Adurnews

Adurnews ADURNEWS

 േള_പന്തളം_എക്സ്ചേഞ്ചിൽ #അടൂർ: BSNL ഭാരത് ഫൈബർ, കണക്ഷനുകൾ, 4G/5G upgradations, പുതിയ  BSNL മൊബൈൽ കണക്ഷൻ, MNP, റീചാർജ്, വ...
23/11/2024

േള_പന്തളം_എക്സ്ചേഞ്ചിൽ

#അടൂർ: BSNL ഭാരത് ഫൈബർ, കണക്ഷനുകൾ, 4G/5G upgradations, പുതിയ BSNL മൊബൈൽ കണക്ഷൻ, MNP, റീചാർജ്, വൈഫൈ റോമിംഗ് രെജിസ്ട്രേഷൻ, ആക്ടിവേഷൻ തുടങ്ങിയ സർവീസ് ഉള്ള മേള , 25-11-2024, 26-11-2024 തിങ്കൾ, ചൊവ്വ ദിവസങ്ങൾ പന്തളം എക്സ്ചേഞ്ചിൽ നടക്കും.

വിഛേദിക്കപ്പെട്ട പഴയലാൻഡ്‌ലൈൻ നമ്പറുകൾ കുടിശിക കിഴിവുകളാട്, ഫൈബർ കണക്ഷനായി പുനസ്ഥാപിക്കാവുന്നതാണ്. നിലവിലുള്ള ലാൻഡ് ലൈൻ നമ്പറുകൾ ഫൈബറിലേക്ക് മാറ്റാവുന്നതാണ് ഗ്രാമീണ മേഖലയിൽ 399, 6 മാസത്തെ 999 എന്നീ സ്പെഷ്യൽ താരീഫുകൾ ലഭ്യമാണ്.
499 പ്ലാൻസ് മുതൽ Bundled free Modem സ്കീം ഉള്ളിടത്തു modem ഫ്രീ ആണ് .
മേള യിൽ നേരിട്ട് വരാൻ പറ്റാത്ത വർക് ഇമെയിൽ, വാട്സ്ആപ്പ് വഴി ഓർഡർ അയക്കാം.
ഫോൺ: 04734-225200
Whatsapp numbers 9188921610
emailid :[email protected]

ഹൃദ്രോഗങ്ങൾ,ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കുകയും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ജീവിതശൈല...
23/11/2024

ഹൃദ്രോഗങ്ങൾ,

ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കുകയും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ ശീലിക്കുകയും ചെയ്താൽ ഹൃദ്രോഗങ്ങളെ നമുക്ക് നിയന്ത്രിക്കാൻള കഴിയുന്നതാണ്.

ഹൃദയധമനീ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ കുടുംബ പാരമ്പര്യം, പ്രായം, പുകവലി, വ്യായാമം ഇല്ലാത്ത ശീലം, ആരോഗ്യത്തിന് നല്ലതല്ലാത്ത ആഹാരശീലം, അമിത ശരീര ഭാരം, ഉയർന്ന നിലയിലുള്ള കൊളസ്‌റ്ററോൾ, ഉയർന്ന നിലയിലുള്ള രക്ത സമ്മർദ്ദം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം എന്നിവയാണ്.

പുതിയ അറിവുകൾ പറയുന്നത് നീർക്കെട്ടിന് ഹൃദയധമനീ രോഗങ്ങളുമായി ബന്ധമുണ്ട് എന്നാണ്. നീർക്കെട്ടിൻ്റെ ഫലമായി പൊണ്ണത്തടി, ഉയർന്ന രക്ത സമ്മർദ്ദം, കാൽവണ്ണകളിൽ ഉരുണ്ട് കയറ്റം
എന്നിവയും ഉണ്ടാകും.

ക്രമീകരണങ്ങൾ ഉണ്ടാക്കിയ ആഹാരശീലം, വ്യായാമം, പിരിമുറുക്കം ഇല്ലാത്ത മാനസികാവസ്ഥ എന്നിവ ശീലിക്കുകയാണെങ്കിൽ ഇതിനെല്ലാം പരിഹാരമാകും.

