Adurnews

Adurnews ADURNEWS

 #പന്തൽ_കാൽനാട്ട്_നിർവഹിച്ചു #അടൂർ : സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക അടൂർ വൈദികജില്ലാ 14-ാമത് മിഷൻ കൺവൻഷൻ ഒരുക്കങ്ങൾക്കാ...
17/01/2025

#പന്തൽ_കാൽനാട്ട്_നിർവഹിച്ചു

#അടൂർ : സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക അടൂർ വൈദികജില്ലാ 14-ാമത് മിഷൻ കൺവൻഷൻ ഒരുക്കങ്ങൾക്കായിട്ടുള്ള പന്തൽ കാൽനാട്ടുകർമ്മം താഴത്തുമൺ കൺവൻഷൻ നഗറിൽ വൈദിക ജില്ലാ ചെയർമാൻ റവ. ഷാജി ജേക്കബ് തോമസ് നിർവഹിച്ചു. കൺവൻഷൻ ജനറൽ കൺവീനർസ് റവ. ഷിബു പി. എൽ., വൈ. ബേബി, ജോബിൻ ഡി. ജോസഫ്,ഫിനാൻസ് കൺവീനഴ്‌സ് റവ. ബിബിൻ ജേക്കബ്, പി. സി. ജോൺസൺ, പബ്ലിസിറ്റി കൺവീനർ റവ.ഡീ. ബിനീഷ്‌മോൻ ബാബു, ജില്ലാ സെക്രട്ടറി ജോബിൻ കെ. ജോസ്, ഇവാ. എം. എം. തമ്പി,ഇവാ. ജോൺസൻ ജോർജ്, ഇവാ. സിജിൽ സാമുവേൽ എന്നിവർ സന്നിഹിതരായിരുന്നു. ജനുവരി 22 മുതൽ 26 വരെയാണ് കൺവൻഷൻ നടത്തപ്പെടുന്നത്.

 #ഡെയറി_ക്വിസ്_മത്സരം:  #ഷിഹാദ്_ഷിജു,  #ആദർശ്_ആർ_പ്രസാദ്,  #കാർത്തിക്_ജെയിൻ_വിജയികൾ #പന്തളം:ക്ഷീര വികസന വകുപ്പ് സംഘടിപ്പ...
16/01/2025

#ഡെയറി_ക്വിസ്_മത്സരം: #ഷിഹാദ്_ഷിജു, #ആദർശ്_ആർ_പ്രസാദ്, #കാർത്തിക്_ജെയിൻ_വിജയികൾ

#പന്തളം:
ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന പത്തനംതിട്ട: ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന ഡെയറി ക്വിസ് മത്സരത്തിൽ ഷിഹാദ് ഷിജു(ജി എച്ച് എസ് എസ് തോട്ടക്കോണം ) ഒന്നാം സ്ഥാനവും ആദർശ് ആർ പ്രസാദ് (പി എച്ച് എസ് എസ് കുളനട) രണ്ടാം സ്ഥാനവും കാർത്തിക്ക് ജെയിൻ ( പി എച്ച് എസ് എസ് കുളനട) മുന്നാം സ്ഥാനവും നേടി.

💞

 #സികെ_അനു_പുളിക്കീഴ്_ബ്ലോക്ക്_പഞ്ചായത്ത്_പ്രസിഡൻ്റ്
16/01/2025

#സികെ_അനു_പുളിക്കീഴ്_ബ്ലോക്ക്_പഞ്ചായത്ത്_പ്രസിഡൻ്റ്

 #സന്തോഷ്_ചാത്തന്നൂപ്പുഴ_രാജിവെച്ചു #അടൂർ:ഏറത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് ചാത്തന്നൂപ്പുഴ പ്രസിഡൻ്റ് സ്ഥാനം രാജിവെച്...
16/01/2025

#സന്തോഷ്_ചാത്തന്നൂപ്പുഴ_രാജിവെച്ചു

#അടൂർ:
ഏറത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് ചാത്തന്നൂപ്പുഴ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. എൽഡിഎഫ് ധാരണപ്രകാരമാണ് രാജി. ഭരണസമിതിയുടെ അവസാന ഒരു വർഷം സി പി ഐയ്ക്കാണ് പ്രസിഡൻ്റ് സ്ഥാനം. ഇത് നടപ്പിലാക്കാനാണ് സന്തോഷ് രാജി നൽകിയത്.

