പത്തനംതിട്ട ടൈംസ് - Pathanamthitta Times

  • Home
  • പത്തനംതിട്ട ടൈംസ് - Pathanamthitta Times

പത്തനംതിട്ട ടൈംസ് - Pathanamthitta Times പത്തരമാറ്റുള്ള പത്തനംതിട്ടയുടെ സ്പ?

 #സെൽഫിപ്രമുഖ സാമൂഹിക ആദ്യാത്മിക പ്രഭാഷകൻ ഡോ. എം. എം ബഷീറിനോടൊപ്പം മലയാലപ്പുഴ തൊമ്പിൽ കൊട്ടാരത്തിൽ നടത്തപ്പെട്ട മഹാനവാഹന...
19/10/2023

#സെൽഫി

പ്രമുഖ സാമൂഹിക ആദ്യാത്മിക പ്രഭാഷകൻ ഡോ. എം. എം ബഷീറിനോടൊപ്പം മലയാലപ്പുഴ തൊമ്പിൽ കൊട്ടാരത്തിൽ നടത്തപ്പെട്ട മഹാനവാഹന യജ്ഞത്തിനിടെ അട്ടച്ചാക്കൽ തലപ്പള്ളിൽ അലെൻ ജേക്കബ് ഫിലിപ്പ് പകർത്തിയ സെൽഫി. മൈലപ്ര സെക്രട്ട് ഹാർട്ട് സ്കൂളിലെ എഴാം ക്ലാസ്സ്‌ വിദ്യാർഥി ആണ് അലെൻ ജേക്കബ് ഫിലിപ്പ്.

*Active Infocom - Cloud Technologies*CCTV Installation, Service & Support ☎️ +91 7012000710Thottathil Building, Kumbazha...
14/10/2023

*Active Infocom - Cloud Technologies*
CCTV Installation, Service & Support
☎️ +91 7012000710
Thottathil Building, Kumbazha, Pathanamthitta.
Whatsapp: https://wa.me/917012000710

കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഗുണമേന്മയുള്ള ബ്രാൻഡഡ് കമ്പനികളുടെ CCTV സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുവാൻ ഉടൻ വിളിക്കുക..
☎️ +91 7012000710
Whatsapp: https://wa.me/917012000710

* 3 years Warranty
* Remote view
* Built in microphone
* Branded Products only
* Motion Sensors etc.
* Cabling 5 Year Warranty

07/10/2023
26/01/2023
549 ട്രിപ്പ്, 55775 യാത്രക്കാർ; കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒരു മാസത്തെ വരുമാനം 3 കോടി
15/05/2022

549 ട്രിപ്പ്, 55775 യാത്രക്കാർ; കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒരു മാസത്തെ വരുമാനം 3 കോടി

പത്തനംതിട്ട ജില്ലാ നിവാസികൾക്ക് ഒരു സന്തോഷ വാർത്ത. സി.സി.ടി.വി ക്യാമറ സിസ്റ്റം 5 വർഷം വരെ വാറണ്ടിയോട് കൂടെ മിതമായ നിരക്ക...
30/09/2021

പത്തനംതിട്ട ജില്ലാ നിവാസികൾക്ക് ഒരു സന്തോഷ വാർത്ത. സി.സി.ടി.വി ക്യാമറ സിസ്റ്റം 5 വർഷം വരെ വാറണ്ടിയോട് കൂടെ മിതമായ നിരക്കിൽ ആക്റ്റീവ് ഇൻഫോകോമിൽ നിന്നും

CCTV ഉത്പന്നങ്ങളിലും സേവനങ്ങളിലും വഞ്ചിതരാകരുത്.... ഉപഭോക്താക്കൾ ജാഗ്രത.