ഈ കാര്യങ്ങൾ ഡോക്ടർമാർ വിശദമായി പറഞ്ഞ് തരികയും ചെയ്യും.

പ്രമേഹരോഗികളില്‍  പഞ്ചസാരയുടെ  ഉയര്‍ന്ന  നില  നിയന്ത്രിക്കുന്നതിന്‍റെ  തുല്യ  പ്രാധാന്യം  കൊളസ്റ്ററോളിന്‍റെയും  രക്തസമ്മ...
23/11/2024

പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ ഉയര്‍ന്ന നില നിയന്ത്രിക്കുന്നതിന്‍റെ തുല്യ പ്രാധാന്യം കൊളസ്റ്ററോളിന്‍റെയും രക്തസമ്മര്‍ദ്ദത്തിന്‍റെയും കാര്യത്തിലും പരിഗണിക്കണം.

ഈ വിഷയത്തില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍, ആഹാര ക്രമീകരണം, മാനസിക സംഘര്‍ഷം കൈകാര്യം ചെയ്യല്‍, വ്യായാമം എന്നിവയായിരിക്കണം.

ഇങ്ങനെയായാല്‍ മരുന്നുകള്‍ തീരെ ചെറിയ അളവിലാക്കാനോ ചിലപ്പോള്‍ ഒഴിവാക്കാനോ കഴിയുന്നതാണ്.

പ്രമേഹരോഗികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹൃദ്രോഗങ്ങള്‍ അടക്കമുള്ള സങ്കീര്‍ണതകളും ദുരിതങ്ങളും അകാലമരണവും ഒഴിവാക്കാന്‍ കൂടി അതെല്ലാം ഒരുപാടൊരുപാട് സഹായിക്കും.

ഡോ എം പി മണി
ഫോൺ: 9846 073 393.

 #സെൻട്രൽ_ട്രാവൻകൂർ_സഹോദയ_അത്‌ലറ്റിക്_മീറ്റ്_സമാപിച്ചു #കൊടുമൺ: സെൻട്രൽ ട്രാവൻകൂർ സഹോദയ  രണ്ടു ദിവസങ്ങളായി ഇം എം എസ് സ്റ...
23/11/2024

#സെൻട്രൽ_ട്രാവൻകൂർ_സഹോദയ_അത്‌ലറ്റിക്_മീറ്റ്_സമാപിച്ചു

#കൊടുമൺ: സെൻട്രൽ ട്രാവൻകൂർ സഹോദയ രണ്ടു ദിവസങ്ങളായി ഇം എം എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അത്‌ലറ്റിക്സ് മീറ്റ് സമാപിച്ചു. ന്യൂമാൻ സെൻട്രൽ സ്കൂൾ മങ്ങാട്, എം ജി എം സെർട്രൽ സ്കൂൾ കൊടുമൺ എന്നീ സ്കൂളുകളുടെ നേതൃത്വത്തിൽ നടത്തിയ ഈ അത് ലറ്റിക് മീറ്റിൽ 33 സ്കൂളുകളിൽ നിന്നായി 1500 കായികതാരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സെൻട്രൽ ട്രാവൻകൂർ സഹോദയയുടെ പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു
എംജിഎം സെൻട്രൽ സ്കൂൾ ചെയർമാൻ ഡോ സാമുവൽ ജോൺ കോർ എപ്പിസ്ക്കോപ്പ മുഖ്യപ്രഭാഷണം നടത്തി.2024 - 2025 സെൻട്രൽ ട്രാവൻകൂർ സഹോദയ അത് ലറ്റിക്ക് മീറ്റിൽ എവറോളിങ് ട്രോഫി ബിലിവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ കരസ്ഥമാക്കി . കോഴഞ്ചേരിമാർത്തോമാ സിനിയർ സെക്കൻ്ററി സ്കൂൾ റണ്ണേഴ്സ് അപ് ട്രോഫി കരസ്ഥമാക്കി. കാറ്റഗറി 1, 2, 3, 4 വിഭാഗത്തിലും ബിലിവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ തിരുവല്ല ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സമ്മാനദാനം കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ നിർവഹിച്ചു. അഡ്വ. സി. പ്രകാശ്, ദീപക് മാത്യു വർഗീസ്,ശ്രീമതി നിഷ എബി , സിസ്റ്റർ മിനു എലിസബത്ത്, സ്മിത രാജ് എന്നിവർ പ്രസംഗിച്ചു.

