News Scan News

News Scan News വാർത്തകളും വിശേഷങ്ങളും സത്യസന്ധമായി പെരിന്തൽമണ്ണയിലെയും പരിസര പഞ്ചായത്തുകളിലെയും വാർത്തകളും വിശേഷങ്ങളും സത്യസന്ധമായി വേഗത്തിൽ കൃത്യതയോടെ

26/05/2024

*മക്കരപ്പറമ്പിൽവ്യാപാരി വ്യവസായി വനിത വിംഗ് പ്രഥമ കമ്മറ്റി രൂപീകരിച്ചു*

--------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
മക്കരപ്പറമ്പ് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിങ്ങ് പ്രഥമയൂണിറ്റ് കമ്മിറ്റിരൂപീകരണംനടന്നു.
മാതൃ സംഘടനയുടെ ജനറൽ ബോഡി
മീറ്റിങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടിയും വനിത വിംഗിന്റെ ഭാവി പരിപാടികൾ എങ്ങനെ ആസൂത്രണം ചെയ്യണമെന്നുംയോഗം ചർച്ച ചെയ്തു.
മക്കരപ്പറമ്പ വ്യാപാര ഭവനിൽ വെച്ച് നടന്ന വനിതാ സംഗമംയൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിഅക്രം ചുണ്ടയിൽഉദ്ഘാടനംചെയ്തു.യൂണിറ്റ് വനിതവിങ് പ്രസിഡന്റ്‌ ആബിദ കൂരി അധ്യക്ഷയായി. ജനറൽ സെക്രട്ടറി ശബ്ന തുളുവത്ത് . ഫാറൂഖ് സിഞ്ചു ,മുനീർ തോപ്പിൽ ,അനീസുദീൻ മുല്ലപ്പള്ളി,
ഷാജഹാൻ,മുഫീദ ,റുമൈസ കളത്തിങ്ങൾ
റസിയ പാലക്കൽ, റംല,സുനീറ ഷമീർ ,അശ്രാബി കുറ്റീരി ,വനിത വിങ് ട്രഷറർ അജ്ന കുന്നത്ത്എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷമീർ രാമപുരം

News Scan News
NewsScan Perinthalmanna
NewsScan News

26/05/2024
26/05/2024

*മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ഒന്നാം ഘട്ട പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു*
--------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
പെരിന്തൽമണ്ണ: സന്നദ്ധ സേവന രംഗത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ അംഗത്വത്തിനായുള്ള ഒന്നാം ഘട്ട പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ രംഗത്ത് ബോധവൽക്കരാക്കുക എന്ന ഉദ്ദേഷത്തോട് കൂടെ പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ സങ്കടിപ്പിച്ച ക്ലാസ്സിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി പരിധിയിലെ അംഗനവാടി വർക്കർമാർ, വിദ്യാർത്ഥികൾ ട്രോമാ കെയർ പ്രവർത്തകർ അടക്കം എൺപതോളം ആളുകൾ പങ്കെടുത്തു. മലപ്പുറം ജില്ലാ ട്രോമാ കെയർ ജില്ലാ ട്രെയിനർ നാസർ അഹമ്മദിന്റെ നേതൃത്വത്തിൽ മൻസൂർ പട്ടിക്കാട്, പ്രസീത മഞ്ചേരി, ഷാനിയ വാഴക്കാട് എന്നിവർ നടന്ന ക്ലാസ്സെടുത്തു. പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭ ചെയർമാനും ട്രോമാ കെയർ രക്ഷാധികാരിയുമായ പി. ഷാജി നിർവഹിച്ചു. പെരിന്തൽമണ്ണ IMA ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഷാജി.എ , സെക്രട്ടറി ജലീൽ. കെ ബി എന്നിവർ മുഖ്യാതിഥികളായി. താലൂക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതയ്ക്കര, യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ എന്നിവർ സംസാരിച്ചു.
News Scan News
NewsScan Perinthalmanna
NewsScan News
The Help

