Chelembra News

Chelembra News Chelembra News

നവകേരള സദസ്സിന്  ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ₹50,000 രൂപ കൈമാറി=====================✅ പഞ്ചായത്ത് പ്രസിഡണ്ട് പണം അനുവദിക്കി...
27/11/2023

നവകേരള സദസ്സിന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ₹50,000 രൂപ കൈമാറി
=====================

✅ പഞ്ചായത്ത് പ്രസിഡണ്ട് പണം അനുവദിക്കില്ലെന്ന് നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു

ചേലേമ്പ്ര:
നവകേരള സദസ്സിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്.

നേരത്തെ, 'ധൂർത്തിനൊപ്പം നിൽക്കാനാവില്ല പണം അനുവദിക്കില്ല' എന്ന് നിലപാടെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ യൂനിവേഴ്സിറ്റിയിലെ നവകേരള സദസ്സിന്റെ പന്തലിൽ വെച് ഇന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോഡൽ ഓഫീസർക്ക് അമ്പതിനായിരം രൂപ കൈമാറി.

സംസ്ഥാനമാകെ നവകേരള സദസ്സ് ബഹിഷ്ക്കരിക്കുക എന്ന നിലപാടിൽ യു.ഡി.എഫ് ഉറച്ചു നിൽക്കുമ്പോൾ അതേ
യുഡിഎഫ് ഭരിക്കുന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചത് വലിയ വിവാദത്തിന് വഴിവച്ചേക്കും.

അമ്പലക്കണ്ടി പിലാട്ടുകുളം വൃത്തിയാക്കി യുവ ക്ലബ്===================ചേലേമ്പ്ര: ചാലിപ്പറമ്പ് യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ല...
26/11/2023

അമ്പലക്കണ്ടി പിലാട്ടുകുളം വൃത്തിയാക്കി യുവ ക്ലബ്
===================

ചേലേമ്പ്ര: ചാലിപ്പറമ്പ് യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അമ്പലക്കണ്ടി പിലാട്ടുകുളം വൃത്തിയാക്കി.

പതിനെട്ടാം വാർഡ് മെമ്പർ അസീറ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്തു.മാതൃകാ പ്രവർത്തനം ഏറ്റെടുത്ത ക്ലബ് അംഗങ്ങളെ വാർഡ് മെമ്പർ അഭിനന്ദിച്ചു.

ഹർഷാദ്, ശരത്ബാബു, നവാസ്,നിഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

*നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സുജിത്ത് മുത്തുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു* =====================വാഴക്കാട് : കൊലപാതകം...
26/11/2023

*നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സുജിത്ത് മുത്തുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു*
=====================

വാഴക്കാട് : കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വാഴക്കാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാഴക്കാട് അഴിഞ്ഞില്ലം സ്വദേശി മുള്ളൻ പറമ്പത്ത് സുജിത്ത് എന്ന മുത്തു (26) ആണ് പിടിയിലായത്. കക്കാടം പൊയിലിലെ ഒരു കോഴി ഫാമിൽ ഒളിവിൽ കഴിഞ്ഞു വരവെ ഇന്നലെ വൈകീട്ടാണ് കൊണ്ടോട്ടി Dysp യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പിടികൂടാനെത്തിയെ പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതി സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ ആക്രമണത്തിൽ പോലീസ് സംഘത്തിലെ ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

കോഴിഫാമിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ട് ഒളവിൽ കഴിയുകയായിരുന്ന ഇയാളുടെ സഹോദരൻ സൂരജിനേയും പിടികൂടിയിട്ടുണ്ട്.കവർച്ചാ കേസിൽ തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.

സുജിത്തിന്റെ പേരിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലായി കൊലപാതകം, കൊലപാതക ശ്രമം, ലഹരി കടത്ത് , കവർച്ച ഉൾപ്പെടെ 8 ഓളം കേസുകൾ നിലവിൽ ഉണ്ട് .

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ സ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ DANSAF സംഘമാണ് പ്രതികളെ പിടികൂടിയത്.

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ.======================സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകര...
21/11/2023

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ.
======================

സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ.

തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്.

സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ സൈറബാനു അന്തരിച്ചു=====================  പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്  പതിനാലാ...
19/11/2023

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ സൈറബാനു അന്തരിച്ചു
=====================

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിന്റെ (കൂനോൽമാട്)
പഴയ മെമ്പറും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന യൂണിവേഴ്സിറ്റി ചെനക്കലിൽ താമസിക്കുന്ന സൈറാബാനു അന്തരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരിയാണ്.
ഭര്‍ത്താവ്: ഹംസക്കോയ

ഖബറടക്കം നാളെ (20-11-23) രാവിലെ 8.30ന് നെടുങ്ങോട്ടുമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

പ്രബോധിനി അയ്യപ്പൻ വിളക്കിൻ്റെ മുന്നോടിയായി വിളക്ക് പന്തലിന്റെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു===================== കടലുണ്ട...
17/11/2023

പ്രബോധിനി അയ്യപ്പൻ വിളക്കിൻ്റെ മുന്നോടിയായി വിളക്ക് പന്തലിന്റെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു
=====================

കടലുണ്ടി: പ്രബോധിനി അയ്യപ്പൻ വിളക്കിൻ്റെ മുന്നോടിയായി ഗുരുസ്വാമിയായ ദാസൻ ആലമ്പറ്റിന്റെ നേതൃത്വത്തിൽ പുരുഷോത്തമൻ കെ പി യുടെ കാർമികത്വത്തിൽ പ്രബോധിനി അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ വിളക്ക് പന്തലിന്റെ കാൽനാട്ടുകർമ്മം വ്യാഴാഴ്ച രാവിലെ 6 മണിക്ക് പ്രസിഡൻ്റ് പുളിക്കൽ ശിവാനന്ദൻ്റെ മേൽനോട്ടത്തിൽ മെമ്പർമാർ എല്ലാവരും ചേർന്ന് നിർവ്വഹിച്ചു, കമ്മിറ്റി മെമ്പർമാർ, രക്ഷാധികാരിമാർ, മാളികപ്പുറങ്ങൾ തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഈ മാസം 25- 11 -23 ന് ശനിയാഴ്ചയാണ് പ്രബോധിനി അയ്യപ്പൻ വിളക്ക് കൊണ്ടാടുന്നത്.

