ്പരം ഓട്ടക്കാർ ആവേശത്തോടെ പങ്കെടുത്ത മൂന്നാമത് രാജഗിരി മാരത്തോണ് ഞായറാഴ്ച്ച രാവിലെ കളമശ്ശേരിയിൽ നടന്നത്.

അധിക ബസ് ചാർജ്  പിൻവലിച്ചു;   ആർ ടി ഒ യ്ക്ക് മധുരം നൽകിഅങ്കമാലിയിൽ നിന്ന്  കിടങ്ങൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, പ്ലാൻ്റ...
18/11/2022

അധിക ബസ് ചാർജ് പിൻവലിച്ചു; ആർ ടി ഒ യ്ക്ക് മധുരം നൽകി

അങ്കമാലിയിൽ നിന്ന് കിടങ്ങൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, പ്ലാൻ്റേഷൻ, ചുള്ളി, തവളപ്പാറ, ആനപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ കർശന ഇടപെടൽ മൂലം അവസാനിപ്പിച്ചു.
അങ്കമാലി- മഞ്ഞപ്ര റൂട്ടിലെ കരിങ്ങാലിക്കാട് ഭാഗത്ത് ദിവസങ്ങൾക്ക് മുൻപാണ് ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. യാത്രക്കാരുടെ കൈയ്യിൽ നിന്ന് ബസ്
ടിക്കറ്റ് വാങ്ങിയാണ് പരിശോധിച്ചത്. ചാർജ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്‌ഥർ യാത്രക്കാരോട് ചോദിച്ചറിഞ്ഞു. കണ്ടക്ടർ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കി. അങ്കമാലിയിൽ നിന്ന് മഞ്ഞപ്രക്ക് 15 രൂപ നൽകിയാൽ മതിയെന്ന് ആർ ടി ഒ ഉദ്യോഗസ്‌ഥർ അന്ന് തന്നെ യാത്രക്കാരെ അറിയിച്ചു. ഈ റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസ് നിയമപ്രകാരം ചാർജ് വാങ്ങിയിരുന്നപ്പോൾ സ്വകാര്യ ബസുകൾ 18 രൂപയാണ് വാങ്ങിയിരുന്നത്. സ്വകാര്യ ബസ് ജീവനക്കാർ കൂടുതൽ ചാർജ് വാങ്ങുന്നതായി വിദ്യാർത്ഥികളും പരാതി അറിയിച്ചു. ഇതേത്തുടർന്ന് ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം പ്രതിഷേധവുമായി രംഗത്ത് വരികയാണുണ്ടായത്.

18/11/2022

ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് പെരുമ്പാവൂരിൽ വിളംബര ഘോഷയാത്ര

17/11/2022

അഖിലേന്ത്യാ കിസാൻ ഫെഡറേഷന്റെ ദേശീയ നേതൃയോഗം വ്യാഴാഴ്ച കറുകുറ്റിയിൽ നടന്നു

17/11/2022

സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വിൽപ്പന നടത്തിയ കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കള്ള് ഷാപ്പിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

17/11/2022

കോലഞ്ചേരി ഉപജില്ലാ കലോത്സവത്തിന് പഴന്തോട്ടത്ത് തുടക്കം കുറിച്ചു.പഴന്തോട്ടം ​ഗവൺെമന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഓഴ് വേദികളിലായി നടക്കുന്ന മത്സരത്തിൽ മീവായിരത്തിലധികം വിദ്യാർത്ഥിപ്രതിഭകൾ പങ്കെടുക്കു.

