LivePalakkad

LivePalakkad Live Palakkad - The New Generation News & Media House
(2)

എല്ലാവര്ക്കും സ്നേഹത്തോടെ ലൈവ് പാലക്കാട് ന്യൂസിന്റെ ബലിപ്പെരുന്നാൾ ആശംസകൾ
17/06/2024

എല്ലാവര്ക്കും സ്നേഹത്തോടെ ലൈവ് പാലക്കാട് ന്യൂസിന്റെ ബലിപ്പെരുന്നാൾ ആശംസകൾ

04/06/2024

കോണ്ഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിൽ ശ്രീകൃഷ്ണപുരത്തുനിന്നുള്ള കാഴ്ച

04/06/2024

തന്റെ തോൽവി പ്രവചിച്ച മാധ്യമങ്ങൾക്ക് വികെ ശ്രീകണ്ഠൻ വക

എല്ലാ അമ്മമാർക്കും സ്നേഹത്തോടെ ലൈവ് പാലക്കാട് ന്യൂസിന്റെ മാതൃദിനാശംസകൾ
12/05/2024

എല്ലാ അമ്മമാർക്കും സ്നേഹത്തോടെ ലൈവ് പാലക്കാട് ന്യൂസിന്റെ മാതൃദിനാശംസകൾ

29/04/2024

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണം; സമ്മർ ക്യാമ്പുകളും അഡീഷണൽ ക്ലാസുകളും പാടില്ല

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും നന്മ നിറഞ്ഞ വിഷു ആശംസകൾ!
14/04/2024

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും നന്മ നിറഞ്ഞ വിഷു ആശംസകൾ!

11/04/2024

മുണ്ടൂർ കുമ്മാട്ടി: 11-04-2024 ന് ഗതാഗത നിയന്ത്രണം.

മുണ്ടൂർ പാലക്കീഴ് കാവ് കുമ്മാട്ടി യോടനുബന്ധിച്ച് ഇന്ന് (11-04-2024) ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം. പാലക്കാട്ടു നിന്ന് മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വള്ളിക്കോട്ടു നിന്ന് തിരിഞ്ഞ് കമ്പ, കിണാവല്ലൂർ പറളി, പത്തിരിപ്പാല വഴി കോങ്ങാട്ടെത്തണം.

മണ്ണാർക്കാട്ടേക്കു പോകുന്ന വാഹനങ്ങൾ കോങ്ങാട്, കൊട്ടശ്ശേരി ടിപ്പു സുൽത്താൻ റോഡ് വഴി പോകണം. മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കാഞ്ഞികുളം ചെക്ക് പോസ്‌റ്റിൽ നിന്ന് തിരിഞ്ഞ് കോങ്ങാട് - പത്തിരിപ്പാല വഴി പോകണം. ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട്ടേക്കു പോകുന്ന വാഹനങ്ങളും കോങ്ങാട്, പത്തിരിപ്പാല വഴി പോകണം.

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകൾ
10/04/2024

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകൾ

08/04/2024

എന്റെ വോട്ട് എന്റെ അവകാശം...
എന്റെ വോട്ട് എന്റെ രാജ്യത്തിന്...


ജില്ലയില്‍ ആകെ 23,15,990 വോട്ടര്‍മാര്‍22 ട്രാന്‍സ് വ്യക്തികള്‍വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി മാര...
08/04/2024

ജില്ലയില്‍ ആകെ 23,15,990 വോട്ടര്‍മാര്‍

22 ട്രാന്‍സ് വ്യക്തികള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 25ന് അവസാനിക്കവെ ജില്ലയില്‍ ആകെ 23,15,990 വോട്ടര്‍മാര്‍. ഇതില്‍ 45,687 പേര്‍ കന്നി വോട്ടര്‍മാരാണ്. ആകെ പുരുഷന്മാര്‍ 11,31,562 പേരും സ്ത്രീകള്‍ 11,84,406 പേരുമാണ്. 85 വയസിന് മുകളില്‍ പ്രായമുള്ള 18285 പേരും 22 ട്രാന്‍സ്വ്യക്തികളും 11,369 ഭിന്നശേഷിക്കാരും പട്ടികയിലുണ്ട്.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ മേല്‍വിലാസം തിരുത്തല്‍, പേര് ചേര്‍ക്കല്‍, മാര്‍ച്ച് 16 വരെ നടന്ന വോട്ടര്‍ പട്ടിക തിരുത്തല്‍, ഒഴിവാക്കല്‍ എന്നിവയ്ക്ക് ശേഷം നിലവില്‍ വന്ന ഔദ്യോഗിക വോട്ടര്‍ പട്ടികയിലെ കണക്കാണിത്.

പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 13,98,143 ആണ്. 29,793 പേര്‍ കന്നിവോട്ടര്‍മാര്‍. 6,82,281 പുരുഷന്മാരും 715849 സ്ത്രീകളും മണ്ഡലത്തിലുണ്ട്. 13 ട്രാന്‍സ് വ്യക്തികളും 5125 ഭിന്നശേഷിക്കാരും 85 വയസ്സിനു മുകളില്‍ പ്രായമുള്ള 11,636 പേരും വോട്ടര്‍ പട്ടികയിലുണ്ട്.

ആലത്തൂര്‍ മണ്ഡലത്തില്‍ ആകെ 13,37,496 വോട്ടര്‍മാരാണുള്ളത്. കന്നിവോട്ടര്‍മാര്‍ 23,762 പേരാണ്. ഇതില്‍ 6,48,437 പുരുഷന്മാരും 6,89,047 സ്ത്രീകളുമാണ്. 12 ട്രാന്‍സ്വ്യക്തികളും 12,626 ഭിന്നശേഷിക്കാരും 85 വയസ്സിനുമുകളില്‍ പ്രായമുള്ള 17,383 പേരും പട്ടികയിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 15 സ്ഥാനാര്‍ത്ഥികള്‍സ്ഥാനാർത്ഥികൾക്ക് ചിഹ്നം നിശ്ചയിച്ചുനാമനിർദ്ദേശ പത്രിക പിൻവലിക്ക...
08/04/2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 15 സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാർത്ഥികൾക്ക് ചിഹ്നം നിശ്ചയിച്ചു

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തിയ്യതി ഏപ്രിൽ 8 ന് മൂന്ന് മണിയോടെ അവസാനിച്ചപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലായി 15 സ്ഥാനാര്‍ത്ഥികള്‍ നിലവിലുള്ള തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. പാലക്കാട് 10, ആലത്തൂരിൽ അഞ്ച് സ്ഥാനാർത്ഥികൾ വീതമാണ് അന്തിമ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെട്ടത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി രാജേഷ് നാമനിർദേശ പത്രിക പിൻവലിച്ചു. അന്തിമ പട്ടിയിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു നൽകി.

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍:

പാലക്കാട് മണ്ഡലം

1. സി. കൃഷ്ണകുമാര്‍ - ഭാരതീയ ജനതാ പാര്‍ട്ടി - ചിഹ്നം താമര

2. കെ.ടി പത്മിനി - ബഹുജന്‍ സമാജ് പാര്‍ട്ടി - ചിഹ്നം ആന

3. എ. വിജയരാഘവന്‍ - സി.പി.ഐ.എം സ്ഥാനാര്‍ത്ഥി - ചിഹ്നം ചുറ്റികയും അരിവാളും നക്ഷത്രവും

4. വി.കെ ശ്രീകണ്ഠന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - ചിഹ്നം കൈ

5. അന്നമ്മ കുര്യാക്കോസ് - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം ബാറ്ററി ടോർച്ച്

6. സി. രാജമാണിക്യം - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം ഗ്യാസ് സിലിണ്ടർ

7. കെ. രാജേഷ് - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം വജ്രം

8. എം. രാജേഷ് ആലത്തൂര്‍ - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം ഓട്ടോറിക്ഷ

9. എന്‍.എസ്.കെ പുരം ശശികുമാര്‍ - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നംകരിമ്പ് കർഷകൻ

10. സിദ്ദിഖ് ഇരുപ്പശ്ശേരി - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം ചക്ക

ആലത്തൂര്‍ മണ്ഡലം

1. പി.എം രമ്യ(രമ്യ ഹരിദാസ്) - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി - ചിഹ്നം കൈ

2. കെ. രാധാകൃഷ്ണന്‍ - സി.പി.ഐ.എം സ്ഥാനാര്‍ത്ഥി - ചിഹ്നം ചുറ്റികയും അരിവാളും നക്ഷത്രവും