എ പി രാജൻ ( വൈസ് പ്രസിഡണ്ട്)

അരവിന്ദ് കുമാർ കോഴിശ്ശേരി ( വൈസ് പ്രസിഡണ്ട് )

പ്രവിജ് പി പി ( ജനറൽ സെക്രട്ടറി )

അനൂപ് കെ എം ( ജോയിൻറ് സെക്രട്ടറി)

വിനോദ് കെ എൻ (ജോയിൻറ് സെക്രട്ടറി)

പ്രമോദ് കെ എം ( ട്രഷറർ)

മോഹൻദാസ് പ്രബോധിനി
ഷനു സി കെ
വിപിൻ പിലാക്കാട്ട്
പ്രവീൺകുമാർ എ വി
ജിനേഷ് ആരയിൽ
ഷിനോദ് കെ പി
മനോജ് പാലക്കൽ
ഷാജിവ് കുമാർ അണ്ടിശേരി
പ്രജീഷ് കെ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന് അംഗീകാരം.=======================✅ അംഗങ്ങൾക്ക് 62 കോടിയോളം രൂപയ...
16/11/2023

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന് അംഗീകാരം.
=======================

✅ അംഗങ്ങൾക്ക് 62 കോടിയോളം രൂപയുടെ സുരക്ഷാ ആനുകൂല്യത്തിന് അർഹരാക്കിയതിനണ് അംഗീകാരം

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ 10 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസിന്റെ തണലിലേക്ക് 611 അംഗങ്ങളെ കണ്ണികൾ ആക്കിയതിലൂടെ രാമനാട്ടുകര യൂണിറ്റ് അംഗങ്ങൾക്ക് 62 കോടിയോളം രൂപയുടെ സുരക്ഷാ ആനുകൂല്യത്തിന് അർഹരാക്കിയതിന്
കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം രാമനാട്ടുകര
യൂണിറ്റിനു വേണ്ടി പ്രസിഡണ്ട് പി എം അജ്മൽ ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ ഹാജിയിൽ നിന്നും ഏറ്റുവാങ്ങി

ചടങ്ങിൽ സ്ഥാപക നേതാവ് കെ ഹസ്സൻ കോയ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര
ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത്, സംസ്ഥാന യുത്ത് വിംഗ് പ്രസിഡണ്ട് സലിം രാമനാട്ടുകര, യൂണിറ്റ് ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, ഭാരവാഹികളായ അസ്ലം പാണ്ടികശാല, സി ദേവൻ, ടി മമ്മദ് കോയ, സി പി അജയ്കുമാർ, എം കെ സമീർ, പി പി ബഷീർഎന്നിവർ സംബന്ധിച്ചു

അനുശോചിച്ചു.രാമനാട്ടുകരയിലെ പഴയകാല വ്യാപാരി കെ കുഞ്ഞിക്കോയയുടെ നിര്യാണത്തിൽ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ട...
30/10/2023

അനുശോചിച്ചു.

രാമനാട്ടുകരയിലെ പഴയകാല വ്യാപാരി
കെ കുഞ്ഞിക്കോയയുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് അനുശോചിച്ചു, നഗരത്തിൽ മൗന ജാഥക്ക് ശേഷം നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ അധ്യക്ഷത വഹിച്ചു, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, കെ കെ വിനോദ് കുമാർ, കെ കെ ശിവദാസ്, പി പിഎ നാസർ, സീ സന്തോഷ് കുമാർ, സിപി അജയകുമാർ, പി പി ബഷീർ എന്നിവർ സംസാരിച്ചു

നാളെ മൊബൈല്‍ ഫോണുകളില്‍ 'എമര്‍ജന്‍സി അലര്‍ട്ട്'; പരീക്ഷണം,ആശങ്ക വേണ്ടെന്ന് അറിയിപ്പ്.=======================✅ പകല്‍ 11 മ...
30/10/2023

നാളെ മൊബൈല്‍ ഫോണുകളില്‍ 'എമര്‍ജന്‍സി അലര്‍ട്ട്'; പരീക്ഷണം,ആശങ്ക വേണ്ടെന്ന് അറിയിപ്പ്.
=======================

✅ പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലർട്ട് എത്തുക.

കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 31ന് എമർജൻസി അലർട്ട് ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം വകുപ്പ്. പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലർട്ട് എത്തുക.

വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനുമുള്ള പരീക്ഷണ സന്ദേശം കണ്ട് പരിഭ്രമിക്കേണ്ടതില്ലെന്ന് അറയിപ്പിൽ പറയുന്നു.

അടിയന്തര ഘട്ടങ്ങളിലുള്ള മുന്നറിയിപ്പ് മൊബെെൽ ഫോണുകളിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്. ഉപയോക്താക്കൾ സന്ദേശത്തിനോട് പ്രതികരിക്കേണ്ടതില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.=======================ചേലൂപ്പാടം: കളിച്ച് കൊണ്ടിരിക്...
21/10/2023

അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
=======================

ചേലൂപ്പാടം: കളിച്ച് കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

ചേലൂപ്പാടത്ത് ഇരമ്പലത്ത് പുറായി ഇ.പി. സുരയുടെ മകൻ അശ്വിനാണ് മരണപ്പെട്ടത്. അമ്മ വിനീത. മൂന്ന് വയസുകാരൻ അതുൽ കൃഷ്ണൻ സഹോദരനാണ്.

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്പനി.=======================സമാധാനം പുന...
20/10/2023

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണ കമ്പനി.
=======================

സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു.

*മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.*

ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകിയിരുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.

ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

ശബരിമല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ പാടില്ല;ഹൈക്കോടതി======================✅ മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്...
18/10/2023

ശബരിമല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ പാടില്ല;ഹൈക്കോടതി
======================

✅ മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോടതി

ശബരിമല മണ്ഡലകാല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. കെ.എസ്.ആർ.ടി.സിയിൽ പരസ്യം പതിക്കാമെങ്കിലും അലങ്കാരങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു.