17/11/2022

800 കോടി കടന്ന് ലോക ജനസംഖ്യ. പ്രതീകാത്മ ലോക ഭൂപടവുമായി പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂൾ.1200 വിദ്യാർത്ഥികളെ അണിനിരത്തിയായിരുന്നു ഇതിന്റെ നിർമ്മാണം

15/11/2022

ചുണ്ടി ഗോഡ്സ് ഓൺ പബ്ലിക് സ്കൂളും കേരള ജനമൈത്രി പോലീസും സംയുക്തമായി ലഹരി വിരുദ്ധ യഞ്ജവും, ശിശുദിന റാലിയും നടത്തി

15/11/2022

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനവും കെ പി സി സിയുടെ മുൻ പ്രസിഡൻറ് കെ.കെ വിശ്വനാഥന്റെ ജന്മദിനവും സംയുക്തമായി ആഘോഷിച്ചു

അങ്കമാലി-മഞ്ഞപ്ര റൂട്ട്:അധിക ബസ്  ചാർജ്  ഈടാക്കുന്നതിനെതിരെ ആർ ടി ഒ പരിശോധന നടത്തി   അങ്കമാലിയിൽ നിന്ന്   കിടങ്ങൂർ, തുറവ...
13/11/2022

അങ്കമാലി-മഞ്ഞപ്ര റൂട്ട്:
അധിക ബസ് ചാർജ് ഈടാക്കുന്നതിനെതിരെ ആർ ടി ഒ പരിശോധന നടത്തി

അങ്കമാലിയിൽ നിന്ന് കിടങ്ങൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, പ്ലാൻ്റേഷൻ, ചുള്ളി, തവളപ്പാറ, ആനപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി.

അങ്കമാലി- മഞ്ഞപ്ര റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കരിങ്ങാലിക്കാട് ഭാഗത്താണ് അങ്കമാലി ജോയിൻറ് ആർ ടി ഒ ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. ഉദ്യോഗസ്‌ഥർ യാത്രക്കാരിൽ നിന്ന് ബസ് ടിക്കറ്റ് വാങ്ങിയാണ് പരിശോധിച്ചത്. ചാർജ് സംബന്ധമായ വിവരങ്ങൾ ഇവർ യാത്രക്കാരോട് ചോദിച്ചറിഞ്ഞു. കണ്ടക്ടർ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധനക്ക് വിധേയമാക്കി. അങ്കമാലിയിൽ നിന്ന് മഞ്ഞപ്രക്ക് 15 രൂപ നൽകിയാൽ മതിയെന്ന് ആർ ടി ഒ അധികാരികൾ യാത്രക്കാരെ അറിയിച്ചു . ഈ റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസ് നിയമപ്രകാരമുള്ള 15 രൂപ ഈടാക്കുമ്പോൾ സ്വകാര്യ ബസുകൾ 18 രൂപ വാങ്ങുന്നു. വിദ്യാർത്ഥികളിൽ നിന്നും സ്വകാര്യ ബസ് ജീവനക്കാർ കൂടുതൽ ചാർജ് വാങ്ങുന്നതായി പരാതിയുണ്ട്. ബസുകളിൽ ഫെയർ സ്റ്റേജ് ലിസ്റ്റ് പ്രദർശിപ്പിക്കുന്നില്ല. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ പോർവിളിയും കലഹവും നിത്യസംഭവമാണ്. ബസ് യാത്ര നിരക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടായത് മൂലം ദിവസങ്ങൾക്ക് മുൻപ് മെഷീൻ ടിക്കറ്റ് നൽകിയിരുന്നിടത്ത് ബസ് ജീവനക്കാർ ഇപ്പോൾ പഴയ കൈ ടിക്കറ്റാണ് നൽകുന്നത്. ഇതേ ചൊല്ലിയും ബസുകളിൽ തർക്കം ഉണ്ടാകുന്നുണ്ട്.

ചാർജ് വർധനവനെതിരെ കാക്കനാട് റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർക്കും സബ് ജോയിൻ്റ് ആർ ടി ഒ ക്കും മഞ്ഞപ്ര മണ്ഡലം ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ പരാതിയും നിവേദനവും നൽകിയതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ പരിശോധനക്ക് തയ്യാറായതെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.