♥️

23/11/2024

BREAKING NEWS Adurnews

23/11/2024

#മുന്നിൽ...
വയനാട്,
പാലക്കാട് UDF ചേലക്കര LDF

 #ശബരിമല :  #ഭിക്ഷാടകരെയും_അനധികൃത_കച്ചവടക്കാരെയും_ഒഴിപ്പിച്ചു  #ശബരിമല: തീർത്ഥാടന പാതയിൽ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാ...
22/11/2024

#ശബരിമല : #ഭിക്ഷാടകരെയും_അനധികൃത_കച്ചവടക്കാരെയും_ഒഴിപ്പിച്ചു

#ശബരിമല: തീർത്ഥാടന പാതയിൽ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നിലനിൽക്കേ, ഇത്തരത്തിൽ കാണുന്നവരെ കണ്ടെത്തി പോലീസ് ഒഴിവാക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇന്ന് തമിഴ്നാട് തേനി സ്വദേശിനികളായ സുബ്ബലക്ഷ്മി, വീരമ്മ, സുബുദ്ധ മുത്തുസ്വാമി എന്നിവരെ സന്നിധാനം എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. സന്നിധാനത്തും പരിസരങ്ങളിലും മരക്കൂട്ടത്തും മറ്റും ഭിക്ഷാടനം നടത്തിയവരെയാണ് ഇന്ന് സന്നിധാനം പോലീസ് കണ്ടെത്തി നീക്കം ചെയ്തത്. ഇവരുടെ കൈവശം ശബരിമലയിലെത്താനുള്ള പാസുകളോ മറ്റ് രേഖകളോ ഒന്നുമില്ലായിരുന്നു. തുടർന്ന്, ഇവരെ സാമൂഹിക നീതി വകുപ്പു ഉദ്യോസ്ഥർക്ക് കൈമാറി.
സാമൂഹിക നീതി ഓഫീസർ ഷംല ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പമ്പയിലെത്തി സ്ത്രീകളെ ഏറ്റെടുത്തു. കപ്പലണ്ടി കച്ചവടം പോലെ അനധികൃത കച്ചവടത്തിൽ ഏർപ്പെടുന്നവരെയും പോലീസ് ഒഴിപ്പിക്കുന്നുണ്ട്. മുൻവർഷങ്ങളെപ്പോലെ ഇക്കാര്യത്തിൽ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിൽ നിന്നും നിരവധി അനധികൃത കച്ചവടക്കാരെയും ഭിക്ഷാടകരെയും പമ്പ പോലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു.

 #നിലക്കലിൽ_കാട്ടാനശല്യം  #ശബരിമല: നിലക്കൽ ഭാഗത്ത് കാട്ടാനശല്യമുള്ളതായി പോലീസ്. ഒന്നാം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിന്റെ പിന...
22/11/2024