ചുരുങ്ങിയ ഫീസിൽ..... മികച്ച കോഴ്സുകൾ.....✅ *Diploma In Python Programing*സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ കൂടുതലായി ഉപ...
18/10/2023

ചുരുങ്ങിയ ഫീസിൽ..... മികച്ച കോഴ്സുകൾ.....

✅ *Diploma In Python Programing*
സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നതും / ജോലി സാധ്യതയുള്ളതുമായ *Python Programing* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടാതെ C++, Vb.net, java, php, html, SQL തുടങ്ങിയവയിലും പരിശീലനം നൽകുന്നു.

✅ *Computer Accounting*
സ്വദേശത്തും വിദേശത്തും നിരവധി ജോലി സാധ്യതകൾ ഉള്ള കമ്പ്യൂട്ടർ അക്കൗണ്ടിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ISO registered Certificate & Online verification available
🔹Malayalam, Arabic, English Typing
🔹 Ms Word, Excel, Power Point and Access
🔹 Tally ERP and Prime
🔹 GST and Gulf VAT
🔹 Business management and Marketing

✅ *Diploma in Graphic Designing*
ഡിജിറ്റൽ മേഖലയിൽ അനുദിനം വളർന്നുവരുന്ന ഡിസൈനിങ് തൊഴിലവസരങ്ങളിലേക്ക് അനുയോജ്യമായ ഗ്രാഫിക് ഡിസൈൻ കോഴ്സുകൾ.
🔹English, Malayalam, Arabic Typing
🔹 Adobe Photoshop
🔹 Corel Draw
🔹 Illustrator

✅ *Fashion Designing & Tailoring*
വസ്ത്ര നിർമ്മാണ മേഖലയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അനുയോജ്യമായ കോഴ്സിലേക്ക് അപേക്ഷിക്കാം.
✅ *PGDCA & DCA*
സർക്കാർ മേഖലയിൽ ജോലി ലഭിക്കുന്നതിനാവശ്യമായ PGDCA & DCA കോഴ്സുകൾ. ഗവൺമെൻറ് / പി എസ് സി അംഗീകൃതം.

✅ *Computer Teacher Training Course* (CTTC)
സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ ടീച്ചറായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് CTTC കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്‍റെ കാലാവധി

✅ ചുരുങ്ങിയ ഫീസിൽ മികച്ച കോഴ്സുകൾ.
✅ സ്വദേശത്തും / വിദേശത്തും നിയമനങ്ങൾക്ക് അനുയോജ്യമായ സർട്ടിഫിക്കറ്റ്
✅ മികച്ച അധ്യാപകരുടെ കീഴിൽ പരിശീലനം
✅ പഠനശേഷം 100% പ്ലേസ്മെന്റ് അസിസ്റ്റൻറ്
✅ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന 30 കമ്പ്യൂട്ടറിലുള്ള വിശാലമായ ലാബ് സൗകര്യം

*G NET EDUCATION*
2nd floor Thengattu Complex. *Kohinoor*
*8075094559, 8606708729, 9037284665*

പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം: കണ്ണൂരിൽ രണ്ട്പേർ അറസ്റ്റിൽ=====================കണ്ണൂർ:പൊലീസ് സീറ്റ് ബെ...
12/10/2023

പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം: കണ്ണൂരിൽ രണ്ട്പേർ അറസ്റ്റിൽ
=====================

കണ്ണൂർ:പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്.

പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.

പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിനെ ഇവർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പൊലീസിനെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാത്തത് നമ്മൾ ചോദിക്കില്ലേയെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. അതിന് പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടതെന്ന് പൊലീസുകാരൻ മറുപടി പറയുന്നതും കാണാമായിരുന്നു. നീ വാഹനം തടയെന്ന് പൊലീസുകാരൻ സനൂപിനോട് തുടർച്ചയായി പറയുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. അപ്പോൾ താൻ വാഹനം തടഞ്ഞിട്ടില്ലെന്നു അദ്ദേഹം തിരിച്ചും പറയുന്നുണ്ടായിരുന്നു.

തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോഴും പ്രതിഷേധമുണ്ടായി. വാഹനം തടഞ്ഞിന്റെ പേരിൽ കേസെടുക്കാൻ പാടില്ലെന്നും ജനങ്ങൾ പറഞ്ഞു. എന്നാൽ ഒടുവിൽ വാഹനം തടഞ്ഞിന്റെ പേരിൽ തന്നെ കേസെടുത്തിരിക്കുകയാണ്.

*പതിനഞ്ചുകാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി*=======================കാട്ടാക്കടയിൽ സൈക്കിൾ...
11/10/2023

*പതിനഞ്ചുകാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി*
=======================

കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പതിനഞ്ചുകാരനെ കാറിടിച്ച്‌ കൊന്ന കേസിലെ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി പി വി ബാലകൃഷ്‌ണനാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

ആഗസ്‌ത്‌ 30-ന് വൈകിട്ട് അഞ്ചരയ്‌ക്ക്‌ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പത്താം ക്ലാസുകാരൻ ആദി ശേഖറാണ് മരിച്ചത്.
അപകടമരണമാണെന്നാണ്‌ ആദ്യം കരുതിയത്‌. ക്ഷേത്രത്തിനുമുന്നിലൂടെ സൈക്കിളിൽ സഞ്ചരിച്ച ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌.

കഴിഞ്ഞ ഏപ്രിലിൽ പ്രിയരഞ്ജൻ ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ചത്‌ ആദിശേഖർ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ്‌ സൈക്കിളിൽ പോവുകയായിരുന്ന ആദിശേഖറിനെ കാറിടിപ്പിച്ച്‌ കൊല്ലാൻ പ്രിയരഞ്ജനെ പ്രേരിപ്പിച്ചതെന്നാണ്‌ കേസ്‌.