3. ടി.എന്‍ സരസു - ബി.ജെ.പി സ്ഥാനാര്‍ത്ഥി - ചിഹ്നം താമര

4. ഹരി അരുമ്പില്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി - ചിഹ്നം ആന

5. വി. കൃഷ്ണന്‍കുട്ടി - സ്വതന്ത്ര സ്ഥാനാര്‍ഥി - ചിഹ്നം വജ്രം

ജില്ലയില്‍ ചൂട് കൂടുന്നു, ജാഗ്രത വേണം: കലക്ടര്‍ഏപ്രില്‍ 8 മുതല്‍ 12 വരെ മഞ്ഞ അലര്‍ട്ട്ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്...
08/04/2024

ജില്ലയില്‍ ചൂട് കൂടുന്നു, ജാഗ്രത വേണം: കലക്ടര്‍

ഏപ്രില്‍ 8 മുതല്‍ 12 വരെ മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡോ. എസ്. ചിത്ര അറിയിച്ചു.

ഏപ്രില്‍ 8 മുതല്‍ 12 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി വരെ (സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചൂട് 40.7 ഡിഗ്രി സെല്‍ഷ്യസാണ്. ഉയര്‍ന്ന താപനില മൂലം സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

*പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

*പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

*നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

*അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

*പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

*മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

*ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

*അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

*കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

*ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11- 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

*പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 വരെ സമ്മേളനങ്ങള്‍ ഒഴിവാക്കുക.

*യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക. വെള്ളം കയ്യില്‍ കരുതുക.

*നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

*ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

*കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

*ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

*അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

*കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

07/04/2024

രണ്ടാം കർഷക സമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്ചരൺ സിംഗിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് പാലക്കാട് സ്വീകരണം.

രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.

07/04/2024

പാലക്കാട്: ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച്, രാജ്യവ്യാപകമായി നടന്ന ഉപവാസ സമരം, പാലക്കാട് ജില്ലയിൽ ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻറ് ടി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കർഷക വിഭാഗം പാലക്കാട് ജില്ലാ പ്രസിഡന്റ് ബാലൻ കെ. മുതലമട ഉദ്ഘാടനം ചെയ്തു.

ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.സി.സി. ജനറൽ സെക്രട്ടറി സി. ബാലൻ സംസാരിച്ചു. പാർട്ടിയുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികളും സന്നിഹിതരായിരുന്നു.

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും ഹൃദയം നിറഞ്ഞ ഉയിർപ്പ് തിരുന്നാൾ ആശംസകൾ
31/03/2024

ലൈവ് പാലക്കാട് ന്യൂസിന്റെ എല്ലാ ഫോളോവേഴ്‌സിനും ഹൃദയം നിറഞ്ഞ ഉയിർപ്പ് തിരുന്നാൾ ആശംസകൾ

ദുഃഖവെള്ളി ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ
29/03/2024

ദുഃഖവെള്ളി ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ

സക്ഷം' ആപ്പിലൂടെ വോട്ട് ചെയ്യാൻ വീൽചെയർ ' ആവശ്യപ്പെടാം തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക ലക്ഷ്യമിട...
28/03/2024

സക്ഷം' ആപ്പിലൂടെ
വോട്ട് ചെയ്യാൻ വീൽചെയർ ' ആവശ്യപ്പെടാം

തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് ഭിന്നശേഷിക്കാർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച സക്ഷം (saksham-ECI). മൊബൈൽ ആപ്പിലൂടെ
വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് ദിവസം വീൽചെയർ സേവനങ്ങൾ ഉൾപ്പെടെ
ആവശ്യപ്പെടാം. പുറമെ
വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യൽ, തിരുത്തൽ, പോളിങ്ങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ക്ക്ഉൾപ്പെടെ ഭിന്നശേഷിക്കാർക്ക് സക്ഷം ആപ്പ് ഉപയോഗപ്പെടുത്താം.

മൊബൈൽ പ്ലേസ്റ്റോറിൽ നിന്നും saksham -ECI ആപ്പ് ഡൗൺലോഡ് ചെയ്യാം. ഭിന്നശേഷി വിഭാഗം വോട്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്മതിദാനവകാശം ഉപയോഗപ്പെടുത്തണമെന്നും സക്ഷം മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

വോട്ടർ പട്ടികയിൽ ഏപ്രിൽ നാല് വരെ  പേര് ചേർക്കാമെന്ന വാർത്ത വ്യാജം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര്...
28/03/2024

വോട്ടർ പട്ടികയിൽ ഏപ്രിൽ നാല് വരെ പേര് ചേർക്കാമെന്ന വാർത്ത വ്യാജം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു ഏപ്രിൽ നാല് വരെ അപേക്ഷിക്കാം എന്ന തരത്തിൽ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

മാർച്ച്‌ 25 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.