#നിലക്കലിൽ_കാട്ടാനശല്യം

#ശബരിമല: നിലക്കൽ ഭാഗത്ത് കാട്ടാനശല്യമുള്ളതായി പോലീസ്. ഒന്നാം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിന്റെ പിന്നിൽ സ്ഥിരമായി ആനകൾ എത്തുന്നുണ്ട്. രാത്രി ചിലപ്പോൾ ഇവ ഇറങ്ങാറുണ്ട്. റോഡിൽ സ്വാഭാവികമായസാന്നിധ്യമുണ്ടാവുന്നു. അപകടകരമായ സ്ഥിതിയുണ്ടായിട്ടില്ല.
വനാതിർത്തിയിൽ ഇവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചുവിടുകയാണ് ചെയ്യുന്നത്. അതേസമയം, സ്വാമിമാരുടെ വണ്ടികളിൽ മുന്നിലും പിന്നിലുമൊക്കെ കരിമ്പ് അലങ്കാരമായി കെട്ടിവച്ച് വരികയും, നിലക്കൽ വാഹനം ഇട്ടിട്ട് പോകുകയും ചെയ്യും. കൂടാതെ, കൈതച്ചക്കയും കൊണ്ടുവരുന്നു. ഇവയും വാഹനങ്ങളിൽ വച്ചിട്ടാവും ഭക്തർ പമ്പക്ക് പോവുക. ഇവയുടെ മണം പിടിച്ച് കാട്ടാനകൾ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും പോലീസ് അറിയിച്ചു. നിലക്കൽ കഴിഞ്ഞദിവസങ്ങളിൽ ആന ഇറങ്ങിയിരുന്നു. കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. എലഫൻറ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്നുണ്ട്.

✌ 🐘 🐘🐘🐘🐘

 #വിദ്യാർത്ഥിനിയുടെ_മരണം :  #മൂന്ന്_സഹപാഠികളെ_കോടതി_റിമാൻഡ് ചെയ്തു    #പത്തനംതിട്ട: ചുട്ടിപ്പാറ   സി പാസ് ഇൻസ്റ്റിറ്റ്യൂ...
22/11/2024

#വിദ്യാർത്ഥിനിയുടെ_മരണം : #മൂന്ന്_സഹപാഠികളെ_കോടതി_റിമാൻഡ് ചെയ്തു

#പത്തനംതിട്ട: ചുട്ടിപ്പാറ സി പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജിലെ നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു എ സജീവ് (22 ) താഴെവെട്ടിപ്രത്തെ ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടത്താവളത്തിന് സമീപമുള്ള എൻ എസ് എസ് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും 15 ന് വൈകിട്ട് 5 മണിക്ക് താഴേക്ക് ചാടി ഗുരുതരമായ പരിക്ക് പറ്റി മരണപ്പെടുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം, 6.45 ന് റെഫർ ചെയ്തു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 9 ഓടെ മരണപ്പെടുകയാണുണ്ടായത്.
പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് ബന്ധവസ്സിലെടുത്തു. അമ്മുവിന്റെ മുറിയിൽ നിന്നും നോട്ട് ബുക്ക്‌, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു. ബുക്കിൽ പോലീസ് പിടിയിലായവരുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ അമ്മുവിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിന് അയച്ച പരാതിയും,കോളേജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവർ നൽകിയ മറുപടികളും, കോളേജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്.
സഹപാഠികളുടെ മാനസിക പീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സഹപാഠികളായ കൊല്ലം പത്തനാപുരം കുണ്ടയം , കൊഴുവക്കാട് വടക്കേതിൽ അലീന ദിലീപ് ( 22), കോട്ടയം വാഴപ്പള്ളി
തുരുത്തി തകിടിയേൽ ഹൗസിൽ എ ടി ആഷിത (22), കോട്ടയം അയർക്കുന്നം, കൊങ്ങാട്ടൂർ
വാലുമേൽ കുന്നേൽ വീട്ടിൽ അജ്ഞന മധു ( 22) എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 6 മണിക്ക് ഇവരുടെ വീടുകളിൽ നിന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.അന്വേഷണത്തിൽ മരണപ്പെട്ട അമ്മുവിനെ നിരന്തരമായി പിൻതുടർന്ന് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി വെളിവായി. തുടർന്ന്, കേസിന്റെ വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ, പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ് ഐമാരായ ജിനു, ഷെമി മോൾ, ഷിബു, എ എസ് ഐമാരായ രാജീവ്, രമേശൻ പിള്ള, പോലീസ് ഉദ്യോഗസ്ഥരായ ഹാഷിം അഷർ എന്നിവരാണ് ഉള്ളത്.
പെൺകുട്ടികളെ അടുത്തമാസം 5 വരെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