കൊലപാതകമല്ലെന്നും വാഹനാപകടമാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കുട്ടിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കാർ മുന്നോട്ടെടുക്കുന്നത്‌ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ അഡ്വ. ടി ഗീനാകുമാരി വാദിച്ചു. ഇതംഗീകരിച്ചാണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

*മലബാർ മൾട്ടി സ്പെഷ്യാലിറ്റി*മുതിരപ്പറമ്പ്*ഇ എൻ ടി വിഭാഗം**Dr. Anas Muhammad* *MBBS, DNB ENT, ENT SURGEON 🕗 സമയം :  എല്ല...
11/10/2023

*മലബാർ മൾട്ടി സ്പെഷ്യാലിറ്റി*
മുതിരപ്പറമ്പ്

*ഇ എൻ ടി വിഭാഗം*

*Dr. Anas Muhammad*
*MBBS, DNB ENT, ENT SURGEON

🕗 സമയം : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2.30മുതൽ 3:30 വരെ. (മുൻകൂട്ടി ബുക്ക്‌ ചെയ്യുക)

*ലഭ്യമാകുന്ന സേവനങ്ങൾ*
- വിട്ടുമാറാത്ത തലവേദന
- അലർജി
- സൈനസൈറ്റിസ്
- ചെവിയിലെ    അണുബാധ
- തലചുറ്റൽ
- കഫക്കെട്ട്
- തൊണ്ടവേദന
- കേൾവിക്കുറവ്
- കൂർക്കം വലി
- ശബ്ദമാറ്റം
- ശ്വാസതടസ്സം
തുടങ്ങി കുട്ടികളിൽ കാണുന്ന
- കേൾവി പ്രശ്നങ്ങൾ
- ചെവിയിലെ പഴുപ്പ്
  എന്നീ ചെവി, മൂക്ക്,  തൊണ്ട എന്നിവയെ ബാധിക്കുന്ന എല്ലാ അസുഖങ്ങൾക്കും ഏറ്റവും ഫലപ്രദമായ ചികിത്സ...

ബുക്കിംഗ് നമ്പർ
☎️0494 2405555

🏥 *മലബാർ മൾട്ടി സ്പെഷ്യാലിറ്റി*
മുതിരപറമ്പ് (കോമരപടി, ഒലിപ്രം റോഡ്‌ )

☎️04942405555 (Op Rec:)
📱9497 140 555 (Lab)
🦷70123 76919 (Dental)

*രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു.*======================രാജ്യത്തെ ഏറ്റവും പ്...
11/10/2023

*രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു.*
======================

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു.

നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയെ സർക്കാർ ആദരിച്ചിരുന്നു. 96ാമത്തെ വയസിലായിരുന്നു കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.

2018 ൽ നാരീശക്തി പുരസ്കാരം നേടി. മോദിയെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തിയത് വലിയ വാർത്തയായിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു കാർത്ത്യായനി അമ്മ. കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്ത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു.

മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന് കാർത്ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

റോഡ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.=====================ചേലേമ്പ്ര :  കൊളക്കുത്ത് - തിരുത്തി എ യു പി സ്കൂൾ പ്രദേശങ്ങളെ ബന...
09/10/2023

റോഡ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
=====================

ചേലേമ്പ്ര : കൊളക്കുത്ത് - തിരുത്തി എ യു പി സ്കൂൾ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നമ്പ്രതൊടി - തിരുത്തി റോഡ് പ്രവർത്തി ഉദ്ഘാടനം പതിനാലാം വാർഡ് മെമ്പർ സുജിത ഷിബു നിർവഹിച്ചു. ശ്രീ സോമൻ കെ ആർ അധ്യക്ഷം വഹിച്ച ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് സ്വാഗതം പറഞ്ഞു കൊണ്ട് സംസാരിച്ചു.
പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ റോഡ് യാഥാർഥ്യമാക്കുവാൻ പരിശ്രമിച്ച വാർഡ് മെമ്പർ സുജിത ഷിബു , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സി രാജേഷ് , റോഡ് പ്രവർത്തിക്ക് നേതൃത്വം നൽകുന്ന കമ്മിറ്റിക്കും നാട്ടുകാരുടെ അകമഴിഞ്ഞ നന്ദി അറിയിച്ചു.

അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ====================കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയില...
08/10/2023

അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ
====================

കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി.

തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ വീട്ടിൽ നസറുദീൻ ഷാ ( 32 ), കോഴിക്കോട് കല്ലായി സ്വദേശി സൂറാത്ത് വീട്ടിൽ മുഹമ്മദ് റംഷാദ്, (32),ആണ് പിടിയിലായത്. അർദ്ധരാത്രി ബൈക്കുകളിൽ കറങ്ങി നടന്നു ആളില്ലാത്ത വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി.

കൊണ്ടോട്ടി കേന്ദ്രീകരിച്ച് 2 മാസത്തിനുള്ളിൽ ഇത്തരത്തിൽ കവർച്ചകൾ നടന്നതോടെ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി കോളനി റോട്ടിൽ പുലാശ്ശേരി മുഹമ്മദിന്റെ വീട്ടിൽ 27.9.23 തിയ്യതി വീട്ടുകാർ ഹോസ്പിറ്റലിൽ പോയ സമയത്താണ് പ്രതികൾ വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി 50,000 ഓളം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തത്.

കൊണ്ടോട്ടി പുളിക്കലിലെ വ്യാപാര സ്ഥാപനത്തിൽ കയറി പണവും 40,000 രൂപയോളം വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും കവർച്ച ചെയ്ത സംഭവങ്ങളടക്കം നിരവധി മോഷണക്കേസുകൾക്ക് തുമ്പായിട്ടുണ്ട്. കവർച്ചക്കായി പ്രതികൾ എത്തിയ ബൈക്കും കോഴിക്കോട് മെഡിക്കൽകോളജ് പരിസരത്ത് നിന്നും മോഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നസറുദീൻ ഷാക്ക് തിരുവനന്തപുരം, കൊല്ലം, എറണാംകുളം, കോഴികോട് , മലപ്പുറം ജില്ല കളിലെ വിവിധ സ്റ്റഷനുകളിലായി മോഷണം, കൊലപാതക ശ്രമം, ലഹരി കടത്ത് ഉൾപ്പെടെ 20 ഓളം കേസുകൾ നിലവിൽ ഉണ്ട്.