CCTV Security Systems മേഖലകളിലെ ലോകോത്തര കമ്പനികളായ Hikvision, Dahua, Panasonic കമ്പനികളുടെ പേരിൽ നിലവാരം കുറഞ്ഞ CCTV ക്യാമറ, അനുബന്ധ ഉപകരണങ്ങൾ യഥാർത്ഥ കമ്പനി ക്യാമറകളുടെ വിലക്ക് 1 വർഷം വാറണ്ടിയിൽ വിപണിയിൽ സുലഭമാകുന്നു.

കമ്പനികളുടെ ഗുണമേന്മയെ തന്നെ ഉപഭോക്താക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന സമീപനമാണ് നിലവിൽ വിപണിയിൽ സംജാതമായിരിക്കുന്നത്.
മുകളിൽ പറഞ്ഞ എല്ലാ കമ്പനികളുടെയും CCTV CAMERAകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ആക്ടീവ് ഇൻഫോകോമിൽ നിന്ന് 2 വർഷം വിൽപനാനന്തര സേവനം (വാറണ്ടി) ലഭ്യമാണ്,

വീടുകൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവയുടെ സുരക്ഷയ്ക്ക് CCTV ക്യാമറ സെക്യൂരിറ്റി സിസ്റ്റം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടുകൂടി സ്ഥാപിച്ച് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
Active Infocom
Since: 2004.
CCTV Camera Sales and Service
Pathanamthitta.
7012000710 / 9495024444.



പൊതുജന താത്പര്യാർത്ഥം ആക്ടീവ് ഇൻഫോകോം പ്രസിദ്ധീകരിക്കുന്നത്.

20/09/2021

ഒരു സത്യം പറയട്ടേ ?
കൊടുമൺ പ്ലാന്റേഷൻ

പത്തനംതിട്ട ജില്ലയിൽ വിമാനത്താവളത്തിന് അനുകൂലമായ വനം - പരിസ്ഥിതി പ്രശനങ്ങളില്ലാത്ത സർക്കാർ അധീനതയിലുള്ള ഒരേ ഒരു സ്ഥലം.

മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ  ടൂറിസം പദ്ധതി നടപ്പിലാക്കാൻ സാധ്യതാ പഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ്...
18/09/2021

മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സാധ്യതാ പഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി തയ്യാറാക്കാനുള്ള പരിശോധനയാണ് നടന്നത്. കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിൽ കടവുപുഴയേയും ഉൾപ്പെടുത്തും.

ബ്രിട്ടീഷുകാർ നിർമ്മിച്ച മനേജർ ബംഗ്ലാവ് മനോഹരമായി പുനർനിർമ്മിച്ച് സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റും. എസ്റ്റേറ്റിനുള്ളിലെ റോഡുകൾ, വെള്ളച്ചാട്ടം തുടങ്ങിയവയെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാകും. പ്രധാനമായും എസ്റ്റേറ്റ് റോഡിൽ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി സൈക്ലിംഗ് ആരംഭിക്കാനാണ് തീരുമാനം. മൗണ്ടൻ ടെറൈൻ ബൈക്ക് (എം.റ്റി.ബി) റൈഡറും, ട്രയിനറുമായ ആലുവ സ്വദേശി ഷഗ്സിൽ ഖാൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സൈക്ലിംഗ് സാധ്യത പരിശോധിച്ചത്. എറ്റേറ്റിലെ കുന്നുകളിലേക്കുള്ള മൺപാതകൾ സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. 200 മുതൽ 600 വരെ കിലോമീറ്റർ റൈഡുകൾ ഇവിടം കേന്ദ്രീകരിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും സംഘം അഭിപ്രായപ്പെട്ടു.

മനോഹരമായ പ്രകൃതി ഭംഗിയോടു കൂടിയ കുന്നും, മലകളും, ദീർഘദൂര കാഴ്ച സമ്മാനിക്കുന്ന കടവുപുഴയിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കും. എസ്റ്റേറ്റ് റോഡിൽ കുതിര സവാരി നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. പക്ഷി നിരീക്ഷണത്തിനും, ചന്ദ്ര നേയും, നക്ഷത്രങ്ങളേയും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും കടവുപുഴയിൽ ഏർപ്പെടുത്താൻ കഴിയുമെന്നും വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു. കല്ലാറും, കോടമഞ്ഞും, വെള്ളച്ചാട്ടവുമെല്ലാം സഞ്ചാരികൾക്ക് മനോഹര ദൃശ്യങ്ങളാകും നല്കുക എന്നും സംഘം പറഞ്ഞു.

