Fotrio

Fotrio A film production company works on the process of producing video content for television, social med

Admissions started, contact nowFotrio Edu Solutions
19/04/2023

Admissions started, contact now
Fotrio Edu Solutions

Admissions started, contact nowFotrio Edu Solutions
14/04/2023

Admissions started, contact now
Fotrio Edu Solutions

04/04/2023

Admissions started, contact now
Fotrio Edu Solutions

21/03/2023
Please Watch And Support
05/10/2022

Please Watch And Support

02/10/2022

Karma, a movie promo song directed by Arun Ashok & produced by Sujith. Composed by Akhil Raj T K & sung by Jyothi Krishna. CrewA film by ARUN ASHOKPRODUCED B...

31/10/2021

Anish & Swathi Wedding Invitation video | Save The date video | 2021 | Fotrio


"No one has ever seen God; but if we love one another, God lives in us and his love is made complete in us." –1 John 4:12

"Thank you for letting us share in your special day. We wish you all the happiness in the world." - Fotrio

Couple : Anish & Swathi
Composition : Team Fotrio
Contact : +91 907434 2693

May his soul rest in peace 💐
11/10/2021

May his soul rest in peace 💐

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ. എന്നാ...
08/09/2021

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 11 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ. എന്നാൽ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചില ഹാക്കർമാർ. വിൻഡോസ് 11 ഉമായി ബന്ധപ്പെട്ട് ഒരു മാൽവെയർ പുറത്തിറങ്ങിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ അനോമലിയിലെ ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റിലൂടെയാണ് മാൽവെയർ പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ ഇന്ന് 26,701 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂർ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്...
05/09/2021

കേരളത്തിൽ ഇന്ന് 26,701 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂർ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂർ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസർഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്റ് ഹൗസിൽ യോഗം ...
05/09/2021

കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും. അവലോകന യോഗത്...
04/09/2021

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെ...
24/08/2021

ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ച മാത്രം പോത്തുണ്ടി ചെക്ക് പോസ്റ്റ് വഴി ഇരുചക്രവാഹനങ്ങളും, കാറുകളുമായി 2682 വാഹനങ്ങളാണ് കടന്നുപോയത്. പതിനായിരത്തിലധികം പേർ നെല്ലിയാമ്പതിയെത്തിയതോടെ എല്ലാ വ്യൂപോയിന്റുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിൽ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യ...
31/07/2021

മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിൽ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി നിഗമനം. ഒരു മാസം പ്രദേശത്ത് രഹസ്യമായി താമസിച്ചാണ് രഖിൽ കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാൾ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകൾനിലയിലുള്ള മുറിയിൽനിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം. അതിനാൽ ദിവസങ്ങളോളം പെൺകുട്ടിയെ നിരീക്ഷിച്ചതിന് ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നതെന്നാണ് നിഗമനം.

All the very best to Mithula Thomas and to the entire team 👌👌❤https://youtu.be/kEyqdaWOgpk
30/07/2021

All the very best to Mithula Thomas and to the entire team 👌👌❤
https://youtu.be/kEyqdaWOgpk

Casting - Arjun R Ambat ( )Mithula Thoma ( )Anson Abison ( )Story and Direction - Rijin ()Produce...

നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി മാനസയാണ് വെടിയ...
30/07/2021

നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയം. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങ...
30/07/2021

കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയം. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോർട്ട്. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്സിൻ എന്നിവ നൽകി നടത്തിയ പരീക്ഷത്തെതുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോർട്ട് അംഗീകരിച്ചു.

28/07/2021

Fotrio Edu Solutions

22/07/2021

http://fotrioedu.com
https://youtu.be/Gg5Yk18mxfM

Unlock your Dreams in this Lockdown. Admissions started for the New Batch after Plus Two and Degree. Get Expert Career Guidance from the Expert Career Advisors.
Don't wait...

Apply before 30th July for attending the online Examination and to avail Scholarships upto 1 Lacs*:

Please Register Here👇
http://fotrioedu.com

ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. മരണമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടി...
18/07/2021

ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. മരണമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

ലോക്ഡൗണിനെ ത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച മുതല്‍ പുനരാരംഭിക...
17/07/2021

ലോക്ഡൗണിനെ ത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീൽ ഉയർത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന...
11/07/2021

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീൽ ഉയർത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന.

തിരുവനന്തപുരത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജില്ലയില്‍ 13 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ ഏറെപ്പേരും ആരോഗ്യപ...
08/07/2021

തിരുവനന്തപുരത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജില്ലയില്‍ 13 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ ഏറെപ്പേരും ആരോഗ്യപ്രവര്‍ത്തകരാണ്. കേരളത്തില്‍ ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. പകൽ മനുഷ്യരെ കടിക്കുന്ന ഈഡിസ് വിഭാഗം പെൺകൊതുകുകൾ വഴി പകരുന്ന രോഗവാഹിയാണ് സിക വൈറസ്. ഡെങ്കിപ്പനി, ജപ്പാൻജ്വരം, മഞ്ഞപ്പനി എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്ന വൈറസുകളുടെ ഇനത്തിൽപ്പെട്ട രോഗാണുവാണിത്. പനി, തലവേദന, ശരീരവേദന, സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണു ചുവക്കൽ എന്നിവയാണു രോഗലക്ഷണങ്ങൾ.

കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ല...
07/07/2021

കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂർ 962, ആലപ്പുഴ 863, കാസർഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

04/07/2021

കോവിഡ് ബാധിച്ചവരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുന്നുണ്ടോ? | Can COVID19 impact your thyroid | FOTRIO
https://www.youtube.com/watch?v=QHTMEYINa7w&t=26s

ചട്ടലംഘനത്തെ തുടർന്ന് മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിൽ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരി...
03/07/2021

ചട്ടലംഘനത്തെ തുടർന്ന് മേയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിൽ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പത്തോളം വിഭാഗങ്ങളിൽ പെടുന്ന ലംഘനങ്ങൾക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകൾക്കെതിരെ ഇതേ കാലയളവിൽ നടപടിയെടുത്തിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന സർട്ടിഫിറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബ...
01/07/2021

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന സർട്ടിഫിറ്റ് അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക സർക്കാർ. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയിൽ വരുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. ക്രൈസ്തവ ദേ...
26/06/2021

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർഥന നടത്താൻ അനുമതിയുണ്ട്. ഒരേസമയം 15 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാത്തത്.

വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അ...
24/06/2021

വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അവർ വൈകിട്ടോടെ പുറത്തിറക്കി.

Address

Fotrio Productions
Payyanur
670307

Alerts

Be the first to know and let us send you an email when Fotrio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Broadcasting & media production in Payyanur

Show All