26/05/2024

*കളിയാവേശത്തിൻ്റെ കരുത്തിൽ പഴയകാല ഫുട്ബോൾ താരങ്ങൾ ഒത്തു ചേർന്നു; കാദറലി ക്ലബിൻ്റെ സ്നേഹാദരം*
--------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
പെരിന്തല്‍മണ്ണ: ലോക ഫുട്ബോള്‍ ദിനത്തില്‍ പഴയകാല പ്രതിഭകളെ ആദരിച്ച്‌ കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ്. പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് കേരള സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്‍റും മുൻ ഇന്ത്യൻ ഫുട്ബോളറുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന ഫുട്ബോള്‍ താരങ്ങളുടെ ഉന്നമനത്തിനായി ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ ഒരു ഡ്രസ്സിംഗ് റൂമും ശുചിമുറിയും സ്പോർട്സ് കൗണ്‍സിലിന്‍റെ സഹായത്തോടെ നിർമിച്ചു നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ടാണ് ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസങ്ങള്‍ ഓരോരുത്തരായി മൈതാനത്തേക്ക് എത്തിയത്.

കോഴിക്കോട്ടുകാരനായ കൊല നാരായണൻ, പ്രേംനാദ് ഫിലിപ്പ്, സതീഷ് കസ്റ്റംസ്, അബുട്ടി അരീക്കോട്, വിനയൻ കോഴിക്കോട്, ദേവരാജു കോഴിക്കോട്, മാനുപ്പ നിലമ്ബൂർ, തയ്യില്‍ ഉമ്മർ മങ്കട, അഹമ്മദ്കുട്ടി മലപ്പുറം, തയ്യില്‍ അബൂബക്കർ മങ്കട, പൂക്കോയ തങ്ങള്‍ മണ്ണാർക്കാട്, പെരിന്തല്‍മണ്ണക്കാരായ എ.ആർ. ചന്ദ്രൻ , മണ്ണേങ്ങല്‍ അസീസ്, പി. മുഹമ്മദലി, മമ്മാണി, പട്ടാണി ഷാഹുല്‍ഹമീദ്, കരുവാത്ത് ഹസ്സൻ , ഹൈദർ കെ.ടി, താമരത്ത് മുഹമ്മതാലി, സോമസുന്ദരൻ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടർന്ന് 50 വയസിന് മുകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രദർശന ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്‍റ് പച്ചീരി ഫാറൂഖ് , യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു.

News Scan News
NewsScan Perinthalmanna
NewsScan News

26/05/2024

ഇത് കണ്ടിട്ട് എന്തു തോന്നുന്നു.

26/05/2024

*കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു*

--------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
പെരിന്തൽമണ്ണ: മലപ്പുറത്തിൻ്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നുനൽകി.
ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീ ഭീഷണി അകന്ന സാഹചര്യത്തിലാണ് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറക്കാൻ തീരുമാനമയത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇക്കോ ടൂറിസം ജീവനക്കാരുടെ നിർദ്ദേശങ്ങൾ സഞ്ചാരികൾ
നിർബന്ധമായും പാലിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
News Scan News
NewsScan Perinthalmanna
NewsScan News

26/05/2024

അപകടം വരുന്ന വഴി. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് നടന്ന അപകടം. ബൈക്ക് യാത്രികരായ 3 പേർക്കും പരുക്കേറ്റു.

26/05/2024

*ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; ഇനിയെല്ലാം പുതിയ രീതി*
-------------------------------- *News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് മോട്ടോ വെഹിക്കിള്‍ ഇന്‍സ്‌പെട്ടേഴ്‌സ് ഉളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളുവെന്നാണ് നിര്‍ദേശം. കൂടാതെ, 18 വര്‍ഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ് വാഹനങ്ങളില്‍ ക്യാമറ വെക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും.അതേസമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവര്‍ക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താന്‍ റീജണല്‍ ആര്‍ടിഒമാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി

*ലൈസന്‍സ് ഫീസും ചാര്‍ജുകളും ഇങ്ങിനെ*
ലേണേഴ്സ് ലൈസന്‍സ് (ഫോം 3): 150 രൂപ,
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ, ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ, ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ: 200 രൂപ, ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്: 1000 രൂപ, ലൈസന്‍സിലേക്ക് മറ്റൊരു വാഹന വിഭാഗം ചേര്‍ക്കാന്‍ : 500 രൂപ, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍: 200 രൂപ, വൈകി പുതുക്കല്‍ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ, ഡ്രൈവിംഗ് ഇന്‍സ്ട്രക്ഷന്‍ സ്‌കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്: 5000 രൂപ, ലൈസന്‍സിംഗ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍: 500 രൂപ, ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ.
പെരിന്തൽമണ്ണ താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടർ വാഹന വകുപ്പ് റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സുരക്ഷാ പരിശീലനവും ബോധവൽക്കരണവും നടത്തിയത്.
മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പി.ജെ.റെജി ഉദ്ഘാടനം ചെയ്‌തു. ജോയിന്റ് ആർടിഒ എം.രമേശ്, അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ മയിൽരാജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
മൺസൂൺകാല വാഹന പരിശോധനയുടെ താലൂക്ക്‌തല ഉദ്ഘാടനവും നടന്നു. ഡ്രൈവർമാർക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകി.
News Scan News
NewsScan Perinthalmanna
NewsScan News

26/05/2024

*വളപുരത്ത് അംഗൻവാടിയുടെ അടുക്കളയിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്*.
--------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
വളപുരം: വളപുരം അങ്ങാടിക്കടുത്തുള്ള അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. അടുക്കള ക്കുള്ളിൽനിന്ന് ചീറ്റൽ കേട്ടതോടെ ജീവനക്കാർ നോക്കിയപ്പോഴാണ് പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. ഭീതിയിലായ ഇവർ നാട്ടുകാരെ അറിയിക്കു കയായിരുന്നു. തുടർന്ന് പാമ്പു പിടിത്തക്കാരൻ
കൈപ്പുറം അബ്ബാസിനെ വിവരമറിയിച്ചു. തുടർന്ന് അര മണിക്കൂറിനകം അബ്ബാസെത്തി ഒന്നര മീറ്റർ നീളം വരുന്ന മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് അബ്ബാസ് പറഞ്ഞു.
News Scan News
NewsScan News
NewsScan Perinthalmanna
The Help

26/05/2024

*അടച്ചിടാനെന്തിനാ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒരു പേ വാർഡ്*
-------------------------------
*News Scan News*
*------ (26.05.24)------*
*N* _NEWS_
--------------------------------
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ച പേവാർഡ് കെട്ടിടം 2 വർഷം പിന്നിട്ടിട്ടും തുറന്നു നൽകാനായില്ല. ജല വിതരണ പൈപ്പിലെ ചോർച്ചയും ശുചിമുറി ടാങ്കിന്റെ ശോചനീയാവസ്ഥയുമാണ് അടച്ചിടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2 വർഷം പിന്നിട്ടിട്ടും തകരാറ് പരിഹരിക്കാൻ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. മഴക്കാല രോഗങ്ങൾ വർധിച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്.