 #ലൈഫ്_ലൈൻ_ആശുപത്രിയിൽ_അലർജി_സ്കിൻ_പ്രിക്_ടെസ്റ്റിംഗും  #ഡ്രഗ്_ടെസ്റ്റിങ്ങും_ഇമ്മ്യൂണോതെറാപ്പിയും_ആരംഭിച്ചു #അടൂർ: ലൈഫ് ...
16/01/2025

#ലൈഫ്_ലൈൻ_ആശുപത്രിയിൽ_അലർജി_സ്കിൻ_പ്രിക്_ടെസ്റ്റിംഗും #ഡ്രഗ്_ടെസ്റ്റിങ്ങും_ഇമ്മ്യൂണോതെറാപ്പിയും_ആരംഭിച്ചു

#അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പൾമോനോളജി ഡിപ്പാർട്മെന്റിൽ അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗും, ഡ്രഗ് ടെസ്റ്റിങ്ങും ഇമ്മ്യൂണോതെറാപ്പി സേവനങ്ങളും ആരംഭിച്ചു. രോഗികളെ ബാധിക്കുന്ന വിവിധ അലർജികളെ തിരിച്ചറിയാനും ഇമ്മ്യൂണോതെറാപ്പിയിലൂടെ ദീർഘകാല ആശ്വാസം നൽകാനും ഈ വിപുലമായ ഡയഗ്നോസ്റ്റിക്-ചികിത്സാ രീതി ലക്ഷ്യമിടുന്നു. അലർജിയും, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പരിഹാരമാണിത്.

വിവിധ ഭക്ഷണങ്ങളോടുള്ള അലർജി, മരുന്നുകളോടുള്ള അലർജി, മൃഗങ്ങളും പക്ഷികളോടും ഉള്ള അലർജി ഇവയെല്ലാം തിരിച്ചറിയുന്നതിനുള്ള ലളിതവും വേദനയില്ലാത്ത തുമായ മാർഗമാണ് അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗ്.
വിവിധ അലർജികളെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ളതും അസ്വസ്ഥത തീരെ കുറഞ്ഞതുമായ ഈ മാർഗം രോഗികൾക്കു ആത്മവിശ്വാസം പകരുന്നതിനാൽ ചികിത്സാ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനും രോഗം എളുപ്പം ഭേദമാകുന്നതിനും ഇടനൽകുന്നു. അലർജി ഷോട്ടുകൾ എന്നറിയപ്പെടുന്ന ഇമ്മ്യൂണോതെറാപ്പി, ശരീരത്തിലെ നിർദ്ദിഷ്ട അലർജികൾ നിർവീര്യമാക്കുന്ന ഒരു തെളിയിക്കപ്പെട്ട ചികിത്സയാണ്,

കൺസൾട്ടന്റ് പൾമോണോലോജിസ്റ്. ഡോ അർജുൻ സുരേഷിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ ഇപ്പോൾ നടത്തിവരുന്നത്. അദ്ദേഹത്തെ കൂടാതെ ഡോ അതുൽ കൃഷ്ണൻ, ഡോ റോബിൻ വര്ഗീസ് ജോൺ എന്നിവരാണ് പൾമോനോളജി വിഭാഗത്തിലുള്ളത്.