👮 👮🚔

നീചവും നിന്ദ്യവുമായ സർക്കാർ സംവിധാനങ്ങൾ,2001 ൽ ഞാൻ മഹാത്മാ  ഗാന്ധി സർവകലാശാലയിൽ സമർപ്പിച്ച,  ആസ്ത്മാ ചികിത്സയുടെ ഒരു പുത...
22/11/2024

നീചവും നിന്ദ്യവുമായ സർക്കാർ സംവിധാനങ്ങൾ,

2001 ൽ ഞാൻ മഹാത്മാ ഗാന്ധി സർവകലാശാലയിൽ സമർപ്പിച്ച, ആസ്ത്മാ ചികിത്സയുടെ ഒരു പുതിയ സിദ്ധാന്തം തുടർച്ചയായി അട്ടിമറിക്കുന്നതിൻ്റെ രേഖകളും പത്രവാർത്തകളും സഹിതം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് 2016 ൽ ഒരു നിവേദനം അയയ്ക്കുകയുണ്ടായി. അതിന് മറുപടി വന്നത് മൂന്ന് കൊല്ലം കഴിഞ്ഞായിരുന്നു.

ആയുർവേദത്തിൽ അക്കാദമിക യോഗ്യതയും മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷനും ഉള്ള എനിക്ക് തപാലിൽ വന്ന കത്തും ആ കത്ത് വന്ന കവറും ആണ് ഇത്.

ആ കത്തിൽ എന്നെ ഒരു വ്യാജ ഡോക്ടർ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കവറിലെ മേൽവിലാസത്തിൽ ഞാൻ ജില്ലാ മെഡിക്കൽ ആപ്പീസറാണെന്നാണ് എഴുതിയിരിക്കുന്നത്.

സർക്കാർ ഒപ്പമുണ്ട് എന്ന് പറയുന്നത് ഇങ്ങനെ ആണെങ്കിൽ ഒപ്പം ഇല്ലാതിരിക്കുകയാണ്‌ നല്ലത് എന്നാണ് വിനയപൂർവ്വം പറയാനുള്ളത്.

https://www.facebook.com/profile.php?id=100057453647634&mibextid=ZbWKwL

ഡോ എം പി മണി
ഫോൺ: 9846 073 393

 #ത്വക്ക്_രോഗ_സൗജന്യ_നിർണയ_ക്യാമ്പ്_നടത്തി #അടൂർ: പറക്കോട് ബ്ളോക്ക് പഞ്ചായത്തിൻ്റെയും ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സ...
22/11/2024

#ത്വക്ക്_രോഗ_സൗജന്യ_നിർണയ_ക്യാമ്പ്_നടത്തി

#അടൂർ: പറക്കോട് ബ്ളോക്ക് പഞ്ചായത്തിൻ്റെയും ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ത്വക്ക് രോഗനിർണയ ക്യാമ്പ് നടത്തി. ഏനാദിമംഗലം CHC യിൽ നടന്ന ക്യാമ്പ് പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് MP മണിയമ്മ അദ്ധ്യക്ഷയായി. മെഡിക്കൽ ആഫീസർ ഡോ. സുചിത്ര , Dr .ആതിര, ഹെൽത്ത് സൂപ്രണ്ട് അലക്സാണ്ടർ, ഹെൽത്ത് ഇൻസ്പെക്ടർ ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു.

