Citron Media

Citron Media Your Digital Partner
Digital Design | Digital Production | Digital Development | News Agency | Live streaming

21/08/2021
21/08/2021

Happy Onam!!!
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ...

18/06/2021

വിദ്യാധിരാജ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തുന്ന സേവന ?പ്രവർത്തനങ്ങളെ കുറിച്ച് സംഘാടകർ വിശദീകരിക്കുന്നു...

തൽസമയം

03/06/2021

Ems hospital
രണ്ടാം വാർഷികം live

02/06/2021

* സിമന്റ് കട്ട കമ്പനിയുടെ മറവിൽ ചാരായ നിർമ്മാണം .വ്യാവസായിക ചാരായ നിർമാണ കേന്ദ്രം കണ്ടെത്തി .ഒരാൾ അറസ്റ്റിൽ. 2000 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും പിടി കൂടി.*

പത്തനാപുരം : സിമന്റ് കട്ട കമ്പനിയുടെ മറവിൽ ചാരായ നിർമ്മാണവും വിൽപനയും നടത്തിവന്നയാളിനെ പിടികൂടി. പത്തനാപുരം എക്സൈസ് സർക്കിൾ ആഫീസിലെ പ്രിവൻ്റീവ്
ആഫീസർ. ജി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പത്തനാപുരം മാങ്കോട് പാടത്ത് നടത്തിയ റെയ്ഡിൽ സിമൻ്റ് കട്ട കമ്പനിയുടെ മറവിൽ നടത്തിയ വൻ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പാടം തെക്കേകോണിൽ മുഹമ്മദ് ഇസ്മയിൽ മകൻ ഷിബു എന്നു വിളിക്കുന്ന മഹദൂൻ( 42 വയസ്) ആണ് അറസ്റ്റിൽ ആയത്.
സിമൻ്റ് കട്ട കമ്പനിയോട് ചേർന്ന് അന്യ സംസ്ഥാന തൊഴിലാളിക്ക് താമസിക്കാൻ നിർമിച്ച കെട്ടിടത്തിൽ ആയിരുന്നു വാറ്റ് നടത്തിയത്.
പത്തോളം ബാരലുകളിൽ സൂക്ഷിച്ചിരുന്ന 2000 ലിറ്റർ കോടയും
20 ലിറ്റർ ചാരായം,
ചാരായം വാറ്റാനായുള്ള ഗ്യാസ് സിലണ്ടർ, ഗ്യാസ് അടുപ്പ്,വാറ്റുപകരണങ്ങൾ എന്നിവ കണ്ടെത്തി. മുൻപ് കൺസ്ട്രക്ഷൻ വർക്ക് നടത്തിയപ്പോൾ വന്ന വൻ സാമ്പത്തിക ബാധ്യത മാറ്റാനാണ് പ്രതി ചാരായ ഉത്പാദനം നടത്തിയിരുന്നതെന്ന് പറയുന്നു. ലോക് ഡൗണിന്റെ മറവിൽ ഒരു ലിറ്റർ വ്യാജ ചാരായത്തിന് 1500 മുതൽ 2000 രൂപ വരെ വിലയിലാണ് വില്പന നടത്തിയിരുന്നത് ,റെയിഡിൽ അജയകുമാർ,
സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ റെജിമോൻ,അശ്വന്ത്. എസ് സുന്ദരം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പ്രവന്റീവ് ഓഫീസർ ജി സുരേഷ് കുമാർ പറഞ്ഞു.

02/06/2021

Rcc യിലെ ലിഫ്റ്റ് തകർന്നു 22കാരിക്കു ഗുരുതരമായ് പരുക്കേറ്റ സംഭവം.kpcc സെക്രെട്ടറി ജ്യോതികുമാർ ചാമക്കാലയുടെ പരാതിയിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു..

26/05/2021

*അഞ്ചൽ - പുനലൂർ റോഡിൽ പിറക്കൽ പാലത്തിന് സമീപമുള്ള ഇറക്കത്തിൽ മലയോര ഹൈവേയുടെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ക്രാഷ് ബാരിയർ ഉൾപ്പെടെയാണ് താഴ്ചയിലേക്ക് പതിച്ചു. സമീപത്തെ വീടുകൾ ഭീതിയിൽ. ഫയർ ഫോഴ്സ് എത്തി.*

17/05/2021

പത്തനാപുരത്തിന്റെ അഭിമാനം....നടുക്കുന്ന് പെട്രോൾ പമ്പ് ഉടമ ശ്രീ ആദർശിന്റെ മകളാണ്. ഏവരുടെയും അനുഗ്രഹം ഉണ്ടാകണം.🌷🙏🙏

Address

Anugraha Building, Near Al Ameen Public School
Pathanapuram
689695

Telephone

+919447453875

Website

Alerts

Be the first to know and let us send you an email when Citron Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Citron Media:

Videos

Share