 #ദേശീയ_കർഷകതൊഴിലാളി_ഫെഡറേഷൻ_പ്രവർത്തക_കൺവെൻഷൻ #പന്തളം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പന്തളം മണ്ഡലം പ്രവർത്തക കൺവെൻഷൻ മണ്ഡ...
16/01/2025

#ദേശീയ_കർഷകതൊഴിലാളി_ഫെഡറേഷൻ_പ്രവർത്തക_കൺവെൻഷൻ

#പന്തളം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പന്തളം മണ്ഡലം പ്രവർത്തക കൺവെൻഷൻ മണ്ഡലം പ്രസിഡൻറ് പി പി ജോണിന്റെ അധ്യക്ഷതയിൽ പന്തളം അസറ്റ് കോളേജിൽ വച്ച്നടന്നു. ജില്ലാ പ്രസിഡൻറ് തട്ടയിൽ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി കെ ടി എഫ് ബ്ലോക്ക് പ്രസിഡൻറ് രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി . പി എസ് വേണുകുമാരൻ നായർ , വല്ലാറ്റൂർ വാസുദേവൻ പിള്ള , മണ്ണിൽ രാഘവൻ, പി എൻ പ്രസാദ് , കെ എൻ രാജൻ , ഇ എസ് നുജുമുദീൻ , ബൈജു മുകടിയിൽ, പി കെ രാജൻ , കൃഷ്ണൻ നായർ , ധർമ്മരാജൻ , ബാബു മോഹൻദാസ് , ആർ സുരേഷ് കുമാർ , വിനോദ് മുകടിയിൽ , മുഹമ്മദ് സാദിഖ് ,അഹമ്മദ് കബീർ , രാധാകൃഷ്ണൻ നായർ ,, രാജൻ സാമുവൽ , രാജു പട്ടത്താനം തുടങ്ങിയവർ പ്രസംഗിച്ചു.

ജീവിതശൈലീ രോഗങ്ങൾ,ജീവിതശൈലീ രോഗങ്ങൾ കേരളത്തിലെ ജനങ്ങളിൽ കൂടി വരികയാണ്.  അങ്ങനെയുള്ള രോഗങ്ങളിൽ കൂടുതൽ പേരിൽ കൂടുതലായി കാണ...
15/01/2025

ജീവിതശൈലീ രോഗങ്ങൾ,

ജീവിതശൈലീ രോഗങ്ങൾ കേരളത്തിലെ ജനങ്ങളിൽ കൂടി വരികയാണ്.

അങ്ങനെയുള്ള രോഗങ്ങളിൽ കൂടുതൽ പേരിൽ കൂടുതലായി കാണുന്നത് പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന നിലയിലുള്ള കൊളസ്റ്ററോൾ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയാണ്.

ഇതിനെല്ലാം അടിസ്ഥാന കാരണം ആകുന്നത് ശരീരം അനങ്ങാതെയുള്ള ജീവിതം, ഒരു ക്രമീകരണങ്ങളും ഇല്ലാത്ത ആഹാരശീലം, കടുത്ത മാനസിക സംഘർഷം, അണുബാധകൾ എന്നിവയാണ് എന്നതാണ് സത്യം.

എന്നെ കാണാൻ വരുന്ന രോഗികളോട് അവരുടെ പരിശോധനാ ഫലങ്ങൾ പഠിച്ചതിന് ശേഷം സംസാരിക്കാറുള്ളത് അങ്ങനെയാണ്. ഇവയുടെ ശേഷമാണ് മരുന്നുകൾക്കുള്ള സ്ഥാനം എന്ന സത്യം കൂടി പറയാറുണ്ട്.

എന്നാൽ, സത്യം എന്താണ് എന്ന് നോക്കുകയാണ് എങ്കിൽ ഓരോ കൊല്ലവും നമ്മുടെ കൊച്ചുകേരളത്തിൽ ചെലവാകുന്നത് അനേക കോടികളുടെ മരുന്നുകൾ ആണ് എന്ന് മനസ്സിലാകും.

ഞാൻ ഒരു പഴയകാല ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ.

