Payyanur Diaries

Payyanur Diaries Infotainment page.

03/10/2021

പുള്ളുവൻപാട്ട്, നാടൻപാട്ട്, ചരട് പിന്നി കളി

"മഴ മിഴി" മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ് സാംസ്കാരിക വിരുന്നിൻ്റെ മുപ്പത്തിയേഴാം ദിനം (03 .10.2021)

കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്

01/10/2021

പുല്ലാംകുഴൽ, കണ്യാർകളി, ചിത്രകല, ഗാനമേള

"മഴ മിഴി" മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ് സാംസ്കാരിക വിരുന്നിൻ്റെ മുപ്പത്തിയഞ്ചാം ദിനം (01.10.2021)

കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്

മഴ മേഘങ്ങൾ നീങ്ങി | മാത്തിൽ വൈപ്പിരിയം പാറയിൽ നിന്നും മൊബൈലിൽ പകർത്തിയ സൂര്യാസ്തമയം  #പയ്യന്നൂർ_ഡയറീസ്
20/09/2021

മഴ മേഘങ്ങൾ നീങ്ങി | മാത്തിൽ വൈപ്പിരിയം പാറയിൽ നിന്നും മൊബൈലിൽ പകർത്തിയ സൂര്യാസ്തമയം #പയ്യന്നൂർ_ഡയറീസ്

19/09/2021

ശീവോതിപ്പാട്ട്, മുട്ടുംവിളിയും, സ്കിറ്റ്, കരടികളി

"മഴ മിഴി" മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ് സാംസ്കാരിക വിരുന്നിൻ്റെ ഇരുപത്തിമൂന്നാം ദിനം (19.09.2021)

കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്

ആദ്യത്തെ ഗുരുവായൂരപ്പൻ വിളക്കിന് ശില്പഭാഷ്യമൊരുക്കി ചിത്രൻ കുഞ്ഞിമംഗലം #പയ്യന്നൂർ_ഡയറീസ് വെങ്കല ലോഹക്കൂട്ടിൽ ഗുരുവായൂരപ്...
19/09/2021

ആദ്യത്തെ ഗുരുവായൂരപ്പൻ വിളക്കിന് ശില്പഭാഷ്യമൊരുക്കി ചിത്രൻ കുഞ്ഞിമംഗലം
#പയ്യന്നൂർ_ഡയറീസ്
വെങ്കല ലോഹക്കൂട്ടിൽ ഗുരുവായൂരപ്പന്റെ പൂർണരൂപം ഉൾക്കൊള്ളുന്ന വിളക്കൊരുങ്ങുന്നു. ചിത്രൻ കുഞ്ഞി മംഗലമാണ് ആദ്യമായി ഇത്തരത്തിൽ ഗുരുവായൂരപ്പൻ വിളക്ക് രൂപകല്പന ചെയ്യുന്നത്.
ശംഖ്, ചക്ര, ഗദ, പദ്മത്തോടു കൂടി വനമാലയണിഞ്ഞ് ആലവട്ടത്തോടു കൂടിയുള്ളതാണ് ഭഗവാൻ്റെ രൂപം. അലങ്കാരമണിഞ്ഞ ആനകൾ രണ്ടുഭാഗത്തുനിന്നും അഭിഷേകം നടത്തുന്നതും മുകളിൽ കമാനാകൃതിയിൽ മയിൽപ്പീലികളുമടങ്ങുന്നതാണ് വിളക്കിൻ്റെ ആകൃതി.
താമരദളങ്ങളെ സൂചിപ്പിക്കും വിധമാണ് താഴത്തെ തട്ടിൻ്റെ ആകൃതി. രണ്ട് ഭാഗങ്ങളിലായി വ്യാളീരൂപങ്ങളും വിളക്കിലുണ്ട്. രണ്ട് മയിലുകൾ വിളക്കിനെ വായുവിലേക്ക് ഉയർത്തി നിൽക്കുന്ന രീതിയിൽ ചങ്ങലയോടു കൂടിയാണ് മുകൾ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഓങ്കാര രൂപവും വിളക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്.
മഹാഭാഗവതം,നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് വിളക്കിന്റെ രൂപകല്പന. കുഞ്ഞിമംഗലത്തെ പരമ്പരാഗത ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിർമിച്ചത്. മെഴുകിൽ രൂപങ്ങൾ ഉണ്ടാക്കിയെടുക്കുകയും മണ്ണിൽ കരുവുണ്ടാക്കി കൃത്യമായ അളവിൽ ചൂടാക്കിയശേഷം ഉലയിലെ മൂശയിൽ തിളച്ച ലോഹക്കൂട്ട് കൊണ്ടാണ് വിളക്ക് വാർത്തെടുക്കുന്നത്.
10 കിലോ തൂക്കം വരുന്ന തൂക്കുവിളക്കുണ്ടാക്കാൻ എട്ടുമാസത്തോളമെടുത്തു. തൂക്കുചങ്ങലയടക്കം 46 ഇഞ്ചാണ് ഉയരം.
ആദ്യത്തെ രാമായണവിളക്ക് രൂപകല്പന ചെയ്തതും നിർമിച്ചതും ചിത്രൻ പിതാവ് ശില്പി കുഞ്ഞി മംഗലം നാരായണൻ മാസ്റ്ററായിരുന്നു. വി.വി.ശ്രീ കാന്ത്, കെ.വി. കിഷോർ എന്നിവർ വിളക്ക് നിർമാണത്തിൽ സഹായികളായി. കണ്ണൂരിലെ അർച്ചന -രാജേഷ് ദമ്പതിമാർക്ക് വേണ്ടിയാണ് വിളക്ക് നിർമ്മിക്കുന്നത്.
കടപ്പാട് : മാതൃഭൂമി

സംഗീതരംഗത്തെ മികച്ച പ്രവർത്തിന് പയ്യന്നൂർ ജേസീസിൻ്റെ ഈ വർഷത്തെ യുവ പ്രതിഭാ പുരസ്കാരമായ ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സൺ അവ...
16/09/2021

സംഗീതരംഗത്തെ മികച്ച പ്രവർത്തിന് പയ്യന്നൂർ ജേസീസിൻ്റെ ഈ വർഷത്തെ
യുവ പ്രതിഭാ പുരസ്കാരമായ ഔട്ട് സ്റ്റാൻഡിംഗ് യംഗ് പേഴ്സൺ അവാർഡ് 2021 കരസ്ഥമാക്കിയ പ്രിയ ഗായകൻ അലോഷിക്ക് പയ്യന്നൂർ ഡയറീസിൻ്റെ അഭിനന്ദനങ്ങൾ.

