പയ്യമ്പള്ളി ഗുരുനാഥൻ
പയ്യമ്പള്ളി ഗുരുനാഥൻ
#ആയിരംതെയ്യംകഥകൾ79
വടക്കൻ പാട്ടിലെ ധീരവീരനായ പയ്യമ്പള്ളി ചന്തു. ദീരഥിവീരനായ പയ്യമ്പള്ളി ചന്തു ദൈവക്കരുവായി മാറിയ ദൈവക്കോലമാണ് പയ്യമ്പള്ളി ചന്തു (പയ്യമ്പള്ളി ഗുരുനാഥൻ) തെയ്യം
https://youtu.be/viPgRNAqFYE
ആയിരം തെയ്യങ്ങളുടെ കഥ അറിയാൻ ഈ പേജ് ലൈക്ക് ചെയ്യൂ..
https://www.facebook.com/1000theyyamstory/
Video - 133
അങ്കക്കുളങ്ങര ഭഗവതി
അങ്കക്കുളങ്ങര ഭഗവതി ( പടുവളത്തിൽ മൂവർ പരദേവതമാരിൽ ഒരാൾ )
#ആയിരംതെയ്യംകഥകൾ77
പേര് പോലെ തന്നെ രണദേവതയാണ് അങ്കക്കുളങ്ങര ഭഗവതി .ഈ തെയ്യത്തിന് രണ്ടു ഐതിഹ്യങ്ങൾ കേട്ട് വരുന്നുണ്ട്. അല്ലോഹൻ എന്ന ദുഷ്പ്രഭുവിനെ വധിക്കാനായിട്ട് രയരമംഗലത്തമ്മയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഉഗ്ര ദേവതയാണ് എന്ന ഐതിഹ്യം ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. മറ്റൊന്ന് ദേവാസുര യുദ്ധ സമയത്ത് അസുരരെ നിഗ്രഹിക്കാൻ ആയിട്ട് രുധിരപ്പുഴയിൽ നിന്നും ഉണ്ടായ ദേവതയാണെന്നാണ്. " പണ്ടുള്ള മരകൾ അസുരാദികൾ പടപോരുമ്പോൾ ആയോരുധിരത്തിൽ പൊടിച്ചെഴുന്നുടയ മൂർത്തി " എന്ന് തോറ്റത്തിൽ പരാമർശിക്കുന്നുണ്ട്. പടുവളത്തിനും രയരമംഗലത്തിനും ഇടയിൽ ഉള്ള അങ്കക്കുളത്തിന്റെ കരയിൽ പടപ്പുറപ്പാട് നടത്തിയതിനാൽ അങ്കക്കുളങ്ങര ഭഗവതി എന്ന പേര് കൊണ്ടു .അമ്മയും നായനാരുമായ രയരമംഗലത്തമ്മയുടെ ആജ്ഞ പ്രകാരം യുദ്ധം ചെയ്ത് അള്ളോഹനെ വധിച്ച ഭഗവതി അടങ്ങാത്ത അരിശത്തോടെ രയരമംഗലം വടക്കേം വാതിലിൽ കൈയെടുത്തു.അവിടെ നിന്ന് രയരമംഗലത്തമ്മ കല്പിച്ച പ്രകാരം മഞ്ഞത്തൂർ കാവിൽ ശേഷിപ്പെട്ടു.മകളുടെ കോപം ശമിപ്പിക്കാനായി വിഷ്ണുമൂർത്തിയെയും രക്തചാമുണ്ഡിയെയും നിയോഗിച്ചു .എന്നാൽ കോപത്തിൽ മുഴുകിയ ഭഗവതി ഇവരെ കണ്ടതായി നടിച്ചില്ല.നിരാശരായ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും കാവിൽ നിന്നും അല്പം കിഴക്ക് മാറി കൂടിയിരുന്നു. https://youtu.be/7CL3sUBNwug കാവിനകത്ത് തന്നെ കാണുന്ന മുണ്ട്യയാണ് ആ സ്ഥാനം.പിന്നീട് കോപം ശമിച്ചപ്പോൾ ഇവരുമായി കൂട്ടുകൂടി "പടുവളത്തിങ്കൽ പരദേവത മൂവർ "എന്ന പേരിൽ പുത്തിലോട്ട് അണ്ടാൾ തറവാട്ടിൽ നിലയുറപ്പിച്ചു. അവിടെ നിന്നും അള്ളടം നാട്ടിലും കോലസ്വരൂപത്തിന്റെ വടക്ക് ഭാഗങ്ങളിലും ഒരുപാട് കാവുകളിൽ പടുവളത്തിൽ മൂവർ പരദേവതമാരെ ആരാധിച്ചു പോരുന്നു.