 #ആദരാഞ്ജലികൾ #ഫാ_ജോസഫ്_പാലാക്കുന്നേൽ_സിഎംഐ #അടൂർ: അടൂരിൽ, ആദ്യമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സ്നേഹഭവൻ ...
15/01/2025

#ആദരാഞ്ജലികൾ
#ഫാ_ജോസഫ്_പാലാക്കുന്നേൽ_സിഎംഐ

#അടൂർ: അടൂരിൽ, ആദ്യമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സ്നേഹഭവൻ എന്ന സ്ക്കൂൾ സ്ഥാപിച്ച ഫാ. ജോസഫ് പാലാക്കുന്നേൽ സി എം ഐ അന്തരിച്ചു.
സംസ്ക്കാരം ജനുവരി 16 (വ്യാഴം)ഉച്ച കഴിഞ്ഞ് 2.30 ന് ചങ്ങനാശ്ശേരി, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിൽ.

 #ആദരാഞ്ജലികൾ #സഫിയബീവി #പന്തളം: മങ്ങാരം തെെക്കൂട്ടത്തിൽ പരേതനായ സുലെെമാൻ റാവുത്തറുടെ ഭാര്യ സഫിയ ബീവി (84) സൗദിയിൽ നിര്യ...
15/01/2025

#ആദരാഞ്ജലികൾ
#സഫിയബീവി

#പന്തളം: മങ്ങാരം തെെക്കൂട്ടത്തിൽ പരേതനായ സുലെെമാൻ റാവുത്തറുടെ ഭാര്യ സഫിയ ബീവി (84) സൗദിയിൽ നിര്യാതയായി. ഖബറടക്കം ജനുവരി 16 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് സൗദി അറേബ്യയിലെ അൽകോബാർ കിംഗ് ഫഹദ് ജുമാ മസ്ജിദ്. ഖബർസ്ഥാനിൽ
മക്കൾ: പരേതനായ തെെക്കൂട്ടത്തിൽ സക്കീർ ,ഷെരീഫ് (മസ്ക്കറ്റ്),ഷാനവാസ് (ദമാം)
മരുമക്കൾ: സുബിത സക്കീർ,
റൂണ ഷെരീഫ്, അനീസ ഷാനവാസ്.

15/01/2025

്ചാവ്_വേട്ട

👮 👮🚔

 #ഷിഹാദ്_ഷിജുവും_നാദിയ_നജ്മുദ്ദീനും_വിജയികൾഅമൃത പുരി അമൃത വിശ്വ വിദ്യാപീഠം സംഘടിപ്പിച്ച ദേശീയ സയൻസ് ഒളിമ്പ്യാഡിൽ ദേശീയതല...
14/01/2025

#ഷിഹാദ്_ഷിജുവും_നാദിയ_നജ്മുദ്ദീനും_വിജയികൾ

അമൃത പുരി അമൃത വിശ്വ വിദ്യാപീഠം സംഘടിപ്പിച്ച ദേശീയ സയൻസ് ഒളിമ്പ്യാഡിൽ ദേശീയതലത്തിൽ നടന്ന ഗണിത ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ഷിഹാദ് ഷിജുവും നാദിയ നജ്മുദ്ദീനും.

 #ആദരാഞ്ജലികൾ #പോൾ_എബ്രഹാം #തുമ്പമൺഃ തുമ്പമൺ തെക്കെടത്ത് താഴേതിൽ സൗഭാഗ്യയിൽ  പോൾ എബ്രഹാം (59) (സി പി ഐ എം നടുവിലെ മുറി ത...
14/01/2025

#ആദരാഞ്ജലികൾ
#പോൾ_എബ്രഹാം

#തുമ്പമൺഃ തുമ്പമൺ തെക്കെടത്ത് താഴേതിൽ സൗഭാഗ്യയിൽ പോൾ എബ്രഹാം (59) (സി പി ഐ എം നടുവിലെ മുറി തെക്ക് ബ്രാഞ്ച് അംഗം) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പകൽ 11ന് തുമ്പമൺ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സി പി എം തുമ്പമൺ ലോക്കൽ കമ്മറ്റിയംഗം,
സി പി ഐ എം നടുവിലെ മുറി തെക്ക് ബ്രാഞ്ച് സെക്രട്ടറി,
അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി, ഓഫീസ് സെക്രട്ടറി, കർഷക സംഘം തുമ്പമൺ പഞ്ഞായത്ത് സെക്രട്ടറി, ഡിവൈഎഫ് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ടി കെ എബ്രഹാം. മാതാവ്: പരേതയായ മറിയാമ്മ എബ്രഹാം.
സഹോദരൻ ജോൺ എബ്രഹാം ( സിബി )