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി ശ്രീ. വാസുദേവൻ നമ്പൂതിരി അവറുകൾക്ക് #പ്രാർത്ഥനാശംസകൾ
28/08/2021

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി ശ്രീ. വാസുദേവൻ നമ്പൂതിരി അവറുകൾക്ക്
#പ്രാർത്ഥനാശംസകൾ

ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും;പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി...
07/08/2021

ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും;
പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍
സ്പെഷ്യാലിറ്റിയാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്ന മന്ത്രി. ദീര്‍ഘവീക്ഷണത്തോടെയുള്ള മാസ്റ്റര്‍പ്ലാനാകും തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ കാത്ത്‌ലാബിന്റെ മികച്ചപ്രവര്‍ത്തനം വിലയിരുത്തി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് കോടി പത്തു ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ 14 ജില്ലകളിലും ജില്ലാ ആശുപത്രിയില്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഭാവിയില്‍ ആശുപത്രിയില്‍ വരുന്ന എല്ലാ മാറ്റങ്ങളുടെയും അവലോകനം നടത്തുക, ആശുപത്രിയുടെ സുസ്ഥിര വികസനം ഉറപ്പു വരുത്തുക, ആശുപത്രിയുടെ നിലവിലെ പോരായ്മകള്‍ക്കു പരിഹാരം കണ്ടെത്തുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക എന്നിവ വഴി രോഗി സൗഹൃദ ആശുപത്രി എന്ന രീതിയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ മാറ്റിയെടുക്കുന്നതിനാണ് പദ്ധതി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎന്‍കെഇഎല്ലിനാണ്് എന്‍എച്ച്എം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി മാതൃ ശിശു വിഭാഗം, പുതിയ ഒപി ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം, ഒപി, ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യങ്ങളോടെയുള്ള നേത്രവിഭാഗം, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗം, ട്രയാജ്, കോണ്‍ഫറന്‍സ് ഹാള്‍, ഫാര്‍മസി തുടങ്ങിയ സൗകരങ്ങളോടെയാകും പത്തനംതിട്ട ജനറല്‍ ആശുപത്രി മാറുക. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ഒരുകോടിയും പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്.
ഇതിന് മുന്നോടിയായി 17സെന്റ് സ്ഥലത്ത് 11.5 കോടി രൂപയുടെ ഒപി ബ്ലോക്ക് പണിയും. നബാര്‍ഡ്, സ്റ്റേറ്റ് ഫണ്ട് എന്നിവ ഉപയോഗിച്ച് ആരംഭിക്കുന്ന ഒപി ബ്ലോക്കിന് ഭരണാനുമതി ലഭ്യമാകുന്നതോടെ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പണികള്‍ ആരംഭിക്കും. അഞ്ച് നിലകളായി ആരംഭിക്കുന്ന ബ്ലോക്കില്‍ എംആര്‍ഐ, ട്രോമാകെയര്‍, ലാബ് തുടങ്ങിയ സൗകര്യങ്ങളും നാല് കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളോടെ പൂര്‍ണ സജ്ജമായാകും ഒരുങ്ങുക. ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ്. നന്ദിനി, ആര്‍എംഒ ആഷിഷ് മോഹന്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയശങ്കര്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Address

Pathanamthitta

689645

Telephone

+919090909090

Website

Alerts

Be the first to know and let us send you an email when പത്തനംതിട്ട ടൈംസ് - Pathanamthitta Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to പത്തനംതിട്ട ടൈംസ് - Pathanamthitta Times:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share