പെസഹാ വ്യാഴം ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ
28/03/2024

പെസഹാ വ്യാഴം ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ

വിശുദ്ധവാരത്തിന്റെ തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ
24/03/2024

വിശുദ്ധവാരത്തിന്റെ തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച ആചരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ലൈവ് പാലക്കാട് ന്യൂസിന്റെ ആശംസകൾ

2024 പൊതുതിരഞ്ഞെടുപ്പിന്റെ സമ്പൂർണ്ണ വിവരങ്ങളും പൊതു ചിത്രവും ലഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഔദ്യോഗിക വെബ്സ...
22/03/2024

2024 പൊതുതിരഞ്ഞെടുപ്പിന്റെ സമ്പൂർണ്ണ വിവരങ്ങളും പൊതു ചിത്രവും ലഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://elections24.eci.gov.in

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. 2024 ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ 4ന് വോട്ടെണ്ണൽ.

ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നുസർക്കാർ സംവിധാനം അഴിമതി തടഞ്ഞ്  സുഗമവും സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന...
22/03/2024

ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നു

സർക്കാർ സംവിധാനം അഴിമതി തടഞ്ഞ് സുഗമവും സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ അധ്യക്ഷനായി. യോഗത്തില്‍ റവന്യൂ, കൃഷി, വനം, ജലവിഭവം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിറ്റി പ്രതിനിധികള്‍ ഉന്നയിച്ചു. പുതിയ 13 പരാതികളാണ് ലഭിച്ചത്. മുന്‍ യോഗത്തില്‍ ലഭിച്ച 10 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പുതുതായി ലഭിച്ച പരാതികള്‍ പരിശോധിച്ച് അന്വേഷണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പ്രസാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി ഇ.ഡി. അറസ്റ്റ് ചെയ്...
22/03/2024

ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി ഇ.ഡി. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പാലക്കാട് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഇലക്ട്രൽ ബോണ്ടിലൂടെ കോടികളുടെ അഴിമതി നടത്തിയ ബിജെപി, തങ്ങൾക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാക്കളെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.

ഇന്ത്യൻ ജനാധിപത്യം ഇത് അനുവദിക്കില്ല എന്നും, അറസ്റ്റിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാവും എന്നും ആം ആദ്മി പാർട്ടി നേതാക്കൾ അറിയിച്ചു. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻറ് ടി.വേണുഗോപാൽ, ജനറൽ സെക്രട്ടറി വിനോദ് ലാൽ എ, ജോയിന്റ് സെക്രെട്ടറി ദിവാകരൻ കെ, പാലക്കാട് മണ്ഡലം പ്രസിഡന്റ് എസ്.ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ എസ്. കാർത്തികേയൻ എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

09/03/2024

മിൽമയുടെ പാൽ കവർ പാരിസ്ഥിതിക മാലിന്യമുണ്ടാക്കുന്നു. കവർ തിരിച്ചെടുക്കുകയോ പരിഹാരം കാണുകയോ വേണമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യ പ്രശ്നം തീർക്കാൻ ഓരോരുത്തർക്കും ബാധ്യത. ബിവറേജിലെ പ്ലാസ്റ്റിക്ക് ബോട്ടിലും തിരിച്ചെടുക്കും

08/03/2024

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാർക്ക്
ആർത്തവ കാലയളവിൽ മാസത്തിൽ ഒരു ദിവസത്തെ വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ് ബോഡി യോഗത്തിൽ തീരുമാനമായി.
മന്ത്രി എം ബി രാജേഷ്

എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്‌സിനും മഹാശിവരാത്രി ആശംസകൾ...
08/03/2024

എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്‌സിനും മഹാശിവരാത്രി ആശംസകൾ...

എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്‌സിനും അന്താരാഷ്ട്ര വനിതാദിന ആശംസകൾ...
08/03/2024

എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്‌സിനും അന്താരാഷ്ട്ര വനിതാദിന ആശംസകൾ...