14/01/2025

മറ്റുള്ളവർ എന്തെങ്കിലും വിചാരിച്ചോട്ടെ,

ഒരുപാട് പേർ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമുണ്ട്. എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ആലോചിക്കുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ട സന്ദർഭങ്ങൾ വരുമ്പോൾ..................

" മറ്റുളവർ എന്ത് വിചാരിക്കും ?"

പലരും ആശയക്കുഴപ്പത്തിലാകും. മറ്റ് പലരും സ്വന്തം താൽപര്യങ്ങൾ വേണ്ടെന്ന് വെയ്ക്കും.

എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുടെ കണ്ണുകളും ശ്രദ്ധയും നമ്മിലുണ്ട് എന്ന ചിന്ത സത്യത്തിൽ ഒരു അബദ്ധ വിശ്വാസമാണ്. ഒപ്പം ഒന്നാം തരത്തിലുള്ള മണ്ടത്തരവും.

ഇങ്ങനെയുള്ള ചിന്തകൾ അതിരുകൾക്ക് അപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് അപകടമാണ്. അത് മനസ്സിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് കാരണമാകും. ചിലരിൽ ചിലപ്പോൾ പെരുമാറ്റത്തിൽ വൈകല്യങ്ങൾ ഉണ്ടാകാൻ കൂടി സാധ്യത ഉണ്ടാകും.

മാത്രമല്ല, ജീവിത വിജയത്തിന് തടസ്സമാകുകയും ചെയ്യും.

ഇങ്ങനെയുള്ള ചിന്തകൾ ഉള്ളവർ ഏറ്റവും അടുത്തുള്ള ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. മനശ്ശാസ്ത്ര സമീപനം കൂടിയുള്ള ചികിത്സയിലൂടെ പരിഹാരം കാണാൻ സാധ്യമാകും.

ഡോ എം പി മണി
ഫോൺ: 9846 073 393.

14/01/2025

#രക്ഷകരായി...

 #കർണാടക_പോലീസ്_ചമഞ്ഞ്_വയർലെസ്_സെറ്റുകളുമായി_സന്നിധാനത്ത്_യുവാവ്_പിടിയിൽ  #പത്തനംതിട്ട : നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേ...
14/01/2025

#കർണാടക_പോലീസ്_ചമഞ്ഞ്_വയർലെസ്_സെറ്റുകളുമായി_സന്നിധാനത്ത്_യുവാവ്_പിടിയിൽ

#പത്തനംതിട്ട : നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷൻ ലൈസൻസോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽപ്പെട്ട രണ്ട് വയർലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂർ സിദ്ധാർഥ് നഗർ പി ഓയിൽ ജോക്കി ക്വാർട്ടേഴ്‌സ് 222 മൂന്നാം ബ്ലോക്കിൽ ഹിമാദ്രിയിൽ പ്രഭാകർ മകൻ എ പി രാഘവേന്ദ്രനെ(44)യാണ് ഇന്നലെ രാത്രി 10.30 ന് സന്നിധാനം വലിയയനടപ്പന്തലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ് എച്ച് ഓ എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കർണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്, പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കബളിപ്പിക്കണമെന്ന് ഉദ്ദേശിച്ചും, തിരിച്ചറിയൽ കാർഡ് യാഥാർഥ്യമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചും, കർണാടക പോലീസ് മാലവല്ലി ടൌൺ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ 417 ആണെന്ന പേരിലുള്ള കാർഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.
വ്യാജരേഖയാണെന്ന അറിവോടെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കാണിച്ച് പോലീസ് ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച ഇയാൾ, പോലീസ് വയർലെസ് സെറ്റിൽ നിന്നും വിവരങ്ങൾ ചോർത്താൻ കയ്യിൽ രണ്ട് വയർലെസ് സെറ്റുകൾ കരുതുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായി. രാത്രി 10 മണിയോടെയാണ് വലിയ നടപ്പന്തലിൽ ഇയാളെ സംശയകരമായ നിലയിൽ കണ്ടത്. തുടർന്ന്, പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അനൂപ് ചന്ദ്രനെ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെതുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് എച്ച് ഓയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർ നടപടികൾ കൈക്കൊള്ളൂകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ കാർഡ് വ്യാജമായും കൃത്രിമമായും ഉണ്ടാക്കി, അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താനുള്ള ശ്രമമായിരുന്നു എന്ന് പോലീസിന് ബോധ്യപ്പെട്ടു. മുതിർന്നപോലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