 േള_അടൂർ_എക്സ്ചേഞ്ചിൽ #അടൂർ: BSNL ഭാരത് ഫൈബർ, കണക്ഷനുകൾ, 4G/5G upgradations, പുതിയ  BSNL മൊബൈൽ കണക്ഷൻ, MNP, റീചാർജ്, വൈഫ...
22/11/2024

േള_അടൂർ_എക്സ്ചേഞ്ചിൽ

#അടൂർ: BSNL ഭാരത് ഫൈബർ, കണക്ഷനുകൾ, 4G/5G upgradations, പുതിയ BSNL മൊബൈൽ കണക്ഷൻ, MNP, റീചാർജ്, വൈഫൈ റോമിംഗ് രെജിസ്ട്രേഷൻ, ആക്ടിവേഷൻ തുടങ്ങിയ സർവീസ് ഉള്ള മേള , 25-11-2024, 26-11-2024 തിങ്കൾ, ചൊവ്വ ദിവസങ്ങൾ അടൂർ എക്സ്ചേഞ്ച്യിൽ നടക്കുന്നു.

വിഛേദിക്കപ്പെട്ട പഴയലാൻഡ്‌ലൈൻ നമ്പറുകൾ കുടിശിക കിഴിവുകളാട്, ഫൈബർ കണക്ഷനായി പുനസ്ഥാപിക്കാവുന്നതാണ്. നിലവിലുള്ള ലാൻഡ് ലൈൻ നമ്പറുകൾ ഫൈബറിലേക്ക് മാറ്റാവുന്നതാണ് ഗ്രാമീണ മേഖലയിൽ 399, 6 മാസത്തെ 999 എന്നീ സ്പെഷ്യൽ താരീഫുകൾ ലഭ്യമാണ്.
499 പ്ലാൻസ് മുതൽ Bundled free Modem സ്കീം ഉള്ളിടത്തു modem ഫ്രീ ആണ് .
മേള യിൽ നേരിട്ട് വരാൻ പറ്റാത്ത വർക് ഇമെയിൽ, വാട്സ്ആപ്പ് വഴി ഓർഡർ അയക്കാം.
ഫോൺ: 04734-225200
Whatsapp numbers 9188921612
emailid :[email protected]

 #ഹിന്ദുസ്ഥാൻ_സ്കൗട്സ്_ആൻഡ്_ഗൈഡ്സ്: #ഡോ_പ്രൊഫ_രഘുനാഥ്_പാറക്കൽ_സംസ്ഥാന_നോഡൽ_ഓഫീസർ #പാലക്കാട്: ഹിന്ദുസ്ഥാൻ സ്കൗട്സ്  ആൻഡ് ...
21/11/2024

#ഹിന്ദുസ്ഥാൻ_സ്കൗട്സ്_ആൻഡ്_ഗൈഡ്സ്:
#ഡോ_പ്രൊഫ_രഘുനാഥ്_പാറക്കൽ_സംസ്ഥാന_നോഡൽ_ഓഫീസർ

#പാലക്കാട്: ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന നോഡൽ ഓഫീസർ/ പ്രസിഡന്റായി ഡോ. പ്രൊഫ. രഘുനാഥ് പാറക്കൽ ചുമതലയേറ്റു.
മനശ്ശാസ്ത്ര വിദഗ്ദ്ധനായ ഡോക്ടർ പാലക്കാട് ജില്ലയിലെ മണപ്പുള്ളിക്കാവ് സ്വദേശിയാണ്. മൂന്ന് വർഷത്തേക്കാണ് ചുമതല.

ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾ ഗുരുതരമായി മാറുന്നു,വൈദ്യശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ നിലവിലുള്ള എല്ലാ ആൻ്റിബയോട്ടിക്...
21/11/2024

ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾ ഗുരുതരമായി മാറുന്നു,

വൈദ്യശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ നിലവിലുള്ള എല്ലാ ആൻ്റിബയോട്ടിക്ക് മരുന്നുകൾക്ക് എതിരെയും പ്രതിരോധ ശേഷി നേടി രോഗാണുക്കൾ ആധിപത്യം നേടി വരികയാണ്.