സിനിമാ തിരക്കുകൾക്കിടയിൽ ഇത്തിരി സമയം കിട്ടിയാൽ അപ്പൊൾ തുടങ്ങും  ശില്പ നിർമ്മാണം. അതാണ് രഞ്ജി കാങ്കോൽ.  #പയ്യന്നൂർ_ഡയറീസ...
15/09/2021

സിനിമാ തിരക്കുകൾക്കിടയിൽ ഇത്തിരി സമയം കിട്ടിയാൽ അപ്പൊൾ തുടങ്ങും ശില്പ നിർമ്മാണം. അതാണ് രഞ്ജി കാങ്കോൽ. #പയ്യന്നൂർ_ഡയറീസ്
അകത്തും പുറത്തും നിറഞ്ഞു തുളുമ്പുന്ന കലാ സിദ്ധി.
ഇന്ന് നാടക സിനിമാ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന ഈ നടനെ അല്ല ഇവിടെ പരിചയപ്പെടുത്തുന്നത്.
മികവുറ്റ ശില്പങ്ങൾ നിർമ്മിച്ച് ആരാധകരെ സൃഷ്ടിക്കുന്ന രഞ്ജി എന്ന മാന്ത്രിക ശിൽപിയെ ആണ്. ആശംസകൾ.
കൂടുതൽ കാര്യങ്ങൾ കമൻ്റ് ബോക്സിൽ നിങ്ങൾ പറയുമല്ലോ?

https://chat.whatsapp.com/IWECLxsvCYT1UN4S1OONa0പയ്യന്നൂർ ഡയറീസുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് കൂട്ടായ്മ. പുതിയ വാർത്തകള...
15/09/2021

https://chat.whatsapp.com/IWECLxsvCYT1UN4S1OONa0
പയ്യന്നൂർ ഡയറീസുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് കൂട്ടായ്മ. പുതിയ വാർത്തകളും ചിത്രങ്ങളും പങ്കുവയ്ക്കൂ... ഗ്രൂപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ആവാം.

15/09/2021

സുമേഷ് അയിരൂർ.
ഡസ്കിൽ താളമിട്ട് ഇദ്ദേഹം പാടിയ നിരവധി പാട്ടുകൾ ശ്രദ്ധേയങ്ങൾ ആണ്.
#പയ്യന്നൂർ_ഡയറീസ്
യൂട്യൂബിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ശ്രദ്ധേയൻ.
മലയാള സിനിമയിലെ പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ പാട്ടുകൾ പാടാൻ കഴിയുമെന്നുള്ളതാണ് സുമേഷിൻ്റെ മറ്റൊരു പ്രത്യേകത. നിരവധി ഗായകരെ വിവിധ വേദികളിൽ സുമേഷ് അനുകരിച്ചിട്ടുണ്ട്. ഗാനഗന്ധർവ്വൻ യേശുദാസും മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ എന്ന എം ജി ശ്രീകുമാർ ഉൾപ്പടെ നിരവധി പേരെയാണ് സുമേഷ് വേദികളിൽ അവതരിപ്പിക്കുന്നത്.
ഗ്ലോക്കോമ എന്ന രോഗം സുമേഷിൻ്റെ കണ്ണുകളുടെ കാഴ്ച കവർന്നെടുത്തിരിക്കുകയാണ്. സുമേഷിൻ്റെ കണ്ണുകളുടെ കാഴ്ച അനുദിനം ഗ്ലോക്കോമ ഇല്ലാതാക്കുകയാണ്. എന്നാൽ ആ ദുഖം തനിക്ക് ദൈവം നൽകിയ സംഗീതം എന്ന വരദാനത്തിലൂടെ മറക്കുകയാണ് ഈ ഗായകൻ.

സുമേഷിൻ്റെ ജീവനും ജീവവായുവും എല്ലാം സംഗീതമാണ്. സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച സുമേഷ് തൻ്റെ ദുഖങ്ങൾ മറക്കുന്നതും സംഗീതം എന്ന വേദന സംഹാരിയിലൂടെയാണ്.

'ഹൃദയസ്വരത്തിന്' സിൽവർ ജൂബിലി ഗൾഫ് റേഡിയൊ പ്രക്ഷേപണ രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് രമേഷ്‌ പയ്യന്നൂർ. ഗൾഫ് മലയാള റേഡി...
15/09/2021

'ഹൃദയസ്വരത്തിന്' സിൽവർ ജൂബിലി ഗൾഫ് റേഡിയൊ പ്രക്ഷേപണ രംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ് രമേഷ്‌ പയ്യന്നൂർ. ഗൾഫ് മലയാള റേഡിയോ പ്രക്ഷേപണ രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന
രമേഷ് പയ്യന്നൂരിനെ ദുബായിൽ വെച്ച് പയ്യന്നൂർ സൗഹൃദ വേദി ആദരിക്കുന്നു.
പയ്യന്നൂർ ഡയറീസിൻ്റെ അഭിനന്ദനങ്ങൾ.

വീടുകൾക്ക് അലങ്കാരമായി ഈ പുഞ്ചിരിക്കതിർക്കറ്റകള്‍ #പയ്യന്നൂർ_ഡയറീസ്പുഞ്ചിരിക്കതിർ... പയ്യന്നൂർ കാങ്കോലിലെ കപ്പണക്കാൽ ഭവാ...
15/09/2021

വീടുകൾക്ക് അലങ്കാരമായി ഈ പുഞ്ചിരിക്കതിർക്കറ്റകള്‍
#പയ്യന്നൂർ_ഡയറീസ്
പുഞ്ചിരിക്കതിർ... പയ്യന്നൂർ കാങ്കോലിലെ കപ്പണക്കാൽ ഭവാനിയമ്മ നിർമിച്ച അലങ്കാര കതിർക്കറ്റകൾ.

കൊയ്തെടുക്കുന്ന കതിർക്കറ്റകളിൽ ഭവാനിയമ്മ കരവിരുത് കാട്ടിയാൽ അത് അലങ്കാര നെൽക്കതിർ കറ്റകളായി മാറും. കാങ്കോൽ പൊയ്യമ്മലിലെ കപ്പണക്കാൽ ഭവാനിയമ്മ(89) 69 വർഷമായി അലങ്കാര നെൽക്കതിർ കറ്റകൾ ഒരുക്കാൻ തുടങ്ങിയിട്ട്. ബന്ധുവീടുകളിലും മറ്റും ഭവാനിയമ്മ ഉണ്ടാക്കിയ കതിർക്കറ്റകൾ ഐശ്വര്യം ചൊരിഞ്ഞു വീടുകൾക്ക് അലങ്കാരമായി നിൽക്കുന്നുണ്ട്.