ഈ വർഷം ജൂണിൽ കോഴികോട് ചേവായൂരിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട് 2 മാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. പിടിയിലായ റംഷാദ് വാഹന മോഷണമടക്കം 10 ഓളം കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp മൂസ വള്ളിക്കാടൻ , ഇൻസ്പക്ടർ മനോജ്, Si ഫദിൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, ഷബീർ, സുബ്രഹ്മണ്യൻ, സബീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ഭവൻസ് ഇൻസ്റ്റിറ്റ്യൂഷനിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു.=======================രാമനാട്ടുകര: ചേലേമ്പ്ര ...
07/10/2023

ഭവൻസ് ഇൻസ്റ്റിറ്റ്യൂഷനിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു.
=======================

രാമനാട്ടുകര: ചേലേമ്പ്ര പഞ്ചായത്തും കൃഷി ഭവനും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു.

ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എൻ. എസ്. എസ് യൂണിറ്റ് 309 കൃഷി ഭാവനുമായി ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ഇതിലേക്കായി 100 മൺചട്ടികളും പച്ചക്കറി തൈകളും തുള്ളി നന സംവിധാനവും ചേലേമ്പ്ര കൃഷിഭവൻ അനുവദിച്ചു.

കോളേജ് പ്രിൻസിപ്പൽ സജിത എസ് അധ്യക്ഷ വഹിച്ച പ്രസ്തുത പരിപാടി വാർഡ് മെമ്പർ പ്രതീഷ് ഉത്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസറും അസിസ്റ്റന്റ് പ്രൊഫസ്സറും ആയ ഹർഷ സ്വാഗതം ആശംസിച്ചു.
പദ്ധതിയുടെ ഭാഗമായി തക്കാളി, പച്ചമുളക്, വഴുതന, കോളിഫ്ലവർ എന്നിവയുടെ തൈകളാണ് അനുവദിച്ചത്.

അഗ്രിക്കൾച്ചർ ഓഫീസർ നീനു രവീദ്രനാഥ്, ആഗ്രോ സർവീസ് ഫെസിലിറ്റേറ്റർ അജിതൻ എ ഡി എസ് മെമ്പർ വേണുഗോപാൽ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് നിഷ എൻ.കെ എന്നിവർ ആശംസ അറിയിച്ച പരിപാടിക്ക് എൻ. എസ്. എസ് വോളന്റീർ ഷിജിന സി. കെ നന്ദി പ്രകാശിച്ചു.

അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും നിറ സാനിധ്യമായി ട്രോമാ കെയർ വളണ്ടിയർമാർ======================തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണ...
03/10/2023

അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും നിറ സാനിധ്യമായി ട്രോമാ കെയർ വളണ്ടിയർമാർ
======================

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെപ്തംബർ 28, 29,30, ഒക്ടോബർ 1, 2 ദിവസങ്ങളിലായി നടന്ന
അറുപത്തി ഏഴാമത് കേരളാ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പ്രഥമ ശുശ്രൂഷ സേവന രംഗത്ത് കർമ നിരതരായി മലപ്പുറം ജില്ലാ ട്രോമാ കെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് .

ലീഡർ വാഹിദ് മുനീർ , പ്രസിഡന്റ് റഫീഖ് ചെട്ട്യാർമാട്, ജനറൽ സെക്രട്ടറി ലതീഷ് കുമാർ സ്പിന്നിങ് മിൽ എന്നിവരുടെ നേതൃത്വത്തിൽ ഓരോ ദിവസവും 8 പേർ വീതം അടങ്ങുന്ന സന്നദ്ധ സേവകർ പങ്കാളികളായി.

നാല് വർഷത്തിലധികമായി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ അത് ലറ്റിക് മീറ്റിലും നിറ സാന്നിദ്ധ്യമാണ് ട്രോമാ കെയർ നീല പട്ടാളം.

സുലൈമാൻ ദേവതിയാൽ , മുഹമ്മദ് കാസിം പരുത്തിക്കോട്, മുഹമ്മദ് ഹനീഫ നീരോൽ പാലം, ഫൈസൽ നീരോൽപാലം, അബ്ദുൾ അസീസ് ചക്കുവളവ്, മുഹമ്മദ് ഹനീഫ സ്പിന്നിംഗ് മിൽ, മുഹമ്മദ് അഷ്റഫ് പാണമ്പ്ര , സുലോചന കെ.പി. ചക്കുവളവ്, മൻസൂർ പാണമ്പ്ര , ശിഹാബ് ചേളാരി, കൂടാതെ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റിൽ നിന്നും വെലായുധൻ എന്നിവരും പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും കർമ്മനിരതരായി പ്രവർത്തിച്ച ട്രോമാകെയർ വളണ്ടിയർമാരെ സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ പ്രത്യേകം അഭിനന്ദിച്ചു.

മഴയത്ത് കാത്ത് നിന്ന്, നബിദിന റാലിയെ നോട്ട് മാലയിട്ട് സ്വീകരിച്ച് അമ്മയും കുഞ്ഞും; ദ റിയൽ കേരള സ്റ്റോറിയെന്ന് സോഷ്യൽ മീഡ...
28/09/2023

മഴയത്ത് കാത്ത് നിന്ന്, നബിദിന റാലിയെ നോട്ട് മാലയിട്ട് സ്വീകരിച്ച് അമ്മയും കുഞ്ഞും; ദ റിയൽ കേരള സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ.
========================

ഇന്ന് സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു. അത്തരത്തില്‍ റാലിക്കിടെ നോട്ട് മാല നല്‍കുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. മലപ്പുറത്താണ് സംഭവം. മലപ്പുറം കോഡൂർ വലിയാട്ടിൽ നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നില്‍ക്കുകയായിരുന്നു പ്രദേശവാസിയായ ഷീന.

തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തുകയും ഒപ്പം കവിളിൽ ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്.

മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വിഡിയോയിൽ കാണാം.

തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയൽ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്

Cn news advt
26/09/2023

Cn news advt

പോന്നോണം ഗംഭീര മാക്കി ഭാവന പടിഞ്ഞാറ്റിൻ പൈ====================ചേലേമ്പ്ര: കഴിഞ്ഞ 33വർഷമായി ചേലേമ്പ്രയിലെ കല കായിക സാംസ്‌ക...
30/08/2023

പോന്നോണം ഗംഭീര മാക്കി ഭാവന പടിഞ്ഞാറ്റിൻ പൈ
====================

ചേലേമ്പ്ര: കഴിഞ്ഞ 33വർഷമായി ചേലേമ്പ്രയിലെ കല കായിക സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ഭാവന കല കായിക സാംസ്‌കാരിക വേദി പടിഞ്ഞാറ്റിൻ പൈ ഓണത്തോടനുബന്ധിച്ച് ഇരുപതോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വിവിധയിനം പരിപാടികളും സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് തുടങ്ങിയ വിവിധ പരിപാടികൾ രാത്രി 7 മണി വരെ നീണ്ടു.

താറാവ് പിടുത്തം,വല്ലം,കൊട്ട മെടയൽ തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടന്നു. 300 ഓളം ആളുകൾക്ക് പായസവിതരണവും നടത്തി മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ചേലേമ്പ്രയുടെ മുഖമുദ്രയായി 33 വർഷമായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭാവന അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

ഓണോത്സവം സംഘടിപ്പിച്ച് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി======================രാമനാട്ടുകര:കേരള വ്യാപാരി വ്യവസായി ഏകോപന...
23/08/2023

ഓണോത്സവം സംഘടിപ്പിച്ച് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
======================

രാമനാട്ടുകര:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് സംഘടിപ്പിച്ച ഓണോത്സവം2023
നഗരസഭ അധ്യക്ഷബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അധ്യക്ഷത വഹിച്ചു, നഗരസഭ ഉപാധ്യക്ഷൻ കെ സുരേഷ്,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീംരാമനാട്ടുകര, കെ വി വി ഇ എസ് ജില്ലാ ട്രഷറർ വി സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കെ ബീരാൻ,ഫറോക്ക് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ ഹിബത്തുള്ള,
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
വി എം പുഷ്പ, കെഎം യമുന, സഫ റഫീഖ്, പിടി നദീറ, നഗരസഭ മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, കല്ലട മുഹമ്മദലി, കെ കെ ശിവദാസ്, കെ കെ വിനോദ് കുമാർ,വിവിധ ട്രേഡ് യൂണിയൻ സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു

15/08/2023
*SSLC,+2,DEGREE കഴിഞ്ഞു....ഇനി എന്ത്?**ഒരു ജോലി നേടാൻ എന്ത് പഠിക്കണം?*--------------------------------------*NO CONFUSIO...
13/08/2023

*SSLC,+2,DEGREE കഴിഞ്ഞു....ഇനി എന്ത്?*
*ഒരു ജോലി നേടാൻ എന്ത് പഠിക്കണം?*
--------------------------------------
*NO CONFUSION!*

*100% ഉറപ്പോടെ ജോലി ലഭിക്കുന്ന കമ്പ്യൂട്ടർ മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്സുകൾ.. അക്കൗണ്ടിംഗ്... ഗ്രാഫിക് ഡിസൈനിങ്. സോഫ്റ്റ്‌വെയർ.. മേഖലകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം*

*പതിനേഴാം വാർഷികത്തിന്റെ ഭാഗമായി 40% വരെ ഫീസ് ഇളവ്*

🟩 *സോഫ്റ്റ്‌വെയർ*
*PGDSE, PGDCA, ADCA, DCA, COA*

🟩 *ഗ്രാഫിക് ഡിസൈനർ*
*PDGD, DGD*

🟩 *അക്കൗണ്ടിങ്*
*MFA, DIFA, CFA*

🟩 *മൾട്ടിമീഡിയ & അനിമേഷൻ*
*ADMA, DMA*

🟩 *കമ്പ്യൂട്ടർ (നഴ്സറി)ടീച്ചർ*
*CTTC, PPTTC*

🟩 *Hardware Engineer* *office Asst./ Secretary/ Arabic Typing*

*ചുരുങ്ങിയ ഫീസിലുള്ള* പഠനത്തിനുശേഷം, *അന്താരാഷ്ട്ര അംഗീകാരമുള്ള ISO സർട്ടിഫിക്കറ്റ് !*

*കേരള സർക്കാർ PSC അംഗീകൃത കോഴ്സുകൾ*

*PLACEMENT ASSISTANCE*

*ക്ലാസ് സമയം രാവിലെ 8.30മുതൽ വൈകിട്ട് 6 മണി വരെ* 7 BATCHES

_🔎 *ഫാസ്റ്റ് ട്രാക്കിലൂടെ* പെട്ടെന്ന് കോഴ്സ് തീർക്കാനുള്ള അവസരം_
================
NEXT FREE SEMINAR. *POSSIBILITIES OF AI(Artificial Intelligence)*

*D-MOS INFO-TECH*
*ANTHIYURKUNNU ROAD*
*PULIKKAL*
(An ISO 9001-2015 Certified Institution)
🎓🎓🎓🎓🎓🎓

_Pl. Visit...._
rb.gy/bq70ci

വിളിക്കുക
*9895 34 35 38*

*Whatsapp*
https://wa.me/+919895343538?text=Hi_D-MOS

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു======================കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയ...
12/08/2023

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
======================

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്.