03/03/2024

കുട്ടികളിലെ പരീക്ഷാ സമ്മർദ്ദം അകറ്റാം. കാണിക്കമാതാ കോൺവെൻ്റിൽ രക്ഷിതാക്കൾക്കായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ സെമിനാറിൽ' റിട്ട: ഡി ജി പി ഡോ: പി എം നായർ ഐ പി എസ് പരീക്ഷാ പേ ചർച്ചയെ മുൻ നിർത്തി സംസാരിക്കുന്നു.

28/02/2024

പിണറായി കാലിയാക്കിയ സപ്ലൈകോയ്ക്ക് ആം ആദ്മി വക ഒരു കിറ്റ്: ആം ആദ്മി പാർട്ടിയുടെ വ്യത്യസ്തമായ പ്രതിഷേധം

ഒറ്റപ്പാലം: സപ്ലൈകോയിലെ അവശ്യ ഉത്പ്പന്നങ്ങളായ അരിയും, പയറുവർഗ്ഗങ്ങളും, പഞ്ചസാരയും ഉൾപ്പെടെയുള്ള സബ്‌സിഡി ഉൽപ്പന്നങ്ങളുടെ സബ്‌സിഡി ശതമാനം കുറയ്ക്കുകയും, അതിനനുസൃതമായി വില വർധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ സപ്ലൈകോ ഔട്‍ലെറ്റുകളിൽ എവിടെയും ഇത്തരത്തിലുള്ള സബ്‌സിഡൈസ്ഡ് ഉത്പ്പന്നങ്ങൾ ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടായിരിക്കുന്ന ഈ കേരളത്തിൽ സപ്ലൈകോയ്ക്ക് ആം ആദ്മി പാർട്ടി പ്രതീകാത്മകമായി 13 സബ്‌സിഡി ഉത്പ്പന്നങ്ങൾ അടങ്ങിയ കിറ്റ് നൽകിക്കൊണ്ട് പ്രതിഷേധിച്ചു.

സാധാരണ ജനങ്ങളുടെ അന്നം മുട്ടിച്ച പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും, തങ്ങളുടെ വോട്ടുകൊണ്ടാണ് ഭരണത്തിൽ കയറിയ ശേഷം തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ഈ ഭരണകൂടം കാണിക്കുന്നത് എന്നും സാധാരണ ജനം മനസിലാക്കണം എന്നും മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു. KSRTC യെ രക്ഷപെടുത്താൻ എന്ന കാരണം പറഞ്ഞുകൊണ്ട് 11000 കോടിയിൽ പരം രൂപ ഇതുവരെയായി KSRTC ക്ക് വേണ്ടി ധൂർത്തടിച്ചു നശിപ്പിച്ച സർക്കാരിന് സാധാരണക്കാരായ പൊതുജനത്തിനുള്ള സബ്‌സിഡി ഉത്പ്പന്നങ്ങൾ നൽകുന്നത് തുടരുന്നതിനായുള്ള ഒരു പായ്‌ക്കേജ് പോലും നടപ്പാക്കാനുള്ള പരിപാടിയില്ല എന്നും, മറ്റുള്ള എല്ലാ ധൂർത്തുകൾക്കും കോടികൾ കടമെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും ജില്ലാ സെക്രെട്ടറി വിനോദ് ലാൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്ക് ആസ്ഥാനത്തുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രെട്ടറി വിനോദ് ലാൽ ഉത്‌ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ നൗഷാദ് വി, സംഗീത പി.വി., ജില്ലാ ജോയിന്റ് സെക്രെട്ടറി ഹരീഷ് ബാബു, മണ്ഡലം സെക്രെട്ടറി രവി പാങ്ങോട്, മണ്ഡലം ഭാരവാഹികളായ ഉപേന്ദ്ര ദുർഗ്ഗാദാസ്, മോഹൻദാസ്, സദാശിവൻ പനമണ്ണ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

24/02/2024

ഒരു കോച്ച് ഫാക്ടറിയും വേണ്ട.
പാലക്കാട് നടക്കുന്ന കോച്ച് ഫാക്ടറി സമരത്തിൽ പ്രതികരണവുമായി ബി ജെ പി നേതാവ് സി കൃഷ്ണകുമാർ

Address

Palghat
678001

Alerts

Be the first to know and let us send you an email when LivePalakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LivePalakkad:

Videos

Share


Other News & Media Websites in Palghat

Show All