അതേസമയം കെഎച്ച്ആർഡബ്ല്യുഎസിനാണ് പേവാർഡിന്റെ ചുമതലയെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും പറയുന്നത്. ഈ വാർഡിൽ നിന്നുള്ള വരുമാനം കെഎച്ച്ആർഡബ്ല്യുഎസിനാണ്. അറ്റകുറ്റപ്പണി നടത്താൻ അടച്ചിട്ടത് ഇവരാണ്.
അറ്റകുറ്റപ്പണി നടത്തി വാർഡ് തുറന്നു നൽകാൻ പലതവണ ആവശ്യപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. വീണ്ടും ഇക്കാര്യം ആവശ്യപ്പെടാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്എംസി യോഗം തീരുമാനിച്ചതായും അവർ പറഞ്ഞു. അധികൃതരുടെ അലംഭാവം നിമിത്തം 2 നിലകളിലായി 9 മുറികളാണ് ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഫയർ ആൻഡ് സേഫ്‌റ്റി സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക പ്രയാസങ്ങളിൽപെട്ട് മാതൃശിശു ബ്ലോക്കിന്റെ വലിയൊരു ഭാഗം കാര്യക്ഷമമായി ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ട്. സുരക്ഷാ കാരണങ്ങളാൽ മെഡിക്കൽ വാർഡ് കെട്ടിടവും പൊളിച്ചു നീക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്. അതിനിടെയാണ് പേവാർഡ് കൂടി അടഞ്ഞു കിടക്കുന്നത്.
മുൻപ് എൻഎച്ച്എം കെട്ടിടം നിർമിക്കുന്നതിന് പഴയ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കുന്ന കാര്യത്തിൽ കെഎച്ച്ആർഡബ്ല്യുഎസിന്റെ തടസ്സവാദങ്ങൾ മൂലം ഒരു വർഷത്തിലേറെ നിർമാണം സ്തംഭിച്ചിരുന്നു. ഒടുവിൽ പുതിയ കെട്ടിടത്തിൽ സ്ഥലം അനുവദിക്കാമെന്ന രേഖാമൂലമായ ഉറപ്പിലാണ് പഴയ പേവാർഡ് പൊളിക്കാൻ അനുമതി നൽകിയത്.
ജില്ലാ ആശുപത്രിയിൽ ജനറൽ മെഡിസിൻ ഒപി വിഭാഗത്തിൽ കൺസൽറ്റന്റ് തസ്‌തികയിൽ ആളില്ലാത്തതും ദുരിതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒപിയാണിത്. ആകെയുള്ള ഒരാൾക്ക് പ്രശ്‌നങ്ങളോ ഡ്യൂട്ടിയോ വന്നാൽ ഈ ഒപി തന്നെ മുടങ്ങുന്ന സ്ഥിതിയുണ്ട്.

NewsScan News
News Scan News
NewsScan Perinthalmanna

23/04/2024

എവിടെ നിന്നെത്തുന്നൂ പെരിന്തൽമണ്ണയിലേക്ക് ഈ പാമ്പുകൾ. ഇന്നലെ മാത്രം പിടികൂടിയത് 15 പെരുമ്പാമ്പുകളെ

പെരിന്തൽമണ്ണ: ഇന്നലെ മാത്രം പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത് 15 പെരുമ്പാമ്പുകളെ. 25 പാമ്പിൻ മുട്ടകളും കണ്ടെത്തി.

തള്ളയേയും കുഞ്ഞുങ്ങളേയും അടക്കമാണ് പിടികൂടിയത്.
പെരിന്തൽമണ്ണയിൽ പുളിയകുത്ത് സലീം എന്നവരുടെ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്ക് കാഴ്ച്ച വിരുന്നൊരുക്കിയത് തള്ള പാമ്പും കുഞ്ഞുങ്ങളും വിരിയാറായ പാമ്പിൻ മുട്ടകളും. മാളത്തിനുള്ളിലേക് പാമ്പ് കയറി പോയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് പാമ്പിൻ കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ശ്രദ്ധയിൽപ്പെട്ടത്. വിരിയാറായി നിൽക്കുന്ന ഇരുപത്തഞ്ചോളാം മുട്ടകളെ സുരക്ഷിതമായി മാറ്റിവച്ചതിനു ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമതിനൊടുവിലാണ് പതിനഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങളേയും തള്ള പാമ്പിനേയും പിടികൂടിയത്.
Everyone

17/04/2024

മേലാറ്റൂരിൽ ഇന്ന് തുണിക്കടക്ക് തീപിടിച്ചപ്പോൾ
Everyone
NewsScan News
News Scan News
NewsScan Perinthalmanna

Address

Perintalmanna
679322

Telephone

+918921608187

Website

Alerts

Be the first to know and let us send you an email when News Scan News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Scan News:

Videos

Share