👮

 #പൊങ്കൽ_ആഘോഷത്തിൽ_തമിഴകം #വേലൂർ: പ്രത്യാശ നിറഞ്ഞ പുതിയ കാലത്തെ സ്വാഗതം ചെയ്യുന്നതിനായി പാഴ് വസ്തുക്കൾ കത്തിച്ച് തമിഴകത്...
13/01/2025

#പൊങ്കൽ_ആഘോഷത്തിൽ_തമിഴകം

#വേലൂർ: പ്രത്യാശ നിറഞ്ഞ പുതിയ കാലത്തെ സ്വാഗതം ചെയ്യുന്നതിനായി പാഴ് വസ്തുക്കൾ കത്തിച്ച് തമിഴകത്തിൽ തിങ്കളാഴ്ച ബോഗി പൊങ്കൽ ആഘോഷിച്ചു. ചൊവ്വാഴ്ചയാണ് തൈപ്പൊങ്കൽ, വ്യാഴാഴ്ച മാട്ടുപ്പൊങ്കൽ, വെള്ളിയാഴ്ച കാണും പൊങ്കൽ എന്നിങ്ങനെയായി ആഘോഷം നീളും. നാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പം പൊങ്കൽ ദിനങ്ങൾ ചെലവഴിക്കാനായി വിദൂരങ്ങളിൽ നിന്ന് തമിഴന്മാർ നാട്ടിലെത്തി.

തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച പൊങ്കൽ ആഘോഷം-'ചെന്നൈ സംഗമം - നമ്മ ഊരു തിരുവിഴ' തിങ്കളാഴ്ച വൈകീട്ട് കിൽപോക് ഏകാംബരനാഥൻ
ക്ഷേത്ര മൈതാനത്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.. 17 വരെ നടക്കുന്ന പരിപാടിയിൽ സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പേർ സംഗീത, നൃത്തയിനങ്ങൾ അവതരിപ്പിക്കും. കരകാട്ടം, കാവടിയാട്ടം, തപ്പാട്ടം, ചിലമ്പാട്ടം തുടങ്ങി തമിഴ്നാടിന്റെ തനത് പരിപാടികളാണ് അവതരിപ്പിക്കുക. കേരളത്തിന്റെ സ്വന്തം കലാരൂപമായ തെയ്യം അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറും. മധുര, തിരുച്ചിറപ്പള്ളി, സേലം, തഞ്ചാവൂർ, തിരുനെൽവേലി, കാഞ്ചീപുരം, കോയമ്പത്തൂർ, വെല്ലൂർ എന്നീ നഗരങ്ങളിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.