മരുന്നുകൾക്ക് എതിരെ പ്രതിരോധ ശേഷി നേടുന്നതിന് രോഗാണുക്കളെ സഹായിക്കുന്ന പ്രധാന കാര്യം രോഗ നിർണ്ണയത്തിൽ വരുന്ന പിഴവുകൾ ആണ്. രോഗനിർണയം തെറ്റാവുമ്പോൾ മരുന്നുകൾ നിശ്ചയിക്കുന്നതിലും പിഴവുകൾ സംഭവിക്കും.

രോഗാണുക്കൾ കരുത്തരായി മാറുന്നത് അങ്ങനെയാണ്.

ഏതാനും കൊല്ലങ്ങൾക്ക് മുൻപ് പല രാജ്യങ്ങളിലായി പല മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഈ വിഷയത്തിൽ ഒരു പഠനം നടക്കുകയുണ്ടായി.

ആ പഠനങ്ങളിൽ പറയുന്നത് രോഗികൾക്ക്‌ കുറിച്ച് കൊടുത്ത ആൻ്റിബയോട്ടിക്ക് മരുന്നുകളിൽ നാൽപ്പത് മുതൽ തൊണ്ണൂറ്റി ഒന്ന് ശതമാനം വരെ കുറിച്ചത് തെറ്റായിരുന്നു എന്നാണ്.

ഡോ എം പി മണി
ഫോൺ: 9846 073 393.

നല്ല ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ജീവിതശൈലി, ക്രമീകരണങ്ങൾ ചെയ്യുന്ന ആഹാരശീലം, സമഗ്ര ചികിത്സ എന്നീ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കുന്നതിന് ഇനിയും വൈകരുത്.

 #ഏനാദിമംഗലത്ത്_മാലിന്യപ്ലാൻ്റ്_വേണ്ട -  #പ്രകൃതിസംരക്ഷണവേദി #അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കിൻഫ്ര പാർക്കിൽ ഐ.എം.എ ...
20/11/2024

#ഏനാദിമംഗലത്ത്_മാലിന്യപ്ലാൻ്റ്_വേണ്ട - #പ്രകൃതിസംരക്ഷണവേദി

#അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കിൻഫ്ര പാർക്കിൽ ഐ.എം.എ ഇമേജുമായി ചേർന്ന് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഇവിടെ നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പ്രകൃതി സംരക്ഷണ വേദി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

ഈ പ്ലാന്റ് നിലവിൽ വന്നാൽ ഉണ്ടാകുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങൾ മനസ്സിലാക്കുന്നതിനായി ഹിന്ദു ഐക്യവേദി സംസ്ഥാന ജില്ലാ ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും പരിസ്ഥിതി സംരക്ഷണ വേദി കോർഡിനേറ്ററുമായ മഞ്ഞപ്പാറ സുരേഷ് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ്‌ ബി കൃഷ്ണകുമാർ, ജില്ലാ സംഘടനാ സെക്രട്ടറി അശോക് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ ശശിധരൻ, ജില്ലാ സെക്രട്ടറി എൻ കെ സതികുമാർ, താലൂക്ക് ഭാരവാഹികൾ ആയ പി രവീന്ദ്രൻ നായർ, മണ്ണടി സുരേഷ്, മധുകുമാർ, അജയ് സിംഗ്, മന്മഥൻ നായർ, ചന്ദ്രിക, വാർഡ് മെമ്പർ ആർ സതീഷ് കുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം കലഞ്ഞൂർ ഖണ്ഡ് സേവാ പ്രമുഖ് ജി മനോജ്‌ എന്നിവർ പങ്കെടുത്തു.
തുടർന്നുള്ള സമര പരിപാടികൾ നടത്തുവാനായി യോഗം കൂടി തീരുമാനം എടുത്തു.