ബന്ധുവീടുകളിൽ മാത്രമല്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ അമ്മ മെടഞ്ഞെടുത്ത കതിർക്കറ്റകൾ കടന്നു പോയിട്ടുണ്ട്. ആയിക്കതിർ എന്നും കാപ്പിടി എന്നുമൊക്കെ ഓരോ പ്രദേശങ്ങളിലും ഇതിന്റെ പേരുണ്ട്. പിതാവിൽ നിന്നാണ് ഈ കരവിരുത് ഭവാനിയമ്മ പഠിച്ചെടുത്തത്. 20ാം വയസ്സിൽ വയലിൽ നിന്നു കൊയ്തെടുത്ത നെൽക്കറ്റകൾ വീട്ടുമുറ്റത്തിട്ട് ഉണക്കിയെടുത്ത് അലങ്കാര കതിർക്കറ്റകൾ മെടഞ്ഞെടുക്കാൻ തുടങ്ങിയിരുന്നു. കന്നിക്കൊയ്ത്തിൽ ലഭിക്കുന്ന നെൽക്കതിർ കറ്റകൾ ഉണക്കി സൂക്ഷിച്ചാണ് ഇവ നിർമിക്കുന്നത്. ദിവസം 3 കറ്റകളെങ്കിലും ഈ അമ്മ മെടഞ്ഞു കെട്ടും. പേരമക്കൾക്ക് ഈ അറിവ് പകർന്നു നൽകിയിട്ടുമുണ്ട്.
കടപ്പാട് : രാജീവൻ കാങ്കോൽ

13/09/2021

ട്രാൻസ്ജെൻഡർ നാടോടി നൃത്തം , ലളിതഗാനം, ചാക്യാര്‍കൂത്ത്, മരത്താളം

മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ് സാംസ്കാരിക വിരുന്നിൻ്റെ പതിനേഴാം ദിനം (13.09.2021)

കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്

13/09/2021

മാതൃകാപരം ഈ മുനിസിപ്പാലിറ്റി #പയ്യന്നൂർ_ഡയറീസ്

വടക്കേ അമേരിക്കൻ ദേശാടനപ്പക്ഷി പമ്പരക്കാട കുണിയനിൽ | മാതൃഭൂമി    വടക്കേ അമേരിക്കയിലെയും യൂറേഷ്യയിലെയും തീര ക്കടലിൽ മാത്ര...
13/09/2021

വടക്കേ അമേരിക്കൻ ദേശാടനപ്പക്ഷി പമ്പരക്കാട കുണിയനിൽ | മാതൃഭൂമി

വടക്കേ അമേരിക്കയിലെയും യൂറേഷ്യയിലെയും തീര ക്കടലിൽ മാത്രം കാണുന്ന കടൽപ്പക്ഷി റെഡ് നെക്ക്ഡ് ഫലാറോപ്പി (പമ്പരക്കാട)യെ കുണിയൻ പുഴയോരത്ത് കണ്ടെത്തി. പക്ഷി നിരീക്ഷകനും ഫോട്ടോ ഗ്രാഫറുമായ കരിവെള്ളൂർ ചെറുമൂലയിലെ അഭിലാഷ് പദ്‌മനാഭനാണ് പമ്പരക്കാടയെ ക്യാമറയിൽ പകർത്തിയത്. കുണിയനിലെ കണ്ടൽ ക്കാടുകൾ നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് ഈ പക്ഷിയെ കണ്ടെത്തിയത്.

യൂറേഷ്യയിൽ നിന്ന് അറേബ്യൻ സമുദ്രത്തിലൂടെ പറന്നാണ് പമ്പരക്കാട ഇവിടെ എത്തിയത്. 6000 കിലോമീറ്റർ നിർത്താതെ പറക്കാൻ ഈ പക്ഷിക്ക് കഴിയും. സാധാരണ തീരക്കടലിൽനിന്ന് മാറി പമ്പരക്കാടയെ കാണാറില്ല. വളരെ അപൂർവമായേ ഇവയെ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളൂ. കഴിഞ്ഞവർഷം ഏഴോം കൈപ്പാടിൽ കണ്ടെത്തിയിരുന്നു.

2012-ൽ കൊല്ലം തീരക്കടലിൽ നീണ്ടകരയ്ക്കടുത്തും 2014-ൽ ആലപ്പുഴ വലിയഴീക്കലിനടുത്ത് കടലിലും ഇവയെ കണ്ടെത്തി. വെള്ളത്തിൽ പമ്പരംപോലെ കറങ്ങി ചെറുമത്സ്യങ്ങളെ ജലോപരിതലത്തിലേക്ക് ആകർഷിച്ച് ആഹാരമാക്കാനുള്ള കഴിവ് പമ്പരക്കാടയ്ക്കുണ്ട്. പമ്പരം പോലെ കറങ്ങാനുള്ള കഴിവുള്ളതുകൊണ്ടാണ് ഈ പേരു വന്നത്. സെപ്റ്റംബറിൽ ദേശാടനത്തിനിറങ്ങുന്ന ഇവ ഏപ്രിലോടെ തിരിച്ചു പോകും.

12/09/2021

നെഞ്ചിലാകെ അനുരാഗ കരിക്കിൻവെള്ളം... 🖤
🎧 plz...

ജോബ് മാസ്റ്റർ / ഭാസ്കരൻ മാഷ് / ദാസേട്ടൻ 🖤
ചിത്രം: റോസി

സംരക്ഷിക്കാം ഈ പ്രകൃതിയെ...
09/09/2021

സംരക്ഷിക്കാം ഈ പ്രകൃതിയെ...

പയ്യന്നൂർ ടൗണിൽ ഒരു ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടകളും മറുഭാഗത്ത് തുറന്ന കടകളും.കണ്ടെയ്ൻമെന്റ് സോണിലെ ട്രിപ്പിൾ ലോക്ഡൗൺ വ്...
09/09/2021

പയ്യന്നൂർ ടൗണിൽ ഒരു ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടകളും മറുഭാഗത്ത് തുറന്ന കടകളും.