Cn news advt 🏥 BROTHERS PHARMA CHUNGAM🏥*മികവിന് മാറ്റുകൂട്ടാൻ ബ്രദേഴ്സിന് തുണയായി ജനകീയ കാർഡിയോളജിസ്റ്റിൻ്റെ സേവനവും*ഫോൺ...
05/08/2023

Cn news advt

🏥 BROTHERS PHARMA CHUNGAM🏥

*മികവിന് മാറ്റുകൂട്ടാൻ ബ്രദേഴ്സിന് തുണയായി ജനകീയ കാർഡിയോളജിസ്റ്റിൻ്റെ സേവനവും*

ഫോൺ :9446441763 9446441764

🔴 *🩺 Dr. Arif Mohammed*
*_MD (medicine) DM (cardiology) Cardiologist (Beach hospital Calicut)_*
2.00-6.00pm 26/7/23wed(consultation by appointment only)

🟠 *_SKIN CLINIC -DAILY_*

🩺 Dr. GEETHA
3.00-6.00PM(WED)

🩺 Dr. RINI MBBS,DDVL 5.00-7.00PM(MON,FRI)

🩺 Dr.SHANA.P MBBS,MD(DVL);DNB 5:00-6:30PM(TUE,THU,SAT)

🟢 *_CHILD SPECIALIST_* 🚸

🩺 Dr.HASNA 9:30-11:30AM

🩺 Dr.RAJUL KOYADEEN MBBS MD (PEDIATRICS)
CONSULTANT PEDIATRICIAN
4:00-7:00PM (daily)
(Sunday consultation by appointment only)

🟢 *ENT SPECIALIST*

🩺 Dr.SANKARA NARAYANAN
Time 2:00-3:00pm

🟠 *GENERAL MEDICINE*

🩺 Dr.SIJU KUMAR MD

CONSULTANT PHYSICIAN
2:00-5:00PM(TUE,THU,SAT)

🔴 *_EYE 👁️ SPECIALIST_*

🩺 Dr. SHEELA KRISHNAN
MBBS,DO taluk hospital,feroke
1:00-2:00pm

🏥 *BROTHERS PHARMA CHUNGAM*🏥
ഫോൺ :9446441763, 9446441764,9400221764

ലഹരിക്കടത്ത് സംഘത്തലവൻ അക്കു ആഷിഖും കൂട്ടാളിയും പിടിയിൽ======================തേഞ്ഞിപ്പാലം :മലപ്പുറം ജില്ലയിലെ വിദ്യാലയങ്...
01/08/2023

ലഹരിക്കടത്ത് സംഘത്തലവൻ അക്കു ആഷിഖും കൂട്ടാളിയും പിടിയിൽ
======================

തേഞ്ഞിപ്പാലം :മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന ലഹരി കടത്തു സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. കൊണ്ടോട്ടി എക്കാപറമ്പ് കുഴിമണ്ണ സ്വദേശി മുസ്ലിയാരകത്ത് മുഹമ്മദ് ആഷിഖ് എന്ന അക്കു (29), തേഞ്ഞിപ്പാലം പള്ളിക്കൽ സ്വദേശി പാലക്കണ്ടിപറമ്പത്ത് ഫായിസ് മുബഷീർ (29) എന്നിവരാണ് പിടിയിലായത്. തേഞ്ഞിപ്പാലം പള്ളിക്കൽബസാർ കുറുന്തല എന്ന സ്ഥലത്തു വച്ചാണ് മാരക ലഹരി മരുന്നായ M**A വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. 6 ഗ്രാമോളം M**A ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി വില്പനയിലൂടെ ലഭിച്ച 1,16,000 രൂപയും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി കടത്താൻ ഉപയോഗിച്ച കാറും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. പിടിയിലായ ആഷിഖിന്റെ പേരിൽ കൊണ്ടോട്ടിയിൽ കൊലപാതക ശ്രമമടക്കം 3 കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം വണ്ടൂരിൽ എക്സൈസ് M**A യും കൊക്കൈനും പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതിയാണ് അക്കു ആഷിഖ്. അന്ന് സംഭവ സ്ഥലത്തു നിന്നും എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലേക്കും ഇയാളെ അറസ്റ്റു ചെയ്യും. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp മൂസ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം തേഞ്ഞിപ്പാലം ഇൻസ്പക്ടർ പ്രതീപ് , Si വിപിൻ v. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തേഞ്ഞിപ്പാലം പോലീവും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ഭക്ഷണത്തിൽ പുഴു, പരാതി നൽകി ഹോട്ടൽ പൂട്ടിച്ചു; പിന്നാലെ യുവാവിനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ===============...
31/07/2023

ഭക്ഷണത്തിൽ പുഴു, പരാതി നൽകി ഹോട്ടൽ പൂട്ടിച്ചു; പിന്നാലെ യുവാവിനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ
=======================

ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ ഉടമ കോടതിയിൽ. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാർച്ച് 12 നാണ് കുടുംബത്തോടൊപ്പം കോട്ടക്കലിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയത്. അവിടെനിന്നും ബ്രോസ്റ്റ് ഓർഡർ ചെയ്തു കഴിക്കുന്നതിനിടയിൽ പുഴുവിനെ കണ്ടു. ഉടനെ റസ്റ്റോറന്റിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ കഴിക്കാം എന്നായിരുന്നു അവരുടെ മറുപടിയെന്ന് ജിഷാദ് പറയുന്നു. ഉടൻ തന്നെ കഴിച്ചതിന്റെ പണം നൽകി കഴിച്ച ഫുഡ് പാർസൽ ചെയ്ത് അവിടെ നിന്നും ഇറങ്ങി. വിവിധ വകുപ്പുകളിൽ പരാതിയും നൽകി എന്നും ജിഷാദ് പറയുന്നു.

പിറ്റേദിവസം കോട്ടക്കൽ മുൻസിപ്പാലിറ്റി അവിടെ എത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. 7500 രൂപ പിഴയും ഈടാക്കുകയും ചെയ്തു. എന്നാൽ അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണ സാമ്പിൾ അധികൃതർ ശേഖരിച്ചത്. അതുവരെ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. ഇത്രയും ദിവസം ഫ്രീസറിൽ സൂക്ഷിച്ചതിനാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് വന്നത്. ഇതാണ് ഇപ്പോൾ ഹോട്ടൽ ഉടമ കോടതിയെ സമീപിക്കാൻ കാരണമായത്. സംഭവം വാർത്തയായതോടെ ഹോട്ടൽ ഉടമ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ജിഷാദ് ആരോപിക്കുന്നു.