 #അടൂർ_ലൈഫ്_ലൈൻ_ആശുപത്രിയിൽ_സൗജന്യ_ആസ്ത്മ -  #അലർജി_മെഡിക്കൽ_ക്യാമ്പ് #അടൂർ: ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ചു അടൂർ ലൈഫ...
20/11/2024

#അടൂർ_ലൈഫ്_ലൈൻ_ആശുപത്രിയിൽ_സൗജന്യ_ആസ്ത്മ - #അലർജി_മെഡിക്കൽ_ക്യാമ്പ്

#അടൂർ: ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ചു അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സൗജന്യ ആസ്ത്മ അലര്ജി മെഡിക്കൽ ക്യാമ്പ് തുടങ്ങി. നവംബർ 27 വരെയാണ് ക്യാമ്പ്. ജലദോഷം, തുമ്മൽ, വിട്ടുമാറാത്ത ചുമ, അടിക്കടി ഉണ്ടാകുന്ന കഫക്കെട്ട് , ശ്വാസം മുട്ടൽ മുതലായ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ക്യാംപിൽ പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ , കൺസൾട്ടേഷൻ , പി എഫ് ടി, ചെസ്ററ് എക്സ്-റേ എന്നിവ പൂർണമായും സൗജന്യം. വിളിക്കേണ്ട നമ്പർ 9188619307.

 #കോന്നി_മെഡിക്കൽ_കോളേജിൽ_ഡ്രസ്_ബാങ്ക് #കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും...
20/11/2024

#കോന്നി_മെഡിക്കൽ_കോളേജിൽ_ഡ്രസ്_ബാങ്ക്

#കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി.
കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ,ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.

 #കൂട്ടംതെറ്റിപ്പോയ_മണികണ്ഠസ്വാമിക്ക്_കാവലായ്_പോലീസ്  #ശബരിമല: സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കക...
20/11/2024

#കൂട്ടംതെറ്റിപ്പോയ_മണികണ്ഠസ്വാമിക്ക്_കാവലായ്_പോലീസ്

#ശബരിമല: സന്നിധാനത്ത് കൂട്ടം തെറ്റിയ മണികണ്ഠസ്വാമിയെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ തിരികെ ഏൽപ്പിച്ച് പോലീസ്. മലപ്പുറത്തുനിന്നുള്ള 12 കാരനാണ് ഇന്ന് രാവിലെ ഏട്ടരയോടെ കൂട്ടംതെറ്റി പിരിഞ്ഞത്. മാളികപ്പുറത്തുവച്ചാണ് കൂട്ടരിൽ നിന്നും മണികണ്ഠസ്വാമി ഒറ്റപ്പെട്ടത്. ഭയചകിതനായ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ട, ധനലക്ഷ്മി ബാങ്കിന്റെ സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, മലപ്പുറം ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റിൽ നിന്നുള്ള രജീഷിന്റെ അടുക്കലേക്ക് കുട്ടിയെ എത്തിച്ചു. രജീഷ് കുട്ടിയിൽ നിന്നും ഫോൺ നമ്പർ വാങ്ങി ബന്ധുവിനെ വിളിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞു പരിഭ്രാന്തരായി നടക്കുകയായിരുന്ന ബന്ധുക്കൾക്ക് പോലീസുദ്യോഗസ്ഥന്റെ വിളി സമാധാനമേകി. ആശ്വാസത്തോടെ അവർ രജീഷിന്റെ അടുക്കലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ചെറിയച്ഛൻ ഉൾപ്പെടുന്ന സംഘത്തിന് അല്പനേരമെങ്കിലും അനുഭവിക്കേണ്ടിവന്ന ആകുകലതയും സങ്കടവും അതോടെ പമ്പകടന്നു. പോലീസിന് സ്വാമിമാരുടെ ആ ചെറുസംഘം ഹൃദയം നിറഞ്ഞ നന്ദിയും പറഞ്ഞു.

Address

Adoor
Pathanamthitta

Telephone

+916235708326

Website

Alerts

Be the first to know and let us send you an email when Adurnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adurnews:

Videos

Share