കണ്ടെയ്ൻമെന്റ് സോണിലെ ട്രിപ്പിൾ ലോക്ഡൗൺ വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണോ ബാധകം? വ്യാപാരികളുടെതാണ് ഈ ചോദ്യം. പയ്യന്നൂർ ടൗണിൽ റോഡിന് ഒരു ഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി അടഞ്ഞു കിടക്കുകയാണ്. റോഡിന്റെ വടക്കു ഭാഗത്ത് സ്ഥാപനങ്ങൾ തുറന്നിട്ടുമുണ്ട്. രണ്ടും 2 വാർഡുകളാണ്. 19 ടൗൺ വാർഡിലാണ് ട്രിപ്പിൾ ലോക്ഡൗൺ. ഇതിന്റെ ഒരറ്റമാണ് ടൗണിലുള്ളത്.
അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കിടയിലാണ് പുതിയ ബസ് സ്റ്റാൻഡും പഴയ ബസ് സ്റ്റാൻഡും ഉള്ളത്. ഇവിടെ ബസുകൾ യാത്രക്കാരെ കയറ്റി ഇറക്കി പോകുന്നുണ്ട്. അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെ ജനങ്ങളും നടന്നു പോകുന്നുണ്ട്. ഒരു റോഡും അടച്ചിട്ടില്ല. ഒരു സ്ഥലത്തും നിയന്ത്രണങ്ങളില്ല. പിന്നെന്തിന് ഈ സ്ഥാപനങ്ങൾ മാത്രം അടച്ചിടുന്നു എന്നതാണ് വ്യാപാരികളുടെ ചോദ്യം. വാർഡ് തല ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീരുമാനം ശരി ആണോ?

സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം       സ്പോർട്സ് കൗൺസിലിന്‌ കീഴിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ കോളേജ് സ്പോർട്സ് ഹോസ്റ്റലിലേക്ക്...
09/09/2021

സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം

സ്പോർട്സ് കൗൺസിലിന്‌ കീഴിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ കോളേജ് സ്പോർട്സ് ഹോസ്റ്റലിലേക്ക് ഫുട്ബോൾ, വോളിബോൾ 2021-22 അധ്യയനവർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സ്‌കളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്ന കായികതാരങ്ങൾ 13-ന് ഒമ്പത് മണിക്ക് കോളേജിൽ റിപ്പോർട്ട്‌ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് കെ.എൻ. അജിത് 9846698298.

'എന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് ഞെട്ടി! ഒന്നു മുതല്‍ നാലുവരെ ക്ലാസില്‍ വെറും 32 കുട്ടികൾ... കടപ്പാട് : മാതൃഭൂമിഇതൊരു അധ്യ...
07/09/2021

'എന്റെ സ്‌കൂളിന്റെ അവസ്ഥ കണ്ട് ഞെട്ടി! ഒന്നു മുതല്‍ നാലുവരെ ക്ലാസില്‍ വെറും 32 കുട്ടികൾ...
കടപ്പാട് : മാതൃഭൂമി

ഇതൊരു അധ്യാപകന്റെ കഥയാണ് { പയ്യന്നൂർ ഡയറീസ് അംഗം ആയ വിധു മാഷ് }
ഒരു വിദ്യാലയത്തിന്റേയും... ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സ്കൂളിന്റെയും സ്മാർട്ട് അധ്യാപകന്റെയും കഥ.
1997 ലാണ് അധ്യാപകനായ വിധു പി നായർ തൊടുപുഴ എൻ എസ് എസ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപകനായെത്തുന്നത്. പ്രൈമറി സ്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന അധ്യാപകൻ. 23 വയസ്സ്.

പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങരുത്, വരാനിരിക്കുന്നത് ഡിജിറ്റൽ ലോകമാണെന്ന് ആദ്യമേ അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ചുമതലയേറ്റ് ആദ്യ വർഷങ്ങളിൽ തന്നെ സ്കൂളിനെ നമ്പർ വൺ ആക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 1999ൽ ആദ്യത്തെ കമ്പ്യൂട്ടർ വാങ്ങി. അക്കാലത്ത് കേരളത്തിൽ തന്നെ ഒരു കമ്പ്യൂട്ടർ സ്വന്തമായുള്ള എൽ.പി സ്കൂൾ വിരളമായിരിക്കും. തൊടുപുഴക്കാർ കമ്പ്യൂട്ടർ കാണാൻ കോതമംഗംലം എൻജിനീയറിങ് കോളേജ് വരെ പോയിരുന്ന കാലമായിരുന്നു അത്. അങ്ങനെ വിധു സാറിന്റെ മേൽനോട്ടത്തിൽ തൊടുപുഴ എൻ.എസ്.എസ് എൽ.പി.സ്കൂൾ സ്മാർട്ട്നെസിലേക്ക് പിച്ചവച്ചു.

അങ്ങനെയിരിക്കെ 2007ൽ അദ്ദേഹത്തിന് ലോകബാങ്കിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് എരിത്രിയ എന്ന രാജ്യത്തേക്ക് പോകാൻ അവസരം കിട്ടി. അവിടുത്തെ ഉദ്യോഗസ്ഥരുടെ അധ്യാപക ട്രെയിനിങ് കോളേജിലെ അധ്യാപനത്തിന്റെ അധികചുമതലയായിരുന്നു.

എരിത്രിയയിലെ അഞ്ചു വർഷത്തെ ജോലി കഴിഞ്ഞ് 2012ൽ നാട്ടിൽ തിരിച്ചെത്തി. അപ്പോഴത്തെ തന്റെ സ്കൂളിന്റെ അവസ്ഥ കണ്ട് സത്യത്തിൽ അദ്ദേഹം ഞെട്ടിപ്പോയി. ഒന്നു മുതൽ നാലുവരെ ക്ലാസിൽ ആകെ വെറും 32 വിദ്യാർത്ഥികൾ മാത്രം! ഒരിക്കൽ കൂടി എരിത്രിയയിലേക്ക് തിരിച്ചുപോയി വരുമ്പോഴേക്ക് സ്കൂൾ പൂട്ടിയേക്കും. ഊണും ഉറക്കവും ഉപേക്ഷിച്ച് താനും സഹപ്രവർത്തകരും കെട്ടിപ്പടുക്കാൻ ശ്രമിച്ച സ്വപ്നം, വരാനിരിക്കുന്ന തലമുറകളെ വാർത്തെടുക്കേണ്ട വിദ്യാലയം കൺമുന്നിൽ ഇല്ലാതാകുന്നത് കണ്ടുനിൽക്കാൻ അദ്ദേഹത്തിനായില്ല. മടങ്ങിപ്പോക്ക് വേണ്ടെന്നുവച്ചു.
അവിടെയാണ് സത്യത്തിൽ ആ സ്കൂളിന്റെ യഥാർഥ ചരിത്രം തുടങ്ങുന്നത്. ഈ അധ്യാപകദിനത്തിൽ ആ കഥ പറയുകയാണ് 2018ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം മുതൽ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങൾ വരെ നേടിയ വിധു പി നായർ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കുന്ന വിധു പി നായർ
സ്മാർട്ട് ഫൈവിൽ നിന്ന് ഫൈവ്സ്റ്റാറിലേക്ക്