Video - 131
ആയിരം തെയ്യങ്ങളുടെ കഥ അറിയാൻ ഈ പേജ് ലൈക്ക് ചെയ്യൂ..
https://www.facebook.com/1000theyyamstory/
Aaryappoonkanni Theyyam (ആര്യപ്പൂങ്കന്നി തെയ്യം)
Aaryappoonkanni Theyyam (ആര്യപ്പൂങ്കന്നി തെയ്യം)
#ആയിരംതെയ്യംകഥകൾ72
ഐതിഹ്യം/ചരിത്രം
°°°°°°°°°°°°°°°°°°°°°°°
ആരിയക്കര നറുംകയത്തിൽ വാഴും ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായി ജനിച്ച ദേവകന്യാവാണ് ആര്യപ്പൂങ്കന്നി. മംഗല്യത്തിനു അണിയുവാൻ മുത്തു പോരാതെ വന്നപ്പോൾ സഹോദരന്മാരോടൊപ്പം മരക്കലത്തിൽ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്ക്കിടയിൽ കൊടുങ്കാറ്റിൽ പെട്ട് മരക്കലം തകർന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്ക്കടുത്തു. എന്നാൽ തൻ്റെ സഹോദരന്മാരെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ ആര്യപ്പൂങ്കന്നി കടൽക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്ക്കിടയിൽ കടലിൽ കണ്ട മരക്കലത്തിൽ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു. എന്നാൽ മുഹമ്മദീയനായ കപ്പിത്താൻ ബപ്പിരിയൻ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാൻ സമ്മതിച്ചില്ല. പകരം പരിഹസിച്ചുകൊണ്ട് വെള്ളത്തിനു മുകളിൽ കൂടി നടന്നു വന്നാൽ മരക്കലത്തിൽ കയറ്റാമെന്നു പറഞ്ഞത്രേ. ദേഷ്യത്താൽ ആര്യപൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരൽക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോൾ കടൽവെള്ളം മരക്കലം വരെ ഒഴിഞ്ഞു കൊടുത്ത് ദേവിയ്ക്ക് വഴിയൊരുക്കിയത്രേ. ദേവിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയൻ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി. തുടർന്ന് ആര്യപൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വെൺമണലാറ്റിൻകരമേൽ സഹോദരന്മാരെ കണ്ടെത്തിയ പൂങ്കന്നി അവരെ അവിടെ കുടിയിരുത്തി വീണ്ടും മരക്കലമോടിച്ച് യാത്രയാവുന്നു. ഏഴിമലയിലാണ് ആ യാത്ര അവസാനിച്ചത് ശ്രീ ശങ്കരനാരായണനെ വണങ്ങിയ ദേവി കുന്നോത്തു വീട്ടിലെഴുന്നള്ളി ആതിഥ്യം സ്വീകരിച്ചു. രണ്ടാമതായി ദേവിയുടെ മരക്കലമടുത്തത് ചെറുകുന്ന് കാവിൽമുനമ്പ് കടവിനടുത്തുള്ള കൂരാങ്കുന്നിലാണ്. അങ്ങനെ കൂരാങ്കുന്നിൽ ആര്യപൂങ്കന്നിയമ്മയ്ക്ക് സ്ഥാനം ലഭിച്ചുകൊണ്ട് ഒരു ക്ഷേത്രമുയർന്നു. ഒരു ബ്രാഹ്മണൻ്റെ വെള്ളോലക്കുടയാധാരമായി ദേവി കൂരാങ്കുന്നിൽ നിന്നും മറ്റു ദേശങ്ങളിലേക്കും എഴുന്നള്ളിയെന്നാണ് പുരാവൃത്തം. ആര്യപൂങ്കന്നി ഭഗവതിയെ കെട്ടിയാടിക്കുന്നതോടൊപ്പം തന്നെ മുഹമ്മദീയനായ ബപ്പിരിയനേയും ക്ഷേത്രത്തിൽ കെട്ടിയാടിക്കുന്നു. കോലത്തുനാടിൻ്റെ പുരാവൃത്തങ്ങളിൽ രേഖപ്പെടുത്തിയ ഹൈന്ദവ-മുസ്ലിം മത സൗഹാർദ്ദത്തിൻ്റെ മകുടോദാഹരങ്ങളാണ് ആര്യപൂങ്കന്നി-ബപ്പിരിയൻ തെയ്യങ്ങൾ..
https://youtu.be/F3c601DCT0E
Video - 126
ആയിരം തെയ്യങ്ങളുടെ കഥ അറിയാൻ ഈ പേജ
നാഗകന്യ എടാട്ട് ചെറാട്ട് കേളൻ കുളങ്ങര ഭഗവതി നാഗ സ്ഥാനം പ്രതിഷ്ഠാ ദിന നാഗപൂജ കളിയാട്ടം
നാഗകന്യക
എടാട്ട് ചെറാട്ട് കേളൻ കുളങ്ങര ഭഗവതി നാഗ സ്ഥാനം പ്രതിഷ്ഠാ ദിന നാഗപൂജ കളിയാട്ടം
നാഗരാജാവ്
നാഗരാജാവ്
എടാട്ട് ചെറാട്ട് കേളൻ കുളങ്ങര ഭഗവതി നാഗ സ്ഥാനം പ്രതിഷ്ഠാ ദിന നാഗപൂജ കളിയാട്ടം
ചാത്തു, പുറപ്പാട്
ചാത്തു, പുറപ്പാട്
കുഞ്ഞിമംഗലം ആരൂഢതറവാട് ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം
കോലധാരി : വിനു പെരുവണ്ണാൻ കണ്ടോന്താർ
https://youtu.be/GNiVZ7Sa4ek
കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം 2020
കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം 2020
കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം 2020
കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം 2020