 #വിദ്യാർഥിനിക്ക്_പീഡനം:  േസുകളിലായി_ഇതുവരെ_അറസ്റ്റിലായത്_42_പ്രതികൾ  #പത്തനംതിട്ട: വിദ്യാർഥിനി തുടർച്ചയായ ലൈംഗിക പീഡനത്...
13/01/2025

#വിദ്യാർഥിനിക്ക്_പീഡനം: േസുകളിലായി_ഇതുവരെ_അറസ്റ്റിലായത്_42_പ്രതികൾ

#പത്തനംതിട്ട: വിദ്യാർഥിനി തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകളുള്ളത്. ആകെ 42 പ്രതികൾ അറസ്റ്റിലായി.പത്തനംതിട്ടയിൽ ആകെ11കേസുകളിലായി 26 പ്രതികളും,ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.
ഇന്ന് അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടവരിൽ ഇലവുംതിട്ടയിലെ 8 പേരും, പത്തനംതിട്ട സ്റ്റേഷനിലെ 4 പ്രതികളും, പന്തളം സ്റ്റേഷനിലെ രണ്ടുപേരും ഉൾപ്പെടുന്നു. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു അറസ്റ്റിലായത്. ഇലവുംതിട്ട കേസുകളിൽ പുതുതായി അറസ്റ്റിലായവർ അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ്‌ (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ്.
പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ ഇന്ന് പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായവർ. പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

ഹിപ്നോട്ടിസം.പഴയ ഒരു ചികിത്സാരീതിയാണ് ഹിപ്നോട്ടിസം.  പണം ചെലവാക്കേണ്ട ആവശ്യമില്ല എന്നതാണ് ഈ ചികിത്സാ രീതിയുടെ ഏറ്റവൂം വല...
13/01/2025

ഹിപ്നോട്ടിസം.

പഴയ ഒരു ചികിത്സാരീതിയാണ് ഹിപ്നോട്ടിസം. പണം ചെലവാക്കേണ്ട ആവശ്യമില്ല എന്നതാണ് ഈ ചികിത്സാ രീതിയുടെ ഏറ്റവൂം വലിയ പ്രത്യേകത. ചികിത്സാനന്തര ദൂഷ്യഫലങ്ങൾ ഒന്നും ഉണ്ടാവുകയില്ല എന്നത് എടുത്ത് പറയേണ്ട നേട്ടവുമാണ്.

എന്നിട്ടും ഈ ചികിത്സാരീതിയെ കുറിച്ച് വേണ്ടത്ര അറിവോ പ്രചാരമോ ഉണ്ടാകുന്നില്ല.

മാനസിക രോഗങ്ങൾക്കുള്ള ചികിത്സയിൽ ഹിപ്നോട്ടിസത്തെ വേണ്ട രീതിയിൽ ഇപ്പോഴും പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല. മാനസിക വിഭ്രാന്തി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇത് ഒരു ഒന്നാം തരം പ്രതിവിധിയാണ്.

കൂടാതെ ആസ്ത്മ, ഹിസ്റ്റീരിയ, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം തുടങ്ങിയ പ്രശ്നങ്ങളിലും ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ്.

മയക്കുമരുന്നുകൾക്ക് അടിമകളായവരിൽ അതിൽ നിന്ന് മോചനം നേടി നല്ല വ്യക്തിത്വം ഉള്ളവരാകാൻ ഹിപ്നോട്ടിസം എളുപ്പവഴിയാണ്.

മരുന്നുകളുടേയും യന്ത്രങ്ങളുടേയും സഹായമില്ലാതെ അതിവേഗം ഒരുപാട് ശോഗികളിൽ രോഗശമനം പ്രദാനം ചെയ്യാൻ കഴിയുന്ന ചികിത്സാരീതിയാണ് ഹിപ്നോട്ടിസം.

നിമിഷങ്ങൾക്കുള്ളിൽ ഭൂത പ്രേത പിശാച് ബാധകൾ എന്ന അന്ധവിശ്വാസങ്ങൾ ഒഴിഞ്ഞ് പോകുകയും ചെയ്യും.

ഡോ എം പി മണി
ഫോൺ: 9846 073 393.

Address

Adoor
Pathanamthitta

Telephone

+916235708326

Website

Alerts

Be the first to know and let us send you an email when Adurnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adurnews:

Videos

Share