സ്കൂളിൽ കുട്ടികളുടെ എണ്ണം എങ്ങനെയും വർദ്ധിപ്പിക്കണം. അതായിരുന്നു എരിത്രിയയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ ആദ്യ പരിഗണന. അങ്ങനെ ഒരു പദ്ധതിയുണ്ടാക്കി. പുതിയ അധ്യയന വർഷം 5 കുട്ടികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പക്ഷേ, കുട്ടികളുടെ എണ്ണം എങ്ങനെയെങ്കിലും കൂട്ടാൻ നോക്കുന്ന സാഹചര്യത്തിൽ ആ റിസ്ക് എടുക്കാൻ ആരും തയ്യാറായിരുന്നില്ല. പക്ഷേ ഞങ്ങളത് ചെയ്തു. അഡ്മിഷൻ ക്ലോസ് ചെയ്തെന്നറിഞ്ഞപ്പോൾ ആറാമനും ഏഴാമനും സ്കൂളിൽ ചേരാൻ വന്നു. പക്ഷേ ഞങ്ങൾ അവർക്ക് പ്രവേശനം നൽകാതെ ആദ്യം എടുത്ത 5 കുട്ടികൾക്ക് സ്മാർട്ട് 5 എന്നു പേരിട്ടു. തൊട്ടടുത്ത വർഷം അഡ്മിഷൻ 10 പേർക്ക് മാത്രമാക്കി ചുരുക്കി. ആവശ്യം കൂട്ടാനായി ഞങ്ങൾ സപ്ലൈ കുറച്ചു. വേൾഡ് ബാങ്ക് പഠിപ്പിച്ച പാഠമായിരുന്നു അത്. കഴിഞ്ഞ വർഷം അത് 75 പേരായി. ഇപ്പോൾ ഇവിടെ അഡ്മിഷൻ കിട്ടാൻ കുട്ടികൾ കാത്തുനിൽക്കുകയാണ്. 365 കുട്ടികളുണ്ട് ഞങ്ങൾക്കിപ്പോൾ.

_____'ഡ്രെവറില്ലെങ്കിലെന്താ മാഷുണ്ടല്ലോ'_______

സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും മാറി. കുട്ടികളെ കൊണ്ടുവരാനായി ഒരു എ സി ബസ്സും വാങ്ങി. അധ്യാപകരെല്ലാം ചേർന്ന് ലോൺ എടുത്ത് വാങ്ങിയതാണ്. എന്നാൽ ആ ബസ് പോകാത്ത വഴികളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്. അവരെ കൊണ്ടുവരാൻ ഒരു വാനും വാങ്ങി. വാൻ ഓടിക്കാൻ മറ്റൊരു ഡ്രൈവറെ കൂടി വയ്ക്കണം. നല്ല ശമ്പളവും കൊടുക്കണം. അങ്ങനെ വന്നപ്പോൾ ഞാൻ തന്നെ ബാഡ്ജും ലൈസൻസുമെടുത്ത് വാനിന്റെ ഡ്രൈവറായി. 2013 ലാണ് അത്. ഈ യാത്രയ്ക്കിടയിൽ കൂട്ടികളുമായി സംസാരിക്കാം, അവരെ കൂടുതൽ അടുത്ത് അറിയാം. ഇന്ന് കുട്ടികളുടെ എണ്ണം കൂടി. കുറേ ബസ്സുകളും വന്നു. എങ്കിലും സമയം കിട്ടുമ്പോൾ ഇപ്പോഴും ഡ്രൈവർ വേഷമണിയാറുണ്ട്.

____ഞങ്ങൾ പണ്ടേ സ്മാർട്ട്___

കുട്ടികളെ കൂട്ടാൻ ഡ്രൈവറായി പോകുമ്പോൾ രക്ഷിതാക്കൾ അവരവരുടെ കുട്ടിയെ പറ്റി തിരക്കും. കുട്ടി നന്നായി പഠിക്കുന്നുണ്ടെന്നാവും എന്റെ ഉത്തരം. പക്ഷേ പല കുട്ടികളെയും എനിക്ക് നേരിട്ട് അറിയില്ലെങ്കിലും അവരെ സമാധാനിപ്പിക്കാനായിരുന്നു ആ മറുപടി. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കൾക്ക് അറിയാൻ സൗകര്യം ഉണ്ടാക്കണമെന്നു തോന്നിയത്. കുട്ടികളെ കുറിച്ച് വിശദമായി പഠിക്കാൻ തുടങ്ങിയെങ്കിലും വസ്തുനിഷ്ഠമായൊരു റിപ്പോർട്ട് കിട്ടുന്നില്ലെന്നു തോന്നി. അങ്ങനെ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കി. കുട്ടികൾ എന്തൊക്കെയാണ് ഒരു ദിവസം പഠിച്ചത്, ഇനി എന്തെല്ലാം പഠിക്കണം തുടങ്ങിയ കാര്യങ്ങൾ എല്ലാ ദിവസവും വൈകുന്നേരം രക്ഷിതാക്കൾക്ക് ആപ്പു വഴി മനസ്സിലാക്കാം. അതോടെ അവരുടെ ടെൻഷൻ മാറി. ഇതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം ആപ്പുകൾ തയ്യാറാക്കി.

അങ്ങനെ ഞങ്ങൾ ഡിജിറ്റലായി

2013ലാണ് ഞങ്ങളുടെ സ്കൂളിലെ ക്ലാസ്മുറികളെല്ലാം സ്മാർട്ട് റൂമുകളായത്. ഇന്ത്യയിലെ തന്നെ ആദ്യ സ്മാർട്ട് സ്കൂളുകളിലൊന്നായിരുന്നു. പാഠപുസ്തകങ്ങൾ വലിച്ചെറിഞ്ഞ് ഞങ്ങൾ ഡിജിറ്റൽ ലോകത്തേക്കിറങ്ങി. കുട്ടികൾ പാഠഭാഗങ്ങൾ സ്ക്രീനിൽ കണ്ട് പഠിക്കാൻ തുടങ്ങി.