പിന്നീട് ജിഷാദിനെതിരെ മലപ്പുറത്ത് കെ എച്ച് ആർ എ യുടെ നേതൃത്വത്തിൽ പ്രസ് മീറ്റ് നടത്തുകയും ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നായിരുന്നു ഇവരുടെ ആരോപണം.

പിന്നീട് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഒരു വക്കീൽ നോട്ടീസ് നിഷാദിന്റെ പേരിൽ ലഭിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം, ഹോട്ടൽ ഉടമസ്ഥതയുള്ള കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്ന മംഗലാപുരത്തെ കോടതിയിൽ നിന്ന് ഓഗസ്റ്റ് 30 -ന് ഹാജരാകണമെന്ന നോട്ടീസും ലഭിച്ചു. എന്തായാലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ജിഷാദ് പറയുന്നു

Cn news advt നല്ലൊരു സാലറിയും നല്ല ദീനി ബോധമുള്ള ഫ്രണ്ട്സും..കൂടെ സ്വർണവും നേടാൻ അവസരം..🥰 വീട്ടുജോലി കൾക്കിടയിൽ  ഒരു മണി...
28/07/2023

Cn news advt

നല്ലൊരു സാലറിയും നല്ല ദീനി ബോധമുള്ള ഫ്രണ്ട്സും..കൂടെ സ്വർണവും നേടാൻ അവസരം..🥰 വീട്ടുജോലി കൾക്കിടയിൽ ഒരു മണിക്കൂർ മാറ്റി വെക്കാൻ തയ്യാറുള്ള വീട്ടമ്മയാണോ നിങൾ🥰🥰💃💃എങ്കിൽ താഴേ കാണുന്ന ലിങ്കിൽ join ചെയ്യുക 👇👇
https://chat.whatsapp.com/HF3cncop5uS4OZr9N5WRkS

👉🧕 ONLY
👉No investment
👉No qualification
👉No age limit
👉Free Training

സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.====================കാക്കഞ്ചേരി: 'ഉണർവ്വ് ' റസിഡൻസ് അസോസിയേഷന...
24/07/2023

സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
====================

കാക്കഞ്ചേരി: 'ഉണർവ്വ് ' റസിഡൻസ് അസോസിയേഷനും ലയൺസ് ക്ലബ് ഓഫ് ചേലേമ്പ്രയും സംയുക്തമായി പൈങ്ങോട്ടൂർ മാടിൽ ചെമ്പൻ മെഡിക്കൽ സെന്റർ&മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിൻ്റെ സഹകരണത്തോടെ സൗജന്യ പീഡിയാട്രിക്&ജനറൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പ്രശസ്ത ശിശുരോഗ വിദഗ്ധ ഡോ.ശ്രീല.പി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.കൂടാതെ സൗജന്യ പ്രമേഹ,രക്ത സമ്മർദ്ദ പരിശോധനയും നടന്നു.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ഉഷ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു,ഉണർവ്വ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷാനിൽ.എ.എം അദ്ധ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റ് വി.ദിവാകരൻ,സെക്രട്ടറി എ.ബാലകൃഷ്ണൻ
എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയിൽ സെക്രട്ടറി വിജേഷ്.എ.കെ സ്വാഗതവും ട്രഷറർ സുജിത്ത്.ടി.വി. നന്ദിയും പറഞ്ഞു.

വ്യാപാരസ്ഥാപന തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് സംഘടിപ്പിച്ചു======================രാമനാട്ടുകര, കേരള ഷോപ്സ് ആൻഡ് എസ്റ്റാ...
23/07/2023

വ്യാപാരസ്ഥാപന തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് സംഘടിപ്പിച്ചു
======================

രാമനാട്ടുകര, കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ നടത്തിയ ക്ഷേമനിധി അദാലത്ത്
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പി ലത ഉദ്ഘാടനം ചെയ്തു,

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ അധ്യക്ഷത വഹിച്ചു, കെ കെ വിനോദ് കുമാർ, കെ കെ ശിവദാസ്, ടീ മമ്മദ് കോയ, സി ദേവൻ, പി സി നളിനാക്ഷൻ, സി സന്തോഷ് കുമാർ, സി കെ നാസർ, സിസി ബാവ, എൻ എം ധന്യ എന്നിവർ സംസാരിച്ചു,
പുതുതായി ആളുകളെ അംഗങ്ങൾ ആക്കാനും, നേരത്തെ കുടിശ്ശിക വരുത്തിയവർക്ക് പുതുക്കാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കി.

തുഷാര ക്ലബ് നാട്ടു ചന്തയും പച്ചക്കറി തൈ വിതരണവും നടത്തി=====================ചാലിപ്പറമ്പ് : തുഷാര ആർട്സ് ആൻഡ് സ്പോർട്സ് ക...
22/07/2023

തുഷാര ക്ലബ് നാട്ടു ചന്തയും പച്ചക്കറി തൈ വിതരണവും നടത്തി
=====================

ചാലിപ്പറമ്പ് : തുഷാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നാട്ടു ചന്തയും പച്ചക്കറി തൈ വിതരണവും നടത്തി. വെസ്റ്റ് ചാലിപ്പറമ്പിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലായിരുന്നു ചന്ത ഒരുക്കിയത്.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ചന്ത ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം വാർഡ് മെമ്പർ അസീറ മുംതാസ്,ഇസാഫ് ഫൗണ്ടേഷൻ പ്രതിനിധി സബിൻ ക്ലബ്ബ് പ്രസിഡണ്ട് പി കെ ഹനീഫ ജനറൽ സെക്രട്ടറി ജുനൈദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ആയിരത്തോളം പച്ചക്കറി തൈകളാണ് ചന്തയിലൂടെ സൗജന്യമായി നൽകിയത്.

Address

Palghat
673634

Telephone

+918129783747

Website

Alerts

Be the first to know and let us send you an email when Chelembra News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other News & Media Websites in Palghat

Show All

You may also like