കൾച്ചറൽ ഫോറം ഭാരവാഹികളായ ഡേവീസ് മണവാളൻ, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന, ആൻറണി കാച്ചപ്പിള്ളി എന്നിവരും മോട്ടോർ വാഹന വകുപ്പ് ഉദ്ധ്യേഗസ്ഥരോടെപ്പം പരിശോധന വേളയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെയും പൊതു യാത്രക്കാരുടെയും ഫെയർ സ്റ്റേജ് ലിസ്റ്റ് ബസുകളിൽ നിർബന്ധമായും പതിപ്പിക്കാൻ വേണ്ട സത്വര നടപടികൾ ഉണ്ടാകണമെന്ന് അങ്കമാലി ജോയിന്റ് ആർ ടി.ഒ ക്ക് നൽകിയ പരാതിയിൽ ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

13/11/2022

50 ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് അറ്റ്ലസ് ഫാക്ടറി ഔട്ട്ലറ്റിലൂടെ ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഫർ പ്ര...

12/11/2022

'വിശപ്പിന് ഭക്ഷണം ജീവന് രക്തം ഹൃദയപൂർവ്വം DYFI' ലോകത്തിനുതന്നെ മാതൃകയായി

12/11/2022

താമരച്ചാൽ സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ.

12/11/2022

ഭാരതയാത്ര പൂർത്തീകരിച്ച് തിരിച്ചെത്തിയ യുവാക്കൾക്ക് പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളികൾ സ്വീകരണം നൽകി

08/11/2022

കീരംപാറ പഞ്ചായത്തിലെ ആറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ
മുന്നണി സ്ഥാനർഥികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ആം അദ്മി സ്ഥാനാർഥി. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിൽ AAP പ്രവർത്തകരും.

03/11/2022

ലഹരിയക്കെതിരെ പെരുമ്പാവൂർ ന​ഗരം അണിനിരന്നു.ലഹരിക്കേസുകളിൽ അധികവും റിപ്പോർട്ടുചെയ്യുന്ന മേഖല കൂടിയായ പെരുമ്പാവൂരിൽ ആബാലവ‍ൃദ്ധം ജനങ്ങളാണ് ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്.

02/11/2022

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പുക്കാട്ടുപടിയിൽ മനുഷ്യച്ചങ്ങല.നാട്ടിലെ സാമൂഹ്യ സാസ്ക്കാരിക സന്നദ്ധസംഘടനകളിൽ നിന്നായി നൂറുകണക്കിന് പേരാണ് മനുഷ്യച്ചങ്ങലയിൽ പങ്കാളികളായത്

02/11/2022

പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ നേതൃത്വത്തിൽ നടത്തി ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും നടത്തി

02/11/2022

ഐരാപുരം എസ്സ്. എസ്സ്. വി. കോളേജിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു.പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിച്ചാണ് കോളേജ് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായത്....

28/10/2022

വയലാർ അനുസ്മരണം സംഘടിപ്പിച്ച് പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല.മലായള സാഹിത്യരം​ഗത്തെ പ്രമുഖർ ഉൾപ്പെട്ട ചടങ്ങിൽ വയലാറിനെ അനുസ്മരിച്ചുള്ള പരിപാടികളും നടന്നു.

28/10/2022

പള്ളിക്കര വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെടുന്നാൾ ഒക്ടോബർ 31, നവംബർ1,2 തീയതികളിൽ നടക്കും.സമ്പൂർണ്ണ നേത്രദാന ഇടവകയായി പ്രഖ്യാപിച്ചിട്ടുള്ള ഈ കത്തീഡ്രലിൽ നേത്രദാനം നൽകപ്പെട്ട പരേതരുടെ കുടുംബാം​ഗങ്ങളെ പെരുന്നാളിനോടനുബന്ധിച്ച് ആദരിക്കും.

28/10/2022
27/10/2022

ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെ ജി എൻ എ . 80 കുടുംബങ്ങൾ അധിവസിക്കുന്ന കുട്ടംപുഴ ആദിവാസി ഊരിലാണ്
കേരള ഗവ : നഴ്സസ് അസോസിയേഷൻ മെഡിക്കൽ സംഘം ക്യാമ്പ് സംഘടിപ്പിച്ചത്.

Address

No 7 Oluwakemi Street Ishawo
Lagos
100001

Telephone

+919946664502

Website

Alerts

Be the first to know and let us send you an email when Kochivattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochivattom:

Videos

Share

Nearby media companies


Other Media/News Companies in Lagos

Show All