കോവിഡ് കാരണം ഒരു വർഷം മുമ്പ് രാജ്യമൊട്ടാകെ പഠനം ഓൺലൈൻ ആയപ്പോൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും അങ്കലാപ്പും വർദ്ധിച്ചു വന്നു. പക്ഷേ ഞങ്ങളുടെ കുട്ടികൾ റിലാക്സ്ഡ് ആയിരുന്നു. അവർക്ക് ഇതെല്ലാം നേരത്തേ അറിയാമല്ലോ. കോവിഡിനും രണ്ടുവർഷം മുമ്പേ ഞങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിരുന്നു. എല്ലാ സ്കൂളുകളും ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ചു തുടങ്ങിയതിൽ വ്യക്തിപരമായി എനിക്ക് സന്തോഷം തോന്നി. കാരണം മാറാൻ മടിച്ചുനിന്ന നമ്മുടെ നാട്ടിലെ സ്കൂളുകൾക്ക് മറ്റുവഴികളില്ലാതായി. ആറുവർഷം മുമ്പ് ഞങ്ങളിത് തുടങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു. ക്ലാസ് റൂമുകൾ സ്മാർട്ടായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചെങ്കിലും പരമ്പരാഗത രീതികളിൽ നിന്നു മാറാൻ പൊതുവെ നമ്മുടെ അധ്യാപകർക്ക് വിമുഖതയാണ്.

___മാർക്കില്ലാത്ത പരീക്ഷ______

ആപ്ലിക്കേഷൻ ഫലം കണ്ടതിനു പിന്നാലെ കൊണ്ടുവന്നതാണ് ഓൺലൈൻ പരീക്ഷ. മാർക്കു കിട്ടുന്ന പരീക്ഷയല്ല കേട്ടോ. ഓരോ വിഷയവും പഠിക്കാനുള്ള കുട്ടിയുടെ കഴിവ് എത്രയെന്ന് കണ്ടെത്താനുള്ള പരീക്ഷയായിരുന്നു അത്. ഓൺലൈൻ ആക്കാൻ പ്രത്യേകം കാരണമുണ്ട്. ഭാഷാ വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നത് എഴുത്തും വായനയും മാത്രമാണല്ലോ. പക്ഷേ, എഴുത്ത്, വായന, കേൾവി, സംസാരം എന്നീ സ്കില്ലുകളെല്ലാം വിലയിരുത്തിയില്ലെങ്കിൽ ആ പഠനം പൂർത്തിയാകുന്നില്ല. പരീക്ഷ ഓൺലൈൻ ആകുമ്പോൾ ഇതെല്ലാം ചെയ്യാൻ സൗകര്യമുണ്ട്. അത് കുട്ടികൾക്ക് ഏറഎ പ്രയോജനം ചെയ്തു.

___കടലുകണ്ട് കായൽ താണ്ടിയൊരു ടൂർ കണ്ണൂരിലെ പയ്യന്നൂരിലേക്ക്_____

ഞങ്ങൾ തൊടുപുഴക്കാർക്ക് കടലുകാണാൻ കുറേ ദൂരം സഞ്ചരിക്കണം. ഞങ്ങളുടെ കുട്ടികൾക്കും കടലും കായലും തീവണ്ടിയുമെല്ലാം വലിയ അദ്ഭുതങ്ങളാണ്. ഞങ്ങളുടെ വിനോദയാത്രകളെല്ലാം അതിനുള്ള അവസരങ്ങളാണ്. അവസാനം ഞങ്ങൾ പോയത് എൻ്റെ പ്രിയ സുഹൃത്ത് ജയനാരായണൻ മാഷിൻ്റെ നാടായ കണ്ണൂരിലെ പയ്യന്നൂരിലേക്ക്.
ബസിലല്ല, വിമാനത്തിൽ. കണ്ണൂർ എയർപോട്ടിൽ നിന്ന് കടപ്പുറത്തേക്ക്. കടലിലെ ഉല്ലാസങ്ങളെല്ലാം കഴിഞ്ഞ് വലിയപറമ്പ കായലിലൂടെ ഒരു ബോട്ടു യാത്രയും. രാത്രി പിന്നെ ട്രെയിനിനാണ് മടക്കം. അങ്കമാലി സ്റ്റേഷനിലിറങ്ങി ട്രെയിനുകളുടെ ഓട്ടത്തെക്കുറിച്ചും അതിന്റെ കൗതുകങ്ങളെക്കുറിച്ചും സ്റ്റേഷൻ മാസ്റ്ററുടെ ഒരു ക്ലാസ്. കുട്ടികൾ ഹാപ്പി.
________________ 'ദർപ്പൺ'_____
അങ്ങനെ ഒരു അവധിക്കാലത്ത്
കോവിഡിന്റെ തുടക്കത്തിലെ മധ്യവേനലവധിക്കാലത്താണ് ഞങ്ങൾ സ്വന്തമായി 'ദർപ്പൺ' എന്നൊരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കിയത്. അതുവഴി റെക്കോഡ് ചെയ്ത ക്ലാസുകളും ലൈവ് ക്ലാസുകളും നൽകാൻ തുടങ്ങി. കുട്ടികൾക്ക് മറുപടി പറയാനും ആശയങ്ങൾ പങ്കുവയ്ക്കാനും പ്രത്യേകം സ്ലോട്ട് തയ്യാറാക്കി. കുക്കിങ്, ആങ്കറിങ്, വീഡിയോ നിർമ്മാണം തുടങ്ങി പഠനത്തിനു പുറത്ത് പല കഴിവുകളുള്ള കുട്ടികളെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞു. ദർപ്പൺ വഴിയാണ് ഇപ്പോഴും ഞങ്ങളുടെ ക്ലാസുകൾ നടക്കുന്നത്. പക്ഷേ സ്കൂളുകൾ അടച്ചിട്ട് ക്ലാസുകൾ പൂർണമായി ഓൺലൈൻ ആകുന്നത് കുട്ടികളെ വല്ലാതെ വിഷമിപ്പിക്കും. അധ്യാപകരുടെ സാന്നിധ്യത്തിൽ വലിയ കാര്യമുണ്ട്. അതുകൊണ്ട് ആഴ്ചയിലൊരിക്കൽ നൂറു കേന്ദ്രങ്ങളിൽ അധ്യാപകർ നേരിട്ടെത്തി വർക്ക് ഷീറ്റുകൾ എത്തിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനാണല്ലോ സ്കൂളുകൾ.

_____മാറാൻ ഏറെയുണ്ട്____

ഡി.പി.ഇ.പി പോലെ മികച്ച പല പാഠ്യപദ്ധതികളും കേരളം നടപ്പാക്കിയിട്ടുണ്ട്. പക്ഷേ നമ്മൾ അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി. അതുകൊണ്ട് വേണ്ടത്ര ഫലവും കിട്ടിയില്ല. പരമ്പരാഗത രീതികളിൽ നിന്ന് മാറാൻ തയ്യാറാകാതിരുന്നാൽ മാറ്റത്തിന്റെ ഫലം കിട്ടില്ല. അധ്യാപകർ മാറണം. മാർക്കിലല്ല കാര്യങ്ങളെന്ന മനസ്സിലാക്കണം. കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് വാർത്തെടുക്കാൻ സഹായിക്കുന്ന പാഠ്യപദ്ധതികൾ ഉണ്ടായി വരണം. ലിംഗ വിവേചനങ്ങൾ ഇല്ലാത്ത പാഠപുസ്തകങ്ങൾ വരണം. ക്രിയേറ്റിവിറ്റിക്ക് കൃത്യമായ സ്ഥാനം വേണം. പണ്ടൊക്കെ ബാല പ്രസിദ്ധീകരണങ്ങൾ കുട്ടികളുടെ ക്രിയേറ്റിവിറ്റി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്റെ ജീവിതത്തിലെ ആശയ രൂപീകരണത്തെ അത് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ബൈജൂസ് ആപ്പുകൾ പോലെ നിരവധി ലേണിങ് ആപ്ലിക്കേഷനുകളുടെ പ്രചാരം വർദ്ധിച്ചുവരികയാണ്. സത്യത്തിൽ ഈ ഡിജിറ്റൽ സാധ്യതകൾ നമ്മുടെ സ്കൂളുകൾ വിനിയോഗിക്കണം. കുട്ടികളുടെ ചിന്തയിലും പഠനത്തിലും വ്യക്തത കൊണ്ടുവരാൻ ഡിജിറ്റൽ പഠനത്തിന് കഴിയും. അപ്പോഴാണ് നമുക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസരീതി ഉണ്ടാകുന്നത്.

പഠനത്തിൽ എപ്പോഴും ഞാൻ പുതുമകൾ തേടിക്കൊണ്ടിരിക്കുകയാണ്. എന്റെ എല്ലാ വിദ്യാർഥികളെയും മിടുക്കരാക്കണമെന്നത് എന്റെ നിർബന്ധമാണ്. ഒരു ക്ലാസിലെ ഓരോ കുട്ടിക്കും ഓരോ അഭിരുചി ഉണ്ടായിരിക്കും. പൊതുവായി നമ്മൾ ഒരു പ്രൊജക്ട് നൽകുമ്പോൾ അതിൽ അവർ ഓരോരുത്തരുടെയും പങ്കാളിത്തമുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാവരുടെയും സ്കില്ലുകൾ ബലപ്പെടുത്തുന്ന എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോജക്ടുകളാണ് ഞങ്ങൾ ഇനി ലക്ഷ്യമിടുന്നത്. അതിനായി 'ബഡ്സ് ആൻഡ് ബ്ലൂംസ്' എന്ന ഒരു വെബ്സൈറ്റും തയ്യാറായിക്കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കരിയർ വഴികളിൽ നിശ്ചയമായും വേണ്ട ക്രിയേറ്റിവിറ്റി, കൊളാബറേഷൻ എന്നീ നൈപുണികളുടെ വികാസമാണ് ബഡ്സ് ആൻഡ് ബ്ലൂംസ് ലക്ഷ്യമിടുന്നത്.

തൊടുപുഴ കാഞ്ഞിരമറ്റംകാരൻ വിധു മാഷിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപികയായ ഭാര്യ ശാന്തിയും ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ മകൻ ഗോപീകൃഷ്ണനും ഒപ്പമുണ്ട്. അധ്യാപകരായ പുരുഷോത്തമൻ നായർ, വിജയം എന്നിവരാണ് മാതാപിതാക്കൾ.

06/09/2021

ആദ്യ സ്വീകരണ സമാഗമ വേദിയുടെ ധന്യതയിൽ അവാർഡ് ജേതാവ്.
#പയ്യന്നൂർ_ഡയറീസ്
സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയസുപ്രസിദ്ധ ഡോട്ട് ചിത്രകാരൻ സുരേഷ് അന്നൂരിനെയും ചിത്ര കലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വൈശാഖ് ഏറ്റുകുടുക്ക, പ്രശസ്ത കോളാഷ് ചിത്രകാരൻ അശ്വിൻ മൊട്ടകുന്നിനെയും ഇഗ്മോയും പയ്യന്നൂർ ഡയറിസും ആദരിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങിൽ ഇഗ്മോ ചെയർമാൻ കെ.പി രാജേന്ദ്രൻ സ്വാഗതവും, പ്രകാശ് ബാബു.സി അധ്യക്ഷതയും വഹിച്ചു.
എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനുമായ
അനിൽ വർഗീസ് ഉൽഘാടനം നിർവഹിച്ചു.
ആർ. വേണു, മോഹനൻ പുറച്ചേരി, പാറന്തട്ട രമേശൻ, കെ.വി മോഹനൻ, വിമല ഒ. ദുർഗദാസ്. കെ.ദിലീപ് കാങ്കോൽ, വി.ടി. വി മോഹനൻ, ഹരീഷ് കെ.ടി, വിക്രം ഷേണായി ഗാനരചയിതാവ് സുരേഷ് രാമന്തളി,വിവേക് ഷേണായി, വാർത്തകളും സഹായവുമൊരുക്കി കൂടെ സജീവമായി നിന്ന പയ്യന്നൂരിലെ ഏറ്റവും ജനപ്രീതിയുള്ള ഓൺ ലൈൻ ചാനലായ പയ്യന്നൂർ ഡയറീസ് അഡ്മിൻ ജയനാരായണൻ മാസ്റ്റർ , മോഡറേറ്റർ കെ.പി ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി മഹിത നന്ദിയും പ്രകാശിപ്പിച്ചു

പയ്യന്നൂർ ഡയറീസ് സജീവ സാന്നിദ്ധ്യവും പ്രശസ്ത ഡോട്ട് ചിത്രകാരനും, ചലച്ചിത്ര പ്രവർത്തകനും കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക...
04/09/2021

പയ്യന്നൂർ ഡയറീസ് സജീവ സാന്നിദ്ധ്യവും പ്രശസ്ത ഡോട്ട് ചിത്രകാരനും, ചലച്ചിത്ര പ്രവർത്തകനും കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കണ്ടറി അദ്ധ്യാപകനുമായ ശ്രീ.സുരേഷ് അന്നൂരിന് സംസ്ഥാന അദ്ധ്യാപക അവാർഡ്.
ഈ സന്തോഷത്തിൽ പയ്യന്നൂർ ഡയറീസും പങ്കു ചേരുന്നു.
അഭിനന്ദനങ്ങൾ

ട്രീ🌲 ഹുഡ്{Tree 🌲 Hood~The Rain Villa}     _____________________________കാസർഗോഡ് ജില്ലയിൽ ചീമേനിക്കടുത്ത് കനിയൻ തോലിൽ സ്...
03/09/2021

ട്രീ🌲 ഹുഡ്
{Tree 🌲 Hood~The Rain Villa}
_____________________________
കാസർഗോഡ് ജില്ലയിൽ ചീമേനിക്കടുത്ത് കനിയൻ തോലിൽ സ്ഥിതി ചെയ്യുന്ന ഒരു അടിപൊളി പൂൾ റിസോർട്ട് ആണ് സഞ്ചാരിയൻസ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ട്രീ🌲 ഹുഡ്
{Tree 🌲 Hood~The Rain Villa}
കാസർഗോഡ് ജില്ലയിൽ
കണ്ണൂർ കാസർഗോഡ് അതിർത്തി ആണ് ചീമേനി. പ്രകൃതി സുന്ദരമായ കൊച്ചരുവികളും വെള്ളച്ചാട്ടവും ഗുഹയും ഏറുമാടവും മറ്റെങ്ങുമില്ലാത്ത പ്രത്യേകതകൾ തന്നെ. തികച്ചും ശാന്തമായ ഒരു ചെറു വനത്തിനകത്ത് നിശ്ശബ്ദമായ അന്തരീക്ഷത്തിൽ ആസ്വദിക്കാം...കൂടെ...
അതിഥികളെ ജീവന് തുല്യം സ്നേഹിക്കുന്ന റിസോർട്ട് ഉടമ കൂടിയായ മകേഷിൻ്റെ സാന്നിധ്യം തന്നെ നമുക്ക് ഒത്തിരി സന്തോഷം നൽകുന്നു.
സുഹൃത്തുക്കളോടൊപ്പമോ... കുടുംബത്തോടൊപ്പമോ വരൂ...
ആസ്വദിക്കൂ.
ഞങ്ങളുടെ പ്രത്യേകതകൾ
_________________________________
അതിമനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം.
ചെറു അരുവികൾ, ചെറു വനങ്ങൾ,റിസോർട്ടിൽ തന്നെ ഉള്ള ഗുഹ തുടങ്ങിയവയുടെ സാന്നിധ്യം യാത്രികർക്ക് പുത്തൻ അനുഭവം നൽകുന്നു.
സ്വിമ്മിങ് പൂൾ , ആർട്ടിഫിഷ്യൽ ട്രീ ഹൗസ് സ്റ്റേ | കുട്ടികളുടെ പാർക്ക്,കുതിര സവാരി, ഇൻഡോർ & ഔട്ട്‌ഡോർ ഗെയിംസ്, പെറ്റ് ഹൗസ്, ഇഷ്ട വിഭവങ്ങൾ എല്ലാം ലഭ്യം.
Sanchariyans 9447433557 | 7012459463

ഡോ പി വി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഖരം. എഴുപതു കാലഘട്ടങ്ങളിലെ ജന്മി കുടിയാൻ ബന്ധത്തിന്റെയും ഇടതുപക്ഷ തീവ്രവാദ രാഷ്ട്...
02/09/2021

ഡോ പി വി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഖരം. എഴുപതു കാലഘട്ടങ്ങളിലെ ജന്മി കുടിയാൻ ബന്ധത്തിന്റെയും ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നിരവധി ഇൻ്റർനാഷണൽ അവാർഡുകൾ നേടിയിട്ടുണ്ട് ഈ ചിത്രം. കണ്ണകി,കണവന്‍ എന്നീ കഥാ പാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. കണ്ണകിയായി പ്രവീണ മാധവും കണവനായി പ്രകാശ് ചെങ്ങളുവുമാണ് അഭിനയിക്കുന്നത്.
സന്തോഷ് കീഴാറ്റൂര്‍,മഞ്ജുളന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ന് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നു.
#പയ്യന്നൂർ_ഡയറീസ്

പ്രാദേശിക കഥനങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന രചനകൾ മലയാളത്തിൽ അപൂർവമാണെന്നുതന്നെ പറയണം.ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്ര...
02/09/2021

പ്രാദേശിക കഥനങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന രചനകൾ മലയാളത്തിൽ അപൂർവമാണെന്നുതന്നെ പറയണം.ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രവൃത്തി ചെയ്യുകയും, വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കേ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായും ജോലിചെയ്ത ശ്രീ. കെ. ബാലകൃഷ്ണൻ വളരെ നല്ലൊരു പ്രാദേശിക ചരിത്ര രചന ആണ് ഇതിലൂടെ വിവരിച്ചിരിക്കുന്നത്.
പയ്യന്നൂർ - ഏഴിമല പ്രദേശങ്ങളും അവയുടെ പരിസര ഭാഗങ്ങളുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.

കണ്ണൂർ പ്രദേശത്തെ നാടൻപാട്ടുകളും അനുഷ്ഠാനകലകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പയ്യന്നൂർ പാട്ട്,നീലകേശിപ്പാട്ട് എന്നിങ്ങനെ പ്രാദേശികമായി ആലപിക്കപ്പെടുന്ന നാടൻ ഗീതികളെ ഈ പുസ്തകം കോർത്തിണക്കുന്നു. പ്രാദേശിക ഐതിഹ്യങ്ങളും അതിന്റെ പ്രയോഗ ഭേദങ്ങളുമെല്ലാം ഇതിൽ കൂട്ടിയിണക്കിയിരിക്കുന്നു.
പയ്യന്നൂർ ഡയറീസിന് വേണ്ടി ജയനാരായണൻ
#പയ്യന്നൂർ_ഡയറീസ്

എട്ടിക്കുളം ബീച്ച് | പയ്യന്നൂരിലെ ടൂറിസം ഭൂപടത്തിലെ ശ്രദ്ധേയമായ മറ്റൊരു ഇടം.
31/08/2021

എട്ടിക്കുളം ബീച്ച് | പയ്യന്നൂരിലെ ടൂറിസം ഭൂപടത്തിലെ ശ്രദ്ധേയമായ മറ്റൊരു ഇടം.

Address

Payyanur

Telephone

+919447433557

Website

Alerts

Be the first to know and let us send you an email when Payyanur Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyanur Diaries:

Videos

Share

Category